വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, March 8, 2009

സി.പി.എം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു;

സി.പി.എം ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു; ലക്ഷദ്വീപിലും മത്സരിക്കും

ന്യൂഡല്‍ഹി: സി.പി.എം 16 സംസ്ഥാനങ്ങളിലെ 59 സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി. പശ്ചിമബംഗാളിലെ രണ്ടു മന്ത്രിമാരും രാജസ്ഥാനിലെ സിക്കര്‍ എം.എല്‍എയും പട്ടികയിലുണ്ട്‌.

ലക്ഷദ്വീപില്‍ സി.പി.എം ആദ്യമായി മത്സരിക്കാന്‍ തീരുമാനിച്ചതായും ഈ സ്ഥാനാര്‍ത്ഥിയെ പിന്നീട്‌ പ്രഖ്യാപിക്കുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കേരളം, ആന്ധ്രാ പ്രദേശ്‌, തമിഴ്‌നാട്‌, ഒറീസ,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പിന്നീട്‌ പ്രഖ്യാപിക്കും. ഒറീസ്സയില്‍ ബി.ജെ.പി പിന്തുണ നഷ്ടപ്പെട്ട ബി.ജെ.ഡി മുഖ്യമന്ത്രി നവീന്‍ പട്‌നായ്‌കുമായി സീതാറാം യച്ചൂരി ചര്‍ച്ച നടത്തും. പട്‌ന ായികിന്‌ 78 എം.എല്‍.എ മാരുടെ പിന്തുണയുണ്ട്‌. ഒറീസയില്‍ അസംബ്ലി വിളിച്ചുചേര്‍ത്ത്‌ അവിശ്വാസപ്രമേയം അവതരിപ്പിക്കണം. ബിജു ജനതാദള്‍ ബി.ജെപി സഖ്യം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുന്നണി പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ പ്രകടനത്തെ ബാധിക്കില്ല. പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക്‌ മാത്രമാണ്‌ വിജയസാധ്യതയെന്ന സംസ്ഥാന സമിതി നിര്‍ദേശവും കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. കോഴിക്കോടിന്റെ കാര്യത്തില്‍ സി.പി.എമ്മിനാണ്‌ വിജയസാധ്യതയെന്നാണ്‌ കേന്ദ്രകമ്മിറ്റി നിഗമനം. ഇക്കാര്യം ജനതാദളുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

കേരളത്തിലും ബംഗാളിലും കടുത്ത മത്സരമാണ്‌ പ്രതീക്ഷിക്കുന്നതെന്നും കാരാട്ട്‌ പറഞ്ഞു.

ഇന്ത്യയില്‍ മൂന്നാം മുന്നണി ആവശ്യമാണ്‌. ബി.ജെ.പിയും കോണ്‍ഗ്രസും ഇതിനെ ആഗ്രഹിക്കുന്നില്ലെന്നും കാരാട്ട്‌ കൂട്ടിച്ചേര്‍ത്തു. കേരളത്തിലും പശ്ചമിബംഗാളിലും കനത്ത വെല്ലുവിളി നേരിടുന്നതായി സംസ്ഥാനസമിതികള്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

മാത്ര്‌ഭൂമി




No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്