വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, March 13, 2009

2009 മാര്‍ച്ച്- വാര്‍ത്തകള്‍, ഡയറി.........

മരണം

രാജേഷ്

തട്ടത്തുമല, മാർച്ച്‌ 21: തട്ടത്തുമല മറവക്കുഴി രാജേഷ് ഭവനില്‍ തുളസിയുടെയും രമണിയുടെയും മകന്‍ രാജേഷ് (28) ദുബായില്‍ നിര്യാതനായി. ഭാര്യ: സുനിത. മകള്‍: ദേവനന്ദ.ഏതാനും ദിവസം മുൻപ്‌ ലീവിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു. നാട്ടിൽ പാരലൽ കോളേജ് അദ്ധ്യാപകൻ ആയിരുന്നു. മാർച്ച്‌ 18-നാണ് മരണം സംഭവിച്ചതെന്ന്‌ അറിയുന്നു.

ഹവ്വാ ഉമ്മാള്‍

തട്ടത്തുമല, മാര്‍ച്ച് 16: തട്ടത്തുമല പെരുംകുന്നം പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഹവ്വാ ഉമ്മാള്‍ (75) സ്വവസതിയ‌ില്‍ വച്ചു മരണപ്പെട്ടു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ഹനീഫ . മക്കള്‍ - മജീദ് , ലത്തീഫ് (Late), സിദ്ദീക്ക്. മരുമക്കള്‍- മാജിദ , നസീമ. കബറടക്കം ഇന്നു രാത്രി ഇഷായ്ക്ക് തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

സമ്പത്ത് കിളിമാനൂരില്‍ പര്യടനം നടത്തി.

കിളിമാനൂര്‍
, മാര്‍ച്ച് 15: ആറ്റിങ്ങല്‍ പാര്ളമെന്‍റ് ല്‍.ഡി.എഫ് സ്ഥാനാര്‍ഥി .സമ്പത്ത് ഇന്നു വൈകുംനേരം കിളിമാനൂര്‍ ടൌണില്‍ വോട്ടു ചോദിയ്ക്കുവാന്‍ എത്തി. എന്നാല്‍ മഴ കാരണം കുറച്ചു സമയം മാത്രമെ നടക്കാന്‍ സാധിച്ചുള്ളൂ. അതിനാല്‍ പര്യടനം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി മടവൂരിലേയ്ക്ക് പോയി.

യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയെ ഇനിയും അറിവായിട്ടില്ല.

നബിദിനം

തട്ടത്തുമല, മാര്‍ച്ച് 9:ഇന്നു നബിദിനാഘോഷം ആയിരുന്നു. തട്ടത്തുമലയില്‍ മുസ്ലിം ജമാ അത്തിന്റേയും, അൽഹിദായ യത്തീം ഖാനയുടേയും ആഭിമുഖ്യത്തിൽ വെവ്വേറെ ഘോഷയാത്രകളും കലാ പരിപാടികളും മറ്റും നടന്നു.

മരണം


തട്ടത്തുമല,മാർച്ച് 6: തട്ടത്തുമല ലക്ഷം വീടു കോളനിയിൽ ചിൽക്കാ ബിജു (30) തികച്ചും അപ്രതീക്ഷിതമായി ഇക്കഴിഞ്ഞ രാത്രിപുലർച്ചേ മരണപ്പെട്ടു. സി.പി.എം പ്രവർത്തകൻ (ഗ്രൂപ്പ്‌ അംഗം) ആയിരുന്നു. ചന്തകളിൽ പച്ചക്കറി കച്ചവടമായിരുന്നു മുഖ്യതൊഴിൽ. വിവാഹിതനും പിതാവും ആണ്.

കടയ്ക്കൽ തിരുവാതിര

കടയ്ക്കൽ, മാർച്ച് 6 : ഇന്നു കടയ്ക്കൽ തിരുവാതിര മഹോത്സവം ആണ് .

ഉത്സവം


പാപ്പാല, മാർച്ച്‌ 6: പാപ്പാല വല്ലൂർ ശ്രീ ഉടയവൻ കാവു ക്ഷേത്രത്തിൽ ഇന്ന്‌ ഉത്സവം ആണ്.

സുഖമില്ല


ബ്ലോഗർ മൂന്നുനാലു ദിവസമായി പനിക്കിടക്കയിൽ ആണ്. കണ്ടതു ഡോ. സന്തോഷ് കുമാറിനെ (ക്ലീനിക്ക്‌, പാപ്പാല)

മരണം

കിളിമാനൂര്‍, മാര്‍ച്ച് 3: കിളിമാനൂര്‍ കുന്നുമ്മേല്‍ പഴവിള വീട്ടില്‍ സി.കെ.ഭാസി (53) നിര്യാതനായി. സി.പി.എം കുന്നുമ്മേല്‍ ബ്രാഞ്ച് അംഗം ആയിരുന്നു. ഭാര്യ :ഷീല. മക്കള്‍: വരുണ്‍, വര്‍ഷ.
സംസ്കാരം മാര്‍ച്ച് 4-ന് നടന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്