കൊച്ചിന്‍ ഹനീഫ അന്തരിച്ചു
കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്രകാരന്‍ കൊച്ചിന്‍ ഹനീഫ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 59 വയസായിരുന്നു .വില്ലനായി വന്ന് പിന്നീട് മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു കൊച്ചിന്‍ ഹനീഫ.
സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. സലിം അഹമ്മദ് ഘോഷ് എന്നാണ് യഥാര്‍ഥ പേര്. ഒരു നാടകത്തിലെ ഹനീഫയെന്ന പേര് പിന്നീട് സ്വന്തമാക്കുകയായിരുന്നു. എഴുപതുകളില്‍ അഭിനയരംഗത്തെത്തിയ കൊച്ചിന്‍ ഹനീഫ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കൊച്ചിയിലെ കലാഭവന്റെ കളരിയില്‍നിന്നാണ് പല മലയാള നടന്‍മാരെയും പോലെ ഹനീഫയും സിനിമയിലെത്തിയത്.
1979ല്‍ അഷ്ടവക്രനാണ് ആദ്യ സിനിമ. മഹാനദിയടക്കം എപതോളം തമിഴ്ചിത്രങ്ങളിലും വേഷമിട്ടു. വാത്സല്യം അടക്കം ഇരുപതോളംചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.. 2001ല്‍ സൂത്രധാരനിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. അവസാന ചിത്രം ബോഡി ഗാര്‍ഡ് ആണ്. ചൊവ്വാഴ്ച ഉച്ചയോടെ അദ്ദേഹം മരിച്ചതായി വാര്‍ത്ത പരന്നിരുന്നു.
ദേശാഭിമാനി വാർത്ത
No comments:
Post a Comment