ചിതയിലേക്കില്ല, അന്ത്യയാത്ര നാളെ
കേരള കൌമുദി
കൊല്‍ക്കത്ത : ജ്യോതിബാസുവിന്റെ ഭൌതികദേഹം ദാനം ചെയ്തതിനാല്‍ സംസ്കാരകര്‍മ്മങ്ങള്‍ ഇല്ല. ചൊവ്വാഴ്ച ഭൌതികദേഹം ആശുപത്രിക്ക് കൈമാറാനായി പാര്‍ട്ടി ഓഫീസില്‍നിന്ന് കൊണ്ടുപോകുന്നതാണ് ബാസുവിന്റെ അന്ത്യയാത്ര.
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഭൌതികദേഹം കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആശുപത്രിയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മകന്‍ ചന്ദന്‍ബാസുവിന്റെ സാള്‍ട്ട് ലേക്കിലുള്ള വസതിയിലേക്കും പിന്നീട് അവിടെത്തന്നെയുള്ള ബാസുവിന്റെ സ്വന്തം വസതിയിലേക്കും കൊണ്ടുപോയി. അവിടെ ബന്ധുക്കളുടെയും ആരാധകരുടെയും അന്ത്യോപചാരങ്ങള്‍ക്കുശേഷം, ഭൌതികദേഹം സൂക്ഷിക്കുന്നതിനായി മദ്ധ്യ കൊല്‍ക്കത്തയിലെ പീസ് ഹാവന്‍ എന്ന മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച രാവിലെ ഭൌതികദേഹം ബാസു 23 വര്‍ഷം മുഖ്യമന്ത്രിയായി ഭരണചക്രം തിരിച്ച സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്സ് ബില്‍ഡിംഗിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് പത്തരയ്ക്ക് നിയമസഭാ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ടരയ്ക്ക് അലിമുദ്ദീന്‍ സ്ട്രീറ്റിലെ സി.പി. എം ആസ്ഥാനത്തേക്ക് കൊണ്ടുപോകും. മൂന്നു മണി മുതല്‍ ഒരു മണിക്കൂര്‍ അവിടെ പൊതുദര്‍ശനത്തിനുശേഷം എസ്. എസ്.കെ. എം ആശുപത്രിക്ക് കൈമാറാനായി കൊണ്ടുപോകും.
ബാസുവിനോടുള്ള ആദരസൂചകമായി ബംഗാള്‍ ഗവണ്‍മെന്റ് ഇന്ന് അവധി പ്രഖ്യാപിച്ചു.
No comments:
Post a Comment