മുന്നണി പിളര്‍ന്നെന്ന് സി.പി.ഐ; ഇപ്പോഴും പരിഹരിക്കാമെന്ന് സി.പിഎം |
തിരുവനന്തപുരം: ഇടതുമുന്നണി പിളര്‍ന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍. എന്നാല്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹരിക്കാവുന്നതേയുള്ളൂവെന്ന് പിണറായി വിജയന്‍. ഒരു മണിക്കൂര്‍ ഇടവിട്ട് ഇരുനേതാക്കളും നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ഇടതുമുന്നണിക്കകത്തെ ആഭ്യന്തരപ്രശ്‌നങ്ങളെ പുതിയ തലത്തിലെത്തിക്കുന്നതായിരുന്നു. വെളിയം ഭാര്‍ഗവന്‍ കടുത്ത ഭാഷയില്‍ സി.പി.എമ്മിനെ വിമര്‍ശിച്ചപ്പോള്‍ പിണറായിയുടെ മറുപടി മിതഭാഷയിലായിരുന്നു. ആരുടെയും കല്‌പന അനുസരിക്കാന്‍ സി.പി.ഐ തയ്യാറല്ലെന്ന് വെളിയം വ്യക്തമാക്കി. യാതൊരു മര്യാദയുമില്ലാതെയാണ് സി.പി.എം ഘടകകക്ഷികളോട് പെരുമാറുന്നതെന്ന വെളിയത്തിന്റെ ആരോപണത്തിന് ഇത് തെറ്റാണെന്നായിരുന്നു പിണറായി പറഞ്ഞത്. സി.പി.എമ്മുമായി ഇനി ചര്‍ച്ചയില്ലെന്നും ജനതാദളും കേരളകോണ്‍ഗ്രസ്‌് ജെയും മത്സരിക്കുന്ന സീറ്റുകളിലൊഴികെ എല്ലാ സീറ്റുകളിലും സി.പി.ഐ മത്സരിക്കുമെന്നും വെളിയം പറഞ്ഞപ്പോള്‍ യഥാര്‍ഥത്തില്‍ ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്നായിരുന്നു പിണറായിക്ക് പറയാനുണ്ടായിരുന്നത്. ഇപ്പോള്‍ ഇടതുമുന്നണി തന്നെ അവശേഷിക്കുന്നില്ലെന്ന് വെളിയം പറഞ്ഞപ്പോള്‍ രാഷ്ട്രീയമായ ഭിന്നതകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലില്ലെന്നും മുന്നണി പിളരുന്ന പ്രശ്‌നമില്ലെന്നുമാണ് പിണറായി പറഞ്ഞത്. 1965ലെയും 70ലെയും അനുഭവങ്ങളില്‍ നിന്ന് സി.പി.എം ഒന്നും പഠിച്ചിട്ടില്ലെന്ന് വെളിയം പറഞ്ഞപ്പോള്‍ വി.ആര്‍.കൃഷ്‌ണയ്യരെപ്പോലെയുള്ള സ്ഥാനാര്‍ത്ഥിയെ തലശ്ശേരിയില്‍ മത്സരിപ്പിച്ച് കെട്ടിവെച്ച കാശ് നഷ്‌ടപ്പെടുത്താന്‍ സി.പി.ഐയ്‌ക്ക് മാത്രമെ കഴിയൂവെന്ന് പിണറായി പരിഹസിച്ചു. 16 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാനക്കമ്മറ്റിയില്‍ മറ്റെല്ലാ കാര്യങ്ങളും തീരുമാനിക്കുമെന്ന് വെളിയം പറഞ്ഞു. വെളിയത്തിന്റെ വാര്‍ത്താസമ്മേളനം പിണറായിയുടെ വാര്‍ത്താസമ്മേളനം |
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Friday, March 13, 2009
മുന്നണി പിളര്‍ന്നെന്ന് സി.പി.ഐ; ഇപ്പോഴും പരിഹരിക്കാമെന്ന് സി.പിഎം -മാതൃഭൂമി വാര്‍ത്ത
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment