ഗണപതിപ്പാറ ഉത്സവം
തട്ടത്തുമല, ഫെബ്രുവരി 27: തട്ടത്തുമല കൈലാസം കുന്ന് വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്ര്‌ട്ടാതി മഹോത്സവം ഫെബ്രുവരി 26,27 തീയതികളിൽ നടക്കുന്നു.
ഇന്നലെ ആദ്യ ദിവസം (ഇന്നലെ, ഫെബ്രുവരി 26) കഥകളിയും മറ്റും ഉണ്ടായിരുന്നു. ഇന്ന് (ഫെബ്രുവരി 27) ക്ഷേത്ര ചടങ്ങുകൾക്കു പുറമേ പറയെഴുന്നള്ളത്തും ആന നേർച്ചയും ചെണ്ടമേളവും വിവിധ കലാപരിപാടികളും ഉൾപ്പെടെ ഗംഭീര പരിപാടികൾ. പതിവിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ പറയെടുപ്പും, ആന ഘോഷ യാത്രയും നേരത്തേ ആയിരുന്നു. ഇത്തവണ മുപ്പത്തിയാറോളം ആനകൾ ഘോഷയാത്രയിൽ അണിനിരന്നു.
വൈകുന്നേരം നാലു മണിയോടെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തട്ടത്തുമലയിൽ എത്തിച്ചേർന്ന ഗജവീരന്മാരുടെ എഴുന്നള്ളത്ത് മണലേത്തുപച്ചയിൽ പോയി വന്ന് തട്ടത്തുമല ജംഗ്ഷനിൽ അണിനിരന്ന ശേഷം അഞ്ചര മണിയോടെ ഗണപതി ക്ഷേത്രത്തിലെയ്ക്കു നടന്നു നീങ്ങി. ആനകളുടെ സുരക്ഷാർഥം എല്ലാ ക്ഷേത്രങ്ങൾക്കും മറ്റും ആനമേളം രാത്രി ഏറെ ഇരുട്ടുന്നതിനു മുൻപ് തീർക്കണമെന്ന് ഇപ്പോൾ അധിക്ര്ത നിർദ്ദേശം ഉണ്ട്. അതുകൊണ്ടു കൂടിയാണ് ഇത്തവണ എഴുന്നള്ളത്തു നേരത്തെ ആക്കിയത്.
ക്ഷേത്ര പരിസരത്തിനു പുറമേ തട്ടത്തുമല ജംഗ്ഷൻ, കൈലാസം കുന്നു ജംഗ്ഷൻ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ വൻ ജനാവലിയാണു ഉച്ചകഴിയുന്നതോടെ ആന എഴുന്നള്ളത്തും മറ്റും കാണാൻ കാത്തുനിൽക്കുന്നത്
ഇവിടെ ഈ ക്ഷേത്രത്തിൽ പണ്ട് പറയെടുക്കാനുള്ള ഒരാന മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കാലക്രമേണ ആനകളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരുന്നത്.തട്ടത്തുമല പ്രദേശത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവം ഗണപതിപ്പാറയിലേതു തന്നെ. കേരളത്തിന്റെ ട്യൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഗണപതിപ്പാറ റവന്യു രേഖകൾ പ്രകാരം ചിറയിൻ കീഴ് താലൂക്കിൽ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരമുള്ള സ്ഥലമാണ്.
ഈ ക്ഷേത്ര പരിസരത്തു നിന്നാൽ എല്ലാ വശത്തും വളരെ ദൂരം ദർശിയ്ക്കാവുന്ന പ്രക്ര്‌തി ദ്ര്‌ശ്യങ്ങൾ അതി മനോഹരങ്ങളാണ്. അറബിക്കടലിന്റെ ചില ഭാഗങ്ങൾ പോലും ഇവിടെ നിന്നാൽ വിദൂരതയിൽ ദർശിയ്ക്കാം.എപ്പോഴും കുളിർകാറ്റു വീശുന്ന ഈ സ്ഥലം പ്രക്ര്‌തി സൌന്ദര്യം നിറഞ്ഞു തുളുമ്പുന്നതാണ്. രാത്രി ദ്ര്‌ശ്യം പ്രത്യേകിച്ചും വളരെ മനോഹരമാണ്.
നവകേരള മാർച്ചിനു തട്ടത്തുമലയിൽ വൻ വരവേല്പ് നൽകി
തട്ടത്തുമല, ഫെബ്രുവരി 23: സുരക്ഷിത ഇന്ത്യ, ഐശ്വര്യ കേരളം എന്ന സന്ദേശം ഉയർത്തി സി.പി. ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനു തിരുവനന്തപുരം ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ആവേശ്വോജ്ജ്വലമായ സ്വീകരണം നൽകി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങൽ മാമത്തേയ്ക്ക് ആനയിച്ചു.
ചുവപ്പിൽ കുളിച്ചു നിന്ന തട്ടത്തുമലയിൽ സംസ്ഥാന-ജില്ലാ നേതാക്കളുൾപ്പെടെ വൻ ജനാവലി ജാഥയെ വരവേൽക്കുവാൻ കാത്തുനിന്നിരുന്നു. അഞ്ചു മണിയോടെ കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വീകരണം കഴിഞ്ഞ് ജാഥ തട്ടത്തുമലയിൽ എത്തിയപ്പോൾ തിരുനന്തപുരം ജില്ലാ നേതാക്കൾ ജാഥയെ ജില്ലയിലേയ്ക്കു സ്വീകരിച്ചു.
ബാൻഡു മേളങ്ങളും, കഥകളി വേഷങ്ങലും, ഗായക സംഘങ്ങളും, മുത്തുക്കുടയേന്തിയ സ്ത്രീകളും, കമ്പക്കെട്ടും, ആവേശ്വോജ്ജ്വലമായ മുദ്രാവാക്യങ്ങളും എല്ലാം കൊണ്ട് വർണാഭവും, ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ നടന്ന സ്വീകരണം തട്ടത്തുമലക്കാർക്ക് അവിസ്മരണീയമായ ഒരു അനുഭവമായി.
ഉച്ചയ്ക്കു മുൻപുതന്നെ നേതാക്കൾ എത്തിത്തുടങ്ങി. മന്ത്രി. എം. വിജയകുമാർ, പാർട്ടി സംസ്ഥാന സെക്രറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, വർക്കല രാധാക്ര്‌ഷ്ണൻ എം.പി, ജില്ലാപഞ്ചായത്തു പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി, കടകമ്പള്ളി സുരേന്ദ്രൻ, വി.ശിവൻ കുട്ടി എം.എൽ.എ , തിരുവനന്തപുരം മേയർ ജയൻ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. മുരളി, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ എ.എ. റഷീദ് , ജനതാദൾ നേതാവ് ഗംഗാധരൻ നാടാർ, തുടങ്ങിയ നിരവധി നേതാക്കൾ വിവിധ സമയങ്ങളിലായി തട്ടത്തുമല ജംഗ്ഷനിൽ എത്തിച്ചേർന്നു.ഉച്ച കഴിഞ്ഞതോടെ തട്ടത്തുമല ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഷാമിയാനാ പന്തൽ നേതാക്കളെ കൊണ്ട് നിറഞ്ഞു.
നേതാക്കൾക്കു പുറമെ സ.ഇ.എം.എസ്സ്, ഇ.കെ.നായനാർ, പിണറായി വിജയൻ തുടങ്ങിയവരുടെ കുടുംബാംഗങ്ങളും വളരെ നേരത്തെ തന്നെ എത്തിച്ചേർന്നിരുന്നു.ഇ.എം.എസ്സിന്റെ മകൾ, നായനാരുടെമകൻ ക്ര്‌ഷ്ണകുമാർ, മകൾ, ചെറു മകൻ, പിണറായിയുടെ ഭാര്യ കമല ടീച്ചെർ തുടങ്ങിയവരുടെ സാനിദ്ധ്യം ശ്രദ്ധേയമായി.
രണ്ടു പ്രാവശ്യം സ. പീണറായി വിജയൻ കാറിൽ നിന്നും ഇറങ്ങിനിന്നിട്ടും തിക്കും തിരക്കും കാരണം സ്ത്രീകൾ അടക്കം പലർക്കും സ. പിണറായിയെ കാണാൻ കഴിയാതിരുന്നതു പരാതിയ്ക്കിടയാക്കി. സ്വീകരണത്തിനിടയിൽ നായനാരുടെ മകൻ ക്ര്‌ഷ്ണകുമാർ നായനാരുടെ മകൾ എന്നിവർ വാഹനത്തിനടുത്തു ചെന്നു പിണറായിയെ വിഷ് ചെയ്തു. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു. എന്നാൽ തിരക്കു കാരണം പിണറായിയുടെ പത്നിയ്ക്ക് വാഹനത്തിനടുത്തേയ്ക്ക് എത്തിച്ചേരാൻ പോലും കഴിഞ്ഞില്ല.
സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിനാളുകൾ വന്നു നിറഞ്ഞ് തട്ടത്തുമലയിൽ നിന്നു തിരിയാൻ ഇടമില്ലാതെയായി. പിണറായിയുടെ വാഹനം കടത്തിവിടാൻ പോലീസും, പാർട്ടി നേതാക്കളും നന്നേ പാടുപെട്ടു. ഇവിടെ പ്രസംഗം ഇല്ലായിരുന്നെങ്കിലും ജില്ലാ അതിർത്തിയായതിനാൽ വൻപിച്ച സ്വീകരണം ഒരുക്കുകയായിരുന്നു. കൊല്ലം ജില്ലാ സെക്രട്ടറി കെ. രാജ ഗോപാൽ ഉൾപ്പെടെ കൊല്ലം ജില്ലാ നേതാക്കൾ തട്ടത്തുമല വരെ ജാഥയെ അനുഗമിച്ചിരുന്നു.
നവകേരള മാർച്ചിനെ അനുഗമിച്ചു മടങ്ങിയ ബൈക്ക് അപകടത്തിൽ പെട്ടു രണ്ടു യുവാക്കൾക്കു പരിക്ക്
തട്ടത്തുമല, ഫെബ്രുവരി 23: തട്ടത്തുമലയിൽ നിന്നും സ്വീകരണം കഴിഞ്ഞ് സ. പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനെ അനുഗമിച്ച് ആറ്റിങ്ങൽ മാമത്തു പോയിട്ടു മടങ്ങിയ ബൈക്ക് നഗരൂർ തേക്കിൻ കാടു വച്ച് ഒരു ജീപ്പുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കു പറ്റി.
ബൈക്ക് ഓടിച്ചിരുന്ന തട്ടത്തുമല ആലുമ്മൂട്ടിൽ വീട്ടിൽ അർഷാദിന്റെ രണ്ടുകാലുകളിലും ഗുരുതരമായ ഒടിവു സംഭവിച്ചു. ബൈക്കിനു പുറകിലിരുന്ന തട്ടത്തുമല റസിയാ മൻസിലിൽ അനസിനും കാലിനും കൈക്കും പരിക്കേറ്റു. ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണം- ചെല്ലൻ പിള്ള
തട്ടത്തുമല, ഫെബ്രുവരി 24: തട്ടത്തുമല മറവക്കുഴിയിൽ നയനാ നഴ്സറി നടത്തുന്ന സി.ബി. അപ്പുവിന്റെ അച്ഛൻ ചെല്ലപ്പൻ പിള്ള (80) നിര്യാതനായി. തിരുവനന്തപുരത്ത് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. . ഭാര്യ-ഭവാനി അമ്മ. മക്കൾ- രാജേന്ദ്രൻ നായർ, സുകുമാരൻ നായർ, ഗോപകുമാരൻ നായർ, അപ്പുക്കുട്ടൻ നായർ, അംബുജ കുമാരി, അനിൽ കുമാർ. മരുമക്കൾ-പത്മിനി, ലേഖ, ലീല, ഷീല, രാമചന്ദ്രൻ പിള്ള, സുനിത.
നവകേരള മാർച്ചിനു വൻ വരവേല്പു നൽകും
തട്ടത്തുമല, ഫെബ്രുവരി 22: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ തട്ടത്തുമല ജംഗ്ഷനില്‍ നാളെ (ഫെബ്രുവരി 23-ന്) വന്‍ വരവേല്‍പ്പ്.
വന്പിച്ച അലങ്കരങ്ങലുംയി തട്ടത്തുമല ജംഗ്ഷന്‍ ഒരുങ്ങിയിരിയ്ക്കുന്നു. ബാന്റ് മേളം , കമ്പം, മറ്റു കലാരൂപങ്ങള്‍ തുടങ്ങിയ കലാരൂപങ്ങള്‍ സ്വീകരണത്തിന് കൊഴുപ്പേകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍, തിരുവനന്തപുരം മേയര്‍ ജയന്‍ ബാബു തുടങ്ങിയവര്‍ തട്ടത്തുമലയില്‍ എത്തി ഒരുക്കങ്ങള്‍ നിരീക്ഷിച്ചു.
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ടൌണിലെ സ്വീകരണം കഴിഞ്ഞാണ് തട്ടത്തുമലയില്‍ എത്തിച്ചേരുന്നത്. ഇവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ പ്രധാന സ്വീകരണ സ്ഥലമായ ആറ്റിങ്ങല്‍ മാമം ജംഗ്ഷനിലേയ്ക്ക് ആനയിക്കും.
മരണം-ഫാത്തിമുത്തു
തട്ടത്തുമല, ഫെബ്രുവരി 19: തട്ടത്തുമല പനച്ചമൂട് പാറവിള വീട്ടിൽ ഫാത്തിമുത്തു (75) മരണപ്പെട്ടു.
തട്ടത്തുമലയിലുള്ള മകളുടെ വസതിയിൽ വച്ച് ഇന്ന് രാവിലെ പതിനൊന്നു മണിയോട് അടുപ്പിച്ചാണ് മരണം സംഭവിച്ചത്. അടുത്ത കുറച്ചു നാളുകളായി രോഗ ശയ്യയിലായിരുന്നു.
ഭർത്താവ് പരേതനായ മുഹമ്മദ് മുസ്തഫ.
ഒൻപത് പെണ്മക്കളും ഒരു മകനും ഉൾപ്പെടെ പത്തു മക്കൾ ഉണ്ട്. മറ്റൊരു മകൻ നേരത്തേ മരിച്ചു പോയിരുന്നു.
മക്കൾ: സൌദാ ബീവി, ജമീലാ ബീവി, ലൈലാബീവി , റംലാ ബീവി , റഷീദാ ബീവി, ഫസീലാ ബീവി, നസീറാ ബീവി, ഷാഹിദാ ബീവി, നിസാ ബീവി, സബീർ (യു.എ.ഇ).
മരുമക്കൾ: അബ്ദുൽ വാഹീദ്, മുഹമ്മദ് കുഞ്ഞ്, സലിം (യു.എ.ഇ), അബ്ദുൽ സലാം (യു.എ.ഇ), അബ്ദുൽ റഷീദ്, ജലാലുദീൻ (യു.എ.ഇ), ഷറഫുദീൻ (യു.എ.ഇ), നസീർ (യു.എ.ഇ), നാസർ (ലേറ്റ്).
കബറടക്കം നാളെ ( ഫെബ്രുവരി 20 വെള്ളിയാഴ്ച) ഉച്ചയ്ക്ക് ളുഹ്‌റിനു മുൻപ് തട്ടത്തുമല മുസ്ലിം ജമാ-അത്ത് പള്ളിയിൽ.
മരണം- വരദൻ പാപ്പാല
പാപ്പാല, ഫെബ്രുവരി 19: പാപ്പാല ജംഗ്ഷനിൽ ബാങ്ക് ഓഫ് പാപ്പാല നടത്തിയിരുന്ന വരദൻ മരണപ്പെട്ടു. അൻപതിനോടടുത്ത് പ്രായം വരും.ഇടതുപക്ഷ അനുഭാവിയും യുക്തിവാദിസംഘം പ്രവർത്തകനും ആയിരുന്നു. ഭാര്യ ഗീതാഞലി . അടയമൺ യു..പി.സ്കൂളിലെ ഹെഡ്‌മിസ്ട്രസ്സ് ആണ്. ഏക മകൻ ആകാശ് എഞ്ചിനീയറിംഗ് വിദ്യ്യാർത്ഥി ആണ്. സംസ്കാരം വൈകിട്ട്.
മരണം- സത്താർ
പാങ്ങൽകാട്, ഫെബ്രുവരി 18: കടയ്ക്കൽ കുമ്മിൾ പഞ്ച്ചായത്തിൽ പാങ്ങലുകാട്ടിൽ വീട്ടിൽ തൊളിക്കുഴി സത്താർ (70) മരണപ്പെട്ടു.
നവകേരളയാത്ര-സ്വീകരണത്തിന് ഒരുക്കങ്ങൾ തക്ര്‌തിയിൽ
തട്ടത്തുമല, ഫെബ്രുവരി 19:സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന നവകേരള യായ്ത്രയ്ക്ക് ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഗംഭീര വരവേൽപ്പ് നൽകുവാനുള്ള ഒരുക്കങ്ങൾ ധ്ര്ത ഗതിയിൽ നടക്കുന്നു. സ്വീകരണ കമ്മിറ്റി ഓഫീസ് തുറന്നു. ജംഗ്ഷനിൽ അലങ്കാരങ്ങൾ പുരോഗമിയ്ക്കുന്നു. ജാഥ ഫെബ്രുവരി 23-ന് 4 മണിയ്ക്ക് തട്ടത്തുമലയിൽ പ്രവേശിയ്ക്കത്തക്ക നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
മരണം- ഓടിട്ടകട ബഷീർ
തട്ടത്തുമല, ഫെബ്രുവരി 17: തട്ടത്തുമല ഓടിട്ടകടയിൽ വീട്ടിൽ ബഷീർ മരണപ്പെട്ടു. പിതാവ്: പരേതനായ ജമാലാശൻ. മാതാവ്: മുഹമ്മദ് ഫാത്തിമ. ഭാര്യ:സീനത്ത്. മക്കൾ: രജ്ന, ഷിജ്ന. മരുമകൻ: അസീം. കബറടക്കം സന്ധ്യയ്ക്ക് കുമ്മിൾ ജമാ-അത്ത് പള്ളിയിൽ നടന്നു. താമസം കുമ്മിളിലായിരുന്നു. തിരുവനന്തപുരത്തു വച്ചായിരുന്നു മരണം സംഭംവിച്ചത്.
മരണം- അബ്ദുൽ റഹിം
തട്ടത്തുമല, ഫെബ്രുവരി 12: തട്ടത്തുമല ഷാജഹാന്‍ മന്‍സിലില്‍ അബ്ദുല്‍ റഹിം (80) അന്തരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ കിളിമാനൂര്‍ സരള ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ശ്വാസതടസം അനുഭവപ്പട്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിംഗപ്പൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം വളരെക്കാലം സിംഗപ്പൂരില്‍ ആയിരുന്നു. ഇപ്പോള്‍ കുറെക്കാലമായി നാട്ടില്‍ തന്നെ സ്ഥിരതാമസം ആയിരുന്നു.
ഭാര്യ: ജുബൈറാ ബീവി. മക്കള്‍: ഷാജഹാന്‍ (ദുബായ്), സഫീറ, ഇക്ക്ബാല്‍ ( സിംഗപ്പൂര്‍). മരുമക്കള്‍:സജീന, വഹാബ് (ദുബായ്), വിജി (സിംഗപ്പൂര്‍).
ചെറുമക്കള്‍: നാദിയ, നിഹിത, ഡോ. സനൂജ്, ആഷിക്ക്, അല്‍ത്താഫ്,ഫര്ഹാന, ഫിറോസ്, ഫര്ഹാസ്.
കബറടക്കം നാളെ പാപ്പല മുസ്ലിം ജമാഅത്ത് പള്ളിയില്‍ ഉച്ചയ്ക്ക് മുന്പ്.
സി. പി. എം കാല്‍നട പ്രചരണ ജാഥ
തട്ടത്തുമല, ഫെബ്രുവരി 4: സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയുടേയും വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റേയും മുന്നോടിയായി സി.പി.എം ആറ്റിങ്ങല്‍ നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാല്‍നട പ്രചരണ ജാഥ തട്ടത്തുമല ജംഗ്ഷനില്‍ രാവിലെ ഏകദേശം 10 മണിയോടെ സംസ്ഥാന സെക്രട്ടറയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം നഗര സഭാ മേയര്‍ ജയന്‍ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പി. മുരളി , സി.പി.എം ജില്ലാ കമ്മിറ്റി അംഗം സിന്ധു ജോയി തുടങ്ങിയവര്‍ ഉദ്ഘാടന യോഗത്തില്‍ സംബന്ധിച്ചു.
വിവാഹം
തട്ടത്തുമല, ഫെബ്രുവരി 1: തട്ടത്തുമല വട്ടപ്പാറ ലക്ഷ്മി വിലാസത്തില്‍ ആര്‍. വിജയന്‍ നായരുടേയും, കെ.പി. ഗിരിജ കുമാരിയുടേയും മകള്‍ രേവതിയും ആയുര്‍ തേവന്നൂര്‍ അനിത വിലാസത്തില്‍ എന്‍. ഗോപിനാഥന്‍ പിള്ളയുടേയും, കെ. സരസ്വതി അമ്മയുടേയും മകന്‍ അശോക് കുമാറും തമ്മിലുള്ള വിവാഹം നിലമേല്‍ ഷാലിമാര്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു.

No comments:
Post a Comment