Date : March 28 2009 മാത്ര്‌ഭൂമി
വെളിച്ചത്തിനായി ഇന്നു വിളക്കണയ്‌ക്കാം
സിഡ്‌നി: പ്രകാശമാനമായ ഭാവിക്കുവേണ്ടി ശനിയാഴ്‌ച ലോകം ഒരു മണിക്കൂര്‍ നേരം വിളക്കണച്ച് ഇരുട്ടിലിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാന്‍ 82 രാജ്യങ്ങളാണ് ശനിയാഴ്‌ച രാത്രി 8.30 മുതല്‍ 9.30 വരെ ഭൗമ മണിക്കൂര്‍ ആയി ആചരിക്കുന്നത്. 2100 നഗരങ്ങളും ലക്ഷക്കണക്കിനു വീടുകളും ഈ സമയം വിളക്കണച്ച് ഭൂമിയുടെ രക്ഷയ്‌ക്കുവേണ്ടി കൈകോര്‍ക്കും.
വേള്‍ഡ് വൈഡ്‌ഫണ്ടിന്റെ നേതൃത്വത്തില്‍ 2007ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തുടക്കം കുറിച്ച 'എര്‍ത്ത് അവര്‍' പ്രചാരണ പരിപാടിയില്‍ ഇത്തവണ ഇന്ത്യയും പങ്കു ചേരുന്നുണ്ട്. ആഗോള താപനത്തില്‍ നിന്നു ഭൂമിയെ രക്ഷിക്കുകയെന്ന സന്ദേശമുയര്‍ത്തിയുള്ള ഈ പരിപാടിയില്‍ സര്‍ക്കാറുകളും സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പങ്കാളികളാണ്. ഇന്ധന ഉപഭോഗം കൂടിയതാണ് ആഗോള താപനത്തിന് ആക്കം കൂട്ടിയത്. പെട്രോള്‍, ഡീസല്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് വൈദ്യുതി ഉത്‌പാദിപ്പിക്കാനാണ്. വൈദ്യുതി വിളക്കുകള്‍ അണച്ചാല്‍ ആഗോളതാപനത്തെ ചെറുക്കാനാകുമെന്നു പറയുന്നതും അതുകൊണ്ടുതന്നെ.
1 comment:
I apologise, but, in my opinion, you are mistaken. I can defend the position.
Post a Comment