വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം

ചുവടുവച്ചത് ചരിത്രത്തിലേക്ക്; വിജയിച്ചത് ചിട്ടയായ സംഘാടനം

ദേശാഭിമാനി
Posted on: 11-Feb-2012 11:19 AM
തിരു: സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ സമാപനദിനം ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്തതിനു പിന്നിലെ ശക്തി അഞ്ചുമാസംമുമ്പ് തുടങ്ങിയ ചിട്ടയായ സംഘാടനം. ചുവപ്പു ഷര്‍ട്ടും കാക്കി പാന്റ്സും തൊപ്പിയും ഷൂസും അണിഞ്ഞ പുരുഷ വളന്റിയര്‍മാരും തൂവെള്ളയും ചുവപ്പും ചേര്‍ന്ന ചുരിദാറും മെറൂണ്‍ തൊപ്പിയും ഷൂസും അണിഞ്ഞ വനിതാ വളന്റിയര്‍മാരും ചുവടുവച്ചത് ചരിത്രത്തിലേക്കാണ്. ഇത്രയും ബൃഹത്തും അച്ചടക്കപൂര്‍ണവുമായ പരേഡിന് നഗരം ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ല. പൊതുസമ്മേളനത്തിനുമുമ്പ് ചുവപ്പുസേനാ പരേഡും റാലിയും തുടങ്ങാനിരിക്കെ തന്നെ കനത്ത മഴ പെയ്തെങ്കിലും പരേഡ് തുടങ്ങുമ്പോഴേക്കും കാര്‍മുകിലുകള്‍ വഴിമാറി. അഞ്ചുമാസം നീണ്ട വിശ്രമരഹിത പരിശീലനത്തിനുശേഷമാണ് ചെങ്കുപ്പായമണിഞ്ഞ സേനാംഗങ്ങള്‍ പരേഡിന് ഇറങ്ങിയത്. സൈനിക പരേഡിനോട് കിടപിടിക്കുന്ന തരത്തില്‍ മുന്നേറിയ സേനയെ റോഡിന് ഇരുവശത്തുമായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ അത്ഭുതത്തോടെ വീക്ഷിച്ചു. കടുകിട വ്യത്യാസമില്ലാതെ ഒരു മെയ്യും മനസ്സുമായി ചുവടുതെറ്റാതെയാണ് ചുവപ്പുസേന അടിവച്ചത്. പൂക്കാവടി, തെയ്യം, തിറ, വ്യത്യസ്ത വിഷയങ്ങളിലുള്ള നിശ്ചലദൃശ്യങ്ങളെല്ലാം അനന്തപുരിക്ക് പുതുകാഴ്ചയേകി. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്റ് വാദ്യം തുടങ്ങിയ സംഘങ്ങള്‍ താളപ്രപഞ്ചംതീര്‍ത്ത് ഒന്നിനുപിറകെ ഒന്നായി പൊതുസമ്മേളനനഗരിയിലേക്ക് ചുവടുതെറ്റാതെ നടന്നടുത്തു. റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ക്ക് സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് അടുക്കാനായില്ല.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്