നവലിബറല്‍ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദല്‍
പ്രകാശ് കാരാട്ട്
ദേശാഭിമാനി, Posted on: 08-Feb-2012 12:22 PM
സോവിയറ്റ് യൂണിയന്റെ പതനത്തില്‍ മുതലാളിത്തത്തിനുണ്ടായ വിജയാഹ്ലാദം രണ്ടു പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ സുദീര്‍ഘ സാമ്പത്തിക പ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്. ഫിനാന്‍ഷ്യല്‍ ടൈംസില്‍ ഒരു ബാങ്കര്‍ എഴുതിയപോലെ, 'മുതലാളിത്തത്തിന് ശരിക്കുമൊരു മാര്‍ക്സിസ്റ്റ് പ്രതിസന്ധി ;തന്നെയാണ് നേരിടേണ്ടി വന്നിരിക്കുന്നത്' എന്ന് അംഗീകരിക്കപ്പെടുകയാണ്.
19ാം നൂറ്റാണ്ടിലെ തത്വശാസ്ത്രമാണ് മാര്‍ക്സിസമെന്ന് പുച്ഛിക്കുകയും അത് കാലഹരണപ്പെട്ടുകഴിഞ്ഞെന്ന് 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയുംചെയ്തതാണ് മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാര് . എന്നാല്‍ , സമകാലിക മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധി വിശകലനംചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം മാര്‍ക്സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്സിസം നിലകൊള്ളുന്നു.
സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടുള്ള സിദ്ധാന്തത്തിന്റെ അനുഭവങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്; ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സിദ്ധാന്തത്തെ കാലോചിതമാക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്സിസത്തെ കാണേണ്ടത്. ക്രമമായി അവതരിപ്പിക്കുകയും വ്യാഖ്യാനിക്കുകയും മാത്രംചെയ്യുന്ന ജഡമായ വിജ്ഞാനസംഹിതയല്ല മാര്‍ക്സിസം. 20ാം നൂറ്റാണ്ടിലെ സോവിയറ്റ് ശൈലിയിലുള്ള മാര്‍ക്സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍ , ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്സ്, എംഗല്‍സ്, ലെനിന് തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തി വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; നിശ്ചിതമായ ഒരു ചട്ടക്കൂടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു. വരട്ടുതത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയിലാണ് അത് കൊണ്ടുചെന്നെത്തിച്ചത്.
21ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന് സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. മാര്‍ക്സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയുമാക്കുന്നതിന് അത് അത്യാവശ്യമാണ്.
ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യഘടകമെന്ന നിലയിലുള്ള സാമ്രാജ്യത്വത്തിന്റെ അസ്തിത്വത്തെ സമകാലിക ലോകത്തെ സംബന്ധിച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളനികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്പ്പനത്തിനപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലുമുണ്ടായിട്ടുള്ള മാറ്റങ്ങളെ കണക്കിലെടുക്കുന്നില്ല എന്നതും അതിന്റെ അന്തഃസത്തയും ഉള്ളടക്കവും അപ്രത്യക്ഷമായിത്തീര്‍ന്നതായി തെറ്റിദ്ധരിക്കുന്നതും ഈ വാദത്തിലടങ്ങിയിട്ടുള്ള പ്രശ്നമാണ്.
മൂലധന കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും തമ്മിലുള്ള ലയനത്തിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഭാഗമായുണ്ടായ ധനമൂലധനത്തിന്റെ ഉയര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തിയാണ് 20ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന് വിശകലനം നടത്തിയത്. ധനമൂലധനത്തിന്റെ ഈ ദേശീയ കൂടിച്ചേരല്‍ അവയിലെ രാഷ്ട്രങ്ങളുടെ സഹായത്തോടെ സാമ്രാജ്യത്വത്തില്‍ ചെന്നെത്തി. ദരിദ്രരാജ്യങ്ങളുടെ വിഭവങ്ങളെയും വിപണികളെയും നിയന്ത്രിച്ചുകൊണ്ടാണ് ഇത് സാധ്യമായത്. തങ്ങളുടെ സ്വാധീനമേഖലകളെ വിഭജിക്കുന്നതിനെയും പുനര്‍വിഭജിക്കുന്നതിനെയും സംബന്ധിച്ച് ദേശരാഷ്ട്രങ്ങള്‍ പരസ്പരവും സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലും ഉള്ള മത്സരങ്ങളിലേക്കാണത് നയിച്ചത്. ലോകമഹായുദ്ധങ്ങള്ക്കുവരെ അത് കാരണമായിത്തീര്‍ന്നു.
ലെനിന്റെ കാലശേഷം എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍നിന്ന് രൂപംകൊണ്ട ധനമൂലധനത്തിന് ഇന്ന് ദേശീയരൂപം ഒട്ടുമില്ല. രാജ്യാന്തര ബാങ്കുകള്‍ക്കും ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇന്ന് ആഗോള പ്രവര്‍ത്തനമേഖലയാണുള്ളത്. വളരെവേഗത്തില്‍ ഊഹക്കച്ചവടപരമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടി അവ, അളവറ്റ മൂലധനം രാജ്യങ്ങള്‍ക്കപ്പുറത്തുള്ള വിപണികളിലേക്ക് ദൈനംദിനം ഒഴുക്കിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര ധനമൂലധനത്തിന് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലനക്ഷമതയുണ്ട്; ചലിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഏതെങ്കിലും ചില പ്രത്യേക വ്യവസായങ്ങളില്മാത്രമായി അത് തളയ്ക്കപ്പെട്ടു കിടക്കുകയല്ല; ലോകവിപണിയെ ശത്രുതാപരമായ ബ്ലോക്കുകളായി തിരിക്കുക എന്ന താല്‍പ്പര്യവും അതിനില്ല. ആഗോളതലത്തില്‍ ഉദ്ഗ്രഥിതമായ ഒരു വിപണിയുണ്ടാകണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലനസ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നുമെന്നാണ് ഇന്ന് ധനമൂലധനംആവശ്യപ്പെടുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണആഗോളവല്‍ക്കരണ പ്രക്രിയയെ നയിക്കുന്ന ശക്തി അതാണ്.
സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ശത്രുത അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തി മടക്കിയിരിക്കുന്നു. എന്നാല്‍ , സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിനര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ധനമൂലധനത്തിന്റെ കല്പ്പനകള്ക്ക് അനുസരിച്ച് സാമ്രാജ്യത്വം വിഷമയമായ ഒരു രൂപം ആര്‍ജിച്ചിരിക്കുന്നുവെന്ന് പറയാം. അമേരിക്കയുടെ നേതൃത്വത്തിന് കീഴില്‍ പ്രധാന സാമ്രാജ്യത്വശക്തികളെല്ലാം ചേര്‍ന്ന് ഒരു ബ്ലോക്ക് ഉണ്ടാക്കിയിരിക്കുകയാണ്. പുത്തന്‍ ഉദാരവല്‍ക്കരണത്തിനും ആഗോളവല്‍ക്കരണത്തിനും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ മേധാവിത്വത്തിനും നേര്‍ക്ക് എന്തെങ്കിലും വെല്ലുവിളി ഉയര്‍ന്നുവരികയാണെങ്കില്‍ ആ വെല്ലുവിളിയെ ഇല്ലാതാക്കുമെന്ന് അമേരിക്ക ഉറപ്പുനല്‍കുന്നു. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെയും അതിന്റെ സമ്പദ്വ്യവസ്ഥയുടെയും പങ്ക് വളരെ നിര്‍ണായകമാണ്.
സമകാലിക മുതലാളിത്തത്തിന്റെ കീഴില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഇക്കാര്യം ദൃശ്യമാണ്. വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ധനആസ്തിവിലക്കയറ്റ കുമിളകളിലൂടെ കൊള്ള നടത്തിയതാണ് 200708 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി തരണംചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ സര്‍ക്കാരുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിക്കണമെന്ന് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് നിര്‍ദേശിച്ചു. എന്നാല്‍ , നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ധനകാര്യകമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടന്‍ സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചുതുടങ്ങി. സര്‍ക്കാരിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ , ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് അത്തരം നീക്കുപോക്കുകളുടെ ഭാരംമാറ്റിവയ്ക്കുകയാണുണ്ടായത്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ പൂര്‍ണ യോജിപ്പോടെ പ്രവര്‍ത്തിച്ചു. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. നവലിബറല്‍ ആഗോളവല്‍ക്കരണത്തില്‍നിന്ന് അകന്നുള്ള ഒരു മാറ്റത്തിന്റെ സാധ്യതയെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ധനശക്തികളുടെ അധികാരത്തെ തടയുന്നതിനെയും സാമ്രാജ്യത്വം പ്രതിരോധിക്കുകയായിരുന്നു.
അന്താരാഷ്ട്ര ഫിനാന്‍സിന്റെ പ്രേരണയാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വവ്യവസ്ഥയുടെ ഒരു സുപ്രധാനവശം ഡോളറിന്റെ അധീശത്വമാണ്. അമേരിക്കയുടെ സാമ്രാജ്യത്വശക്തി കാരണം ലോകത്തെങ്ങുമുള്ള സാമ്പത്തിക ആസ്തികളും വിഭവങ്ങളും ഇപ്പോഴും ഡോളര്രൂപത്തിലാണ് മിക്കവരും കൈവശം വയ്ക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും സമ്പത്ത് ഊറ്റിയെടുക്കാനും ആഗോളവല്‍ക്കരണ പ്രക്രിയയെ സ്ഥിരമാക്കി നിര്‍ത്താനും ഇതുമൂലം അമേരിക്കയ്ക്ക് കഴിയുന്നു.
ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക് സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. ഭീകരതയ്ക്കെതിരായ യുദ്ധമെന്നും മനുഷ്യത്വപരമായ ഇടപെടലെന്നും കള്ളപ്പേരിട്ടുകൊണ്ടുള്ള നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു. പരമാധികാരം ഉയര്‍ത്തിപ്പിടിക്കുകയും പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ കൊള്ളക്കാരായ എണ്ണക്കമ്പനികളില്‍നിന്ന് ഈ മേഖലയിലെ എണ്ണസ്രോതസ്സുകളെ സംരക്ഷിക്കുകയുംചെയ്യുന്ന സര്‍ക്കാരുകളെ തകര്‍ക്കുക എന്നതാണ് അവരുടെ ഉദ്ദേശം. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ഏറ്റവുമൊടുവില്‍ ലിബിയയിലെയും യുദ്ധങ്ങള്‍ നടത്തിയത് ഈ ലക്ഷ്യത്തോടെയായിരുന്നു. ആഗോള മേധാവിത്വം നിലനിര്‍ത്തുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആവശ്യത്തില്‍നിന്നാണ് സൈനികതന്ത്രം രൂപം കൊള്ളുന്നത്.
അതിനാല്‍ , മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും തടസ്സമായി എല്ലായ്പ്പോഴും നില്‍ക്കുന്നത് സാമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവുമാണ് 21ാം നൂറ്റാണ്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത. (അവസാനിക്കുന്നില്ല)
തൊഴിലാളി ഐക്യം കെട്ടിപ്പടുക്കുക
പ്രകാശ് കാരാട്ട്
Posted on: 09-Feb-2012 10:14 അം
മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ധനമൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. സാമൂഹ്യക്ഷേമം കൈവരിക്കുന്നതിനായി ഇരുപതാം നൂറ്റാണ്ടില്‍ പതിറ്റാണ്ടുകളോളം നടത്തിയ സമരങ്ങളുടെ ഫലമായുണ്ടായ നേട്ടങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെങ്കില്‍ നവലിബറല്‍ യാഥാസ്ഥിതികത്വത്തെ പിറകോട്ടടിപ്പിക്കണം.
വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടമില്ലാത്ത അവസ്ഥയും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയും കോര്‍പറേറ്റുകളെയും ബാങ്കര്‍മാരെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്പോണ്‍സര്‍ചെയ്ത ബെയില്‍ ഔട്ട് പദ്ധതികളും നിലവിലുള്ള വ്യവസ്ഥയിലെ അന്യായവും അസമത്വവും ജനങ്ങളുടെ മുന്നില്‍ വളരെ വ്യക്തമായി മറനീക്കിക്കാണിച്ചിരിക്കുന്നു. കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. ശക്തമായ ഒരു രാഷ്ട്രീയ ബദലായി ഇത് മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ അതിന് കഴിയും.
നവലിബറല്‍ കടന്നാക്രമണങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിലും കേന്ദ്രീകരിച്ചുള്ള ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത് സാമ്രാജ്യത്വ ആഗോളവല്ക്കരണത്തെ പ്രതിരോധിക്കാന്‍ ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങളുണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉല്‍പ്പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇടതുപക്ഷ ബദല്‍ പരിപാടി ആവശ്യപ്പെടണം. അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ശക്തിയെ തടഞ്ഞുനിര്‍ത്താതെ, സാമ്പത്തിക നയങ്ങളില്‍ പുരോഗമനപരമായ മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ കഴിയില്ല. സാമ്പത്തികമേഖലയെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്. കൂറ്റന്‍ ബഹുരാഷ്ട്ര ബാങ്കുകളെ തകര്‍ക്കുകയും വന്‍കിട സാമ്പത്തിക ആസ്തികള്‍ സ്റ്റേറ്റ് ഏറ്റെടുക്കുകയും ചെയ്യണം എന്ന അജന്‍ഡ മുന്നോട്ടുകൊണ്ടുവരേണ്ടത് ആവശ്യമാണ്.
വികസ്വര രാജ്യങ്ങളിലെ ജനങ്ങളുടെ തലയിലേക്ക് പ്രതിസന്ധിയുടെ ഭാരം മാറ്റിവച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. ഈ ശ്രമത്തില്‍ ഐഎംഎഫ്, ലോകബാങ്ക്, ഡബ്ല്യുടിഒ തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. വികസ്വരരാജ്യങ്ങളിലെ ഫിനാന്‍ഷ്യല്‍ വ്യാപാര ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരങ്ങളെ, പ്രത്യേകിച്ചും വ്യവസ്ഥകളോടുകൂടിയ ചെലവുചുരുക്കല്‍ നടപടികള്‍ക്കും അസന്തുലിതമായ സ്വതന്ത്രവ്യാപാര കരാറുകള്‍ക്കും എതിരായ സമരങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
ഓരോ രാജ്യത്തിലെയും സ്ഥിതിഗതികള്‍ക്കനുസരിച്ച് ഇടതുപക്ഷ ബദല്‍ പരിപാടിയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ധനമൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തീട്ടൂരങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട് ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം ആ ദേശരാഷ്ട്രത്തിനുള്ളില്ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളവല്‍ക്കരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല. വര്‍ഗസമരത്തിന്റെ ആഗോളരൂപങ്ങളും സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളും കാലക്രമേണ ശക്തി പ്രാപിക്കുമ്പോള്‍ത്തന്നെ, ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വര്‍ഗസമരത്തെ കുറച്ചുകണ്ടുകൂടാ.
മുതലാളിത്തത്തിനെതിരായ ഏതൊരു വിപ്ലവവെല്ലുവിളിയുടെയും കേന്ദ്രസ്ഥാനം തൊഴിലാളിവര്‍ഗത്തിനാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലുപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് പോസ്റ്റ് മാര്‍ക്സിസ്റ്റുകാര്‍ മറിച്ച് പറയുന്നുണ്ടെങ്കിലും. വികസിത മുതലാളിത്ത ലോകത്തിലെ അപവ്യവസായവല്‍ക്കരണവും അവിടങ്ങളിലെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ വികസ്വര രാജ്യങ്ങളിലേക്ക് കടല്കടത്തികൊണ്ടുപോകുന്നതും കാരണം വികസിത മുതലാളിത്ത രാജ്യങ്ങളിലെ വ്യവസായ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ , വികസ്വര ലോകത്തിലും ലോകത്തെ മൊത്തം എടുക്കുമ്പോഴും തൊഴിലാളിവര്‍ഗത്തിന്റെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. മാത്രമല്ല, സേവനമേഖലകളില്‍ ജോലിചെയ്യുന്നവരും ചൂഷണംചെയ്യപ്പെടുന്ന തൊഴിലാളികള്‍തന്നെയാണ്. അയവേറിയ തൊഴില്‍ വിപണി എന്ന പേരില്‍ അറിയപ്പെടുന്ന തൊഴില്‍ചൂഷണത്തിന്റെയും തൊഴില്‍ രൂപങ്ങളുടെയും മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ലോകത്തെല്ലായിടത്തും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയെ മാറ്റി, പകരം താല്‍ക്കാലികാടിസ്ഥാനത്തിലും (കാഷ്വല്‍) കരാര്‍ അടിസ്ഥാനത്തിലുമുള്ള തൊഴില്‍ വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള പ്രവണത കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. തോന്നുംപടി നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന (ഹയര്‍ ആന്‍ഡ് ഫയര്‍) വ്യവസ്ഥ സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പംതന്നെ നവലിബറല്‍ വാഴ്ചയ്ക്കുകീഴിലെ സാമ്പത്തിക വളര്‍ച്ച അനൗപചാരിക സമ്പദ്വ്യവസ്ഥ ഊതിവീര്പ്പിക്കപ്പെടുന്നതിലേക്കാണ് നയിക്കുന്നത് (തൊഴിലിനെ രൂക്ഷമായ വിധത്തില്‍ ചൂഷണംചെയ്യലും സ്വയം ചൂഷണവും ആണ് അതിന്റെ സ്വഭാവം). രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താല്‍ക്കാലിക ജീവനക്കാരെയും അനൗപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്കരിക്കുക എന്നതാണ് 21ാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.
ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ ഒരു പക്ഷേ നാട്ടിന്‍പുറങ്ങളില്‍ , പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂവുടമകളായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും&ൃറൂൗീ;എന്ന് അവകാശപ്പെടുന്ന നയങ്ങള്‍ മൂന്നാംലോകത്തുള്ള അധ്വാനിക്കുന്ന ജനതയുടെ തലയില്‍ നിരന്തരം കെട്ടിയേല്പ്പിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയും കര്‍ഷക ജനതയുടെ വരുമാനത്തെയും ഉപജീവനമാര്‍ഗങ്ങളെയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലി ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം ഇന്ന് വികസ്വര ലോകത്ത് ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷകരും ഗ്രാമീണ തൊഴിലാളികളും നഗരപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുക എന്നത് ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.
വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും മുഖ്യധാരാ വിശകലനവുമായി ലിംഗപ്രശ്നത്തെ സമന്വയിപ്പിക്കേണ്ടത് 21ാം നൂറ്റാണ്ടിലെ മാര്‍ക്സിസത്തിന്റെ സിദ്ധാന്തത്തിനും പ്രയോഗത്തിനും ആവശ്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ ഹാനികരമായിട്ടുള്ള അധമമായ തൊഴില്‍ വിഭജനപ്രശ്നം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാന്‍ ഏറ്റവും വികസിതമായ മുതലാളിത്ത രാജ്യങ്ങള്‍ക്കുപോലും കഴിയുന്നില്ല. നേരെമറിച്ച് നവലിബറല്‍ വാഴ്ചയ്ക്കു കീഴില്‍ സാമൂഹ്യമേഖലയില്‍ വരുത്തുന്ന ഉയര്‍ന്ന തോതിലുള്ള വെട്ടിക്കുറയ്ക്കലിന്റെ അര്‍ഥം, സമ്പദ്വ്യവസ്ഥയുടെ ഭഭാരം ഒട്ടുംതന്നെ ആനുപാതികമല്ലാത്ത വിധത്തില്‍ വഹിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നാണ്. അതേ അവസരത്തില്‍ത്തന്നെ, സ്ത്രീകളെക്കൊണ്ട് കുറഞ്ഞ കൂലിക്ക് ജോലി ചെയ്യിക്കുന്നതിലൂടെയുള്ള ചൂഷണം മിച്ചമൂല്യം ഊറ്റിയെടുക്കുന്നതിനുള്ള സുപ്രധാന സ്രോതസ്സായി വര്‍ത്തിക്കുന്നു.
തുല്യമല്ലാത്ത വേതനത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ വിവേചനം, വിവേചനപരമായ തൊഴില്‍ സമ്പ്രദായങ്ങളും പ്രയോഗങ്ങളും, തൊഴില്‍ശക്തിയുടെ പുനരുല്‍പ്പാദനത്തിന്റെ അര്‍ഥശാസ്ത്രം എന്നിവയെല്ലാം കാണിക്കുന്നത് ഈ വിവേചനം മുതലാളിത്ത ഉല്‍പ്പാദനവ്യവസ്ഥയില്‍ വ്യവസ്ഥാപിതമായിത്തന്നെ അന്തര്‍ലീനമാണെന്നാണ്. ജോലിയുടെ അദൃശ്യവല്‍ക്കരണവും മൂല്യശോഷണവും പുരുഷാധിപത്യ ജീവിതരീതിയുടെ മേധാവിത്വവുമെല്ലാം നവലിബറല്‍ മുതലാളിത്തത്തിന്‍കീഴില്‍ സ്ത്രീകളുടെമേലുള്ള ചൂഷണത്തെ കൂടുതല്‍ പ്രബലമാക്കിത്തീര്‍ക്കുകയാണ്. പുരുഷാധിപത്യ ചൂഷണത്തില്‍നിന്നും വര്‍ഗാടിസ്ഥാനത്തിലുള്ള ചൂഷണത്തില്‍നിന്നും സ്ത്രീകളെ മോചിപ്പിക്കേണ്ടതിന്റെ പ്രാധാന്യം സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനുള്ള ഇടതുപക്ഷ ബദല്‍ അംഗീകരിക്കണം.
പരിസ്ഥിതിയുടെയും പരിസരത്തിന്റെയും വിനാശമാണ് ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്നം. മനുഷ്യനും പ്രകൃതിക്കും അത് ഭീഷണിയാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ നവലിബറല്‍ മുതലാളിത്തത്തിനെതിരായ സമരത്തിന്റെയും അതിനുപകരമുള്ള ബദല്‍ കെട്ടിപ്പടുക്കുന്നതിനുള്ള സമരത്തിന്റെയും ഒരു സുപ്രധാന ഘടകം പരിസരം സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള ശരിയായ ധാരണയുണ്ടാക്കലും പരിസ്ഥിതിയും മനുഷ്യജീവനും സംരക്ഷിക്കുന്നതിനുള്ള സമരവും ആണ്. ആഗോളപരിസ്ഥിതിക്ക് നേര്‍ക്കുള്ള ഭീഷണിയുടെ പ്രാഥമികമായ കാരണം മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ള സ്വഭാവമാണ്. വന്‍കിട കോര്‍പറേറ്റുകള്‍ പ്രകൃതിവിഭവങ്ങളെ കവര്‍ന്നെടുക്കുന്ന പ്രവണതയും പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണതയും സാമ്രാജ്യത്വ ആഗോളവല്‍ക്കരണകാലത്ത് ഏറ്റവും ഉയര്‍ന്ന രൂപത്തിലെത്തിയിരിക്കുന്നു. ആഗോളതാപനവും കാലാവസ്ഥാമാറ്റവും മാനവരാശിക്ക് നേരെയുള്ള പൊതുഭീഷണിയാണെങ്കില്ക്കൂടി അതിന്റെ ഉത്തരവാദിത്തം കൂടുതലും സമ്പന്ന വ്യവസായവല്‍കൃത രാഷ്ട്രങ്ങള്‍ക്കാണ്. പരിസരത്തെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതികമായ പ്രശ്നത്തെ കൈകാര്യംചെയ്യുന്നതില്‍ തുല്യത ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള സമരം ഇടതുപക്ഷ ബദല്‍ പരിപാടിയില്‍ ഉണ്ടായിരിക്കണം. (അവസാനിക്കുന്നില്ല)
ഇന്ത്യയുടെ അനുഭവം
പ്രകാശ് കാരാട്ട്
Posted on: 11-Feb-2012 06:15 AM
1991ലാണ് ഇന്ത്യയില്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യകാലത്തെ കേന്ദ്രനിയന്ത്രിത നയങ്ങളില്‍നിന്ന് 1980കളില്‍ ക്രമേണ അകന്നുപോയതിനുശേഷം ഇന്ത്യയിലെ ഭരണവര്‍ഗങ്ങള്‍ (അതിലെ ഏറ്റവും പ്രമുഖമായ വിഭാഗം വന്‍കിട ബൂര്‍ഷ്വാസിയാണ്) നവ ലിബറല്‍ ചട്ടക്കൂടിനെ ഗാഢമായി പുണര്‍ന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) കൂടുതല്‍ ഉയര്‍ന്ന നിരക്കിലുള്ള വളര്‍ച്ചയോടൊപ്പംതന്നെ വര്‍ധിച്ച തോതിലുള്ള അസമത്വവും തൊഴിലാളികളുടെമേലുള്ള കൂടുതല്‍ രൂക്ഷമായ ചൂഷണവും നടക്കുകയാണ്. കര്‍ഷകജനതയെ ഞെക്കിപ്പിഴിയുന്നു; വലിയ തോതിലുള്ള കാര്ഷികത്തകര്ച്ചയുമുണ്ടാകുന്നു. വന്‍കിട കോര്‍പറേറ്റുകളും വിദേശമൂലധനവും ഇന്ത്യയിലെ പ്രകൃതിവിഭവങ്ങളും പൊതുആസ്തികളും കൊള്ളചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം അതിന് സഹായവും അവസരവും ഒരുക്കുകയാണ് ചെയ്യുന്നത്.
പക്ഷേ, ഈ നവ ലിബറല്‍ നയങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. ട്രേഡ് യൂണിയനുകളും ജനകീയപ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്ന ചെറുത്തുനില്‍പ്പ് കാരണം, ധനകാര്യമേഖലയെ പൂര്‍ണമായും ഉദാരവല്‍ക്കരിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ വിജയിച്ചിട്ടില്ല. സാമ്പത്തികപ്രതിസന്ധിയുടെ ഏറ്റവും വിനാശകരമായ ആഘാതങ്ങളില്‍നിന്ന് ഇന്ത്യയെ ഇതുവരെ രക്ഷിച്ചുനിര്‍ത്തിയത് ഇതാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനുള്ള സമരം നടന്നുകൊണ്ടിരിക്കുകയാണ്. നഗ്നമായ സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നതിനുപകരം പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ക്രമേണ വില്‍ക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഭ്യന്തര സാമ്പത്തികനയങ്ങളിലുള്ള വ്യതിയാനം ഇന്ത്യയുടെ വിദേശനയത്തില്‍ പ്രതിഫലിച്ചുകാണാം. അമേരിക്കയുമായി ഇന്ത്യ തന്ത്രപരമായ സഖ്യം ഉണ്ടാക്കുന്നതിലും സ്വതന്ത്രമായ വിദേശനയം സ്വീകരിക്കുന്നതില്‍നിന്ന് വ്യതിചലിച്ചുപോകുന്നതിലും ഇത് പ്രകടമായിക്കാണാം.
നവലിബറല്‍ നയങ്ങളെയും അമേരിക്കന്‍ അനുകൂല വിദേശനയത്തെയും എതിര്‍ക്കുന്ന കാര്യത്തില്‍ ഇടതുപക്ഷം മുന്‍നിരയില്‍ത്തന്നെയുണ്ട്. നവ ലിബറല്‍ നയങ്ങളെല്ലാം പൂര്‍ണമായ തോതില്‍ നടപ്പാക്കുന്നതില്‍നിന്നും അമേരിക്കയുടെ തന്ത്രപരമായ ഗൂഢതന്ത്രങ്ങള്‍ക്കുമുന്നില്‍ പൂര്‍ണമായും കീഴടങ്ങുന്നതില്‍നിന്നും കേന്ദ്രസര്‍ക്കാരിനെ ഇതുവരെ തടഞ്ഞുനിര്‍ത്തിയത് ഇടതുപക്ഷത്തിന്റെയും മറ്റ് ജനാധിപത്യശക്തികളുടെയും ഈ നിലപാടാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായുള്ള ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ വര്‍ധമാനമായ കൂട്ടുപങ്കാളിത്തത്തെ ചെറുത്തുതോല്‍പ്പിക്കാതെ, നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ് നമ്മുടെ അനുഭവം. ഈ നയങ്ങളെ ചെറുക്കുന്നതില്‍ ഇടതുപക്ഷം വഹിച്ച പങ്കിന്റെ ഫലമായി ഇടതുപക്ഷശക്തികള്‍ക്കെതിരായി വിശേഷിച്ച് പശ്ചിമബംഗാളില്‍ , സംഘടിതമായ ആക്രമണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 34 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ 2011 മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയാണ് പശ്ചിമബംഗാള്‍ എന്നതിനാല്‍ ആ സംസ്ഥാനത്തെ പരാജയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.
ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി അവിടെ അക്രമങ്ങളും അടിച്ചമര്‍ത്തലും നടക്കുകയാണ്. എങ്കിലും നവലിബറല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളും അധ്വാനിക്കുന്ന ജനങ്ങളുടെ പ്രക്ഷോഭങ്ങളും നയിച്ചുകൊണ്ട് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കുന്നതിന് ഇടതുപക്ഷത്തിന് കഴിയും. കേരളത്തിലാകട്ടെ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സഖ്യം വളരെ നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. അഞ്ച് കൊല്ലം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറിമാറിവരുന്ന ആവര്‍ത്തനചക്രത്തെ തകര്‍ക്കുന്നതില്‍ ഇടതുപക്ഷം ഏതാണ്ട് വിജയിക്കുകതന്നെ ചെയ്തു. സാമൂഹ്യക്ഷേമ പരിപാടികള്‍ നടപ്പാക്കുന്ന കാര്യത്തിലും പൊതുമേഖലാസ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്ന കാര്യത്തിലും ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൈവരിച്ച നേട്ടത്തിന് ജനങ്ങള്‍ക്കിടയില്‍നിന്ന് വ്യാപക പിന്തുണ ലഭിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭ്യമായ അധികാരങ്ങളുടെയും വിഭവങ്ങളുടെയും കാര്യത്തില്‍ കടുത്ത പരിമിതികളുണ്ടായിരുന്നിട്ടും പശ്ചിമബംഗാളിലും കേരളത്തിലും നിലവിലുണ്ടായിരുന്നതും ത്രിപുരയില്‍ ഇപ്പോഴും തുടരുന്നതുമായ ഇടതുപക്ഷനേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഭഭൂപരിഷ്കരണ നടപടികളിലൂടെ ഉണ്ടാക്കിയ നേട്ടങ്ങള്‍ ദൃഢീകരിക്കുന്നതിനും അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശ്രമിച്ചു.
മൗലികമായ മാറ്റങ്ങളുണ്ടാക്കുന്നതിന് പരിമിതിയുണ്ടെങ്കിലും തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനതയെയും മറ്റ് ജനകീയപ്രസ്ഥാനങ്ങളെയും സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതിനും സഹായിക്കുന്ന ഈ സര്‍ക്കാരുകള്‍ ദേശീയതലത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജവും നല്കുന്നു. ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹ്യമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തികഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹ്യ അടിച്ചമര്ത്തലിനോടൊപ്പംതന്നെ മുതലാളിത്തചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും നിലനില്ക്കുന്നു. വര്‍ഗചൂഷണത്തിലൂടെ മിച്ചമൂല്യം കവര്‍ന്നെടുക്കുന്ന ഭരണവര്‍ഗം തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിനായി വിവിധ തരത്തിലുള്ള സാമൂഹ്യമര്ദനങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്. ഉദാരവല്‍ക്കരണത്തിന്റെ കടന്നാക്രമണത്തെ ചെറുക്കുന്നതിനായി എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതാദ്യമായി കഴിഞ്ഞവര്‍ഷം ഒന്നിച്ചുചേര്‍ന്നു. അവയുടെ സംയുക്തപരിപാടിയും സംയുക്തപ്രക്ഷോഭങ്ങളും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ ഒന്നിപ്പിച്ചു വിളക്കിച്ചേര്‍ത്തു. എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്ന ഒരുദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് 2012 ഫെബ്രുവരി 28ന് ;നടക്കുകയാണ്.
ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള പാതയൊരുക്കുന്നതിന്റെ പരിപാടിക്കുവേണ്ടി സിപിഐ എം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടത്തിലേക്കെത്താനായി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നത്തെ ആഗോള മുതലാളിത്ത പ്രതിസന്ധിക്ക് രണ്ട് പ്രധാന സവിശേഷതകളുണ്ട്. ഇടതുപക്ഷം രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ബദലുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവയാണത്. ഒന്നാമത്, ഇപ്പോള്‍ അനുഭവപ്പെടുന്ന മാന്ദ്യം ദീര്‍ഘകാലം നില്‍ക്കാനുള്ള സാധ്യതയുണ്ട്. വികസിത മുതലാളിത്തരാജ്യങ്ങളിലെ സര്‍ക്കാരുകളൊന്നും ഇപ്പോള്‍ ധനപരമായ ഉത്തേജനത്തെക്കുറിച്ച് സംസാരിക്കുന്നില്ല. അതിനുപകരം ചെലവുചുരുക്കല്‍ നടപടികളിലൂടെ ജനങ്ങളുടെമേല്‍ നഗ്നമായ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്, പ്രതിസന്ധി വികസിത മുതലാളിത്തത്തിന്റെ കേന്ദ്രത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്; ചുറ്റുപാടുകളിലല്ല. വികസ്വര മുതലാളിത്തരാജ്യങ്ങളിലെ ജനങ്ങളെ ബാധിച്ചത്ര തന്നെ രൂക്ഷമായി പ്രതിസന്ധിയുടെ ആഘാതം വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളെയും ബാധിക്കുന്നുണ്ട്. വികസ്വരലോകത്തിലെ സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം വികസിത മുതലാളിത്തരാജ്യകേന്ദ്രങ്ങളിലെ സമരങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും ഇത് വഴി തുറക്കുന്നു. ഈ രണ്ട് സമരധാരകള്‍ക്കും പരസ്പരം ശക്തിപ്പെടുത്താന്‍ കഴിയും. ചുരുക്കിപ്പറഞ്ഞാല്‍ , ഫിനാന്‍സിന്റെ ചാലകശക്തിയാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നവ ലിബറല്‍ മുതലാളിത്തത്തിനെതിരായും അതിനെ രാഷ്ട്രീയാധികാരംകൊണ്ടും സൈനികശക്തികൊണ്ടും സ്ഥായിയായി നിലനിര്‍ത്തുന്ന സാമ്രാജ്യത്വവ്യവസ്ഥയ്ക്കെതിരായുള്ള സമരവും ഇടതുപക്ഷ ബദല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യമാണ്. (അവസാനിച്ചു)
പകർത്തിവയ്പുകൾ
ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.
Saturday, February 11, 2012
പിണറായി സെക്രട്ടറി
പിണറായി സെക്രട്ടറി
(കെ എം മോഹന്‍ദാസ്, ദേശാഭിമാനി ദിനപ്പത്രം)
Posted on: 11-Feb-2012 06:01 AM
ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗര്‍(തിരു): സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. വ്യക്തിഹത്യ നടത്തി തളര്‍ത്താനാകുമെന്ന് വ്യാമോഹിച്ച മാധ്യമങ്ങള്‍ക്കും ജാതിമതവര്ഗീയ ശക്തികള്‍ക്കും ഒറ്റുകാര്‍ക്കും മുമ്പില്‍ നെഞ്ചുവിരിച്ചുനിന്ന്, നേരിയ പോറല്പോലുമേല്ക്കാന് അനുവദിക്കാതെ പാര്‍ടിയെ നയിച്ച പിണറായി അഞ്ചാം തവണയാണ് സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെടുന്നത്. അപവാദങ്ങളുടെ കുത്തൊഴുക്കില്‍ പകച്ചുനില്‍ക്കാതെ, ആക്രമണത്തിന്റെ കുന്തമുനകള്‍ അക്ഷോഭ്യനായി നേരിട്ട് ചെങ്കൊടിയുടെ മാനം കാത്ത ജനനായകനെ തലസ്ഥാന നഗരത്തില്‍ ആദ്യമായി ചേര്‍ന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് പാര്‍ടിയുടെ സാരഥ്യമേല്‍പ്പിച്ചത്.
സമസ്തമേഖലകളിലെയും ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തിലൂടെ തലസ്ഥാന ജില്ല കണ്ട ഏറ്റവുംവലിയ ജനമുന്നേറ്റമായി മാറിയ സമ്മേളനം 85 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. കോഴിക്കോട്ട് ചേരാനിരിക്കുന്ന പാര്‍ടികോണ്‍ഗ്രസിലേക്ക് 175 പ്രതിനിധികളെയും തെരഞ്ഞെടുത്തു. ടി കൃഷ്ണന് ചെയര്‍മാനായി അഞ്ചംഗ കണ്ട്രോള് കമീഷന് രൂപീകരിച്ചു. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 85 അംഗ സംസ്ഥാനകമ്മിറ്റിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കയാണ്. 12 പേരെ പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പാര്‍ടി ജില്ലാ സെക്രട്ടറിമാരായ പി പി വാസുദേവന്‍(മലപ്പുറം), സി കെ രാജേന്ദ്രന്(പാലക്കാട്), എ സി മൊയ്തീന്(തൃശൂര്‍), സി ബി ചന്ദ്രബാബു(ആലപ്പുഴ), ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ജെയിംസ് മാത്യു(കണ്ണൂര്‍), എ പ്രദീപ്കുമാര്‍ (കോഴിക്കോട്), ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന് , എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു, എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ പി മേരി(ഇടുക്കി), എന്‍ ആര് ബാലന്(തൃശൂര്‍), കോലിയക്കോട് കൃഷ്ണന്‍നായര്‍(തിരുവനന്തപുരം) എന്നിവരാണ് പുതിയ അംഗങ്ങള്‍ . കെ കെ മാമക്കുട്ടി, സി ഒ പൗലോസ്, പി ആര് രാജന് , എം കേളപ്പന് , സരോജിനി ബാലാനന്ദന് , ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ പുതിയ കമ്മറ്റിയിലില്ല.
വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ പിണറായി വിജയന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. ഏകകണ്ഠമായി പാനല്‍ അംഗീകരിച്ചു. തുടര്‍ന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മറ്റിയുടെ ആദ്യയോഗം ചേര്‍ന്നു. വി എസ് അച്യുതാനന്ദന് സെകട്ടറിസ്ഥാനത്തേക്ക് പിണറായിയുടെ പേര് നിര്‍ദേശിച്ചു. ടി ശിവദാസമേനോന് പിന്താങ്ങി. ക്രഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ ജി സുധാകരന് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന് അന്തരിച്ചതിനെത്തുടര്‍ന്ന് 1998 സെപ്തംബറിലാണ് പിണറായി പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17ാം സംസ്ഥാന സമ്മേളനം പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറം സമ്മേളനത്തിലും 2008 ഫെബ്രുവരിയില്‍ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ടിയിലെ വിഭാഗീയതയ്ക്ക് അന്ത്യംകുറിച്ച് പ്രസ്ഥാനത്തിന് കൂടുതല്‍ കരുത്തു പകരാന്‍ കഴിഞ്ഞ അഭിമാനവുമായാണ് തിരുവനന്തപുരം സമ്മേളനം ചേര്‍ന്നത്. സമ്മേളനത്തെക്കുറിച്ച് മാധ്യമങ്ങള്‍ അസംബന്ധങ്ങളാണ് പ്രചരിപ്പിച്ചതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാലു വര്‍ഷത്തിനിടയില്‍ സംഘടനാരംഗത്തും പൊതുസ്വാധീനത്തിന്റെ കാര്യത്തിലും നല്ല നിലയില്‍ മുന്നോട്ടുപോകാനായതായി സമ്മേളനം വിലയിരുത്തിയതായും പിണറായി പറഞ്ഞു.

Labels:
പിണറായി വിജയന്,
രാഷ്ട്രീയം,
ലേഖനം,
സമ്മേളനം,
സംസ്ഥാന സമ്മേളനം,
സി.പി.ഐ.എം
സി കെ ചന്ദ്രപ്പന് സിപിഐ സംസ്ഥാന സെക്രട്ടറി
സി കെ ചന്ദ്രപ്പന് സിപിഐ സംസ്ഥാന സെക്രട്ടറി
ദേശാഭിമാനി
Posted on: 11-Feb-2012 02:26 PM
കൊല്ലം: സി കെ ചന്ദ്രപ്പനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. നാലുദിവസമായി കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് ചന്ദ്രപ്പനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷം മുന്‍പ് വെളിയം ഭാര്ഗവന് സെക്രട്ടറി പദം ഒഴിഞ്ഞതോടെയാണ് ചന്ദ്രപ്പന് സിപിഐ സെക്രട്ടറിയായി ചുമതലയേറ്റത്. 89അംഗ സംസ്ഥാ സമിതിയെയും കണ്ട്രോള് കമ്മീഷനെയും സമ്മേളനം തെരഞ്ഞെടുത്തു.
മുന്‍ എംപിയും 75കാരനുമായ ചന്ദ്രപ്പന് ആലപ്പുഴ വയലാര്‍ സ്വദേശിയും പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വംകൊടുത്ത സി കെ കുമാരപ്പണിക്കരുടെ മകനുമാണ്.
ചുവപ്പ്സേന പരേഡ്, ബഹുജനറാലി, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ ശനിയാഴ്ച വൈകീട്ട് സമ്മേളനം സമാപിക്കും.

സി.കെ.ചന്ദ്രപ്പന്,
സി.പി.ഐ
ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി
ആശയ, സാമൂഹ്യ തലത്തില്‍ കൂടുതല്‍ ഇടപെടും: പിണറായി
ദേശാഭിമാനി
Posted on: 11-Feb-2012 01:04 PM
തിരു: കേരളത്തില്‍ പാര്‍ട്ടിക്ക് ബഹുജന പിന്തുണ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തിരുവനന്തപുരം കേസരിയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ പറഞ്ഞു. ബ്രാഞ്ചുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും.
പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും ആശയക്കുഴപ്പത്തിലാക്കുന്ന പ്രചാരണങ്ങളെ നേരിടാന്‍ ലോക്കല്‍തലം മുതല്‍ അനുഭാവിയോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ച് റിപ്പോര്‍ട്ടിങ്ങ് നടത്തും. ഏരിയാതലത്തില്‍ പാര്‍ട്ടി താല്പര്യമുള്ളവരുടെ യോഗങ്ങള്‍ ഏരിയാതലത്തില്‍ വിളിച്ചുചേര്‍ക്കും. പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരുടെ ആശങ്കകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. പുതിയ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് അജന്‍ഡ നിശ്ചയിച്ച് പ്രവര്‍ത്തിക്കും. പാര്‍ട്ടി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുപുറമെ ബഹുജന വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഗ്രാമങ്ങള്‍ തോറും ചര്‍ച്ചകളും പരിപാടികളും നടത്തും. വായനശാലകളുടെയും മറ്റും പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുന്നതിനായി പ്രവര്‍ത്തിക്കും. മദ്യാസക്തിക്കെതിരെയുള്ള പേരാട്ടം ശക്തിശപ്പടുത്തും. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഏറ്റെടുക്കും.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കും. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ രാഷ്ട്രീയമുള്ളവരാണ് പാര്‍ട്ടിയെ എതിര്‍ക്കുന്നത്. കേരളത്തില്‍ ചില മതമേലധ്യക്ഷന്മാര് പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ തന്നെ അവര്‍ മറ്റു സംസ്ഥാനങ്ങളിലെത്തുമ്പോള്‍ സിപിഐ എമ്മാണ് തങ്ങളെ സഹായിക്കുന്നതെന്ന കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ കേരളത്തില്‍ തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കൂടുതല്‍ പേര് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നും പാര്‍ട്ടിയിലേക്ക് സജീവമായി വരുന്നുണ്ട്. മുസ്ലിം വിഭാഗത്തിലെ ദരിദ്രര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതെല്ലാം ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി ജാഗ്രത കാട്ടുമെന്നും പിണറായി പറഞ്ഞു.
വര്‍ഗ യുവജന സംഘടനകള്‍ ശക്തിപ്പെടുത്തും. മറുനാടന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയും. ആദിവാസി പട്ടികവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും ഏറ്റെടുക്കും. പിഡിപിയുമായി സഖ്യമോ ധാരണയോ ഉണ്ടായിരുന്നില്ല. അവര്‍ ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചതില്‍ തെറ്റില്ല അവരുമായി വേദി പങ്കിട്ടത് ശരിയായില്ലെന്ന് പിന്നീട് പാര്‍ട്ടി വിലയിരുത്തി.
സമ്മേളനത്തിലെ കാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയാന്‍ മാത്രം സംഘടനാ കാര്യങ്ങള്‍ അറിയാത്തയാളല്ല വി എസ് എന്നും വ്യാഖ്യാനിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കേണ്ടെന്നും തിരുവനന്തപുരത്ത് പൊതു സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നടത്തിയ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പിണറായി തുടര്‍ന്നു. സംസ്ഥാനകമ്മറ്റിയംഗമെന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരിമിതിയുള്ളതിനാലാണ് സരോജിനി ബാലാനന്ദനെ ഒഴിവാക്കിയത്. അവരെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയാക്കിയിട്ടുണ്ട്. സംസ്ഥാനകമ്മറ്റിക്ക് എന്നും അവരോട് ആദരവുണ്ട്. ഇത്രയും കാലം പ്രവര്‍ത്തിച്ച സംസ്ഥാനകമ്മറ്റിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോഴുള്ള കേവല വികാരപ്രകടനം മാത്രമായി അവരുടെ പ്രതികരണത്തെ കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.

ചെങ്കടല്‍
ചെങ്കടല്‍
കെ ശ്രീകണ്ഠന്
ദേശാഭിമാനി
Posted on: 11-Feb-2012 12:48 PM
തിരു: കാലത്തിന്റെ ഉണര്‍ത്തുപാട്ടുമായി ചുവടുവച്ച മഹാപ്രവാഹം അനന്തപുരിയെ ചെങ്കടലാക്കി. ചുവന്നു തുടുത്ത നഗരവീഥികള്‍ രക്തനക്ഷത്ര ശോഭയില്‍ ജ്വലിച്ചു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ അജയ്യത വിളംബരം ചെയ്ത് ജനസാഗരം ഇരമ്പിയാര്‍ത്തു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന റാലി തലസ്ഥാന നഗരിയില്‍ ജനമുന്നേറ്റത്തിന്റെ പുതിയ ചരിത്രമെഴുതി. വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും ഐക്യവും വിളിച്ചോതിയ ജനലക്ഷങ്ങളുടെ റാലിയും ചുവപ്പ്സേനാ മാര്‍ച്ചും നഗരവീഥികളെ ത്രസിപ്പിക്കുകയായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ ചുവടുവച്ച ചെമ്പടയും ചെങ്കൊടികളുമായി സമര്‍പ്പിത മനസ്സോടെ ഒഴുകി നീങ്ങിയ ജനലക്ഷങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് ആദ്യമായി വേദിയൊരുങ്ങിയ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം അവിസ്മരണീയമായി. നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സംഗമിച്ചശേഷമാണ് പൊതുസമ്മേളന നഗരിയായ സ. ഇ ബാലാനന്ദന് നഗറി(ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം)ലേക്ക് ചുവപ്പ് സേനയും പ്രകടനവും നീങ്ങിയത്.
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഐ എം എന്ന് വിളിച്ചോതിയ മഹാസംഗമത്തിനാണ് തലസ്ഥാനം സാക്ഷിയായത്. ചരിത്രത്തിന്റെ കുളമ്പടി മുഴങ്ങിയ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ ചെങ്കടലായി. സമാപന പൊതുസമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആവേശത്തേരിലേറി ഒഴുകി നീങ്ങിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ നഗരം വീര്‍പ്പുമുട്ടി. മാഞ്ഞാലിക്കുളം ഗ്രൗണ്ടില്‍നിന്നും വെള്ളയമ്പലം മാനവീയം വീഥിയില്‍നിന്നുമാണ് ചുവപ്പ്സേന മാര്‍ച്ച് തുടങ്ങിയത്. അഞ്ചു കേന്ദ്രങ്ങളില്‍നിന്ന് ആരംഭിച്ച പൊതുപ്രകടനം കിലോമീറ്ററുകള്‍ താണ്ടിയാണ് പൊതുസമ്മേളന നഗരിയിലെത്തിയത്. രക്തസാക്ഷികളുടെ വീരസ്മരണ തുടിച്ചുനിന്ന നഗരവീഥികളിലൂടെ ആയിരക്കണക്കിന് ചുവപ്പുസേനാംഗങ്ങള്‍ മാര്‍ച്ചുചെയ്തു. മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിനിധി സമ്മേളന നഗരിയായ എ കെ ജി ഹാളില്‍നിന്ന് പാര്‍ടി നേതാക്കളും പ്രതിനിധികളും സ്റ്റേഡിയത്തിലേക്ക് പ്രകടനമായി എത്തി. ചുവപ്പ്സേന സ്റ്റേഡിയത്തില്‍ അണിനിരന്നതോടെ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തുറന്ന ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ജില്ലാ വളന്റിയര്‍ ക്യാപ്റ്റന്‍ കെ എസ് സുനില്‍കുമാര്‍ ഇരുവരെയും അനുഗമിച്ചു. വെള്ളിയാഴ്ച ഉച്ചമുതല്‍ തുടങ്ങിയ മഴയെ തെല്ലും കൂസാതെയാണ് ചുവപ്പ് വളന്റിയര്‍മാര്‍ മാര്‍ച്ച് ചെയ്ത് എത്തിയത്. അതിന് മുമ്പുതന്നെ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ ജനങ്ങള്‍ നിറഞ്ഞിരുന്നു. പ്രശസ്ത ഗായകന് ആമച്ചല്‍ രവിയുടെ നേതൃത്വത്തിലുള്ള സംഘം വിപ്ലവഗാനങ്ങള്‍ പാടി ജനാവലിയെ സ്വാഗതംചെയ്തു. സര്‍വകലാശാല പ്രതിഭകളുടെ നാടന്‍ വൃന്ദവാദ്യം ഇമ്പമേകി. പൊതുസമ്മേളനം ആരംഭിച്ചപ്പോഴും നഗരത്തിന്റെ വിവിധ കോണുകളില്‍നിന്ന് ആരംഭിച്ച ജനപ്രവാഹം നിലച്ചിരുന്നില്ല. സ്റ്റേഡിയം ലക്ഷ്യമാക്കി നീങ്ങിയ ജനങ്ങളിലേറെ പേര്‍ക്കും അകത്ത് പ്രവേശിക്കാനായില്ല.
പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. പിണറായി വിജയന് അധ്യക്ഷനായി. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന് , കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍കൂടിയായ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് സ്വാഗതം പറഞ്ഞു. ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകരും വളന്റിയര്‍മാരുമാണ് പ്രകടനത്തിലും മാര്‍ച്ചിലും അണിനിരന്നത്. ഒരു ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടു ലക്ഷം പേരാണ് പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതെങ്കിലും മൂന്നുലക്ഷത്തോളം പേര് പങ്കെടുത്തു. കേരളീയവേഷം ധരിച്ച് നീങ്ങിയ സ്ത്രീകളും നാടന്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും റാലിക്ക് ശോഭ പകര്‍ന്നു. തലസ്ഥാന നഗരിയുടെ പഴമയും പെരുമയും വിളിച്ചോതുന്ന കിഴക്കേകോട്ടയുടെ ചാരുതയോടെ പുനരാവിഷ്കരിച്ച പൊതുസമ്മേളന വേദി ദൃശ്യവിസ്മയം പകര്‍ന്നു. പൊതുസമ്മേളനത്തിനുശേഷം കലാഭവന്‍ മണിയും സംഘവും മെഗാഷോ 'മണികിലുക്കം' അവതരിപ്പിച്ചു.

ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്
ജനവിരുദ്ധനയങ്ങളും അഴിമതിയും ചെറുക്കുന്നത് ഇടതുപക്ഷം മാത്രം: കാരാട്ട്
സ്വന്തം ലേഖകന്‍
ദേശാഭിമാനി
Posted on: 11-Feb-2012 12:23 AM
തിരു: ജനദ്രോഹ സാമ്പത്തികനയങ്ങളും അഴിമതിയും തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ ജനങ്ങള്‍ക്കു മുന്നിലെ പോംവഴി ഇടതുപക്ഷം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം മുന്‍കൈയെടുത്ത് മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ സഹായത്തോടെ ശക്തമായ ബദല്‍ ഉയര്‍ത്തും. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് സ. ഇ ബാലാനന്ദന്‍നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കാരാട്ട്. യുപിഎ സര്‍ക്കാരിന്റെ മൂന്നുവര്‍ഷത്തെ ഭരണം രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കി. ആയിരക്കണക്കിന് കൃഷിക്കാരെ യുപിഎ ഭരണം ആത്മഹത്യയിലേക്ക് നയിച്ചു. ആന്ധ്രയില്‍ ജനുവരിയില്‍മാത്രം 160 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ , കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ , ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം 31 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. കേരളത്തിലേതുപോലെ, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ രണ്ടുമാസത്തെ ഭരണത്തിനിടയില്‍ 31 കര്‍ഷകര്‍ ആത്മഹത്യചെയ്തു. 34 വര്‍ഷത്തെ ഇടതുപക്ഷഭരണത്തില്‍ ബംഗാളില്‍ കര്‍ഷക ആത്മഹത്യയെപ്പറ്റി കേട്ടുകേള്‍വിയില്ലായിരുന്നു. കാര്‍ഷികപ്രതിസന്ധി അവസാനിപ്പിക്കാനും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ ശക്തമായ ബദല്‍ ഉയര്‍ത്താനും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും മാത്രമേ കഴിയൂ എന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. തൊഴിലെടുക്കുന്ന എല്ലാവരുടെയും ജീവിതം കടുത്ത കടന്നാക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. യുപിഎ സര്‍ക്കാരിന് അതില്‍ വേവലാതിയില്ല. ബഹുരാഷ്ട്രകുത്തകകളുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതില്‍മാത്രമാണ് താല്‍പ്പര്യം. കേരളത്തിലടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും, വാള്‍മാര്‍ട്ടടക്കമുള്ള ബഹുരാഷ്ട്രകുത്തകകളെ ചില്ലറവില്‍പ്പന മേഖലയിലേക്ക് ക്ഷണിച്ചുവരുത്താനുള്ള തീരുമാനത്തില്‍നിന്ന് മന്‍മോഹന്‍സിങ് പിന്മാറിയിട്ടില്ല. ലക്ഷക്കണക്കിന് ചെറുകിടവ്യാപാരികളുടെ ഉപജീവനം മുടക്കുന്ന ഈ നയത്തിനെതിരെ സിപിഐ എം വന്‍പ്രക്ഷോഭം സംഘടിപ്പിക്കും. കോണ്‍ഗ്രസിന്റെ അതേസാമ്പത്തികനയമാണ് ബിജെപിയും പിന്തുടരുന്നത്. അഴിമതിയിലും ബിജെപി കോണ്‍ഗ്രസിനെപ്പോലെതന്നെയാണെന്ന് തെളിയിക്കുന്നതാണ് കര്‍ണാടകത്തിലെ സംഭവവികാസങ്ങള്‍ . നവ ഉദാരനയങ്ങള്‍ക്കും അമേരിക്കയുമായി യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കുന്ന ബന്ധങ്ങള്‍ക്കും എതിരെ നില്‍ക്കുന്നതിനാലാണ് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്. പശ്ചിമബംഗാളില്‍ ക്രൂരമായ ആക്രമണം നടക്കുന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 19ന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റാലി ബംഗാളില്‍ സിപിഐ എമ്മിന്റെ കഥകഴിഞ്ഞെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാവും. സിപിഐ എമ്മിന്റെ മുന്നേറ്റം്തടയാന്‍ കഴിയില്ലെന്ന് റാലി പ്രഖ്യാപിക്കും. കേരളത്തിലെ ഏറ്റവും വലിയ പാര്‍ടിയായ സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വന്‍തോതില്‍ ബഹുജനശ്രദ്ധയും മാധ്യമശ്രദ്ധയുമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ,മാധ്യമങ്ങളില്‍ സമ്മേളനത്തെപ്പറ്റി വന്നതെല്ലാം വിശ്വസിക്കരുത്. രാഷ്ട്രീയ അനുഭവങ്ങളും സംഘടനാകാര്യങ്ങളും അവലോകനംചെയ്ത് ചര്‍ച്ചചെയ്യുന്ന സമ്മേളനം, വിമര്‍ശവും സ്വയംവിമര്‍ശവും നടത്തി കൂട്ടായ തീരുമാനത്തിലെത്തുകയാണ് ചെയ്യുന്നത്. വളരെയേറെ ഐക്യത്തോടെയും പ്രശ്നങ്ങളെ ശരിയായ രീതിയില്‍ സമീപിച്ചും നടത്തിയ ഈ സമ്മേളനം നാഴികക്കല്ലാണ് കാരാട്ട് പറഞ്ഞു.

കരുത്തിന്റെ ചെങ്കൊടി പാറിപ്പറക്കട്ടെ
കരുത്തിന്റെ ചെങ്കൊടി പാറിപ്പറക്കട്ടെ
ദേശാഭിമാനി മുഖപ്രസംഗം
Posted on: 10-Feb-2012 11:55 PM
സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം പാര്‍ടിയുടെ സംഘടനാപരമായ കരുത്തും സൈദ്ധാന്തികമായ ദാര്‍ഢ്യവും ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ടാണ് അത്യുജ്വലമായി സമാപിച്ചത്. കേരളത്തിന്റെ ഭാവിഭാഗധേയത്തിന്റെ പതാക വഹിക്കുന്ന മഹാശക്തി സിപിഐ എമ്മും ഇടതുപക്ഷവുമാണെന്നും അതിന്റെ നേതൃത്വത്തില്‍ പുരോഗമന ജനാധിപത്യമതേതര ശക്തികള്‍കൂടി അണിചേര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ കൂട്ടായ്മ കേരളത്തിന്റെ നാളെകളെ ഭദ്രമായി രൂപപ്പെടുത്തുമെന്നുമുള്ള ഉറച്ച വിശ്വാസത്തിന്റെ ദാര്‍ഢ്യമാണ് പ്രബുദ്ധമായ കേരളജനത ഈ സമ്മേളനത്തില്‍നിന്ന് സ്വന്തം മനസ്സിലേക്ക് പകര്‍ന്നെടുത്തത്. ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ബഹുജനപങ്കാളിത്തമാണ് സമാപനദിവസം തലസ്ഥാനത്ത് കണ്ടത്. ഒരു മഹാദൗത്യത്തിന്റെ വിജയമുന്നേറ്റത്തില്‍ പങ്കാളികളാവാന്‍ സ്വയമേവ ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍ സിപിഐ എമ്മിന്റെ പൊതുസമൂഹത്തിലെ സ്വീകാര്യതയ്ക്കും സംഘാടനമികവിനുമുള്ള ദൃഷ്ടാന്തമായി. ഇതില്‍ പങ്കെടുക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന തിരിച്ചറിവോടെ ഇരമ്പിയെത്തിയ ജനലക്ഷങ്ങള്‍ തലസ്ഥാനനഗരത്തിന് ജനമുന്നേറ്റത്തിന്റെ ഐതിഹാസികമായ ചരിത്രഅധ്യായം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. പ്രതിനിധി സമ്മേളനം ഏകകണ്ഠമായി സംസ്ഥാന സമിതിയെയും സംസ്ഥാന സമിതി ഏകകണ്ഠമായി അതിന്റെ സെക്രട്ടറിയായി പോരാട്ടങ്ങളുടെ വീറുറ്റ ചരിത്രത്തെ ജീവിതമാക്കി മാറ്റിയ പിണറായി വിജയനെയും തെരഞ്ഞെടുത്തപ്പോള്‍ , വിഭാഗീയതയുടെ അതിപ്രസരമുണ്ടെന്നും അതില്‍പ്പെട്ട് സിപിഐ എം ഛിദ്രമാകാന്‍ പോവുകയാണെന്നും പ്രചരിപ്പിച്ച മാധ്യമങ്ങള്‍ സ്തബ്ധമായി നിന്നിരിക്കണം. അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയുംചെയ്യുന്ന നിസ്വരായ ജനകോടികളുടെ ആശാകേന്ദ്രവും മോചനപ്രതീക്ഷയുമായ ഈ പ്രസ്ഥാനം നാലുനാള്‍ നീണ്ട സമ്മേളനത്തിലൂടെ നാടും ജനങ്ങളും അതിലര്‍പ്പിച്ച വിശ്വാസത്തിനൊത്ത് ഉയരുകയും കാലം മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മുമ്പോട്ട് പൊരുതി മുന്നേറുമെന്ന് ഏകസ്വരത്തില്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
സംഘടനാപരമായ അച്ചടക്കത്തിന്റെയും വിപ്ലവകരമായ ജനാധിപത്യബോധത്തിന്റെയും നിസ്തുലമായ സന്ദേശങ്ങളാണ് സമ്മേളനത്തില്‍നിന്ന് കേരളത്തിലാകെ പ്രസരിച്ചത്. തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവപ്പാര്‍ടിയായ സിപിഐ എമ്മിനെതിരെ എന്തെന്ത് കുപ്രചാരണങ്ങളാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ ഇവിടെ നടന്നത്. മാര്ക്സിസംലെനിനിസംതന്നെ മോശമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. സിദ്ധാന്തം നല്ലതാണെന്നും പാര്‍ടി മോശമാണെന്നും പ്രചരിപ്പിച്ചവരുണ്ട്. പഴയ നേതാക്കള്‍ നല്ലതായിരുന്നെന്നും ഇപ്പോഴത്തെ നേതാക്കള്‍ മോശമാണെന്നും പ്രചരിപ്പിച്ചവരുണ്ട്. ഈ പാര്‍ടി തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുകയും ആ ലക്ഷ്യം മുന്‍നിര്‍ത്തി പ്രചാരണങ്ങള്‍ സംഘടിപ്പിച്ചവരുണ്ട്. തീവ്ര വലതുപക്ഷം മുതല്‍ അതിതീവ്ര ഇടതുപക്ഷംവരെ. ജാതീയ സംഘടനകള്‍ മുതല്‍ വര്‍ഗീയ സംഘടനകള്‍വരെ. മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആധുനിക വിപ്ലവ വായാടികള്‍വരെ. എതിര് രാഷ്ട്രീയക്കാര്‍മുതല്‍ അരാഷ്ട്രീയക്കാര്‍വരെ. ഇവരുടെയൊക്കെ കുപ്രചാരണങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന വിധത്തിലാണ് സംസ്ഥാന സമ്മേളനം അതിഗംഭീരമായ വിജയമായി പരിസമാപിച്ചത്. സമ്മേളനം നടക്കുമ്പോള്‍തന്നെ ചില മാധ്യമങ്ങള്‍ , പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍ തത്സമയ കല്പ്പിതകഥകള് പുറത്തുവിട്ടുകൊണ്ടിരുന്നു. റിപ്പോര്‍ട്ട് മരവിപ്പിച്ചു എന്ന് എഴുതിക്കാണിച്ചവര്‍ക്ക് അടുത്തദിവസം റിപ്പോര്‍ട്ട് ഏകകണ്ഠമായി സമ്മേളനം പാസാക്കിയെന്ന് എഴുതിക്കാണിക്കേണ്ടിവന്നു. ഒരേ കേന്ദ്രത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വിന്യസിച്ച മാധ്യമങ്ങള്‍ക്ക് തൊട്ടടുത്തദിവസംതന്നെ അതൊക്കെ വിഴുങ്ങേണ്ടിവന്നു. കള്ളപ്രചാരണങ്ങളുടെ കരിങ്കാടുകള്‍ വകഞ്ഞുമാറ്റി സമ്മേളനം വിജയത്തിലേക്ക് സ്വാഭാവികമായി എത്തുന്നതു കണ്ട പുരോഗമന കേരളത്തിനു മുന്നില്‍ വ്യാജപ്രചാരണങ്ങളുമായി എത്തിയ മാധ്യമങ്ങള്‍ അപഹാസ്യമായി എന്നതാണ് വസ്തുത. വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും ജനാധിപത്യ പ്രക്രിയയിലൂടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് പുതിയ കാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ട നവശക്തി ആര്‍ജിക്കുകയായിരുന്നു സിപിഐ എം ഈ സമ്മേളനത്തിലൂടെ. പുതിയ കാലത്തിനനുയോജ്യമായി പുതിയ കേരളത്തെ രൂപപ്പെടുത്താനുള്ള കര്‍മപദ്ധതി ആവിഷ്കരിക്കുകയായിരുന്നു സമ്മേളനം. വിപ്ലവപ്പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും സ്വാധീനമേഖല വിപുലപ്പെടുത്തുന്നതിനും പുതുവിഭാഗങ്ങളിലേക്ക് കടന്നുചെല്ലുന്നതിനും ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരപാതകളിലൂടെ മുന്നേറുന്നതിനും ഉള്ള പ്രവര്‍ത്തനപഥങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയായിരുന്നു സമ്മേളനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവിധം പ്രതിബദ്ധമാണ് ഈ പാര്‍ടിയും അതിന്റെ നേതാക്കളും എന്ന് ബോധ്യമുള്ളവരാണ് ഈ പാര്ടിക്കു പിന്നില്‍ അണിനിരക്കുന്ന ബഹുജനങ്ങള്‍ . അതിന്റെ വിളംബരമായി തലസ്ഥാനത്തെ ചുവപ്പണിയിച്ച മഹാജനസംഗമം. കേരളത്തിന്റെ സാമൂഹികഘടനയെ സൂക്ഷ്മമായി അപഗ്രഥിച്ചും അതിന്റെ സവിശേഷതകളെ വിലയിരുത്തിയും സ്വാധീന വ്യാപ്തി വര്‍ധിപ്പിക്കുന്നതെങ്ങനെ, ജനങ്ങളുടെ ഏതേതു പ്രശ്നങ്ങളാണ് അടിയന്തരമായി ഏറ്റെടുത്തു മുന്നേറേണ്ടത്, തുടങ്ങിയവയൊക്കെ മുന്‍നിര്‍ത്തിയുള്ള പര്യാലോചനകളാണ് സമ്മേളനത്തില്‍ നടന്നത്. സാമ്രാജ്യത്വത്തിന്റെയും അതില്‍നിന്നുളവാകുന്ന ആഗോളവല്‍ക്കരണത്തിന്റെയും വെല്ലുവിളികളെ ചെറുക്കാന്‍ ജനങ്ങളെ അണിനിരത്തുക, ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ കൈവരിച്ച നേട്ടങ്ങള്‍ നഷ്ടപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കുക, ദുര്‍ബല വിഭാഗങ്ങളുടെയടക്കം ആനുകൂല്യങ്ങള്‍ പരിരക്ഷിച്ച് വര്‍ധിപ്പിച്ചെടുക്കാന്‍ സമരമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുക, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം മുന്നോട്ടുവച്ച ബദല്‍ വികസനമാതൃകയുടെ സാംഗത്യവും പ്രസക്തിയും ജനഹൃദയങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ബോധവല്‍ക്കരണം നടത്തുക, വര്‍ഗ ബഹുജനസംഘടനകളെ ശക്തിപ്പെടുത്തുക, പൊതുപണിമുടക്ക് അടക്കം വരാനിരിക്കുന്ന പ്രചാരണ പ്രക്ഷോഭങ്ങളെ വിജയിപ്പിക്കുക, കേരളത്തിന്റെ സര്‍വതോമുഖമായ വികസനത്തെയും മുന്‍വര്‍ഷങ്ങളില്‍ നിലവില്‍വന്നിരുന്ന ക്ഷേമപദ്ധതികളെയും തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെയുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിച്ച സമ്മേളനമാണിത്. ഈ സമ്മേളനത്തെ ജനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചുവെന്നും സിപിഐ എമ്മില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസം അചഞ്ചലമായി നിലനില്ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നുവെന്നുമുള്ളതിന്റെ വിളംബരമാണ് സമ്മേളനത്തിന്റെ ഈ മഹാവിജയം. ആഗോളവല്‍ക്കരണത്തിന്റെ വിപല്‍ക്കരമായ നയങ്ങളെ ചെറുക്കാനും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ വിട്ടുവീഴ്ചകൂടാതെ പരിരക്ഷിക്കാനുമുള്ള പോരാട്ടങ്ങളെ നയിക്കാനുള്ള വിപ്ലവശക്തി ഏതെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് തിരിച്ചറിയുകയായിരുന്നു ഈ നാല് ദിനങ്ങളില്‍ . മാര്‍ക്സിസത്തിന് ലോകത്തെമ്പാടും സ്വീകാര്യത വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടമാണ് ഈ സമ്മേളനത്തിന് പശ്ചാത്തലമായി നിന്നത്. പോംവഴി മാര്‍ക്സിസത്തിലൂടെമാത്രമെന്ന തിരിച്ചറിവ് സമ്മേളനത്തെ വിജയിപ്പിച്ച പല ഘടകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ്. മാര്‍ക്സിസം ലെനിനിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് പുതിയകാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുത്ത് മുന്നേറാന്‍ കരുത്തുറ്റ ഒരു പ്രസ്ഥാനം ഇവിടെയുണ്ട് എന്നതിനെ ആശ്വാസത്തോടെ കാണുന്ന ബഹുജനങ്ങള്‍ പ്രതീക്ഷയോടെയാണ് ഈ സമ്മേളനത്തെ ഉറ്റുനോക്കിയത്. ആ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുമുന്നേറുക തന്നെയാണ് തങ്ങളെന്നാണ് ഈ സമ്മേളനത്തിലൂടെ സിപിഐ എം കേരളഘടകം പ്രഖ്യാപിച്ചത്

Subscribe to:
Posts (Atom)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്