വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, August 16, 2009

ആണവകരാറിനേക്കാള്‍ ഗുരുതരം 'യൂമ' കുരുക്ക്

ആണവകരാറിനേക്കാള്‍ ഗുരുതരം 'യൂമ' കുരുക്ക്

പി ഗോവിന്ദപ്പിള്ള

അമേരിക്കന്‍ ഐക്യനാട് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റന്റെ കഴിഞ്ഞമാസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തെയും ഇന്ത്യന്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ പരിണത ഫലങ്ങളെയുംകുറിച്ച് ഈ പംക്തിയില്‍ നേരത്തെ വിവരിച്ചിരുന്നു. ഇവയിലൊന്നായ 'യൂമ' കരാറിന്റെ വിശദാംശങ്ങള്‍ അന്ന് പരാമര്‍ശിക്കാതിരുന്നത് ഇവിടെ വിശദീകരിക്കാനാണ് ശ്രമം. ഇന്തോ യുഎസ് എന്‍ഡ്യൂസ് മോണിറ്ററിങ് എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇയുഎംഎ'. ഇപ്പോഴത്തെ മാതിരിപ്രകാരം ഈ ചുരുക്കെഴുത്തിനെ ഒരു വാക്കുപോലെ ഉച്ചരിക്കുകയാണെങ്കില്‍ 'യൂമ' എന്നാകും. അവസാന ഉപയോഗം എങ്ങനെ എന്ന് പരിശോധിക്കുന്നതു സംബന്ധിച്ച ഉടമ്പടി എന്നര്‍ഥം. എന്തിന്റെ അവസാന ഉപയോഗം? അമേരിക്കന്‍ ഐക്യനാട്ടില്‍നിന്ന് ഇന്ത്യ വാങ്ങുന്ന ഉന്നത സാങ്കേതികവിദ്യ (ഹൈടെക്) ഉള്‍ക്കൊള്ളുന്ന യുദ്ധസാമഗ്രികളും ആയുധങ്ങളും പോര്‍വിമാനം, യുദ്ധക്കപ്പല്‍ തുടങ്ങിയ വാഹനങ്ങളും സാങ്കേതികവിദ്യാ വിവരങ്ങള്‍തന്നെയും എന്തൊക്കെ കാര്യങ്ങള്‍ക്ക്, എന്തൊക്കെ ലക്ഷ്യങ്ങള്‍ക്ക്, എങ്ങനെയൊക്കെ ഇന്ത്യ ഉപയോഗിക്കുന്നു എന്ന് പരിശോധിക്കാ ഹൃദയാലുവായ പ്രിയമിത്രം എം എ ബേബി അഭിനയകലയുടെ ആഴക്കിണര്‍ തേടി ഉഴറിയ മനസ്സായിരുന്നു മുരളിയുടേത്.

മരണത്തിന്റെ ഒരു ചിത്രം വരയ്ക്കുന്ന ചിത്രകാരന്‍ വരയായി മാറണമെന്നു പറയുന്നതുപോലെ, ഒരു കഥാപാത്രത്തിന്റെ സമസ്ത ഭാവധമനികളിലും ഊളിയിട്ട് പോയായിരിക്കണം ഒരു നടന്‍ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതെന്നായിരുന്നു മുരളിയുടെ മതം. ഇതിനായി വായനയുടെയും നിരീക്ഷണങ്ങളുടെയും ഒരുപാട് യാതനാപൂര്‍ണമായ മനഃസംസ്കരണത്തിലൂടെ മുരളി കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെയാണ് അഭിനയകുലപതികള്‍ക്കിടയില്‍ വ്യത്യസ്തമായ പ്രതിനായകവേഷങ്ങള്‍ അനായസം അവതരിപ്പിച്ച് നടനകലയുടെ അതുല്യഭാവ സിംഹാസനങ്ങള്‍ മുരളി കീഴടക്കിയത്. ഒരു കലാ ആസ്വാദകനെന്നനിലയില്‍ പെട്ടെന്ന് മുരളി എന്ന നടനില്‍ ആര്‍ക്കും വായിച്ചെടുക്കാവുന്ന ലളിതമായ ഒരു നിരീക്ഷണമാണിത്. അതിനൊക്കെയപ്പുറം മുരളിയെന്ന വ്യക്തി, സുഹൃത്ത് എന്നീ തലങ്ങളില്‍ മായാത്ത എത്രയോ സ്വര്‍ണ ഓര്‍മകള്‍ മനസ്സില്‍ അവശേഷിപ്പിച്ചാണ് പൊടുന്നനെ ഭൂമിവെടിഞ്ഞ് എന്റെ സുഹൃത്ത് പോയത്. കൊല്ലം ശ്രീനാരായണ കോളേജിന്റെ സമരബഹുലമായ ഒരന്തരീക്ഷത്തില്‍നിന്നാണ് മുരളിയുമായുള്ള എന്റെ സൌഹൃദത്തിന്റെ തുടക്കം. കവിയും കലാകാരനുമായിരുന്ന മാരൂര്‍ രവിയാണ് കുടവട്ടൂര്‍കാരനായ ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജിലെ 'ഇത്തിരിപ്രശ്ന'കാരിയായ, കാഴ്ചയില്‍ നാട്ടുമ്പുറത്തുകാരന്റെ എല്ലാ ഭാവഹാവാദികളും തെളിഞ്ഞുനിന്നിരുന്ന, ഈ കുഗ്രാമ യുവാവിനെ എന്നെ പരിചയപ്പെടുത്തിയത്.

പ്രാദേശിക സുഹൃദ്വലയത്തില്‍പ്പെട്ട ഞങ്ങളുടെ വിരുദ്ധ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ അരികുപറ്റിയായിരുന്നു അന്ന് മുരളിയുടെ നടപ്പ്. പക്ഷേ, വിചാരത്തിലും വികാരത്തിലും തങ്ങളിലൊരുവനായി ചേരാനുള്ള ഭാവം ആ മുഖത്ത് അന്നേപ്രകടമായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് പ്രായം കുറവായിരുന്നു. അപ്പന്‍ സാര്‍ വായനസൌഹൃദത്തിലൂടെ മുരളിയുടെയും ആരാധനാപാത്രമായിരുന്നു. ആ ക്ളാസുകളുടെ ആസ്വാദ്യത നുകരാന്‍ അനുവാദമില്ലാതെ കയറിയിരിക്കുന്ന 'വിദേശികളി'ലൊരുവനായിരുന്നു മുരളിയെന്ന് പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. പില്‍ക്കാലത്ത് അപ്പന്‍ സാറിന്റെ വായനസുഹൃത്തുക്കളില്‍ മുമ്പനായി മുരളി മാറിയിരുന്നു. അവിടംതൊട്ട് ഇങ്ങോട്ട് മുരളിയുമായുള്ള കൂടിച്ചേരലുകളും ബന്ധങ്ങളിലും എത്രയെത്ര സ്മരണകളാണ് പറയാനുണ്ടാവുക. തിരുവനന്തപുരത്തെത്തി അഭിനയകലയുടെ പരീക്ഷണക്ളാസുകളില്‍ സഹജമായ നടനസിദ്ധിയുടെ അചുംബിത ഭാവങ്ങള്‍ പുറത്തെടുത്ത മുരളിക്ക് നാടകത്തിലും സിനിമയിലും പിന്നെ തിരിഞ്ഞുനില്‍ക്കേണ്ടിവന്നില്ല. എന്നാല്‍, ഇതോടൊപ്പം തന്റെ മനസ്സിലെ ഇടതുപക്ഷ രാഷ്ട്രീയചായ്വിന് അസാധാരണമായ ദൃഢത സ്വയം നിര്‍മിച്ചെടുക്കുകയായിരുന്നു മുരളി. പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങളോട് കലര്‍പ്പില്ലാത്ത വികാരവായ്പു കാട്ടിയ മുരളി എന്റെകൂടി ചുമതലയില്‍ സംഘടിപ്പിച്ചിരുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിന്റെ കേരളത്തില്‍നിന്നുള്ള ശക്തനായ വക്താവും പ്രയോക്താവുമായി മാറി. ക്യൂബയില്‍, വിയറ്റ്നാമില്‍ ഒക്കെ ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചു.

സമാധാനപ്രസ്ഥാനത്തിന്റെ പതാകവാഹകരായി സമ്മേളനങ്ങളില്‍ പങ്കുകൊണ്ടു. കേരളത്തില്‍ സിപിഐ എമ്മിന്റെ പക്ഷംചേര്‍ന്ന് നീങ്ങാന്‍ ഉറച്ച മനസ്സുമായി കാലുഷ്യമേതുമില്ലാതെ സദാ സന്നദ്ധതയോടെ മുരളി മുന്നോട്ടുവന്നു. സിപിഐ എം രാഷ്ട്രീയ സന്ദേശപ്രചാരണത്തിന്റെ അണിയറശില്‍പ്പികളില്‍ ശബ്ദംകൊണ്ട്, സാന്നിധ്യംകൊണ്ട് മുരളി നല്‍കിയ സംഭാവനകള്‍ അടുത്തുനിന്നവര്‍ക്കും അകലങ്ങളില്‍ നിന്നവര്‍ക്കും ഒരുപോലെ നിശ്ചയമായിരുന്നു. ഒടുവില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആലപ്പുഴയില്‍നിന്ന് ലോക്സഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന നിര്‍ദേശത്തോടും മുരളി എതിര്‍പ്പൊന്നും കാട്ടിയില്ല. ഉറച്ച ഇടതുപക്ഷ മാനവികതയുടെ ആള്‍രൂപമായി തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മുഴുകിയപ്പോഴും പരിഭവങ്ങളോ പരാതികളോ തെല്ലുപോലും ഉയര്‍ത്താതെ സാധാരണപ്രവര്‍ത്തകനൊപ്പം ഏത് സമയത്തും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മുരളിയുടെ മനസ്സ് പാകമായൊരു കമ്യൂണിസ്റുകാരന്റെ അടക്കവും ഒതുക്കവും നിറഞ്ഞതായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പര്യടനജാഥ പൂന്തുറയില്‍ ഉദ്ഘാടനംചെയ്ത് ഒരുമണിക്കൂര്‍ നീണ്ട പ്രസംഗം മുരളി നടത്തി. മതനിരപേക്ഷത എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചായിരുന്നു മുരളി സംസാരിച്ചത്. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ പരാജിതനായപ്പോഴും ഒരു സാര്‍ഥകമായ ദൌത്യം നിര്‍വഹിച്ചെന്ന ചാരിതാര്‍ഥ്യത്തോടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിതവീര്യത്തോടെ മുരളി പങ്കാളിയാകുകയാണുണ്ടായത്. എന്തിനേറെ, ഞാന്‍ കുണ്ടറയില്‍ ജനവിധി തേടിയപ്പോള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ദിവസങ്ങളോളം പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവയിലെല്ലാം സാധാരണ പാര്‍ടിപ്രവര്‍ത്തകര്‍ക്കൊപ്പം രാപ്പകലുകള്‍ താണ്ടി മുരളി നടത്തിയ പ്രവര്‍ത്തനം വിസ്മരിക്കുക വയ്യ. മറ്റു മണ്ഡലങ്ങളിലും മുരളി എത്തിയിരുന്നു. ചെല്ലുന്നിടങ്ങളിലെല്ലാം ഒത്തുകൂടുന്നവരില്‍ ഒരാളായി മാറാനും അവരുടെ കുടുംബാംഗങ്ങളില്‍ ഒരാളായി മാറാനും മുരളിക്ക് കഴിയുമായിരുന്നു. ദാരിദ്യ്രദുഃഖം വേദനകള്‍ നല്‍കിയ ഒരു കുടുംബത്തില്‍ പിറന്ന് വളര്‍ന്നതിന്റെ ശിക്ഷണം ഏറെയുള്ളതുകൊണ്ടാകാം, അന്യന്റെ വേദനകളില്‍ ആര്‍ദ്രമാകാനും അടപ്പില്ലാത്ത ഹൃദയാലുത്വം കാട്ടാനും വേണ്ടിവന്നാല്‍ പൊട്ടിത്തെറിച്ച് അമര്‍ഷം കാട്ടാനുമൊക്കെ ഈ കലാകാരമനസ്സിന് കഴിഞ്ഞിരുന്നത്. ഏറ്റെടുക്കുന്ന ഏതു കാര്യത്തിലും തനതായ പ്രത്യേകതകളോടെ ഉദ്ദേശ്യശുദ്ധിയോടെ അത് പൂര്‍ത്തിയാക്കാന്‍ എത്രക്ളേശം സഹിക്കാനും തയ്യാറായിരുന്നു മുരളി.

വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റപ്പോള്‍ എന്റെ വകുപ്പിന്റെ അധീനതയിലുള്ള സംഗീത നാടക അക്കാദമിയുടെ അമരക്കാരനായി മുരളിയെ അവരോധിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും രണ്ടുപ്രാവശ്യം ആലോചിക്കേണ്ടിവന്നില്ല. മുരളി അത് സ്വീകരിക്കുമോ എന്ന ആശങ്കമാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ദേശീയ നാടകോത്സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഭാവനചെയ്യാനുംഅത് അര്‍ഥപൂര്‍ണമായി സംഘടിപ്പിക്കാനും എത്ര സഹനവും സംഘാടകവൈഭവവുമാണ് മുരളി കാട്ടിയതെന്നു പറയാതെവയ്യ. കലാസംബന്ധമായതും അല്ലാത്തതുമായ ഏത് വിഷയത്തിലും അവഗാഹമായ അറിവുണ്ടായിരുന്ന അതുല്യനായ കലാകാരന്‍കൂടിയായിരുന്നു മുരളി. തലച്ചോറിന്റെ ഘടനാവിശേഷങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തി ശ്രദ്ധേയനായ, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ വി എസ് രാമചന്ദ്രനെ ക്ഷണിച്ചുകൊണ്ടുവന്ന് പ്രഭാഷണം നടത്താന്‍ മുരളി കാട്ടിയ താല്‍പ്പര്യവും ശ്രമവും എത്രയധികമാണ്. എ കെ ജി സെന്ററില്‍ നടന്ന ഏറെ പുതുമയുള്ള ആ പ്രഭാഷണവേദിയില്‍ പഠനക്ളാസില്‍ വി എസ് രാമചന്ദ്രനെ പരിചയപ്പെടുത്തി മുരളി നടത്തിയ ഇംഗ്ളീഷ് പ്രഭാഷണം എത്ര ഹൃദ്യവും അറിവിന്റെ വൈവിധ്യവും പ്രകടമാക്കുന്നതായിരുന്നു. അനീതിയോട് സ്നേഹമനസ്സുകൊണ്ട് കലഹിക്കുമ്പോഴും ഒരു ഹൃദയാലുവായ ഒരു സുഹൃദ്മനസ്സ് എപ്പോഴും മുരളിയില്‍ പ്രകാശം പരത്തി നില്‍ക്കും.

അതുകൊണ്ടുതന്നെയാകണം ആശാന്‍കവിതകളെ ഹൃദയത്തില്‍ മൂളുകയും അതിന്റെ അര്‍ഥതലങ്ങളെക്കുറിച്ച് അതിവാചാലതയോടെ മിക്കപ്പോഴും സംസാരിക്കുകയും ചെയ്യാറുള്ളത്. ഇത് മനസ്സിലാക്കിയാണ് ഒരു സന്ദര്‍ഭത്തില്‍ ഇതൊക്കെ ചുമ്മാ പറഞ്ഞുനടക്കാതെ ഒന്നെഴുതിക്കൂടേ എന്ന് സ്വല്‍പ്പം കാര്യമായും എന്നാല്‍, ഗൌരവത്തോടെയും ചോദിക്കാനിടയായത്. ആശാനും അഭിനയകലയും എന്ന പ്രൌഢമായ പഠനലേഖനം തയ്യാറാക്കിയാണ് മുരളി ആ ചോദ്യത്തിന് മറുപടിയായെത്തിയത്. പല്ലന കുമാരകോടിയില്‍ അവതരിപ്പിച്ച ആ പ്രബന്ധം പിന്നീട് മലയാളത്തിലെ ഈടുറ്റ ഒരു സാഹിത്യപ്രസിദ്ധീകരണത്തില്‍ അച്ചടിച്ചപ്പോഴും പുസ്തകരൂപത്തില്‍ പ്രകാശിതമായപ്പോഴും ആശാന്‍കവിതകള്‍ അതിന്റെ സമസ്ത സാരസ്യത്തോടെയും മൂളി രചിച്ചിരിക്കുന്ന മുരളിയുടെ ചിത്രം എന്റെ മനസ്സിലുണ്ട്. ഇതുപോലെയൊരു മുഹൂര്‍ത്തത്തിലെ പ്രചോദനമാണ് അഭിനയത്തിന്റെ രസതന്ത്രമെന്ന വിശിഷ്ട കൃതിയുടെ പിറവിക്കും പിന്നിലുള്ള പ്രേരണ. ആ കൃതിക്ക് കഥയുടെ രാജശില്‍പ്പി ടി പത്മനാഭന്റെ അവതാരിക എഴുതിക്കിട്ടിയപ്പോഴുള്ള മുരളീമുഖവും എന്റെ മനസ്സിലുണ്ട്. അങ്ങനെ എത്രയെത്ര ഓര്‍മകള്‍. മായാത്ത സംവാദ സൌഹാര്‍ദ സന്ധ്യകളില്‍ ഒരു ഫോവിളിയിലൂടെ, അപ്രതീക്ഷിതമായ ഒരു കടന്നുവരവിലൂടെ ഒക്കെ എന്നെ ഉണര്‍ത്തിയ എന്റെ പ്രിയമിത്രം എത്ര ഹൃദയാലുവായിരുന്നു. ങ്കേതിക ശാസ്ത്രജ്ഞര്‍, രഹസ്യവിവരശേഖരണ- അട്ടിമറി സംഘമായ സിഐഎ, ഈ സാമഗ്രികള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍, വിദേശവകുപ്പിലെ വിദഗ്ധര്‍ തുടങ്ങി രാഷ്ട്രീയ- സാങ്കേതിക വിദ്യ- രഹസ്യവാര്‍ത്താശേഖരണക്കാര്‍വരെ ഉള്ളവരെല്ലാം ഈ പരിശോധനാസംഘത്തിലുണ്ടാകുമെന്നത് വിചിത്രമായി തോന്നാം. ഇന്ത്യയുടെ രാജ്യരക്ഷാ രഹസ്യങ്ങളും ലക്ഷ്യങ്ങളും തന്ത്രങ്ങളും സാങ്കേതികവിദ്യാശേഷിയും എല്ലാം ഒരു വിദേശശക്തിക്കു മലര്‍ക്കെ തുറന്നുകൊടുക്കുക എന്ന രാജ്യദ്രോഹമല്ലേ 'യൂമ'യില്‍ അടങ്ങിയിരിക്കുന്നത്? അമേരിക്കയുടെ ബന്ധുക്കളെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ രാജ്യരക്ഷാവിവരങ്ങളും രാജ്യരക്ഷാ സജ്ജീകരണങ്ങളും ചോര്‍ത്തിക്കൊടുക്കാന്‍ ഇത് വഴിവയ്ക്കില്ലേ? വഴിവയ്ക്കുമെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുവെയും വിവിധ വിഭാഗങ്ങളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും പ്രകടിപ്പിച്ചുകേട്ട അഭിപ്രായങ്ങള്‍.

അവര്‍ മാത്രമല്ല, നമ്മുടെ കര- വ്യോമ- നാവിക സര്‍വീസുകളുടെ മൂന്നു തലവന്മാരും വാമൊഴിയായും വരമൊഴിയായും 'യൂമ' സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും രാജ്യരക്ഷാമന്ത്രിയും ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നതായി മാധ്യമങ്ങള്‍ പറയുന്നു. മാത്രമല്ല, അവര്‍കൂടി ഉള്‍പ്പെട്ടതും പ്രധാനമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതുമായുള്ള ദേശീയ സുരക്ഷാ സമിതിയും ഇക്കാര്യത്തെപ്പറ്റി പരിഗണിച്ചപ്പോള്‍ സര്‍വീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായത്തെ 'ഓവര്‍റൂള്‍' ചെയ്ത് പ്രധാനമന്ത്രി യൂമയ്ക്ക് പച്ചക്കൊടി കാട്ടുകയായിരുന്നെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. കൂടാതെ പ്രശസ്ത ശാസ്ത്രജ്ഞനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശാസ്ത്രകാര്യോപദേഷ്ടാവും ആയിരുന്ന അശോക് പാര്‍ഥസാരഥി ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. (ഹിന്ദു, ആഗസ്ത് 6). പാര്‍ഥസാരഥിക്ക് ഇപ്പോഴും രാജ്യരക്ഷാവകുപ്പിലും സര്‍ക്കാരില്‍ പൊതുവെയും ഉന്നതങ്ങളുമായി അടുത്ത ബന്ധമുണ്ട് എന്നത് ഒരു രഹസ്യമല്ല. യൂമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ജൂലൈ 21ന് വിദേശമന്ത്രി എസ് എം കൃഷ്ണ പറഞ്ഞ മറുപടി യൂമയെക്കുറിച്ചുള്ള ന്യായീകരണത്തേക്കാള്‍ കുറ്റസമ്മതമായിട്ടാണ് പരിണമിച്ചത്. അമേരിക്കന്‍ ഐക്യനാട്ടിലെ നിയമപ്രകാരം അത്യുന്നത സാങ്കേതികവിദ്യ അടങ്ങുന്ന യുദ്ധസാമഗ്രികള്‍ ഇറക്കുമതിചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളും ഈ നിയമത്തിന് വിധേയമാകേണ്ടതുണ്ടെന്നും ഇതൊരു നടപടി ക്രമീകരണമാണെന്നും കൃഷ്ണ പറഞ്ഞത് യുഎസിനോടുള്ള ഇന്ത്യയുടെ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലായി. അമേരിക്ക ഇത്തരം ആയുധങ്ങളും സാമഗ്രികളും നല്‍കുന്ന 82 രാഷ്ട്രമുണ്ട്. എന്നാല്‍, ആ 82 രാജ്യവും 'യൂമ'യില്‍ ഒപ്പുവച്ചവരാണെന്നുംകൂടി കൃഷ്ണ സ്വയം ന്യായീകരണമായി പറഞ്ഞു. അശോക് പാര്‍ഥസാരഥി ചൂണ്ടിക്കാണിക്കുന്നത് ഈ 82 രാജ്യം ഒന്നുകില്‍ ഉത്തര അറ്റ്ലാന്റിക് ഉടമ്പടിസഖ്യമെന്ന നാറ്റോ അംഗങ്ങളോ, അമേരിക്കയുമായി സൈനികകാര്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ അമേരിക്കന്‍ സാമന്തര്‍ എന്ന് സ്വയം പ്രഖ്യാപിച്ചവരോ ആണെന്നത്രെ. ഇന്ത്യ ആയുധസാമഗ്രികള്‍ വാങ്ങുന്ന മറ്റൊരു രാജ്യവും ഇത്തരം പരിശോധനാവകാശം ആവശ്യപ്പെടുകയോ യൂമപോലുള്ള പരമാധികാര ഭഞ്ജക ഉടമ്പടികളില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല.

പലപ്പോഴും അമേരിക്ക ഇന്ത്യക്കു നിഷേധിച്ചിട്ടുള്ളതും ചിലപ്പോള്‍ അമേരിക്കന്‍ സാങ്കേതികപ്രാപ്തിയേക്കാള്‍ മികച്ചതും ആണവസാമഗ്രികള്‍കൂടി ഉള്‍പ്പെടുന്നതുമായ പല സാമഗ്രികളും സാങ്കേതിക വിദ്യയും സേവനങ്ങളും സോവിയറ്റ് യൂണിയനും തുടര്‍ന്ന് റഷ്യയും നമുക്കു തന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേത് ഇന്ത്യാ സര്‍ക്കാര്‍ ന്യായമായിത്തന്നെ കൊട്ടിഘോഷിക്കുന്ന പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ അരിഹന്ത് എന്ന ആണവ മുങ്ങിക്കപ്പലാണ്. ആദ്യം സോവിയറ്റ്യൂണിയനും അതിന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയും സാങ്കേതികവിദ്യയും പരിശീലനവും അമ്പതിലേറെ വര്‍ഷമായി അവര്‍ക്ക് ഈ രംഗത്തുലഭിച്ച അനുഭവസമ്പത്തും ചെലവില്ലാതെ ഒരുവിധ പ്രതിഫലവും പറ്റാതെ നമുക്ക് ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ അരിഹന്ത് കടലിലിറങ്ങില്ലായിരുന്നുവെന്ന് വിശദവിവരങ്ങള്‍ ഉദ്ധരിച്ച് പാര്‍ഥസാരഥി സമര്‍ഥിക്കുന്നു. അതുപോലെതന്നെ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയ ഹ്രസ്വദൂര മിസൈലുകള്‍ പ്രയോഗിച്ച് ബോംബെറിഞ്ഞേക്കുമെന്ന ശങ്കയാണ് "കാര്‍ഗില്‍ യുദ്ധത്തില്‍'' വ്യോമസേനയെ വിശ്വസിക്കാന്‍ പാകിസ്ഥാന്‍ ധൈര്യപ്പെടാതിരുന്നത് എന്ന് നമ്മുടെ സൈനിക മേധാവികള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അവിടെയും ഒരു 'യൂമ'യും ശല്യപ്പെടുത്താന്‍ വന്നില്ല. ഇനി മറ്റൊരു ദുര്‍ഘടം: അമേരിക്ക ഇന്ത്യക്കും ഒരുപക്ഷേ, മറ്റു രാഷ്ട്രങ്ങള്‍ക്കും വില്‍ക്കുന്ന യുദ്ധസാമഗ്രികളും വാഹനങ്ങളും മറ്റും കാലഹരണപ്പെട്ട അമേരിക്കന്‍സൈന്യം ഉപേക്ഷിച്ചതായിരിക്കും. ഉദാഹരണങ്ങള്‍ പലതുണ്ടെങ്കിലും ഒരെണ്ണം പറയാം. പത്തുവര്‍ഷംമുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്തു പട്ടാളത്തെയും ഹെലികോപ്റ്ററുകളെയും കൊണ്ടുപോകുന്ന രണ്ടു പോര്‍ക്കപ്പല്‍ ഇന്ത്യ അമേരിക്കയില്‍നിന്ന് ഇറക്കുമതിചെയ്തു. അതിന്റെ പേര് യുഎസ്എസ് ട്രെന്റ. ഐഎന്‍എസ് ജലസാഗര്‍ എന്ന പേരുനല്‍കി അത് നമ്മുടെ നാവികസേനയിലേക്കു ചേര്‍ത്തു.

മുപ്പതുവര്‍ഷം പഴക്കമുള്ള ഈ കപ്പല്‍ കാലോചിതമായി പരിഷ്കരിക്കുകയോ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യണമെങ്കിലും തങ്ങളുടെ നാവികസേനാവിദഗ്ധര്‍ അതിന്റെ മേല്‍നോട്ടം വഹിക്കാന്‍ അവസരം നല്‍കണമെന്നായി അമേരിക്ക. നാം വിലകൊടുത്തുവാങ്ങി നമ്മുടെ നാവികസേനയില്‍ ചേര്‍ത്ത ഒരു കപ്പല്‍പോലും നമുക്ക് സ്വന്തമല്ല. അതിലും അമേരിക്കന്‍ ചരടുവലി. ഇനി മറ്റൊരു വിശേഷം. കഴിഞ്ഞ മാസം, അതായത് 2009 ജൂലൈയിലാണ് യൂമയില്‍ നാം ഒപ്പുവയ്ക്കുന്നത്. അതിലെ വ്യവസ്ഥകള്‍ അതിനുശേഷം വാങ്ങിയ സാമഗ്രികളെ മാത്രമല്ല ബാധിക്കുക. 1990മുതല്‍, അതായത് 19 വര്‍ഷംമുമ്പ് തുടങ്ങിയ ഇറക്കുമതികള്‍ക്കും യൂമ ബാധകമാണ്. ഇനി ഇന്ത്യ സ്വതന്ത്രയായതുമുതല്‍ അമേരിക്കയില്‍നിന്ന് വാങ്ങിയവയ്ക്കുമാത്രമല്ല മറ്റ് രാജ്യങ്ങളില്‍നിന്ന് വാങ്ങിയവയ്ക്കും 'യൂമ' ബാധകമാണ് എന്ന ഭേദഗതികൂടിയായാല്‍ ചിത്രം പൂര്‍ത്തിയായി. ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ അമേരിക്കന്‍ സിവിലിയന്‍ ആണവകരാറിനേക്കാള്‍ അപകടകാരിയല്ലേ ഈ യൂമ കുരുക്ക് എന്ന് കുറെക്കൂടി പരിശോധിച്ചറിയേണ്ടിയിരിക്കുന്നു. ഈ കരാര്‍ കടലിലെറിഞ്ഞേ പറ്റൂ. ഈ കുരുക്കില്ലാതെ നമുക്ക് ഉയര്‍ന്ന സാങ്കേതികവിദ്യയും ആയുധസാമഗ്രികളും നല്‍കാന്‍ കഴിവും സന്മനസ്സുമുള്ള രാഷ്ട്രങ്ങള്‍ വേറെ ഉണ്ടായിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വ്യക്തിപരമായ യുഎസ് വിധേയത്വത്തിന് വഴങ്ങി ഇന്ത്യ അതിന്റെ പരമാധികാരവും രാജ്യരക്ഷയും വിദേശികള്‍ക്ക് അടിയറ വയ്ക്കേണ്ടതുണ്ടോ?

ദേശാഭിമാനി

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്