പകർത്തിവയ്പുകൾ
Monday, August 17, 2009
ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ആരാച്ചാര്‍
പിണറായി വിജയന്‍
ആസിയന്‍ കരാര്‍ ഒപ്പുവയ്ക്കുന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ കേരളം ഇത്ര ശക്തമായി പ്രതികരിക്കാന്‍ ഇടയായത് എന്തുകൊണ്ടാണെന്ന് ചിലപ്പോള്‍ സംശയം ഉയര്‍ന്നു വന്നേക്കാം. മറ്റൊരു സംസ്ഥാനത്തും ഉയര്‍ന്നുവരാത്ത തരത്തിലുള്ള എതിര്‍പ്പ് രൂപപ്പെട്ടതിന്റെ പശ്ചാത്തലം അറിയണമെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകൂടി മനസ്സിലാക്കേണ്ടതുണ്ട്.
കേരളത്തിന്റെ കാര്‍ഷികമേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷിഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നത് എന്നതാണ്. നാണ്യവിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്കപ്പെടുന്നതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.
സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഇവിടെനിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശമാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യവിള ഉല്‍പ്പാദനത്തിന്റെ രീതി വികസിച്ചുവന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായിരുന്നു.
സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു. കുരുമുളകിന്റെ രാജ്യത്തെ മൊത്തം ഉല്‍പ്പാദനത്തിന്റെ 88 ശതമാനവും കേരളത്തില്‍നിന്നാണ്. നാളികേരത്തിന്റെ 46 ശതമാനവും അതിന്റെ കയറ്റുമതിയുടെ 93 ശതമാനവും ഇവിടെനിന്നാണ്. റബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനം, ഏലം ഉല്‍പ്പാദനത്തില്‍ 72 ശതമാനം എന്നിവയും നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവനയാണ്.
കയറും കശുവണ്ടിയും മത്സ്യവും ചേരുന്നതാണ് കേരളത്തിന്റെ കാര്‍ഷികമേഖലയും അനുബന്ധ ഉല്‍പ്പാദനമേഖലയും. വ്യാവസായികമായി വികസിക്കാത്ത കേരളത്തില്‍ നമ്മുടെ സമ്പദ്ഘടനയുടെ സുപ്രധാന അടിത്തറയാണ് മേല്‍പ്പറഞ്ഞവ. ഗള്‍ഫ് കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്.
എന്നാല്‍, ആഗോളസാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസി മേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആസിയന്‍ കരാറിലൂടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ പോകുന്നത്. ആസിയന്‍ രാജ്യങ്ങളുടെ പ്രധാനപ്പെട്ട സവിശേഷത അവ ഭൂമധ്യരേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഇവിടത്തെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ ചില സാമ്യങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഉല്‍പ്പന്നങ്ങളും സമാനസ്വഭാവങ്ങളില്‍ ഉള്ളതാണ്.
മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത ആസിയന്‍ രാജ്യങ്ങള്‍ക്കുണ്ട് എന്നതാണ്. കണക്കുകള്‍ ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. കുരുമുളക് ഒരു ഹെക്ടറില്‍ ഇന്ത്യ 297 കിലോഗ്രാം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ വിയറ്റ്നാമില്‍ 3000 കി.ഗ്രാമാണ്. ഇന്ത്യയുടെ കുരുമുളക് ഉല്‍പ്പാദനം ഉയര്‍ന്ന അളവില്‍ എത്തിയ 2001 ല്‍ ഉല്‍പ്പാദനം 80,000 ട ആയിരുന്നു.
വിയറ്റ്നാമിന്റെ ഇപ്പോഴത്തെ ശരാശരി ഉല്‍പ്പാദനം ഒരു ലക്ഷം ടണ്ണില്‍ മുകളിലാണ്. കാപ്പി, തേയില എന്നിവയ്ക്ക് നിലവില്‍ 107 ശതമാനമാണ് ഇറക്കുമതി തീരുവ. കരാറിന്റെ ഭാഗമായി തേയിലയുടെ തീരുവ 45 ശതമാനമായിട്ട് കുറയുന്ന നില ഉണ്ടാകും. ഇതോടെ നിലവില്‍ പ്രതിസന്ധിയില്‍പ്പെട്ട് വട്ടംകറങ്ങുന്ന തോട്ടംമേഖല കുത്തുപാളയെടുക്കും. തേയില ഉല്‍പ്പാദനത്തിലാണെങ്കിലും വിയറ്റ്നാമും നമ്മളേക്കാള്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതാണ്. ഏലത്തിന്റെ മേഖലയിലും വലിയ പ്രതിസന്ധിയാണ് വരാന്‍ പോകുന്നത്.
ഗ്വാട്ടിമാലയില്‍ നിന്ന് ഏലം വന്നതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷകന്റെ ജീവിതത്തിന് മുകളില്‍ ഇതിലൂടെ കരിനിഴല്‍ വീഴാന്‍പോവുകയാണ്. നാളികേര കര്‍ഷകന്റെ വയറ്റത്തടിക്കുന്നതാണ് പാമോയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നം. രണ്ട് വര്‍ഷം മുമ്പു വരെ 80 ശതമാനമായിരുന്നു പാമോയിലിന്റെ ഇറക്കുമതി തിരുവ. പിന്നീടത് പൂര്‍ണമായും ഒഴിവാക്കുന്ന നിലയുണ്ടായി. ഇപ്പോള്‍ പാമോയിലിന്റെ പരമാവധി തീരുവ 37.5 ശതമാനമാണ്.
1.25 കോടി ട ഭക്ഷ്യഎണ്ണ ഇറക്കുമതിചെയ്യുന്ന നില രൂപപ്പെട്ടാല്‍ നാളികേര കര്‍ഷകന്റെ നട്ടെല്ല് ഒടിയുകതന്നെ ചെയ്യും. പാമോയില്‍ കയറ്റുമതിചെയ്യുന്ന രണ്ട് പ്രധാന ആസിയന്‍ രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. ഇതിന്റെ ഉല്‍പ്പാദനച്ചെലവ് കുറവാണ് എന്നു മാത്രമല്ല, ഉല്‍പ്പാദനക്ഷമതയും വളരെ കൂടുതലാണ്.
നാളികേരം ഉല്‍പ്പാദനത്തില്‍ ഫിലിപ്പീന്‍സിന്റെ സ്ഥാനവും ഏറെ മുന്നിലാണ്. ഇപ്പോള്‍തന്നെ മണ്ഡരി രോഗബാധ കാരണം പ്രതിസന്ധിയിലായ നാളികേര കൃഷിക്കാരനെക്കൊണ്ട് തെങ്ങുകള്‍ വെട്ടി ഒഴിപ്പിക്കുന്നതിലേക്കായിരിക്കും ഇവ നയിക്കുക. മധ്യകേരളത്തിന്റെ നട്ടെല്ലായ റബറിനെയും ഈ കരാര്‍ ബാധിക്കാതിരിക്കില്ല. റബര്‍ ഉല്‍പ്പാദനത്തില്‍ ലോകത്തുതന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങളാണ് ആസിയനില്‍ ഉള്ളത്.
ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ എന്നിവ ഈ ഗണത്തില്‍പെടുന്നതാണ്. ഇതിനെല്ലാംപുറമെ കൃത്രിമ റബറിന്റെ നിലവിലുള്ള 28 ശതമാനം ഇറക്കുമതി തീരുവയും ഒഴിവാക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതോടെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പിടിച്ചുനില്‍ക്കുന്ന റബര്‍ കര്‍ഷകന്റെ നിലയും അവതാളത്തിലാകും.
തായ്ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവ റബര്‍ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വളരെ മുന്നിലാണ്. കാര്‍ഷികമേഖലയെ മാത്രമല്ല അനുബന്ധമേഖലകളെയും ഈ കരാര്‍ ഗുരുതരമായി ബാധിക്കും. ഇവിടത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് റബര്‍ നല്‍കാന്‍ കഴിവുള്ള ആസിയന്‍ രാജ്യങ്ങളില്‍നിന്ന് അവ ഇറക്കുമതിചെയ്യുക എന്നത് ഇന്ത്യന്‍ വ്യവസായികളെ സംബന്ധിച്ചിടത്തോളം അവരുടെ താല്‍പ്പര്യത്തിന് അത്യന്താപേക്ഷിതമായിരുന്നു.
കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് ഇത്തരം ഒരു കരാര്‍ ഉണ്ടാക്കിക്കുക എന്നത് അവരുടെ സുപ്രധാനമായ ആവശ്യവുമായിരുന്നു. അതാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ആസിയന്‍ കരാര്‍ പ്രകാരം 177 മത്സ്യോല്‍പ്പന്നങ്ങള്‍ ഇപ്പോള്‍തന്നെ ഇറക്കുമതി പട്ടികയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. വിദേശ കപ്പലുകള്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ കടന്നുവന്ന് വന്‍തോതില്‍ മത്സ്യസമ്പത്ത് കോരിയെടുക്കുന്നത് ഈ മേഖലയില്‍ വലിയ പ്രതിസന്ധി ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
ഇതിനെതിരായി വലിയ പ്രക്ഷോഭം മത്സ്യമേഖലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ആസിയന്‍ കരാറിലൂടെ ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള ഇരുട്ടടി. തായ്ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയവ മത്സ്യം വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളാണ്. കാലാവസ്ഥ കേരളത്തിലെ കടലിനോട് സമാനമാണ്.
ഇവിടെ നെത്തോലി, മത്തി, അയല, വറ്റ, ചെമ്മീന്‍ എന്നീവ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. മത്സ്യകൃഷിയും മറ്റും ഏറെ വികസിച്ച വിയറ്റ്നാമില്‍ ഉല്‍പ്പാദന ചെലവ് വളരെ കുറവായതുകൊണ്ട് മത്സ്യത്തിന്റെ ഇന്ത്യന്‍വിപണി പിടിച്ചെടുക്കാന്‍ വലിയ പ്രയാസം അവര്‍ക്കുണ്ടാവില്ല. മത്സ്യോല്‍പ്പാദനത്തില്‍ തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി വലിയ പ്രതിസന്ധി ആ മേഖലയിലും സൃഷ്ടിക്കും. സ്വാഭാവികമായും കടലോരമേഖല വറുതിയിലേക്ക് നയിക്കപ്പെടും.
കേരളത്തിലെ 70 ലക്ഷത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇതിലൂടെ പ്രതിസന്ധിയിലാകും. കേരളത്തിലെ ആഭ്യന്തര ശരാശരി മത്സ്യോല്‍പ്പാദനം ആറര ലക്ഷം ടണ്ണാണ്. ഇതിന്റെ 10 ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. നമ്മുടെ വിപണിയിലേക്ക് ഇവ വന്നെത്തുന്നതോടെ തീരദേശം പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുന്ന നിലയാണ് ഉണ്ടാവുക. പാവപ്പെട്ടവര്‍ ജോലിചെയ്യുന്ന പരമ്പരാഗതമേഖലയെയും ഈ കരാര്‍ ഗുരുതരമായി ബാധിക്കാന്‍ പോവുകയാണ്.
കേരളത്തിലെ പാവപ്പെട്ടവര്‍ ഏറെ ജോലിചെയ്യുന്ന മേഖലയാണ് പരമ്പരാഗത വ്യവസായമേഖല. കയര്‍മേഖലയില്‍മാത്രം 3.83 ലക്ഷം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ 76 ശതമാനവും വനിതകളാണ്. ഈ മേഖലയെയും പ്രതിസന്ധിയിലേക്ക് നയിക്കുന്നതിലേക്കായിരിക്കും ഈ കരാറിലൂടെ കേരളം എത്തിച്ചേരുക. 1.75 ലക്ഷംപേര്‍ ജോലിചെയ്യുന്ന കൈത്തറി മേഖലയെയും ആസിയാന്‍ കരാര്‍ ബാധിക്കും.
ഇങ്ങനെ പരമ്പരാഗതമേഖലയിലും ദുരിതം വിതയ്ക്കുന്ന ഈ കരാര്‍ എതിര്‍ക്കപ്പെടുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ആസിയന്‍ കരാര്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം തീര്‍ച്ചയായും യുഡിഎഫും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍, തങ്ങളുടെ ആശങ്ക തീര്‍ന്നു എന്നതിനെ അടിസ്ഥാനമായി പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്.
നെഗറ്റീവ് ലിസ്റുണ്ട് എന്നാണ് ഇവരുടെ വാദം. നെഗറ്റീവ് ലിസ്റില്‍ 1460 ഉല്‍പ്പന്നം ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വാദം. ഇപ്പോള്‍ അത് 489 ആയി കുറച്ചിരിക്കുകയാണ്. ഇതിനുപോലും സാധ്യത ഇല്ല എന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വസ്തുതകളില്‍നിന്ന് വ്യക്തമാകുന്നത്.
1994 ല്‍ ചേര്‍ന്ന ആസിയന്‍ രാജ്യങ്ങളുടെ സമ്മേളനം 100 ശതമാനം ഉല്‍പ്പന്നങ്ങളുടെയും തീരുവ 10 വര്‍ഷംകൊണ്ട് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനിച്ചതാണ്. 2004 മുതല്‍ ഇന്ത്യയും ആസിയന്‍ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയിലൂടെ ഇന്ത്യക്കുവേണ്ടി മന്‍മോഹന്‍സിങ് നെഗറ്റീവ് ലിസ്റ്, തീവ്ര സംരക്ഷിത ലിസ്റ് എന്നിവയിലുള്ളവയെ സാധാരണ ലിസ്റിലേക്ക് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്.
അതിനാല്‍ നെഗറ്റീവ് ലിസ്റ് നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യംപോലും വ്യക്തമല്ല. അടുത്ത 10 വര്‍ഷം കൊണ്ട് തീരുവ അഞ്ച് ശതമാനമായി കുറയ്ക്കേണ്ട ഉല്‍പ്പന്നങ്ങള്‍ മാത്രമുള്ള സാധാരണ ലിസ്റിലാണ് കേരളത്തിലെ ഏകദേശം എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളും. ആ കരാറിലാണ് ഇന്ത്യ ഇപ്പോള്‍ ഒപ്പിട്ടത്.
കേന്ദ്രസര്‍ക്കാര്‍ പറയുന്നതുപോലെ സ്വതന്ത്രകരാറായിത്തന്നെ പേര് നല്‍കിയിരിക്കുന്ന ഇതില്‍ രാജ്യം മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ സ്വീകാര്യമാവാനുള്ള സാധ്യതയും ഇല്ല. നമ്മുടെ അത്തരം നിര്‍ദേശങ്ങള്‍ മറ്റ് രാഷ്ട്രങ്ങള്‍ അംഗീകരിക്കാനും ഇടയില്ല. ചുരുക്കത്തില്‍ 2017 ആകുമ്പോഴേക്കും ചുങ്കം ഒഴിവാക്കുകയോ നാമമാത്രമായി തീരുകയോ ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതുകൊണ്ടാണല്ലോ ശ്രീ കെ എം മാണി പോലും കരാറിനെ എതിര്‍ക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുന്നത്. ഏഴുകൊല്ലം കഴിഞ്ഞേ അതുകൊണ്ട് പ്രശ്നം ഉണ്ടാകൂ എന്ന് പറയുന്നവര്‍ കേരളത്തിലെ സുപ്രധാനമായ വിളകളെല്ലാം ദീര്‍ഘവിളകളാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്.
ഏഴുകൊല്ലം കഴിഞ്ഞ് വിലത്തകര്‍ച്ച ഉണ്ടാകുമെന്ന സ്ഥിതി ഉണ്ടെങ്കില്‍പ്പോലും വാണിജ്യവിളകള്‍ പുതുതായി ആരും കൃഷി ചെയ്യില്ല എന്നത് വസ്തുതയാണല്ലോ. അപ്പോള്‍ കാര്‍ഷികത്തകര്‍ച്ച തന്നെയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന കാര്യം അവരും അംഗീകരിക്കുന്നുവെന്നാണ് അര്‍ഥം. കേരളത്തിലെ കൃഷിക്കാര്‍ സബ്സിഡി ആഗ്രഹിക്കുന്നവരാണ് എന്ന വിമര്‍ശനവും ഉമ്മന്‍ചാണ്ടി നടത്തിയിട്ടുണ്ട്.
യഥാര്‍ഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ പോലും വന്‍തോതില്‍ സബ്സിഡി ലഭിക്കുന്നുണ്ട് എന്നകാര്യം ഉമ്മന്‍ചാണ്ടി വിസ്മരിക്കുകയാണ് ചെയ്തത്. ദോഹാവട്ട ചര്‍ച്ചകളില്‍ ഉള്‍പ്പെടെ വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഈ ഉയര്‍ന്ന സബ്സിഡിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് എന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്.
സ്വതന്ത്രവ്യാപാരമേഖലയായി മാറ്റപ്പെടുന്നതോടെ ഈ രാജ്യങ്ങളില്‍ക്കൂടി മറ്റ് രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ചുങ്കമില്ലാതെയും നിയന്ത്രണമില്ലാതെയും കടന്നുവരുന്ന അവസ്ഥ ഉണ്ടാകും. അത് നമ്മുടെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആസിയന്‍ കരാര്‍ നടപ്പാക്കുമ്പോള്‍ തകരുന്നത് കേരളത്തിന്റെ സമ്പദ്ഘടനയുടെ സുപ്രധാനമായ ഒരു മേഖല ആണെന്ന് കാണണം.
റബറിനും നാളികേരത്തിനും അതുപോലുള്ള വിളകള്‍ക്കും വില തകരുമ്പോള്‍ നമ്മുടെ നാട്ടിലെ കര്‍ഷകന്റെ കൈയില്‍ പണമില്ലാതെയാകും. മാത്രമല്ല, മത്സ്യമേഖല വമ്പിച്ച വറുതിയില്‍പ്പെട്ട് ഉഴലും. അതോടെ ഈ വരുമാനത്തെ ആശ്രയിച്ച് നില്‍ക്കുന്ന സംസ്ഥാനത്തെ സമസ്ത മേഖലയും പ്രതിസന്ധിയിലാകും. കച്ചവടവും മറ്റും നടക്കാതെ പോകും. അതിലൂടെ കേരളത്തിലെ എല്ലാ ക്രയവിക്രയങ്ങളും ഇല്ലാതാവുന്ന നിലയുണ്ടാകും.
നമ്മുടെ അങ്ങാടികളും നഗരങ്ങളും നിശ്ചലമാക്കുന്ന ഒരു കാലത്തേക്കാണ് കേരളം നീങ്ങാന്‍ പോകുന്നത്. 2010 ജനുവരി ഒന്നോടെ ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ മൂന്നു കോടി വരുന്ന ജനതയുടെ ജീവിതം ദുരിതപൂര്‍ണമായിത്തീരും. നാടിനെ ആകമാനം ബാധിക്കുന്ന ഈ പ്രശ്നം കൈകാര്യംചെയ്യുന്നതിന് കേരളത്തിലെ ജനങ്ങളുടെ ആകമാനം പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. ആ പോരാട്ടത്തില്‍ എല്ലാ ജനവിഭാഗവും അണിനിരക്കുക എന്നതും മര്‍മപ്രധാനമാണ്.
ഈ കരാറിനോട് എതിര്‍പ്പുള്ള നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വമ്പിച്ച ബഹുജനമുന്നേറ്റം ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. രാഷ്ട്രീയമായി ഞങ്ങളോട് അഭിപ്രായവ്യത്യാസം ഉള്ളവരെയും ചേര്‍ത്തുകൊണ്ട് ഈ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാണ് പാര്‍ടി ഉദ്ദേശിക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ പടനിരയില്‍ മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ പാര്‍ടി അഭ്യര്‍ഥിക്കുന്നു.
ദേശാഭിമാനി
ആസിയന്‍: നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകും
ന്യൂഡല്‍ഹി: ആസിയന്‍ കരാറിന്റെ ഭാഗമായുള്ള വിവിധ രാജ്യങ്ങളുടെ നെഗറ്റീവ് ലിസ്റും ഇന്ത്യക്ക് ദോഷമാകുമെന്ന് ആശങ്ക ശക്തം. നെഗറ്റീവ് ലിസ്റ്വഴി പ്രധാന ഉല്‍പ്പന്നങ്ങളെ സംരക്ഷിക്കുമെന്നു പറയുന്ന യുപിഎ സര്‍ക്കാര്‍ മറ്റ് ആസിയന്‍ രാജ്യങ്ങളുടെ നെഗറ്റീവ് ലിസ്റ് എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്ന കാര്യം മറച്ചുവയ്ക്കുകയാണ്. ആസിയന്‍ സെക്രട്ടറിയറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദാംശത്തിലും വിവിധ രാജ്യങ്ങളിലെ നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങളില്ല. ഇന്ത്യയുടെ നെഗറ്റീവ് ലിസ്റില്‍ 489 ഉല്‍പ്പന്നമുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
എന്നാല്‍, ആസിയന്‍ രാജ്യങ്ങള്‍ക്കും അവരുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കാന്‍ നെഗറ്റീവ് ലിസ്റുകളുണ്ട്. ഇന്ത്യയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ അവിടേക്ക് കയറ്റി അയക്കുന്നതിന് ഇത് തടസ്സമാകും. ഓരോ രാജ്യത്തിന്റെയും നെഗറ്റീവ് ലിസ്റിലെ ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയാണെന്ന വിവരം പുറത്തുവന്നാലേ ഇന്ത്യയുടെ വിദേശവാണിജ്യത്തെ കരാര്‍ എത്രത്തോളം ബാധിക്കുമെന്ന് കണക്കാക്കാന്‍ കഴിയൂ. 90 ശതമാനം ഉല്‍പ്പന്നങ്ങളുടെ തീരുവ 2019 ആകുമ്പോഴേക്ക് പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് കരാറില്‍ പറയുന്നത്. കാപ്പി, കുരുമുളക്, തേയില, പാമോയില്‍ എന്നിവയുടെ തീരുവ ഘട്ടംഘട്ടമായി ഇന്നുള്ളതിന്റെ മൂന്നിലൊന്നായി കുറയ്ക്കും. 2005ലെ നിരക്കില്‍നിന്നാണ് കുറവു വരുത്തുക. കാപ്പി, തേയില എന്നിവയ്ക്ക് 100 ശതമാനം തീരുവയില്‍നിന്നാണ് കുറവുവരുത്തുക. കുരുമുളകിന് ഇപ്പോഴുള്ള തീരുവയായ 70 ശതമാനമെന്നത് പകുതിയായി കുറയും.
ശ്രീലങ്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാരകരാര്‍ കൊണ്ടുതന്നെ കേരളത്തിലെ കുരുമുളക് കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലാണ്. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇതിനുപുറമെയാണ് ആസിയന്‍ കരാര്‍ പ്രകാരമുള്ള ഇറക്കുമതി. ആസിയന്‍ രാജ്യങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് അസംസ്കൃതവസ്തുക്കള്‍ ഇറക്കുമതിചെയ്ത് മൂല്യവര്‍ധിത വസ്തുക്കളാക്കി ഇന്ത്യയിലേക്ക് കയറ്റുമതിചെയ്യാം. ആസിയനില്‍പെടാത്ത രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ വന്‍തോതില്‍ ഇന്ത്യയിലേക്കൊഴുകും. 35 ശതമാനം വസ്തുക്കള്‍ ഇങ്ങനെ ഇറക്കുമതി ചെയ്യാനാണ് ആസിയന്‍ രാജ്യങ്ങളെ ഇന്ത്യ അനുവദിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങളാകും ഇങ്ങനെ മൂല്യവര്‍ധിതവസ്തുക്കളാക്കി കയറ്റുമതി ചെയ്യുന്നതില്‍ അധികവും.
Sunday, August 16, 2009
വരുമാനം ദാരിദ്ര്യത്തിന്റെ മാനകമല്ല: അമർത്യാസെൻ
ന്യൂഡല്‍ഹി: വരുമാനത്തെ ആശ്രയിച്ച് ദാരിദ്യ്രത്തിന്റെ തോതു നിശ്ചയിക്കുന്ന രീതി ശരിയല്ലെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യ സെന്‍. മിക്ക സര്‍ക്കാരുകളും മികച്ച ജീവിത നിലവാരത്തിന്റെ മാനകമായി കാണുന്നത് വരുമാനത്തെയാണ്. ഇതുവഴി ശരിയായ വസ്തുകള്‍ മനസിലാക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം പുതിയ പുസ്തകമായ 'ദ ഐഡിയ ഓഫ് ജസ്റ്റിസി'ല്‍ പറഞ്ഞിരിക്കുന്നത്.
പ്രതിവര്‍ഷം നിശ്ചിത പരിധിയില്‍ താഴെ വരുമാനമുള്ളവരെ ദരിദ്രരായാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ആളുകള്‍ എത്തരത്തിലാണ് ജീവിക്കുന്നതെന്നു മനസിലാക്കാന്‍ ഇത് ശരിയായ നിരീക്ഷണമല്ല. ഇതിനു പകരം ഏതു രീതിയില്‍ ജീവിക്കുന്നു, അതിനുള്ള അവരുടെ ശേഷി തുടങ്ങിയവ മനസിലാക്കി
അമർത്യാസെൻ
കറിവേപ്പിലവരെ വിയറ്റ്നാമില്‍നിന്ന്; കാര്‍ഷികകേരളം തകര്‍ന്നടിയും
ആര്‍ സാംബന്‍
തിരു: വരിക്കച്ചക്കയും കറിവേപ്പിലയുംവരെ വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിയറ്റ്നാം ആസിയന്‍ കരാറിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കനത്ത വെല്ലുവിളിയാകും. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും കേരളത്തിലെ സമാനകാലാവസ്ഥയായതിനാല്‍ സംസ്ഥാനത്തിനാകും കരാര്‍ മുഖ്യമായി ദോഷംചെയ്യുക.
കേരളം ഉല്‍പ്പാദിപ്പിക്കുന്ന 126 ഇനം കാര്‍ഷിക വിളയും ആസിയന്‍ കരാറിന്റെ മറവില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് എത്തും. വിളകളുടെ ഉത്ഭവസ്ഥലം പരിശോധിക്കാനുള്ള സംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ ലോകത്തെവിടെയുമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തേക്കാം. ചക്കപ്പഴത്തില്‍നിന്ന് വിവിധ ഉല്‍പ്പന്നങ്ങളും ചക്കുക്കുരുവില്‍നിന്ന് ഉദരരോഗങ്ങള്‍ക്കുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും അവര്‍ ഉണ്ടാക്കുന്നു.
വിയറ്റ്നാമില്‍നിന്നുതന്നെയുള്ള കുരുമുളകും തേയിലയും കാപ്പിയും കശുവണ്ടിയും മഞ്ഞളും ഇഞ്ചിയും മ്യാന്‍മറില്‍നിന്നുള്ള അടയ്ക്കയും ഇനി ഇന്ത്യന്‍ കമ്പോളത്തിലെത്തും. റബര്‍ ഒഴികെയുള്ള വിളകളുടെ ഉല്‍പ്പാദനക്ഷമതയില്‍ വിയറ്റ്നാമിന്റെ അടുത്തെത്താന്‍ ഇന്ത്യക്കാകില്ല. വിയറ്റ്നാമില്‍ പലയിടത്തും കാര്‍ഷികവൃത്തി പുതുതായി തുടങ്ങിയതിനാല്‍ കൂടുതല്‍ വിളവു ലഭിക്കും.
ശാസ്ത്ര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതും വിയറ്റ്നാമിന് കൂടുതല്‍ നേട്ടം നല്‍കുന്നതായി വിയറ്റ്നാമില്‍ പഠനപര്യടനം നടത്തിയിട്ടുള്ള സംസ്ഥാന കാര്‍ഷിക വിലനിര്‍ണയ കമീഷന്‍ ചെയര്‍മാന്‍ തോമസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.
ദേശാഭിമാനി റിപ്പോർട്ട്
കരാര്‍ ഇപ്പോഴും പരമരഹസ്യം
ന്യൂഡല്‍ഹി: നാലായിരത്തോളം ഉല്‍പ്പന്നം ഇറക്കുമതി തീരുവയില്ലാതെ രാജ്യത്തേക്കു കൊണ്ടുവരാന്‍ അനുമതി നല്‍കിയ ആസിയന്‍ കരാറിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇനിയും വെളിപ്പെടുത്തുന്നില്ല. 2010നകം എല്ലാ തീരുവയും ഇല്ലാതാക്കുന്ന കരാര്‍ രാജ്യത്തിന്റെ കാര്‍ഷിക, വ്യാവസായിക, മത്സ്യബന്ധന മേഖലകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരക്കെ ആശങ്കയുയര്‍ന്നിട്ടും അതേക്കുറിച്ച് പാര്‍ലമെന്റില്‍പ്പോലും ചര്‍ച്ച നടത്തിയില്ല.
കേന്ദ്രത്തിനും ആശങ്കകളുണ്ടെന്നതിന്റെ സമ്മതമാണ് പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ച നടപടി. എന്നാല്‍, മന്ത്രിതലസമിതി നിര്‍ദേശം നല്‍കുന്നതിനുമുമ്പ് കരാറില്‍ ഒപ്പിട്ടു. ഉല്‍പ്പന്നം, സേവനം, നിക്ഷേപം എന്നിവയിലാണ് പരസ്പര സഹകരണ കരാര്‍. ഇതില്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരും ചെറുകിട-ഇടത്തരം വ്യവസായങ്ങളും ദുരന്തഫലങ്ങള്‍ അനുഭവിക്കും.
എന്നാല്‍, വിദേശവാണിജ്യം നടത്തുന്ന വന്‍കിട കമ്പനികള്‍, വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകള്‍, ഐടി തുടങ്ങിയ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രയോജനമുണ്ടാകും. മൂലധനത്തെ രാജ്യത്തിന്റെ അതിരുകള്‍ കടത്തി ഒഴുക്കാന്‍ വെമ്പുന്നവര്‍ക്കാണ് കരാര്‍ പ്രയോജനപ്പെടുക. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യയുടെ വാണിജ്യം മൊത്തം വിദേശവാണിജ്യത്തിന്റെ 10 ശതമാനമാണ്. ഇതിലാണ് തീരുവ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കിയത്.
നെഗറ്റീവ് ലിസ്റിലുള്ള 489 ഇനത്തിന്റെ തീരുവ കുറയ്ക്കില്ലെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നത്. എന്നാല്‍,അവ ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല. നെഗറ്റീവ് ലിസ്റ്, ഹൈലി സെന്‍സിറ്റീവ് ലിസ്റ് എന്നിവ കബളിപ്പിക്കല്‍മാത്രമാണ്. ഇറക്കുമതി തീരുവ പൂര്‍ണമായി എടുത്തുകളയുകയാണ് ലക്ഷ്യമെന്ന് ആസിയന്‍ കരാറില്‍ വ്യക്തമായി പറയുന്നുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇല്ലാതാക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമായി കരാറിന്റെ തുടക്കത്തില്‍ത്തന്നെ പറയുന്നുണ്ട്. ഓരോ രാജ്യത്തും കര്‍ഷകരും ആഭ്യന്തര വ്യവസായരംഗത്തുള്ളവരും ഉയര്‍ത്തുന്ന പ്രതിഷേധത്തെത്തുടര്‍ന്നാണ് നെഗറ്റീവ് ലിസ്റ്, ഹൈലി സെന്‍സിറ്റീവ് ലിസ്റ് എന്നിങ്ങനെ ഓരോ തട്ടിപ്പുന്യായങ്ങള്‍ സര്‍ക്കാര്‍ പറയുന്നത്.
കരാര്‍ പൂര്‍ണമായും നടപ്പാക്കുന്നതിന് നിശ്ചയിച്ച കാലാവധിക്കുമുമ്പുതന്നെ എല്ലാ തീരുവകളും ഇല്ലാതാക്കാനാണ് പരിപാടി. ഒറ്റയടിക്ക് തീരുവ ഇല്ലാതാക്കുന്നത് കരാര്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നു. ഇതിനെ മറികടക്കാനാണ് ഘട്ടംഘട്ടമായി തീരുവ ഇല്ലാതാക്കുമെന്നു പറയുന്നത്. ഇത്രയും സുരക്ഷിതമാണ് കരാറെങ്കില്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നതിനുപോലും ഗവമെന്റ് മടിച്ചതെന്തിനെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു.
ദേശാഭിമാനി റിപ്പോർട്ട്
ആസിയന്‍ കരാര്‍ കുത്തകകള്‍ക്കായി കാര്‍ഷികമേഖല തകര്‍ക്കാനുള്ള ശ്രമം
പിണറായി വിജയന്‍
ഇന്ത്യന്‍ ഭരണഘടന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാരങ്ങളെ വ്യവച്ഛേദിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളെ മൂന്ന് ലിസ്റിലായി തരംതിരിച്ചിട്ടുണ്ട്. കേന്ദ്രലിസ്റ്, സംസ്ഥാന ലിസ്റ്, കകറന്റ് ലിസ്റ് എന്നിങ്ങനെ. ഇതില്‍ കേന്ദ്രലിസ്റിലുള്ള വകുപ്പുകളുടെ അധികാരം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന ലിസ്റിലുള്ളവയുടെ അധികാരം സംസ്ഥാന സര്‍ക്കാരിനും കകറന്റ് ലിസ്റിലുള്ള അധികാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്. കൃഷി യഥാര്‍ഥത്തില്‍ സംസ്ഥാന ലിസ്റില്‍ പെട്ടിട്ടുള്ള ഒന്നാണ്.
അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയെ ബാധിക്കുന്ന ഏത് തീരുമാനവും സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കണക്കിലെടുത്ത് കൈകാര്യംചെയ്യുക എന്നത് ഫെഡറല്‍ സംവിധാനത്തിന്റെ കരുത്തിന് തന്നെ പ്രധാനമാണ്. കേരളംപോലുള്ള സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയെ ഏറെ ബാധിക്കുന്ന ആസിയന്‍ പോലുള്ള കരാറില്‍ ഒപ്പിടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംകൂടി സ്വീകരിക്കേണ്ടതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക മുന്‍കൂട്ടിത്തന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതുമാണ്. ഈ കാര്യം കേരള സര്‍ക്കാരുമായി ആലോചിച്ചുകൊണ്ട് നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രിതന്നെ പറഞ്ഞത്.
എന്നാല്‍, ആ ഉറപ്പിനെ ആകമാനം കാറ്റില്‍ പറത്തി, ഇന്ത്യ സ്വാതന്ത്യ്രദിനം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് കരാറില്‍ ഒപ്പിടാന്‍ തയ്യാറാവുകയാണ് ചെയ്തത്. ആണവകരാറിന്റെ കാര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിക്കൊണ്ട് അമേരിക്കയുമായി കരാര്‍ ഒപ്പിടാന്‍ പോയ കേന്ദ്രസര്‍ക്കാരിന്റെ അതേ നയമാണ് ഈ കാര്യത്തിലും പിന്തുടര്‍ന്നതെന്നു കാണാം. അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെ ഒപ്പിട്ടു എന്നുമാത്രമല്ല ഈ കരാറിന്റെ വിശദാംശംപോലും പുറത്തുവിടാതെ സൂക്ഷിക്കുന്ന കാര്യത്തിലും തികഞ്ഞ ജനാധിപത്യവിരുദ്ധമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
പാര്‍ലമെന്റ് പിരിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അവിടെപ്പോലും ചര്‍ച്ചചെയ്യാതെ ധൃതിപിടിച്ച് കരാര്‍ ഒപ്പിടാന്‍പോയത് എന്നതു തന്നെ കാര്യങ്ങള്‍ സുതാര്യമല്ലെന്ന് വ്യക്തമാക്കുന്നതാണ്. യുഡിഎഫുകാര്‍ക്കുപോലും ഈ നിഗൂഢമായ സമ്പ്രദായത്തെ ചോദ്യചെയ്യേണ്ടി വന്നിട്ടുണ്ട് എന്നകാര്യം ഈ അവസരത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. ആസിയന്‍ (അസോസിയേഷന്‍ ഓഫ് സൌത്ത് ഈസ്റ് ഏഷ്യന്‍ നേഷന്‍സ്) എന്നത് 1967 ല്‍ രൂപീകരിക്കപ്പെട്ട തെക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സംഘടനയാണ്. തായ്ലന്‍ഡ്, സിംഗപ്പുര്‍, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്നാണ് ആസിയന്‍ എന്ന പേരില്‍ ഒരു സഖ്യം രൂപീകരിക്കുന്നത്.
കംബോഡിയ, വിയറ്റ്നാം, ലാവോസ്, മ്യാന്‍മര്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള്‍ പിന്നീട് ഇതിന്റെ ഭാഗമായി. ചൈന, കൊറിയ, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആസിയന്‍ ഉച്ചകോടിയിലെ സ്ഥിരം ക്ഷണിതാക്കളാവുകയുംചെയ്തു. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ഇപ്പോള്‍ മുന്നോട്ടു വയ്ക്കപ്പെട്ടിരിക്കുന്ന കരാറിന്റെ കരട് രൂപം തയ്യാറാക്കപ്പെടുന്നത്. 2003 ഒക്ടോബറില്‍ പ്രധാനമന്ത്രി വാജ്പേയി കരാറില്‍ ഒപ്പിട്ടു. 2005 ല്‍ അന്തിമകരാര്‍ ഒപ്പിടണമെന്നായിരുന്നു ധാരണ.
എന്നാല്‍, ഇന്ത്യയുടെ ഭരണത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നിര്‍ണായക സ്വാധീനം ഉണ്ടായിരുന്ന ഘട്ടത്തില്‍ ഇത്തരം ഒരു കരാറിലേക്ക് കടന്നുപോകുക അത്ര എളുപ്പമായിരുന്നില്ല. അങ്ങനെയാണ് 2009 ഒക്ടോബറില്‍ ഒപ്പിടുന്ന നിലയില്‍ കാര്യങ്ങള്‍ ആദ്യം എത്തിയത്. എന്നാല്‍, അതിനെപ്പോലും മറികടന്നുകൊണ്ടാണ് ഇപ്പോള്‍ ഈ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്രവ്യാപാരമേഖല എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറക്കുമതിച്ചുങ്കമേ ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന നിലയിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
ഈ കരാറിനെ ആഗോളവല്‍ക്കരണനയങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തി കാണേണ്ട കാര്യമില്ല. ഓരോ രാജ്യത്തിന്റെയും സ്വതന്ത്ര പരമാധികാരത്തെ തകര്‍ക്കുന്നതും അവിടത്തെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നതുമാണ് പൊതുവില്‍ ഈ നയത്തിന്റെ പ്രത്യേകത. സാമ്രാജ്യത്വ ആധിപത്യത്തിനെതിരായി വിജയകരമായ സമരം നയിച്ച രാജ്യങ്ങള്‍ സ്വാതന്ത്യ്രാനന്തരം തങ്ങളുടെ സമ്പദ്ഘടന ശക്തിപ്പെടുത്താനും സ്വാശ്രയവല്‍ക്കരിക്കാനുമുള്ള പരിശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനായി തങ്ങളുടെ രാജ്യത്ത് ഇറക്കുമതി നിയന്ത്രണവും വിദേശ ഉല്‍പ്പന്നങ്ങള്‍ കടന്നുവന്ന് സമ്പദ്ഘടനയെ നശിപ്പിക്കാതിരിക്കാന്‍ താരിഫ് ചുങ്ക വ്യവസ്ഥകളും നടപ്പാക്കി.
ഇതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വാശ്രയത്വം ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുന്നതിന് സഹായകമായിത്തീര്‍ന്നത്. സാമ്പത്തിക അതിര്‍വരമ്പുകളെ ഇല്ലാതാക്കുക എന്ന നയത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ രൂപപ്പെട്ടുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങള്‍ സാമ്രാജ്യത്വശക്തികള്‍ക്ക് മാത്രമല്ല അതത് രാജ്യങ്ങളിലെ കുത്തക മുതലാളിത്തത്തെയും ചിലപ്പോള്‍ സഹായിക്കാറുണ്ട്. ഇത്തരം താല്‍പ്പര്യങ്ങള്‍കൂടി ഈ കരാറിനകത്തുണ്ട്. ഈ കരാര്‍ രൂപപ്പെടുന്നത് ആഗോള രാഷ്ട്രീയത്തില്‍ വന്നിട്ടുള്ള ചില മാറ്റങ്ങളുടെകൂടി പശ്ചാത്തലത്തിലാണെന്ന് കാണാം.
1991ല്‍ ആരംഭിച്ച ആഗോളവല്‍ക്കരണപ്രക്രിയയും ഡബ്ള്യുടിഒ കരാറും ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ നയങ്ങള്‍ ലോകത്താകമാനം നടപ്പാക്കാന്‍ തുടങ്ങി. വികസിതമുതലാളിത്ത രാഷ്ട്രങ്ങളുടെ കൈയില്‍ ഉല്‍പ്പന്നങ്ങളും ധാരാളം മൂലധനവും ഉണ്ട്. ഇന്ത്യപോലുള്ള വമ്പിച്ച കമ്പോളം പ്രദാനംചെയ്യുന്ന രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാല്‍ വികസിത രാഷ്ട്രങ്ങളുടെ ചരക്കുവില്‍പ്പനയും കൂടുതല്‍ ലാഭം തേടിയുള്ള മൂലധനനിക്ഷേപവും നടക്കില്ല. ഇത് നടന്നില്ലെങ്കില്‍ അവരുടെ സമ്പദ്ഘടന തന്നെ വലിയ പ്രതിസന്ധിയിലേക്ക് പതിക്കും.
ഇത് പരിഹരിക്കാനാണ് ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ വിനിമയം എന്ന ആശയം സാമ്രാജ്യത്വശക്തി പൊതുവില്‍ മുന്നോട്ടുവയ്ക്കുന്നത്. ആസിയന്‍രാജ്യങ്ങളില്‍ 1980 കളുടെ തുടക്കംമുതല്‍ ഫിനാന്‍സ് മൂലധനം ഉണ്ടായിരുന്നു. വ്യാപകമായി അവിടത്തെ സമ്പദ്ഘടനയില്‍ ഇടപെടുകയുംചെയ്തിരുന്നു. എന്നാല്‍, ഇവരുടെ സമ്പദ്ഘടന വലിയ പ്രതിസന്ധിയിലായി. ഈ പ്രശ്നം പരിഹരിക്കുന്നതിന് വലിയ കമ്പോളം ആസിയന്‍രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍കൊണ്ടു നിറയ്ക്കാന്‍ ഇത്തരം ശക്തികള്‍ക്ക് ആവശ്യമായിട്ടുണ്ട്. ഈ കരാറിന്റെ ഒരു ഘടകം ഫിനാന്‍സ് മൂലധനത്തിന്റെ ഇത്തരം താല്‍പ്പര്യങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്.
മൂന്നാം ലോക രാജ്യങ്ങളിലെ കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ ഡബ്ള്യുടിഒ ചര്‍ച്ചകളുടെ ഭാഗമായി നടത്തിയ പരിശ്രമങ്ങള്‍ പലതും മൂന്നാം ലോകരാജ്യങ്ങള്‍ കൂട്ടായി പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ പ്രാദേശികതലത്തിലുള്ള കരാറുകളിലേക്ക് കടന്നുവരുന്ന സ്ഥിതി പൊതുവില്‍ ഉണ്ടായിട്ടുണ്ട്. അമേരിക്കയും കനഡയും മെക്സിക്കോയും ചേര്‍ന്ന് 1994 ല്‍ ഒപ്പിട്ട നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് ഇത്തരത്തിലുള്ള ഒരു കാല്‍വയ്പായിരുന്നു.
ലോകവ്യാപാര സംഘടനയുടെ പുതിയ കണക്കില്‍ പറയുന്നത് ഇത്തരത്തിലുള്ള 421 കരാറുകള്‍ ചര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലാണെന്നാണ്. ലോകവ്യാപാരകരാറുകള്‍ക്കെതിരായി ഉയരുന്നതുപോലുള്ള പ്രതിഷേധങ്ങള്‍ ഇവയ്ക്കെതിരെ ഉയര്‍ന്നുവരാത്തതും ഈ വഴിയിലേക്ക് ചിന്തിക്കാന്‍ ഫിനാന്‍സ് മൂലധനത്തിന്റെ ശക്തികള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. നികുതി-നികുതിയിതര കടമ്പകള്‍ ഉന്മൂലനംചെയ്തുകൊണ്ട് സ്വതന്ത്രമായ കമ്പോളം സൃഷ്ടിക്കുക എന്നതാണ് ഇവയുടെ സമീപനം. ഇത്തരത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സ്വതന്ത്രവ്യാപാരമേഖല രൂപപ്പെട്ടാല്‍ അതില്‍ ഉള്‍പ്പെട്ട ഏതെങ്കിലും രാജ്യവുമായി മറ്റേതെങ്കിലും രാജ്യത്തിന് ഇതേപോലെ ബന്ധമുണ്ടെങ്കില്‍ ആ രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വളഞ്ഞ വഴിയിലൂടെ മറ്റു രാജ്യങ്ങളില്‍ എത്തിക്കാന്‍ പറ്റും.
ഉദാഹരണമായി ഇന്തോ-ശ്രീലങ്കന്‍ കരാര്‍ രൂപപ്പെട്ടപ്പോള്‍ ശ്രീലങ്ക വഴി മറ്റ് വിവിധ രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ കടന്നുവരികയുണ്ടായി. അത് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാക്കിയ പ്രതിസന്ധി വളരെ വലുതായിരുന്നു. ഇത്തരത്തില്‍ വികസിത മുതലാളിത്ത രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍പോലും ഇന്ത്യയില്‍ എത്തിച്ചേരുന്നതിനാണ് കരാര്‍ ഇടയാക്കുക. കാര്‍ഷികമേഖലയെ സംരക്ഷിച്ചുനിര്‍ത്തുന്ന കാര്യത്തില്‍ പലരാജ്യങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനം ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാറില്‍നിന്ന് കാര്‍ഷികോല്‍പ്പന്നങ്ങളെ ഒഴിച്ചുനിര്‍ത്തുന്നതില്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ് സ്വീകരിച്ചത്.
സിംഗപ്പുരില്‍ കാര്‍ഷികമേഖല തീരെ അപ്രധാനമായിരുന്നിട്ടും ജപ്പാനെടുത്ത ഈ നിലപാട് കാര്‍ഷികമേഖലയോട് ഓരോ രാജ്യവും കാണിക്കുന്ന സമീപനത്തിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ സമീപനംതന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, നമ്മുടെ സര്‍ക്കാരിനുമാത്രം ഇതൊന്നും ബാധകമല്ലെന്ന നിലപാടാണ് ഉള്ളത്. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിന് മറ്റു മേഖലകളില്‍ കഴിഞ്ഞതുപോലെ കാര്‍ഷികമേഖലയില്‍ കഴിയാതിരിക്കുന്നത് കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്നതുകൊണ്ടാണ്. ഇന്ത്യയില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന് ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് വിശ്വസിക്കേണ്ട കാര്യമില്ലല്ലോ.
കേരളത്തിന്റെ കാര്‍ഷികമേഖല ഉള്‍പ്പെടെ തകര്‍ക്കുന്ന ഇത്തരം ഒരു നയം കൊണ്ടുവരുന്നതിന് പ്രധാനപ്പെട്ട മറ്റൊരു കാരണം ഇന്ത്യന്‍ കുത്തകകളുടെ താല്‍പ്പര്യമാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഈ മേഖലയിലേക്ക് കൊണ്ടുപോയി അതിലൂടെ ലാഭമുണ്ടാക്കാം എന്നാണ് ഉദ്ദേശിക്കുന്നത്. പൊതുവെ ചുങ്കം കുറവായ ഈ രാജ്യങ്ങളില്‍ അത് മാറുന്നതോടെ എത്രമാത്രം നേട്ടമുണ്ടാക്കും എന്നത് കണ്ടറിയേണ്ടകാര്യമാണ്. മാത്രമല്ല ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ കുത്തകകള്‍ നോട്ടമിട്ടിട്ട് കുറച്ചുകാലമായി. 1991-2004 കാലഘട്ടത്തിലെ ഇന്ത്യന്‍ കമ്പനികള്‍ നടത്തിയ നിക്ഷേപങ്ങളുടെ കണക്ക് ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.
സിംഗപ്പുര്‍ ഇന്ത്യയില്‍നിന്ന് പൂര്‍ണ ഉടമസ്ഥതയുള്ള 283 സംയുക്ത സംരംഭങ്ങള്‍ എന്ന നിലയ്ക്ക് 136 എണ്ണത്തിനും അംഗീകാരം നല്‍കിയിട്ടുണ്ട്. മലേഷ്യയില്‍ ആകട്ടെ 30 എണ്ണം പൂര്‍ണ ഉടമസ്ഥതയിലും 73 എണ്ണം സംയുക്തമേഖലയിലുമാണ്. ഇന്തോനേഷ്യയുടെ സ്ഥിതിയാകട്ടെ 10 എണ്ണം പൂര്‍ണ ഉടമസ്ഥതയിലും 26 എണ്ണം സംയുക്തമേഖലയിലുമാണെന്നു കാണാം. തായ്ലന്‍ഡില്‍ പൂര്‍ണ ഉടമസ്ഥതയില്‍ 11 ഉം സംയുക്ത ഉടമസ്ഥതയില്‍ 41 എണ്ണവുമാണ് ഉള്ളത്.
ഫിലിപ്പീന്‍സില്‍ ഈ രണ്ട് ഇനത്തിലും 6 വീതം സ്ഥാപനമാണ് നിലനില്‍ക്കുന്നത്. എണ്ണ പര്യവേക്ഷണം, റിയല്‍ എസ്റേറ്റ്, ഔഷധ നിര്‍മാണം എന്നീ മേഖലകള്‍ ഇന്ത്യന്‍ കുത്തകകള്‍ ഇവിടെ നോട്ടമിടുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. പശ്ചാത്തല സൌകര്യത്തിലും ഭക്ഷ്യസംസ്കരണത്തിലും ഇടപെടാനും ഇവര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത്തരത്തില്‍ കുത്തകകളുടെ നിക്ഷേപത്തിനും താല്‍പ്പര്യങ്ങള്‍ക്കും അനുഗുണമായ തരത്തില്‍ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോവുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ധൃതിപിടിച്ചുള്ള ഈ കരാര്‍ ഒപ്പുവയ്ക്കല്‍.
ദേശാഭിമാനി
ആസിയന്‍ കരാര്‍ ആര്‍ക്കുവേണ്ടി?
കെ രാജേന്ദ്രന്‍
2007 ജനുവരി 10 മുതല്‍ 15 വരെ ഫിലിപ്പീന്‍സിലെ ഡെമ്പുവില്‍ നടന്ന 12-ാമത് ആസിയന്‍ സമ്മേളനത്തില്‍ മുഖ്യചര്‍ച്ചാവിഷയം ഇന്ത്യ-ആസിയന്‍ സ്വതന്ത്രവാണിജ്യ കരാറായിരുന്നു. അന്ന് സമ്മേളനത്തിലെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് പങ്കെടുത്തു. ഡെമ്പുവിലെ കവന്‍ഷണല്‍ സെന്ററില്‍ തടിച്ചുകൂടിയവരില്‍ ബഹുഭൂരിപക്ഷവും ആസിയന്‍ രാജ്യങ്ങളിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ മാധ്യമപ്രവര്‍ത്തകരോ ആയിരുന്നില്ല. അവിടങ്ങളിലെ വ്യവസായവാണിജ്യ പ്രമുഖരും തോട്ടം മുതലാളിമാരും മറ്റുമായിരുന്നു.
ഈ ലേഖകന്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രിതല ഉച്ചകോടിയുടെ വിവരങ്ങള്‍ ലഭ്യമായതും ഇവരില്‍നിന്നായിരുന്നു. ജനുവരി 14ന് അന്നത്തെ വാണിജ്യമന്ത്രി കമല്‍നാഥ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കോസ്റബെല്ല ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ ഒരു ഉറപ്പ് ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാകുന്നു. "നെഗറ്റീവ് ലിസ്റിലും സെന്‍സിറ്റീവ് ലിസ്റിലുമുള്ള ഉല്‍പ്പന്നങ്ങള്‍ ഏതെല്ലാമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. എന്നാല്‍, അന്തിമകരാറില്‍ ഒപ്പുവയ്ക്കുന്നതിനുമുമ്പ് വിശദമായ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഉല്‍പ്പന്നപ്പട്ടിക പരസ്യപ്പെടുത്തും.
കൂലങ്കഷമായ ചര്‍ച്ചയ്ക്കുശേഷം മാത്രമേ അന്തിമകരാറില്‍ ഒപ്പുവയ്ക്കൂ.'' ഈ വിഷയം ഇതുവരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തിട്ടില്ല. നെഗറ്റീവ് ലിസ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നു. എന്നാല്‍, നെഗറ്റീവ് ലിസ്റില്‍ പുതിയ ഉല്‍പ്പന്നങ്ങളെ ഉള്‍ക്കൊള്ളിക്കാനാകില്ല എന്നതാണ് സര്‍ക്കാരിന്റെ ഉറച്ച നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളി വ്യക്തമാണ്. അന്തിമകരാറില്‍ ഒപ്പിടുന്നതിന്റെ ആഴ്ചകള്‍ക്കുമുമ്പാണ് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഗൌരവതരമായ ഈ വിഷയത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. അതും പാര്‍ലമെന്റിനുപുറത്ത്.
എന്നാല്‍, കരാറിന്റെ ഗുണഭോക്താക്കളാകാന്‍ പോകുന്ന ആസിയന്‍ രാജ്യങ്ങള്‍ എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് ഈ വിഷയത്തെ സമീപിച്ചതെന്ന് ഈ അവസാന നിമിഷങ്ങളിലെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കും. ഏഷ്യയിലെ സമ്പന്നരാജ്യങ്ങളിലൊന്നായ മലേഷ്യ - മലേഷ്യയിലെ വന്‍കിട വ്യവസായികളും തോട്ടം മുതലാളിമാരും - യാണ് ഇന്ത്യ-ആസിയന്‍ സ്വതന്ത്രവാണിജ്യ കരാറിലൂടെ ഏറ്റവും നേട്ടമുണ്ടാക്കാന്‍ പോകുന്ന രാജ്യം. മലേഷ്യന്‍ നിയമനിര്‍മാണസഭ രാജ്യത്തിനകത്തെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും ഈ വിഷയം പലതവണ വിശദമായി ചര്‍ച്ചചെയ്തു.
മാത്രമല്ല, ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍ പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് വന്‍തോതില്‍ പാമോയില്‍ കയറ്റി അയക്കുന്നതിനായുള്ള ബൃഹദ്പദ്ധതി 2007ല്‍ തയ്യാറാക്കി. മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസിലിനാണ് ഈ പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. 2007ല്‍ മലേഷ്യ 40 ലക്ഷം ഹെക്ടറിലാണ് പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണപ്പന കൃഷിചെയ്തിരുന്നത്. ഇപ്പോള്‍ എണ്ണപ്പനകൃഷി 80 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മറ്റ് കൃഷികളെല്ലാം വെട്ടിനിരത്തി കര്‍ഷകര്‍ ഇപ്പോള്‍ വന്‍തോതില്‍ എണ്ണപ്പനകൃഷിയിലേക്ക് മാറിയിരിക്കുകയാണ്.
മലേഷ്യയിലെ സാംബയില്‍വച്ച് കഴിഞ്ഞവര്‍ഷം എണ്ണപ്പനകൃഷിയിലേക്ക് മാറിയ ഒരു കര്‍ഷകനെ ഈ ലേഖകന്‍ പരിചയപ്പെട്ടു. "ഇന്ത്യയെ പ്രതീക്ഷിച്ചാണ് ഈ മാറ്റം. ഇന്ത്യ-ആസിയന്‍ സ്വതന്ത്രവാണിജ്യ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഒരു നയാപൈസപോലും തീരുവയില്ലാതെ നിങ്ങളുടെ രാജ്യത്തിലേക്ക് പാമോയില്‍ കയറ്റി അയക്കാനാകുമെന്നാണ് ഞങ്ങളുടെ നേതാക്കള്‍ പറയുന്നത്''. 2006ല്‍ ശുദ്ധീകരിച്ച പാമോയിലിന്റെ ഇറക്കുമതിത്തീരുവ 90 ശതമാനവും ശുദ്ധീകരിക്കാത്ത പാമോയിലിന്റെ തീരുവ 80 ശതമാനവും ആയിരുന്നു.
2009 ജനുവരിയില്‍ ശുദ്ധീകരിച്ച പാമോയിലിന്റെയും ശുദ്ധീകരിക്കാത്ത പാമോയിലിന്റെയും ഇന്ത്യയിലെ ഇറക്കുമതിത്തീരുവ വട്ടപ്പൂജ്യമായി ചുരുങ്ങി. സാംബയിലെ കര്‍ഷകന്റെ വാക്കുകള്‍ പൂര്‍ണമായും യാഥാര്‍ഥ്യമായിരിക്കുന്നു. 2007ലെ മലേഷ്യന്‍ പാമോയിലില്‍ പ്രൊമോഷന്‍ കൌസിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രസര്‍ക്കാരിനുമുന്നില്‍ അവര്‍ വച്ച ഓരോ ആവശ്യവും വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
പാമോയില്‍ പ്രൊമോഷന്‍ കൌസിലിന്റെ 2007ലെ വാര്‍ഷിക റിപ്പോര്‍ട്ടിലെ 32-ാം പേജിലെ ചില വരികള്‍ ഉദ്ധരിക്കട്ടെ: 'പിആര്‍ എക്സൈസ് (ഫെബ്രുവരി 8-9) ഇന്ത്യാ ഗവമെന്റിലെ ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി രണ്ടുതവണ മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസില്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി. ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലൂടെ പാമോയില്‍ വിതരണംചെയ്യുക എന്നതായിരുന്നു ലക്ഷ്യം.' 'പിആര്‍ എക്സൈെസ് (മാര്‍ച്ച് 13-15) ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തെ പ്രയോജനപ്പെടുത്തി പാമോയിലിന്റെ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്റേറ്റ് ട്രേഡിങ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
മലേഷ്യന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എസ്ടിസി ഉദ്യോഗസ്ഥര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.' രണ്ട് ആവശ്യങ്ങളാണ് മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസില്‍ മുന്നോട്ടുവച്ചത്: 1. പാമോയിലിന്റെ ഇറക്കുമതിത്തീരുവ ഇന്ത്യ പൂര്‍ണമായും എടുത്തുകളയണം. 2. ഇന്ത്യന്‍ പൊതുവിതരണ സമ്പ്രദായം മലേഷ്യന്‍ പാമോയിലിനായി തുറന്നുകൊടുക്കണം. ഇറക്കുമതി ചെയ്യുന്ന പാമോയില്‍ സബ്സിഡിയോടെ റേഷന്‍ കടകളിലൂടെ വിതരണംചെയ്യണം. ഈ ആവശ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചത് എന്നുനോക്കാം:
1. പാമോയിലിന്റെ ഇറക്കുമതിത്തീരുവ പൂര്‍ണമായും എടുത്തുകളയണമെന്ന ആവശ്യം ആസിയന്‍ കരാറില്‍ ഒപ്പിടുന്നതിനുമുമ്പുതന്നെ കേന്ദ്രം അംഗീകരിച്ചിരുന്നു. 2007ലാണ് മലേഷ്യന്‍ സര്‍ക്കാര്‍ ഇന്ത്യന്‍വിപണി ലക്ഷ്യമിട്ടുകൊണ്ട് ബൃഹദ്പദ്ധതി ആവിഷ്കരിച്ചതെന്ന് ഓര്‍ക്കുക. അന്നുമുതല്‍ ഘട്ടംഘട്ടമായി പാമോയിലിന്റെ ഇറക്കുമതിത്തീരുവ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ്?
2. പാമോയില്‍ സബ്സിഡിയോടെ ഇന്ത്യന്‍ റേഷന്‍ കടകളില്‍ വിതരണംചെയ്യണമെന്നതാണ് മലേഷ്യയുടെ മറ്റൊരു പ്രധാന ആവശ്യം. 2008 ജൂലൈയില്‍ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ഒരു ഉത്തരവ് പുറത്തിറക്കി. ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപയുടെ സബ്സിഡി നല്‍കിക്കൊണ്ട് പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണംചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ളതാണ് ഈ ഉത്തരവ്.
ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രമല്ല, മുകളിലുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പാമോയിലിന് ഈ ആനുകൂല്യമില്ല. ഇറക്കുമതിചെയ്യുന്ന പാമോയിലിനുമാത്രമേ സബ്സിഡിയുള്ളൂ. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ഭക്ഷ്യയെണ്ണയായ വെളിച്ചെണ്ണയും സബ്സിഡിയോടെ റേഷന്‍കടകളില്‍ വിതരണംചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രം ഒരു പടികൂടി മുന്നോട്ടുപോയി പാമോയില്‍ സബ്സിഡി 15 രൂപയില്‍നിന്ന് 25 രൂപയായി ഉയര്‍ത്തുകയാണ് ചെയ്തത്.
വിദേശിയായ പാമോയിലിന് നല്‍കുന്ന 25 രൂപയുടെ സബ്സിഡി എന്തുകൊണ്ട് സ്വദേശിയായ വെളിച്ചെണ്ണയ്ക്ക് നല്‍കിക്കൂടാ? 2007ല്‍ മലേഷ്യന്‍ പാമോയില്‍ പ്രൊമോഷന്‍ കൌസില്‍ 'പൊതുജനസമ്പര്‍ക്ക' പരിപാടികള്‍ക്കായി 15.8 ദശലക്ഷം മലേഷ്യന്‍ റിംഗിറ്റ് (ഏതാണ്ട് 24 കോടി ഇന്ത്യന്‍ രൂപ) ആണ് ചെലവഴിച്ചത്. 2008ലെയും 2009ലെയും കണക്കുകള്‍ ലഭ്യമല്ല. എന്തായാലും 2007ലെ തുകയേക്കാള്‍ ഒട്ടും കുറയില്ലെന്ന് ഉറപ്പ്. ലോകത്തെ ഏറ്റവും വലിയ തുറന്ന വിപണിയായ ഇന്ത്യയിലാണ് ഏറ്റവുമധികം തുക 'പൊതുജനസമ്പര്‍ക്കം' എന്ന പേരില്‍ ചെലവഴിച്ചത്. മലേഷ്യയില്‍നിന്നുള്ള പാമോയിലിന്റെമാത്രം കാര്യമാണിത്.
പാമോയിലിനെപ്പോലെ ആസിയന്‍ കരാറിലെ വ്യവസ്ഥകളനുസരിച്ച് കുറഞ്ഞ തീരുവയോടെ ഇറക്കുമതി ചെയ്യാന്‍പോകുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ക്കുപിറകിലും ഇത്തരം 'പൊതുജനസമ്പര്‍ക്ക' ഇടപാടുകള്‍ നടന്നിട്ടുണ്ട്. പ്രധാനമന്ത്രി രൂപീകരിക്കുന്ന പ്രത്യേകസമിതി ആസിയന്‍ സ്വതന്ത്രവാണിജ്യ കരാറിനുപിറകില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇത്തരമൊരു അന്വേഷണം നടത്തിയാല്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍വേണ്ടിയാണ് ഇന്ത്യന്‍ ആസിയന്‍ രാജ്യങ്ങളുമായി സ്വതന്ത്രവാണിജ്യ കരാറില്‍ ഒപ്പുവയ്ക്കുന്നതെന്ന് വ്യക്തമാകും.
ദേശാഭിമാനി
ആസിയന്‍ കരാര്‍ എന്ന കുരുക്ക്
പി കൃഷ്ണപ്രസാദ്
സാധാരണക്കാരന്റെ ജീവിതപുരോഗതി ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളെപ്പോലും വ്യാമോഹവിമുക്തരാക്കാന്‍ പര്യാപ്തമാണ് ആസിയന്‍ സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം നല്‍കാനുള്ള മന്‍മോഹന്‍ മന്ത്രിസഭയുടെ തീരുമാനം. ഡിസംബറില്‍ ബാങ്കോക്കില്‍ ചേരുന്ന ഉച്ചകോടിയില്‍ അന്തിമ കരാര്‍ ഒപ്പുവയ്ക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ തീരുമാനം. 2010 ജനുവരി ഒന്നുമുതല്‍ കരാര്‍ നടപ്പില്‍ വരും.
2019 ഓടെ ആസിയന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ പൂര്‍ണ സ്വതന്ത്രവ്യാപാരം യാഥാര്‍ഥ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പു പ്രകാരം 2005ല്‍ നിലവിലുണ്ടായിരുന്ന നികുതി -അസംസ്കൃത പാമോയില്‍ 80 ശതമാനം, സംസ്കൃത പാമോയില്‍ 90 ശതമാനം, കാപ്പി, തേയില 100 ശതമാനം, കുരുമുളക് 70 ശതമാനം എന്നിങ്ങനെയാണ്. കരാര്‍ പ്രകാരം 2019 ഓടെ അസംസ്കൃത പാമോയില്‍ നികുതി 37.5 ശതമാനം ആയി വെട്ടിച്ചുരുക്കണം.
സംസ്കൃത പാമോയില്‍, കാപ്പി, തേയില എന്നിവയുടെ നികുതി 45 ശതമാനമായും കുരുമുളകിന്റേത് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. നെഗറ്റീവ് ലിസ്റും മന്ത്രിസഭാ ഉപസമിതിയും കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമാണെന്നും ആസിയന്‍ കരാര്‍ ഇന്ത്യക്ക് ഒഴിവാക്കാനാകാത്തതാണെന്നും പ്രഖ്യാപിച്ച് കരാറിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിരിക്കുകയാണ്.
എന്നാല്‍, കരാര്‍ പ്രകാരം നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങളുടെപോലും നിലവിലുള്ള നികുതി സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിന്റെ പ്രധാന ഉല്‍പ്പന്നങ്ങളായ തേയില, കാപ്പി എന്നിവയുടെ നികുതി 100 ശതമാനത്തില്‍നിന്ന് 45 ശതമാനമായും കുരുമുളകിന്റേത് 70 ശതമാനമെന്നത് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. 2005ല്‍ കാപ്പിക്ക് 100 ശതമാനം നികുതിയാക്കി ചുരുക്കിയപ്പോള്‍ ഒരുകിലോ കാപ്പിപ്പരിപ്പിന്റെ വില 1997ലെ 90 രൂപയില്‍നിന്ന് കേവലം 24 രൂപയായി കുറയുകയുണ്ടായി.
കുരുമുളകിന്റെ നികുതി 70 ശതമാനമാക്കി കുറച്ചപ്പോള്‍ വില കിലോയ്ക്ക് 265 രൂപയുണ്ടായിരുന്നത് 55 രൂപയായി തകര്‍ന്നു. വയനാട്ടില്‍ 1999-2006 കാലയളവില്‍ അനുഭവപ്പെട്ട കാര്‍ഷിക പ്രതിസന്ധിക്കും കടക്കെണിമൂലം ഏകദേശം 500 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനും പ്രധാനകാരണം ഉല്‍പ്പന്നങ്ങളുടെ വിലയിടിവായിരുന്നു. നികുതി വീണ്ടും വെട്ടിക്കുറച്ചാല്‍ കൂടുതല്‍ രൂക്ഷമായ വിലത്തകര്‍ച്ചയും കര്‍ഷകദുരന്തങ്ങളും നാം അനുഭവിക്കേണ്ടി വരും.
ഏകദേശം 3600 ഉല്‍പ്പന്നങ്ങള്‍ക്ക് ആസിയന്‍ കരാര്‍ ബാധകമാകുമെന്നാണ് അറിയുന്നത്. ഇത്രയും ഉല്‍പ്പന്നങ്ങള്‍ക്ക് സ്വതന്ത്രവ്യാപാരം അനുവദിക്കുകയാണ് ലക്ഷ്യം. നെഗറ്റീവ് ലിസ്റില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍ത്തട്ട് പരിധിയാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതോടെ കനത്ത വിലത്തകര്‍ച്ചയാണ് ഉണ്ടാവുക.
കാര്‍ഷിക- മത്സ്യ- പരമ്പരാഗത വ്യവസായമേഖലകളില്‍ കര്‍ഷകരും തൊഴിലാളികളും ചെറുകിട- ഇടത്തരം ഉല്‍പ്പാദകരും കടുത്ത സാമ്പത്തികത്തകര്‍ച്ച നേരിടും. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളികേരമുള്‍പ്പെടെ കേരളത്തിന്റെ എല്ലാ വിളകളുടെയും വില ഇടിയുന്നതിന് കരാര്‍ കാരണമാകും. കേരളം ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ 82 ശതമാനവും നാണ്യവിളകളാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഇറക്കുമതിക്ക് പ്രോത്സാഹനം നല്‍കി കാര്‍ഷികവിളകളുടെ വില ഇടിക്കുന്ന നടപടി അംഗീകരിക്കാനാകില്ല.
രാജ്യത്തിന്റെ അതിരുകള്‍ തടസ്സമാകാതെ ഏതുരാജ്യത്തുനിന്നും നികുതിയില്ലാതെ അസംസ്കൃത കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാനും ഉയര്‍ന്ന വിലയ്ക്ക് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് സൌകര്യം നല്‍കുന്ന സ്വതന്ത്രവ്യാപാര കരാറിനോട് വിട്ടുവീഴ്ച ചെയ്യുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത്.
ജവാഹര്‍ലാല്‍ നെഹ്റുവും ഇന്ദിര ഗാന്ധിയും ഉള്‍പ്പെടെയുള്ള കോഗ്രസ് പ്രധാനമന്ത്രിമാര്‍ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഒരുപരിധിവരെ നികുതി സംരക്ഷണം ഉറപ്പാക്കുന്ന നയങ്ങളാണ് പിന്തുടര്‍ന്നിരുന്നത്. 1991ല്‍ നരസിംഹറാവു- മന്‍മോഹന്‍സിങ് നേതൃത്വത്തില്‍ നടപ്പാക്കിത്തുടങ്ങിയ ഉദാരവല്‍ക്കരണനയങ്ങളെത്തുടര്‍ന്ന് രാജ്യത്താകെ അഭൂതപൂര്‍വമായ കാര്‍ഷികപ്രതിസന്ധി രൂപപ്പെട്ടുവന്നു.
വയനാടും വിദര്‍ഭയും അനന്ത്പുരും കര്‍ഷക ആത്മഹത്യകളുടെ ശവപ്പറമ്പായി മാറി. രണ്ടു ലക്ഷത്തോളം കര്‍ഷകര്‍ രാജ്യത്താകെ ആത്മഹത്യചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഉദാരവല്‍ക്കരണനയങ്ങള്‍ വാശിപൂര്‍വം നടപ്പാക്കിയ വാജ്പേയി സര്‍ക്കാര്‍ അധികാരഭ്രഷ്ടമായതും ചരിത്രത്തിലാദ്യമായി ഇടതുപക്ഷ പിന്തുണയോടെ കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും.
ഉദാരവല്‍ക്കരണനയങ്ങളുടെ കടുത്ത പ്രത്യാഘാതമനുഭവിക്കുന്ന കാര്‍ഷിക- ഗ്രാമീണ ജനവിഭാഗങ്ങള്‍ക്ക് പരമാവധി ആശ്വാസം കൊടുക്കണമെന്ന ശക്തമായ ഉപാധിയോടെ പിന്തുണ നല്‍കിയ ഇടതുപക്ഷം ആവശ്യപ്പെട്ട തൊഴിലുറപ്പുപദ്ധതിയും കര്‍ഷകര്‍ക്കുള്ള കടാശ്വാസപദ്ധതിയും ഒരുപരിധിവരെ നടപ്പാക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. യഥാര്‍ഥത്തില്‍ ഈ സാമൂഹ്യക്ഷേമ പദ്ധതികളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് സഹായകരമായ പ്രധാനപ്പെട്ട ഒരുകാരണം.
എന്നാല്‍, ഇടതുപക്ഷത്തിനെ ആശ്രയിക്കാതെതന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യുപിഎക്ക് കഴിഞ്ഞത് ഉദാരവല്‍ക്കരണശക്തികള്‍ക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരുമടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ ഇതിന് കനത്ത വില നല്‍കേണ്ടിവരുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
അധികാരത്തില്‍ വന്ന് രണ്ടുമാസം പൂര്‍ത്തിയായപ്പോള്‍ത്തന്നെ തങ്ങളെ അധികാരത്തിലേറ്റിയ കോടിക്കണക്കായ കര്‍ഷകരെയും തൊഴിലാളികളെയും ചെറുകിട ഉല്‍പ്പാദകരെയും വര്‍ഗപരമായി കടന്നാക്രമിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നെന്ന് ആസിയന്‍ കരാര്‍ അംഗീകരിക്കാനുള്ള തീരുമാനം തുറന്നുകാട്ടുന്നു. വിപുലവും രൂക്ഷവുമായ സമരങ്ങള്‍ കെട്ടഴിച്ചുവിട്ട് ഈ കടന്നാക്രമണത്തിന് തിരിച്ചടി നല്‍കുകയല്ലാതെ തൊഴിലാളി - കര്‍ഷക ജനവിഭാഗങ്ങള്‍ക്കു മുന്നില്‍ ഇതര മാര്‍ഗങ്ങളില്ല.
കാര്‍ഷികരംഗം, മത്സ്യമേഖല, പരമ്പരാഗത വ്യവസായമേഖലകള്‍ എന്നിവയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളി- കര്‍ഷക- ചെറുകിട ഉല്‍പ്പാദക ജനവിഭാഗങ്ങളെയാകെ അണിനിരത്താനാകുന്നതും കക്ഷിരാഷ്ട്രീയത്തിന് അതീതവുമായ ഒരു ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന് നാം രൂപം കൊടുക്കേണ്ടതുണ്ട്. വിദ്യാര്‍ഥികളും യുവജനങ്ങളുമടക്കം മുഴുവന്‍ വര്‍ഗ- ബഹുജന വിഭാഗങ്ങളും ഈ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തിന്റെ ഭാഗമാകേണ്ടതുണ്ട്.
ദേശാഭിമാനി
ആണവകരാറിനേക്കാള്‍ ഗുരുതരം 'യൂമ' കുരുക്ക്
പി ഗോവിന്ദപ്പിള്ള
അമേരിക്കന്‍ ഐക്യനാട് സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റന്റെ കഴിഞ്ഞമാസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തെയും ഇന്ത്യന്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ പരിണത ഫലങ്ങളെയുംകുറിച്ച് ഈ പംക്തിയില്‍ നേരത്തെ വിവരിച്ചിരുന്നു. ഇവയിലൊന്നായ 'യൂമ' കരാറിന്റെ വിശദാംശങ്ങള്‍ അന്ന് പരാമര്‍ശിക്കാതിരുന്നത് ഇവിടെ വിശദീകരിക്കാനാണ് ശ്രമം. ഇന്തോ യുഎസ് എന്‍ഡ്യൂസ് മോണിറ്ററിങ് എഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് 'ഇയുഎംഎ'. ഇപ്പോഴത്തെ മാതിരിപ്രകാരം ഈ ചുരുക്കെഴുത്തിനെ ഒരു വാക്കുപോലെ ഉച്ചരിക്കുകയാണെങ്കില്‍ 'യൂമ' എന്നാകും. അവസാന ഉപയോഗം എങ്ങനെ എന്ന് പരിശോധിക്കുന്നതു സംബന്ധിച്ച ഉടമ്പടി എന്നര്‍ഥം. എന്തിന്റെ അവസാന ഉപയോഗം? അമേരിക്കന്‍ ഐക്യനാട്ടില്‍നിന്ന് ഇന്ത്യ വാങ്ങുന്ന ഉന്നത സാങ്കേതികവിദ്യ (ഹൈടെക്) ഉള്‍ക്കൊള്ളുന്ന യുദ്ധസാമഗ്രികളും ആയുധങ്ങളും പോര്‍വിമാനം, യുദ്ധക്കപ്പല്‍ തുടങ്ങിയ വാഹനങ്ങളും സാങ്കേതികവിദ്യാ വിവരങ്ങള്‍തന്നെയും എന്തൊക്കെ കാര്യങ്ങള്‍ക്ക്, എന്തൊക്കെ ലക്ഷ്യങ്ങള്‍ക്ക്, എങ്ങനെയൊക്കെ ഇന്ത്യ ഉപയോഗിക്കുന്നു എന്ന് പരിശോധിക്കാ ഹൃദയാലുവായ പ്രിയമിത്രം എം എ ബേബി അഭിനയകലയുടെ ആഴക്കിണര്‍ തേടി ഉഴറിയ മനസ്സായിരുന്നു മുരളിയുടേത്.
മരണത്തിന്റെ ഒരു ചിത്രം വരയ്ക്കുന്ന ചിത്രകാരന്‍ വരയായി മാറണമെന്നു പറയുന്നതുപോലെ, ഒരു കഥാപാത്രത്തിന്റെ സമസ്ത ഭാവധമനികളിലും ഊളിയിട്ട് പോയായിരിക്കണം ഒരു നടന്‍ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതെന്നായിരുന്നു മുരളിയുടെ മതം. ഇതിനായി വായനയുടെയും നിരീക്ഷണങ്ങളുടെയും ഒരുപാട് യാതനാപൂര്‍ണമായ മനഃസംസ്കരണത്തിലൂടെ മുരളി കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെയാണ് അഭിനയകുലപതികള്‍ക്കിടയില്‍ വ്യത്യസ്തമായ പ്രതിനായകവേഷങ്ങള്‍ അനായസം അവതരിപ്പിച്ച് നടനകലയുടെ അതുല്യഭാവ സിംഹാസനങ്ങള്‍ മുരളി കീഴടക്കിയത്. ഒരു കലാ ആസ്വാദകനെന്നനിലയില്‍ പെട്ടെന്ന് മുരളി എന്ന നടനില്‍ ആര്‍ക്കും വായിച്ചെടുക്കാവുന്ന ലളിതമായ ഒരു നിരീക്ഷണമാണിത്. അതിനൊക്കെയപ്പുറം മുരളിയെന്ന വ്യക്തി, സുഹൃത്ത് എന്നീ തലങ്ങളില്‍ മായാത്ത എത്രയോ സ്വര്‍ണ ഓര്‍മകള്‍ മനസ്സില്‍ അവശേഷിപ്പിച്ചാണ് പൊടുന്നനെ ഭൂമിവെടിഞ്ഞ് എന്റെ സുഹൃത്ത് പോയത്. കൊല്ലം ശ്രീനാരായണ കോളേജിന്റെ സമരബഹുലമായ ഒരന്തരീക്ഷത്തില്‍നിന്നാണ് മുരളിയുമായുള്ള എന്റെ സൌഹൃദത്തിന്റെ തുടക്കം. കവിയും കലാകാരനുമായിരുന്ന മാരൂര്‍ രവിയാണ് കുടവട്ടൂര്‍കാരനായ ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജിലെ 'ഇത്തിരിപ്രശ്ന'കാരിയായ, കാഴ്ചയില്‍ നാട്ടുമ്പുറത്തുകാരന്റെ എല്ലാ ഭാവഹാവാദികളും തെളിഞ്ഞുനിന്നിരുന്ന, ഈ കുഗ്രാമ യുവാവിനെ എന്നെ പരിചയപ്പെടുത്തിയത്.
പ്രാദേശിക സുഹൃദ്വലയത്തില്‍പ്പെട്ട ഞങ്ങളുടെ വിരുദ്ധ വിദ്യാര്‍ഥിരാഷ്ട്രീയത്തിന്റെ അരികുപറ്റിയായിരുന്നു അന്ന് മുരളിയുടെ നടപ്പ്. പക്ഷേ, വിചാരത്തിലും വികാരത്തിലും തങ്ങളിലൊരുവനായി ചേരാനുള്ള ഭാവം ആ മുഖത്ത് അന്നേപ്രകടമായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് പ്രായം കുറവായിരുന്നു. അപ്പന്‍ സാര്‍ വായനസൌഹൃദത്തിലൂടെ മുരളിയുടെയും ആരാധനാപാത്രമായിരുന്നു. ആ ക്ളാസുകളുടെ ആസ്വാദ്യത നുകരാന്‍ അനുവാദമില്ലാതെ കയറിയിരിക്കുന്ന 'വിദേശികളി'ലൊരുവനായിരുന്നു മുരളിയെന്ന് പിന്നീടാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. പില്‍ക്കാലത്ത് അപ്പന്‍ സാറിന്റെ വായനസുഹൃത്തുക്കളില്‍ മുമ്പനായി മുരളി മാറിയിരുന്നു. അവിടംതൊട്ട് ഇങ്ങോട്ട് മുരളിയുമായുള്ള കൂടിച്ചേരലുകളും ബന്ധങ്ങളിലും എത്രയെത്ര സ്മരണകളാണ് പറയാനുണ്ടാവുക. തിരുവനന്തപുരത്തെത്തി അഭിനയകലയുടെ പരീക്ഷണക്ളാസുകളില്‍ സഹജമായ നടനസിദ്ധിയുടെ അചുംബിത ഭാവങ്ങള്‍ പുറത്തെടുത്ത മുരളിക്ക് നാടകത്തിലും സിനിമയിലും പിന്നെ തിരിഞ്ഞുനില്‍ക്കേണ്ടിവന്നില്ല. എന്നാല്‍, ഇതോടൊപ്പം തന്റെ മനസ്സിലെ ഇടതുപക്ഷ രാഷ്ട്രീയചായ്വിന് അസാധാരണമായ ദൃഢത സ്വയം നിര്‍മിച്ചെടുക്കുകയായിരുന്നു മുരളി. പുരോഗമന ഇടതുപക്ഷപ്രസ്ഥാനങ്ങളോട് കലര്‍പ്പില്ലാത്ത വികാരവായ്പു കാട്ടിയ മുരളി എന്റെകൂടി ചുമതലയില്‍ സംഘടിപ്പിച്ചിരുന്ന ക്യൂബന്‍ ഐക്യദാര്‍ഢ്യപ്രസ്ഥാനത്തിന്റെ കേരളത്തില്‍നിന്നുള്ള ശക്തനായ വക്താവും പ്രയോക്താവുമായി മാറി. ക്യൂബയില്‍, വിയറ്റ്നാമില്‍ ഒക്കെ ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചു.
സമാധാനപ്രസ്ഥാനത്തിന്റെ പതാകവാഹകരായി സമ്മേളനങ്ങളില്‍ പങ്കുകൊണ്ടു. കേരളത്തില്‍ സിപിഐ എമ്മിന്റെ പക്ഷംചേര്‍ന്ന് നീങ്ങാന്‍ ഉറച്ച മനസ്സുമായി കാലുഷ്യമേതുമില്ലാതെ സദാ സന്നദ്ധതയോടെ മുരളി മുന്നോട്ടുവന്നു. സിപിഐ എം രാഷ്ട്രീയ സന്ദേശപ്രചാരണത്തിന്റെ അണിയറശില്‍പ്പികളില്‍ ശബ്ദംകൊണ്ട്, സാന്നിധ്യംകൊണ്ട് മുരളി നല്‍കിയ സംഭാവനകള്‍ അടുത്തുനിന്നവര്‍ക്കും അകലങ്ങളില്‍ നിന്നവര്‍ക്കും ഒരുപോലെ നിശ്ചയമായിരുന്നു. ഒടുവില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആലപ്പുഴയില്‍നിന്ന് ലോക്സഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന നിര്‍ദേശത്തോടും മുരളി എതിര്‍പ്പൊന്നും കാട്ടിയില്ല. ഉറച്ച ഇടതുപക്ഷ മാനവികതയുടെ ആള്‍രൂപമായി തെരഞ്ഞെടുപ്പുയോഗങ്ങളില്‍ മുഴുകിയപ്പോഴും പരിഭവങ്ങളോ പരാതികളോ തെല്ലുപോലും ഉയര്‍ത്താതെ സാധാരണപ്രവര്‍ത്തകനൊപ്പം ഏത് സമയത്തും പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മുരളിയുടെ മനസ്സ് പാകമായൊരു കമ്യൂണിസ്റുകാരന്റെ അടക്കവും ഒതുക്കവും നിറഞ്ഞതായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍നാസര്‍ മഅ്ദനിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന പര്യടനജാഥ പൂന്തുറയില്‍ ഉദ്ഘാടനംചെയ്ത് ഒരുമണിക്കൂര്‍ നീണ്ട പ്രസംഗം മുരളി നടത്തി. മതനിരപേക്ഷത എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചായിരുന്നു മുരളി സംസാരിച്ചത്. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ പരാജിതനായപ്പോഴും ഒരു സാര്‍ഥകമായ ദൌത്യം നിര്‍വഹിച്ചെന്ന ചാരിതാര്‍ഥ്യത്തോടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ വര്‍ധിതവീര്യത്തോടെ മുരളി പങ്കാളിയാകുകയാണുണ്ടായത്. എന്തിനേറെ, ഞാന്‍ കുണ്ടറയില്‍ ജനവിധി തേടിയപ്പോള്‍ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് ദിവസങ്ങളോളം പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവയിലെല്ലാം സാധാരണ പാര്‍ടിപ്രവര്‍ത്തകര്‍ക്കൊപ്പം രാപ്പകലുകള്‍ താണ്ടി മുരളി നടത്തിയ പ്രവര്‍ത്തനം വിസ്മരിക്കുക വയ്യ. മറ്റു മണ്ഡലങ്ങളിലും മുരളി എത്തിയിരുന്നു. ചെല്ലുന്നിടങ്ങളിലെല്ലാം ഒത്തുകൂടുന്നവരില്‍ ഒരാളായി മാറാനും അവരുടെ കുടുംബാംഗങ്ങളില്‍ ഒരാളായി മാറാനും മുരളിക്ക് കഴിയുമായിരുന്നു. ദാരിദ്യ്രദുഃഖം വേദനകള്‍ നല്‍കിയ ഒരു കുടുംബത്തില്‍ പിറന്ന് വളര്‍ന്നതിന്റെ ശിക്ഷണം ഏറെയുള്ളതുകൊണ്ടാകാം, അന്യന്റെ വേദനകളില്‍ ആര്‍ദ്രമാകാനും അടപ്പില്ലാത്ത ഹൃദയാലുത്വം കാട്ടാനും വേണ്ടിവന്നാല്‍ പൊട്ടിത്തെറിച്ച് അമര്‍ഷം കാട്ടാനുമൊക്കെ ഈ കലാകാരമനസ്സിന് കഴിഞ്ഞിരുന്നത്. ഏറ്റെടുക്കുന്ന ഏതു കാര്യത്തിലും തനതായ പ്രത്യേകതകളോടെ ഉദ്ദേശ്യശുദ്ധിയോടെ അത് പൂര്‍ത്തിയാക്കാന്‍ എത്രക്ളേശം സഹിക്കാനും തയ്യാറായിരുന്നു മുരളി.
വിദ്യാഭ്യാസമന്ത്രിയായി ചുമതലയേറ്റപ്പോള്‍ എന്റെ വകുപ്പിന്റെ അധീനതയിലുള്ള സംഗീത നാടക അക്കാദമിയുടെ അമരക്കാരനായി മുരളിയെ അവരോധിക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും രണ്ടുപ്രാവശ്യം ആലോചിക്കേണ്ടിവന്നില്ല. മുരളി അത് സ്വീകരിക്കുമോ എന്ന ആശങ്കമാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ദേശീയ നാടകോത്സവം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഭാവനചെയ്യാനുംഅത് അര്‍ഥപൂര്‍ണമായി സംഘടിപ്പിക്കാനും എത്ര സഹനവും സംഘാടകവൈഭവവുമാണ് മുരളി കാട്ടിയതെന്നു പറയാതെവയ്യ. കലാസംബന്ധമായതും അല്ലാത്തതുമായ ഏത് വിഷയത്തിലും അവഗാഹമായ അറിവുണ്ടായിരുന്ന അതുല്യനായ കലാകാരന്‍കൂടിയായിരുന്നു മുരളി. തലച്ചോറിന്റെ ഘടനാവിശേഷങ്ങളെക്കുറിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തി ശ്രദ്ധേയനായ, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ വി എസ് രാമചന്ദ്രനെ ക്ഷണിച്ചുകൊണ്ടുവന്ന് പ്രഭാഷണം നടത്താന്‍ മുരളി കാട്ടിയ താല്‍പ്പര്യവും ശ്രമവും എത്രയധികമാണ്. എ കെ ജി സെന്ററില്‍ നടന്ന ഏറെ പുതുമയുള്ള ആ പ്രഭാഷണവേദിയില്‍ പഠനക്ളാസില്‍ വി എസ് രാമചന്ദ്രനെ പരിചയപ്പെടുത്തി മുരളി നടത്തിയ ഇംഗ്ളീഷ് പ്രഭാഷണം എത്ര ഹൃദ്യവും അറിവിന്റെ വൈവിധ്യവും പ്രകടമാക്കുന്നതായിരുന്നു. അനീതിയോട് സ്നേഹമനസ്സുകൊണ്ട് കലഹിക്കുമ്പോഴും ഒരു ഹൃദയാലുവായ ഒരു സുഹൃദ്മനസ്സ് എപ്പോഴും മുരളിയില്‍ പ്രകാശം പരത്തി നില്‍ക്കും.
അതുകൊണ്ടുതന്നെയാകണം ആശാന്‍കവിതകളെ ഹൃദയത്തില്‍ മൂളുകയും അതിന്റെ അര്‍ഥതലങ്ങളെക്കുറിച്ച് അതിവാചാലതയോടെ മിക്കപ്പോഴും സംസാരിക്കുകയും ചെയ്യാറുള്ളത്. ഇത് മനസ്സിലാക്കിയാണ് ഒരു സന്ദര്‍ഭത്തില്‍ ഇതൊക്കെ ചുമ്മാ പറഞ്ഞുനടക്കാതെ ഒന്നെഴുതിക്കൂടേ എന്ന് സ്വല്‍പ്പം കാര്യമായും എന്നാല്‍, ഗൌരവത്തോടെയും ചോദിക്കാനിടയായത്. ആശാനും അഭിനയകലയും എന്ന പ്രൌഢമായ പഠനലേഖനം തയ്യാറാക്കിയാണ് മുരളി ആ ചോദ്യത്തിന് മറുപടിയായെത്തിയത്. പല്ലന കുമാരകോടിയില്‍ അവതരിപ്പിച്ച ആ പ്രബന്ധം പിന്നീട് മലയാളത്തിലെ ഈടുറ്റ ഒരു സാഹിത്യപ്രസിദ്ധീകരണത്തില്‍ അച്ചടിച്ചപ്പോഴും പുസ്തകരൂപത്തില്‍ പ്രകാശിതമായപ്പോഴും ആശാന്‍കവിതകള്‍ അതിന്റെ സമസ്ത സാരസ്യത്തോടെയും മൂളി രചിച്ചിരിക്കുന്ന മുരളിയുടെ ചിത്രം എന്റെ മനസ്സിലുണ്ട്. ഇതുപോലെയൊരു മുഹൂര്‍ത്തത്തിലെ പ്രചോദനമാണ് അഭിനയത്തിന്റെ രസതന്ത്രമെന്ന വിശിഷ്ട കൃതിയുടെ പിറവിക്കും പിന്നിലുള്ള പ്രേരണ. ആ കൃതിക്ക് കഥയുടെ രാജശില്‍പ്പി ടി പത്മനാഭന്റെ അവതാരിക എഴുതിക്കിട്ടിയപ്പോഴുള്ള മുരളീമുഖവും എന്റെ മനസ്സിലുണ്ട്. അങ്ങനെ എത്രയെത്ര ഓര്‍മകള്‍. മായാത്ത സംവാദ സൌഹാര്‍ദ സന്ധ്യകളില്‍ ഒരു ഫോവിളിയിലൂടെ, അപ്രതീക്ഷിതമായ ഒരു കടന്നുവരവിലൂടെ ഒക്കെ എന്നെ ഉണര്‍ത്തിയ എന്റെ പ്രിയമിത്രം എത്ര ഹൃദയാലുവായിരുന്നു. ങ്കേതിക ശാസ്ത്രജ്ഞര്‍, രഹസ്യവിവരശേഖരണ- അട്ടിമറി സംഘമായ സിഐഎ, ഈ സാമഗ്രികള്‍ നിര്‍മിക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍, വിദേശവകുപ്പിലെ വിദഗ്ധര്‍ തുടങ്ങി രാഷ്ട്രീയ- സാങ്കേതിക വിദ്യ- രഹസ്യവാര്‍ത്താശേഖരണക്കാര്‍വരെ ഉള്ളവരെല്ലാം ഈ പരിശോധനാസംഘത്തിലുണ്ടാകുമെന്നത് വിചിത്രമായി തോന്നാം. ഇന്ത്യയുടെ രാജ്യരക്ഷാ രഹസ്യങ്ങളും ലക്ഷ്യങ്ങളും തന്ത്രങ്ങളും സാങ്കേതികവിദ്യാശേഷിയും എല്ലാം ഒരു വിദേശശക്തിക്കു മലര്‍ക്കെ തുറന്നുകൊടുക്കുക എന്ന രാജ്യദ്രോഹമല്ലേ 'യൂമ'യില്‍ അടങ്ങിയിരിക്കുന്നത്? അമേരിക്കയുടെ ബന്ധുക്കളെങ്കിലും പല കാരണങ്ങളാല്‍ ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ രാജ്യരക്ഷാവിവരങ്ങളും രാജ്യരക്ഷാ സജ്ജീകരണങ്ങളും ചോര്‍ത്തിക്കൊടുക്കാന്‍ ഇത് വഴിവയ്ക്കില്ലേ? വഴിവയ്ക്കുമെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുവെയും വിവിധ വിഭാഗങ്ങളില്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും പ്രകടിപ്പിച്ചുകേട്ട അഭിപ്രായങ്ങള്‍.
അവര്‍ മാത്രമല്ല, നമ്മുടെ കര- വ്യോമ- നാവിക സര്‍വീസുകളുടെ മൂന്നു തലവന്മാരും വാമൊഴിയായും വരമൊഴിയായും 'യൂമ' സംബന്ധിച്ച തങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും രാജ്യരക്ഷാമന്ത്രിയും ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നതായി മാധ്യമങ്ങള്‍ പറയുന്നു. മാത്രമല്ല, അവര്‍കൂടി ഉള്‍പ്പെട്ടതും പ്രധാനമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതുമായുള്ള ദേശീയ സുരക്ഷാ സമിതിയും ഇക്കാര്യത്തെപ്പറ്റി പരിഗണിച്ചപ്പോള്‍ സര്‍വീസ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായത്തെ 'ഓവര്‍റൂള്‍' ചെയ്ത് പ്രധാനമന്ത്രി യൂമയ്ക്ക് പച്ചക്കൊടി കാട്ടുകയായിരുന്നെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുകയുണ്ടായി. കൂടാതെ പ്രശസ്ത ശാസ്ത്രജ്ഞനും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശാസ്ത്രകാര്യോപദേഷ്ടാവും ആയിരുന്ന അശോക് പാര്‍ഥസാരഥി ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. (ഹിന്ദു, ആഗസ്ത് 6). പാര്‍ഥസാരഥിക്ക് ഇപ്പോഴും രാജ്യരക്ഷാവകുപ്പിലും സര്‍ക്കാരില്‍ പൊതുവെയും ഉന്നതങ്ങളുമായി അടുത്ത ബന്ധമുണ്ട് എന്നത് ഒരു രഹസ്യമല്ല. യൂമയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കഴിഞ്ഞ ജൂലൈ 21ന് വിദേശമന്ത്രി എസ് എം കൃഷ്ണ പറഞ്ഞ മറുപടി യൂമയെക്കുറിച്ചുള്ള ന്യായീകരണത്തേക്കാള്‍ കുറ്റസമ്മതമായിട്ടാണ് പരിണമിച്ചത്. അമേരിക്കന്‍ ഐക്യനാട്ടിലെ നിയമപ്രകാരം അത്യുന്നത സാങ്കേതികവിദ്യ അടങ്ങുന്ന യുദ്ധസാമഗ്രികള്‍ ഇറക്കുമതിചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളും ഈ നിയമത്തിന് വിധേയമാകേണ്ടതുണ്ടെന്നും ഇതൊരു നടപടി ക്രമീകരണമാണെന്നും കൃഷ്ണ പറഞ്ഞത് യുഎസിനോടുള്ള ഇന്ത്യയുടെ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലായി. അമേരിക്ക ഇത്തരം ആയുധങ്ങളും സാമഗ്രികളും നല്‍കുന്ന 82 രാഷ്ട്രമുണ്ട്. എന്നാല്‍, ആ 82 രാജ്യവും 'യൂമ'യില്‍ ഒപ്പുവച്ചവരാണെന്നുംകൂടി കൃഷ്ണ സ്വയം ന്യായീകരണമായി പറഞ്ഞു. അശോക് പാര്‍ഥസാരഥി ചൂണ്ടിക്കാണിക്കുന്നത് ഈ 82 രാജ്യം ഒന്നുകില്‍ ഉത്തര അറ്റ്ലാന്റിക് ഉടമ്പടിസഖ്യമെന്ന നാറ്റോ അംഗങ്ങളോ, അമേരിക്കയുമായി സൈനികകാര്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ അമേരിക്കന്‍ സാമന്തര്‍ എന്ന് സ്വയം പ്രഖ്യാപിച്ചവരോ ആണെന്നത്രെ. ഇന്ത്യ ആയുധസാമഗ്രികള്‍ വാങ്ങുന്ന മറ്റൊരു രാജ്യവും ഇത്തരം പരിശോധനാവകാശം ആവശ്യപ്പെടുകയോ യൂമപോലുള്ള പരമാധികാര ഭഞ്ജക ഉടമ്പടികളില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല.
പലപ്പോഴും അമേരിക്ക ഇന്ത്യക്കു നിഷേധിച്ചിട്ടുള്ളതും ചിലപ്പോള്‍ അമേരിക്കന്‍ സാങ്കേതികപ്രാപ്തിയേക്കാള്‍ മികച്ചതും ആണവസാമഗ്രികള്‍കൂടി ഉള്‍പ്പെടുന്നതുമായ പല സാമഗ്രികളും സാങ്കേതിക വിദ്യയും സേവനങ്ങളും സോവിയറ്റ് യൂണിയനും തുടര്‍ന്ന് റഷ്യയും നമുക്കു തന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേത് ഇന്ത്യാ സര്‍ക്കാര്‍ ന്യായമായിത്തന്നെ കൊട്ടിഘോഷിക്കുന്ന പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമായ അരിഹന്ത് എന്ന ആണവ മുങ്ങിക്കപ്പലാണ്. ആദ്യം സോവിയറ്റ്യൂണിയനും അതിന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യയും സാങ്കേതികവിദ്യയും പരിശീലനവും അമ്പതിലേറെ വര്‍ഷമായി അവര്‍ക്ക് ഈ രംഗത്തുലഭിച്ച അനുഭവസമ്പത്തും ചെലവില്ലാതെ ഒരുവിധ പ്രതിഫലവും പറ്റാതെ നമുക്ക് ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ അരിഹന്ത് കടലിലിറങ്ങില്ലായിരുന്നുവെന്ന് വിശദവിവരങ്ങള്‍ ഉദ്ധരിച്ച് പാര്‍ഥസാരഥി സമര്‍ഥിക്കുന്നു. അതുപോലെതന്നെ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയ ഹ്രസ്വദൂര മിസൈലുകള്‍ പ്രയോഗിച്ച് ബോംബെറിഞ്ഞേക്കുമെന്ന ശങ്കയാണ് "കാര്‍ഗില്‍ യുദ്ധത്തില്‍'' വ്യോമസേനയെ വിശ്വസിക്കാന്‍ പാകിസ്ഥാന്‍ ധൈര്യപ്പെടാതിരുന്നത് എന്ന് നമ്മുടെ സൈനിക മേധാവികള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അവിടെയും ഒരു 'യൂമ'യും ശല്യപ്പെടുത്താന്‍ വന്നില്ല. ഇനി മറ്റൊരു ദുര്‍ഘടം: അമേരിക്ക ഇന്ത്യക്കും ഒരുപക്ഷേ, മറ്റു രാഷ്ട്രങ്ങള്‍ക്കും വില്‍ക്കുന്ന യുദ്ധസാമഗ്രികളും വാഹനങ്ങളും മറ്റും കാലഹരണപ്പെട്ട അമേരിക്കന്‍സൈന്യം ഉപേക്ഷിച്ചതായിരിക്കും. ഉദാഹരണങ്ങള്‍ പലതുണ്ടെങ്കിലും ഒരെണ്ണം പറയാം. പത്തുവര്‍ഷംമുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്തു പട്ടാളത്തെയും ഹെലികോപ്റ്ററുകളെയും കൊണ്ടുപോകുന്ന രണ്ടു പോര്‍ക്കപ്പല്‍ ഇന്ത്യ അമേരിക്കയില്‍നിന്ന് ഇറക്കുമതിചെയ്തു. അതിന്റെ പേര് യുഎസ്എസ് ട്രെന്റ. ഐഎന്‍എസ് ജലസാഗര്‍ എന്ന പേരുനല്‍കി അത് നമ്മുടെ നാവികസേനയിലേക്കു ചേര്‍ത്തു.
മുപ്പതുവര്‍ഷം പഴക്കമുള്ള ഈ കപ്പല്‍ കാലോചിതമായി പരിഷ്കരിക്കുകയോ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യണമെങ്കിലും തങ്ങളുടെ നാവികസേനാവിദഗ്ധര്‍ അതിന്റെ മേല്‍നോട്ടം വഹിക്കാന്‍ അവസരം നല്‍കണമെന്നായി അമേരിക്ക. നാം വിലകൊടുത്തുവാങ്ങി നമ്മുടെ നാവികസേനയില്‍ ചേര്‍ത്ത ഒരു കപ്പല്‍പോലും നമുക്ക് സ്വന്തമല്ല. അതിലും അമേരിക്കന്‍ ചരടുവലി. ഇനി മറ്റൊരു വിശേഷം. കഴിഞ്ഞ മാസം, അതായത് 2009 ജൂലൈയിലാണ് യൂമയില്‍ നാം ഒപ്പുവയ്ക്കുന്നത്. അതിലെ വ്യവസ്ഥകള്‍ അതിനുശേഷം വാങ്ങിയ സാമഗ്രികളെ മാത്രമല്ല ബാധിക്കുക. 1990മുതല്‍, അതായത് 19 വര്‍ഷംമുമ്പ് തുടങ്ങിയ ഇറക്കുമതികള്‍ക്കും യൂമ ബാധകമാണ്. ഇനി ഇന്ത്യ സ്വതന്ത്രയായതുമുതല്‍ അമേരിക്കയില്‍നിന്ന് വാങ്ങിയവയ്ക്കുമാത്രമല്ല മറ്റ് രാജ്യങ്ങളില്‍നിന്ന് വാങ്ങിയവയ്ക്കും 'യൂമ' ബാധകമാണ് എന്ന ഭേദഗതികൂടിയായാല്‍ ചിത്രം പൂര്‍ത്തിയായി. ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ അമേരിക്കന്‍ സിവിലിയന്‍ ആണവകരാറിനേക്കാള്‍ അപകടകാരിയല്ലേ ഈ യൂമ കുരുക്ക് എന്ന് കുറെക്കൂടി പരിശോധിച്ചറിയേണ്ടിയിരിക്കുന്നു. ഈ കരാര്‍ കടലിലെറിഞ്ഞേ പറ്റൂ. ഈ കുരുക്കില്ലാതെ നമുക്ക് ഉയര്‍ന്ന സാങ്കേതികവിദ്യയും ആയുധസാമഗ്രികളും നല്‍കാന്‍ കഴിവും സന്മനസ്സുമുള്ള രാഷ്ട്രങ്ങള്‍ വേറെ ഉണ്ടായിരിക്കെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വ്യക്തിപരമായ യുഎസ് വിധേയത്വത്തിന് വഴങ്ങി ഇന്ത്യ അതിന്റെ പരമാധികാരവും രാജ്യരക്ഷയും വിദേശികള്‍ക്ക് അടിയറ വയ്ക്കേണ്ടതുണ്ടോ?
ദേശാഭിമാനി
ആസിയന്‍ കരാറും ആശങ്കകളും
പ്രൊഫ. കെ എന്‍ ഗംഗാധരന്‍
നമ്പൂതിരി ഫലിതത്തിന്റെ ഭാഗമായിരുന്ന 'ആശങ്ക'യ്ക്ക് രാഷ്ട്രീയത്തില്‍ ലബ്ധപ്രതിഷ്ഠ കൈവന്നത് മുസ്ളിംലീഗിലെ ഇ അഹമ്മദിലൂടെയാണ്. ആണവകരാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ച് അഹമ്മദ് നിര്‍വൃതി നേടി. ഇപ്രാവശ്യം ആ സൌഭാഗ്യം കൈവന്നത് ഉമ്മന്‍ചാണ്ടിക്കാണ്. ഇന്ത്യ-ആസിയന്‍ കരാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രിയുമായി അഞ്ചുമിനിറ്റ് സംസാരിച്ചതോടെ സകല ആശങ്കയും അകന്നുപോയി. അക്കാര്യം പത്രസമ്മേളനം നടത്തി കേരളത്തിലെ കൃഷിക്കാരെ അറിയിക്കുകയുംചെയ്തു. വാസ്തവത്തില്‍ ആസിയന്‍ കരാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി ആനന്ദ് ശര്‍മയെയും മന്‍മോഹന്‍സിങ്ങിനെയും കാണുന്നതോടെ തീരുന്നതാണോ?
ആസിയന്‍ രാജ്യങ്ങളില്‍നിന്ന് അളവറ്റരീതിയില്‍ പാമോയിലും റബറും കുരുമുളകും നാളികേരവും തേയിലയും കാപ്പിയും മത്സ്യവും പ്രവഹിക്കുമ്പോള്‍ ഉണ്ടാകുന്ന വിലത്തകര്‍ച്ച 'ആശങ്ക നിവാരണ കൂടിക്കാഴ്ച'കൊണ്ട് പരിഹൃതമാകുമോ? രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരകരാറുകള്‍ സര്‍വസാധാരണമാണ്. ദീര്‍ഘമായ ചര്‍ച്ചകളെയും വിലപേശലുകളെയും തുടര്‍ന്നാണ് കരാര്‍ ഉറപ്പിക്കുന്നത്. ഏതെല്ലാം സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കണം, എത്ര അളവില്‍ കുറയ്ക്കണം എന്നിവയാണ് ആസിയന്‍ കരാര്‍ ചര്‍ച്ചകളിലെ മുഖ്യവിഷയങ്ങളായിരുന്നത്. ചുങ്കം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന നിര്‍ദേശത്തിന് ആഗോളവല്‍ക്കരണവും ഡബ്ള്യൂടിഒ കരാറുമായി ബന്ധമുണ്ട്. വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് വില്‍ക്കാനും നിക്ഷേപിക്കാനും കൈനിറയെ സാധനങ്ങളും മൂലധനവുമുണ്ട്. ഇറക്കുമതി നിയന്ത്രണമാണ് സാധനങ്ങളും മൂലധനവും വിന്യസിക്കുന്നതിന് തടസ്സം. തടസ്സം ഒഴിവാക്കുന്നതിന് ആരംഭിച്ചതാണ് ഡബ്ള്യുടിഒ ചര്‍ച്ച. 1994 ഏപ്രിലില്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടു. ആറുവര്‍ഷത്തിനകം അടിസ്ഥാന ഇറക്കുമതിച്ചുങ്കം 30 ശതമാനം കുറയ്ക്കുമെന്ന് ഉറപ്പുചെയ്തു. (നികുതി 30 ശതമാനമാക്കുന്നതും നികുതിയുടെ 30 ശതമാനം കുറയ്ക്കുന്നതും രണ്ടും രണ്ടാണ്).
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസവളം, നാകം, ചെമ്പ് തുടങ്ങിയ പല വസ്തുക്കളും കരാറില്‍ ഉള്‍പ്പെട്ടിരുന്നില്ല. ആസിയന്‍ കരാര്‍ ഉള്‍പ്പെടെ പിന്നീടുണ്ടാക്കിയ കരാറുകളില്‍ പട്ടിക നീളംവച്ചു. 2003 ഒക്ടോബറില്‍ ബിജെപിയുടെ ഭരണകാലത്താണ് 'സമഗ്ര സാമ്പത്തിക സഹകരണത്തിനുള്ള ഇന്ത്യ-ആസിയന്‍ കരാര്‍ ചട്ടക്കൂട്' ഉണ്ടാകുന്നത്. വാജ്പേയിയാണ് കരടുകരാറില്‍ ഒപ്പുവച്ചത്. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലെ മുഖ്യതര്‍ക്കവിഷയം നെഗറ്റീവ് ലിസ്റില്‍ (സെന്‍സിറ്റീവ് ലിസ്റില്‍) ഏതെല്ലാം ഉള്‍പ്പെടുമെന്നതിനെ സംബന്ധിച്ചായിരുന്നു. എന്താണ് നെഗറ്റീവ് ലിസ്റ്? ഇറക്കുമതിച്ചുങ്കം കുറയ്ക്കുകയോ ഒഴിവാക്കുയോ ചെയ്യേണ്ട ഉല്‍പ്പന്നങ്ങളെ സമയപരിധിയുടെയും ചുങ്കം നിരക്കിന്റെയും അടിസ്ഥാനത്തില്‍ രണ്ട് ട്രാക്കായി (ചാനലായി) തിരിച്ചിരിക്കുന്നു. നോര്‍മല്‍ ട്രാക്കും സെന്‍സിറ്റീവ് ട്രാക്കും. നോര്‍മല്‍ ട്രാക്കില്‍പ്പെട്ട കുറെ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം 2011ഓടെ പൂര്‍ണമായും ഒഴിവാക്കണം. മറ്റു കുറെ സാധനങ്ങളുടെ ഇറക്കുമതിച്ചുങ്കം 2011ഓടെ അഞ്ചു ശതമാനമായും 2013ല്‍ പൂര്‍ണമായും ഒഴിവാക്കണം. സെന്‍സിറ്റീവ് ട്രാക്കില്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങളില്‍ ഒരുവിഭാഗത്തിനുമേല്‍ ചുമത്താവുന്ന പരമാവധി ഇറക്കുമതിച്ചുങ്കം (ബൌണ്ട് റേറ്റ്) ചര്‍ച്ചയിലൂടെ നിര്‍ണയിക്കണം. മറ്റൊരുവിഭാഗത്തിനുമേല്‍ ഇറക്കുമതിച്ചുങ്കം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരണം.
സെന്‍സിറ്റീവ് ഇനങ്ങളുടെ നിലവിലെ ഇറക്കുമതിച്ചുങ്കം എട്ടുമുതല്‍ 10 ശതമാനംവരെയാണ്. 2015ല്‍ അത് അഞ്ചു ശതമാനമായി ഇളവുചെയ്യണമെന്നും 2018ല്‍ പൂര്‍ണമായി ഒഴിവാക്കണമെന്നുമാണ് കരാര്‍വ്യവസ്ഥ. മറ്റു ചിലതിന്റെ പരമാവധി ചുങ്കം നിശ്ചയിക്കുകയുംവേണം. അന്തിമകരാര്‍ വൈകുന്നതനുസരിച്ച് സമയപരിധിക്കും മാറ്റംവരാം. ഏതെങ്കിലും ഒരു സാധനം സെന്‍സിറ്റീവ് ലിസ്റില്‍ പെടുത്തി എന്നതുകൊണ്ടുമാത്രം ചുങ്കം കുറയ്ക്കാതെ നിലനിര്‍ത്തുന്നെന്ന് അര്‍ഥമില്ല. സെന്‍സിറ്റീവ് ലിസ്റില്‍പ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന ചുങ്കനിരക്ക് ബാധകമാണെന്നും ധരിക്കേണ്ടതില്ല. ഇക്കാര്യത്തില്‍ ആനന്ദ് ശര്‍മയുടെയോ മന്‍മോഹന്റെയോ ബോധവല്‍ക്കരണത്തെയല്ല വിശ്വാസത്തിലെടുക്കേണ്ടത്. മറിച്ച് നെഗറ്റീവ് ലിസ്റിന്റെ വസ്തുനിഷ്ഠ പരിശോധനയെയാണ്. നാലായിരത്തിലേറെ ഉല്‍പപ്പന്നത്തിന്റെ ചുങ്കം പൂജ്യത്തിലെത്തിക്കാനും ആസിയന്‍ രാജ്യങ്ങള്‍ തമ്മില്‍ ചുങ്കരഹിത മേഖലയാക്കാനുമാണ് കരാറിലെ ഊന്നല്‍. 489 എണ്ണം നെഗറ്റീവ് ലിസ്റില്‍ പെടുത്തി എന്നത് ആശ്വാസത്തിന് വകനല്‍കുന്നില്ല. 489ല്‍ നിന്ന് ഇനിയും കുറയുമെന്ന് കരാര്‍ ചര്‍ച്ചയുടെ നാള്‍വഴി പരിശോധിച്ചാല്‍ ബോധ്യമാകും. 2003ല്‍ തുടങ്ങിയ ചര്‍ച്ച 2005 ജൂ 30ന് അവസാനിപ്പിക്കാനായിരുന്നു ധാരണ.
പക്ഷേ, ചര്‍ച്ച നീണ്ടു. ഒരവസരത്തില്‍ പാമോയില്‍ ചുങ്കം സംബന്ധിച്ച് മലേഷ്യയും ഇന്തോനേഷ്യയും ഉയര്‍ത്തിയ ആവശ്യത്തില്‍ തട്ടി ചര്‍ച്ച മരവിച്ചു. തുടര്‍ന്ന് ഇന്ത്യാ ഗവമെന്റ് വഴങ്ങി. വഴങ്ങല്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചര്‍ച്ചയുടെ ഗതിവ്യക്തമാക്കുന്നുണ്ട്. 1410 ഉല്‍പ്പന്നം നെഗറ്റീവ് ലിസ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇന്ത്യ ആദ്യം നിര്‍ദേശിച്ചത്. 2006 ജൂണില്‍ അത് 900 ആക്കാമെന്നും സമ്മതിച്ചു. രണ്ടുമാസം പിന്നിട്ട് 2006 ആഗസ്തില്‍ 560 ആക്കി. 2008 ആഗസ്തില്‍ 489ലേക്ക് വെട്ടിക്കുറയ്ക്കാനും ഇന്ത്യ സമ്മതിച്ചു. നെഗറ്റീവ് ലിസ്റിന്റെ ദൈര്‍ഘ്യം ഇനിയും കുറയുമെന്നറിയാന്‍ പാഴൂര്‍പടിവരെ പോകേണ്ടതില്ലല്ലോ. റബര്‍, കുരുമുളക്, നാളികേരം, ഏത്തപ്പഴം, പൈനാപ്പിള്‍, മത്സ്യം, പുകയില, കാപ്പി, തേയില, പാമോയില്‍ തുടങ്ങിയവയാണ് ആസിയന്‍ രാജ്യങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങളും കയറ്റുമതിയും. ഇവയൊക്കെത്തന്നെയാണ് കേരളത്തിന്റെ പ്രധാന തോട്ടവിളകളും കയറ്റുമതി ഉല്‍പ്പന്നങ്ങളും. ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതോടെ മേല്‍പറഞ്ഞ ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്ക് രാജ്യത്തേക്കുണ്ടാകും. തല്‍ഫലമായ വിലത്തകര്‍ച്ച കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കും, സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ അപകടപ്പെടുത്തും. 2018ല്‍ (ഉമ്മന്‍ചാണ്ടിയുടെ പ്രയോഗം കടമെടുത്താല്‍ 'മാത്രമേ') വിലത്തകര്‍ച്ചയുണ്ടാകൂവെന്നത് ആശ്വാസത്തിനുകാരണമല്ല. തോട്ടവിളകള്‍ ദീര്‍ഘകാല വിളകളാണ്.
നാലോ അഞ്ചോ കൊല്ലംകഴിഞ്ഞാണ് വിളവെടുപ്പ്. വിലത്തകര്‍ച്ച ഉറപ്പെന്നു കാണുന്ന ഏത് കര്‍ഷകനാണ് തോട്ടവിള ഉല്‍പ്പാദനത്തിന് മുതിരുക? പുതുതായി റബറോ കുരുമുളകോ നാളികേരമോ കൃഷിചെയ്യാന്‍ ഒരു കര്‍ഷകനും മുതിരുകയില്ല. കൃഷി ഉപേക്ഷിക്കുന്ന പതിനായിരക്കണക്കിനു കൃഷിക്കാരെ എങ്ങനെയാണ് സംരക്ഷിച്ചുനിലനിര്‍ത്തുക? കേരളത്തിന്റെ പ്രധാന കയറ്റുമതി വരുമാനസ്രോതസ്സാണ് നാണ്യവിളകള്‍. കയറ്റുമതിമത്സരം നേരിടുന്നതോടെ കയറ്റുമതിവരുമാനം ഇടിയും. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍നിന്നുള്ള വരുമാന ഇടിവ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രശ്നസങ്കീര്‍ണമാകും. നാളികേരത്തിന്റെ വിലയിടിവ് 35 ലക്ഷം കുടുംബത്തിന്റെ ജീവിതമാണ് തകര്‍ക്കുക. കൂടുതല്‍ പേര്‍ തെങ്ങുകൃഷി ഉപേക്ഷിക്കുന്നതോടെ കയര്‍വ്യവസായവും കയറുല്‍പ്പന്നങ്ങളുടെ കയറ്റുമതിയും തകരും. 3,62,440 പേര്‍ കയര്‍വ്യവസായത്തില്‍ പണിയെടുക്കുന്നുണ്ട്. അവരില്‍ എട്ടുശതമാനം പേര്‍ സ്ത്രീകളാണ്. ഇന്ത്യയില്‍നിന്നുള്ള കയറുല്‍പ്പന്ന കയറ്റുമതിയുടെ 93 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. 592 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ കയറ്റുമതിവരുമാനം.
1505 കോടിരൂപ വിദേശനാണ്യം നേടിത്തന്ന കശുവണ്ടിമേഖലയെ ഉപജീവനമാര്‍ഗമാക്കിയിട്ടുള്ളവര്‍ രണ്ടരലക്ഷം പേരാണ്. അവരില്‍ 95 ശതമാനം സ്ത്രീത്തൊഴിലാളികളാണ്. രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന്റെ 82 ശതമാനം കേരളത്തിലാണ്. റബര്‍ ഉല്‍പ്പാദനത്തിന്റെ 92 ശതമാനം കേരളത്തിലാണ്. ഒരുലക്ഷം പേര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കാപ്പികൃഷി. തേയിലവ്യവസായത്തിന് സംഘടിതമേഖലയില്‍ 84,000 പേര്‍ തൊഴിലെടുക്കുന്നു. ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്ന രംഗമാണ് മത്സ്യബന്ധനം. 12 ലക്ഷം പേരുടെ തൊഴിലും വരുമാനമാര്‍ഗവുമാണത്. ആസിയന്‍ സ്വതന്ത്യ്രവ്യാപാര കരാറിന്റെ ഭവിഷ്യത്തുകള്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവരിക കേരളമാണ്. എന്നാല്‍, ആസിയന്‍ ഉടമ്പടികൊണ്ട് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും അഥവാ ഉണ്ടായാല്‍ത്തന്നെ 2019ലേ ഉണ്ടാകൂവെന്നും ഉമ്മന്‍ചാണ്ടി. അതേസമയം, കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുമെന്നും അതേക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയമിക്കുമെന്നും പ്രധാനമന്ത്രി. പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ സംരക്ഷണയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെന്തിന്? ഉടമ്പടികൊണ്ട് കേരളത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാകുമെന്നും അത് അറിഞ്ഞുകൊണ്ടാണ് 2009 ഒക്ടോബറില്‍ അന്തിമകരാര്‍ ഒപ്പിടാന്‍ തുനിയുന്നതെന്നും വ്യക്തം. കേരളത്തിലെ കോഗ്രസുകാര്‍ ശരിക്കും ആത്മാര്‍ഥമായ സഹതാപം അര്‍ഹിക്കുന്ന ഒരു വിഭാഗമാണ്. കേന്ദ്രം കൈക്കൊള്ളുന്ന എല്ലാ ജനദ്രോഹനയങ്ങള്‍ക്കും അറിഞ്ഞുകൊണ്ട് ജയ ജയ പാടാന്‍ വിധിക്കപ്പെട്ടവരാണവര്‍!!
ദേശാഭിമാനി
Friday, August 7, 2009
മുരളി താരമായിരുന്നില്ല; നടനായിരുന്നു
മുരളി താരമായിരുന്നില്ല; നടനായിരുന്നു
മുരളി ഒരു താരമായിരുന്നില്ല. നടനായിരുന്നു; യഥാർത്ഥ നടൻ.അഭിനയിക്കാൻ കഴിവുണ്ടായിരുന്ന ഒരു നല്ല നടൻ എന്നതിലുപരി, അഭിനയ കലയും സാഹിത്യവും അഭിനയവും ഒക്കെ എന്താണെന്ന്` അറിയാമായിരുന്ന കലാകാരൻ. ഒപ്പം ഒരു നല്ല സാംസ്കാരിക പ്രവർത്തകൻ.സമൂഹ്യ പ്രതിബദ്ധതയുണ്ടായിരുന്ന ഒരു നല്ല മനുഷ്യൻ.അങ്ങനെ പല വിശേഷണങ്ങളും വേണ്ടിവരും മുരളിയെന്ന വ്യക്തിയെ വിശദീകരിയ്ക്കാൻ.സംഭവിച്ചതു തീരാ നഷ്ടം. ഈ നഷ്ടബോധം മനസ്സിൽ നിന്ന് അത്ര വേഗം മാഞ്ഞു പോകില്ല. കാരണം ഇനിയും എന്തെല്ലാമോ സംഭാവന ചെയ്യാൻ കഴിയുമായിരുന്നു ഈ അതുല്യ പ്രതിഭയ്ക്ക്.
ഞാൻ സ്ഥിരം സിനിമ കാണുന്ന ആളല്ല. കണ്ടവയൊന്നും അങ്ങനെ ഓർത്തു വയ്ക്കാറുമില്ല. ഒരു സിനിമ റിലീസാകുമ്പോൾ തന്നെ പോയി കാണണമെന്ന വാശി കൌമാരകാലത്തു പോലും ഉണ്ടായിരുന്നില്ല. തിയേറ്ററിൽ പോയി കാണുന്നതു തന്നെ അപൂർവ്വം.കഴിവതും സി.ഡി ഇറങ്ങുമ്പോൾ അവ കൊണ്ടുവന്ന് വീട്ടിൽ ഇട്ടു കാണുന്നതാണു ശീലം.അതു കൊണ്ടുതന്നെ മുരളിയുടെ ഒട്ടേറെ ചിത്രങ്ങൾ എനിക്കു കാണാൻ കഴിയാതെ പോയിട്ടുണ്ട്. എങ്കിലും ഞാൻ കുറച്ചേറെ മുരളി ചിത്രങ്ങൾ കണ്ടിട്ടൂണ്ട്. അവയെല്ലാം മുരളിയുടെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നിനൊന്നു മെച്ചമായിരുന്നു.ഞങ്ങൾ പരിചയക്കാർ അല്ലായിരുന്നെങ്കിലും നേരിൽ കണ്ട സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും വാക്കുകളിലും നിറഞ്ഞുനിന്ന ലാളിത്യം അനുഭവിച്ചറിയാനും സാധിച്ചിട്ടുണ്ട്.എന്തുകൊണ്ടും ഒരു തീരാനഷ്ടമാണ് മുരളിയുടെ അകാല മരണം.
മുരളി നാടകരംഗത്തുനിന്നും സിനിമയിലെത്തിയതാണ്. നാടക രംഗത്തുനിന്നും സിനിമയിൽ എത്തിയ മിക്കവാറും എല്ലാവരും മലയാള സിനിമയ്ക്കു മുതൽക്കൂട്ടായിട്ടുണ്ട്.സിനിമയിൽ അഭിനയിക്കാൻ പ്രാഥമികമായും വേണ്ടതു സൌന്ദര്യമാണെന്ന ഒരു ധാരണ ഇപ്പോഴും നില നിൽക്കുന്നുണ്ട്. പണ്ട്-അല്ല, ഒരുപക്ഷെ ഇന്നും- സിനിമാനടൻ-നടി സൌന്ദര്യത്തിന്റെ പ്രതീകങ്ങളായാണു കണക്കാക്കപ്പെടാറുള്ളത്. മുഖ സൌന്ദര്യവും ശരീര സൌന്ദര്യവും ഉണ്ടാകണം എന്നതു മാത്രം പോരാ, മുഖം ഫോട്ടോജെനിക്കും ആയിരിയ്ക്കണം എന്നതത്രേ ചിലരുടെ മതം.അത്യന്താധുനികവും അനന്തസാദ്ധ്യതകൾ ഉള്ളതുമായ ക്യാമറകളും മറ്റു എണ്ണമറ്റ സാങ്കേതിക വിദ്യകളും ഉള്ളപ്പോഴും മുഖവും ശരീരവും മൊത്തമായും ഫോട്ടോജെനിക്ക് ആയിരിയ്ക്കണം അത്രേ! ഫോട്ടോജെനിക്ക് മോന്തകളൂം അല്ലാത്ത മോന്തകളും ഉണ്ടത്രേ! ഇവിടെ ഇതു പറയാൻ ഉള്ള കാരണം ഇങ്ങനെയുള്ള ചില വികലമായ ധാരണകൾ വച്ചുപുലർത്തുമ്പോൾ തന്നെയാണ് മുഖകാന്തിയും ദേഹകാന്തിയും മറ്റും ഈ പറയുന്നതുപോലൊന്നും ഇല്ലാത്തവർ സിനിമാരംഗത്ത് എത്തുകയും അരങ്ങു വാഴുകയും ചെയ്തിട്ടുള്ളത്.
പണ്ടും ഈ അലിഖിത നിയമം നിലനിന്നിരുന്നു. ഒരു സത്യൻ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം മലയാള സിനിമ അടക്കി വാണൊരു കാലമുണ്ടായിരുന്നുവെങ്കിലും അതു പോലെ നിറം മങ്ങിയവർക്കൊന്നും സിനിമാഭിനയം എന്നതു സ്വപനം കാണാൻ പാടില്ലായിരുന്നു. തിലകനും, മുരളിയും, ശ്രീനിവാസനും, സലിം രാജും, കലാഭവൻ മണിയും, തുടങ്ങി എത്രയോ പേർ ഈ പറയുന്നമാതിരിയുള്ള മുഖകാന്തിയൊന്നും ഇല്ലെങ്കിലും മലയാള സിനിമാ ലോകത്തു മായ്ക്കാനാകാത്ത മുദ്രകൾ പതിപ്പിച്ചിരിയ്ക്കുന്നു.എന്നാലും കറുത്തവരോ മുഖത്തു ചെറിയ പാടുകളൊ ഉള്ളവരൊന്നും അഭിനയത്തെക്കുറിച്ചു ചിന്തിക്കരുതെന്നു തന്നെ അലിഖിത നിയമം.തമിഴകത്തെ രജനീകാന്തും ഒരു കറുത്തമുത്താണ്. ഇന്ത്യൻ സിനിമയറിഞ്ഞ ഓമ്പുരിയുടെ മുഖത്തു നിറയെ വസൂരിക്കലകൾ ആയിരുന്നു. എന്നാലും സിനിമാനടൻ എന്നാൽ വെളുത്തു തുടുത്ത് ഇരിയ്ക്കണമെന്ന പഴഞ്ചൻ മിഥ്യാധാരണയ്ക്കു മാറ്റമില്ല.സൌന്ദര്യമുള്ളവർക്കേ കഥയും ജീവിതവും ഉള്ളൂ എന്നുണ്ടോ? കഥാപാത്രത്തിനു യോജിയ്ക്കുന്ന ചില ശാരീരിക സവിശേഷതകൾ ചില സിനിമകൾക്കു ആവശ്യമായി വരാം. എന്നാൽ എല്ലാവരും ഒരുപോലെ സൌന്ദര്യം തുളുമ്പുന്നവർ ആയിരിയ്ക്കണം എന്നു പറയുന്നതിൽ അർത്ഥമില്ല.
അഭിനയവും ശരീരസൌന്ദര്യവുമായി ബന്ധമില്ലെന്നു തെളിയിച്ച അതുല്യനായ ഒരു നടൻ ആയിരുന്നു, അന്തരിച്ച മുരളി. സാധാരണ ഒരു സിനിമാനടനു ഉണ്ടായിരിയ്ക്കണമെന്നു തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടൂള്ള ഒരു മുഖമൊന്നുമായിരുന്നില്ല മുരളിയുടേത്.മുഖത്തു വെട്ടുകൊണ്ട പാടുമായിട്ടാണ് അദ്ദേഹം സിനിമയിലേയ്ക്കു വരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ പഞ്ചാഗ്നി എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിലെ ശ്രദ്ധേയമായ ആവേഷം ഭാവിയിലെ ഒരു നല്ല നടനെക്കുറിച്ച് ഏറെ പ്രതീക്ഷകൾ നൽകി. ആ പ്രതീക്ഷകൾ ഒന്നും അസ്ഥാനത്തായില്ല. അദ്ദേഹത്തിന്റെ അഭിനയ മികവു പിന്നെ ഞാൻ തിരിച്ചറിഞ്ഞത് അമരം എന്ന ചിത്രത്തിലാണ്. മമ്മൂട്ടിയുമായി അതിൽ മുരളി മത്സരിച്ചഭിനയിക്കുകയായിരുന്നു എന്നു തോന്നിയിരുന്നു. അമരത്തിൽ മമ്മൂട്ടിയായിരുന്നോ മുരളി ആയിരുന്നോ നല്ല അഭിനയം എന്നു ചോദിച്ചാൽ മമ്മൂട്ടിയുടെ കഴിവുകളെ ഒട്ടും കുറച്ചു കാണാതെ തന്നെ പറയട്ടേ ശരിയ്ക്കും അതിൽ മുരളിയാണു മികച്ചു നിന്നത്. പിന്നെയും എത്രയോ ചിത്രങ്ങളിൽ മുരളി തകർത്ത് അഭിനയിച്ചു. ആധാരം മികച്ച മറ്റൊരുദാഹരണം. ലാത്സലാമിലെ മന്ത്രിയെ അങ്ങനങ്ങു മറക്കാൻ സാധിയ്ക്കുമോ? നെയ്ത്തുകാരൻ സമീപകാല അനുഭവം.വില്ലനോ നായകനോ എന്നതല്ല ഒരു നടനെ സംബന്ധിച്ച് പ്രധാനമായിട്ടുള്ളത് എന്നു മുരളി തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചു.അപ്രധാനമായ കഥാപാത്രങ്ങളെപ്പോലും ശ്രദ്ധേയമാക്കുവാൻ മുരളിയിലെ നടനു കഴിഞ്ഞിരുന്നു.
മരണം ഒരു യാഥാർഥ്യമാണ്. ഈ വില്ലനെ ആർക്കും തടയാനാവില്ല. ഇത്തരം തീരാ നഷ്ടങ്ങളും നഷ്ടബോധങ്ങളും സൃഷ്ടിയ്ക്കുവാനായി അവൻ നമുക്കെല്ലാവർക്കുമൊപ്പമുണ്ട്. അവൻ തന്നെ എപ്പോഴും വിജയി. ജീവൻ തുടിയ്ക്കുന്ന ഒത്തിരി കഥാപാത്രങ്ങളെ യാഥാർഥ്യമാക്കിയ മുരളിയുടെ മുന്നിൽ ഹേ, മരണമേ നീ അത്രയങ്ങു വിജയിച്ചിട്ടില്ല. അദ്ദേഹം ജനഹൃദയങ്ങളിൽനിന്നു മാഞ്ഞു പോകുവാൻ ഇനിയെത്ര മുരളിമാർ വന്നു പോകണം.അദ്ദേഹം ജീവിപ്പിച്ച കഥാപാത്രങ്ങൾക്കു മരണമില്ലാത്തിടത്തോളം മുരളിയ്ക്കും മരണമില്ല. പക്ഷെ, നമ്മുടെ ദു:ഖം താൻ മരിച്ചിട്ടും ജീവിയ്ക്കുന്നു എന്ന കാര്യം കഥാശേഷനായ ഈ അതുല്യ പ്രതിഭ അറിയില്ലല്ലോ എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിക്കൊണ്ട് ഈ കുറിപ്പ് തൽകാലംഅവസാനിപ്പിയ്ക്കുന്നു.
Thursday, August 6, 2009
കടം
കടമെടുത്ത തുടിപ്പുമായ് ഞാൻ രാപ്പകലെണ്ണുന്നു
കിടന്നെണീയ്ക്കും എന്നാലെനിയ്ക്കുറക്കമേയില്ല
ഈടുവച്ചൊരുറപ്പിൽനിന്നും പുറത്തിറങ്ങാറായ്
ജപ്തി-ലേലം ചെണ്ടമേളം കേട്ടുറങ്ങാനോ?
കറുത്തനീതികൾ ഉടച്ചു വാർക്കും മുടിഞ്ഞ ഭവനത്തിൻ
ഒഴിഞ്ഞ കോണിൽ ചായ്പ്പിറക്കി കിടപ്പുകാർക്കൊപ്പം
കീറപ്പായും എടുത്തുചെന്നാൽ കിടന്നുറങ്ങീടാൻ
എനിയ്ക്കുമല്പം വെറുംതറയതു പതിച്ചു കിട്ടീടും!
കളിക്കളത്തിൽ പരാജിതൻ ഞാൻ തളർന്നു പിന്മാറി
കരുക്കളൊന്നും കുരുത്തിടാത്തൊരു മനോമരുക്കാട്ടിൽ
കയർക്കുരുക്കെൻ കഴുത്തുഴിഞ്ഞ് കാറ്റിലാടുമ്പോഴും
കരിഞ്ഞസ്വപ്നക്കുറ്റികൾക്കോ തിളിർക്കുവാൻ മോഹം!
മരുപ്പച്ചകൾ മാഞ്ഞുപോയൊരു മണൽപ്പരപ്പിൽ ഞാൻ
മനസ്സുകൊണ്ടൊരു ഹരിതവസന്തം വരച്ചുവച്ചപ്പോൾ
ഇരുട്ടുകൊണ്ടതു മറച്ചുവച്ചൂ തിമിരമേഘങ്ങൾ
പുലർച്ചയോളം കാത്തിടുന്നൂ പകൽ കടന്നീടാൻ....!
ഇനിയുമേറെ കിനാക്കൾ കാണാൻ കൊതിച്ചിടാഞ്ഞല്ല
ഉറവവറ്റിയ നദിയിലെങ്ങനെ കുളിച്ചുകയറാൻ ഞാൻ?
പതിവു തെറ്റിയ ജീവതാളം പണിമുടക്കുമ്പോൾ
വീണ്ടെടുപ്പിൻ സടകുടച്ചിൽ ഇരന്നു വാങ്ങണ്ടേ?
വിരുന്നു വന്ന രോഗപീഡകൾ തിരിച്ചുപോകാതെ
പൊറുതിയ്ക്കായ് പകുത്തെടുത്തെൻ ദേഹഭാഗങ്ങൾ
കുതിച്ചു പായാൻ കൊതിച്ചിനിയും ശ്രമിച്ചുനോക്കേണ്ട
കിതപ്പുനീട്ടാൻ മാത്രമാണെൻ ശേഷഭാഗങ്ങൾ
ഇനിയുമെത്ര തുടിപ്പുകൾ മിടിയ്ക്കുവാൻ ബാക്കി
എന്നതോർത്തും തുടിപ്പിനെണ്ണം കുറഞ്ഞുപോയീടാം
വരണ്ട നാവിൻ തുമ്പിലെന്തോ വെമ്പി നിൽക്കുന്നു
പറയുവാനുണ്ടെന്തോ പക്ഷെ പറഞ്ഞു തീർന്നിടുമോ?
നടന്‍ മുരളി അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നടനും കേരള സംഗീതനാടക അക്കാഡമി ചെയര്‍മാനുമായ മുരളി അന്തരിച്ചു. 55 വയസ്സായിരുന്നു. രാത്രി 8.30നായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ്. ഭാര്യയും ഒരു മകളുമുണ്ട്. മരണസമയത്ത് ഭാര്യയും അടുത്ത ബന്ധുക്കളും സമീപത്തുണ്ടായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുരളിയെ പി. ആര്‍. എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലണ്ടന്‍ യാത്ര കഴിഞ്ഞ് രണ്ടുദിവസം മുന്‍പാണ് മുരളി നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. (കേരളകൌമുദിയിൽനിന്ന്)
ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതനായിരുന്നു മുരളി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുരളിയുടെ നില അതീവ ഗുരുതരമായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയസ്തംഭനവും സംഭവിച്ചിരുന്നു.
നാടകരംഗത്ത് നിന്നും സിനിമയിലെത്തിയ മുരളി മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ശൈലി നിലനിര്‍ത്തിയിരുന്ന നടനാണ്. നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. നെയ്ത്തുകാരന്‍ എന്ന സിനിമയിലെ അപ്പുമേസ്തിരി എന്ന കഥാപാത്രമാണ് 2002ല്‍ മുരളിയ്ക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്തത്. മൂന്ന് സംസ്ഥാന അവാര്‍ഡുകളും മുരളിയെ തേടിയെത്തിയിട്ടുണ്ട്.
Sunday, August 2, 2009
ഒരുമയുടെ ഓർക്കുട്ട്
ഒരുമയുടെ ഓർക്കുട്ട്
ഒറ്റപ്പെടാതെയും ഒറ്റയ്ക്കിരിയ്ക്കാം
ഓർക്കൂട്ടുകാരാണു നമ്മളെങ്കിൽ
ഒട്ടു മനസ്താപമോടെയിരുന്നാലും
ഓർക്കൂട്ടിലെത്തുമ്പോളതുതാനേ മാറും
ഒരുവിരൽത്തുമ്പിൻ മൃദുസ്പർശനത്തിൽ
ഓരോരോ സൌഹൃദം പൂവിടുന്നു
ഒന്നാണു നമ്മളെന്നോർത്തുകൊണ്ടെല്ലാരും
ഓമനിച്ചല്ലോ വളർത്തുന്നു സ്നേഹം!
ഒരുമതൻ പെരുമയിൽ മേഘം വിതാനിച്ച്
ഓരോരോ കൈക്കുമ്പിൾ മലർ വാരി വിതറുന്നു;
ഒരുതുള്ളിപ്പലതുള്ളി സ്നേഹത്തിൻ പെരുമഴയിൽ
ഓർക്കൂട്ടുകാർ നമ്മൾ ഒരുമിച്ചു നനയുന്നു!
ഓർക്കാതെയെങ്കിലും ഓർക്കുട്ടിലെത്തിയാൽ
ഒരുപാടുനേരം അവിടിരിയ്ക്കും
ഒരുകൂട്ടമെപ്പോഴും അവിടെയുള്ളപ്പോൾ
ഓടിത്തിരക്കിട്ടു പോകുവതെങ്ങനെ?
ഒരുനേരമെങ്കിലും ഓർക്കൂട്ടിലെത്തുവാൻ
ഓരോ ദിവസവും ആശിച്ചുപോകുന്നു
ഒരുപക്ഷെ ആരാനും വന്നെങ്കിലോ
ഒരു ചങ്ങാതിയാകാൻ ക്ഷണിച്ചെങ്കിലോ
ഒരു സന്ദേശമെങ്കിലും കാണാതിരിയ്കില്ല
ഒരുവേളയെങ്ങനെ നോക്കാതിരിയ്ക്കുവാൻ?
ഒന്നിനും മറുപടി നൽകാതിരിയ്ക്കാനും
ഒക്കുമോ നമ്മളങ്ങൊത്തുപോയില്ലെ?
ഒരുമിച്ചു ചേരുവാൻ ഈയൊരു വിസ്മയം
ഒരുക്കി നാമേവർക്കും ദാനമായ് നൽകിയ
ഒരുനല്ല ചങ്ങാതി ഗൂഗിളിനേകുന്നു
ഓരായിരം നന്ദിവാക്കുകൾ നമ്മൾ!
Saturday, August 1, 2009
പാണക്കാട് സയിദ് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു 73 വയസായിരുന്നു. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 34 വര്‍ഷം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്നു.
ദേശാഭിമാനിയിൽനിന്ന്
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മരണ കാരണം വ്യക്തമല്ല. ഇന്നലെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മലപ്പുറം കെപിഎം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പാണക്കാട്ടേക്കു കൊണ്ടുപോയി.
34 വര്‍ഷമായി മുസ്ലിം ലീഗ് അധ്യക്ഷനായിരുന്നു. ഈജിപ്തിലെ അല്‍ അസര്‍ സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക വിജ്ഞാനീയത്തില്‍ ഉന്നത ബിരുദം. കെയ്റോ സര്‍വകലാശാലയില്‍ നിന്ന് ചരിത്ര ഗവേഷണം പൂര്‍ത്തിയാക്കി. അറബ് സാഹിത്യത്തില്‍ മാസ്റ്റര്‍
ബിരുദം. മലബാറിലെ മുസ്ലിംകളുടെ ആത്മീയ നേതാവായിരുന്നു അദ്ദേഹം
വാർത്ത മലയാള മനോരമ ഓൺലെയിനിൽ നിന്നും