നഗരത്തെ ത്രസിപ്പിച്ച് കുട്ടിപ്പട്ടാളം
ദേശാഭിമാനി
             ദേശാഭിമാനി
Posted on: 11-Feb-2012 11:17 AM
               തിരു: ചെമ്പടയുടെ താളത്തില്‍ ചുവടുവയ്ക്കാന്‍ കുരുന്നുകളും. സിപിഐ  എം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന  റെഡ്വളന്റിയര്‍ മാര്‍ച്ചിനൊപ്പം  ആവേശത്തോടെയാണ് കുട്ടിപ്പട്ടാളം മാര്‍ച്ച് ചെയ്തത്. ജില്ലയുടെ  വിവിധഭാഗങ്ങളില്‍ നിന്നെത്തിയ കുരുന്നുകള്‍ ചെങ്കൊടി പാറിച്ചും ഉറക്കെ  മുദ്രാവാക്യം മുഴക്കിയും റാലിയുടെ ഭാഗമായി. ബഹുജനറാലിയില്‍  ഒട്ടുമിക്കപ്പേരും കുഞ്ഞുങ്ങളുമായാണ് എത്തിയത്. കൈക്കുഞ്ഞുങ്ങളുമായി എത്തിയ  അമ്മമാരും കുറവായിരുന്നില്ല. നക്ഷത്രം പതിച്ച തൊപ്പി ധരിച്ചും  കൊടിപാറിച്ചും ബലൂണ്‍ പറത്തിയും കുട്ടികള്‍ റാലിയില്‍ നിറഞ്ഞുനിന്നു.  വിപ്ലവനായകരുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയും മുഖചിത്രം പതിച്ച  പ്ലക്കാര്‍ഡുകളും മഹദ്വചനങ്ങളും ഉയര്‍ത്തി വിവിധ ഏരിയകളില്‍ നിന്ന് നിരവധി  വിദ്യാര്‍ഥികളെത്തി. സാംസ്കാരിക കേരളത്തിന്റെ നേര്‍ചിത്രം വ്യക്തമാക്കുന്ന  വിവിധ കലാരൂപങ്ങളും റാലിയില്‍ നിരന്നു. തെയ്യം, കോല്‍ക്കളി, പുലികളി  എന്നിവയും പ്രച്ഛന്നവേഷധാരികളും റാലിയുടെ ശ്രദ്ധാകേന്ദ്രങ്ങളായി.  റോളര്‍സ്കേറ്റിങ്ങുമുണ്ടായിരുന്നു. ബാന്റിന്റെയും ചെണ്ടയുടെയും  മേളമൊരുക്കാന്‍ പെണ്‍കുട്ടികളുടെ സംഘവുമുണ്ടായി. മുത്തുക്കുടയുമേന്തി  മേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് കുരുന്നുകള്‍  റാലിയില്‍ പങ്കെടുത്തത്.       
                    
No comments:
Post a Comment