പ്രഖ്യാപിച്ചത് ഇന്നലെ; വാർത്ത ഇന്നത്തെ മാത്ര്‌ഭൂമി യിൽ നിന്ന്
വോട്ടെടുപ്പ് അഞ്ചുഘട്ടങ്ങളില്‍; കേരളത്തില്‍ ഏപ്രില്‍ 16 ന് | ||||||
ല്‍ ഏപ്രില്‍ 16 മുതല്‍ മെയ് 13 വരെ ല്‍ വോട്ടെണ്ണല്‍ മെയ് 16ന് ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങളിലായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 16, 23, 30, മെയ് 7, 13 തിയ്യതികളിലാണ് വോട്ടെടുപ്പ്. കേരളത്തിലും ലക്ഷദ്വീപിലും ഏപ്രില്‍ 16ന് വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ്. എല്ലായിടത്തും വോട്ടെണ്ണല്‍ മെയ് 16ന് നടക്കും. തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും മെയ് 13 നും കര്‍ണാടകത്തില്‍ ഏപ്രില്‍ 23, 30 തീയതികളിലും മഹാരാഷ്ട്രയില്‍ ഏപ്രില്‍ 16, 23, 30 തീയതികളിലും ഡല്‍ഹിയില്‍ മെയ് ഏഴിനുമാണ് പോളിങ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ തിങ്കളാഴ്‌ചതന്നെ നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കാര്യപരിപാടികള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എന്‍. ഗോപാലസ്വാമി പറഞ്ഞു. ജമ്മുകശ്‌മിര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അഞ്ചു ഘട്ടങ്ങളായും ബിഹാറില്‍ നാലുഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്രയ്‌ക്കുപുറമെ പശ്ചിമ ബംഗാളിലും മൂന്നു ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. കര്‍ണാടകത്തിലും ആന്ധ്രപ്രദേശ്, അസം, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മണിപ്പുര്‍, ഒറീസ്സ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും രണ്ടുഘട്ട പോളിങ്ങാണ്. കേരളമുള്‍പ്പെടെ മറ്റ് 15 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് ഒറ്റദിവസമാണ്. ആന്ധ്രപ്രദേശ്, ഒറീസ്സ, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. കേരളത്തിനുപുറമേ ഏപ്രില്‍ 16ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇവയാണ്: ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഛത്തീസ്‌ഗഢ്, ആന്തമാന്‍ നിക്കോബാര്‍. മറ്റിടങ്ങളിലെ വോട്ടെടുപ്പ് തീയതികള്‍: ഗോവ, ത്രിപുര (ഏപ്രില്‍ 23), ഗുജറാത്ത്, സിക്കിം, ദാദ്രനാഗര്‍ ഹവേലി, ദമന്‍ ദ്യൂ(ഏപ്രില്‍ 30), ഹരിയാണ, രാജസ്ഥാന്‍ (മെയ് ഏഴ്), ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡീഗഢ് (മെയ് 13). ഏപ്രില്‍ 16ന് 124 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. 23ന് 141 മണ്ഡലങ്ങളിലും 30ന് 107 മണ്ഡലങ്ങളിലും മെയ് ഏഴിന് 85 മണ്ഡലങ്ങളിലും 13 ന് 86 മണ്ഡലങ്ങളിലും പോളിങ് നടക്കും. മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്. കഴിഞ്ഞപ്രാവശ്യത്തെക്കാള്‍ 4.3 കോടി വോട്ടര്‍മാര്‍ ഇക്കുറി കൂടുതലുണ്ട്. 2004ലെ തിരഞ്ഞെടുപ്പില്‍ 67.1 കോടി വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. പുതുക്കിയ വോട്ടര്‍പട്ടികയനുസരിച്ച് 71.4 കോടി വോട്ടര്‍മാരാണുള്ളത്. ഫോട്ടോ പതിച്ച വോട്ടര്‍ പട്ടികയാണ് ഇക്കുറിയുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുള്ള 82 ശതമാനം വോട്ടര്‍മാരുടേയും ഫോട്ടോ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2004നെ അപേക്ഷിച്ച് ഇത്തവണ 1,41,402 പോളിങ് ബൂത്തുകള്‍ അധികമുണ്ട്. മൊത്തം 8,28,804 പോളിങ് ബൂത്തുകള്‍ ഉണ്ടാവും. എല്ലാ തിരഞ്ഞെടുപ്പ് നടപടികളും മെയ് 28നകം പൂര്‍ത്തിയാകണം. ജൂണ്‍ ഒന്നിന് നിലവിലുള്ള ലോക്‌സഭയുടെ കാലാവധി കഴിയും. എം.കെ. അജിത്‌കുമാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുക | ||||||
| ||||||
No comments:
Post a Comment