| |||
Date : March 16 2009 | |||
മന്ത്രി മാത്യു.ടി തോമസ് രാജിവെച്ചു | |||
More Photos തിരുവനന്തപുരം: ഗതാഗത മന്ത്രി മാത്യു.ടി തോമസ് രാജിവെച്ചു. ജനതാദളിന്റെ സിറ്റിങ് സീറ്റായ കോഴിക്കോട് ഏകപക്ഷീയമായി സി.പി.എം ഏറ്റെടുത്ത സാഹചര്യത്തിലാണ് എല്‍.ഡി.എഫ് മന്ത്രിസഭയിലെ ജനതാദള്‍ പ്രതിനിധിയായ മാത്യു.ടി തോമസ് രാജി നല്‍കിയത്. തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ ക്ലിഫ് ഹൗസിലെത്തി അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. നേരത്തെ ഏഴരയോടെ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രിയെ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചു. സീറ്റ് നല്‍കുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഈ മാസം പത്തിന് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുത്തിരുന്നുവെന്ന് വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. വീരേന്ദ്രകുമാറിന്റെ വാര്‍ത്താസമ്മേളനം അവസാനിച്ച് നിമിഷങ്ങള്‍ക്കം രാത്രി 7.52 ഓടെ മന്ത്രി മാത്യു.ടി തോമസ് ക്ലിഫ് ഹൗസിലെത്തുകയും മുഖ്യമന്ത്രിയെ രാജിക്കത്ത് ഏല്‍പിക്കുകയുമായിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്‌ണന്‍കുട്ടിയെ ഫോണില്‍ വിളിച്ച് കോഴിക്കോട് സീറ്റ് ഏറ്റെടുക്കുകയാണെന്ന് അറിയിച്ചത്. സി.പി.എം തീരുമാനം വന്നതോടെ അനിവാര്യമായ രാജി എപ്പോള്‍ എന്ന ചോദ്യം മാത്രമായി ബാക്കി. മാത്യു.ടി തോമസ്സാകട്ടെ സീറ്റ് നിഷേധിക്കപ്പെടുന്ന പക്ഷം രാജിവെക്കേണ്ടി വരുമെന്ന പാര്‍ട്ടി തീരുമാനം അനുസരിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഫയലുകള്‍ തീര്‍പ്പാക്കിയരുന്നു. ഒപ്പം ഔദ്യോഗിക വസതിയില്‍ തന്നെ സ്വന്തം സാധനങ്ങള്‍ തിരുവല്ലയിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. മന്ത്രിയുടെ പ്രതികരണം മൂന്നാംമുന്നണി ശക്തിപ്പെടുന്ന ഈ സമയത്ത് ഉണ്ടായ സി പി എമ്മിന്റെ തീരുമാനം മൂന്നാംമുന്നണിക്ക് ഗുണം ചെയ്യില്ലെന്ന് രാജിവെച്ച ഗതാഗതമന്ത്രി മാത്യു ടി തോമസ് പറഞ്ഞു. മന്ത്രിസ്ഥാനം ജന്‍മാവകാശമൊന്നുമല്ല. പാര്‍ട്ടി നല്‍കിയ സ്ഥാനം മാത്രമാണ്. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് രാജിവെച്ചതെന്നും തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നിടത്തോളം രാജിയില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് രാജിക്കത്ത് നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിവെച്ചതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്ക് ജനാധിപത്യ-സോഷ്യലിസ്‌റ്റ് മതേതര കാഴ്‌ച്ചപ്പാടോടെ തുടര്‍ന്നും അഴിമതിരഹിതമായ പൊതുപ്രവര്‍ത്തനം നടത്തുമെന്നും മാത്യു ടി തോമസ് പറഞ്ഞു. രാജിവെയ്‌ക്കുന്ന സമയത്ത് മികച്ച മന്ത്രിയായിരുന്നു എന്ന് കേള്‍ക്കുന്നത് സന്തോഷകരമാണ്-വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാജിക്കത്തിന്റെ പൂര്‍ണരൂപം ആദരണീയനായ മുഖ്യമന്ത്രിയ്‌ക്ക് മന്ത്രിസഭയില്‍ നിന്നും രാജി വയ്‌ക്കുവാന്‍ എന്റെ പാര്‍ട്ടി എന്നോട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ അങ്ങയുടെ മന്ത്രിസഭയില്‍ നിന്നും ഇതിനാല്‍ ഞാന്‍ രാജിസമര്‍പ്പിക്കുകയാണ്. മന്ത്രി എന്ന നിലയില്‍ എന്നിലര്‍പ്പിതമായിരുന്ന ചുമതലകള്‍ വിശ്വസ്‌തമായും നീതി ബോധത്തോടെയും നിര്‍വ്വഹിക്കുവാന്‍ എന്റെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ട് എന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു. അങ്ങും സഹ മന്ത്രിമാരും നല്‍കിപ്പോന്ന അകമഴിഞ്ഞ സഹകരണങ്ങള്‍ക്കും പിന്‍തുണയ്‌ക്കും എന്റെ ഏറ്റവും നിസ്സീമമായ കടപ്പാടും നന്ദിയും ഞാന്‍ അറിയിക്കട്ടെ ഇത് എന്റെ രാജിക്കത്തായി പരിഗണിക്കുവാനപക്ഷേ വിനയപൂര്‍വ്വം മാത്യു.ടി തോമസ് |
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Tuesday, March 17, 2009
മന്ത്രി മാത്യു.ടി തോമസ് രാജിവെച്ചു -മാതൃഭൂമി വാര്‍ത്ത
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment