വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 14, 2009

കേന്ദ്ര ബാഡ്ജ്റ്റ്- 2009

കേന്ദ്ര ബാഡ്ജ്റ്റ്- 2009

മാത്രുഭൂമി മുഖപ്രസംഗം-17-2-2009 ചൊവ്വ

പ്രഖ്യാപനങ്ങളില്ല; വാഗ്‌ദാനങ്ങളും

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ, ധനമന്ത്രിയുടെ ചുമതലവഹിക്കുന്ന പ്രണബ്‌ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാലബജറ്റ്‌ കേവലമൊരു വോട്ട്‌ ഓണ്‍ അക്കൗണ്ടിനപ്പുറം പോയില്ലെന്ന്‌ പറയാം. നികുതി ഇളവുകള്‍ പ്രഖ്യാപിക്കാത്തതും വാഗ്‌ദാനങ്ങള്‍ വാരിച്ചൊരിയാത്തതും സാമ്പത്തികമാന്ദ്യം നേരിടാന്‍ ഉത്തേജനപാക്കേജ്‌ മുന്നോട്ടുവെക്കാത്തതുമായിരുന്നു ബജറ്റെന്ന്‌ പൊതുവെ വിലയിരുത്തപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധികാരണം തളര്‍ന്ന വ്യത്യസ്‌തമേഖലകള്‍ക്കായി മൂന്നാമതൊരു ഉത്തേജനപാക്കേജ്‌ ഇടക്കാലബജറ്റില്‍ പ്രഖ്യാപിക്കുമെന്നായിരുന്നു വ്യവസായമേഖലയുടെ പ്രതീക്ഷയെങ്കിലും അത്‌ അസ്ഥാനത്തായി. എന്നാല്‍, വോട്ട്‌ ഓണ്‍ അക്കൗണ്ടിന്റെ പരിധിക്കുള്ളില്‍നിന്ന്‌ ചെയ്യാവുന്ന കാര്യങ്ങള്‍ താന്‍ ചെയ്‌തിട്ടുണ്ടെന്നാണ്‌ പ്രണബ്‌ മുഖര്‍ജിയുടെ അവകാശവാദം.

ലോകസാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും നടപ്പുവര്‍ഷം 7.1 ശതമാനം വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യ വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി തുടരുന്നകാര്യം മന്ത്രി അടിവരയിട്ട്‌ പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷക്കാലത്ത്‌ ഒമ്പത്‌ ശതമാനത്തിന്‌ മുകളില്‍ വളര്‍ച്ച കൈവരിച്ച രാജ്യം പ്രശ്‌നങ്ങള്‍ക്കിടയിലും പിടിച്ചുനില്‍ക്കുന്നുണ്ടെങ്കിലും വ്യാവസായികവളര്‍ച്ചയും കയറ്റുമതിയും തളരുകയാണെന്ന്‌ മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്‌. ഒരുവശത്ത്‌ കുറയുന്ന നികുതിവരുമാനം; മറുഭാഗത്ത്‌ വര്‍ധിച്ചുവരുന്ന ധനക്കമ്മിയും റവന്യൂക്കമ്മിയും- ഇതിനിടയില്‍ രണ്ട്‌ ഉത്തേജനപാക്കേജുകള്‍ വഴി വ്യവസായമേഖലയ്‌ക്ക്‌ 40,000 കോടി രൂപയുടെ നികുതിയിളവുകളും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം കേന്ദ്രസര്‍ക്കാര്‍ വിപണിയില്‍നിന്ന്‌ കൂടുതല്‍ കടമെടുക്കേണ്ടിവരുമെന്നുറപ്പാണ്‌.

നടപ്പുസാമ്പത്തികവര്‍ഷത്തേക്കാളേറെ രാജ്യത്തിന്‌ പ്രതിസന്ധി സൃഷ്‌ടിക്കുക 2009-10 ആയിരിക്കുമെന്ന സൂചനയും ബജറ്റ്‌ പ്രസംഗത്തിലുണ്ടായി. പ്രതിസന്ധിഘട്ടത്തില്‍ നികുതിനിരക്ക്‌ കുറയ്‌ക്കണമെന്നൊരു പരാമര്‍ശം മന്ത്രി നടത്തിയെങ്കിലും ആശാവഹമായ പ്രഖ്യാപനമൊന്നുമുണ്ടായില്ല. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പാര്‍പ്പിട, വാഹന, ഐ.ടി മേഖലകള്‍ ബജറ്റില്‍ പ്രതീക്ഷ പുലര്‍ത്തിയിരുന്നു . എന്നാല്‍ , അക്കാര്യം സ്‌പര്‍ശിക്കുകപോലുമുണ്ടായില്ലെന്നത്‌ ഖേദകരമായി.

പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ മുന്‍വര്‍ഷങ്ങളില്‍ കാര്യമായ കുറവുവരുത്തിയിട്ടുണ്ടെന്നും 2010 ഓടെ രാജ്യം ഏകീകൃത ചരക്ക്‌-സേവനനികുതി സംവിധാനത്തിന്‌ വഴിതുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടയില്‍ ചില ചില്ലറപ്രഖ്യാപനങ്ങളുടെ മേമ്പൊടിയുണ്ടായി. കൈത്തറി, സമുദ്രോത്‌പന്നങ്ങള്‍ , കരകൗശലവസ്‌തുക്കള്‍, തുണിത്തരങ്ങള്‍, പരവതാനി, തുകല്‍, രത്‌നനങ്ങള്‍, ആഭര ണങ്ങള്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നിവയുടെ കയറ്റുമതിവായ്‌പയ്‌ക്ക്‌ ലഭ്യമായ രണ്ടുശതമാനം പലിശ സബ്‌സിഡി 2009 സപ്‌തംബര്‍വരെ നീട്ടിയത്‌ കേരളത്തിന്‌ ഗുണംചെയ്യുന്ന കാര്യമാണ്‌. ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ വകയിരുത്തല്‍ ഏതാണ്ട്‌ ഇരട്ടിയാക്കി. ഇന്ദിരാഗാന്ധി ദേശീയ വിധവാപെന്‍ഷന്‍

പദ്ധതിയും ഇന്ദിരാഗാന്ധി ദേശീയ വികലാംഗപെന്‍ഷന്‍ പദ്ധതിയും പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്‌. യുവവിധവകള്‍ക്ക്‌ സ്റ്റൈപ്പന്‍േറാടെ ഐ.ടി.ഐ. വിദ്യാഭ്യാസം നല്‍കി ശാക്തീകരിക്കാനുള്ള ശ്രമം പ്രാധാന്യമര്‍ഹിക്കുന്നു. പ്രതിരോധ, ഗ്രാമീണമേഖലകള്‍ക്കുള്ള ബജറ്റുവിഹിതവും വര്‍ധിപ്പിച്ചിട്ടുണ്ട്‌. കര്‍ഷകരെ ഇന്ത്യന്‍ വിജയകഥയിലെ യഥാര്‍ഥ നായകരായി വിശേഷിപ്പിച്ച മന്ത്രി കാര്‍ഷികകടാശ്വാസപദ്ധതി 3.6 കോടി കര്‍ഷകര്‍ക്ക്‌ ഗുണം ചെയ്‌തതായി ചൂണ്ടിക്കാട്ടി. ഭാരതനിര്‍മാണ്‍, രാജീവ്‌ഗാന്ധി ഗ്രാമീണ കുടിവെള്ളമിഷന്‍, സമഗ്ര ശിശുവികസനപദ്ധതി, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി തുടങ്ങിയവയുടെ അടങ്കല്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്‌.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്