സി പി ഐ യുടെ സീറ്റ് ആരും തട്ടിയെടുത്തിട്ടില്ല: പിണറായി | |
മാതൃഭൂമി വാര്‍ത്ത | |
തിരുവനന്തപുരം:സി പി ഐ യുടെ ഒരു സീറ്റും എടുക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടുമില്ല. എന്നാല്‍ പൊന്നാനിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്. അതൊരു രഹസ്യതീരുമാനമായിരുന്നില്ലെന്നും പിണറായി പറഞ്ഞു. ഹുസൈന്‍ രണ്ടത്താണിയെ താന്‍ ഇതുവരെ കണ്ടിട്ടില്ല. സ്ഥാനാര്‍ത്ഥിക്കാര്യം രണ്ടത്താണിയുമായി സംസാരിച്ചത് കെ ഇ ഇസ്‌മയിലാണ്. പൊന്നാനിയുടെ കാര്യത്തില്‍ കേവല സാങ്കേതിക കാര്യം ഉന്നയിക്കുകയാണ് സി പി ഐ ചെയ്യുന്നത്. ഒരു ലക്ഷം വോട്ടിന് തോല്‍ക്കുന്ന സീറ്റില്‍ ജയസാധ്യതയ്‌ക്കായി ശ്രമം നടത്തിയതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ക്ക് മര്യാദയില്ലെന്ന് വെളിയം ഭാര്‍ഗവന്‍ പറയുന്നത് കേട്ടു. ഇത്തവണ രാജ്യസഭാ സീറ്റ് സി.പി.ഐയ്‌ക്ക് നല്‍കിയത് യാതൊരു തര്‍ക്കവുമില്ലാതെയാണ്. ഇടതുമുന്നണിയില്‍ എല്ലായിപ്പോഴും മര്യാദപൂര്‍വമാണ് കാര്യങ്ങള്‍ നടക്കുന്നത്. പരുഷ വാചകങ്ങള്‍ പറയുന്നത് വെളിയത്തിന്റെ ശൈലിയാണ്. എന്നാല്‍ കേരളത്തിലെ സി പി ഐയുടെ വോട്ട് സംബന്ധിച്ച് പറയുമ്പോള്‍ ചരിത്രം ചിലര്‍ മറന്നുപോകുന്നുവെന്നും ശക്തി ഓര്‍മ്മിപ്പിക്കുമ്പോള്‍ തലശ്ശേരിയില്‍ വി ആര്‍ കൃഷ്‌ണയ്യരെ മത്സരിപ്പിച്ച കെട്ടിവെച്ച കാശ് പോയത് സി പി ഐ ക്ക് മാത്രം കഴിയുന്ന കാര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. 70 കളിലെ അനുഭവങ്ങള്‍ നല്ല പോലെ മനസ്സിലാക്കിയ ആളാണ് താനെന്നും അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍ സൂചിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടത് രാഷ്ട്രീയനിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം സി പി ഐ ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. | |
|
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Friday, March 13, 2009
സി പി ഐ യുടെ സീറ്റ് ആരും തട്ടിയെടുത്തിട്ടില്ല: പിണറായി
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment