വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Tuesday, February 24, 2009

ഓസ്‌കര്‍ പ്രഭയില്‍ ഇന്ത്യ

ഓസ്‌കര്‍ പ്രഭയില്‍ ഇന്ത്യ View Video

(മാത്ര്‌ഭൂമി, ഫെബ്രുവരി 24)


ല്‍
'സ്‌ലംഡോഗ്‌ മില്യനയറി'ന്‌ 8 ഓസ്‌കര്‍
ല്‍ മലയാളിക്ക്‌ ആദ്യ ഓസ്‌കര്‍

More Photos

ലോസ്‌ആഞ്‌ജലിസ്‌: ആകാംക്ഷയോടെ കണ്ണുംനട്ടിരുന്ന ജനകോടികളുടെ മനസ്സിന്‌ വിരുന്നൂട്ടി കൊഡാക്‌ തിയേറ്ററില്‍ ആദ്യമായി ഇന്ത്യ നിറഞ്ഞുനിന്നു. ഇന്ത്യന്‍ നിറങ്ങള്‍, ഇന്ത്യന്‍ സംഗീതം, ഇന്ത്യന്‍ ഗാനങ്ങള്‍, ഇന്ത്യക്കാര്‍, ഇന്ത്യ, ഇന്ത്യ മാത്രം. ലോകത്തിലെ ഏറ്റവും വലിയ സിനിമാപുരസ്‌കാരവേദിയായ ഓസ്‌കര്‍ നിശയില്‍, ലഭിച്ച പത്തു നോമിനേഷനുകളില്‍ എട്ടും പുരസ്‌കാരമാക്കി മാറ്റി, മുംബൈ ചേരികളില്‍ പൂക്കള്‍ വിരിയിച്ച സ്‌ലംഡോഗ്‌ മില്യനയര്‍ സിനിമാ ലോകത്തിന്റെ ഉന്നതികളിലെത്തി.

ചേരിയുടെ ഗാനത്തിനും ശബ്ദത്തിനും ഇന്ത്യന്‍ തിളക്കമേകിയ സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിയും ഓസ്‌കറില്‍ ചരിത്രമെഴുതി! ഇന്ത്യക്കാരി പെണ്‍കുട്ടി പിങ്കിയുടെ കഥപറയുന്ന അമേരിക്കന്‍ സംവിധായിക മേഗന്‍ മൈലന്റെ 'സൈ്‌മല്‍ പിങ്കി' മികച്ച ഡോക്യുമെന്ററിയായപ്പോള്‍ ആരവങ്ങള്‍ക്കിടയില്‍ വീണ്ടും ഇന്ത്യ നിറഞ്ഞു.

മലയാളിയായ റസൂല്‍ പൂക്കുട്ടിയാണ്‌ കൊഡാക്‌ തിയേറ്ററില്‍ ഇന്ത്യന്‍ വിജയഗാഥയ്‌ക്ക്‌ തുടക്കമിട്ടത്‌. സ്‌ലം ഡോഗ്‌ മില്യനയറിലെ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം ഇയാന്‍ ടാപ്പിനും റിച്ചാര്‍ഡ്‌ ഫ്രിക്കിനുമൊപ്പം ഹോളിവുഡ്‌ താരം വില്‍ സ്‌മിത്തില്‍നിന്ന്‌ ഏറ്റുവാങ്ങിയപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കത്‌ അഭിമാന നിമിഷമായി. മൂവര്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയപ്പോള്‍ ആ വികാരം റസൂലും പങ്കുവെച്ചു. ചരിത്രത്തില്‍ ഓസ്‌കര്‍ അവാര്‍ഡ്‌ സ്വീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യത്തെ മലയാളിയുമായി കൊല്ലം വിളക്കുപാറ സ്വദേശിയായ റസൂല്‍.

പിന്നാലെയാണ്‌ പ്രതീക്ഷിച്ച പുരസ്‌കാരം എ.ആര്‍. റഹ്‌മാന്‍ ഏറ്റുവാങ്ങിയത്‌. പശ്ചാത്തല സംഗീതത്തിനു പുറമേ മികച്ച ഗാനത്തിനുള്ള പുരസ്‌കാരംകൂടി റഹ്‌മാന്‌ ലഭിച്ചപ്പോള്‍ ഇരട്ടനേട്ടത്തില്‍ കൊഡാക്‌ തിയേറ്ററിനൊപ്പം ലോകവും ആര്‍ത്തുവിളിച്ചു. സ്‌ലംഡോഗിലെ ജയ്‌ ഹോ എന്ന ഗാനമെഴുതിയ ഗുല്‍സാര്‍ റഹ്‌മാനൊപ്പം സമ്മാനം പങ്കുവെച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയിരുന്നില്ല.

സ്‌ലംഡോഗിലെ 'ജയ്‌ഹോ', 'ഓ സായ' എന്നീ ഗാനങ്ങള്‍ സ്റ്റേജില്‍ ആലപിച്ച ശേഷമായിരുന്നു റഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയത്‌. ഇന്ത്യന്‍ നിറങ്ങളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും പാട്ടിനൊത്ത്‌ ചുവടുവെച്ചപ്പോള്‍ ഹോളിവുഡ്‌ ബോളിവുഡ്‌ ലഹരിയിലായി. രണ്ട്‌ ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്കുകൂടി റഹ്‌മാന്‍ അര്‍ഹനായി.

മികച്ച ചിത്രം (നിര്‍മാതാവ്‌ ക്രിസ്റ്റ്യന്‍ കോള്‍സണ്‍), മികച്ച സംവിധായകന്‍ (ഡാനി ബോയ്‌ല്‍), എഡിറ്റിങ്‌ (ക്രിസ്‌ ഡിക്കിന്‍സ്‌), ഛായാഗ്രഹണം (ആന്റണി ഡോഡ്‌ മാന്റില്‍), മികച്ച അവലംബിത തിരക്കഥ (സൈമണ്‍ ബ്യൂഫോയ്‌) എന്നീ പുരസ്‌കാരങ്ങളും സ്‌ലംഡോഗ്‌ മില്യനയറിനു ലഭിച്ചു.

ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വികാസ്‌ സ്വരൂപിന്റെ ക്യു ആന്‍ഡ്‌ എ എന്ന നോവലാണ്‌ സൈമണ്‍ ബ്യൂഫോയ്‌ സ്‌ലംഡോഗ്‌ മില്യനയറാക്കിയത്‌. മുംബൈയിലെ ചേരിയില്‍ വളര്‍ന്ന 18-കാരന്‍ ഇന്ത്യയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത്‌ 20 കോടി രൂപ നേടുന്ന കഥയാണ്‌ ഡാനി ബോയ്‌ല്‍ സ്‌ലംഡോഗ്‌ മില്യനയറില്‍ പറഞ്ഞത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു കുട്ടികളുടെ മൂന്നു ജീവിതഘട്ടങ്ങളവതരിപ്പിച്ച കുട്ടികളും ചടങ്ങിനെത്തിയിരുന്നു.

പ്രധാന വേഷങ്ങളിലഭിനയിച്ച ദേവ്‌ പട്ടേലിനെയും ഫ്രീദ പിന്‍േറായെയും കൂടാതെ മുംബൈയിലെ ചേരി നിവാസികളായ അസ്‌ഹറുദ്ദീനും റുബീനയും ഇസ്‌മയിലും മറ്റു നടന്മാരായ അനില്‍കപൂറിനും ഇര്‍ഫാന്‍ഖാനുമൊപ്പം വേദിയിലെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സ്‌ലംഡോഗ്‌ മില്യനയറിന്‌ പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരും നിര്‍മാതാവ്‌ ക്രിസ്റ്റ്യന്‍ കോള്‍സണൊപ്പം വേദിയില്‍ അണിനിരന്നു. അപ്പോള്‍ ധാരാവിയിലെ ചേരിക്കൊപ്പം ലോകം മുഴുവന്‍ ആഹ്ല്‌ളാദാരവം മുഴക്കി.

മികച്ച ചിത്രത്തിനുള്‍പ്പെടെ 13 നാമനിര്‍ദേശങ്ങള്‍ ലഭിച്ച 'ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിന്‍ ബര്‍ട്ടനെ' ഏറെ പിന്നിലാക്കിയാണ്‌ സ്‌ലം ഡോഗ്‌ മില്യനയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്‌. 81-ാം ഓസ്‌കര്‍ പുരസ്‌കാരനിശയില്‍ ഏറെ പ്രതീക്ഷയുയര്‍ത്തിയിരുന്ന 'ദി ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബഞ്ചമിന്‍ ബട്ടനി'ലെ അഭിനയത്തിന്‌ മികച്ച നടനുള്ള അവാര്‍ഡ്‌ ബ്രാഡ്‌പിറ്റ്‌ നേടുമെന്നാണ്‌ കരുതിയിരുന്നതെങ്കിലും 'മില്‍ക്കി'ലെ അഭിനയത്തിന്‌ ഷോണ്‍ പെന്നിന്‌ അത്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കൈയടികള്‍ക്കൊപ്പം ദീര്‍ഘനിശ്വാസങ്ങളുമുയര്‍ന്നു.

13 വര്‍ഷത്തിനിടയില്‍ അഞ്ചുതവണയും ഓസ്‌കര്‍ കൈയെത്തും ദൂരത്ത്‌ നഷ്‌ടമായ കേറ്റ്‌ വിന്‍സ്‌ലറ്റ്‌ ഇത്തവണ മികച്ച നടിയായി. 'ദി റീഡറി'ലെ അഭിനയമാണ്‌ ടൈറ്റാനിക്കിലൂടെ ശ്രദ്ധേയയായ കേറ്റിന്‌ അംഗീകാരമായത്‌. സഹനടനും സഹനടിക്കുമുള്ള അവാര്‍ഡുകള്‍ ഹീത്ത്‌ ലെഡ്‌ജ റിനും പെനിലൊപ്‌ ക്രൂസിനും ലഭിച്ചു.

ജാപ്പനീസ്‌ സംഗീതചിത്രമായ ഡിപ്പാര്‍ചേഴ്‌സിനാണ്‌ വിദേശഭാഷാചിത്രത്തിനുള്ള പുരസ്‌കാരം.


ഓസ്‌കാര്‍ സ്‌പെഷല്‍ പേജ്‌


ധാരാവിക്കിനി ഓസ്‌കര്‍ പ്രശസ്‌തിയും
മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ സ്‌ലംഡോഗ്‌ മില്യനറിയറിന്‌ എട്ട്‌ ഓസ്‌കര്‍ പുരസ്‌കാരം ലഭ്യമായതോടെ ധാരാവിക്ക്‌ ഇനി ഓസ്‌കറിന്റെ പ്രശസ്‌തിയും.

ധാരാവിയിലെ ജനങ്ങള്‍ ടെലിവിഷനുമുന്നില്‍ തങ്ങളുടെ ജീവിതത്തെ പകര്‍ത്തിയ സിനിമ നേടുന്ന പുരസ്‌കാരങ്ങള്‍ കാണാന്‍ കൂട്ടംകൂടുകയും അതിന്റെ ആഹ്ല്‌ളാദം പങ്കുവെക്കുകയും ചെയ്‌തു.

തിരക്കഥയ്‌ക്കും ഛായാഗ്രഹണത്തിനും ഓസ്‌കര്‍ അവാര്‍ഡ്‌ സ്‌ലംഡോഗ്‌ മില്യനയര്‍ നേടിയതോടെ ധാരാവിയില്‍ ആഹ്ല്‌ളാദത്തിന്റെ തിര തുടങ്ങുകയായിരുന്നു.

''ഞങ്ങളുടെ ചിത്രം നേടിയ വിജയം ഞങ്ങള്‍ ആഘോഷിക്കും. ധാരാവിയിലെ ജനങ്ങള്‍ ഇന്ന്‌ അത്തരമൊരു ആഘോഷത്തിന്റെ അവസ്ഥയിലാണ്‌''- ധാരാവിയില്‍ കഴിഞ്ഞ പത്തുവര്‍ഷമായി താമസിക്കുന്ന അസര്‍ഷെയ്‌ക്ക്‌ പറഞ്ഞു.

ഓസ്‌കര്‍ അവാര്‍ഡ്‌ദാനചടങ്ങില്‍ പങ്കെടുക്കാന്‍ പോയ റുബീന മടങ്ങിയെത്തിയാല്‍ ഈ ചിത്രത്തിന്റെ ആഘോഷം തങ്ങളുടെ കുടുംബത്തില്‍ ആഘോഷിക്കുമെന്ന്‌ റുബീനയുടെ പിതാവ്‌ റഫീക്ക്‌ പറഞ്ഞു. റുബീനയാണ്‌ ലതികയുടെ ബാല്യത്തെ സ്‌ലം ഡോഗ്‌ മില്യനയറില്‍ അവതരിപ്പിച്ചത്‌.



നികുതിയില്‍ നിന്ന്‌ ഒഴിവാക്കി
മുംബൈ: സ്‌ലംഡോഗ്‌ മില്യനയര്‍ എന്ന ചിത്രത്തെ വിനോദനികുതിയില്‍ നിന്ന്‌ ഒഴിവാക്കിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

ഇന്ത്യന്‍ ചലച്ചിത്രത്തിന്‌ അന്താരാഷ്ട്രതലത്തില്‍ അംഗീകാരം നേടിക്കൊടുത്തതിന്റെ ഭാഗമായാണ്‌ വിനോദനികുതിയില്‍ നിന്ന്‌ ഒഴിവാക്കിയതെന്ന്‌ മുഖ്യമന്ത്രി അശോക്‌ ചവാന്‍ പറഞ്ഞു.

ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി, സൈ്‌മല്‍ പിങ്കി എന്ന ഡോക്യുമെന്ററി പ്രവര്‍ത്തകരെയും മുഖ്യമന്ത്രി അനുമോദിച്ചു.



സ്‌ലം ഡോഗിന്റെ നേട്ടത്തില്‍ ബോളിവുഡ്‌ഡില്‍ ആഹ്ല്‌ളാദം
മുംബൈ: സ്‌ലം ഡോഗ്‌ മില്യനയറില്‍ എട്ട്‌ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്‌ ബോളിവുഡ്‌ ലോകം ആഘോഷിക്കുകയാണ്‌.

എ.ആര്‍.റഹ്‌മാന്‍, ഗുല്‍സാര്‍, റസൂല്‍ പൂക്കുട്ടി എന്നിവരെ മുംബൈ ചലച്ചിത്രലോകം അഭിനന്ദിച്ചു.

ഓസ്‌കര്‍ അവാര്‍ഡ്‌ ഇന്ത്യയിലെത്തിച്ച സംഘത്തെ അമിതാഭ്‌ബച്ചന്‍ അഭിനന്ദിച്ചു. ഗുല്‍സാര്‍, റഹ്‌മാന്‍, റസൂല്‍ എന്നിവര്‍ക്ക്‌ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതോടൊപ്പം അന്താരാഷ്ട്രഅംഗീകാരം ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്‌ ഗുണകരമാകുമെന്നും, ഇന്ത്യക്കാരെ അന്താരാഷ്ട്രതലത്തില്‍ എത്തിക്കാനാവുമെന്നും അമിതാഭ്‌ബച്ചന്‍ പറഞ്ഞു.

ഈ അംഗീകാരം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നതോടൊപ്പം ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനം കൊള്ളുന്നതായി രാജ്‌കുമാര്‍ ഹിരാനി പറഞ്ഞു.

ഈ ചരിത്രമുഹൂര്‍ത്തം അതിന്റെ മഹിമയില്‍ത്തന്നെ കൊണ്ടാടണമെന്ന്‌ വിധു വിനോദ്‌ ചോപ്ര പറഞ്ഞു.

റഹ്‌മാന്റെ ഓരോ വളര്‍ച്ചയും എന്നെ ആഹ്ല്‌ളാദഭരിതയാക്കുന്നതായി ആശാഭോസ്‌ലെ പറഞ്ഞു. രാംഗോപാല്‍ വര്‍മയുടെ രംഗീല എന്ന ചിത്രത്തില്‍ രംഗീലാരേ എന്ന പാട്ടാണ്‌ 1995ല്‍ റഹ്‌മാനുവേണ്ടി പാടിയ ആദ്യപാട്ട്‌. റഹ്‌മാന്റെ ഈ പുരസ്‌കാര ലബ്ധ്‌ധിയില്‍ തനിക്ക്‌ ആഹ്ല്‌ളാദവും അഭിമാനവുമുണ്ടെന്ന്‌ ആശാഭോസ്‌ലെ പറഞ്ഞു.

റഹ്‌മാനോടൊപ്പം, അദ്ദേഹത്തിന്റെ സംഗതത്തോടൊപ്പം തുടക്കത്തില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌. ഓരോ ഇന്ത്യക്കാരനും റഹ്‌മാന്റെ പുരസ്‌കാരത്തില്‍ ആഹ്ല്‌ളാദിക്കാം. സംഗീതത്തോടുള്ള അര്‍പ്പണമനോഭാവവും റഹ്‌മാന്റെ പ്രതിഭയുമാണ്‌ ഈ പുരസ്‌കാരലബ്ധ്‌ധിക്ക്‌ പിന്നിലെന്ന്‌ താള വിദഗ്‌ധനായ ശിവമണി പറഞ്ഞു.

റഹ്‌മാന്‌ ഈ പുരസ്‌കാരം ലഭിച്ചത്‌ അദ്ദേഹത്തിന്റെ മഹത്തായ സൃഷ്ടിക്കാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഇതിലും മഹത്തായ കാര്യങ്ങള്‍ റഹ്‌മാന്‍ തന്റെ സംഗീതത്തിലൂടെ ചെയ്‌തിട്ടുണ്ട്‌. സ്‌ലം ഡോഗ്‌ മില്യനയറിലെ പാട്ട്‌ പാശ്ചാത്യര്‍ക്ക്‌ ഇഷ്ടമായത്‌ ഗുണകരമായ കാര്യമാണ്‌. അദ്ദേഹം മുമ്പുചെയ്‌ത പ്രവര്‍ത്തികളെക്കൂടി പരിശോധിക്കാന്‍ അത്‌ ഇടയാക്കുമെന്ന്‌ ഗാനരചയിതാവായ പ്രസൂണ്‍ ജോഷി പറഞ്ഞു.

ഈ പുരസ്‌കാരലബ്ധ്‌ധി എന്നെ അത്ഭുതസ്‌തബ്ദയാക്കുന്നതായും അഭിമാനവും ആഹ്ല്‌ളാദവും നല്‌കുന്നതായും ബോളിവുഡ്‌ താരവും അനില്‍കപൂറിന്റെ മകളുമായ സോനം കപൂര്‍ പറഞ്ഞു.

ഇന്ത്യയുടെ അഭിമാനനേട്ടത്തെ ആമിര്‍ഖാന്‍ അഭിനന്ദിച്ചു. ഇന്ത്യന്‍ സാങ്കേതികവിദഗ്‌ധന്മാരോടൊപ്പം ഇന്ത്യന്‍ കലാകാരന്മാര്‍ക്ക്‌ അന്താരാഷ്ട്രതലത്തിലെ അംഗീകാരം മഹത്തരമായ കാര്യമാണെന്ന്‌ ആമിര്‍ഖാന്‍ പറഞ്ഞു.

അഭിഷേക്‌ ബച്ചനും പുരസ്‌കാരലബ്ധ്‌ധിയില്‍ ആഹ്ല്‌ളാദം പ്രകടിപ്പിച്ചു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്