മൂന്ന് സീറ്റും യു.ഡി.എഫിന്
തിരുവനന്തപുരം : ആറുമാസം മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്‍ നിന്ന് കരകയറാനായിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നീ മൂന്നു മണ്ഡലങ്ങളിലും ഇടതുമുന്നണി പരാജയപ്പെട്ടു. മൂന്നിടത്തും കോണ്‍ഗ്രസ് സീറ്റ് നിലനിറുത്തി.
സി.പി.എം സര്‍വശക്തിയും സമാഹരിച്ച് പൊരുതിയ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ എ.പി. അബ്ദുള്ളക്കുട്ടി 12043 വോട്ടിന്റെ വമ്പന്‍ മാര്‍ജിനിലാണ് സി.പി.എമ്മിന്റെ എം.വി. ജയരാജനെ പരാജയപ്പെടുത്തിയത്. എറണാകുളത്ത് കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷന്‍, സി.പി.എമ്മിന്റെ പി.എന്‍. സീനുലാലിനെ 8620 വോട്ടിനും ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ എ.എ. ഷുക്കൂര്‍ സി.പി.ഐയുടെ ജി. കൃഷ്ണപ്രസാദിനെ 4745 വോട്ടിനും പരാജയപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെ എം.എല്‍.എമാരായിരുന്ന കെ. സുധാകരന്‍, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ എം.പിമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൂന്നു സീറ്റില്‍ ഒരിടത്തെങ്കിലും വിജയിക്കാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്. സാധാരണ ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണി വിജയിച്ചുവന്ന ചരിത്രവും ഇതോടെ മാറി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ കണ്ണൂരിലും എറണാകുളത്തും കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയപ്പോള്‍ ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം നാലിലൊന്നായി ചുരുങ്ങി. യു.ഡി.എഫിന് ഇത് ക്ഷീണമാണ്. കണ്ണൂരില്‍ 2006ല്‍ കെ. സുധാകരന്‍ 8613 വോട്ടിന്റെയും എറണാകുളത്ത് കെ.വി. തോമസ് 5800 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അതില്‍ യഥാക്രമം 3930 വോട്ടിന്റെയും 2820 വോട്ടിന്റെയും വര്‍ദ്ധന ഇപ്പോഴുണ്ടായി. ആലപ്പുഴയിലാകട്ടെ കെ.സി. വേണുഗോപാല്‍ കഴിഞ്ഞതവണ 16,933 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആ ഭൂരിപക്ഷത്തില്‍ 12187 വോട്ടിന്റെ ഇടിവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
അതേസമയം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആലപ്പുഴയില്‍ മാത്രമല്ല മൂന്നു മണ്ഡലങ്ങളിലും യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ് തട്ടിയതായി കാണാം. കണ്ണൂരില്‍ 23,207 വോട്ടിന്റെയും എറണാകുളത്ത് 14,547 വോട്ടിന്റെയും ആലപ്പുഴയില്‍ 19451 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു യു.ഡി.എഫ് ഇതേ നിയമസഭാ പ്രദേശത്ത് നേടിയിരുന്നത്.
ബി.ജെ.പിയാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നില മെച്ചപ്പെടുത്തി. വോട്ടുനില ഇങ്ങനെ: ബ്രാക്കറ്റില്‍ 96-ലെ വോട്ട്. കണ്ണൂരില്‍ രഞ്ജിത്ത് 5665 (4519). എറണാകുളത്ത് ശോഭാ സുരേന്ദ്രന്‍ 7208 (4902). ആലപ്പുഴയില്‍ കെ. ബാബു 2247 (1118). എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ ചിത്രവുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്ഥിതി ഇത്രത്തോളം മെച്ചമല്ല.
അതേസമയം പഴയ പൊന്നാനി പക വച്ച് ആലപ്പുഴയില്‍ സി.പി.ഐയെ തകര്‍ക്കാനിറങ്ങിയ പി.ഡി.പിക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പി.ഡി.പിയുടെ ശക്തികേന്ദ്രത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അഡ്വ. കെ.എ. ഹസ്സന് 1804 വോട്ടു മാത്രമേ നേടാനായുള്ളൂ.
കണ്ണൂരില്‍ ശക്തി തെളിയിക്കാനിറങ്ങിയ എസ്.ഡി.പി.ഐ എന്ന എന്‍.ഡി.എഫിന്റെ പുതു രൂപത്തിനും കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. കണ്ണഞ്ചിക്കുന്ന പ്രചരണ സന്നാഹത്തോടെ മത്സരിച്ച ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്ദുള്‍ മജീദ് ഫൈസിക്ക് 3411 വോട്ടുമാത്രമേ ലഭിച്ചുള്ളൂ.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഇടതുമുന്നണി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായിരുന്നു. സീറ്റ് പ്രശ്നത്തില്‍ ഘടകകക്ഷികള്‍ തമ്മില്‍ പോരടിക്കുകയുമായിരുന്നു. എന്നാല്‍ ഇത്തവണ ഘടകകക്ഷികള്‍ ഒത്തൊരുമയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സജീവമായി പ്രചരണത്തിനിറങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും പ്രതീക്ഷിച്ച ഫലം കിട്ടിയില്ല.
കണ്ണൂര്‍
ആകെ വോട്ട് 1,33,326
പോള്‍ ചെയ്തത് 1,05,924
ഭൂരിപക്ഷം 12,043
എ.പി. അബ്ദുള്ളക്കുട്ടി (യു.ഡി.എഫ്) 53,987
എം.വി.ജയരാജന്‍ (എല്‍.ഡി.എഫ്) 41,944
കെ.രഞ്ജിത്ത് (ബി.ജെ.പി) 5,665
അബ്ദുള്‍ മജീദ് ഫൈസി (സ്വത) 3,411
എ.പി. അബ്ദുള്ളക്കുട്ടി
ഏനിന്റെപുരയ്ക്കല്‍ (സ്വത) 142
അബ്ദുള്ളക്കുട്ടി എ.പി.
ഡാനിഷ്മഹല്‍ (സ്വത) 95
അബ്ദുള്ളക്കുട്ടി പി.പി. (സ്വത) 92
അബ്ദുള്ളക്കുട്ടി എം.പി (സ്വത) 165
ജയരാജ് (സ്വത) 174
കെ.സുധാകരന്‍ (സ്വത) 249
2006 ലെ ഭൂരിപക്ഷം 8,613
എറണാകുളം
ആകെ വോട്ട് 1,43,091
പോള്‍ ചെയ്തത് 92,367
തപാല്‍വോട്ട് 15
അസാധു 5
ഭൂരിപക്ഷം 8,620
ഡൊമിനിക് പ്രസന്റേഷന്‍ (യു.ഡി.എഫ്) 46,119
പി.എന്‍. സീനുലാല്‍ (എല്‍.ഡി.എഫ്) 37,499
ശോഭാ സുരേന്ദ്രന്‍ (ബി.ജെ.പി) 7,208
ജെറാള്‍ഡ് ഇല്ലിപ്പറമ്പില്‍ 248
ഡൊമിനി അഗസ്റ്റിന്‍ 89
ഡൊമിനിക് ജോസഫ് 98
ഷംസുദ്ദീന്‍ 103
കെ.എസ്. സിന്ധു 214
കെ.യു. സീനുലാല്‍ 378
അരയക്കണ്ടി റോബി 140
2006 ലെ ഭൂരിപക്ഷം 5,800
ആലപ്പുഴ
ആകെ വോട്ട് 114250
പോള്‍ ചെയ്തത് 85612
തപാല്‍വോട്ട് 118
അസാധു 0
ഭൂരിപക്ഷം 4745
എ.എ. ഷുക്കൂര്‍ (യു.ഡി.എഫ്) 42707
ജി. കൃഷ്ണപ്രസാദ് (എല്‍.ഡി.എഫ്) 37,978,
കെ.ബാബു (ബി.ജെ.പി) 2247
അഡ്വ. കെ. എ ഹസന്‍ (പി.ഡി.പി) 1804
കൃഷ്ണകുമാര്‍ (സ്വത) 83
ഡോ. ജോര്‍ജ് ജോസഫ്
നൌഷാദ് ഷാഹുല്‍ ഹമീദ് (സ്വത) 31
മുരളീധരന്‍ (സ്വത) 110
പി. വിജയന്‍പിള്ള (സ്വത) 83
ഷുക്കൂര്‍ (സ്വത) 405
2006 ലെ ഭൂരിപക്ഷം 16,933
No comments:
Post a Comment