വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, March 13, 2009

ധിക്കാരം അംഗീകരിക്കില്ല, വേറിട്ട്‌ മത്സരിക്കും: വെളിയം

ധിക്കാരം അംഗീകരിക്കില്ല, വേറിട്ട്‌ മത്സരിക്കും: വെളിയം
മാതൃഭൂമി
ല്‍ ആരുടെയും കല്‍പ്പന സി.പി.ഐ അനുസരിക്കില്ല
ല്‍ 4 സീറ്റ്‌ ലഭിച്ചില്ലെങ്കില്‍ 18 സീറ്റിലും സ്വന്തം സ്‌ഥാനാര്‍ഥി
ല്‍ സി.പി. ഐ ഇപ്പോള്‍ മുന്നണിയിലില്ല
ല്‍ മുന്നണിയുടെ തകര്‍ച്ചയുടെ ഉത്തരവാദി പിണറായി വിജയന്‍
ല്‍ ഞങ്ങളുടെ മൂന്ന്‌ സീറ്റ്‌ പോയാല്‍ സി.പി.എമ്മിന്റെ എല്ലാം പോകും











തിരുവനന്തപുരം: സീറ്റ്‌ വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സി.പി.ഐ ഇടതുമുന്നണിയില്‍ നിന്ന്‌ പുറത്തേക്ക്‌.

നിലവിലുള്ള നാല്‌ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ സി.പി.എം മത്സരിക്കുന്ന 18 സീറ്റുകളിലും സി.പി.ഐ സ്വന്തം സ്‌ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഞങ്ങള്‍ക്ക്‌ മൂന്ന്‌ സീറ്റ്‌ നഷ്‌ടപ്പെട്ടാല്‍ സി.പി.എം എല്ലാ സീറ്റിലും തോല്‍ക്കും. സി.പി.ഐ ഇപ്പോള്‍ ഇടതുമുന്നണിയിലില്ലെന്നും ചോദ്യത്തിന്‌ മറുപടിയായി വെളിയം പറഞ്ഞു.

ഇനി സി.പി.എമ്മുമായി ചര്‍ച്ചയ്‌ക്കില്ലെന്നും ഫിബ്രവരി 16ന്‌ നടക്കുന്ന പാര്‍ട്ടി സംസ്‌ഥാന എക്‌്‌സിക്യുട്ടീവിനുശേഷം സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും വെളിയം അറിയിച്ചു.

എന്നും ഇടത്‌ ഐക്യത്തിനുവേണ്ടി നിലകൊണ്ട പാര്‍ട്ടിയാണ്‌ സി.പി.ഐ. എന്നാല്‍ അതിനര്‍ഥം എല്ലാ അപമാനവും പാര്‍ട്ടി സഹിക്കണം എന്നല്ല. ആരുടെയും സമ്മര്‍ദ്ദത്തിനും പാര്‍ട്ടി വഴങ്ങില്ല. ആരുടെയും കല്‍പ്പന അനുസരിക്കാനും പാര്‍ട്ടിയെ കിട്ടില്ല.

ഇടത്‌ മുന്നണിയുടെ തകര്‍ച്ചയ്‌ക്ക്‌ ഉത്തരവാദി പിണറായി വിജയനാണ്‌. അതിന്റെ ഭവിഷ്യത്തിനെ കുറിച്ച്‌ സി.പി.എം തന്നെ ചിന്തിക്കട്ടെ. സി.പി.ഐ ഏത്‌ സാഹചര്യം നേരിടാനും തയ്യാറാണ്‌.

1965ല്‍ നിന്നും 70ല്‍ നിന്നും സി.പി.എം ഒരു പാഠവും പഠിച്ചിട്ടില്ല. വിജയന്‍ ചരിത്രം മനസ്സിലാക്കണം. 1965ല്‍ പാര്‍ട്ടി ഒറ്റയ്‌ക്ക്‌ മത്സരിച്ചപ്പോള്‍ 33 സീറ്റിലും സി.പി.എമ്മിനേക്കാള്‍ വോട്ട്‌ സി.പി.ഐയ്‌ക്ക്‌ ലഭിച്ചിരുന്നു. മൂന്ന്‌ സീറ്റില്‍ ജയിക്കുകയും ചെയ്‌തു.

ഈ സീറ്റുകള്‍ക്കാണ്‌ സി.പി.ഐ ഇപ്പോള്‍ അവകാശവാദം ഉന്നിയിക്കുന്നത്‌. എന്നാല്‍ ഘകടകക്ഷികളുടെ സീറ്റുകള്‍ പിടിച്ചെടുക്കുന്ന നയമാണ്‌ സി.പി.എമ്മിന്‍േറത്‌. ആദ്യം ആര്‍. എസ്‌.പിയുടേത്‌ പിടിച്ചെടുത്തു. പിന്നീട്‌ ജനതാദളിന്‍േറതായി. ഇപ്പോള്‍ സി.പി.ഐയ്‌ക്ക്‌ നേരെയാണ്‌. ഈ കച്ചവടം സി.പി.ഐയോട്‌ വേണ്ട - വെളിയം പറഞ്ഞു.



No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്