വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം

സംഘശക്തി വിളിച്ചോതി സ്ത്രീ മുന്നേറ്റം

ദേശാഭിമാനി
Posted on: 11-Feb-2012 10:50 AM
തിരു: ചെങ്കടലില്‍ അലകളായി സ്ത്രീശക്തിയുടെ പ്രവാഹം. പോരാട്ടമുഖങ്ങളിലേക്കെന്നപോലെ അവര്‍ ചെങ്കൊടികളുമായി ഒഴുകിയെത്തിയപ്പോള്‍ പൊതുസമ്മേളന നഗരിയും നഗരവീഥികളും നിറഞ്ഞു. പാടത്തും പറമ്പിലും അടുക്കളകളിലും അരങ്ങിലും ഫാക്ടറികളിലും ഓഫീസുകളിലും അധ്വാനത്തിന്റെ വിയര്‍പ്പുമുത്തുകള്‍ ചിതറിച്ചവര്‍ മുഴുവന്‍ ജനതയുടെയും വിമോചനത്തിനായി പോരാടുന്ന ജനകീയപ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നെത്തിയപ്പോള്‍ അനന്തപുരി പുതുചരിത്രമെഴുതി. തലസ്ഥാനനഗരി സമീപകാലത്തൊന്നും ദര്‍ശിക്കാത്ത സ്ത്രീമുന്നേറ്റത്തിനാണ് സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനം സാക്ഷ്യംവഹിച്ചത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ സ്ത്രീശാക്തീകരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ പോരാട്ടങ്ങളുടെയും സാക്ഷ്യപത്രമായി സമ്മേളനത്തിലെ അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം. വ്യാഴാഴ്ച വൈകിട്ടുമുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും അവശത കണക്കാക്കാതെ പ്രായമായ സ്ത്രീകളും വിദ്യാര്‍ഥിനികളും യുവതികളും അനന്തപുരിയിലേക്ക് എത്തിത്തുടങ്ങി. ജില്ലയുടെ കിഴക്കന്‍മേഖലയില്‍നിന്ന് ആദിവാസിസ്ത്രീകളും തലസ്ഥാന നഗരിയിലേക്ക് ആവേശപൂര്‍വം ഒഴുകിയെത്തി. പൊതുസമ്മേളന നഗരിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഇ ബാലാനന്ദന്‍ നഗറില്‍ മഴയും വെയിലും കൂസാതെ രാവിലെ മുതല്‍ അവര്‍ ഇടംപിടിച്ചു. പൊതുസമ്മേളനത്തിനുമുന്നോടിയായി നടന്ന റെഡ് വളന്റിയര്‍ മാര്‍ച്ചിലും പ്രകടനത്തിലും പെണ്‍മയുടെ സംഘശക്തി ദര്‍ശിച്ചു. നാളത്തെ ലോകം പടുത്തുയര്‍ത്താന്‍ തങ്ങളുടെ അജയ്യമായ പോരാട്ടവീറും വാഗ്ദാനം ചെയ്താണ് അവര്‍ മാര്‍ച്ചുചെയ്തത്. ഇടിമുഴങ്ങുന്ന ശബ്ദത്തില്‍ ഇങ്ക്വിലാബ് വിളിച്ചു മുന്നേറിയ സ്ത്രീശക്തി കണ്ട് വഴിയോരങ്ങളില്‍ കാഴ്ചക്കാരായിനിന്ന സ്ത്രീകളും ആവേശത്തോടെ പ്രകടനത്തില്‍ അണിചേര്‍ന്നു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്