വീണ്ടും പിണറായിവിജയം
പി.പി.ശശീന്ദ്രന്‍, മാതൃഭൂമി
Posted on: 11 Feb 2012
സെക്രട്ടറിപദത്തില്‍ അഞ്ചാമൂഴം
തിരുവനന്തപുരം: സി.പി.എം. കേരള ഘടകത്തെ പിണറായി വിജയന്‍തന്നെ നയിക്കും. സംസ്ഥാന സെക്രട്ടറി പദത്തില്‍ പിണറായി വിജയന് ഇത് അഞ്ചാം ഊഴമാണ്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് പിണറായിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.വിജയകരമായി പൂര്‍ത്തിയായ സമ്മേളനത്തെപ്പറ്റി അസംബന്ധം എഴുതിപ്പിടിപ്പിക്കുന്നവിധം മാധ്യമ സിന്‍ഡിക്കേറ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടതായി പിണറായി വിജയന്‍ പിന്നീട് ആരോപിച്ചു. വളരെ ഐക്യത്തോടും അച്ചടക്കത്തോടും കൂടി നടന്ന സമ്മേളനമാണിത്. പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനലും ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഈ കമ്മിറ്റി യോഗം ചേര്‍ന്നാണ് സെക്രട്ടറിയെ ഏകകണ്ഠമായി തിരഞ്ഞെടുത്തതെന്നും പിണറായി പറഞ്ഞു.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട്, പി.ബി. അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, സീതാറാംയെച്ചൂരി, കെ.വരദരാജന്‍, വൃന്ദാകാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികള്‍.
പുതിയ 85 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് 84 പേരെയാണ് തിരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഗോപി കോട്ടമുറിക്കലിനെക്കുറിച്ചുള്ള പരാതിയുടെ അന്വേഷണം കഴിയുന്നതു കാത്താണ് ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്, ജയിംസ്മാത്യു എം.എല്‍.എ. (കണ്ണൂര്‍), എ. പ്രദീപ്കുമാര്‍ എം.എല്‍.എ. (കോഴിക്കോട്), ജില്ലാ സെക്രട്ടറിമാരായ പി.പി.വാസുദേവന്‍ (മലപ്പുറം), സി.കെ.രാജേന്ദ്രന്‍ (പാലക്കാട്), എ.സി.മൊയ്തീന്‍ (തൃശ്ശൂര്‍), സി.ബി.ചന്ദ്രബാബു (ആലപ്പുഴ), ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി.എന്‍.മോഹനന്‍, പി.കെ.ബിജു എം.പി, എന്‍.ആര്‍.ബാലന്‍ (തൃശ്ശൂര്‍), കോലിയക്കോട് കൃഷ്ണന്‍നായര്‍ (തിരുവനന്തപുരം), എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. മേരി (ഇടുക്കി) എന്നിവരാണ് പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ എത്തിയത്.
കെ.കെ. മാമക്കുട്ടി, പി.ആര്‍.രാജന്‍, സി.ഒ. പൗലോസ് (തൃശ്ശൂര്‍), എം.കേളപ്പന്‍ (കോഴിക്കോട്), സരോജിനി ബാലാനന്ദന്‍ (എറണാകുളം) എന്നിവരെയാണ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യം കാരണവും കൃത്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയാത്ത ശാരീരികാവസ്ഥയും കാരണമാണ് ഈ മുതിര്‍ന്ന നേതാക്കളെ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതെന്ന് പിണറായി പറഞ്ഞു.
കണ്ണൂരില്‍ നിന്നുള്ള ടി. കൃഷ്ണനാണ് പാര്‍ട്ടി കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാന്‍. ഇ.കാസിം (കൊല്ലം), പ്രൊഫ. എം.ടി.ജോസഫ് (കോട്ടയം), എം.എം.വര്‍ഗീസ് (തൃശ്ശൂര്‍), ഗിരിജാസുരേന്ദ്രന്‍ (പാലക്കാട്) എന്നിവരാണ് അംഗങ്ങള്‍.കോഴിക്കോട്ട് നടക്കുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള 175 പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
അതിനിടെ സംഘടനാ റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശിക്കുന്ന ഭാഗം വിശദമായ ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കണമെന്ന പി.ബി. നിര്‍ദ്ദേശം തെറ്റായി വ്യാഖ്യാനിച്ച സംസ്ഥാന നേതൃത്വത്തിന്റെ നടപടിയിലുള്ള പ്രതിഷേധം വി.എസ്. കേന്ദ്രനേതാക്കളെ അറിയിച്ചു. വെള്ളിയാഴ്ച കാലത്ത് നേതാക്കളെ നേരില്‍ കണ്ടായിരുന്നു പ്രതിഷേധം പ്രകടിപ്പിച്ചത്. പ്രതിപക്ഷസ്ഥാനം രാജിവെയ്ക്കുമെന്നുവരെ വി.എസ്. പറഞ്ഞു എന്നാണ് വിവരം.
സി.പി.എം. സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍
വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ്കുട്ടി, എ.വിജയരാഘവന്‍, എം.എ.ബേബി, പി.കരുണാകരന്‍, വൈക്കം വിശ്വന്‍, പി.കെ.ഗുരുദാസന്‍, പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, ടി.എം.തോമസ്‌ഐസക്, എം.സി.ജോസഫൈന്‍, ടി.ശിവദാസമേനോന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.കുഞ്ഞിരാമന്‍, എ.കെ.നാരായണന്‍, കെ.പി.സതീഷ്ചന്ദ്രന്‍, പി.ജയരാജന്‍, എം.വി.ജയരാജന്‍, കെ.പി.സഹദേവന്‍, കെ.കെ.രാഗേഷ്, കെ.കെ.ശൈലജ ടീച്ചര്‍, പി.എ. മുഹമ്മദ്, സി.കെ.ശശീന്ദ്രന്‍, എളമരം കരീം, എന്‍.കെ.രാധ, ടി.പി.രാമകൃഷ്ണന്‍, പി.സതീദേവി, കെ. ഉമ്മര്‍മാസ്റ്റര്‍, പി.കെ.സൈനബ, ടി.കെ.ഹംസ, പി.ശ്രീരാമകൃഷ്ണന്‍, എം.ചന്ദ്രന്‍, പി.ഉണ്ണി, സി.ടി.കൃഷ്ണന്‍, ബേബിജോണ്‍, കെ.രാധാകൃഷ്ണന്‍, കെ.ചന്ദ്രന്‍പിള്ള, സി.എം.ദിനേശ്മണി, കെ.എന്‍.രവീന്ദ്രനാഥ്, എസ്. ശര്‍മ്മ, കെ.എം.സുധാകരന്‍, എം.എം.ലോറന്‍സ്, പി.രാജീവ്, എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, കെ.ജെ.തോമസ്, വി.ആര്‍.ഭാസ്‌കരന്‍, കെ.അനന്തഗോപന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, പി.കെ.ചന്ദ്രാനന്ദന്‍, ജി.സുധാകരന്‍, സി.കെ.സദാശിവന്‍, സി.എസ്.സുജാത, എം.കെ.ഭാസ്‌കരന്‍, കെ.രാജഗോപാല്‍, പി.രാജേന്ദ്രന്‍, ജെ.മെഴ്‌സിക്കുട്ടിയമ്മ, കെ.എന്‍.ബാലഗോപാല്‍, ബി.രാഘവന്‍, കെ.വരദരാജന്‍, എസ്.രാജേന്ദ്രന്‍, എം.വിജയകുമാര്‍, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍.സീമ, സി.പി.നാരായണന്‍, ടി.വി.രാജേഷ്, ജെയിംസ്മാത്യു, എ.പ്രദീപ്കുമാര്‍, പി.പി.വാസുദേവന്‍, സി.കെ.രാജേന്ദ്രന്‍, എ.സി.മൊയ്തീന്‍, എന്‍.ആര്‍.ബാലന്‍, സി.എന്‍.മോഹനന്‍, കെ.പി.മേരി, പി.കെ.ബിജു, സി.ബി.ചന്ദ്രബാബു, കോലിയക്കോട് കൃഷ്ണന്‍നായര്‍.
No comments:
Post a Comment