നവീന്‍ പട്‌നായിക് വിശ്വാസവോട്ട് നേടി |
മാത്ര്‌ഭൂമി വാർത്ത |
ഭുവനേശ്വര്‍:ഒറീസ്സയിലെ നവീന്‍ പട്‌നായിക്കിന്റെ ബി.ജെ.ഡി. സര്‍ക്കാര്‍ ശബ്ദവോട്ടെടുപ്പോടെ ഭൂരിപക്ഷം തെളിയിച്ചു. 147 അംഗ അസംബ്ലിയില്‍ 74 എം.എല്‍.എമാരുടെ പിന്തുണയായിരുന്നു പട്‌നായിക്കിന് വേണ്ടിയിരുന്നത്. വോട്ടെടുപ്പിനിടെ തങ്ങളുടെ മൂന്ന് എം.എല്‍.എമാര്‍ കൂറുമാറി വോട്ടുചെയ്‌തതായി ബി.ജെ.പി അറിയിച്ചു. സ്‌പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു. ക്രമപ്രകാരമല്ല സ്‌്‌പീക്കര്‍ വോട്ടെടുപ്പ് നടത്തിയതെന്നാണ് ആക്ഷേപം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റുതര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബി.ജെ.പി. നവീന്‍ പട്‌നായിക് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ബി.ജെ.ഡി.യുടെ 61 എം.എല്‍.എ.മാര്‍ക്കു പുറമേ ജെ.എം.എമ്മിന്റെ നാലംഗങ്ങളും എന്‍.സി.പി.യുടെ രണ്ടുപേരും സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും ഓരോ അംഗങ്ങളും ഒരു സ്വതന്ത്രനും സര്‍ക്കാറിനെ പിന്തുണച്ചു. |
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Wednesday, March 11, 2009
നവീന്‍ പട്‌നായിക് വിശ്വാസവോട്ട് നേടി
Subscribe to:
Post Comments (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്
No comments:
Post a Comment