വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, March 11, 2009

തരൂരിനെതിരെ കോണ്‍. ഭാരവാഹികളുടെ പരാതി

തരൂരിനെതിരെ കോണ്‍. ഭാരവാഹികളുടെ പരാതി

കേരളകൗമുദി


പാലക്കാട്: ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയാക്കരുത്- പാലക്കാട്ടെത്തിയ കോണ്‍ഗ്രസ് നിരീക്ഷകര്‍ക്കുമുന്നില്‍ നിരവധി കോണ്‍ഗ്രസ് ഭാരവാഹികള്‍ ഉന്നയിച്ച ആവശ്യമാണിത്. കോണ്‍ഗ്രസ് നിരീക്ഷകരെ കാണാനെത്തിയ ഭൂരിപക്ഷം പേരുടെയും കൈകളില്‍ ശശി തരൂരിന്റെ 'ഇന്ത്യ ഫ്രം മിഡ്നൈറ്റ് ടു മില്ലേനിയം', 'റീസണ്‍സ് ഒഫ് ദി സ്റ്റേറ്റ്' എന്നീ പുസ്തകങ്ങളിലെ പേജുകളും ഉണ്ടായിരുന്നു.

ഈ പുസ്തകങ്ങളില്‍ ശശി തരൂര്‍ അടിയന്തരാവസ്ഥയെ ശക്തമായി വിമര്‍ശിച്ചിരുന്നു. അടിയന്തരാവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെട്ടവര്‍ പാവങ്ങളായിരുന്നു. അന്ന് ഇന്ദിരാഗാന്ധി നടപ്പിലാക്കിയ ഇരുപതിനപരിപാടിയില്‍ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനവും നിരക്ഷരതാ നിര്‍മ്മാര്‍ജ്ജനവും ഗ്രാമീണ പുനരുദ്ധാരണവും നടപ്പിലാക്കുന്നതിന് പകരം പാവങ്ങള്‍ താമസിച്ചിരുന്ന ചേരികളുടെ നിര്‍മ്മാര്‍ജ്ജനവും നിര്‍ബന്ധിത വന്ധ്യംകരണവുമാണ് നടന്നതെന്ന് ഈ പുസ്തകങ്ങളിലുണ്ടെന്ന് തെളിവ് സഹിതം പ്രവര്‍ത്തകര്‍ നിരീക്ഷകരുടെ മുന്‍പില്‍ ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ചെരുപ്പ് നക്കികളുടെയും പാദസേവകരുടെയും ഇടയിലായിരുന്നു.

നെഹ്റുവിന്റെ പാരമ്പര്യത്തെ ചതിച്ചവളാണ് ഇന്ദിര എന്നൊക്കെ ശശി തരൂര്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥയെ എതിര്‍ത്ത് ശശി തരൂര്‍ 'പൊളിറ്റിക്കല്‍ മര്‍ഡര്‍' എന്ന കഥയെഴുതി കല്‍ക്കട്ടയില്‍ ഒരു മാഗസിന് നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പ് മൂലം ഇത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയെന്നാല്‍ ഇന്ദിരയെന്ന് വിശേഷിപ്പിച്ച അന്നത്തെ എ.ഐ. സി.സി പ്രസിഡന്റ് ദേവകാന്ത് ബറുവയെയും ശശി തരൂര്‍ വിമര്‍ശിച്ചിട്ടുണ്ട്. 1966 മുതല്‍ അടിയന്തരാവസ്ഥ കഴിയുന്നതുവരെയുള്ള വിദേശനയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 'നെഹ്റു; ഇന്‍വെന്‍ഷന്‍ ഒഫ് ഇന്ത്യ' എന്ന പുസ്തകത്തിലും 'റയട്ട്' എന്ന കഥയിലും ഇത്തരം വിമര്‍ശനങ്ങളുള്ളതായി അവര്‍ ചൂണ്ടിക്കാട്ടി.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്