വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, November 8, 2019

മാവോയിസം ഉയർത്തുന്ന വെല്ലുവിളികൾ; പാർലമെന്ററി സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ ആ സംവിധാനത്തെ ഉപയോഗപ്പെടുത്തിയാകണം സമരങ്ങൾ

മാവോയിസം ഉയർത്തുന്ന വെല്ലുവിളികൾ; പാർലമെന്ററി സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ സംവിധാനത്തെ ഉപയോഗപ്പെടുത്തിയാകണം സമരങ്ങൾ

പി.രാജീവ് (ദേശാഭിമാനി, 8-11-2019)


നിങ്ങളും ചെ ഗുവേരയെ കൊണ്ടാടുന്നവരല്ലേ, ചെ ഗുവേരയുടെ ചിത്രങ്ങളുള്ള ടീ ഷർട്ടുമിട്ട്മുദ്രാവാക്യം വിളിക്കുന്നില്ലേ, പിന്നെ മാവോയിസ്റ്റുകളുടെ ഗറില്ല വിപ്ലവപോരാട്ടത്തെ എതിർക്കാൻ എങ്ങനെയാണ്കഴിയുന്നത്‌? മാവോയിസ്റ്റുകൾക്കെതിരെ കേരളത്തിലുണ്ടായ പൊലീസ്നടപടിയുടെ പശ്ചാത്തലത്തിൽ ചിലർ ഉന്നയിക്കുന്ന ചോദ്യമാണിത്‌. മറ്റു ചിലരാണെങ്കിൽ മാവോയിസ്റ്റുകളെ മഹത്വൽക്കരിച്ചുകൊണ്ട്അടിച്ചമർത്തപ്പെട്ട വർഗത്തിന്റെ മോചനപോരാട്ടങ്ങൾക്ക്ശരിയായി നേതൃത്വം നൽകുന്ന ആദർശവാദികളായ യഥാർഥ വിപ്ലവകാരികൾ അവരാണെന്ന്പ്രചരിപ്പിക്കാനും ശ്രമിക്കുന്നു. രണ്ടു കൂട്ടരും ഉന്നം വയ്ക്കുന്നത്സിപിഐ എമ്മിനെ അടിക്കാനുള്ള വടിയായി പ്രശ്നത്തെ എങ്ങനെ ഉപയോഗിക്കാമെന്നുള്ളതാണ്‌. അതോടൊപ്പം അസമത്വത്തിനും ദുരിതങ്ങൾക്കുമെതിരെ ചിന്തിക്കുന്ന ചെറുപ്പക്കാരിലേക്ക്ഇത്തരം തീവ്രവാദപരമായ നിലപാടുകൾ എത്തിക്കാനും അവരെ അതിലേക്ക്ആകർഷിക്കാനും കഴിയുമോയെന്ന്ചിന്തിക്കുന്നവരുമുണ്ട്‌.
ക്യൂബൻ വിപ്ലവത്തിന്‌  ഫിഡലിനൊപ്പം നേതൃത്വം നൽകിയ ചെ ഗുവേര എഴുതിയഗറില്ല യുദ്ധംഏറെ ശ്രദ്ധേയമായ പുസ്തകമാണ്‌. ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ പാവ സർക്കാരിനെതിരായ വിപ്ലവ വിജയത്തിന്റെ അനുഭവങ്ങളുടെകൂടി അടിസ്ഥാനത്തിലാണ്ചെ ഗുവേര പുസ്തകം എഴുതുന്നത്‌. അതിന്റെ ആദ്യത്തെ അധ്യായത്തിൽത്തന്നെ അദ്ദേഹം ഒരു കാര്യം വ്യക്തമാക്കി. "ഏതെങ്കിലും തരത്തിലുള്ള ജനകീയ തെരഞ്ഞെടുപ്പിലൂടെ, ചിലപ്പോൾ കൃത്രിമ വോട്ടിങ്ങിലൂടെയുമാകാം, ഒരു സർക്കാർ അധികാരത്തിലുള്ളതും, ഭരണഘടനാപരമായ സാധുതയുള്ളതാണെന്ന പ്രതീതിയെങ്കിലുമുള്ളതുമായ രാജ്യത്ത്ഗറില്ലാ യുദ്ധം സംഘടിപ്പിക്കാൻ കഴിയില്ല. സമാധാനപരമായ സമരങ്ങളുടെ സാധ്യതയെ പൂർണമായും ഉപയോഗപ്പെടുത്തലാണ്പ്രധാനം.’ പാർലമെന്ററി സംവിധാനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ സംവിധാനത്തെ  ഉപയോഗപ്പെടുത്തിയും സമാധാനപരമായ സമരങ്ങൾ  സംഘടിപ്പിക്കലുമാണ്പ്രധാനമെന്ന്ചെ ഗുവേര അർഥശങ്കയ്ക്ക്ഇടയില്ലാത്തവിധം വ്യക്തമാക്കുന്നു. ജനാധിപത്യ സംവിധാനം നിലനിൽക്കാത്ത രാജ്യങ്ങളിലെ വിപ്ലവപോരാട്ടങ്ങളിലും ജനങ്ങളുടെ പിന്തുണയും ജനകീയ മുന്നേറ്റങ്ങളും പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബൊളീവിയയിൽ രക്തസാക്ഷിയാകുന്നതിനുമുമ്പുള്ള ഡയറി ക്കുറിപ്പുകളിൽ ജനങ്ങളെ അവിടെ വിശ്വാസത്തിലെടുക്കാൻ കഴിയാത്തതിന്റെ പരാജയം ചൂണ്ടിക്കാണിക്കുന്നുണ്ട്‌.


മാർക്സിസത്തിന്റെ പ്രയോഗം ഓരോ രാജ്യങ്ങളിലും നിലനിൽക്കുന്ന മൂർത്ത സാഹചര്യങ്ങളുടെ മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്‌. ചൈനയും പാർലമെന്ററി സംവിധാനം വികസിതമായിരുന്നതോ സാർവത്രികമായ വോട്ടവകാശം നിലനിന്നിരുന്നതോ ആയ രാജ്യമായിരുന്നില്ല. മുതലാളിത്തവികാസത്തിന്റെ കാര്യത്തിൽത്തന്നെ പിന്നോക്കംനിന്ന രാജ്യത്ത്അന്നത്തെ സാർവദേശീയവും ദേശീയവുമായ സാഹചര്യങ്ങളുടെയും വിപ്ലവശക്തികളുടെ കരുത്തിന്റെയും അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള തന്ത്രത്തിന്റെയും ഭാഗമായി ജനകീയവിപ്ലവം വിജയിച്ചു എന്നത്ചരിത്രത്തിന്റെ ഭാഗമാണ്‌. ഉൾപ്രദേശങ്ങളിൽബേസുകൾ' ഉണ്ടാക്കുകയും ഗ്രാമങ്ങളെ വിമോചിപ്പിക്കുകയും അതിനുശേഷം നഗരങ്ങളെ വളയുകയുംചെയ് ചൈനീസ്രീതിയാണ്തങ്ങൾ പ്രയോഗിക്കുന്നതെന്ന്ഇന്ത്യയിലെ മാവോയിസ്റ്റുകൾ പറയുന്നു. ഇത്ഇന്നത്തെ ഇന്ത്യയിൽ ഒരു വിഭ്രമാത്മകത പോലെയായിട്ടായിരിക്കും തോന്നുക. ചൈനീസ്മാതൃകയെ അന്ധമായി പിന്തുടർന്ന നക്സലൈറ്റുകളെ ചൈനീസ്കമ്യൂണിസ്റ്റ്പാർടിതന്നെ കുറ്റപ്പെടുത്തുകയുണ്ടായി.


1967 രൂപംകൊണ്ട നക്സലൈറ്റ്പ്രസ്ഥാനവും അതിൽനിന്ന്വേർപിരിഞ്ഞുപോയ ഭൂരിപക്ഷം ഗ്രൂപ്പുകളും 2004 സെപ്തംബറിൽ രൂപംകൊണ്ട മാവോയിസ്റ്റുകളും മാവോ സെതുങ്ങിന്റെ ദർശനത്തെ പിന്തുടരുന്നവരാണെന്നാണ്അവകാശപ്പെടുന്നത്‌. യഥാർഥത്തിൽ ഇവർ മാവോ സെതുങ്ങിനെയോ മാർക്സിസത്തെയോ പിന്തുടരുന്നില്ലെന്നതാണ്യാഥാർഥ്യം. മവോയിസമെന്ന പ്രയോഗം ചൈനീസ്കമ്യൂണിസ്റ്റ്പാർടിപോലും നടത്തുന്നില്ല. അവർ ഉപയോഗിക്കുന്നത്മാവോ സെതൂങ് ചിന്തയെന്നാണ്‌. ചൈനീസ്വിപ്ലവത്തിന്റെ 30–-ാം വാർഷികത്തിൽ ഇക്കാര്യം അവർ കുറെക്കൂടി വ്യക്തമാക്കുകയുണ്ടായി. " മാവോ സെതുങ്ചിന്തയെന്നത്മാവോയുടെ വ്യക്തിപരമായ ബുദ്ധിയുടെമാത്രം ഉൽപ്പന്നമല്ല. അത്അരനൂറ്റാണ്ടിലെ ചൈനയിലെ വിപ്ലവപോരാട്ട അനുഭവങ്ങളിൽനിന്ന്ആറ്റിക്കുറുക്കി എടുത്തതാണ്‌. അത്ചൈനീസ്കമ്യൂണിസ്റ്റ്പാർടിയുടെ പൊതുധാരണയുടെ ഉൽപ്പന്നമാണ്‌.’


മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവർഗം നിയമപരമായ സമരങ്ങളിലൂടെ സ്വയം ആശയവൽക്കരിക്കണമെന്ന കാഴ്ചപ്പാടാണ്മാവോയും മുന്നോട്ടുവച്ചത്‌. പാർലമെന്ററി പ്രവർത്തനം, രാഷ്ട്രീയ സാമ്പത്തിക പണിമുടക്കങ്ങൾ, നിയമവിധേയ സമരങ്ങൾ ഇവ ഉപയോഗിച്ച്കമ്യൂണിസ്റ്റ്പാർടി ജനങ്ങളെ സംഘടിപ്പിക്കണമെന്നും മാവോ വ്യക്തമാക്കി. തങ്ങളുടെ വിഭ്രമാത്മകത  യാഥാർഥ്യമെന്നുകരുതി സാഹസിക പ്രവർത്തനത്തെ വിപ്ലവപ്രവർത്തനമായി കരുതുന്നവർ മഹാഭൂരിപക്ഷം ജനങ്ങളിൽനിന്ന്ഒറ്റപ്പെടുമെന്നുംപ്രയോഗത്തെപ്പറ്റിഎന്ന പുസ്തകത്തിൽ മാവോ വിശദീകരിക്കുന്നുണ്ട്‌. ഗറില്ലാ യുദ്ധമാണ്ഏക വിപ്ലവമാർഗമെന്ന്ഒരു വിപ്ലവപാർടിക്കും കരുതാനാകില്ലെന്ന ലെനിന്റെ കാഴ്ചപ്പാടും ഇവിടെ പ്രസക്തം.


സ്വതന്ത്രഭാരതത്തെ അർധ ഫ്യൂഡൽ, അർധ കൊളോണിയൽ സമൂഹം എന്നാണ്ഇവർ വിശേഷിപ്പിക്കുന്നത്‌. ഇന്ത്യൻ ബൂർഷ്വാസി കോമ്പ്രദോർ ബൂർഷ്വാസിയാണെന്നും ഇന്ത്യൻ ഭരണകൂടം കോമ്പ്രദോർ ഫ്യൂഡൽ ഭരണകൂടമാണെന്നും അവർ വിശേഷിപ്പിക്കുന്നു. സാമ്രാജ്യത്വവിരുദ്ധവും ഫ്യൂഡൽ വിരുദ്ധവുമാണ്വിപ്ലവഘട്ടമെന്നും ഇവർ വാദിക്കുന്നു. കൊളോണിയലിസത്തിന്റെയും അർധ കൊളോണിയലിസത്തിന്റെയും കാലഘട്ടത്തിൽ വ്യാപാര ബൂർഷ്വാസിയും കച്ചവടമൂലധനവും സാമ്രാജ്യത്വത്തിന്റെ ദാസ്യവേല ചെയ്യുന്നവരായി. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയും ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യാപാരത്തിലാണ്ഇവർ കേന്ദ്രീകരിച്ചിരുന്നത്‌. ദല്ലാൾ ബൂർഷ്വാസിയാണ്ഇന്ന്ഇന്ത്യയിലുള്ളതെന്ന്പറഞ്ഞാൽ എത്രമാത്രം അബദ്ധമാണ്‌. ഇന്ത്യയിലെ വൻകിട കുത്തകകൾ ഇന്ന്ഉദാരവൽക്കരണത്തിലേക്ക്തിരിയുന്നതും അവരുടെ ദൗർബല്യമല്ല, കരുത്താണ്‌. അവരിൽ പലരും ഇന്ന്ആഗോള കുത്തകകളായി വികസിക്കുകയും ചെയ്തിരിക്കുന്നു. ടാറ്റയെയും ബിർളയെയും തുടങ്ങി പുതുകാല കുത്തകകളായ അംബാനിയെയും അദാനിയെയുംവരെ കേവലം ദല്ലാൾ ബൂർഷ്വാസിയായി വിലയിരുത്തുന്നത്എത്ര പരിഹാസ്യമാണ്‌. വൻകിട ബൂർഷ്വാസിയാൽ നയിക്കുന്ന ബൂർഷ്വാ ഭൂപ്രഭു ഭരണത്തിന്റെ കൂട്ടുകെട്ട്വിദേശ ഫിനാൻസ്മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നുവെന്ന സിപിഐ എം കാഴ്ചപ്പാട്ശരിവയ്ക്കുന്നതാണ്അനുഭവം.


പാർലമെന്ററി ജനാധിപത്യത്തെ മാവോയിസ്റ്റുകൾ അംഗീകരിക്കുന്നില്ല. അവർ അതിനെ യാഥാർഥ്യമായിപ്പോലും കാണുന്നില്ല. സായുധ സമരംവഴി ഭരണകൂടത്തെ അട്ടിമറിക്കുകയെന്നതാണ്ഇവരുടെ നിലപാട്‌. യഥാർഥത്തിൽ ഭീകരവാദ പ്രവർത്തനത്തിനാണ്ഇന്ത്യയിൽ മാവോയിസ്റ്റുകൾ നേതൃത്വം നൽകുന്നത്‌. പാർലമെന്ററി സംവിധാനത്തെ സമരരൂപമായും മാറ്റത്തിനുള്ള ഉപകരണമായും എങ്ങനെ കാണുന്നുവെന്ന്ലെനിൻഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടതഎന്ന കൃതിയിൽ വിശദീകരിക്കുന്നുണ്ട്‌. 1920 പ്രസിദ്ധപ്പെടുത്തിയ കൃതിക്കു മുമ്പും റഷ്യൻ വിപ്ലവഘട്ടങ്ങളിൽ  ലെനിൻ കാഴ്ചപ്പാട്പ്രയോഗിക്കുന്നുണ്ട്‌. ലെനിന്റെ സഹോദരൻ അലക്സാണ്ടർ ഭീകരവാദ പ്രവർത്തനത്തിലൂടെ വിപ്ലവത്തെ കണ്ടിരുന്നയാളായിരുന്നു. അലക്സാണ്ടർ മൂന്നാമനെ കൊല ചെയ്യുന്നതിനുള്ള ഗൂഢാലോചന കേസിൽ പ്രതിയാക്കിയ  അദ്ദേഹത്തെ തൂക്കിക്കൊല്ലുകയാണ്ചെയ്തത്‌. നരോദനിസ്റ്റുകളുടെ ഭീകരവാദ വഴിയിൽനിന്നു മാറി വിപ്ലവത്തിന്റെ ശരിയായ പ്രയോഗ രൂപങ്ങളിലേക്ക്മാറുന്നതിന്ഇതും പ്രേരകമായിരുന്നു 


വികസിതമാകുന്ന രാജ്യങ്ങളിൽ തൊഴിലാളിവർഗത്തിനും കർഷകർക്കും എങ്ങനെയാണ്പാർലമെന്ററി സംവിധാനം ഒരേ സമയം ആശ്വാസവും സമരായുധവുമായി മാറുന്നതെന്ന്ലെനിൻ ഇടതുപക്ഷ കമ്യൂണിസത്തെക്കുറിച്ചുള്ള കൃതിയിൽ വിശദീകരിച്ചു. അതിനുശേഷം മുതലാളിത്തവും പാർലമെന്ററി സംവിധാനവും എത്രമാത്രം മാറ്റങ്ങൾക്ക്വിധേയമായി എന്നതൊന്നും മാവോയിസ്റ്റുകൾക്ക്പ്രശ്നമല്ല.
1964 സിപിഐ എം രൂപംകൊണ്ടപ്പോൾ തിരുത്തൽ വാദത്തിനെതിരായ സമരത്തിൽ കേന്ദ്രീകരിക്കേണ്ടി വന്നതുകൊണ്ട്നിരവധി പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ തീർപ്പുകൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട്ഇടതുപക്ഷ സാഹസിക വ്യതിയാനത്തിനെതിരായ സമരത്തെത്തുടർന്നാണ്പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ ബർദ്വാൻ പ്ലീനം തീർപ്പുണ്ടാക്കുന്നത്‌. ബർദ്വാൻ പ്ലീനത്തിനുമുമ്പ്ബാസവപുന്നയ്യ ആന്ധ്രയിലെ സഖാക്കൾക്ക്എഴുതിയ കത്തിലും പാർലമെന്ററി സംവിധാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലെ വ്യതിയാനത്തെ തുറന്നുകാണിച്ചിരുന്നു. എന്നാൽ, ഇതിനൊക്കെ  മുമ്പുതന്നെ ഇന്ത്യയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനം പാർലമെന്ററി സംവിധാനത്തിൽ ശരിയായ രൂപത്തിൽ ഇടപ്പെട്ടിരുന്നു. എന്തുകൊണ്ട്പാർലമെന്റിൽ പങ്കെടുക്കണമെന്ന ചോദ്യത്തെയാണ്ലെനിൻ അഭിസംബോധന ചെയ്തതെങ്കിൽ


മുതലാളിത്ത വ്യവസ്ഥയ്ക്കകത്തുതന്നെ ഒരു സംസ്ഥാന ഭരണത്തിന്നേതൃത്വം നൽകുന്ന, സമാനതകളില്ലാത്ത പ്രയോഗമാണ്‌ 1957 കേരളത്തിൽ നടത്തിയത്‌. അനുഭവങ്ങളുടെയും ബർദ്വാൻ പ്ലീനത്തിന്റെ നിഗമനങ്ങളുടെയും  അടിസ്ഥാനത്തിൽക്കൂടിയാണ്സിപിഐ എം പരിപാടി രണ്ടായിരത്തിൽ കാലോചിതമാക്കിയപ്പോൾ പാർലമെന്ററി സംവിധാനത്തിന്റെ സാധ്യതയും പരിമിതിയും വിശദീകരിച്ചത്‌. ജനാധിപത്യത്തിനുവേണ്ടിയും തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളിൽ സാർവത്രിക വോട്ടവകാശം, പാർലമെന്റ്‌, സംസ്ഥാന നിയമസഭകൾ എന്നിവയെ ആയുധങ്ങളാക്കാൻ ജനങ്ങൾക്ക്കഴിയുമെന്ന്സിപിഐ എം പരിപാടി വ്യക്തമാക്കുന്നത്‌. ഇന്ത്യയിലെ പാർലമെന്ററി വ്യവസ്ഥ ബൂർഷ്വാസിയുടെ വർഗഭരണത്തിന്റെ ഒരു രൂപമാണെങ്കിൽത്തന്നെയാണെങ്കിലും ജനങ്ങളെ സംബന്ധിച്ചിടത്തോളം മുന്നേറ്റത്തിനുള്ള ഒരു മാർഗവും അത്ഉൾക്കൊള്ളുന്നുണ്ട്‌.
ജനാധിപത്യം പല വെല്ലുവിളികളെ നേരിടുന്ന കാലത്തും അതിന്റെ സാധ്യതയെ തിരിച്ചറിയുകയും പാർലമെന്റേതര സമരങ്ങളെയും പാർലമെന്ററി പ്രവർത്തനത്തെയും കൂട്ടിയിണക്കുന്ന പ്രവർത്തന രീതി സിപിഐ എം പിന്തുടരുന്നത്ശരിയായ മാർക്സിസ്റ്റ്കാഴ്ചപ്പാടോടെയാണ്‌. എന്നാൽ, മാർക്സിസത്തെ അടിസ്ഥാനമാക്കാനോ ഇന്ത്യൻ സാഹചര്യങ്ങളെ മൂർത്തമായി വിശകലനം ചെയ്യാനോ മാവോയിസ്റ്റുകൾക്ക്കഴിയുന്നില്ല. പകരം അവർ ഭീകരവാദത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുകയാണ്ചെയ്യുന്നത്‌.

(തുടരും)




No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്