സത്യം തെളിഞ്ഞു എല്‍ഡിഎഫ് നേതാക്കള്‍
ദേശാഭിമാനിയിൽനിന്ന്
ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സിബിഐ കോടതിയില്‍ വെളിപ്പെടുത്തിയതോടെ കേസ് തന്നെ അപ്രസക്തമായിരിക്കയാണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐയെ കോഗ്രസ് ദുരുപയോഗിക്കുകയായിരുന്നുവെന്നും തെളിഞ്ഞു. വെളിയം ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെയുള്ള ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിബിഐ അന്വേഷണത്തില്‍ തെളിഞ്ഞത് സന്തോഷകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അത് അന്വേഷണത്തിന് വിടുകയും ചെയ്യുന്ന നടപടി നിര്‍ഭാഗ്യകരമാണ്. ചന്ദ്രചൂഡന്‍ കണ്ണൂര്‍: ലാവ്ലിന്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് അധികാരദുര്‍വിനിയോഗമാണ് നടത്തിയതെന്ന് ആര്‍എസ്പി ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ പറഞ്ഞു. ലാവ്ലിന്‍ കേസിലൂടെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കള്ളനെന്നും കൊള്ളക്കാരനെന്നും ആക്ഷേപിച്ചു. അന്വേഷണം നടത്തിയ സിബിഐ ഇപ്പോള്‍ പറയുന്നത് തെളിവൊന്നും കിട്ടിയില്ല എന്നാണ്. കേരളത്തെ സ്നേഹിക്കുന്ന നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് പിണറായിയെ കൈക്കൂലിക്കാരന്‍ എന്ന് വിളിച്ചത്. സ്വകാര്യമായോ പാര്‍ടിക്കുവേണ്ടിയോ അദ്ദേഹം സമ്പാദ്യമുണ്ടാക്കിയില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായത്. നേതാവിനെ ആക്രമിച്ച് വകവരുത്തിയാല്‍ പ്രസ്ഥാനത്തെയും തകര്‍ക്കാം. നേതാവിന് പ്രാപ്തികൂടിയാല്‍ അകത്തുനിന്നും പുറത്തുനിന്നും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകും. സിബിഐയെക്കൊണ്ട് സിപിഐ എമ്മിന്റെ പൊക്കിളിനുകീഴില്‍ ചവിട്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എന്നിട്ടും തകര്‍ക്കാനായില്ല- ചന്ദ്രചൂഡന്‍ പറഞ്ഞു. പി ജെ ജോസഫ് ലാവ്ലിന്‍ കേസുമായി ഇനിയും മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്ന് കേരള കോഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്ന സിബിഐ വെളിപ്പെടുത്തലോടെ വിവാദങ്ങളും അവസാനിപ്പിക്കാം. തെറ്റിദ്ധാരണയുണ്ടായിരുന്നവര്‍ ഇനിയെങ്കിലും അതു മാറ്റണം. കടന്നപ്പള്ളി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നീതിയുക്തമായിരുന്നു എന്നതിന്റെ തെളിവാണ് സിബിഐയുടെ പുതിയ നിലപാടെന്ന് കോഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമായിരുന്നെന്നും ഇതോടെ തെളിഞ്ഞു. രാഷ്ട്രീയഹത്യക്കുവേണ്ടി സിബിഐപോലുള്ള ഏജന്‍സികളെ ആയുധമാക്കുന്ന ഹീനശ്രമങ്ങള്‍ അധികാരികള്‍ ഉപേക്ഷിക്കണം. ലാവ്ലിന്‍ കേസിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കി നടന്ന പ്രതിപക്ഷം സിബിഐയുടെ ഇപ്പോഴത്തെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എന്തുപറയുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്. പ്രൊഫ. എന്‍ എം ജോസഫ് ഒടുവില്‍ സിബിഐ സത്യം വെളിപ്പെടുത്തിയിരിക്കുന്നുവെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എന്‍ എം ജോസഫ് പറഞ്ഞു. പിണറായി കുറ്റക്കാരനല്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും സിബിഐ കണ്ടെത്തി.
No comments:
Post a Comment