വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, March 12, 2009

13 സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥികളായി

13 സീറ്റില്‍ സിപിഐ എം സ്ഥാനാര്‍ഥികളായി

തിരു: കേരളത്തില്‍ 13 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സിപിഐ എം പ്രഖ്യാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ആറ് സിറ്റിങ്ങ് എംപിമാര്‍ വീണ്ടും മല്‍സരിക്കുന്നുണ്ട്. പി കരുണാകരന്‍ (കാസര്‍കോട്), പി സതീദേവി (വടകര), ടി കെ ഹംസ (മലപ്പുറം), കെ സുരേഷ് കുറുപ്പ് (കോട്ടയം), കെ എസ് മനോജ് (ആലപ്പുഴ), പി രാജേന്ദ്രന്‍ (കൊല്ലം) എന്നിവരാണ് മല്‍സരിക്കുന്ന സിറ്റിങ്ങ് എംപിമാര്‍. ലിസ്റ്റില്‍ പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യമുണ്ട്. കെ കെ രാഗേഷ് (കണ്ണൂര്‍), എം ബി രാജേഷ് (പാലക്കാട്), പി കെ ബിജു (ആലത്തൂര്‍), യു പി ജോസഫ് (ചാലക്കുടി), സിന്ധു ജോയ് (എറണാകുളം), കെ അനന്തഗോപന്‍ (പത്തനംതിട്ട), എ സമ്പത്ത് (ആറ്റിങ്ങല്‍). കെ കെ രാഗേഷ്, എം ബി രാജേഷ്, പി കെ ബിജു, യു പി ജോസഫ്, സിന്ധു ജോയ്, കെ അനന്തഗോപന്‍, എന്നിവര്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളാണ്. മുന്‍ എം പിയാണ് എ സമ്പത്ത്. കോഴിക്കോട് പാര്‍ലമെണ്ട് സീറ്റിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും. ലക്ഷദ്വീപില്‍ എം കെ ലുക്മാന്വല്‍ ഹക്കീം ആയിരിക്കും സ്ഥാനാര്‍ഥിയെന്ന് പത്രകുറിപ്പില്‍ അറിയിച്ചു. ലോകസഭയിലെ ഉപനേതാവായിരുന്ന പി കരുണാകരന്‍ രണ്ടാം തവണയാണ് മല്‍സരിക്കുന്നത്. നാലാം തവണയാണ് സുരേഷ് കുറുപ്പ് കോട്ടയത്ത് മല്‍സരിക്കുന്നത്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്