വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, March 9, 2009

ബി.ജെ.ഡി. മൂന്നാംമുന്നണിയിലേക്ക്‌

ബി.ജെ.ഡി. മൂന്നാംമുന്നണിയിലേക്ക്‌

ല്‍ ഒറീസ്സയില്‍ വിശ്വാസവോട്ട്‌ 11ന്‌











ന്യൂഡല്‍ഹി: ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിച്ച ബിജു ജനതാദളിനെ മൂന്നാം മുന്നണിയിലേക്ക്‌ കൊണ്ടുവരാനുള്ള ശ്രമം സി.പി.എം. ശക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നവീന്‍പട്‌നായിക്കുമായി ചര്‍ച്ച നടത്താന്‍ സി.പി.എം. നേതാവും പൊളിറ്റ്‌ ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി ഭുവനേശ്വറിലെത്തി. അതിനിടെ, മാര്‍ച്ച്‌ 11ന്‌ ഒറീസ്സ നിയമസഭ വിളിച്ചുചേര്‍ത്ത്‌ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എം.സി. ഭണ്ഡാരെ നവീന്‍ പട്‌നായിക്കിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

147 അംഗ നിയമസഭയില്‍ 76 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട്‌ നവീന്‍ പട്‌നായിക്‌ ഞായറാഴ്‌ച ഗവര്‍ണറെ കണ്ടിരുന്നു. ബി.ജെ.ഡി.യുടെ 61 അംഗങ്ങള്‍ക്കു പുറമെ എന്‍.സി.പി.യുടെ രണ്ടും സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ഓരോ അംഗങ്ങളും ജെ.എം.എമ്മിന്റെ നാലും ഏഴ്‌ സ്വതന്ത്രരും തന്നെ പിന്തുണയ്‌ക്കുമെന്നാണ്‌ നവീന്‍ അവകാശപ്പെടുന്നത്‌.

എന്നാല്‍, സ്‌പീക്കര്‍ കിഷോര്‍ മെഹന്തിയും മുന്‍മന്ത്രി ദേബാഷിഷ്‌ നായിക്കും മുഖ്യമന്ത്രിയോടൊപ്പം രാജ്‌ഭവനില്‍ എത്തിയില്ല. അതേസമയം സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും എം.എല്‍.എ.മാര്‍ അദ്ദേഹത്തെ അനുഗമിച്ചു. ഇത്‌ പുതിയ മുന്നണി ബന്ധത്തിന്റെ സൂചനയാണെന്ന്‌ വിലയിരുത്തപ്പെടുന്നു. ഇടതുപക്ഷവുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന്‌ ബി.ജെ.ഡി.യുടെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഈ നീക്കത്തിന്‌ സി.പി.ഐ.യുടെ പിന്തുണയുമുണ്ട്‌.

മൂന്നാം മുന്നണിക്ക്‌ പ്രസക്തിയില്ലെന്നും വരുംകാലത്ത്‌ രണ്ടു ചേരികള്‍ തമ്മിലുള്ള മത്സരമാണ്‌ രാജ്യത്ത്‌ നടക്കുകയെന്നും പ്രഖ്യാപിച്ച എല്‍.കെ. അദ്വാനിക്കുള്ള തിരിച്ചടിയാണ്‌ ബി.ജെ.ഡി.യുടെ തീരുമാനമെന്ന്‌ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌പറഞ്ഞു. ''രണ്ടു ശക്തികള്‍ മാത്രം ഏറ്റുമുട്ടുക എന്നത്‌ ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും ആശയാണ്‌. അത്‌ നടക്കാന്‍ പോകുന്നില്ല. ബദല്‍ സര്‍ക്കാരാണ്‌ കേന്ദ്രത്തില്‍ വരിക. ബി.ജെ.പി.യുടെയും കോണ്‍ഗ്രസ്സിന്റെയും നയങ്ങള്‍ക്കും രാഷ്ട്രീയത്തിനും ബദലായ നയവും രാഷ്ട്രീയവും വരും. സാമ്പത്തിക, സാമൂഹിക, വിദേശ മേഖലകളിലെല്ലാം ബദല്‍ നയം മൂന്നാം മുന്നണി മുന്നോട്ടുവെക്കും''- അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി.- സംഘപരിവാര്‍ കൂട്ടുകെട്ട്‌ ഒറീസ്സയില്‍ ക്രിസ്‌ത്യന്‍ വിഭാഗത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട കാലത്തുതന്നെ സി.പി.എം. നവീന്‍ പട്‌നായിക്കുമായി ചര്‍ച്ച ആരംഭിച്ചതാണ്‌. നവീന്‍ പട്‌നായിക്കിന്റെ പിതാവ്‌ ബിജു പട്‌നായിക്കിന്റെ കാലം മുതല്‍ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പാര്‍ട്ടിയാണത്‌. വി.പി. സിങ്‌ സര്‍ക്കാരിലും ദേശീയ മുന്നണിയിലും അവര്‍ ഭാഗമായിരുന്നു. ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള അവരുടെ തീരുമാനം തികച്ചും ഉചിതമാണ്‌- കാരാട്ട്‌ പറഞ്ഞു. ഒറീസ്സയിലെ സംഭവവികാസങ്ങളില്‍ സി.പി.ഐ.യും ആഹ്ല്‌ളാദം പ്രകടിപ്പിച്ചു. ബിജു ജനതാദളുമായുള്ള ബന്ധത്തിന്‌ സി.പി.ഐ.ക്ക്‌ സന്തോഷം മാത്രമാണുള്ളതെന്ന്‌ പാര്‍ട്ടി ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു.

ബാംഗ്ലൂരില്‍ നടന്ന മൂന്നാംമുന്നണി പ്രഖ്യാപനത്തില്‍ ബി.ജെ.ഡി. നേതാക്കള്‍ പങ്കെടുത്തില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്കൊപ്പം അവര്‍ നില്‍ക്കാനാണ്‌ സാധ്യത. ഒറീസ്സയില്‍ ക്രിസ്‌ത്യന്‍ സമൂഹത്തിനു നേരെയുണ്ടായ അക്രമത്തെത്തുടര്‍ന്ന്‌ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തന്റെ പ്രതിച്ഛായയേ്‌ക്കറ്റ പരിക്കാണ്‌ ബി.ജെ.പി.യുമായുള്ള ബന്ധം വിടാന്‍ നവീന്‍ പട്‌നായിക്കിനെ പ്രേരിപ്പിച്ചത്‌. സംസ്ഥാനത്ത്‌ കോണ്‍ഗ്രസ്സാണ്‌ മുഖ്യ എതിരാളിയെന്നുള്ളതുകൊണ്ട്‌ ബി.ജെ.പി.യുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ ഇടതുപക്ഷവുമായി ചേരുകമാത്രമാണ്‌ ബി.ജെ.ഡി.യുടെ മുന്നിലുള്ള വഴി. മാത്രമല്ല, ഇടതുപക്ഷവുമായി ബി.ജെ.ഡി. ചേരുന്നതിന്‌ ക്രിസ്‌ത്യന്‍ സഭകള്‍ പച്ചക്കൊടി കാണിച്ചിട്ടുമുണ്ട്‌.

അതേസമയം, മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട്‌ മായാവതിയും ജയലളിതയും അവരുടെ നിലപാടുകള്‍ വ്യക്തമാക്കിയെന്ന്‌ പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. തിരഞ്ഞെടുപ്പിനുമുമ്പ്‌ മൂന്നാം മുന്നണിയുമായി സഖ്യത്തിനു താത്‌പര്യമില്ല എന്ന്‌ മായാവതി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. അതേസമയം കോണ്‍ഗ്രസ്‌, ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക്‌ ബദലായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്‌കരിക്കുന്നതിന്‌ ബി.എസ്‌.പി. മൂന്നാം മുന്നണിക്കൊപ്പം നില്‍ക്കും. ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ.യുമായി ഇടതുപക്ഷം തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പുധാരണ ഉണ്ടാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ്സുമായി ജയലളിത ഒരു ചര്‍ച്ചയും നടത്തുന്നതായി അറിവില്ല- അദ്ദേഹം പറഞ്ഞു.

വാർത്ത മാത്ര്‌ഭൂമിയിൽനിന്ന്‌

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്