വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 24, 2010

കെ. കരുണാകരന്‍ അന്തരിച്ചു (2010 ഡിസംബര്‍ 23 ന്)

മാധ്യമം ദിനപ്പത്രം , 2010 ഡിസംബർ 24

അനുഭവജ്ഞൻ, അതികായന്‍

കേരളരാഷ്ട്രീയത്തിലെ ചടുലമായ ഒരധ്യായത്തിലെ നായകന്‍ വിടവാങ്ങി. കേരളത്തില്‍ നേതാക്കള്‍ ഏറെ ഉണ്ടായെങ്കിലും ലീഡര്‍ എന്ന ഇരട്ടപ്പേര് കെ. കരുണാകരന് മാത്രം സ്വന്തം. അനുയായികളെയും വിമര്‍ശകരെയും ഒരേ തീവ്രതയോടെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് ഏറെ പേര്‍ക്ക് കിട്ടിയിട്ടില്ല. ലീഡറെ ഓര്‍ക്കുമ്പോള്‍ ആദ്യം എടുത്തുപറയേണ്ടതും നേതൃഗുണം തന്നെ. തീരുമാനമെടുക്കാതിരിക്കല്‍ ഒരു കലയാക്കി വളര്‍ത്തിയ നേതാക്കള്‍ക്ക് പഞ്ഞമില്ലാത്ത കോണ്‍ഗ്രസില്‍ കൃത്യമായ തീരുമാനം സഹജമായ വേഗത്തില്‍ എടുക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും അത് നടപ്പാക്കാനും കരുണാകരന്‍ കാണിച്ച ശേഷിയാണ് ഒരുപക്ഷേ പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ വലിയ സംഭാവന.

ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയും ഇതാവണം. പ്രതിബന്ധങ്ങള്‍ അദ്ദേഹത്തെ കര്‍മോത്സുകനാക്കിയിട്ടേ ഉള്ളൂ. അനുയായികളുടെ മനസ്സറിയുക എന്ന നേതൃഗുണവും കരുണാകരനെ പലരില്‍നിന്നും വ്യത്യസ്തനാക്കി. ആശ്രിതവത്സലന്‍ എന്ന വിശേഷണം അഭിമാനപൂര്‍വം എടുത്തണിഞ്ഞയാളാണദ്ദേഹം. കൂടെ നില്‍ക്കുന്നവരെ വഴിവിട്ടുപോലും സഹായിച്ചിട്ടുണ്ടെന്നുതന്നെ അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സ്വജനപക്ഷപാതത്തോളം വളര്‍ന്നിരുന്നു പ്രത്യേകത. ഇത് അദ്ദേഹത്തിന് നൂറുശതമാനം കൂറുപുലര്‍ത്തുന്ന അനുയായിവൃന്ദത്തെ സമ്മാനിക്കുകയും ചെയ്തു. കരുണാകരന്റെ വ്യക്തിത്വം പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് തോന്നിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്. അതേസമയം, പാര്‍ട്ടികൂറും അച്ചടക്കവും അദ്ദേഹത്തിന് വിലപ്പെട്ടതുതന്നെയായിരുന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയതിനേക്കാള്‍ വേഗത്തില്‍ അതില്‍ തിരിച്ചെത്തിയല്ലോ അദ്ദേഹം. ഒരു 'തനി' രാഷ്ട്രീയക്കാരനെന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും കരുണാകരനിലെ ജനപക്ഷ രാഷ്ട്രീയം അംഗീകരിക്കാതെ വയ്യ.

സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇടതുവലതു വ്യത്യാസമില്ലാതെ 'പ്രഫഷനലിസ'ത്തിന്റെ പാതയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വന്‍ കോര്‍പറേറ്റുകളുടെ മേധാവികളും ടെക്‌നോക്രാറ്റുകളും അധികാരസ്ഥാനങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ഉദ്യോഗസ്ഥരുടെ യാന്ത്രികവും മനുഷ്യപ്പറ്റില്ലാത്തതുമായ രീതികളോട് സമരസപ്പെടുകയും വിധേയത്വം പുലര്‍ത്തുകയും ചെയ്യുന്ന പുതിയ ശൈലി പാര്‍ട്ടിനേതൃത്വങ്ങളില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന് വിരുദ്ധമായ ശൈലിയുടെ ഉടമയായിരുന്നു കരുണാകരന്‍. അദ്ദേഹം എന്നും ജനങ്ങള്‍ക്കൊപ്പം നിന്നു. അവരുടെ അഭിലാഷങ്ങളറിഞ്ഞു. ഉദ്യോഗസ്ഥരുടെ ഔപചാരികതകളേക്കാള്‍ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി. മറ്റൊരു സവിശേഷതയായിരുന്നു വിമര്‍ശങ്ങളെ ആത്മസംയമനത്തോടെ നേരിടുക എന്നത്. കടുത്ത പ്രകോപനങ്ങളെ കുസൃതിച്ചിരികൊണ്ട് നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചു. വിയോജിപ്പുകളോടും എതിര്‍പ്പുകളോടും അദ്ദേഹം സഹിഷ്ണുത പുലര്‍ത്തി. വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും പരിഗണിക്കാനുള്ള കരുണാകരന്റെ സന്നദ്ധതയാണ് ഒരളവോളം കോണ്‍ഗ്രസിനുള്ളിലെ സാമുദായിക വിവേചനങ്ങള്‍ക്ക് തടയിട്ടിരുന്നത്.


കരുണാകരന്റെ ബലങ്ങള്‍തന്നെയാവണം ഒരുപക്ഷേ, അദ്ദേഹത്തിന് ദൗര്‍ബല്യവുമായത്. അണികളെ എന്തുനിലക്കും സഹായിക്കുക എന്ന ഗുണം തന്നെ അദ്ദേഹത്തെക്കൊണ്ട് ശരികേടുകള്‍ ചെയ്യിച്ചു. സ്വന്തം തീരുമാനം തന്നെ നടപ്പാകണമെന്ന ശാഠ്യം അദ്ദേഹത്തെ ഗ്രൂപ്പ് കളിയുടെ അങ്ങേയറ്റത്തെത്തിച്ചു. വ്യക്തിപരമായ പക്ഷപാതങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചു. ഇന്ദിരഗാന്ധിയോടുള്ള അന്ധമായ വിധേയത്വം അടിയന്തരാവസ്ഥയിലെ അത്യാചാരങ്ങള്‍ക്ക് അരുനില്‍ക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. മക്കള്‍രാഷ്ട്രീയത്തിലടക്കം അദ്ദേഹം ഇന്ദിരയെ അനുകരിക്കുകയായിരുന്നു എന്നു പറയാം. കെ. കരുണാകരന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത പാടായിരുന്നല്ലോ രാജന്റെ മരണം. അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങള്‍ തുറന്നുസമ്മതിക്കാനും രാജന്റെ അച്ഛന്‍ ഈച്ചരവാര്യരോട് പ്രത്യേകിച്ചും ജനങ്ങളോട് പൊതുവെയും മാപ്പപേക്ഷിക്കാനും തയാറായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അത് ശോഭ ചാര്‍ത്തിയേനെ.


തികഞ്ഞ രാഷ്ട്രീയക്കാരനെന്ന നിലക്ക് തന്ത്രങ്ങളുടെ ആശാനായിരുന്നു കെ. കരുണാകരന്‍. വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും പരസ്‌പരം ഇഴുകിച്ചേര്‍ന്ന അദ്ദേഹത്തിന് പത്‌നിയുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് മറികടക്കാനായത് രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ കൊണ്ടുതന്നെ; ട്രേഡ് യൂനിയന്‍ രംഗത്ത് തുടങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമായി വളര്‍ന്ന അദ്ദേഹം ഒരിക്കലും സാധാരണക്കാരെ മറന്നില്ല. വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തിന് അനുകരിക്കാവുന്ന മാതൃകകള്‍ പലതും ബാക്കിവെച്ചുകൊണ്ടാണ് കരുണാകരന്‍ കടന്നുപോയത്. ഭരണത്തിന്റെ ഔപചാരികതകള്‍ക്കുമീതെ ജനങ്ങള്‍ക്ക് ചെവികൊടുക്കാനുള്ള മനസ്സ്, ജനായത്ത രാഷ്ട്രീയത്തിന്റെ കാതലായ സഹിഷ്ണുത, വിമര്‍ശങ്ങളെ നേരിട്ട് തനിക്ക് ബോധ്യപ്പെട്ട ശരികളെ പിന്തുണക്കാനുള്ള ആര്‍ജവം തുടങ്ങിയ ഗുണങ്ങള്‍ ഇന്ന് ഏറെ വിലപ്പെട്ടവയാണ്; 125 വര്‍ഷം തികഞ്ഞ കോണ്‍ഗ്രസിന് വിശേഷിച്ചും.



ചരിത്രപഥത്തില്‍ :: കെ. കരുണാകരന്‍ 1918 2010

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു യുഗം അവസാനിച്ചു. പലവട്ടം മരണത്തെ മുഖാമുഖം കണ്ട്, അവിടെനിന്നൊക്കെ അദ്ഭുതകരമാംവിധം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ കെ. കരുണാകരന്‍ ചരിത്രത്തിലേക്ക് പിന്‍വാങ്ങി. ഏതെങ്കിലുമൊരു നിമിഷത്തില്‍ മരണസാധ്യതയെ അതിജീവിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷകളെയും പ്രാര്‍ഥനകളെയും അസ്ഥാനത്താക്കി വ്യാഴാഴ്ച വൈകുന്നേരം 5.32നാണ് ശരീരം നിശ്ചലമായത്. അദ്ദേഹത്തിന് 93 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ തൃശൂരിലെ മുരളീമന്ദിരത്തില്‍. അന്ത്യനിമിഷങ്ങളില്‍ മക്കളായ കെ. മുരളീധരന്‍, പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി എന്നിവരും പേരക്കുട്ടികളും, കരുണാകരന്റെ വിശ്വസ്ത അനുയായികളും അടുത്തുണ്ടായിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മ നേരത്തെ മരിച്ചു.

ഡിസംബര്‍ പത്തിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കരുണാകരനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13ഓടെ അദ്ദേഹത്തിന്റെ നില ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തെ അതിജീവിച്ച് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെ ബുധനാഴ്ചയോടെ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. രണ്ടുതവണ പക്ഷാഘാതമുണ്ടായതിന് പിന്നാലെ ആരോഗ്യനില കൂടുതല്‍ വഷളായി. വ്യാഴാഴ്ച രാവിലെ മുതല്‍ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്കൊഴുകി. വൈകുന്നേരത്തോടെ അന്ത്യം സംഭവിച്ചു. മരണവിവരം അറിഞ്ഞ് , മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും , സ്‌പീക്കര്‍ കെ. രാധാകൃഷ്ണനും മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തി.


നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയും മൂന്നു തവണ പ്രതിപക്ഷ നേതാവും ഒരിക്കല്‍ കേന്ദ്രമന്ത്രിയുമായ കരുണാകരന്റെ വിയോഗത്തില്‍ അനുശോചിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിനുവെക്കുന്ന മൃതദേഹം വൈകീട്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായ തൃശൂരിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ഒരിട അകന്നെങ്കിലും ദീര്‍ഘകാലം നെഹ്‌റു കുടുംബത്തോട് വിശ്വസ്തത പ്രകടിപ്പിച്ച ലീഡര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെള്ളിയാഴ്ച രാവിലെ 8.15ന് ..സി.സി പ്രസിഡന്റ് സോണിയ ഗാന്ധി തിരുവനന്തപുരത്തെത്തും. സംസ്‌കാരച്ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പങ്കെടുക്കും.വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ നിരവധി ദേശീയ നേതാക്കന്മാരും മന്ത്രിമാരടക്കമുള്ളവരും അദ്ദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തും.

ഒമ്പത് എം.എല്‍.എമാരില്‍നിന്ന് കോണ്‍ഗ്രസിനെ വളര്‍ത്തി സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയും അധികാരശക്തിയുമാക്കിമാറ്റിയ കരുണാകരന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കെ.പി.സി.സിയുടെ ഒരാഴ്ചത്തെ പരിപാടികളത്രയും റദ്ദാക്കി.


കെ. കരുണാകരന്‍ - യുഗാന്ത്യം

കെ. കരുണാകരന്‍ 2010 ഡിസംബര്‍ 23-ന് അന്തരിച്ചു.

യുഗാന്ത്യം


കേരളകൌമുദി , 2010 ഡിസംബര്‍ 24


തിരുവനന്തപുരം : നേതൃപാടവത്തിന് ഇതിഹാസ മാനം നല്‍കി കേരള രാഷ്ട്രീയത്തില്‍ ഒരു യുഗപുരുഷനായി മാറിയ കെ. കരുണാകരന്‍ അന്തരിച്ചു. അദ്ദേഹത്തിന് 92 വയസായിരുന്നു.
ഇവിടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില വൈകിട്ട് ഹൃദയാഘാതത്തോടെ വഷളാവുകയും അഞ്ചരമണിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
മകളുടെ നന്തന്‍കോട്ടെ വസതിയായ കല്യാണിയില്‍ ഇന്നലെ രാത്രി പൊതുദര്‍ശനത്തിന് വച്ച ഭൌതികശരീരം ഇന്നുരാവിലെ 9ന് കെ.പി.സി.സി ഓഫീസില്‍ കൊണ്ടുവരും. 10.30ന് അവിടെനിന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡര്‍ബാര്‍ ഹാളിലേക്ക് മാറ്റും. ഒരു മണിയോടെ വിലാപയാത്രയായി ദേശീയപാതയിലൂടെ തൃശൂരിലേക്ക് കൊണ്ടുപോകും. അവിടെ ടൌണ്‍ഹാളിലും ഡി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൌതികശരീരം നാളെ മകന്റെ വസതിയായ പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ സഹധര്‍മ്മിണി കല്യാണിക്കുട്ടിഅമ്മയുടെ സ്മൃതികുടീരത്തിന് സമീപം സംസ്കരിക്കും.

മരണസമയത്ത് മകന്‍ കെ. മുരളീധരന്‍, മകള്‍ പത്മജ, മരുമക്കളായ ഡോ. വേണുഗോപാല്‍, ജ്യോതി, പേരക്കുട്ടികളായ കരുണ്‍, ശബരി, അരുണ്‍ എന്നിവരും ആശുപത്രിയിലുണ്ടായിരുന്നു.
മുക്കാല്‍ നൂറ്റാണ്ടോളം ഇന്ത്യയിലെ രാഷ്ട്രീയ നഭസ്സിലെ ത്രിവര്‍ണ നക്ഷത്രമായി ജ്വലിച്ചു നിന്നിരുന്ന കെ. കരുണാകരന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ ആശുപത്രിയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു.

ശ്വാസതടസത്തെത്തുടര്‍ന്ന് ഈ മാസം 10-നാണ് കരുണാകരനെ ആശുപത്രിയിലെ കൊറോണറി കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. തുടക്കത്തില്‍ നില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പക്ഷാഘാതമുണ്ടായി. വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം ഇന്നലെ രാവിലെ 10 മണിയോടെ നിര്‍ജ്ജീവമായി. തുടര്‍ന്ന് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ക്രമേണ കുറഞ്ഞുവരികയും 5.30ന് ഹൃദയസ്തംഭനത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. ശ്വാസം നിലയ്ക്കുന്നതിന് ഏതാനും നിമിഷം മുമ്പ് മക്കളെയും കരുണാകരന്റെ സഹോദരന്‍ അപ്പുണ്ണി മാരാരെയും ഡോക്ടര്‍മാര്‍ കരുണാകരന്റെ കിടക്കയ്ക്ക് അരികിലേക്ക് വിളിപ്പിച്ചു. അവര്‍ കരഞ്ഞുകൊണ്ട് ഇറങ്ങിവന്നതിന് പിന്നാലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ഇടറുന്ന സ്വരത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മരണവിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങി അനേകായിരങ്ങള്‍ ആശുപത്രിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മരണവിവരം പുറത്തറിഞ്ഞതോടെ ആശുപത്രി പരിസരം ജനനിബിഡമായി.
'കല്യാണി'യില്‍ പൊതുദര്‍ശനത്തിനുവച്ച കരുണാകരന്റെ ഭൌതികശരീരത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖരും സാധാരണക്കാരും സ്ത്രീജനങ്ങളും കുട്ടികളും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

കെ. കരുണാകരനെക്കുറിച്ച്

ദേശാഭിമാനി ലേഖനങ്ങൾ, 2010 ഡിസംബർ 24

പിണറായി വിജയൻ, കൊടിയേരി ബാലകൃഷ്ണൻ, വി. ബി. പരമേശ്വരൻ

അസാധാരണ രാഷ്ട്രീയ വ്യക്തിത്വം

പിണറായി വിജയന്‍

ഇന്ത്യയിലെ കോഗ്രസ് രാഷ്ട്രീയത്തിലെ അതികായരില്‍ ഒരാളായിരുന്നു കെ കരുണാകരന്‍. തൂവെള്ള ഖദറും നിറചിരിയുമായാണ് സദാ കാണാറുള്ളത്. കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും ഭരണപരവുമായ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്. നാല് വ്യത്യസ്ത കാലഘട്ടങ്ങളുടെ ആകെത്തുകയാണ് അദ്ദേഹം. ഗാന്ധിയന്‍, നെഹ്റു, ഇന്ദിര രാജീവ്, മന്‍മോഹന്‍ സോണിയ കാലഘട്ടങ്ങളുടെ. ഇതില്‍ ആദ്യത്തെ മൂന്നു ഘട്ടത്തിലും കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയത്തിലായിരുന്നു. എന്നാല്‍, നാലാമത്തെ ഘട്ടത്തില്‍ തന്റെ കമ്യൂണിസ്റ് വിരുദ്ധതയ്ക്ക് വലിയതോതില്‍ അയവ് വരുന്നതിന്റെ സൂചന നല്‍കി. ഇന്ത്യയുടെ രക്ഷയ്ക്ക് കമ്യൂണിസ്റ് പ്രസ്ഥാനവുമായി കൈകോര്‍ത്തു നീങ്ങുന്നതാണ് നല്ലത് എന്ന അഭിപ്രായം പ്രകടിപ്പിക്കുന്നതിലേക്ക് അദ്ദേഹം മാറുകവരെ ചെയ്തു. മന്‍മോഹന്‍സോണിയ കാലഘട്ടത്തോട് കലഹിച്ച കോഗ്രസ് നേതാവായിരുന്നെങ്കിലും ആദ്യവസാനം കോഗ്രസുകാരനായിത്തന്നെ തുടര്‍ന്നു. കരുണാകരനുമായി അടുത്തും അകന്നും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഒരു കമ്യൂണിസ്റുകാരനാണ് ഞാന്‍. അദ്ദേഹത്തില്‍ കണ്ട ഒരു സ്വഭാവം നിലപാടുകളിലെ വീറായിരുന്നു. ഏതെങ്കിലും കാര്യത്തില്‍ തീരുമാനമെടുത്താല്‍ വിട്ടുവീഴ്ച കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്വിരുദ്ധത കൊടിയടയാളമായി സ്വീകരിച്ച ഘട്ടത്തില്‍ മറ്റാരേക്കാളും വീറോടെ കമ്യൂണിസ്റ്പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് യത്നിച്ചു. അടിയന്തരാവസ്ഥയിലടക്കം ഭരണനായകനായപ്പോള്‍ പൊലീസിനെ സാധാരണ ജനങ്ങള്‍ക്കും കമ്യൂണിസ്റുകാര്‍ക്കുമെതിരെ നിര്‍ദയം ഉപയോഗിച്ചു. കെ കരുണാകരനെ ഞാന്‍ അടുത്തറിയുന്നത് 1970ല്‍ എംഎല്‍എ ആയി നിയമസഭയില്‍ എത്തുമ്പോഴാണ്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭയില്‍ അദ്ദേഹം ആഭ്യന്തരമന്ത്രിയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമായിരുന്നു അന്ന് പൊലീസില്‍നിന്ന് ഉണ്ടായത്. അക്കാലത്ത് സിപിഐ എമ്മിനോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ചു എന്നുമാത്രമല്ല, പാര്‍ടിയുടെ പ്രവര്‍ത്തനം തടയുന്നതിന് അദ്ദേഹം പൊലീസിനെ കയറൂരിവിടുകയുംചെയ്തു. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സ്ഥലത്ത് പൊലീസ് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുകയും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതിന് കോഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുകയുംചെയ്തു. ഇവിടത്തെ പൊലീസ് കോഗ്രസ് അക്രമവാഴ്ച അന്വേഷിക്കാന്‍ തൃക്കടാരി പൊയിലില്‍ ചെന്ന് കൂത്തുപറമ്പിലേക്കു മടങ്ങുമ്പോള്‍ ഞങ്ങളുടെ നേര്‍ക്ക് ഒരാള്‍ വെടിവച്ചു. ഡ്രൈവറുടെ മനഃസാന്നിധ്യംകൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. വെടിവച്ച സംഭവം തേച്ചുമാച്ചു കളയാന്‍ പൊലീസിനു വിഷമവുമുണ്ടായില്ല. ഇത്തരമൊരു സാഹചര്യമുണ്ടായത് ആഭ്യന്തരമന്ത്രിയുടെ കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയം കടുത്തതാണെന്ന് പൊലീസിന് അറിയാവുന്നതുകൊണ്ടായിരുന്നു. പൊലീസിനെ ഇപ്രകാരം കെട്ടഴിച്ചുവിട്ടതിന്റെകൂടി ഭാഗമായിട്ടായിരുന്നു രാജന്‍സംഭവം ഉള്‍പ്പെടെയുള്ളവ ഉണ്ടായത്. അടിയന്തരാവസ്ഥയില്‍ സിപിഐ എം പ്രവര്‍ത്തകരെ മിസാ തടവുകാരായി അറസ്റ് ചെയ്ത കൂട്ടത്തില്‍ എനിക്കും കൂത്തുപറമ്പ് ലോക്കപ്പില്‍വച്ച് ക്രൂരമായ പൊലീസ് മര്‍ദനം ഏറ്റു. മര്‍ദനത്തെക്കുറിച്ച് ജയിലില്‍വച്ച് സര്‍ക്കാരിനു പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് നിയമസഭയില്‍ എനിക്കുണ്ടായ അനുഭവം വിവരിച്ചിട്ടും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തില്ല. താന്‍ സ്വീകരിച്ചുവന്ന രാഷ്ട്രീയനിലപാട് അന്ധമായ കമ്യൂണിസ്റ്വിരോധത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് ഈ കമ്യൂണിസ്റ്വിരുദ്ധ രാഷ്ട്രീയത്തിന്റെ പാപ്പരത്തം ബോധ്യമായതായി അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യക്തമാക്കി. കേരളരാഷ്ട്രീയത്തില്‍ കെ കരുണാകരന്‍ നേതൃസ്ഥാനത്തേക്കെത്തിയത് രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് കോഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവാകുന്നതുകൂടിയാണ്. കോഗ്രസിന്റെ ആ നിര്‍ണായകഘട്ടത്തില്‍ കരുണാകരനില്‍ എത്തിയ നേതൃത്വം പിന്നീട് കേരളത്തിന്റെ ചരിത്രത്തില്‍ വിധിനിര്‍ണായകമായി. ഒരുവശത്ത് ഇ എം എസും മറുവശത്ത് കരുണാകരനും ഏറ്റുമുട്ടിയ രാഷ്ട്രീയപ്പോരാട്ടത്തിന്റെ ദശാബ്ദങ്ങള്‍ക്ക് തുടക്കംകുറിക്കുകയായിരുന്നു. നാലുതവണ മുഖ്യമന്ത്രിയായി. കോഗ്രസ് പ്രവര്‍ത്തകസമിതി അംഗം, പാര്‍ലമെന്റ് ബോര്‍ഡ് അംഗം, കേന്ദ്രമന്ത്രി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച കരുണാകരന്‍ കമ്യൂണിസ്റ് വിരുദ്ധത തന്റെ പ്രഖ്യാപിത രാഷ്ട്രീയനിലപാടായി തുടര്‍ന്നപ്പോഴും ഒരുകാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യചെയ്യാന്‍ അദ്ദേഹം മുതിര്‍ന്നിരുന്നില്ല. എ കെ ജി, നായനാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജന്‍മം നല്‍കിയ കണ്ണൂരിന്റെ മണ്ണിലാണ് കരുണാകരനും പിറന്നത്. ചിത്രകലയിലെ അഭിരുചിയും എട്ടാംക്ളാസില്‍ പഠിക്കുമ്പോള്‍ കണ്ണില്‍ വെള്ളംനിറയുന്ന അസുഖം പിടിപെട്ടതിനാലുമാണ് തൃശൂരില്‍ ചിത്രരചന പഠിക്കാന്‍ എത്തിയതെന്ന് കരുണാകരന്‍തന്നെ പറഞ്ഞിട്ടുണ്ട്. വീടിന്റെ ചുവരില്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങള്‍ കരികൊണ്ടു വരച്ചു. ചിത്രകാരനായിരുന്നെങ്കിലും ഒരു പരാജയമാകുമായിരുന്നില്ലെന്ന് അദ്ദേഹം എന്നോടു സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്ത് 500 രൂപവരെ കിട്ടുന്ന എണ്ണച്ഛായചിത്രങ്ങള്‍ വരച്ചിരുന്നു. സ്വാതന്ത്യ്രസമരസേനാനി എന്ന നിലയില്‍ ജയില്‍വാസവും ഗാന്ധിയന്‍ശൈലിയിലെ ജീവിതവും സ്വാതന്ത്യ്രപൂര്‍വകാലത്ത് സ്വീകരിച്ചിരുന്നു. പിന്നീട് ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനായി. ഈ ഘട്ടത്തിലെല്ലാം തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങളെ ബൂര്‍ഷ്വ, ഭൂപ്രഭു വര്‍ഗങ്ങള്‍ക്കെതിരെ വിപ്ളവകരമായി സംഘടിപ്പിച്ച് മുന്നോട്ടുപോകുന്ന ശൈലിയായിരുന്നു കമ്യൂണിസ്റ്പ്രസ്ഥാനം സ്വീകരിച്ചിരുന്നത്. ഇതിനെതിരായ നിലപാടായിരുന്നു കരുണാകരന്റേത്. ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി മിക്കപ്പോഴും കോഗ്രസ് രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായി പ്രവര്‍ത്തിച്ചിരുന്ന കരുണാകരന്റെ വേര്‍പാട് ദേശീയരാഷ്ട്രീയത്തിനും വിശിഷ്യ കേരളരാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്. ഗ്രൂപ്പുരാഷ്ട്രീയം കോഗ്രസില്‍ പുത്തരിയല്ലെങ്കിലും അതിന് കേരളത്തില്‍ പുതിയ മാനം നല്‍കിയ നേതാവാണ്. ഗ്രൂപ്പ്വിവാദങ്ങളും വേര്‍തിരിവുകളും ഉയരുമ്പോഴും അവയ്ക്കു നടുവിലൂടെ തന്റെ രാഷ്ട്രീയലക്ഷ്യം നേടാനുള്ള അടവും തന്ത്രവും ആരിലും കൌതുകം ജനിപ്പിക്കുന്നതായിരുന്നു. ദേശീയ കോഗ്രസ് രാഷ്ട്രീയത്തിന് കേരളം നല്‍കിയ സമുന്നതനായ ഈ കോഗ്രസ് നേതാവിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

ദീര്‍ഘവീക്ഷണമുള്ള നേതാവ്

കോടിയേരി ബാലകൃഷ്ണന്‍

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തില്‍ത്തന്നെ എനിക്ക് കെ കരുണാകരനുമായി അടുത്ത് ഇടപഴകാന്‍ അവസരമുണ്ടായിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിക്കുന്നന്നഘട്ടത്തില്‍ നിരവധിതവണ അദ്ദേഹത്തെ കാണുകയുണ്ടായി. 1982ല്‍ നിയമസഭാ സാമാജികനായതോടെയാണ് ഭരണാധികാരിയായ കരുണാകരനെ ആ നിലയില്‍ല്‍അടുത്തറിയാന്‍ സാധിച്ചത്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയാണ്. നിയമസഭയെ മുഖ്യമന്ത്രിയുടെ ഒട്ടേറെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കാനുള്ള വേദിയാക്കി ഞാന്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങളില്‍പ്പോലും വ്യക്തിപരമായി അടുപ്പം നിലനിര്‍ത്താന്‍ കഴിയുംവിധം സൌഹാര്‍ദപരമായ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. കേന്ദ്രം കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ല്‍ വമ്പിച്ച പ്രതിഷേധം അഴിച്ചുവിട്ടു. ഞങ്ങളില്‍ ചിലര്‍ സ്പീക്കറുടെ വേദിയിലേക്ക് കടന്നു കയറി. ഇതേത്തുടര്‍ന്ന് എം വി രാഘവനും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കുമൊപ്പം എന്നെയും സഭയില്‍ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. സസ്പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കരുണാകരന്‍ സംസാരിക്കുമ്പോള്‍ തൊട്ടടുത്തുനിന്ന് ഞാന്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കരുണാകരന്‍ അവതരിപ്പിച്ചുകൊണ്ടിരുന്നന്ന സസ്പെന്‍ഷന്‍ പ്രമേയം ഞങ്ങള്‍ല്‍ചിലരുടെ കൈകളിലേക്കെത്തി. ആ സമയത്തും അക്ഷോഭ്യനായി നിന്ന് പ്രമേയത്തിനകത്തെ വാചകം മനസ്സില്‍ നിന്നുപറഞ്ഞ് പൂര്‍ത്തിയാക്കി പ്രമേയം അംഗീകരിപ്പിച്ച രംഗം അപൂര്‍വതയുള്ളതായിരുന്നു. പക്ഷേ, ആ സംഭവത്തിനു ശേഷം പിന്നീടു കാണുമ്പോള്‍ വിദ്വേഷത്തിന്റെ ഒരു ലാഞ്ചനയും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല. ഉറച്ച കോഗ്രസുകാരനായിരുന്നു കരുണാകരന്‍. പട്ടം താണുപിള്ളയും കെ കേളപ്പനും സി കേശവനും പോലും കോഗ്രസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ കോഗ്രസില്‍ല്‍ഉറച്ചു നിന്നന്നഅദ്ദേഹം ഡിഐസി രൂപീകരണഘട്ടത്തിലാണ് കോഗ്രസില്‍ല്‍നിന്നു വ്യത്യസ്തമായ രാഷ്ട്രീയം സ്വീകരിച്ചത്. ഈ ഘട്ടത്തില്‍ പലപ്പോഴും കരുണാകരനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞ എനിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണം ഏതെല്ലാം വിധത്തിലാണ് മാറിമറിഞ്ഞുകൊണ്ടിരുന്നതെന്നു മനസ്സിലാക്കാന്‍ സാധിച്ചു. കരുണാകരനില്‍ വന്നന്നഈ മാറ്റം ആ കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളുമായി കൂട്ടി യോജിപ്പിച്ച്് രാഷ്ട്രീയ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടണ്ട വസ്തുതയാണ്. വളരെയധികം ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു കരുണാകരന്‍. 198287ല്‍ തലശേരി മാഹി ബൈപാസ് റോഡ് നിര്‍മാണത്തിനുവേണ്ടി 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനെതിരായി രൂപീകരിച്ച സര്‍വകക്ഷി കര്‍മസമിതിയുടെ പ്രതിനിധി സംഘത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ടണ്ടഎന്നോട് അദ്ദേഹം പറഞ്ഞ കാര്യം ഈ സന്ദര്‍ഭത്തില്‍ല്‍ഓര്‍ക്കുകയാണ്. 'ഈ 45 മീറ്ററിനെതിരായ പ്രക്ഷോഭത്തിനൊപ്പം യുവ എംഎല്‍എ ആയ ബാലകൃഷ്ണന്‍ പോകാതിരിക്കുന്നതാണ് നല്ലത്. സര്‍വകക്ഷി സംഘം ഇതുമായി നടന്നുകൊള്ളട്ടെ. പക്ഷേ, ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 45 മീറ്റര്‍ പോലും പോരാതെ വരും.'' കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നന്ന ഈ പ്രകൃതം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഒരു തീരുമാനം കൈക്കൊണ്ടാല്‍ല്‍അത് നടപ്പാക്കുന്നതിന്ല്‍എന്ത് പ്രത്യാഘാതമുണ്ടായാലും ഉറച്ചുനില്‍ക്കും. ഇതാണ് കെ കരുണാകരനെ വ്യത്യസ്തനായ രാഷ്ട്രീയനേതാവാക്കി മാറ്റിയത്. ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റശേഷം ഞാന്‍ അദ്ദേഹത്തെ നിരവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ കരുണാകരന്‍ നടത്തിയ അഭിപ്രായപ്രകടനം പലതും ഭരണപരമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നതിന് എനിക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. അദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത സന്ദര്‍ഭങ്ങളില്‍ല്‍പല കടുത്ത നിലപാടുകളും സ്വീകരിച്ച് വിമര്‍ശശരങ്ങള്‍ക്ക് വിധേയനായി. അത്തരം വിയോജിപ്പുള്ള വിഷയങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ല്‍അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയില്‍ല്‍നിന്നും ഭരണരംഗത്തുള്ളവര്‍ക്ക് പലതും പഠിക്കാന്‍ കഴിയും. ഒരു സന്ദര്‍ഭത്തിലും പതറിയിരുന്നില്ല. ഇന്ത്യയിലെ വിവിധ പാര്‍ടിയിലെ ലീഡര്‍മാരെ കൊണ്ടുതന്നെന്നലീഡര്‍ എന്നു വിളിപ്പിച്ച ഒരപൂര്‍വ ലീഡറാണ് കരുണാകരന്‍. തന്റെ പാര്‍ടിയില്‍ല്‍ ഈ ലീഡര്‍ പലതവണ അവഗണിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കുപ്രസിദ്ധമായ വിമോചനസമരത്തിനുശേഷം 1960ല്‍ല്‍നടന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് 5 വര്‍ഷം കോഗ്രസിന്റെ മുഖ്യധാരയില്‍ല്‍നിന്നും കരുണാകരനെ അകറ്റിനിര്‍ത്താന്‍ ശ്രമങ്ങളുണ്ടായി. പില്‍ക്കാലത്ത് ഡിഐസി രൂപീകരിച്ച് കരുണാകരന്‍ പുറത്തുവരേണ്ടണ്ടസാഹചര്യവും സൃഷ്ടിക്കപ്പെട്ടു. എല്ലാ ജനാധിപത്യ അവകാശങ്ങളെയും ചവിട്ടി ഞെരിച്ച അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ തന്റെ ഇന്ദിരാഭക്തി ഉറക്കെ പ്രഖ്യാപിച്ചു നിലപാടെടുത്ത ആളാണ് അദ്ദേഹം. അപ്രതീക്ഷിതമായ ഒട്ടേറെ രാഷ്ട്രീയ ചുവടുവയ്പുകളിലൂടെ രാഷ്ട്രീയ നിരീക്ഷകരെ അദ്ദേഹം അമ്പരപ്പിച്ചു. പല ഘട്ടത്തിലും നിയമസഭയ്ക്കകത്തും പുറത്തും കരുണാകരന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ കേരളം വിസ്മയത്തോടെ കണ്ടുനിന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ എല്ലാ തന്ത്രവും പ്രയോഗിച്ച് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവുള്ള നേതാവിനെയാണ് കരുണാകരന്റെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടമായത്.

സോണിയ അവഗണിച്ച അതികായന്‍

വി ബി പരമേശ്വരന്‍

കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തി ദേശീയരാഷ്ട്രീയത്തില്‍ കിങ്മേക്കര്‍ എന്ന പേര് ലഭിച്ച അപൂര്‍വം നേതാക്കളില്‍ ഒരാളാണ് കെ കരുണാകരന്‍. ജവാഹര്‍ലാല്‍ നെഹ്റുമുതല്‍ രാജീവ്ഗാന്ധിവരെയുള്ള പ്രധാനമന്ത്രിമാരുമായും കോഗ്രസ് അധ്യക്ഷന്മാരുമായും വളരെ അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു കരുണാകരന്‍. എന്നാല്‍, സോണിയ ഗാന്ധിയുടെ ഉദയത്തോടെ ഏറ്റവുമധികം അവഗണിക്കപ്പെട്ട നേതാവും അദ്ദേഹംതന്നെ. ഇന്ദിര ഗാന്ധിയുടെ മരണശേഷമാണ് കെ കരുണാകരന്‍ ദേശീയരാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ആരംഭിച്ചത്. രാജീവ്ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ കരുണാകരന്‍ പല വിഷയങ്ങളിലും അദ്ദേഹത്തിന് താങ്ങാവുകയും ചെയ്തു. രാജീവ്ഗാന്ധിയുടെ മരണത്തിനുശേഷം കോഗ്രസിന് ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു നേതാവിന്റെ അഭാവം ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കരുണാകരന്‍ എന്ന കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരന്‍ ദേശീയരാഷ്ട്രീയത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. സോണിയ ഗാന്ധി നേതൃത്വമേറ്റെടുക്കാന്‍ തയ്യാറാകാതിരുന്നപ്പോള്‍ ആരാകണം പ്രധാനമന്ത്രി എന്ന കാര്യത്തില്‍ വലിയ ആശയക്കുഴപ്പമായിരുന്നു നിലനിന്നിരുന്നത്. നരസിംഹറാവുവും ശരദ് പവാറും തമ്മിലായിരുന്നു നേതൃസ്ഥാനത്തേക്ക് പ്രധാന മത്സരം. നരസിംഹറാവുവിനൊപ്പംനിന്ന് കരുക്കള്‍ നീക്കിയത് കരുണാകരനായിരുന്നു. മുംബൈയില്‍നിന്ന് മറാത്ത രാജാവിനെപ്പോലെ അധികാരത്തിന്റെ വാളുമായി കുതിരപ്പുറത്ത് പുറപ്പെട്ട ശരദ് പവാര്‍ ഡല്‍ഹിയിലെത്തി വാളും പരിചയും നരസിംഹറാവുവിനു മുമ്പില്‍ സമര്‍പ്പിച്ചപ്പോള്‍ (ആര്‍ കെ ലക്ഷ്മണന്റെ കാര്‍ട്ടൂ) അതിനു പിന്നില്‍ ചരടുവലി നടത്തിയത് കരുണാകരനായിരുന്നു എന്നത് പ്രസിദ്ധം. എന്നാല്‍, ഇതിനുള്ള പ്രതിഫലം റാവുവില്‍നിന്ന് കരുണാകരന് ലഭിച്ചില്ല. വ്യവസായമന്ത്രിപദം മാത്രമാണ് കരുണാകരന് ലഭിച്ചത്. പവാറാകട്ടെ പ്രതിരോധമന്ത്രിയായി. എന്നിട്ടും റാവുവിന് പ്രതിരോധനിര തീര്‍ക്കാന്‍ കരുണാകരന്‍ ഇറങ്ങിപ്പുറപ്പെടുന്ന കാഴ്ചയാണ് കണ്ടത്. റാവു സര്‍ക്കാര്‍ വിശ്വാസപ്രമേയത്തെ നേരിട്ടപ്പോള്‍ ജെഎംഎം നേതാക്കളെയും അജിത് സിങ്ങിനെയും മറ്റും കാണാന്‍ സൌത്ത് അവന്യൂവിലൂടെ തിരക്കിട്ടുപോകുന്ന കരുണാകരന്റെ വാര്‍ത്തകളും ചിത്രങ്ങളും അന്ന് ദേശീയമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു. ദേശീയരാഷ്ട്രീയത്തിലെ അതികായനായി കരുണാകരന്‍ മാറുകയാണെന്ന മാധ്യമവാര്‍ത്തകള്‍ വര്‍ധിച്ചതോടെ അദ്ദേഹത്തെ നരസിംഹറാവുവും അവഗണിക്കാന്‍ ആരംഭിച്ചു. പത്താം ജന്‍പഥിനെ കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോയ നരസിംഹറാവുവുമായുള്ള ചങ്ങാത്തം കരുണാകരനെ സോണിയ ഗാന്ധിയില്‍നിന്ന് അകറ്റുകയുംചെയ്തു. സോണിയ ഗാന്ധി കോഗ്രസ് അധ്യക്ഷയായതോടെ കരുണാകരന്റെ കഷ്ടകാലം ആരംഭിച്ചു. തലമുതിര്‍ന്ന നേതാവായിട്ടും അദ്ദേഹത്തെ ആവര്‍ത്തിച്ച് അവഗണിക്കുകയായിരുന്നു സോണിയ. അര്‍ജുന്‍സിങ്, ജിതേന്ദ്രപ്രസാദ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സോണിയ പൊതുവെ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ കരുണാകരന്‍ തീര്‍ത്തും അസ്വസ്ഥനുമായിരുന്നു. കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍നിന്ന് സോണിയ ഗാന്ധിക്കെതിരെയുള്ള അമര്‍ഷത്തിന്റെ പുക ഉയര്‍ന്നുകൊണ്ടേയിരുന്നു. ഈ കാലത്ത് മലയാളം പത്രപ്രവര്‍ത്തകര്‍ ഒരൊറ്റ സായാഹ്നംപോലും കൃഷ്ണമേനോന്‍ മാര്‍ഗിലെ ഒമ്പതാം നമ്പര്‍ വസതിയില്‍ പോകാതിരുന്നിട്ടില്ല. നെഹ്റുവില്‍നിന്നും ഇന്ദിര ഗാന്ധിയില്‍നിന്നും രാജീവ്ഗാന്ധിയില്‍നിന്നും തനിക്ക് ലഭിച്ച സ്നേഹപൂര്‍വമായ പെരുമാറ്റത്തെക്കുറിച്ച് ഈ സായാഹ്നങ്ങളില്‍ കരുണാകരന്‍ അയവിറക്കാറുണ്ടായിരുന്നു. സോണിയ ഗാന്ധി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രക്ഷയില്ലെന്ന പരോക്ഷസൂചനകളും അദ്ദേഹം നല്‍കാറുണ്ടായിരുന്നു. ഇത്തരമൊരു സായാഹ്നത്തിലായിരുന്നു പണ്ട് അച്ഛന്‍ ആനപ്പുറത്തേറിയതുകൊണ്ട് മക്കള്‍ക്ക് തഴമ്പുണ്ടാകുമോ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ച് സോണിയ ഗാന്ധിക്കെതിരെ പരസ്യമായി ആക്രമണം കരുണാകരന്‍ നടത്തിയത്. അത്രമാത്രം നീരസത്തോടെയായിരുന്നു സോണിയ കരുണാകരനോട് പെരുമാറിയിരുന്നത്. കരുണാകരനുമൊത്തുള്ള വേദിയില്‍ അദ്ദേഹത്തെ കണ്ടെന്നുനടിക്കാന്‍പോലും സോണിയ ഗാന്ധി തയ്യാറായിരുന്നില്ല. കരുണാകരന്‍ കോഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോഗ്രസ് രൂപീകരിക്കുന്നതിനുള്ള കാരണംപോലും സോണിയ ഗാന്ധിയോടുള്ള നീരസമായിരുന്നു. ദിവസങ്ങളോളം കാത്തിരുന്നിട്ടും സോണിയ കരുണാകരന് കൂടിക്കാഴ്ച അനുവദിക്കാന്‍ തയ്യാറായില്ല. കേരളത്തില്‍ കരുണാകരവിഭാഗം ദുര്‍ബലമായെന്നും ആന്റണിവിഭാഗത്തിനാണ് ശക്തിയെന്നുമുള്ള നിഗമനത്തിലാണ് സോണിയ കൂടിക്കാഴ്ച അനുവദിക്കാതിരുന്നത്. അന്ന് സോണിയ ഗാന്ധി കരുണാകരനെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ടി വിട്ടുപോകില്ലായിരുന്നെന്ന് വിശ്വസിക്കുന്നവരാണ് അധികവും. പിന്നീട് കോഗ്രസിലേക്ക് തിരിച്ചുവന്നെങ്കിലും അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ സോണിയയും ഹൈക്കമാന്‍ഡും തയ്യാറായില്ല. ആരോഗ്യം മോശമായ കാലത്തുപോലും ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിട്ട് കണ്ട് മകന്‍ മുരളീധരനെ കോഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, നേതൃത്വം തയ്യാറായില്ല. കരുണാകരന്‍ അന്ത്യശ്വാസംവലിക്കുന്നതുവരെയും സോണിയ ഗാന്ധിയും ഹൈക്കമാന്‍ഡും കരുണാകരന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല.

കെ കരുണാകരന്‍

ദേശാഭിമാനി ദിനപ്പത്രം- മുഖപ്രസംഗം

കെ കരുണാകരന്‍

കേരളരാഷ്ട്രീയത്തില്‍ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ച നേതാവാണ് മമറയുന്നത്. ഏഴുപതിറ്റാണ്ടായി കേരളരാഷ്ട്രീയത്തില്‍ കരുണാകരനുണ്ട്, എന്നല്ല, കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖംതന്നെയായിരുന്നു പതിറ്റാണ്ടുകളോളം അദ്ദേഹം. കോഗ്രസിന്റെ രക്ഷകനായും ശത്രുവായും ഭരണാധികാരിയായും പ്രതിപക്ഷ നേതാവായും ആശ്രിതവത്സലനായും ഗ്രൂപ്പ് നേതാവായും വത്സലശിഷ്യന്മാരുടെ ലീഡറായും അവരാല്‍ത്തന്നെ തിരസ്കൃതനായും മര്‍ദകരായ പൊലീസ് ഉദ്യോഗസ്ഥരുടെ രക്ഷകനായും സ്വന്തം അനുയായികളാല്‍ വേട്ടയാടപ്പെടുന്നവനായും കരുണാകരന്‍ കേരളീയന്റെ മുന്നില്‍നിന്നു. ജന്മംകൊണ്ട് കണ്ണൂര്‍ക്കാരനായ കരുണാകരന്റെ രാഷ്ട്രീയ പാഠശാല തൃശൂരിലെ സീതാറാം മില്ലായിരുന്നു. പത്തൊമ്പതാമത്തെ വയസ്സില്‍ (1936) ഇന്ത്യന്‍ നാഷണല്‍•കോഗ്രസില്‍ അംഗത്വമെടുത്ത അദ്ദേഹം തൃശൂരില്‍നിന്ന് പടിപടിയായാണ് സ്വാതന്ത്യ്ര സമരത്തിലേക്കും കോഗ്രസിന്റെ സമുന്നത നേതൃത്വത്തിലേക്കുയര്‍ന്നത്. 1969ല്‍ ഇ എം എസ് മന്ത്രിസഭ രാജിവച്ചതിനെത്തുടര്‍ന്ന് സി അച്യുതമേനോന്റെ നേതൃത്വത്തില്‍ കോഗ്രസിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചതിന്റെ ബുദ്ധികേന്ദ്രം കരുണാകരനായിരുന്നു. അതോടെയാണ് കോഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്‍ എന്ന 'ലീഡര്‍' ഉദയംചെയ്തത്. ആജ്ഞാശക്തിയും ചടുലവും അപ്രതീക്ഷിതവുമായ നീക്കങ്ങളുമാണ് രാഷ്ട്രീയത്തില്‍ എന്നും കരുണാകരനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എതിരാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും അപ്രിയമായ കാര്യങ്ങള്‍ കുസലില്ലാതെ നടപ്പാക്കുന്നതില്‍ കരുണാകരനിലെ ഭരണാധികാരി അറച്ചുനിന്നില്ല. അവസരത്തിനൊത്തു പ്രവര്‍ത്തിക്കുന്ന നേതാവായി അദ്ദേഹത്തെ മിത്രങ്ങളും ശത്രുക്കളും കണ്ടു. ഇന്ദിര ഗാന്ധിയായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നേതാവ്. ഏറ്റവുമൊടുവില്‍ സ്വന്തം പാര്‍ടിയില്‍നിന്ന് പുറത്തുപോയി പുതിയ പാര്‍ടി രൂപീകരിച്ചപ്പോഴും ഇന്ദിരയുടെ പേരാണ് അതിന് നല്‍കിയത് ഡെമോക്രാറ്റിക് ഇന്ദിര കോഗ്രസ്. കേരളത്തിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ മറുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും കരുണാകരന്‍ ഇന്ദിരയോടൊപ്പമായിരുന്നു. ഒരുകാലത്ത് കരുണാകരന്‍തന്നെയായിരുന്നു കേരളത്തിലെ കോഗ്രസ്. ആ ഒറ്റ നേതാവിനു ചുറ്റും പാര്‍ടിയും മുന്നണിയും ഭരണവും കറങ്ങിയപ്പോള്‍ തീരുമാനങ്ങള്‍ ഏകപക്ഷീയമായി. പാര്‍ടി കമ്മിറ്റികള്‍ക്കു പകരം ചുറ്റുംനിന്ന ഏറ്റവും അടുപ്പമുള്ള കൂട്ടമായി ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൈകാര്യകര്‍ത്താക്കള്‍. അങ്ങനെ കരുണാകരനില്‍നിന്ന് ആവോളം ആനുകൂല്യം പറ്റിയവര്‍ അപകടഘട്ടത്തില്‍ അദ്ദേഹത്തെ കൈവിട്ട് ശത്രുപാളയത്തിലെത്തി. പാലൂട്ടി വളര്‍ത്തിയവര്‍ തിരിഞ്ഞുകൊത്താന്‍ തുടങ്ങിയപ്പോള്‍ നിസ്സംഗനായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. കെ മുരളീധരനെ കോഗ്രസില്‍ തിരിച്ചെത്തിക്കുകയായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാല്‍, കേരളത്തിലെ കോഗ്രസ് നേതൃത്വം കരുണാകരന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിച്ചില്ല. ഇന്ദിര ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന നിലയില്‍ അഖിലേന്ത്യാ രാഷ്ട്രീയത്തിലെ അതികായനായി മാറിയ കരുണാകരന്‍ പില്‍ക്കാലത്ത് നരസിംഹറാവുവിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതിന്റെ പ്രധാന കാരണക്കാരനുമായി. ദീര്‍ഘകാലം മുഖ്യമന്ത്രിയായും മന്ത്രിയായും പ്രതിപക്ഷനേതാവായും കേരളത്തിന്റെ വികസനത്തില്‍ കരുണാകരന്‍ ഒട്ടേറെ സംഭാവന നല്‍കിയിട്ടുണ്ട്. ഇന്നത്തെ ഐക്യജനാധിപത്യമുന്നണി സംവിധാനം രൂപീകരിക്കുന്നതില്‍ നായകത്വം കരുണാകരനായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനകാലത്തിന്റെ സിംഹഭാഗവും കമ്യൂണിസ്റ് പാര്‍ടിയുടെ കടുത്ത ശത്രുവായിരുന്നു കരുണാകരന്‍. എതിര്‍പക്ഷ ബന്ധമാണ് കേരളത്തിലെ ഇടതുപക്ഷവുമായി അദ്ദേഹം നിലനിര്‍ത്തിപ്പോന്നതും. അഴിമതി ആരോപണങ്ങളും ഭരണത്തിലെ ജനവിരുദ്ധ നടപടികളുമുണ്ടായപ്പോഴൊക്കെ കര്‍ക്കശമായ എതിര്‍പ്പാണ് ഇടതുപക്ഷം ഉയര്‍ത്തിയത്. അടിയന്തരാവസ്ഥയിലെ മര്‍ദകവാഴ്ച കരുണാകരനോടുള്ള ഈ എതിര്‍പ്പിന് രൂക്ഷത കൂട്ടിയ ഒന്നാണ്. കക്കയം ക്യാമ്പില്‍ രാജനെ ഉരുട്ടിക്കൊന്ന കേസിന്റെ ഫലമായി കരുണാകരന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. നാലുതവണ മുഖ്യമന്ത്രിയായപ്പോഴും ഇടതുപക്ഷത്തോട് ഒരുതരത്തിലുമുള്ള മൃദുസമീപനം കാട്ടാന്‍ കരുണാകരന്‍ തയ്യാറായില്ല. എന്നാല്‍, അവസാനകാലത്ത്, അത്തരം ശത്രുതകള്‍ ഉപേക്ഷിച്ച് ഇടതുപക്ഷവുമായി സഹകരിച്ചു പോകണമെന്ന അഭിപ്രായം അദ്ദേഹം പരസ്യമായി മുന്നോട്ടുവച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് 2005ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്നത്. സ്വാതന്ത്യ്ര സമരകാലംമുതല്‍ സേവിച്ച സംഘടന തന്നെയും അനുയായികളെയും ചവിട്ടിത്തേക്കുന്നതില്‍ ഖിന്നനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍, ചാണക്യന്‍ എന്നിങ്ങനെ പലപേരുകളില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ആ ഔന്നത്യം എതിരാളിയുടെയും അനുയായിയുടെയും ആദരംനേടിയ ഒന്നാണ്. ഏതു പ്രസ്ഥാനത്തിനുവേണ്ടിയാണോ എക്കാലവും പ്രവര്‍ത്തിച്ചത്, അതില്‍നിന്ന് ദുരനുഭവങ്ങള്‍ തുടര്‍ച്ചയായുണ്ടായപ്പോള്‍ എതിരാളികളുടെ രാഷ്ട്രീയവും സമീപനവും ശരിയായ പാതയിലാണെന്ന് കരുണാകരന് തിരിച്ചറിയാന്‍ കഴിഞ്ഞു. കരുണാകരന്റെ വിയോഗത്തോടെ കോഗ്രസില്‍ ഇല്ലാതാകുന്നത്, യഥാര്‍ഥ കോഗ്രസിനെ അറിയാവുന്ന തലമുറയാണ്; ദേശീയ പ്രസ്ഥാനവുമായി ഇന്നത്തെ കോഗ്രസിന് അവശേഷിക്കുന്ന ബന്ധമാണ്. കേരളത്തില്‍ ഒമ്പതു സീറ്റുമായി പരാജയത്തിന്റെയും ഒറ്റപ്പെടലിന്റെയും കയ്പുനീര്‍ കുടിച്ച കോഗ്രസിനെ സംരക്ഷിച്ചതും വളര്‍ത്തിയതും കരുണാകരന്റെ നേതൃത്വത്തിലാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹത്തിനും അനുയായികള്‍ക്കും പക്ഷേ കോഗ്രസില്‍നിന്ന് കൃതഘ്നതയാണ് പകരം ലഭിച്ചത്. കരുണാകരനോടെ കോഗ്രസിലെ ഒരു യുഗത്തിന് അന്ത്യമാകുന്നെന്നു പറയുന്നത് അതിശയോക്തിയല്ല. ആ വേര്‍പാടിന്റെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. വേദനിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.

Wednesday, November 17, 2010

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ

(ദേശാഭിമാനി മുഖപ്രസംഗം )

വര്‍ഷങ്ങള്‍ നീണ്ട തടങ്കലിനുശേഷം ആങ് സാന്‍ സൂകി മോചിപ്പിക്കപ്പെട്ടത് മ്യാന്‍മറിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള ചുവടുവയ്പായി അന്നാട്ടിലെ സ്വാതന്ത്യ്രേച്ഛുക്കളായ ജനസാമാന്യം കരുതുന്നു. പ്രതിപക്ഷം ഭിന്നത വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആരാധകരെ അഭിസംബോധനചെയ്ത് സൂകി ആഹ്വാനംചെയ്തത്. അരനൂറ്റാണ്ടായി തുടരുന്ന പട്ടാള ഭരണത്തില്‍നിന്നുള്ള മോചന പ്രതീക്ഷയും അതിനായുള്ള പോരാട്ടത്തിന്റെ പ്രതീകവുമാണ് മ്യാന്‍മര്‍ ജനതയ്ക്ക് സൂകി. വ്യവസ്ഥകളോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ്, നിശ്ചയിക്കപ്പെട്ട കാലാവധി പൂര്‍ത്തിയാകുന്ന ദിവസം അവരെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍നിന്ന് പ്രിയപ്പെട്ട നേതാവ് പുറത്തിറങ്ങുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്. ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭാവി പരിപാടികള്‍ ജനങ്ങളുമായി സംവദിച്ചശേഷം പ്രഖ്യാപിക്കുമെന്നും സൂകി വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജാപ്പനീസ് കോളനി വാഴ്ചക്കെതിരെയും സുധീരം പോരടിച്ച പാരമ്പര്യമുള്ള രാജ്യമാണ് ബര്‍മ എന്ന ഇന്നത്തെ മ്യാന്‍മര്‍. ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ 1937ലാണ് ഇംഗ്ളീഷുകാര്‍ നേരിട്ടു ഭരിക്കുന്ന പ്രത്യേക കോളനിയായത്. 42ല്‍ ജപ്പാന്‍ ബ്രിട്ടീഷുകാരെ തുരത്തിയെങ്കിലും മൂന്നുവര്‍ഷത്തിനുശേഷം ആങ് സാന്‍(സൂകിയുടെ പിതാവ്) നേതൃത്വം നല്‍കിയ ഫാസിസ്റ് വിരുദ്ധ ഫ്രീഡം ലീഗും ബ്രിട്ടീഷ് സൈന്യവും സംയുക്ത നീക്കത്തിലൂടെ ജപ്പാനെ തുരത്തിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ഭരണം വന്നുവെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ വിമത സൈന്യം ആങ് സാനെയും സഹപ്രവര്‍ത്തകരെയും വധിച്ചു. 48ല്‍ വിദേശശക്തികളില്‍നിന്ന് പൂര്‍ണമായ സ്വാതന്ത്യ്രം നേടിയ ബര്‍മയ്ക്ക്, ജനാധിപത്യത്തിന്റെ വായു ശ്വസിക്കാന്‍ ഒരു ദശകത്തോളമേ അവസരമുണ്ടായുള്ളൂ. 1958നുശേഷം ഭരണകക്ഷിയിലെ പിളര്‍പ്പും പട്ടാളത്തിന്റെ രംഗപ്രവേശവും ഭരണത്തെ അസ്വസ്ഥമാക്കി. 62ല്‍ പട്ടാളം ഭരണം പിടിച്ചു. പിന്നീടിന്നോളം അശാന്തിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലം. ജനാധിപത്യപരമായ അവകാശങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യ്രമോ അനുവദിക്കാതെ, എതിരഭിപ്രായമുള്ളവരെ അടിച്ചമര്‍ത്തിയും തുറുങ്കിലടച്ചും തുടര്‍ന്ന പട്ടാള ഭരണത്തിനെതിരെ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് സൂകി ജനനേതാവായി മാറിയത്. അവരെ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാതെ തടങ്കലില്‍വച്ച് ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താനാണ് പട്ടാളഭരണം നിരന്തരം ശ്രമിച്ചത്. ഇപ്പോള്‍ സൂകിക്ക് മോചനം നല്‍കിയതും പട്ടാള ഭരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ടുതന്നെയാണ്. നവംബര്‍ ഏഴിന് ഒരു തെരഞ്ഞെടുപ്പ് നാടകം അരങ്ങേറിയിരുന്നു. 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് ഉറപ്പാക്കിയും പട്ടാള ഭരണത്തിന്റെ പാവകളായ പാര്‍ടികളില്‍നിന്ന് മൂന്നിലൊന്ന് സ്ഥാനാര്‍ഥികളെ അണിനിരത്തിയും നടത്തിയ ആ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ നിസ്സഹകരണം കൊണ്ടാണ് ശ്രദ്ധേയമായത്്. ഇപ്പോള്‍ സൂകിയെ മോചിപ്പിച്ചത്, അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് കരുതുന്നവരാണ് ഏറെയും. അതല്ലാതെ മ്യാന്‍മറില്‍ ജനാധിപത്യത്തിന്റെ വെളിച്ചം കടത്തിവിടാനുള്ള തീരുമാനമല്ല അത്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ച രാജ്യത്ത് സൂകിക്കോ അവരുടെ പാര്‍ടിക്കോ ഭാവിപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടാകില്ല. എന്നല്ല; താല്‍ക്കാലികമായി മോചിപ്പിച്ചുവെങ്കിലും ഏതുസമയത്തും സൃഷ്ടിച്ചെടുക്കുന്ന കാരണങ്ങള്‍ മറയാക്കി സൂകിയെ തുറുങ്കിലടയ്ക്കാനാകും. ഇപ്പോഴും 2200 പേര്‍ തടവിലാണ്. അവരില്‍ ബുദ്ധസന്യാസികളുമുണ്ട്. അടിച്ചമര്‍ത്തലിനും തെല്ലും ശമനമുണ്ടായിട്ടില്ല. മ്യാന്‍മറിന്റെ ജനാധിപത്യ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രസ്ഥാനം അവിടെയില്ല. അതുകൊണ്ടുതന്നെ, സൂകിയുടെ മോചനത്തിനുശേഷവും മ്യാന്‍മറിന് മോചനം ഉണ്ടാകുമെന്ന് പറയാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ശരിയായ ദിശയില്‍ സ്വാതന്ത്യ്രപ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നോട്ടുകൊണ്ടുപോകാനും സൂകിക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതി പരാമര്‍ശം

ആശങ്കയുണര്‍ത്തുന്ന മൌനം, നിഷ്ക്രിയത്വം

പ്രത്യേക ലേഖകന്‍

(ദേശാഭിമാനിയില്‍നിന്ന്)

ന്യൂഡല്‍ഹി: രണ്ടാംതലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി. സ്പെക്ട്രം അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കാലതാമസം വരുത്തിയതിന് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2008ല്‍ രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് ജസ്റിസ് ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. സ്വകാര്യവ്യക്തികള്‍ക്ക് മന്ത്രിയുടെ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടോ എന്ന കാര്യം വ്യക്തമാക്കാനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ഫോര്‍ പബ്ളിക് ഇന്‍ട്രസ്റ് ലിറ്റിഗേഷനും ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഫയല്‍ചെയ്ത ഹര്‍ജികളാണ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചത്. അഴിമതിനിരോധന നിയമം അനുസരിച്ച് മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, 2010 മാര്‍ച്ചിലാണ് മറുപടി ലഭിച്ചത്. സിബിഐ കേസ് അന്വേഷിക്കുന്നതിനാല്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെന്നും സ്വാമി ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കോടതി പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കാര്യാലയത്തിനുമെതിരെ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും തങ്ങളെ ആശങ്കപ്പെടുത്തുന്നതായി കോടതി പറഞ്ഞു. മന്ത്രി രാജ രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇനി പ്രധാനമന്ത്രിയുടെ അനുവാദം ആവശ്യമില്ലെന്ന് സ്വാമി കോടതിയില്‍ പറഞ്ഞു. സ്വാന്‍ ടെലികോമിനും റിലയന്‍സ് കോമിനും ലൈസന്‍സ് ലഭിക്കുന്നതിലുള്ള അമിത താല്‍പ്പര്യം സംബന്ധിച്ച സ്വാമിയുടെ വാദങ്ങള്‍ സുപ്രീംകോടതി വ്യാഴാഴ്ച കേള്‍ക്കും. അനധികൃതമായി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിനുപിന്നില്‍ സ്വകാര്യ ടെലികോം കമ്പനികളും ടെലികോംവിഭാഗവും തമ്മിലുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത്ഭൂഷ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ ഇതേ കേസിലാണ് സുപ്രീംകോടതി സിബിഐ യെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രധാനമന്ത്രിക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ കോഗ്രസ് വിസമ്മതിച്ചു. സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പൂര്‍ണ രൂപം അറിയാതെ പ്രതികരിക്കാനാകില്ലെന്ന് കോഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ പങ്കും സ്വാഭാവികമായും ജെപിസിയില്‍ അന്വേഷണവിധേയമാക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും ബിജെപി നേതാവ് എസ് എസ് അലുവാലിയയും നേരത്തെ അഭിപ്രായപ്പെട്ടു. ലൈസന്‍സ് നല്‍കിയത് പ്രധാനമന്ത്രിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണെന്ന് മന്ത്രി രാജ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രികാര്യാലയവും അന്വേഷണപരിധിയില്‍ വരുമെന്നുറപ്പാണ്. സുപ്രീംകോടതിയുടെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ശക്തികൂട്ടും.

ജാതിയുടെ ജാതകം

ജാതിയുടെ ജാതകം

കെ ബാബു ജോസഫ്

(ദേശാഭിമാനി വാരിക )

അഖിലേന്ത്യാതലത്തില്‍ ജാതികളുടെ കണക്കെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കയാണല്ലോ. സംവരണനയം ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണം ചെയ്തിട്ടില്ലെന്നും, അത് നടപ്പാക്കിയതില്‍ പ്രമാദങ്ങള്‍ വന്നിട്ടുണ്ടെന്നുമുള്ള പരാതിയാണ് ഇതിന് പ്രേരകം. പ്രഖ്യാപിത ഉദ്ദേശ്യം, ഓരോരുത്തരുടെയും ജാതിയോ സദൃശമായ സാമൂഹികവിഭാഗമോ രേഖപ്പെടുത്തുകയാണ്. ഹിന്ദുസമുദായത്തില്‍ നിലവിലുള്ള തട്ടുകളെ (ൃമമേ) ക്കുറിച്ച് വ്യവഹരിക്കാനാണല്ലോ ജാതിയെന്ന പദം ഉപയോഗിക്കുക. മുസ്ളിങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ഇടയിലും ഉച്ചനീചത്വങ്ങള്‍ വിളംബര ചെയ്യുന്ന, കൃത്രിമ വിഭജനങ്ങളുണ്ട്. ജാതിപോലെ ഇവ അത്ര കര്‍ശനമായി പാലിക്കപ്പെടുന്നില്ല. ഈ ചര്‍ച്ച പ്രധാനമായും ജാതിയെ പുരസ്കരിച്ചാണെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാതരം സ്വത്വ/വര്‍ഗീകരണങ്ങള്‍ക്കും പ്രസക്തമാണ്്.

അടുത്തകാലംവരെ, ഇന്ത്യന്‍ സമൂഹത്തിന്റെ ശാപമായി ജാതിയെ കണക്കാക്കിയിരുന്നു. സ്വതന്ത്ര ചിന്തകര്‍ ഇപ്പോഴും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍, അതിശക്തമായ ഒരു സമ്മര്‍ദോപകരണമാണ് ജാതിയെന്ന് തെളിഞ്ഞിരിക്കയാണ്. ഒരു വിലപേശല്‍ തന്ത്രമാണ് ജാതിച്ചീട്ടുകളി. ഉദ്യോഗ സംവരണം മാത്രമല്ല, അധികാരസോപാനങ്ങളിലേക്കുള്ള അഭിവൃദ്ധിയും പലപ്പോഴും ജാതി അടിസ്ഥാനത്തില്‍ സംഭവിക്കുന്നു. മതങ്ങളെയും ജാതികളെയും പ്രീണിപ്പിച്ചുനിര്‍ത്തിയാല്‍ പൊതുരംഗത്ത് ശാന്തിയും സമാധാനവും കളിയാടുമെന്ന് ചില 'പ്രായോഗിക' രാഷ്ട്രീയക്കാര്‍ വിശ്വസിക്കുന്നു. അടുത്ത വര്‍ഷത്തെ ജാതിസെന്‍സസ്, ജാതിയെ ശാശ്വതവല്‍ക്കരിച്ചേക്കുമെന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010 ലെ സെന്‍സസ് ഡാറ്റയില്‍നിന്ന് ജാതിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ചോര്‍ത്തി എടുക്കാവുന്നതേ ഉള്ളൂ എന്ന് യു ജി സി ചെയര്‍മാന്‍, ഒരു മുന്‍ സെന്‍സസ് കമീഷണര്‍, കര്‍ണാടക പിന്നാക്ക വര്‍ഗകമീഷന്റെ ഒരു മുന്‍ ചെയര്‍മാന്‍, തലയെടുപ്പുള്ള ഏതാനും അക്കദമിക്കുകള്‍ എന്നിവരടക്കം ഒമ്പത് പ്രമുഖര്‍ ഈയിടെ പറഞ്ഞത്, ബധിരകര്‍ണങ്ങളിലാണോ പതിഞ്ഞത്? പൊതു സെന്‍സസിന് മൊത്തം ചെലവ് 2240 കോടി രൂപ; ജാതി സെന്‍സസിന് മാത്രം നീക്കിവെച്ചിട്ടുള്ളത് 2000 കോടി രൂപ!

മതവും ജാതിയും കൂടിക്കുഴഞ്ഞ് ഒര'ഴകുഴപ്രശ്ന'മായിരിക്കയാണ്. മതപരിവര്‍ത്തനത്തില്‍ ജാതിമാറ്റവും അന്തര്‍ഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സമകാലിക പ്രസക്തി ഉണ്ട്. നിരുപദ്രവമായ തൊഴില്‍ വിഭജനമല്ലിപ്പോള്‍ ജാതിഘടനയില്‍ ഒളിഞ്ഞിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏത് തൊഴിലും ചെയ്യാമെന്നതിനാല്‍ ജാതിയും തൊഴിലുമായുള്ള നാളീബന്ധത്തിന് ചരിത്രപരമായ പ്രാധാന്യമേയുള്ളൂ. എങ്കിലും ജാതികളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതില്‍ ജാതി-തൊഴില്‍ ബന്ധത്തിന് നിര്‍ണായകസ്ഥാനമുണ്ട്. ഒരപ്രിയസത്യമാണ് ജാതികളുടെ ശ്രേണീവല്‍ക്കരണം. വരള്‍ച്ചയെപ്പോലെ, എല്ലാവരും ഇഷ്ടപ്പെടുന്നു ജാതിയെ! അവര്‍ണന് സംവരണം നിലനിര്‍ത്താന്‍; സവര്‍ണന് ഇല്ലാത്ത പൊങ്ങച്ചം നടിക്കാന്‍, വെള്ളം കടക്കാത്ത അറകളായി ജാതികളെ പരിരക്ഷിക്കണമെന്നാണ് ജാതിക്കളിക്കാരുടെ ആവശ്യം. ഉത്തരേന്ത്യയിലെ മാനം കാക്കല്‍ കൊലപാതകങ്ങളും ജാതിശുദ്ധിയെന്ന മിഥ്യയെ പ്രതീകവല്‍ക്കരിക്കുന്ന ആചാരങ്ങളും ജാതിവാദത്തിന് പിന്നില്‍ നിഗൂഢതകളുണ്ടെന്ന അനുമാനത്തെ ബലപ്പെടുത്തുന്നു. എല്ലാറ്റിനും പുറമെ, ജാതിസമ്പ്രദായത്തിന്റെ ഭാവിയെപ്പറ്റി പര്യാലോചിക്കേണ്ട സമയവും സമാഗതമായി.

ജാതിയുടെ ആവിര്‍ഭാവം

വര്‍ണവും ജാതിയും വിഭിന്ന ആശയങ്ങളാണെന്നത് അവഗണിച്ചാണ് പതിവ് ചര്‍ച്ചകള്‍ നീങ്ങുക.'ആര്‍ഷജ്ഞാന'ത്തില്‍ നാലപ്പാട്ട് നാരായണമേനോന്‍ പറയുന്നതുപോലെ, 'വര്‍ണ'ശബ്ദത്തിന് സമുദായത്തിലുള്ള സ്ഥാനം, പ്രവൃത്തി, ഉപജീവനമാര്‍ഗം എന്നും, ആവരണം ചെയ്യപ്പെടുന്നത് (നിറം) എന്നും പല അര്‍ഥഭേദങ്ങളുണ്ട്. 'ഹിന്ദുധര്‍മം' എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ഭഗവന്‍ദാസിന്റെ അഭിപ്രായത്തില്‍ വര്‍ണത്തിന് ഇന്ന് നിലവിലുള്ള ജാതി എന്ന അര്‍ഥം ഒരുതരത്തിലുമില്ല. രമലെേ എന്ന ഇംഗ്ളീഷ്പദം പോര്‍ച്ചുഗീസിലുള്ള രമമെേ യില്‍ നിന്നുത്ഭവിച്ചതാണ്. ആൃലലറ അല്ലെങ്കില്‍ വംശം എന്നാണ് രമമെേ യുടെ അര്‍ഥം. തൊഴിലിനെ ആസ്പദമാക്കി പ്രാദേശികതലത്തില്‍ നടന്ന സാമൂഹിക വിഭജനത്തെയാണ് ജാതി സൂചിപ്പിക്കുക. ഇന്ത്യന്‍ സമൂഹത്തിന്റെ പരിണാമത്തിലെ ഒരു ഘട്ടം. എല്ലാ ജാതികളും ഒരേകാലത്ത്, ഒരേ സ്ഥലത്ത് നിശ്ചയിക്കപ്പെട്ടെന്നല്ല വിവക്ഷ. വിദഗ്ധ സേവനം ചെയ്യുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വിവിധ ജാതികളായി ആദ്യം ചാപ്പ കുത്തപ്പെട്ടത്.

ജാതി ഒരു ആര്യന്‍ ഇറക്കുമതിയാണെന്ന ധാരണ ശരിയല്ലെന്ന് 2006 ല്‍ ഹൈദരബാദിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്കുളര്‍ ബയോളജിയിലെ ഗവേഷകര്‍ കാണിച്ചു. 2009ല്‍ ഹാവാഡ് മെഡിക്കല്‍ സ്കൂള്‍, എം ഐ ടി തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ സ്ഥാപനം നടത്തിയ പഠനം തെളിയിക്കുന്നത്, ആര്യപൂര്‍വകാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന ഗോത്രവംശങ്ങളില്‍ നിന്നത്രെ ജാതിയുടെ ഉല്‍പ്പത്തി എന്നാണ്. 13 സംസ്ഥാനങ്ങളില്‍നിന്ന് ശേഖരിച്ച 25 വ്യത്യസ്തവംശങ്ങളില്‍പ്പെട്ട 132 പേരുടെ ജീനോമു (ജീന്‍ സഞ്ചയം) കളെ വിശകലനം ചെയ്തതില്‍നിന്നുരുത്തിരിഞ്ഞ വിവരം. തെണ്ടലും (ഇര) തേടലും നടത്തി, ചെറിയതോതില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളും ചെയ്ത് ജീവിച്ചിരുന്ന ഗോത്രസംഘങ്ങള്‍ കൃഷിയിലേക്ക് തിരിഞ്ഞ് ഒരു സ്ഥലത്ത് സ്ഥിരപാര്‍പ്പ് തുടങ്ങിയ വേളയിലാവാം, അവരുടെ പരമ്പരാഗത തൊഴിലുകള്‍ ജാതിസൂചകങ്ങളായി മാറുന്നത്.

സാമ്പത്തിക കാരണങ്ങളാലാണ് ജാതിവ്യവസ്ഥയില്‍ ശ്രേണീവല്‍ക്കരണം സംഭവിച്ചത്. വിദഗ്ധ പരിശീലനം കൂടുതലാവശ്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂലി ലഭിക്കുന്നു. എണ്ണത്തില്‍ കുറവുള്ള ഇക്കൂട്ടര്‍ മേല്‍ജാതി ആയും, മറ്റു തൊഴിലാളികള്‍ കീഴ്ജാതി ആയും അംഗീകരിക്കപ്പെടുന്നു. അന്തസ്സ് ആപേക്ഷികമായതിനാല്‍, ഏത് രണ്ട് ജാതികളെയും പരസ്പരം താരതമ്യപ്പെടുത്തി, ഒന്ന് മറ്റേതിനേക്കാള്‍ ഉയര്‍ന്നത് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആര്യന്മാര്‍ തങ്ങളുടെ വര്‍ണവ്യവസ്ഥയെ നാട്ടുകാരുടെ ജാതിവ്യവസ്ഥയുമായി ഇണക്കിയെടുത്തു. മികച്ച യുദ്ധതന്ത്രം ഉപയോഗിച്ച ആര്യന്മാരോട് ദ്രാവിഡര്‍ തോറ്റു. ആര്യന്മാരുടെ വര്‍ണവ്യവസ്ഥ, ദ്രാവിഡരുടെ ജാതിവ്യവസ്ഥക്ക് മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആര്യ-ദ്രാവിഡ സങ്കരസന്തതികള്‍ വൈശ്യ, അല്ലെങ്കില്‍ ശൂദ്രവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കും. ഈ കനിവ് ലഭിക്കാത്ത നാട്ടുകാര്‍ ചാതുര്‍വര്‍ണ്യത്തിന് വെളിയിലുമായി. സംഭാവ്യതയെ ആസ്പദമാക്കിയുള്ള ഒരു വിശദീകരണമാണിത്. വര്‍ണ-ജാതിവ്യവസ്ഥകളുടെ അന്യോന്യ സ്വാധീനത്തിലാവാം, വര്‍ണവ്യവസ്ഥയിലും പ്രാദേശികതലത്തില്‍ ഉപവിഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കിടയിലും 'അന്തസ്സ്' സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ട്. ഉദാഹരണമായി, കൈമള്‍, പണിക്കര്‍, കുറുപ്പ്, മേനോന്‍, പിള്ള, നായര്‍ തുടങ്ങിയ നിരവധി ഉപവിഭാഗങ്ങള്‍ ഒരേ വര്‍ണത്തില്‍പ്പെട്ടവരാണെങ്കിലും ഇവരില്‍ ആരാണ് അന്തസ്സില്‍ മുന്തിയതെന്നതിനെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഉച്ചനീചത്വങ്ങള്‍ ദളിത്- പിന്നാക്കക്കാരുടെ ഇടയിലും പുലരുന്നുണ്ട്.

ജാതിയും ശരീരവര്‍ണവുമായി ബന്ധമുണ്ടോ? എന്തുകൊണ്ട് ഭൂരിപക്ഷം കീഴാളര്‍ കറുത്തതും ഭൂരിപക്ഷം മേലാളര്‍ വെളുത്തതും ആയി? കറുപ്പിനെ അപേക്ഷിച്ച് വെളുപ്പിന് ഒരു മഹത്വവും ഇല്ലെന്നുതന്നെയല്ല, ഉഷ്ണമേഖലകളില്‍ കറുപ്പാണ് അതിജീവനത്തിന് കൂടുതല്‍ സഹായകമായ നിറം. മനുഷ്യര്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ആഫ്രിക്കയിലാണെന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. അവിടെനിന്ന് മറ്റു ഭൂഖണ്ഡങ്ങളിലേക്ക് നിരവധി കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഉഷ്ണമേഖലകളില്‍ താമസിച്ചവരുടെ ശരീരത്തില്‍ സൂര്യരശ്മികളെ ആഗിരണം ചെയ്യുന്ന മെലാനിന്‍ എന്ന പിഗ്മെന്റ് കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഒരു ജീന്‍ ആണ് ഈ പ്രവര്‍ത്തനത്തിനുത്തരവാദി. എല്ലാ മനുഷ്യരിലും ഈ ജീന്‍ ഉണ്ടെങ്കിലും തണുപ്പ് രാജ്യങ്ങളില്‍ പാര്‍ക്കുന്നവരില്‍ ഇത് സ്വിച്ച് -ഓഫ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ ശരീരവെണ്‍മയെ ഇഷ്ടപ്പെടാത്ത വെള്ളക്കാര്‍ അര്‍ധനഗ്നരായി, വെയില്‍ കൊള്ളാറുണ്ട്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ പ്രസ്തുത ജീന്‍ ഉണര്‍ന്ന്, അല്‍പ്പം മെലാനിന്‍ ഉല്‍പ്പാദിപ്പിച്ച് ശരീരത്തിന് മങ്ങിയ തവിട്ടുനിറം സമ്മാനിക്കുന്നു. വെയിലേല്‍ക്കാതാവുമ്പോള്‍, ജീന്‍ പ്രവര്‍ത്തനരഹിതമാവുകയും ശരീരവര്‍ണം വീണ്ടും വെളുപ്പായിത്തീരുകയും ചെയ്യുന്നു. തൊലിയില്‍ വളര്‍ന്നുവരുന്ന പുത്തന്‍ കോശങ്ങളിലെ മെലാനിന്‍-ഉല്‍പ്പാദക ജീന്‍ നിര്‍ജീവാവസ്ഥയിലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡി എന്‍ എ തന്മാത്രയുടെ ഖണ്ഡങ്ങളാണ് ജീനുകള്‍. ജീനുകള്‍ കോശങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു. ജീനുകളുടെ സംഘാതമാണ് ജിനോം. കറമ്പന്റെയും വെളുമ്പന്റെയും ജിനോമുകള്‍ തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങളില്ല. കൃത്യമായി പറഞ്ഞാല്‍, ഇവ തമ്മിലുള്ള ഘടനാപരമായ അന്തരം രണ്ട് വെളുമ്പരുടെ ജീനോമുകള്‍ തമ്മിലോ, രണ്ട് കറമ്പരുടെ ജിനോമുകള്‍ തമ്മിലോ ഉള്ള അന്തരത്തെ അപേക്ഷിച്ച് കുറവാണ്. സാഹചര്യങ്ങളാണ് കറമ്പനെ കറമ്പനും, വെളുമ്പനെ വെളുമ്പനും ആക്കുന്നത്. ഇരുവരും ഒരേ ജിനോമിന്റെ അവകാശികള്‍. സവര്‍ണനും അവര്‍ണനും വഹിക്കുക, ഹോമോ സാപ്പിയന്മാരുടെ ജിനോമാണ്. ഇന്ന് ഭൂമുഖത്തുള്ള ഏക മനുഷ്യ സ്പീഷീസാണിത്. ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സവര്‍ണര്‍ എന്തേ മടിക്കുന്നു? ശുദ്ധിയുടെയും തീണ്ടലിന്റെയും അശുദ്ധവിചാരങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കുമോ?

നമ്മുടെ ഇടയിലെ കറുത്തവരുടെ നിറത്തില്‍നിന്ന് ഒരു വാസ്തവം അനുമാനിച്ചെടുക്കാം: വെളുത്ത തൊലിക്കാരായ വിദേശികള്‍ ഈ വന്‍കരയിലെത്തുന്നതിന് വളരെ മുമ്പേ ഇവരുടെ പൂര്‍വികര്‍ ഇവിടെ വന്ന് പാര്‍പ്പുറപ്പിച്ചു. ദീര്‍ഘകാലത്തെ സൂര്യതാഡനം അവരെ കറമ്പരാക്കി. എന്നാല്‍ കറമ്പരും പിന്നീടെത്തിയ വെളുമ്പരും തമ്മില്‍ നടന്നിരിക്കാനിടയുള്ള ഇണചേരലുകളുടെ ഫലമായി മെലാനിന്‍- സജീവ ജീനും, മെലാനിന്‍ -നിര്‍ജീവ ജീനും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയോ, അല്ലെങ്കില്‍ ഒരേ ജീനിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാവുകയോ ചെയ്തിരിക്കാം. ഇന്നത്തെ ഇന്ത്യന്‍ ജനത, ഇത്തരം ജനിതകപ്രക്രിയകളുടെ ഉല്‍പ്പന്നമാണ്. കറുപ്പ്-ജീനും, വെളുപ്പ്-ജീനും (ഒരേ ജീനിന്റെ രണ്ടവസ്ഥകള്‍) തമ്മിലുള്ള സംയോഗത്തില്‍ പിറക്കുന്ന സന്താനത്തിന് കറുപ്പോ, വെളുപ്പോ നിറമാവാം. എന്നാല്‍ ആര്‍ക്കും ഇത് പ്രവചിക്കാനാവില്ല. പറഞ്ഞുവരുന്നത് ഇന്നുള്ള സവര്‍ണരെല്ലാം പണ്ടത്തെ ആര്യന്‍ കുടിയേറ്റക്കാരുടെ നേര്‍-സന്തതികളാണെന്നത് മിഥ്യയാണെന്നാണ്. അതുപോലെ, സമകാലിക ഇന്ത്യയിലെ അവര്‍ണര്‍ ആദി ദ്രാവിഡരുടെ നേര്‍ -അവകാശികളുമല്ല. ഇരുകൂട്ടരും സങ്കരവര്‍ഗങ്ങളാണ്.

പൊള്ളയായ അന്തസ്സ് -സങ്കല്‍പ്പങ്ങളുടെ പേരില്‍, വിവാഹം ഓരോ ജാതിയുടെയും ആഭ്യന്തരകാര്യമായി ചുരുങ്ങി. ജനസംഖ്യ കുറഞ്ഞ ജാതിസമൂഹങ്ങളില്‍ അമ്മാവന്‍-അനന്തരവള്‍, മുറപ്പെണ്ണ് - മുറച്ചെറുക്കന്‍ തുടങ്ങിയ വാര്‍പ്പ് മാതൃകകളിലുള്ള വിവാഹങ്ങള്‍ ജനപ്രീതി നേടി. ഇപ്രകാരം ഓരോ ജാതിയും ഒരടഞ്ഞ ജീന്‍ ശേഖരമായി ഒതുങ്ങുന്നു. രഹസ്യബന്ധങ്ങളിലൂടെയെങ്കിലും പുറത്തുനിന്ന് ജീനുകളെ സ്വീകരിക്കുന്നില്ലെങ്കില്‍ ഓരോ ജാതിയുടെയും ജീന്‍ വൈവിധ്യം വല്ലാതെ കുറഞ്ഞുപോകും. സന്താനോല്‍പ്പാദനക്ഷമതയെ ബാധിച്ചെന്നും വരാം. ആഫ്രിക്കയിലും ആസ്ത്രേലിയയിലും ഒക്കെ ചില ആദിവാസി സമൂഹങ്ങള്‍ ഭൂമുഖത്തുനിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതിന് ഒരു കാരണം കെ ട്ടിയടച്ച ജീന്‍ശേഖരങ്ങളായി ദീര്‍ഘകാലം തുടര്‍ന്നതാവാം.

ജഡീകരണം തുടരണോ?

ജീവശാസ്ത്രപരമായി പരിശോധിച്ചാല്‍, ജാതിസമൂഹങ്ങള്‍ ജഡീകൃതമാണെന്ന് മനസ്സിലാക്കാം. സ്വതന്ത്ര ഇന്ത്യ ഭൌതികപുരോഗതി നേടിയെങ്കിലും മാനസികമായി ഒരിരുണ്ട യുഗത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. ജാതി, മതചിന്തകള്‍ കൊടികുത്തിവാഴുന്ന ഒരു കാലഘട്ടം. ഇന്ത്യന്‍ സമൂഹം ചലനാത്മകമല്ല. സനാതന സംസ്കാരത്തിന്റെ സവിശേഷത അതിന്റെ നിശ്ചലാവസ്ഥയാണെന്ന വിമര്‍ശനം ശരിയോ? ജീവശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ സ്വാഗതം ചെയ്യാനുള്ള അധൈര്യമോ, അനാസ്ഥയോ ആണ് ഇത് സൂചിപ്പിക്കുന്നത്. തലങ്ങും വിലങ്ങും ജാതിച്ചരടുകളാല്‍ വലിഞ്ഞുമുറുക്കിയ ഒരു 'പ്രാകൃത' സമൂഹം?

ജാതിപ്പൊങ്ങച്ചങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കേരളീയര്‍ ഒട്ടും പിന്നിലല്ല. പുരോഗമനം പ്രസംഗിക്കുമെങ്കിലും യാഥാസ്ഥിതികതയുടെ മൂര്‍ത്തീകരണങ്ങളാണ് നമ്മള്‍. ശ്രീനാരായണ ഗുരുവിന്റെ

"നരജാതിയില്‍നിന്നത്രേ പു (പി)റന്നീടുന്നു വിപ്രനും

പറയന്‍താനുമെന്തുള്ളന്തരം നരജാതിയില്‍''

എന്നീ വരികള്‍ക്ക് സമകാലിക കേരളം എന്തെങ്കിലും വില കല്‍പ്പിച്ചിട്ടുണ്ടോ? തീണ്ടലും തൊടീലും ഒരു പരിധിവരെ അപ്രത്യക്ഷമായെങ്കിലും ഹൃദയത്തിന്റെ അഗാധതകളില്‍ ജാതി വൈരം വെന്തുനീറുന്നില്ലേ?

ജാതിസമ്പ്രദായം കേരളത്തില്‍പ്പോലും സാമൂഹിക ജഡീകരണം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോലാഹലങ്ങളേറെയും മതത്തിന്റെയും ജാതിയുടെയും പേരിലാണ്. അന്യജാതിയില്‍പ്പെട്ട പുരുഷനെ വേള്‍ക്കുന്ന പെണ്‍കുട്ടി പ്രസവിക്കുന്ന സന്താനങ്ങള്‍ക്ക് പുരുഷന്റെ ജാതി ലഭിക്കുന്നു എന്നാണ് വയ്പ്പ്. സ്ത്രീപുരുഷ സമത്വത്തിനെതിരാണീ നിയമം.ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുടെ ജാതി തെരഞ്ഞെടുക്കാനുളള അവകാശം കൊടുക്കാവുന്നതാണ്. മതം മാറിയാല്‍ ജാതിയും മാറുന്നുവെന്ന നിരീക്ഷണം തെറ്റാണ്. എന്തെന്നാല്‍ ജീന്‍ ശേഖരമാണ് ജാതിയെ നിര്‍ണയിക്കുക. ഒരു ഹിന്ദു ദളിതന്‍ മുസ്ളിമോ ക്രിസ്ത്യാനിയോ ആയി മതപരിവര്‍ത്തനം ചെയ്താല്‍ അയാളുടെ ജാതി പരിവര്‍ത്തനം നടക്കുന്നില്ല.

ജാതി സമൂഹങ്ങളില്‍ പരിണാമം തടസ്സപ്പെടുന്നുവെന്ന നിരീക്ഷണത്തില്‍ അതിശയോക്തി ഇല്ല. സങ്കരജാതികളായ സസ്യങ്ങളും മൃഗങ്ങളും മുന്തിയ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി കാണാം. കൃത്രിമ ബീജസങ്കലനമാണ് ഇതിനായി ഉപയോഗിക്കുന്ന മാര്‍ഗം. മിശ്രവിവാഹത്തിലൂടെ ജീന്‍ സമ്പത്ത് മെച്ചപ്പെടുത്താന്‍ കഴിയും. പരിണാമത്തിന് അനുകൂലമായ നടപടിയാണിത്. ജീന്‍ സമ്മിശ്രണത്തിന്റെ മേന്മ സ്പഷ്ടമാക്കുന്ന പ്രവണതകള്‍ കേരള ചരിത്രത്തില്‍ ദൃശ്യമാണ്. നമ്പൂതിരി സംബന്ധത്തെ സാംസ്കാരികച്യുതിയായി ചിത്രീകരിക്കാറുണ്ടെങ്കിലും നായര്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം ജീവശാസ്ത്രപരമായി അത് കുറേ ഗുണം ചെയ്തു. 'സംബന്ധ'ങ്ങളില്‍ പിറന്ന എത്രയോ പേര്‍ അന്യാദൃശമായ മികവിന്റെ ഉടമകളായിത്തീര്‍ന്നു! എന്നാല്‍ അന്തര്‍ജനങ്ങള്‍ പ്രസവിച്ച ശുദ്ധബ്രാഹ്മണരില്‍ ചിലരെങ്കിലും നമ്പൂതിരിഫലിതം, നമ്പൂരിവിഡ്ഢിത്തം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് നിമിത്തമായി. ആഭ്യന്തരവിവാഹമാതൃക സ്വീകരിച്ച കേരളീയ രാജകുടുംബങ്ങള്‍ കാര്യമായ അഭിവൃദ്ധി പ്രാപിച്ചില്ലെന്നതും പ്രസ്താവ്യമാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിവിധ രംഗങ്ങളില്‍ മുന്നേറിയതിന്റെ ഒരു രഹസ്യംമതപരിവര്‍ത്തനമാണോ?

സൈലന്റ്വാലി പോലുള്ള മഴക്കാടുകളില്‍ തിങ്ങിവളരുന്ന ചെടികളും വൃക്ഷങ്ങളും, അവിടെ വിഹരിക്കുന്ന മൃഗങ്ങളും അമൂല്യമായ ജീന്‍ സമ്പത്താണല്ലോ. അവിടെ നൂറുകണക്കിന് ഇടങ്ങളില്‍, ഉയരത്തില്‍ ഭിത്തി കെട്ടി തിരിച്ചാല്‍, ഒറ്റപ്പെട്ടുപോകുന്ന ജീവജാലങ്ങള്‍ക്ക് അചിരേണ വംശനാശം ഫലം. ജാതിയുടെ അദൃശ്യകരങ്ങള്‍ ജനങ്ങളെ കള്ളികളിലാക്കി പീഡിപ്പിക്കുന്നു. ജാതിമതിലുകള്‍ ഇതേപടി തുടരുന്നത് ജീവശാസ്ത്രപരമായും സാംസ്കാരികമായും ഒട്ടും അഭിലഷണീയമല്ലെന്ന് ജാതിസ്വത്വക്കാര്‍ മനസ്സിലാക്കട്ടെ. അണുകുടുംബ മാതൃകയും കുടിയേറ്റവും, ചില വിഭാഗങ്ങളുടെ ജനസംഖ്യയില്‍ സാരമായ കുറവ് വരുത്തുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ച് ഇതിന് പരിഹാരം കാണാമെന്ന് പറയുമെങ്കിലും ഉല്‍പ്പാദനക്ഷമത ഉള്‍പ്പെടെയുള്ള 'വിത്തുഗുണ'ങ്ങളെ എങ്ങനെ ഉറപ്പാക്കും. സങ്കീര്‍ണ പ്രശ്നത്തിന്റെ പരിഹാരത്തിന്, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള, ഒരു സ്വതന്ത്രനയം ആവിഷ്കരിക്കുന്നു. സംവരണ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തി, തന്റെ ജാതിക്ക് പുറത്തുനിന്ന് വിവാഹംചെയ്താല്‍ സംവരണാനുകൂല്യങ്ങള്‍ ദമ്പതിമാര്‍ ഇരുവര്‍ക്കും ഒരുപോലെ ലഭിക്കുമെന്ന് വ്യവസ്ഥചെയ്യണം. മിശ്രവിവാഹം കഴിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടോ മൂന്നോ ഇന്‍ക്രിമെന്റ് അനുവദിക്കുകയുമാവാം.

മനുഷ്യരുടെ പെരുമാറ്റത്തെ നിര്‍ണയിക്കുന്നതില്‍ ജീനുകളെ കൂടാതെ, പരിസ്ഥിതിക്കും സാരമായ പങ്കുണ്ട്. ഇവിടെ 'പരിസ്ഥിതി' എന്ന പ്രയോഗം വിവക്ഷിക്കുക പ്രകൃതിമാത്രമല്ല, സാമൂഹിക- സാമ്പത്തിക- സാംസ്കാരിക പരിസരവും കൂടിയാണ്. ജാതിഘടനയുടെ സമ്മര്‍ദത്തില്‍ വിങ്ങിക്കഴിയുന്ന ധാരാളം പേരുണ്ട് കേരളത്തില്‍. ജന്മനാ ഉള്ള സിദ്ധികള്‍ക്ക് വര്‍ണ വികാസം ലഭിക്കാന്‍ ജാതിവിലക്കുകള്‍ അവരെ അനുവദിക്കുന്നില്ല. വിദ്യാഭ്യാസം മുഴുവനും സ്വസമുദായം നടത്തുന്ന സ്ഥാപനങ്ങളില്‍ നിര്‍വഹിക്കുന്നവര്‍ക്ക് പക്വതയുള്ള ലോകവീക്ഷണം കൈമുതലാകുന്നില്ല. പാരമ്പര്യവും (ജീനുകള്‍) പരിലാളനവും (ിമൌൃല മിറ ിൌൌൃല) ഒത്തൊരുമിച്ചാണ് ഒരു പൂര്‍ണ വ്യക്തിയെ നിര്‍മിക്കുക. മിശ്രവിവാഹം ശാസ്ത്രീയാര്‍ഥത്തില്‍ നല്ലതാണെന്ന് മനസ്സിലാക്കുന്നപക്ഷം, ജാതിവെറിക്കും സമുദായസ്പര്‍ധക്കും അലപ്പമെങ്കിലും ശമനം കിട്ടും. സംവരണവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതെ വേണം പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍. ഓപ്പണ്‍ മെറിറ്റില്‍നിന്നൊരു വിഹിതം മിശ്രവിവാഹിതര്‍ക്കായി നീക്കിവെച്ചാല്‍ മതി. എന്നാല്‍ ഒരാള്‍ക്ക് രണ്ടുതരം സംവരണാനുകൂല്യങ്ങള്‍ അനുവദിക്കുകയുമരുത്.

പ്രായോഗിക ജീവിതത്തില്‍ ശാസ്ത്രീയ ചിന്ത സ്വീകരിക്കാത്ത സവര്‍ണനെയും അവര്‍ണനെയും ഇരുളടഞ്ഞ ഭാവിയാണ് കാത്തിരിക്കുന്നത്. ഓര്‍ക്കുക: ജാതിയുടെ ജാതകം ഇന്ത്യയുടെ ജാതകമാണ്.

സമഗ്രതയുടെ വഴിയില്‍ഇ-ഗ്രാന്റ്സ്

സമഗ്രതയുടെ വഴിയില്‍ഇ-ഗ്രാന്റ്സ്

രാജേഷ് കോമത്ത്, റോഷ്നി പത്മനാഭന്‍

(ദേശാഭിമാനി)

ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ - ലംപ്സംഗ്രാന്റ്, സ്റൈപെന്‍ഡ്, ഫെലോഷിപ്പ് എന്നിവ - ഭരണകൂടം വിഭാഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ സൂചകങ്ങളിലൊന്നാണ്. നല്‍കുന്ന ആനുകൂല്യങ്ങളുടെ പര്യാപ്തതപോലെതന്നെ പ്രധാനമാണ് സുഗമമായ ലഭ്യതയും വിതരണത്തിലെ സൂതാര്യതയും. അത് ഒരു ജനതയുടെ അവകാശമാണ്. എന്നാല്‍, ഇന്നലെവരെ അതിന്റെ വിതരണത്തില്‍ ഗുരുതരമായ പല പോരായ്മകളും ഉണ്ടായിരുന്നു. കോളേജ് ഓഫീസ് മാനേജ്മെന്റുകളുടെ ഭരണ നടപടികളില്‍ മാത്രമല്ല, പട്ടികജാതി-വര്‍ഗ വികസനവകുപ്പിന്റെ ഓഫീസുകളിലും അതു പ്രകടമായിരുന്നു. എന്നാല്‍ ഇന്ന്, ഇന്ത്യയിലാദ്യമായി, വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നടപ്പാക്കിയ - ഗ്രാന്റ്സ് വ്യവസ്ഥ കേരളത്തില്‍, വിദ്യാഭ്യാസാനുകൂല്യവിതരണത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളിലും അവരുടെ ദരിദ്രകുടുംബങ്ങളിലും മാറ്റം പുത്തനുണര്‍വും സന്തോഷവും ഉളവാക്കിയിട്ടുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങുന്ന തങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങളുടെ കുരുക്കഴിച്ചുകിട്ടാന്‍ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനു കെഞ്ചേണ്ടി വരുന്ന ദുര്‍ഗതി മുന്‍പത്തെപ്പോലെ ഇനിയുണ്ടാവില്ല. വിദ്യാഭ്യാസാനുകൂല്യ വിതരണകാര്യത്തില്‍ ദളിത് - ആദിവാസി വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ചിരുന്ന കടമ്പകള്‍ ചിലത് എടുത്തുപറയേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു വാങ്ങിനല്‍കാന്‍ സ്ഥാപന മാനേജ്മെന്റുകള്‍ ബാധ്യസ്ഥമാണ്. പഠിക്കുന്ന സ്ഥാപനത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാര്‍ഥി അപേക്ഷ നല്‍കിയാലേ ആനുകൂല്യം ലഭിക്കൂ. സ്ഥാപനമേധാവി പരിശോധിച്ച് അവശ്യനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശയോടെ പട്ടികജാതി- വര്‍ഗ ജില്ലാവികസന ഓഫീസിലേക്ക് അയച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വറിയിട്ട് മടക്കും. ഇങ്ങനെ പല പ്രയാസങ്ങള്‍ക്കൊടുവിലാണ് ഗ്രാന്റ് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുക. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ഥിയുടെ പഠനകാലയളവില്‍ പഠനത്തിനുപകരിക്കേണ്ട പണം യഥാസമയം ലഭിക്കാത്തതുമൂലം, കുട്ടി പഠനം നിര്‍ത്തേണ്ട ഘട്ടത്തില്‍ എത്താറുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്റൈപെന്‍ഡ് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലക്ഷക്കണക്കിനു രൂപ മുന്‍കൂറായി ഡിപ്പാര്‍ട്മെന്റ് കൊടുത്തിട്ടാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്. ഏതാനും മാസത്തെ സ്റൈപെന്‍ഡ് ഒന്നിച്ചു വരുന്നതുമൂലം സാമാന്യം ഭേദപ്പെട്ട സംഖ്യ ഉണ്ടെന്നുകണ്ടാല്‍, ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക കമന്റുകള്‍ക്കും ഇടയാകാറുണ്ട്. 'ഇത്രയും കിട്ടിയില്ലേ, ചെലവു ചെയ്താലെന്താ' എന്നു പറഞ്ഞ് ചെലവുചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ കഥകളും കേട്ടിട്ടുണ്ട്. അവരറിയുന്നോ, വിദ്യാര്‍ഥികളുടെ മൂന്നോ നാലോ മാസത്തെ കടം വീട്ടിക്കഴിഞ്ഞാല്‍ പിന്നൊന്നും ബാക്കിയുണ്ടാവില്ലെന്ന്. സാമുദായിക മതമാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസഗ്രാന്റ് കൈകാര്യംചെയ്യുന്നതില്‍ വിചിത്രമായ ഒരു സാമ്പത്തികശാസ്ത്രം ഉള്‍ച്ചേര്‍ത്തിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോള്‍ ഒരു കോളേജ് വര്‍ഷം അവസാനിക്കുന്നു. രണ്ടോ നാലോ മാസത്തെ സ്റൈപെന്‍ഡ് അപ്പോള്‍ കുടിശ്ശികയായിരിക്കും. കോളേജ് അടയ്ക്കുന്നതിനു മുമ്പ് അതു നേടി കുട്ടികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള വ്യഗ്രതയൊന്നും കോളേജ് മാനേജ്മെന്റിനുണ്ടാവില്ല. എന്നാല്‍, പണം വന്ന് കോളേജ് അക്കൌണ്ടില്‍ കിടക്കും. ജൂണില്‍ കോളേജ് തുറന്നുവരുമ്പോഴാവും തുക വിതരണംചെയ്യുക. ലക്ഷക്കണക്കിനു രൂപ മാനേജ്മെന്റിന്റെ അക്കൌണ്ടില്‍ കിടക്കുമ്പോള്‍ കിട്ടുന്ന പലിശ കയ്ക്കുമോ? ഇതൊക്കെയായിരുന്നു ഞങ്ങളുടെ അച്ഛനൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍. വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്റൈപെന്‍ഡ് നിക്ഷേപിച്ചുകൊണ്ട് ഏതാനും വര്‍ഷംമുന്‍പ് മാറ്റത്തിനു തുടക്കം കുറിച്ചിരുന്നു. വിതരണത്തിന്റെ കുറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അതുമൂലം കഴിഞ്ഞു. അപ്പോഴും ഗുരുതരമായ പല പ്രശ്നങ്ങളും നിലനിന്നിരുന്നു. 2009-2010 അധ്യായനവര്‍ഷം മുതല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലൈന്‍ സംവിധാനത്തിലൂടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിനായി -ഗ്രാന്റ്സ് പദ്ധതി ആവിഷ്കരിച്ചു. സി-ഡിറ്റിലെ എന്‍ജിനിയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി രൂപകല്‍പ്പനചെയ്തു നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനസമയത്തു നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീറോ ബാലന്‍സ്, അക്കൌണ്ട് തുറക്കാനുള്ള അപേക്ഷയും സ്കോളര്‍ഷിപ്പ് അപേക്ഷയും വിദ്യാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം അക്കൌണ്ടുകളുണ്ടാവും. സ്ഥാപനങ്ങള്‍ -ഗ്രാന്റ്സ് സൈറ്റു വഴി ഓലൈനായി അപേക്ഷ നല്‍കണം. സ്ഥാപനത്തിന് അര്‍ഹതയുള്ള ഫീസ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്കും വിദ്യാര്‍ഥികളുടെ ലംപ്സംഗ്രാന്റ്, പോക്കറ്റ് മണി, സ്റൈപെന്‍ഡ്, ഫെലോഷിപ്പ് മുതലായവ വിദ്യാര്‍ഥികളുടെ അക്കൌണ്ടിലും എത്തുന്നു. 2008-09 ല്‍ ആലപ്പുഴ ജില്ലയില്‍ പരീക്ഷണാര്‍ഥം 52 പോസ്റ് മെട്രിക് സ്ഥാപനങ്ങളില്‍ 3,000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. വിജയകരമാണെന്നു കണ്ടപ്പോള്‍ 2009-10ല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഏതാണ്ട് മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂവായിരത്തിലധികം സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറിതലം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന എല്ലാ പിന്നോക്ക വിദ്യാര്‍ഥികളും -ഗ്രാന്റ്സിലൂടെയാണ് ഇന്ന് അവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നത്. സി-ഡിറ്റിലെ എന്‍ജിനിയറും -ഗ്രാന്റ്സ് പദ്ധതിയുടെ ടീം മാനേജരുമായ ദീപ പറയുന്നതിങ്ങനെ: 'മധ്യപ്രദേശ് സര്‍ക്കാര്‍ ഏതാണ്ടിതേമാതൃകയില്‍ ഒരു ഓലൈന്‍ പദ്ധതി വിദ്യാഭ്യാസാനുകൂല്യവിതരണത്തിനു നടപ്പിലാക്കിയിട്ടുണ്ട്, എന്നാല്‍ നൂറ്റമ്പതോളം സ്ഥാപനങ്ങളില്‍ മാത്രമാണ് ഇതു നടപ്പിലായിട്ടുള്ളതെന്നു മനസിലാക്കുന്നു.' മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്; 'ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് അന്വേഷണം നടന്നിട്ടുണ്ടെ'ന്നു ദീപ പറഞ്ഞു. -ഗ്രാന്റ്സിന്റെ 'കേരള മാതൃക'യുടെ വിജയത്തെയാണ് ഇതു കാണിക്കുന്നത്. ഇതിന്റെ ശില്‍പ്പികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. എന്നാല്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജ് മാനേജ്മെന്റുകള്‍ക്ക് പദ്ധതി അത്ര പിടിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ ഒടുവില്‍ അവര്‍ കീഴടങ്ങുകയാണ് ചെയ്തത്. തങ്ങളുടെ പണം, ഫയല്‍ നടപടികളുടെ പുരോഗതി തുടങ്ങിയവ ഗുണഭോക്താവിനുതന്നെ ഇന്റര്‍നെറ്റിലൂടെ നിരീക്ഷിക്കാനും ഇടപെടാനുമുള്ള അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. -ഗ്രാന്റ്സ് നടപ്പില്‍ വരുന്നതിനുമുമ്പ് ലേഖികയും സ്വന്തം ഫെലോഷിപ്പിനായി ജില്ലാ പട്ടികജാതി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. എന്നാല്‍, ഇന്ന് സ്വന്തം മുറിയിലിരുന്നുകൊണ്ട് ഫെലോഷിപ്പിന്റെ പുരോഗതിയറിയാനും ഇടപെടാനും കഴിയുന്നു. ചുരുക്കത്തില്‍ വ്യവസ്ഥ തീര്‍ത്തും സുതാര്യമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ സംവിധാനം എത്ര കണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പുത്തന്‍ സാങ്കേതികവിദ്യ അവര്‍ എത്രത്തോളം ആര്‍ജിച്ചുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിത്തീരുകയാണീ നൂതന പദ്ധതി.

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്