വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, February 27, 2009

ഗണപതിപ്പാറ ഉത്സവം

ഗണപതിപ്പാറ ഉത്സവം

തട്ടത്തുമല, ഫെബ്രുവരി 27: തട്ടത്തുമല കൈലാസം കുന്ന്‌ വിലങ്ങറ ശക്തി ഗണപതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്ര്‌ട്ടാതി മഹോത്സവം ഫെബ്രുവരി 26,27 തീയതികളിൽ നടക്കുന്നു.

ഇന്നലെ ആദ്യ ദിവസം (ഇന്നലെ, ഫെബ്രുവരി 26) കഥകളിയും മറ്റും ഉണ്ടായിരുന്നു. ഇന്ന്‌ (ഫെബ്രുവരി 27) ക്ഷേത്ര ചടങ്ങുകൾക്കു പുറമേ പറയെഴുന്നള്ളത്തും ആന നേർച്ചയും ചെണ്ടമേളവും വിവിധ കലാപരിപാടികളും ഉൾപ്പെടെ ഗംഭീര പരിപാടികൾ. പതിവിൽ നിന്ന്‌ വ്യത്യസ്ഥമായി ഇത്തവണ പറയെടുപ്പും, ആന ഘോഷ യാത്രയും നേരത്തേ ആയിരുന്നു. ഇത്തവണ മുപ്പത്തിയാറോളം ആനകൾ ഘോഷയാത്രയിൽ അണിനിരന്നു.

വൈകുന്നേരം നാലു മണിയോടെ ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ തട്ടത്തുമലയിൽ എത്തിച്ചേർന്ന ഗജവീരന്മാരുടെ എഴുന്നള്ളത്ത്‌ മണലേത്തുപച്ചയിൽ പോയി വന്ന്‌ തട്ടത്തുമല ജംഗ്ഷനിൽ അണിനിരന്ന ശേഷം അഞ്ചര മണിയോടെ ഗണപതി ക്ഷേത്രത്തിലെയ്ക്കു നടന്നു നീങ്ങി. ആനകളുടെ സുരക്ഷാർഥം എല്ലാ ക്ഷേത്രങ്ങൾക്കും മറ്റും ആനമേളം രാത്രി ഏറെ ഇരുട്ടുന്നതിനു മുൻപ്‌ തീർക്കണമെന്ന്‌ ഇപ്പോൾ അധിക്ര്ത നിർദ്ദേശം ഉണ്ട്‌. അതുകൊണ്ടു കൂടിയാണ് ഇത്തവണ എഴുന്നള്ളത്തു നേരത്തെ ആക്കിയത്‌.

ക്ഷേത്ര പരിസരത്തിനു പുറമേ തട്ടത്തുമല ജംഗ്ഷൻ, കൈലാസം കുന്നു ജംഗ്ഷൻ, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ വൻ ജനാവലിയാണു ഉച്ചകഴിയുന്നതോടെ ആന എഴുന്നള്ളത്തും മറ്റും കാണാൻ കാത്തുനിൽക്കുന്നത്‌

ഇവിടെ ഈ ക്ഷേത്രത്തിൽ പണ്ട് പറയെടുക്കാനുള്ള ഒരാന മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് കാലക്രമേണ ആനകളുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരുന്നത്‌.തട്ടത്തുമല പ്രദേശത്തെ ഏറ്റവും ശ്രദ്ധേയമായ ഉത്സവം ഗണപതിപ്പാറയിലേതു തന്നെ. കേരളത്തിന്റെ ട്യൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള ഗണപതിപ്പാറ റവന്യു രേഖകൾ പ്രകാരം ചിറയിൻ കീഴ് താലൂക്കിൽ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരമുള്ള സ്ഥലമാണ്.

ഈ ക്ഷേത്ര പരിസരത്തു നിന്നാൽ എല്ലാ വശത്തും വളരെ ദൂരം ദർശിയ്ക്കാവുന്ന പ്രക്ര്‌തി ദ്ര്‌ശ്യങ്ങൾ അതി മനോഹരങ്ങളാണ്. അറബിക്കടലിന്റെ ചില ഭാഗങ്ങൾ പോലും ഇവിടെ നിന്നാൽ വിദൂരതയിൽ ദർശിയ്ക്കാം.എപ്പോഴും കുളിർകാറ്റു വീശുന്ന ഈ സ്ഥലം പ്രക്ര്‌തി സൌന്ദര്യം നിറഞ്ഞു തുളുമ്പുന്നതാണ്. രാത്രി ദ്ര്‌ശ്യം പ്രത്യേകിച്ചും വളരെ മനോഹരമാണ്.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്