(വാർത്ത കേരള കൌമുദിയിൽനിന്ന് )
ബാംഗ്ളൂര്‍: രാജ്യത്ത് വര്‍ഗീയശക്തികള്‍ക്ക് എതിരായി മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തുകയാണ് മൂന്നാം മുന്നണിയുടെ ലക്ഷ്യമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിനും, ബി.ജെ.പിയ്ക്കും ബദലായി സി.പി.ഐ(എം) നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണിയ്ക്ക് ബാംഗ്ളൂരിലെ തുംകൂരില്‍ രൂപം നല്‍കികൊണ്ട് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ്-എന്‍.ഡി.എ സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കാരാട്ട് സ്വാതന്ത്യ്രാനന്തര ഇന്ത്യയെ ഇരു മുന്നണികളും ചേര്‍ന്ന് തകര്‍ച്ചയിലാണ് എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി. കര്‍ഷക ആത്മഹത്യകളും, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാണ് ഈ സര്‍ക്കാരുകള്‍ രാജ്യത്തിന് സംഭാവന ചെയ്തത്. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്ക് എതിരായി പോരാടാനും, ദാരിദ്യ്രം, തൊഴിലില്ലായ്മ എന്നിവ തുടച്ചു നീക്കുന്നതിനും, ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനുമായിരിക്കും മൂന്നാം മുന്നണി പ്രധാന്യം നല്‍കുകയെന്നും കാരാട്ട് പറഞ്ഞു. റാലിയില്‍ സി.പി.ഐ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദന്‍, ടി.ആര്‍.എസ് നേതാക്കള്‍, ജനതാദള്‍(എസ്) നേതാവ് ദേവഗൌഡ, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത റാലിയില്‍ പങ്കെടുത്തില്ലെങ്കിലും, പാര്‍ട്ടി പ്രതിനിധികളെ അയച്ചിരുന്നു.
ജനതാദള്‍(എസ്)സി.പി.എം, സി.പി.ഐ, തെലുങ്കാന രാഷ്ട്രസമിതി(ടി.ആര്‍.എസ്), തെലുങ്കുദേശം പാര്‍ട്ടി(ടി.ഡി.പി), എ.ഐ.എ.ഡി.എം.കെ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍.എസ്.പി എന്നിവയാണ് മുന്നണിയിലെ പ്രധാന കക്ഷികള്‍.
No comments:
Post a Comment