(ദേശാഭിമാനി വാരാന്തപ്പതിപ്പ്, Posted on: 20-Jan-2012 12:40 PM )
തിരു: കേരള മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23 മുതല്‍ 26 വരെ നടക്കും. പരീക്ഷയുടെ റാങ്ക് നിര്‍ണയത്തിനുള്ള മാര്‍ക്ക് ഏകീകരണം പരിഷ്കരിച്ചിട്ടുണ്ട്. അപേക്ഷകള്‍ ഈ വര്‍ഷംമുതല്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. വ്യാഴാഴ്ചമുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഫെബ്രുവരി 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും 15ന് വൈകിട്ട് അഞ്ചിനുമുമ്പ് തിരുവനന്തപുരത്ത് പ്രവേശനപരീക്ഷാ കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍നിന്നും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. അക്ഷയസെന്ററുകളില്‍നിന്നും അപേക്ഷ നല്‍കാം.
പ്രോസ്പെക്ടസ് വിതരണം വ്യാഴാഴ്ചമുതല്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത 160 പോസ്റ്റ് ഓഫീസുകള്‍വഴി ആരംഭിക്കും. കേരളത്തിനുപുറത്ത് എട്ട് പോസ്റ്റ് ഓഫീസുകളിലും പ്രോസ്പെക്ടസ് ലഭിക്കും. പ്രോസ്പെക്ടസിനൊപ്പം പ്രത്യേക സ്ക്രാച്ച് കാര്‍ഡ് ഉണ്ടാകും. കാര്‍ഡിലെ രഹസ്യനമ്പര്‍ അപേക്ഷയില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ നമ്പര്‍ പിന്നീടുള്ള പരിശോധനകളില്‍ അപേക്ഷകര്‍ ഉപയോഗിക്കണം. ജനറല്‍ വിഭാഗത്തിന് 700 രൂപയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 350 രൂപയുമാണ് അപേക്ഷാ ഫീസ്. ദുബായ് പരീക്ഷാ സെന്ററായി തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ടിനൊപ്പം പരീക്ഷാ ഫീസായ 700 രൂപയ്ക്ക് പുറമെ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും പ്രവേശനപരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 10,000 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകൂടി ഉള്‍ക്കൊള്ളിച്ചിരിക്കണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ - 0471-2339101, 2339102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍ സെന്റര്‍ : ബിഎസ്എന്‍എല്‍ - 155300(ലാന്‍ഡ് ലൈനില്‍നിന്ന്), 0471-155300(മൊബൈലില്‍നിന്ന്) മറ്റ് നെറ്റ്വര്‍ക്കില്‍നിന്ന് 0471-2115054, 2115098, 2335523. ബി ആര്‍ക്ക് പ്രവേശനത്തിന് സംസ്ഥാനതലത്തില്‍ പ്രത്യേക പ്രവേശന പരീക്ഷ ഇല്ല. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ഡല്‍ഹി, ദുബായ് എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അഡ്മിഷന്‍ കാര്‍ഡുകള്‍ മാര്‍ച്ച് 24 മുതല്‍ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡുചെയ്ത് പ്രിന്റൗട്ട് എടുക്കണം. വിശദവിവരങ്ങള്‍ക്ക് ംംം.രലലസലൃമഹമ.ീൃഴ.
എംബിബിഎസിന് 1,474 സീറ്റ് എന്‍ജിനിയറിങ്ങിന് 24,307
ഈ വര്‍ഷം പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അലോട്ട് ചെയ്യാന്‍ എംബിബിഎസിന് 1474 സീറ്റും എന്‍ജിനിയറിങ്ങിന് 24,307 സീറ്റുകളുമാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആകെ ലഭ്യമായ 900 സീറ്റുകളില്‍നിന്നും വിവിധ ക്വോട്ടകള്‍ കുറച്ച് പരീക്ഷാ കമീഷണര്‍ക്ക് അലോട്ടുചെയ്യാന്‍ 739 സീറ്റും രണ്ട് സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളേജുകളില്‍ 135ഉം സ്വകാര്യസ്വാശ്രയ കോളേജുകളില്‍ സര്‍ക്കാര്‍ ക്വോട്ടയായി 600 സീറ്റും ഉണ്ട്.
മറ്റ് കോഴ്സുകളുടെ സീറ്റുകള്‍ :
ഡെന്റല്‍ : സര്‍ക്കാര്‍ ഡെന്റല്‍കോളേജ്- 126, സര്‍ക്കാര്‍ നിയന്ത്രിത ഡെന്റല്‍കോളേജ്- 30, സ്വകാര്യസ്വാശ്രയ ഡെന്റല്‍കോളേജ്- 500, ആകെ: 656.
ബിഎഎംഎസ്(ആയുര്‍വേദം): സര്‍ക്കാര്‍ , എയ്ഡഡ് ആയുര്‍വേദകോളേജുകള്‍ - 236, സ്വകാര്യസ്വാശ്രയ ആയുര്‍വേദ കോളേജുകള്‍ -280. ആകെ സീറ്റുകള്‍ : 516.
ബിഎച്ച്എംഎസ്(ഹോമിയോ): സര്‍ക്കാര്‍ , എയ്ഡഡ് ഹോമിയോ കോളേജുകള്‍ -224
ബിഎസ്എംഎസ് സിദ്ധ: സ്വകാര്യസ്വാശ്രയ കോളേജ്- 25.
അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി കോഴ്സുകള്‍ :
ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ -173. ബിഎസ്സി ഫോറസ്ട്രി-25. ബിവിഎസ്സി ആന്‍ഡ് എഎച്ച്(വെറ്റിനറി കോളേജ്)-101. ബിഎഫ്എസ്സി ഫിഷറീസ് കോളേജ്-41.
ബിടെക് എന്‍ജിനിയറിങ് കോഴ്സുകള്‍ : സര്‍ക്കാര്‍ എയ്ഡഡ് എന്‍ജിനിയറിങ് കോളേജ് (12 എണ്ണം)-4011. സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനിയറിങ് കോളേജ് (23 എണ്ണം)-5495. സ്വകാര്യസ്വാശ്രയ കോളേജുകളിലെ സര്‍ക്കാര്‍ ക്വോട്ട(89 എണ്ണം)- 14,700.
കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെയും കേരള വെറ്റിനറി സര്‍വകലാശാലയുടെയും കീഴിലുള്ള കോളേജുകള്‍ -101 ആകെ: 24,307.
ആര്‍ക്കിടെക്ച്ചര്‍ : സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍(4 എണ്ണം)-134 സ്വകാര്യസ്വാശ്രയ കോളേജ്(അഞ്ചെണ്ണം)- 140. ആകെ: 274
പ്രവേശന പരീക്ഷ: മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം
തിരു: മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള മാര്‍ക്ക് ഏകീകരണ ഫോര്‍മുലയ്ക്ക് സര്‍ക്കാര്‍ മാറ്റം വരുത്തി. ഗ്ലോബല്‍ മീന്‍ , ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേരള ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ എന്നിവക്കൊപ്പം സിബിഎസ്ഇ, ഐഎസ്സിഇ എന്നീബോര്‍ഡുകളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മാര്‍ക്കും ഏകീകരിക്കും. മാര്‍ക്കുകള്‍ പൊതുധാരയിലേക്ക് മാറ്റപ്പെടുമ്പോള്‍ ഒരോ വിഷയത്തിന്റെയും മാര്‍ക്കുകള്‍ 100 ല്‍ പരിമിതപ്പെടുത്തില്ല. എന്നാല്‍ , മൂന്നു വിഷയത്തിനുംകൂടി ആകെ മാറ്റപ്പെടുന്ന മാര്‍ക്ക് 300ല്‍ അധികം നല്‍കില്ല. ഏകീകരിച്ച യോഗ്യതാപരീക്ഷയുടെ മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ പരിഗണിച്ചാവും റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്ന് എന്‍ട്രന്‍സ് കമീഷണര്‍ ബി എസ് മാവോജി പറഞ്ഞു.
മാര്‍ക്ക് ഏകീകരണത്തിലെ മാറ്റം ആശങ്ക മാറ്റുമെന്ന് കമീഷണര്‍
ഈ വര്‍ഷത്തെ എന്‍ജിനിയറിംഗ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തുന്നത് ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയേക്കുമെന്ന ആശങ്കയില്ലാതാക്കാനെന്ന് പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസ് വ്യക്തമാക്കി. സംസ്ഥാന ഹയര്‍സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പ്ലസ്ടു പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മാര്‍ക്ക് അതേപടി നിലനിര്‍ത്തി മറ്റ് ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കുമായി ഏകീകരിച്ചാണ് കഴിഞ്ഞ വര്‍ഷം യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് കണക്കാക്കിയത്. ഇങ്ങിനെ കണക്കാക്കുമ്പോള്‍ കേരള പ്ലസ്ടുവിന് അധിക പരിഗണന കിട്ടുന്നുവെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു. ഇത്തരം സംശയം ഇല്ലാതാക്കാനാണ് മറ്റ് ബോര്‍ഡുകളോടൊപ്പം കേരള ഹയര്‍സെക്കന്‍ഡറി മാര്‍ക്കും ഏകീകരിക്കുന്നതെന്നാണ് വിശദീകരണം.
കേരള ബോര്‍ഡ് അടിസ്ഥാന ഘടകമാക്കാതെ മറ്റ് ബോര്‍ഡുകളുടേതുപോലെ ശരാശരി കാണുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതിനായി ഓരോ ബോര്‍ഡിന്റേയും കഴിഞ്ഞ നാല് വര്‍ഷത്തെ പരീക്ഷാഫലം പരിശോധിക്കുമ്പോള്‍ ഓരോ വിഷയത്തിലും വിവിധ ബോര്‍ഡുകളുടെ മൂല്യനിര്‍ണയത്തിലെ അന്തരം കണ്ടെത്താന്‍ കഴിയും. ഈ അന്തരങ്ങള്‍ പൊതുശരാശരിയിലേക്ക് മാറ്റിയും ഈ വര്‍ഷത്തെ അന്തരം വീണ്ടും ഏകീകരിച്ചും ചെയ്യുന്നതോടെ ഓരോ ബോര്‍ഡിന്റെ കീഴില്‍ പരീക്ഷയെഴുതുന്ന ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുന്ന മാര്‍ക്ക് പൊതുമാനദണ്ഡത്തിന് കീഴിലാകും. ഇതോടെ എല്ലാ വിദ്യാര്‍ഥികള്‍ക്കും അതാത് വിഷയത്തില്‍ ലഭിക്കുന്ന മാര്‍ക്ക് പരീക്ഷയില്‍ അവരുടെ പ്രകടനത്തെ ആസ്പദമാക്കിയാകും. സംസ്ഥാന ഹയര്‍സെക്കന്‍ഡറിയില്‍ ഒരുകുട്ടിക്ക് ഒരു വിഷയത്തില്‍ 100ല്‍ 80 മാര്‍ക്ക് കിട്ടിയെന്ന് കരുതുക. മറ്റ് ബോര്‍ഡുകളിലെ പരീക്ഷയില്‍ ഇതേ വിഷയത്തില്‍ ഒരു വിദ്യാര്‍ഥിക്ക് 85 മാര്‍ക്ക് കിട്ടിയാലും ആദ്യത്തെയാളെക്കാള്‍ മുന്നിലെത്തണമെന്നില്ല. കാരണം ആ വിഷയത്തില്‍ രണ്ട് ബോര്‍ഡുകളുടേയും ശരാശരി മാര്‍ക്ക് നോക്കും. കഴിഞ്ഞ വര്‍ഷവും ഇതുതന്നെയാണ് ചെയ്തതെങ്കിലും കേരള പ്ലസ്ടു അടിസ്ഥാന ഘടകമാക്കി. ഇത് മാറ്റി എല്ലാ ബോര്‍ഡുകളേയും മാര്‍ക്ക് ഏകീകരിക്കുന്നതോടെ ആര്‍ക്കെങ്കിലും ഗുണമോ ദോഷമോ വരുന്നുവെന്ന ആക്ഷേപം ഇല്ലാതാക്കാന്‍ കഴിയുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
ഏകീകരിച്ചുകിട്ടുന്ന മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ മാര്‍ക്കും കണക്കാക്കിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എന്‍ട്രന്‍സ് പരീക്ഷയ്ക്കും യോഗ്യതാ പരീക്ഷക്കും തുല്യപ്രാധാന്യമെന്ന കഴിഞ്ഞ വര്‍ഷത്തെ അതേ രീതി ഇത്തവണയും തുടരും. അതേ സമയം, എംബിബിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്സുകള്‍ക്ക് ഈ വര്‍ഷവും പ്ലസ്ടുമാര്‍ക്ക് മാനദണ്ഡമാക്കില്ല. പൂര്‍ണ്ണമായും എന്‍ട്രന്‍സ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. എംബിബിഎസ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷയെന്ന ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് കേരളം സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്തുന്നത്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്‍ട്രന്‍സ് പരീക്ഷസംബന്ധിച്ച സംശയം ദൂരികരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു. ലാന്‍ഡ് ഫോണില്‍ നിന്നും 155300 നമ്പറില്‍ വിളിച്ചാല്‍ വിവരം ലഭ്യമാകും. മൊബൈല്‍ ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ 0471 കൂടി ചേര്‍ക്കണം. അക്ഷയ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ -എയ്ഡഡ് ഹയര്‍സെന്‍ഡറി സ്കൂളുകളിലും ഇതിനായി പ്രത്യേക സംവിധാനമൊരുക്കി.
എന്‍ട്രന്‍സ് ഫോം ലഭിക്കുന്ന പോസ്റ്റോഫീസുകള്‍
തിരു: 2012ലെ എന്‍ജിനിയറിങ്-മെഡിക്കല്‍ എന്‍ട്രന്‍സ് സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്റ്റസ്, കവര്‍ എന്നിവ വിതരം ചെയ്യുന്ന വിവിധ ജില്ലകളിലെ പോസ്റ്റോഫീസുകള്‍ ചുവടെ ചേര്‍ക്കുന്നു.
തിരുവനന്തപുരം ആറ്റിങ്ങല്‍ എച്ച് ഒ, ബാലരാമപുരം, കല്ലമ്പടം, കരമന, കാട്ടാക്കട, കഴക്കൂട്ടം, കേരള യൂണിവേഴ്സിറ്റി ഓഫീസ് ക്യാമ്പസ്, കിളിമാനൂര്‍ , മെഡിക്കല്‍ കോളേജ് പി ഒ, നാലാഞ്ചിറ, നെടുമങ്ങാട്, നെയ്യാറ്റിങ്ങര എച്ച് ഒ, പാറശ്ശാല, പട്ടംപാലസ് പിഒ, പേരൂര്‍ക്കട, പൂജപ്പുര, പോത്തന്‍കോട്, ശാസ്തമംഗലം, ശ്രീകാര്യം, തൈക്കാട് എച്ച് ഒ, തിരുവനന്തപുരം ബീച്ച് പി ഒ, തിരുവനന്തപുരം ഫോര്‍ട്ട് പി ഒ, തിരുവനന്തപുരം ജിപിഒ, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, വെമ്പായം, വെഞ്ഞാറമൂട്, വിഴിഞ്ഞം
കൊല്ലം അഞ്ചല്‍ , ചാത്തന്നൂര്‍ , ചവറ, കരുനാഗപ്പിള്ളി എച്ച് ഒ, കിളികൊല്ലൂര്‍ , കൊല്ലം കച്ചേരി പി ഒ, കൊല്ലം എച്ച് ഒ, കൊട്ടാരക്കര എച്ച് ഒ, കൊട്ടിയം, കുണ്ടറ, ഓച്ചിറ, പറവൂര്‍ , പത്തനാപുരം, പുലമണ്‍ , പുനലൂര്‍ .
പത്തനംതിട്ട അടൂര്‍ എച്ച് ഒ, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മഞ്ചാടി ജംങ്ഷന്‍ പി ഒ, പന്തളം, പത്തനംതിട്ട എച്ച് ഒ, റാന്നി, തിരുവല്ല എച്ച് ഒ
ആലപ്പുഴ ആലപ്പുഴ എച്ച് ഒ, ചെങ്ങന്നൂര്‍ എച്ച് ഒ, ചേര്‍ത്തല എച്ച് ഒ, ഹരിപ്പാട്, കാര്‍ത്തികപള്ളി, കായംകുളം എച്ച്ഒ, മാവേലികര എച്ച്ഒ, പുളിങ്കുന്ന്, സനാതനപുരം
കോട്ടയം അരുണാപുരം, ചങ്ങനാശ്ശേരി എച്ച്ഒ, ചങ്ങനാശ്ശേരി എസ്ബി കോളേജ്, ചിങ്ങവനം, ഈരാറ്റുപേട്ട,എരുമേലി, ഏറ്റുമാനൂര്‍ , ഗാന്ധിനഗര്‍ ,കങ്ങഴ, കാഞ്ഞിരിപ്പിള്ളി എച്ച് ഒ, കറുകച്ചാല്‍ , കോട്ടയം കളക്ട്രേറ്റ്, കോട്ടയം എച്ച് ഒ, കുടമാളൂര്‍ , കുമരനല്ലൂര്‍ , മണര്‍കാട്,മണിമല, മുണ്ടക്കയം, പാല എച്ച്ഒ, പാമ്പാടി, പിഡി ഹില്‍സ് പിഒ കോട്ടയം, പുതുപ്പള്ളി, ഉഴവൂര്‍ , വൈക്കം എച്ച്ഒ, വാകത്താനം
ഇടുക്കി കട്ടപ്പന എച്ച് ഒ, കുമളി, മൂന്നാര്‍ , നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ എച്ച്ഒ
എറണാകുളം ആലുവ, അങ്കമാലി, ഇടപ്പള്ളി, എറണാകുളം എച്ച് ഒ, എറണാകുളം എംജിറോഡ്, കാക്കനാട്, കൊച്ചി എച്ച് ഒ, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍ ,പാലാരിവട്ടം, പെരുമ്പാവൂര്‍ , തൃപ്പുണിത്തുറ, വൈറ്റില
തൃശൂര്‍ ചാലക്കുടി എച്ച്ഒ, ഗുരുവായൂര്‍ , ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍ , കുന്നംകുളം, തൃശൂര്‍ ഈസ്റ്റ് പിഒ, തൃശൂര്‍ എച്ച്ഒ, തൃശൂര്‍ സിറ്റി പിഒ, വാടാനപ്പിള്ളി, വടക്കാഞ്ചേരി എച്ച്ഒ
പാലക്കാട് ആലത്തൂര്‍ എച്ച് ഒ, ചിറ്റൂര്‍ , മണ്ണാറക്കാട്, ഒലവക്കോട് എച്ച്ഒ, ഒറ്റപ്പാലം എച്ച്ഒ, പാലക്കാട് എച്ച്ഒ, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ , വടക്കന്‍ഞ്ചേരി
മലപ്പുറം കോട്ടക്കല്‍ , കുറ്റിപ്പുറം, മലപ്പുറം എച്ച്ഒ, മഞ്ചേരി എച്ച് ഒ, നിലമ്പൂര്‍ , പെരുന്തല്‍മണ്ണ, പൊന്നാനി എച്ച് ഒ, തിരൂര്‍ എച്ച് ഒ, വളാഞ്ചേരി
കോഴിക്കോട് കാലിക്കറ്റ് സിവില്‍സ്റ്റേഷന്‍ എച്ച്ഒ, കാലിക്കറ്റ് എച്ച്ഒ, മാവൂര്‍ , ഫറോക്ക്, കൊയിലാണ്ടി എച്ച് ഒ, കുന്നമംഗലം, മേപ്പയൂര്‍ , തിരുവമ്പാടി, വടകര എച്ച്ഒ
വയനാട് കല്‍പ്പറ്റ എച്ച്ഒ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, താമരശ്ശേരി
കണ്ണൂര്‍ ഇരിട്ടി, കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ , കണ്ണൂര്‍ എച്ച് ഒ, മട്ടന്നൂര്‍ , പയ്യന്നൂര്‍ , ശ്രീകണ്ഠപുരം, തലശ്ശേരി, തളിപറമ്പ
കാസര്‍കോട് കാഞ്ഞങ്ങാട് എച്ച്ഒ, കാസര്‍കോട് എച്ച്ഒ, മഞ്ചേശ്വര്‍ , നിലേശ്വരം
കേരളത്തിനു പുറത്തുള്ള പോസ്റ്റോഫീസുകള്‍
ബാംഗ്ലൂര്‍ ജിപിഒ-560001 ഫോണ്‍ - 080 22868652 ഭോപ്പാല്‍ ജിപിഒ-462001 ഫോണ്‍ -755 2673272 ചാണ്ഠിഗര്‍ ജിപിഒ-160017 ഫോണ്‍ 0172 270371 ചെന്നെ ജിപിഒ-600-001 ഫോണ്‍ 044 25216766 ഹൈദരാബാദ് ജിപിഒ: 500 001 ഫോണ്‍ : 040 23463515 ലഖ്നൗ ജിപിഒ: 222 001 ഫോണ്‍ : 0522 2237808 മുബൈജിപിഒ : 400 001 ഫോണ്‍ -022 22620693 ന്യൂഡല്‍ഹി ജിപിഒ: 110 001 ഫോണ്‍ : 011 23743602
No comments:
Post a Comment