വരുമാനം ദാരിദ്ര്യത്തിന്റെ മാനകമല്ല: അമർത്യാസെൻ
ന്യൂഡല്‍ഹി: വരുമാനത്തെ ആശ്രയിച്ച് ദാരിദ്യ്രത്തിന്റെ തോതു നിശ്ചയിക്കുന്ന രീതി ശരിയല്ലെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍. മിക്ക സര്‍ക്കാരുകളും മികച്ച ജീവിത നിലവാരത്തിന്റെ മാനകമായി കാണുന്നത് വരുമാനത്തെയാണ്. ഇതുവഴി ശരിയായ വസ്തുകള്‍ മനസിലാക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പുതിയ പുസ്തകമായ 'ദ ഐഡിയ ഓഫ് ജസ്റ്റിസി'ല്‍ പറഞ്ഞിരിക്കുന്നത്.
പ്രതിവര്‍ഷം നിശ്ചിത പരിധിയില്‍ താഴെ വരുമാനമുള്ളവരെ ദരിദ്രരായാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ആളുകള്‍ എത്തരത്തിലാണ് ജീവിക്കുന്നതെന്നു മനസിലാക്കാന്‍ ഇത് ശരിയായ നിരീക്ഷണമല്ല. ഇതിനു പകരം ഏതു രീതിയില്‍ ജീവിക്കുന്നു, അതിനുള്ള അവരുടെ ശേഷി തുടങ്ങിയവ മനസിലാക്കി വേണം ദാരിദ്യ്രം വിലയിരുത്താന്‍. കുടുംബങ്ങളില്‍ വരുമാനം ചെലവഴിക്കുന്നതിനനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകുമെന്നും പുസ്തകത്തില്‍ പറയുന്നു.
മലയാള മനോരമയിൽനിന്ന്
അമർത്യാസെൻ
അമർത്യാസെൻ
No comments:
Post a Comment