സൈലന്റ്വാലി കാലത്തോട് സംവദിക്കുന്നത്
ബിനോയ് വിശ്വം (വനം വകുപ്പു മന്ത്രി)
ദേശാഭിമാനി ലേഖനം
സൈലന്റ്വാലിയുടെ നിശബ്ദത സമൂഹത്തിന്റ നീതിബോധത്തോട് സംവദിച്ചത് വമ്പിച്ച പ്രതിധ്വനികളാണുണ്ടാക്കിയത്. 1984 നവംബര്‍ 15നാണ് സൈലന്റ്വാലി നാഷണല്‍പാര്‍ക്ക് പ്രഖ്യാപനമുണ്ടായത്. പശ്ചിമഘട്ടമലനിരകളിലെ അത്യപൂര്‍വമായ ഈ ജൈവസമ്പത്ത് കാത്തുസൂക്ഷിക്കുന്നതിനുള്ളല്‍ പ്രധാനപ്പെട്ട പ്രഖ്യാപനമാണ് കേരള സര്‍ക്കാര്‍ 2007 ജൂ 11ന് നടത്തിയത്. സൈലന്റ്വാലി ദേശീയോദ്യനത്തിനുചുറ്റുമുള്ള 148 ച.കി.മീ. വനമേഖലയെ ബഫര്‍സോ (സംരക്ഷിതവലയം) ആയി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് വനംഡിവിഷനിലെ 109 ച.കി.മീറ്ററും നിലമ്പൂര്‍ സൌത്ത് വനംഡിവിഷനിലെ 39 ച.കി.മീറ്ററും ഉള്‍ക്കൊള്ളുന്നന്നപ്രദേശമാണ് ഇതിന്റെ വിസ്തൃതി. ബഫര്‍സോണായി ഏറ്റെടുക്കപ്പെട്ട വനങ്ങളുടെ സംരക്ഷണത്തിന് രണ്ടു ഫോറസ്റ് സ്റേഷനും അനുവദിച്ചു. സൈലന്റ്വാലി നാഷണല്‍ല്‍പാര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ചവരെയെല്ലാം ഓര്‍ക്കേണ്ടണ്ട സന്ദര്‍ഭമാണിത്. സ്വാതന്ത്യ്രത്തിന് ഒരു നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാര്‍ സൈലന്റ്വാലിയെന്നു പേരിട്ട പശ്ചിമഘട്ട മലനിരയിലെ ഈ പീഠഭൂമി അപൂര്‍വ ജനുസ്സുകളില്‍പ്പെട്ട വൃക്ഷലതാദികളാലും ജീവികളാലും സമ്പന്നമാണ്.
പാലക്കാട് ജില്ലയിലെ മുക്കാലിയില്‍നിന്ന് 23 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ സഞ്ചരിച്ചെത്തുമ്പോഴാണ് സൈലന്റ്വാലിയുടെ തുടക്കമാകുന്നതെന്നു പറയാം. നിശബ്ദ താഴ്വാരത്തിന്റെ ഉള്ളറകളിലേക്ക് കടക്കുന്നതിനുമുമ്പുതന്നെന്ന കാടിന്റെ നനവാര്‍ന്നന്ന തലോടലും രാഗവീചികളും കുളിര് നല്‍കും. കരിമ്പുലിയും പുള്ളിപ്പുലിയും കരടിയും മറ്റും ഉള്‍പ്പെടുന്ന 315 ഇനം ജീവികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആയിരത്തോളം പുഷ്പയിനവും 107 ഇനം ഓര്‍ക്കിഡും 100ല്‍ല്‍പരം പക്ഷിവര്‍ഗവും 200ല്‍ പരം ആല്‍ഗകളും 75 ഇനം ഒച്ചും മറ്റും ഈ വനത്തിലുണ്ട്. സൈലന്റ്വാലി കാടുകളുടെ 1800 മീറ്ററിനുമേല്‍ല്‍ഉയരമുള്ള നീലഗിരിച്ചരിവുകളില്‍ല്‍ ചോലക്കാട്, പുല്‍പ്പരപ്പ് ആവാസവ്യവസ്ഥയാണ്.
അത്യപൂര്‍വമായ ഓര്‍ക്കിഡ് സസ്യങ്ങളും കാട്ടു കാശിത്തുമ്പവംശങ്ങളും കുറിഞ്ഞികളും ഇവിടെ കാണാം. നീലഗിരിച്ചരിവുകള്‍ക്കുതാഴെ ദീര്‍ഘചതുരാകൃതിയില്‍ല്‍ 100 ച.കി.മീറ്ററോളം വിസ്തൃതിയിലുള്ള മഴക്കാടാണ് ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം. സൈലന്റ്വാലിയുടെ സന്ദേശം തലമുറകള്‍ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകത മുന്നില്‍ല്‍കണ്ടാണ് സൈലന്റ്വാലി ദേശീയോദ്യാന രജതജൂബിലി ആഘോഷങ്ങള്‍ക്ക് വനംവകുപ്പ് രൂപം നല്‍കിയിരിക്കുന്നത്. ആഘോഷഭാഗമായി ഒരു തപാല്‍സ്റാമ്പ് പുറത്തിറക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും അത് അംഗീകരിക്കുകയും ചെയ്തത് എടുത്തുപറയേണ്ടതാണ്. 21ന് പാലക്കാട്ട് നടക്കുന്നന്നദേശീയ സെമിനാര്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും.
രണ്ടാംദിവസം സൈലന്റ്വാലിയുടെ വശ്യതകള്‍ കണ്ടറിയാന്‍ സൈരന്ധ്രീതടങ്ങളും മറ്റും പരിസ്ഥിതി സ്നേഹികള്‍ സന്ദര്‍ശിക്കും. അനിതരസാധാരണമായ സൈലന്റ്വാലിയുടെ കാത്തുസൂക്ഷിപ്പിന്റെ പ്രാധാന്യം തലമുറകളോട് സംവദിക്കുന്നതിന്റെ ഭാഗമായി സ്കൂള്‍-കോളേജ് തലങ്ങളില്‍ ഒരുവര്‍ഷത്തെ അവബോധ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ബാഹ്യസ്പര്‍ശമേല്‍ക്കാത്ത സൈലന്റ്വാലിയുടെ തനിമ പ്രകൃതിയുടെ താളവട്ടങ്ങളായി കാലം കാത്തുപുലര്‍ത്തട്ടെ.
No comments:
Post a Comment