വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്

ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്

സ്വന്തം ലേഖകന്‍

ദേശാഭിമാനി

Posted on: 11-Feb-2012 12:23 AM


തിരു: ജനദ്രോഹ സാമ്പത്തികനയങ്ങളും അഴിമതിയും തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങള്‍ക്കു മുന്നിലെ പോംവഴി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം മുന്‍കൈയെടുത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ സഹായത്തോടെ ശക്തമായ ബദല്‍ ഉയര്‍ത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് . ബാലാനന്ദന്‍നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കി. ആയിരക്കണക്കിന് കൃഷിക്കാരെ യുപിഎ ഭരണം ആത്മഹത്യയിലേക്ക് നയിച്ചു. ആന്ധ്രയില്‍ ജനുവരിയില്‍മാത്രം 160 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ , കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം 31 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കേരളത്തിലേതുപോലെ, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടുമാസത്തെ ഭരണത്തിനിടയില്‍ 31 കര്‍ഷകര്‍ ആത്മഹത്യചെയ്തു. 34 വര്‍ഷത്തെ ഇടതുപക്ഷഭരണത്തില്‍ ബംഗാളില്‍ കര്‍ഷക ആത്മഹത്യയെപ്പറ്റി കേട്ടുകേള്‍വിയില്ലായിരുന്നു. കാര്‍ഷികപ്രതിസന്ധി അവസാനിപ്പിക്കാനും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്താനും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന് സംഭവങ്ങള്‍ വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന എല്ലാവരുടെയും ജീവിതം കടുത്ത കടന്നാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. യുപിഎ സര്‍ക്കാരിന് അതില്‍ വേവലാതിയില്ല. ബഹുരാഷ്ട്രകുത്തകകളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതില്‍മാത്രമാണ് താല്‍പ്പര്യം. കേരളത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, വാള്‍മാര്‍ട്ടടക്കമുള്ള ബഹുരാഷ്ട്രകുത്തകകളെ ചില്ലറവില്‍പ്പന മേഖലയിലേക്ക് ക്ഷണിച്ചുവരുത്താനുള്ള തീരുമാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് പിന്മാറിയിട്ടില്ല. ലക്ഷക്കണക്കിന് ചെറുകിടവ്യാപാരികളുടെ ഉപജീവനം മുടക്കുന്ന നയത്തിനെതിരെ സിപിഐ എം വന്‍പ്രക്ഷോഭം സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ അതേസാമ്പത്തികനയമാണ് ബിജെപിയും പിന്തുടരുന്നത്. അഴിമതിയിലും ബിജെപി കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ . നവ ഉദാരനയങ്ങള്‍ക്കും അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്കും എതിരെ നില്‍ക്കുന്നതിനാലാണ് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പശ്ചിമബംഗാളില്‍ ക്രൂരമായ ആക്രമണം നടക്കുന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലി ബംഗാളില്‍ സിപിഐ എമ്മിന്റെ കഥകഴിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാവും. സിപിഐ എമ്മിന്റെ മുന്നേറ്റം്തടയാന്‍ കഴിയില്ലെന്ന് റാലി പ്രഖ്യാപിക്കും. കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വന്‍തോതില്‍ ബഹുജനശ്രദ്ധയും മാധ്യമശ്രദ്ധയുമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ,മാധ്യമങ്ങളില്‍ സമ്മേളനത്തെപ്പറ്റി വന്നതെല്ലാം വിശ്വസിക്കരുത്. രാഷ്ട്രീയ അനുഭവങ്ങളും സംഘടനാകാര്യങ്ങളും അവലോകനംചെയ്ത് ചര്‍ച്ചചെയ്യുന്ന സമ്മേളനം, വിമര്‍ശവും സ്വയംവിമര്‍ശവും നടത്തി കൂട്ടായ തീരുമാനത്തിലെത്തുകയാണ് ചെയ്യുന്നത്. വളരെയേറെ ഐക്യത്തോടെയും പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിച്ചും നടത്തിയ സമ്മേളനം നാഴികക്കല്ലാണ് കാരാട്ട് പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്