വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Monday, August 17, 2009

ആസിയന്‍: നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകും

ആസിയന്‍: നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകും

ന്യൂഡല്‍ഹി: ആസിയന്‍ കരാറിന്റെ ഭാഗമായുള്ള വിവിധ രാജ്യങ്ങളുടെ നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകുമെന്ന് ആശങ്ക ശക്തം. നെഗറ്റീവ് ലിസ്റ്വഴി പ്രധാന ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കുമെന്നു പറയുന്ന യുപിഎ സര്‍ക്കാര്‍ മറ്റ് ആസിയന്‍ രാജ്യങ്ങളുടെ നെഗറ്റീവ് ലിസ്റ് എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്ന കാര്യം മറച്ചുവയ്ക്കുകയാണ്. ആസിയന്‍ സെക്രട്ടറിയറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദാംശത്തിലും വിവിധ രാജ്യങ്ങളിലെ നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളില്ല. ഇന്ത്യയുടെ നെഗറ്റീവ് ലിസ്റില്‍ 489 ഉല്‍പ്പന്നമുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.

എന്നാല്‍, ആസിയന്‍ രാജ്യങ്ങള്‍ക്കും അവരുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍ നെഗറ്റീവ് ലിസ്റുകളുണ്ട്. ഇന്ത്യയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ അവിടേക്ക് കയറ്റി അയക്കുന്നതിന് ഇത് തടസ്സമാകും. ഓരോ രാജ്യത്തിന്റെയും നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണെന്ന വിവരം പുറത്തുവന്നാലേ ഇന്ത്യയുടെ വിദേശവാണിജ്യത്തെ കരാര്‍ എത്രത്തോളം ബാധിക്കുമെന്ന് കണക്കാക്കാന്‍ കഴിയൂ. 90 ശതമാനം ഉല്‍പ്പന്നങ്ങളുടെ തീരുവ 2019 ആകുമ്പോഴേക്ക് പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് കരാറില്‍ പറയുന്നത്. കാപ്പി, കുരുമുളക്, തേയില, പാമോയില്‍ എന്നിവയുടെ തീരുവ ഘട്ടംഘട്ടമായി ഇന്നുള്ളതിന്റെ മൂന്നിലൊന്നായി കുറയ്ക്കും. 2005ലെ നിരക്കില്‍നിന്നാണ് കുറവു വരുത്തുക. കാപ്പി, തേയില എന്നിവയ്ക്ക് 100 ശതമാനം തീരുവയില്‍നിന്നാണ് കുറവുവരുത്തുക. കുരുമുളകിന് ഇപ്പോഴുള്ള തീരുവയായ 70 ശതമാനമെന്നത് പകുതിയായി കുറയും.

ശ്രീലങ്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാരകരാര്‍ കൊണ്ടുതന്നെ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇതിനുപുറമെയാണ് ആസിയന്‍ കരാര്‍ പ്രകാരമുള്ള ഇറക്കുമതി. ആസിയന്‍ രാജ്യങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് അസംസ്കൃതവസ്തുക്കള്‍ ഇറക്കുമതിചെയ്ത് മൂല്യവര്‍ധിത വസ്തുക്കളാക്കി ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാം. ആസിയനില്‍പെടാത്ത രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ ഇന്ത്യയിലേക്കൊഴുകും. 35 ശതമാനം വസ്തുക്കള്‍ ഇങ്ങനെ ഇറക്കുമതി ചെയ്യാനാണ് ആസിയന്‍ രാജ്യങ്ങളെ ഇന്ത്യ അനുവദിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളാകും ഇങ്ങനെ മൂല്യവര്‍ധിതവസ്തുക്കളാക്കി കയറ്റുമതി ചെയ്യുന്നതില്‍ അധികവും.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്