ധ്രുവമേഖലയിലെ മാറ്റങ്ങള്‍ അറിയുക
ദേശാഭിമനി കിളിവാതിൽ
കാലാവസ്ഥാമാറ്റമുള്‍പ്പടെയുള്ള ഗവേഷണങ്ങളിലേക്കു വെളിച്ചം വീശിയ, നാലാം അന്താരാഷ്ട്ര ധ്രുവവര്‍ഷത്തിന് ഈ മാസം തിരശീല വീഴുകയാണ്. 63 രാജ്യങ്ങളില്‍നിന്നുള്ള അമ്പതിനായിരത്തോളം ശാസ്ത്രജ്ഞര്‍, ധ്രുവപ്രദേശത്തിന്റെ ഭൌതികവും രാസികവും ജൈവികവുമായ മാറ്റങ്ങള്‍ നിരീക്ഷിക്കാനും കാലാവസ്ഥാവ്യതിയാനഫലമായുണ്ടായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാനുംവേണ്ടി കൈകോര്‍ത്ത സംരംഭമാണിത്.
ഭൂമുഖത്തെ മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായ ഒട്ടേറെ പ്രതിഭാസങ്ങള്‍ ധ്രുവപ്രദേശത്ത് സംഭവിക്കുന്നുണ്ട്. വായു-ജല ചാക്രികസംവിധാനങ്ങള്‍ ഉപരിതലത്തോടു ചേരുന്നത് ഇവിടെവച്ചാണ്. ഒട്ടുമിക്ക ഭൌമകാന്തികരേഖകളും സംഗമിക്കുന്നതും ഇവിടെ ത്തന്നെ. പണ്ടുകാലംമുതല്‍തന്നെ കട്ടിയേറിയ ഹിമപ്പരപ്പുകളാല്‍ വായുവിന്റെയും വെള്ളത്തിന്റെയും സാന്നിധ്യം അറിയാനാവില്ലിവിടെ. ഇത്തരം പ്രതിഭാസങ്ങള്‍ നിരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായതും ധ്രുവമേഖലയ്ക്കു സമീപംതന്നെയാണ്. പക്ഷേ ദൂരവും അവിടത്തെ തണുപ്പും മാത്രമല്ല അടിസ്ഥാനസൌകര്യങ്ങളുടെ അഭാവവും അപകടം നിറഞ്ഞ ഭൂസ്വഭാവവുമെല്ലാം അവിടേക്കുള്ള യാത്ര വളരെ ചെലവേറിയതാക്കുന്നു. ഇത്തരം വേളയിലാണ് അന്താരാഷ്ട്ര സഹകരണത്തോടെയുള്ള പരിപാടികളുടെയും ചെലവു പങ്കിടലിലൂടെ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ ഏകോപനവും എണ്ണവും വര്‍ധിപ്പിക്കുന്നതിന്റെയും പ്രസക്തിയേറുന്നത്.
1956-57 കാലഘട്ടത്തിലെ മൂന്നാം അന്താരാഷ്ട്ര ധ്രുവവര്‍ഷം മുതലേ ധ്രുവമേഖലയെ അസാധാരണവും വിചിത്രവുമായാണ് കണക്കാക്കിപ്പോന്നിരുന്നത്. ഇന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനം അവിടെ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം അനിവാര്യമാക്കിത്തീര്‍ത്തു. 1983 മുതല്‍തന്നെ അന്റാര്‍ട്ടിക്കയില്‍ വിവിധ പഠനങ്ങളിലേര്‍പ്പെട്ട് കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദാരുണഫലങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് ഇന്ത്യ തങ്ങളുടെ വ്യക്തമായ മേല്‍ക്കൈ തെളിയിച്ചിട്ടുണ്ട്. ഈ ഹിമഭൂഖണ്ഡത്തില്‍ ഒരു സ്ഥിരംസ്റ്റേഷന്റെ നിര്‍മിതിക്കുശേഷം ഇന്നേവരെ 27 പര്യവേക്ഷണങ്ങള്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ആര്‍ട്ടിക് മേഖലയില്‍ കഴിഞ്ഞവര്‍ഷം മാത്രമാണ് ഒരു സ്ഥിര ഗവേഷണസ്റ്റേഷന്‍ രാജ്യത്തിനു നിര്‍മിക്കാനായതെങ്കിലും ഈ നേട്ടം കൈവരിക്കുന്ന പതിനൊന്നാം രാഷ്ട്രമായി മാറി. ധ്രുവപ്രദേശത്തെ അടുത്തറിയാനുള്ള ശ്രമങ്ങള്‍ക്ക് ഇത് കൂടുതല്‍ ആക്കം നല്‍കുന്നു.
ആഗോളതാപനം ഉയര്‍ത്തുന്ന വിദൂരമല്ലാത്ത വിപത്തുകളെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ഈ ധ്രുവവര്‍ഷവേളയിലെ ശാസ്ത്രപര്യവേക്ഷണങ്ങളിലൂടെ ലഭിച്ചിട്ടുണ്ട്. ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും ഒരുപോലെ മഞ്ഞും ഐസും ഉരുകിത്തീരുകയും പ്രാദേശിക സസ്യ-മൃഗ വംശങ്ങളുടെ നിലനില്‍പ്പിന് പ്രതികൂലമാകുകയും ചെയ്യുന്നു. ആഗോള സമുദ്രനിരപ്പിനെയും അന്തരീക്ഷ ചാക്രികസംവിധാനങ്ങളെയും അവ തകിടം മറിക്കും. അന്റാര്‍ട്ടിക്കിലെയും ഗ്രീന്‍ലാന്‍ഡിലെയും ഐസ് ഉരുകുകയാണ്. 30 വര്‍ഷംമുമ്പ് ഉപഗ്രഹവിവരം ശേഖരിക്കാന്‍ തുടങ്ങിയശേഷം ആദ്യമായി ആര്‍ട്ടിക് മേഖലയില്‍ ഗ്രീഷ്മകാലത്തെ സമുദ്ര ഐസ് രൂപീകരണം ഏറെ മന്ദഗതിയിലായത് 2007-08ലാണ്. ആഗോളതാപനം മൂലം മഞ്ഞുമലകളുടെ സമുദ്രയാത്ര മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുന്നു.
ആര്‍ട്ടിക്കിലെയും അന്റാര്‍ട്ടിക്കിലെയും ആറുമാസക്കാലം വീതമുള്ള ശൈത്യവും ഗ്രീഷ്മവും പഠിക്കാനുള്ള രണ്ടുകാലയളവുകള്‍ ചേര്‍ന്നതാണ് അന്താരാഷ്ട്ര ധ്രുവവര്‍ഷം. ഈ ഗവേഷണത്തിന്റെ പുരോഗതി (ഠവല ടമേലേ ീള ജീഹമൃ ഞലലെമൃരവ) എന്ന റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര ധ്രുവവര്‍ഷത്തിലെ കണ്ടെത്തലുകളടങ്ങുന്ന വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ വിവരസംവിധാനങ്ങളിലുള്ള വര്‍ധിച്ച സഹകരണം വിവരകൈമാറ്റത്തെ സുഗമമാക്കുകയും അതിന് ശക്തമായ അടിത്തറയായും വര്‍ത്തിക്കുന്നു.
മനോജ് എം സ്വാമി
ചൊവ്വയിലെ ജീവന്‍ മറനീക്കുകയാണോ?
ലോകപ്രശസ്ത പ്രപഞ്ചശാസ്ത്രജ്ഞനായ സ്റ്റീഫന്‍ഹോക്കിങ്ങും അദ്ദേഹത്തിന്റെ മകള്‍ ലൂസി ഹോക്കിങ്ങും ചേര്‍ന്നെഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് 'ജോര്‍ജീസ് സീക്രട്ട് കീ ടുദ യൂണിവേഴ്സ്'. പ്രപഞ്ചരഹസ്യങ്ങളെ ഏതൊരാള്‍ക്കും മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കുന്ന പുസ്തകം, അടിവരയിട്ട് ഒരുകാര്യം വ്യക്തമാക്കുന്നുണ്ട്: ചൊവ്വയില്‍ ജീവനുണ്ട് എന്ന വസ്തുത. അത് മണ്ണിനുതാഴെ, ആഴത്തിലാണെന്നും അതില്‍ പറയുന്നു. അതുകൊണ്ട് ആഴത്തില്‍ കുഴിച്ചുചെന്നാലേ അത് കണ്ടെത്താനാവൂ. ചൊവ്വയുടേതുപോലെയുള്ള ഒരു അന്യഗ്രഹപരിസ്ഥിതിയില്‍ ഇത്തരമൊരു കുഴിച്ചുചെല്ലല്‍, ഇന്നത്തെ നമ്മുടെ സാങ്കേതികവളര്‍ച്ചയെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അസാധ്യമാണ്.
എന്നാല്‍, ഇപ്പോഴിതാ ചൊവ്വയുടെ സ്വാഭാവികപ്രകൃതിതന്നെ അതിനൊരു അവസരമൊരുക്കിയിരിക്കുന്നു. ചൊവ്വയിലെ മണ്ണിനടിയില്‍നിന്നു പുറത്തേക്കെത്തുന്ന മീഥേന്‍വാതകത്തെ അടിസ്ഥാനമാക്കിയാണ് ഉള്ളിലെവിടെയോ മിടിപ്പുയര്‍ത്തുന്ന ജീവനെ ശാസ്ത്രജ്ഞര്‍ അറിയുന്നത്. ചൊവ്വയിലെ ജീവന്‍ സത്യമോ മിഥ്യയോ എന്ന സംശയത്തിനാണ് ഇതോടെ വിരാമമാകുന്നത്.
'മാര്‍സ് ഒഡീസി' എന്ന പര്യവേക്ഷണവാഹനം ശേഖരിച്ച ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് വായുവിനെ കുമിളകളായി ഉയര്‍ത്തിവിടുന്ന ഉയര്‍ന്ന നിലങ്ങളെ ശാസ്ത്രജ്ഞര്‍ ശ്രദ്ധിച്ചത്. ചൊവ്വയിലെ വടക്കന്‍ സമതലങ്ങളിലായി കാണപ്പെട്ട ഇവ, ഒറ്റനോട്ടത്തില്‍ ഭൂമിയിലെ അഗ്നിപര്‍വതങ്ങള്‍പോലെയാണ് തോന്നിച്ചത്. പക്ഷേ 'ലാവ'യ്ക്കു പകരം ഉള്ളില്‍ കുഴഞ്ഞുമറിഞ്ഞത് പശിമയുള്ള ചളിപ്പരപ്പായിരുന്നു. പുറത്തുവന്ന വാതകം ഏതാണെന്ന് തിരിച്ചറിയാന്‍ ചൊവ്വയിലെ പര്യവേക്ഷണവാഹനത്തിലെ നിരീക്ഷണോപകരണങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്- മീഥേന്‍. ഇപ്പോള്‍ പുറത്തെത്തുന്ന തരത്തില്‍ മീഥേന്‍ സ്വതന്ത്രമാക്കണമെങ്കില്‍ അതിനുപിന്നില്‍ തീര്‍ച്ചയായും മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ജീവികള്‍ പ്രവര്‍ത്തിക്കുന്നുണ്ടാവുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ പുറത്തുവിടുന്ന സൂക്ഷ്മജീവികളെ തിരിച്ചറിയാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. 'മെഥനോജെനുകള്‍' (ങലവേമിീഴലി) എന്നാണ് ഇവയുടെ പേര്. ആദിമഭൂമിയില്‍ പിറവിയെടുത്ത ബാക്ടീരിയകളുടെ പിന്മുറക്കാരായി ഇന്നും ജീവിക്കുന്നവയാണ് ഈ ബാക്ടീരിയകള്‍.
ആദ്യകാലത്തുണ്ടായ മറ്റ് ബാക്ടീരിയകള്‍ പരിണാമത്തിന്റെ പുതുവഴികള്‍ തേടിയപ്പോഴും പാരമ്പര്യത്തില്‍ മുറുകെപ്പിടിച്ച്, മാറാതെ കടന്നെത്തിയവയാണ് മെഥനോജെനുകള്‍. ഇക്കാരണത്താല്‍ ഇത്തരക്കാരെ 'ആര്‍ക്കിബാക്ടീരിയ' (അൃരവമലയമരലൃേശമ) എന്ന പ്രത്യേകവിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെ 'നിരോക്സീകരണ'(ഞലറൌരശീിേ)ത്തിനു വിധേയമാക്കിക്കൊണ്ടാണ് ഇവ ജീവിച്ചത്. എല്ലാ സസ്യങ്ങളും ഇതുതന്നെയാണ് ചെയ്യുന്നതെങ്കിലും 'നിരോക്സീകരണ'ത്തിന് സഹായിക്കുന്ന ഘടകം 'അഥവാ നിരോക്സീകാരി'(ഞലറൌരശിഴ അഴലി)യുടെ കാര്യത്തില്‍ മെഥനോജെനുകള്‍ വ്യത്യസ്തരായിരുന്നു. ഹൈഡ്രജന്‍ ആയിരുന്നു അവയുടെ നിരോക്സീകാരി. ഇക്കാരണത്താല്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിലെ കാര്‍ബണും ഹൈഡ്രജനും തമ്മില്‍ കൂടിച്ചേര്‍ന്ന് ഭഇഒ4' എന്ന സംയുക്തം ഉണ്ടായി. ഇതാണ് മീഥേന്‍. എന്തായാലും ആദിമഭൂമിയില്‍ നടന്ന സൂക്ഷ്മപരിണാമപ്രക്രിയകള്‍ ചൊവ്വയിലും അതേപടി ആവര്‍ത്തിച്ചുകാണുന്നതില്‍ ശാസ്ത്രസമൂഹം ആവേശത്തിലാണ്. ഭൂമിയിലെന്നപോലെ, ചൊവ്വയിലും ജീവപരിണാമം ഒരേ പാത പിന്തുടരുന്നു എന്നാണ് ഇതിനര്‍ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ 'സൃഷ്ടിവാദ'ത്തിന്റെ അടിത്തറയിളകുന്നു എന്നു സാരം.
എന്‍ എസ് അരുണ്‍കുമാര്‍
No comments:
Post a Comment