ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗംവിശ്വമാനവികം 1ആണ്.
Thursday, March 5, 2009
കോണ്‍ഗ്രസ്സിന്റെ കേരള രക്ഷാമാര്‍ച്ച് സമാപിച്ചു
സംസ്‌ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: രാഹുല്‍ ഗാന്ധി
സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയം: രാഹുൽ ഗാന്ധി (വാർത്ത മാത്ര്‌ഭൂമിയിൽ നിന്ന് )
തിരുവനന്തപുരം: പാവങ്ങളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളുമായി യു.പി.എ സര്‍ക്കാര്‍ മുന്നേറുമ്പോള്‍ സംസ്‌ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആരോപിച്ചു. ശംഖുംമുഖത്ത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി യു.പി.എ സര്‍ക്കാര്‍ പിന്തുടരുന്നത്. വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാവങ്ങളെ അകറ്റി നിര്‍ത്തിയില്ല. സംസ്‌ഥാനത്തിന്റെ ഭരണം കൈയാളുന്നത് കോണ്‍ഗ്രസല്ലെങ്കിലും സംസ്‌ഥാനത്തിന് നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. കുട്ടനാട് പാക്കേജ്, കാര്‍ഷിക കടാശ്വാസ പദ്ധതി, കണ്ടെയ്‌നര്‍ ടെര്‍മിനല്‍, നാവിക അക്കാഡമി, പ്രതിരോധ പദ്ധതികള്‍, കോച്ച് ഫാക്‌ടറി എന്നിവ ഇതില്‍ ചിലതു മാത്രമാണ്. എന്നാല്‍, ഇതുപോലുള്ള പദ്ധതികളുടെ ഗുണം ജനങ്ങളിലേയ്‌ക്കെിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.
സമ്പൂര്‍ണ പരാജയമായി മാറിയ സംസ്‌ഥാന സര്‍ക്കാരിന്റെ മുഖമുദ്ര അഴിമതി ആരോപണങ്ങളിലും തമ്മിലടിയിലും മുങ്ങിക്കുളിച്ചുകഴിയുകയാണ് സര്‍ക്കാര്‍. സംസ്‌ഥാനത്തെ ക്രമസമാധാനനില പാടെ തകര്‍ന്നു, തൊഴിലില്ലായ്‌മ രൂക്ഷമായി തുടരുന്നു-രാഹുല്‍ ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നു മടങ്ങുന്നവര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല, എ.കെ. ആന്റണി, വയലാര്‍ രവി, കെ. കരുണാകരന്‍, ഉമ്മന്‍ ചാണ്ടി എന്നിവരും സംസാരിച്ചു.
No comments:
Post a Comment