വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Sunday, December 9, 2012

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

എ എം ഷിനാസ്

ദേശാഭിമാനി ലേഖനം,  8  -12 -2012 


എല്ലാ മനുഷ്യര്‍ക്കും മാനവക്കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭൂതകാലം ആവശ്യമാണ്. ഇതുപക്ഷേ, മിക്കപ്പോഴും ചരിത്രഗവേഷണംകൊണ്ട് അനാച്ഛാദിതമാകുന്ന ഭൂതകാലമായിരിക്കില്ല. വളച്ചൊടിക്കലും വിട്ടുകളയലും അകാലികമാക്കലും സന്ദര്‍ഭേതരമാക്കലും മാത്രമല്ല, പച്ചക്കള്ളങ്ങളും ഇതിനായി അനുവര്‍ത്തിച്ചെന്നുവരും. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം പ്രേഷണംചെയ്യുന്നവരാണ് ഈ രീതി പൊതുവെ പിന്‍തുടരുന്നത്. ചരിത്രത്തിന്റെ മേലങ്കിയണിയിച്ച് ആനയിക്കപ്പെടുന്ന ഇത്തരം രാഷ്ട്രീയ സാമൂഹ്യ മിത്തുകളുടെ അപനിര്‍മാണം ചരിത്രകാരന്മാരുടെ പ്രഥമ കര്‍ത്തവ്യങ്ങളില്‍ ഒന്നത്രേ.;  എറിക് ഹോബ്സ്ബാം (ചരിത്രത്തെപ്പറ്റി എന്ന ഗ്രന്ഥത്തില്‍)

ദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കുന്നവര്‍ക്ക് മൊഞ്ചുള്ള, നാലാളെ കേള്‍പ്പിക്കാന്‍ പോന്ന ഒരു ഭൂതകാലം ഒരിക്കലും ഉണ്ടായിരിക്കില്ല. ഏതാണ്ടെല്ലാ ദ്വേഷനിര്‍ഭര പ്രത്യയശാസ്ത്രങ്ങളും (വര്‍ഗീയ ഫാസിസമാകട്ടെ, മതമൗലികവാദമാകട്ടെ, തീവ്രദേശീയതയാകട്ടെ) ആധുനിക കാലഘട്ടത്തില്‍ പിറന്ന്, ഞങ്ങള്‍/നിങ്ങള്‍ എന്ന ദ്വന്ദ്വസൃഷ്ടിയിലൂടെ പോഷകം സ്വീകരിച്ച് വളര്‍ന്നവയത്രേ. ഇക്കൂട്ടര്‍ മൂന്നു മാര്‍ഗങ്ങളാണ് താന്താങ്ങള്‍ക്ക് ആത്മവിജൃംഭണത്തിന് ഉതകുന്ന ഭൂതകാലസൃഷ്ടിക്കായി സാമാന്യേന സ്വീകരിക്കുന്നത്.

ഒന്നാമത്തെ മാര്‍ഗം, വര്‍ത്തമാനത്തിന്റെ ഇച്ഛകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി പച്ചക്കള്ളങ്ങളുടെ അടിപ്പടവില്‍ തീര്‍ക്കുന്ന ഭൂതകാലനിര്‍മാണമാണ്. രണ്ടാമത്തെ മാര്‍ഗം, വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തു നടത്തുന്ന സാംസ്കാരിക ബൗദ്ധിക പാരമ്പര്യങ്ങളുടെ അപഹരണമാണ്. മൂന്നാമത്തെ മാര്‍ഗം, ചരിത്രത്തിലെ സവിശേഷ രാഷ്ട്രീയബൗദ്ധിക വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത് കൈവശപ്പെടുത്തുക എന്നതും. ഈ മൂന്നു മാര്‍ഗങ്ങളും വിവിധങ്ങളായ ചതുരുപായങ്ങളിലൂടെ നടപ്പാക്കുന്നതില്‍ സംഘപരിവാര്‍ കാണിച്ചുപോരുന്ന മിടുക്ക് അന്യാദൃശമാണ്.

സിന്ധുനദീതടസംസ്കാരം വൈദികസംസ്കാരത്തില്‍നിന്ന് പല നിലയ്ക്കും വ്യതിരിക്തമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഹിന്ദുത്വവാദികള്‍ ഒരു കാലത്തും തയ്യാറായിരുന്നില്ല. നഗരങ്ങളുടെ സമൃദ്ധികൊണ്ടും കുതിരയുടെ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയമായ ഹാരപ്പന്‍ സംസ്കൃതിയെയും ഗ്രാമകേന്ദ്രിതവും അശ്വസമൃദ്ധവും ഗോപാലനവും ഇത്തിരി കൃഷിയും മുഖമുദ്രയായിരുന്ന വൈദികസംസ്കൃതിയെയും ഏച്ചുകൂട്ടാനുള്ള പരിഹാസ്യശ്രമം ഹിന്ദുത്വവാദികള്‍ പലപാട് നടത്തിയിട്ടുണ്ട്. ഒരു വ്യാഴവട്ടം മുമ്പ് എന്‍ എസ് രാജാറാം, നട്വര്‍ ഝാ എന്നീ സ്വയംപ്രഖ്യാപിത ചരിത്രഗവേഷകര്‍ ഒരു ഹാരപ്പന്‍ മുദ്രയിലെ കാളയെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുതിരയാക്കി മാറ്റി. അവര്‍ സിന്ധുലിപി വായിച്ചെന്ന് അവകാശപ്പെടുകയും അതിലുടനീളം കുതിരകളെയും കുതിരകളെ പൂട്ടിയ രഥങ്ങളെയും കുതിരലാടത്തെയും എന്തിനേറെ പറയുന്നു, കുതിരവാലും കുതിരക്കുളവുംവരെ കണ്ടെത്തി വായിച്ചു. മൈക്കല്‍ വിറ്റ്സല്‍, സ്റ്റീവ് ഫാര്‍മര്‍ എന്നീ ഇന്ത്യാചരിത്രവിദഗ്ധര്‍ ഇതു കൈയോടെ പിടികൂടുകയും 'ഹാരപ്പയിലെ കുതിരക്കളി' എന്ന പ്രബന്ധത്തിലൂടെ ഹിന്ദുത്വവാദികളുടെ തട്ടിപ്പ് തുറന്നുകാട്ടുകയുംചെയ്തു.

ഹിന്ദുത്വരാഷ്ട്രീയം തങ്ങളുടെ പ്രത്യയശാസ്ത്രമൂശയില്‍ പുനര്‍നിര്‍മിച്ച് തങ്ങളുടേതാക്കി മാറ്റിയ ചരിത്രനായകനാണ് ശിവജി. മുസ്ലിം നിഷ്ഠുരവാഴ്ചയില്‍ നൂറ്റാണ്ടുകളായി നിശ്ചേതനമായിരുന്ന ഹിന്ദുക്കളെയും ഹിന്ദുമതത്തെയും വിമോചിപ്പിച്ച സ്വാതന്ത്ര്യപ്പോരാളിയായാണ് ശിവജി പുനരവതരിപ്പിക്കപ്പെട്ടത്. ശിവജിയുടെ സൈന്യത്തില്‍ പത്താന്‍കാരടക്കം നിരവധി മുസ്ലിങ്ങളുണ്ടായിരുന്നു എന്നതോ, അദ്ദേഹം ഡെക്കാനിലെ മുസ്ലിം ഭരണാധികാരികളുമായി തരാതരംപോലെ സഖ്യത്തിലേര്‍പ്പെട്ടിരുന്നു എന്നതോ, തന്റെ അര്‍ധസഹോദരനെതിരെയുള്ള പടപ്പുറപ്പാടിന് ഗോല്‍ക്കോണ്ടയിലെ മുസ്ലിംരാജാവിന്റെ സഹായമാണ് തേടിയിരുന്നത് എന്നതോ, മുഗളന്മാരുടെ സൈന്യാധിപനായി രാജാ ജയ്സിങ് ആയിരുന്നു ശിവജിക്കെതിരെ പടനയിച്ചിരുന്നത് എന്നതോ ഉള്‍പ്പെടെയുള്ള വസ്തുതകള്‍ അഗണ്യകോടിയില്‍ തള്ളിയാണ് ശിവജിയുടെ ഹിന്ദുത്വ പുനര്‍നിര്‍മിതി നടന്നത്. ഔറംഗസേബും ശിവജിയുമായുള്ള സംഘര്‍ഷം ഹിന്ദു മുസ്ലിം സംഘര്‍ഷമായി വീക്ഷിക്കുന്നതിനുപകരം അധികാരത്തിനും വിഭവങ്ങള്‍ക്കും ഭൂപ്രദേശത്തിനും വേണ്ടിയുള്ള പോരാട്ടമായി കാണാനുള്ള അസങ്കുചിത ചരിത്രബോധം ഇക്കൂട്ടര്‍ക്കുണ്ടായില്ല. ഡെക്കാനിലെ മുസ്ലിം രാജവാഴ്ച (അവരില്‍ കൂടുതലും ഷിയാ മുസ്ലിങ്ങളായിരുന്നു) ഹിന്ദുക്കളോട് പൊതുവെ ഉദാരസമീപനമാണ് പുലര്‍ത്തിയിരുന്നത് എന്ന ചരിത്രയാഥാര്‍ഥ്യവും അവര്‍ കാണാതെപോയി.

ഹിന്ദുത്വ ദേശീയതയുടെ വീരപുരുഷ പട്ടികയില്‍ അശോകനും അക്ബറും ഷാഹു മഹാരാജും ജയ്സിങ്ങും വാജിത് അലി ഷായും മറ്റും ഇല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ബഹദൂര്‍ഷായും സീനത്ത് മഹനും ബക്ത്ഖാനും മൗലവി അഹമ്മദുല്ലയും ഈ പട്ടികയില്‍ ശ്രദ്ധേയമായ അസാന്നിധ്യങ്ങളത്രെ. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ ആധുനികീകരണത്തിന്റെ ആദ്യകാല ധ്വജവാഹകരായ രാജാറാം മോഹന്‍ റായിയെയും കേശബ് ചന്ദ്ര സെന്നിനെയും നാം ആ പട്ടികയില്‍ ഒരിക്കലും കാണില്ല. ചരിത്രമണ്ഡലത്തില്‍ ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയകോളനീകരണം ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വര്‍ധിതവീര്യത്തോടെ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞത്. കേരളവര്‍മ പഴശ്ശിരാജയെ ഇന്നാട്ടിലെ ഹിന്ദുത്വ പ്രഘോഷകര്‍ തങ്ങളുടെ വര്‍ഗീയചരിത്രമൂശയില്‍ വാര്‍ത്തെടുക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. ഹിന്ദുത്വത്തിന്റെ കേരളീയബിംബം എന്ന നിലയ്ക്കാണ് പരിവാര്‍ സംഘടനകള്‍ ഈയിടെയായി പഴശ്ശിരാജയെ അവതരിപ്പിക്കുന്നത്. നവംബര്‍ 29 ന് കോഴിക്കോട്ട് പരിവാര്‍ സംഘടനയായ കേരള വനവാസി വികാസകേന്ദ്രം പഴശ്ശിയുടെ വീരാഹുതിസ്മരണ സംഘടിപ്പിച്ചു. അതില്‍ സംസാരിച്ച ചില സംഘ്പ്രഭൃതികള്‍ പഴശ്ശിയെ ധര്‍മരക്ഷകനായും ധര്‍മസംസ്ഥാപകനായും മറ്റുമായാണ് വിശേഷിപ്പിച്ചത്. മന്ത്രങ്ങളും ഭജനയും കൊണ്ട് ഭക്തിസാന്ദ്രമാക്കിയ പഴശ്ശി അനുസ്മരണവേദി ഹിന്ദുത്വരാഷ്ട്രീയത്തിന് അനുപൂരകമായ ഒരു പുതിയ പഴശ്ശിയെ നിര്‍മിച്ചെടുക്കുന്നതിന്റെ നിദര്‍ശനംകൂടിയായി.

മൈസൂര്‍ പടയോട്ടകാലത്ത് ജ്യേഷ്ഠന്‍ വീരവര്‍മ ഉള്‍പ്പെടെയുള്ള മലബാറിലെ സ്വരൂപവാഴ്ചക്കാരെല്ലാം വേണാട്ടുകരയിലേക്ക് പലായനം ചെയ്തപ്പോള്‍ പഴശ്ശിമാത്രമാണ് നാട്ടില്‍നിന്നത.് അത് ഹിന്ദുത്വക്കാര്‍ പറയുന്നതുപോലെ ധര്‍മരക്ഷാര്‍ഥമായിരുന്നില്ല, പ്രത്യുത പ്രജാരക്ഷാര്‍ഥമായിരുന്നു. മൈസൂര്‍ രാജാക്കന്മാര്‍ക്കെതിരെ പൊരുതാന്‍ പഴശ്ശി ബ്രിട്ടീഷുകാരെ സഹായിച്ചുവെങ്കിലും 1792ല്‍ മലബാര്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീശത്വത്തില്‍ വന്നതോടെ ബ്രിട്ടീഷുകാര്‍ പഴശ്ശിയോട് നെറികേട് കാണിക്കുകയാണ് ചെയ്തത്. വേണാട്ടുകരയില്‍നിന്ന് തിരിച്ചുവന്ന മലബാറിലെ രാജാക്കന്മാരെ സ്വരൂപങ്ങളുടെ പരമാധികാരികളായല്ല, കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്നവരായാണ് ബ്രിട്ടീഷുകാര്‍ ചുമതലപ്പെടുത്തിയത്. പഴശ്ശിക്ക് പരമ്പരാഗതമായി കിട്ടിയ ഈ അധികാരം (കമ്പനിക്കുവേണ്ടി നികുതി പിരിക്കാനുള്ള) അദ്ദേഹത്തിന്റെ അറിവു കൂടാതെ നീക്കംചെയ്തതായിരുന്നു ഒരു നെറികേട്. പഴശ്ശിക്കോവിലകം കുത്തിത്തുറന്ന് മുതല്‍ കവര്‍ന്നതായിരുന്നു മറ്റൊരു നെറികെട്ട പ്രവൃത്തി. ആ സന്ദര്‍ഭത്തില്‍ ബോംബെയിലും മദ്രാസിലുമുള്ള ബ്രിട്ടീഷ് അധികാരികള്‍ക്ക് തലശേരിയിലെ ബ്രിട്ടീഷുകാര്‍ തന്നോടു കാണിച്ച നെറികേടുകളെക്കുറിച്ച് പഴശ്ശി നിരന്തരം കത്തുകളെഴുതുന്നുണ്ട്. അതേസമയംതന്നെ കണ്ണവത്തെയും തൊടീക്കളത്തെയും മറ്റും പിരിവുകാരോട് ഒരു മണി നെല്ലോ ഒരു മണി കുരുമുളകോ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പിരിക്കരുതെന്ന് പഴശ്ശി ആജ്ഞാപിക്കുന്നുമുണ്ട്. ബ്രിട്ടീഷുകാരില്‍നിന്ന് നീതി കിട്ടില്ല എന്ന് പൂര്‍ണമായി ബോധ്യമായപ്പോഴാണ് പഴശ്ശി തുറന്ന കലാപത്തിന് തുനിഞ്ഞത്. ഇവിടെ ഊന്നിപ്പറയേണ്ട കാര്യം, ബ്രിട്ടീഷ് വാഴ്ചയില്‍ അസംതൃപ്തരായ അസംഖ്യം ജനവിഭാഗങ്ങള്‍ (ജന്മികളും കുടിയാന്മാരും നായന്മാരും മാപ്പിളമാരും കുറുമ്പരും കുറിച്യരും മറ്റും) കലാപത്തില്‍ പങ്കുകൊണ്ടു എന്നതാണ്. മഞ്ചേരിയിലെ ഉണ്ണിമൂസയും ചെമ്പന്‍ പോക്കറുമൊക്കെ പഴശ്ശിയോടൊപ്പം കലാപരഥ്യയില്‍ ഇറങ്ങിത്തിരിച്ചവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് വിരുദ്ധ വികാരം ആവാഹിച്ച പല തട്ടിലും പല മട്ടിലുമുള്ള ജനവിഭാഗങ്ങളുടെ സമരസംഗമബിന്ദുവായി മാറുകയായിരുന്നു പഴശ്ശി. പഴശ്ശി വധിക്കപ്പെടുന്നതിനു മുമ്പുതന്നെ കണ്ണവത്ത് നമ്പ്യാരെയും എടച്ചന കുങ്കന്‍നായരെയും മറ്റും ബ്രിട്ടീഷുകാര്‍ വധിക്കുന്നുണ്ട്. പഴശ്ശിയെമാത്രം ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വീരാഹുതിസ്മരണ സംഘടിപ്പിക്കുമ്പോള്‍ അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ സമരമുഖത്ത് പൊരുതിമരിച്ച മറ്റനേകം നേതാക്കളെയും സാധാരണക്കാരെയും ചരിത്രഭൂപടത്തില്‍നിന്ന് മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. എടച്ചന കുങ്കന്‍നായരുടെ പിന്‍തലമുറ ഇപ്പോഴും മാനന്തവാടിയിലുണ്ട് എന്ന് ഇവര്‍ക്കറിയുമോ എന്തോ?

ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ പൊരുതിയ അതേ പഴശ്ശി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ടിപ്പുവിന്റെ സഹായം സ്വീകരിച്ചതായുള്ള ചരിത്രസത്യങ്ങളും നമുക്കുമുന്‍പിലുണ്ട്. (കുരുമുളക് കൊടുത്ത് ടിപ്പുവില്‍നിന്ന് വെടിമരുന്നു വാങ്ങിയിരുന്നു പഴശ്ശി) പഴശ്ശിയുടെ ബ്രിട്ടീഷ്വിരുദ്ധ സമരത്തെ ഭൂതകാലത്തില്‍നിന്ന് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടി മഹത്വവല്‍ക്കരിക്കുന്നവര്‍ അതേ നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ വനവാസികള്‍തന്നെയായ കുറിച്യര്‍ നടത്തിയ കലാപത്തെയോ മാപ്പിളമാര്‍ നടത്തിയ മുപ്പതില്‍പരം ചെറുകലാപങ്ങളെയോ പറ്റി അര്‍ഥഗര്‍ഭമായ മൗനമാണ് ദീക്ഷിക്കാറുള്ളത്. വീരപുരുഷന്മാരെയും ധീരദേശസ്നേഹികളെയും സന്ദര്‍ഭേതരമായി അടര്‍ത്തിയെടുത്ത് നിര്‍മിക്കുന്ന ചരിത്രരചനാപദ്ധതി ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നാണ്. പഴശ്ശി ഹിന്ദുവായതുകൊണ്ടാണ് വീരനാകുന്നത് എന്ന മട്ടിലുള്ള ചരിത്രാഖ്യാനങ്ങള്‍ ചരിത്രത്തെ കൊഞ്ഞനംകുത്തലാണ്. പറഞ്ഞുവരുന്നത് ഇതാണ്.

പഴശ്ശിയാകട്ടെ, ശിവജിയാകട്ടെ, വേലുത്തമ്പിയാകട്ടെ, കട്ടബൊമ്മനാകട്ടെ, കുഞ്ഞാലിമരയ്ക്കാര്‍ ആകട്ടെ, ഷെയ്ക് സൈനുദീന്‍ ആകട്ടെ, ഇവരെല്ലാം നമ്മുടെ പൊതുചരിത്രപൈതൃകത്തിന്റെ ഭാഗമാണ്. ഇവരാരും ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ ജാതിയുടെയോ പ്രദേശത്തിന്റെയോ ബിംബങ്ങളോ കുത്തകകളോ അല്ല. നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ വര്‍ത്തമാനത്തിന്റെ കുത്സിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിത്രവ്യക്തിത്വങ്ങളെ പകുത്തെടുക്കുന്ന പ്രവണത ഈയിടെയായി ശക്തിയാര്‍ജിച്ചിട്ടുണ്ട്. ചരിത്രരംഗത്ത് നടക്കുന്ന ഈ വര്‍ഗീയകോളനീകരണത്തിനെതിരെ മതേതരജനാധിപത്യശക്തികള്‍ ആശയതലത്തില്‍ അതിശക്തമായി ഇടപെടേണ്ടതുണ്ട്.

Thursday, December 6, 2012

അയോദ്ധ്യ നൽകുന്ന സന്ദേശം

അയോദ്ധ്യ നൽകുന്ന സന്ദേശം

വി.ബി.പരമേശ്വരൻ

ദേശാഭിമാനി, 6  -12 -2012 


ഹിന്ദുവര്ഗീയവാദികള് ബാബറി മസ്ജിദ് തകര്ത്തിട്ട് രണ്ട് ദശാബ്ദം പിന്നിടുന്നു. സരയൂ നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി; അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില് മാത്രമല്ല, ഇന്ത്യന് രാഷ്ട്രീയത്തിലും ഒരുപാട് മാറ്റങ്ങളുണ്ടായി. മതനിരപേക്ഷ രാഷ്ട്രത്തിന്റെ ശക്തിയും ദൗര്ബല്യവും ഒരുപോലെ വെളിവാക്കുന്ന സംഭവപരമ്പരകളാണ് രണ്ട് ദശാബ്ദത്തിനിടയിലുണ്ടായത്.

ആദ്യം അയോധ്യയില്നിന്ന് തുടങ്ങാം. ബാബറി മസ്ജിദ് തകര്ക്കപ്പെട്ട ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അയോധ്യയില് നിന്ന് വിജയിച്ച ബിജെപിയുടെ ലല്ലുസിങ് ഈ വര്ഷം നടന്ന തെരഞ്ഞെടുപ്പില് ആദ്യമായി പരാജയപ്പെട്ടു. തുടര്ച്ചയായ അഞ്ച് വിജയങ്ങള്ക്ക് ശേഷമാണ് ലല്ലുസിങ്, ലഖ്നൗ സര്വകലാശാലയിലെ വിദ്യാര്ഥി യൂണിയന് നേതാവും സമാജ്വാദിപാര്ടി സ്ഥാനാര്ഥിയുമായ തേജ്നാരായണ് പാണ്ഡെക്ക് മുമ്പില് പരാജയപ്പെട്ടത്. ഇരുപത് വര്ഷങ്ങള്ക്ക് മുമ്പ് സംഘപരിവാര് സൃഷ്ടിച്ച മതസ്പര്ധയിലൂടെ വിജയം ഉറപ്പിച്ച ബിജെപിക്ക് അയോധ്യയില് മാത്രമല്ല, ഉത്തര്പ്രദേശിലെങ്ങും ചുവട് പിഴച്ചുവെന്നു വേണം കരുതാന് .

ബാബറി മസ്ജിദ് തകര്ക്കപ്പെട്ടശേഷം ആളിക്കത്തിച്ച ഹൈന്ദവ വികാരത്തില് ഏറ്റവും വലിയ രാഷ്ട്രീയനേട്ടം കൊയ്ത രാഷ്ട്രീയ പാര്ടി ബിജെപിയാണ്. തുടര്ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഡല്ഹിയില് ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 1995ല് നടന്ന തെരഞ്ഞെടുപ്പില് ഗുജറാത്തിലും ആദ്യമായി ബിജെപി അധികാരത്തിലെത്തി; കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്. അയോധ്യ സംഭവത്തിന് പത്ത് വര്ഷത്തിനകമാണ് ഗുജറാത്തില് മോഡി വംശഹത്യക്ക് നേതൃത്വം നല്കിയതും സംസ്ഥാനത്ത് അധികാരം ഉറപ്പിച്ചതും. ഇന്ന് കേശുഭായ് മോഡിക്കെതിരെ തിരിഞ്ഞെങ്കിലും സംഘപരിവാര് അവരുടെ ആശയഗതിയില് നിന്ന് ഒരടി പിന്നോട്ടു പോയിട്ടില്ല. അയോധ്യക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില് മഹാരാഷ്ട്രയിലും ബിജെപിശിവസേന സഖ്യം അധികാരത്തില് വന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റും ബിജെപിയെ അധികാരത്തിലെത്താന് സഹായിച്ചതും അയോധ്യാപ്രസ്ഥാനം തന്നെ.

ബിജെപി ആദ്യമായി കേന്ദ്രത്തില് അധികാരത്തിലെത്തിയതും അയോധ്യപ്രസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാല്, മതത്തിന്റെ അടിസ്ഥാനത്തില്മാത്രം ഒരു രാഷ്ട്രീയപാര്ടിക്കും അധികാരം നിലനിര്ത്താന് കഴിയില്ലെന്ന് പിന്നീടുള്ള വര്ഷങ്ങള് തെളിയിച്ചു. അയോധ്യയുടെ മണ്ണില്തന്നെയാണ് ആദ്യം ബിജെപിക്ക് അടിതെറ്റിയത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില് 425 അംഗ സഭയില് 221 സീറ്റും 34 ശതമാനം വോട്ടും ലഭിച്ച ബിജെപിക്ക് 2012ല് ലഭിച്ചത് 47 സീറ്റും 15 ശതമാനം വോട്ടുംമാത്രമാണ്. 1998ല് 85 ലോക്സഭാ സീറ്റില് 57 ഉം നേടിയ ബിജെപിക്ക് കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും 10 വീതം സീറ്റുമാത്രമാണ് ഉത്തര്പ്രദേശില്നിന്ന് ലഭിച്ചത്. വോട്ടിങ് ശതമാനത്തിലും കുറവ് ദൃശ്യമാണ്. അയോധ്യാപ്രസ്ഥാനത്തിന് നേതൃത്വം നല്കിയ അദ്വാനിയും ഉമാഭാരതിയും മറ്റും പഴയ പ്രതാപം നിലനിര്ത്താന് വിഷമിക്കുന്ന കാഴ്ചയുമുണ്ട്.

ബാബറി മസ്ജിദ് തകര്ക്കപ്പെട്ടതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങള് എങ്ങുമെത്തിയില്ലെന്നത് ഇന്ത്യന് റിപ്പബ്ലിക്കിന്റെ വീഴ്ചയായി വിലയിരുത്താം. മതനിരപേക്ഷ രാഷ്ട്രത്തിന്റെ അടിക്കല്ല് ഇളക്കുന്ന സംഭവമായിട്ടും ഇന്ത്യന് ജുഡീഷ്യറിയും എക്സിക്യൂട്ടീവും മറ്റും ആ ഗൗരവത്തില് പ്രശ്നത്തെ സമീപിച്ചുവെന്ന് കരുതാനാവില്ല. ലിബറാന്കമീഷന് തന്നെ ഉദാഹരണം. ബാബറി മസ്ജിദ് തകര്ക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാന് രൂപീകരിച്ച കമീഷന് 48 തവണ കാലാവധി നീട്ടി 17 വര്ഷത്തിന് ശേഷം 2009 ലാണ് റിപ്പോര്ട്ട് സമര്പ്പിച്ചത്. സമര്പ്പിച്ച റിപ്പോര്ട്ടാകട്ടെ വ്യര്ഥവും. മൂന്ന് വര്ഷമായിട്ടും ആ റിപ്പോര്ട്ടിന്മേല് സര്ക്കാര് ഒരു നടപടിയും സ്വീകരിച്ചില്ല. എല് കെ അദ്വാനിയും ഉമാഭാരതിയും എം എം ജോഷിയും മറ്റും ഉള്പ്പെട്ട ക്രിമിനല് ഗൂഢാലോചനക്കേസും തീരുമാനത്തിലെത്തിയിട്ടില്ല. എന്ഡിഎ സര്ക്കാരിന്റെ കാലത്ത് കേസില് നിന്ന് ഉപപ്രധാനമന്ത്രിയായ അദ്വാനിയെ ഒഴിവാക്കിയെങ്കിലും ഈ വര്ഷം മെയ് ഏഴിന് സിബിഐ കോടതിയിലെത്തി അദ്വാനിയെ ഒഴിവാക്കാനാകില്ലെന്ന് പറഞ്ഞതു മാത്രമാണ് ഈ കേസിലെ ഏക പുരോഗതി. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസില് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് മൂന്നില് രണ്ടുഭാഗം ഹിന്ദുക്കള്ക്കും ഒരുഭാഗം മുസ്ലിങ്ങള്ക്കും നല്കി വിധിന്യായം പുറപ്പെടുവിച്ചത് പ്രശ്നപരിഹാരത്തിന് പകരം, പ്രശ്നം കൂടുതല് സങ്കീര്ണമാക്കി. ഈ വിധിയെ ചോദ്യംചെയ്ത് ബന്ധപ്പെട്ട എല്ലാ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു.

ഒരു ലക്ഷം ജനങ്ങള് അധിവസിക്കുന്ന അയോധ്യയിലെ ജനങ്ങള്ക്കും സംഘപരിവാറിന്റെ പ്രസ്ഥാനം വലിയ വിഷമമാണ് സൃഷ്ടിച്ചത്. 'അയോധ്യാപ്രസ്ഥാനം പുറത്തുള്ളവര്ക്കാണ്. അയോധ്യവാസികളുടേതല്ല' എന്നത് അയോധ്യയിലെ ജനങ്ങളുടെ ശബ്ദമാണ്. മുമ്പ് ഏറ്റവും പ്രധാന തീര്ഥാടന കേന്ദ്രങ്ങളിലൊന്നായിരുന്നു അയോധ്യ. എന്നാല്, അയോധ്യപ്രസ്ഥാനം ആരംഭിച്ചതോടെ നഗരം കനത്ത സുരക്ഷാവലയത്തിലായി. ഹനുമാന്ഗഢ് മുതല് സരയൂ നദിവരെയുള്ള അയോധ്യ നഗരം പട്ടാളക്യാമ്പിനെയാണ് അനുസ്മരിപ്പിക്കുക. ജനങ്ങളുടെ വരവ് കുറഞ്ഞു. ആരും നഗരത്തില് നിക്ഷേപം നടത്താതായി. എപ്പോഴാണ് കുഴപ്പമുണ്ടാകുക എന്ന അനിശ്ചിതത്വമാണ് കാരണം. അയോധ്യപ്രസ്ഥാനത്തിന്റെ കാലത്ത് ബാബറിമസ്ജിദ് തകര്ക്കുന്ന സിഡികളും മറ്റും ചൂടപ്പംപോലെ വിറ്റിരുന്നു. എന്നാല്, ഇന്ന് സിഡി വാങ്ങാന് ആളില്ലാതായി എന്ന് അയോധ്യവാസികള് സാക്ഷ്യപ്പെടുത്തുന്നു. മുസ്ലിങ്ങള് നിര്മിക്കുന്ന മതസൗഹാര്ദത്തിന്റെ പ്രതീകമായ 'ഖാത്തുവാന്' എന്ന മരച്ചെരിപ്പിനുള്ള ആവശ്യക്കാരും കുറഞ്ഞു. എല്ലാ അര്ഥത്തിലും അയോധ്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടി. അവര്ക്ക് ഒരടി മുന്നോട്ടു പോകാന് കഴിഞ്ഞില്ലെന്നു മാത്രമല്ല, പിറകോട്ട് നയിക്കുകയാണ് അയോധ്യാ പ്രസ്ഥാനം ചെയ്തത്. ജനങ്ങള് ഇത് തിരിച്ചറിയുകയാണ്.

അയോധ്യാ പ്രസ്ഥാനം സൃഷ്ടിച്ച വര്ഗീയതയുടെ വിഷവിത്തുകള് നശിച്ചുവെന്നോ, ഇനി ഒരിക്കലും ഇന്ത്യന് മനസ്സിനെ അസ്വസ്ഥമാക്കില്ലെന്നോ പറയാനാകില്ലെന്ന് ഗുജറാത്ത് വംശഹത്യയും ഒഡിഷയിലെ ക്രിസ്ത്യന്വേട്ടയും നമ്മെ ഓര്മിപ്പിക്കുന്നു. ബാബറിമസ്ജിദ് തകര്ന്നപ്പോള്പ്പോലും ശാന്തമായിരുന്ന അയോധ്യയോട് മുട്ടിയുരുമ്മി നില്ക്കുന്ന ഫൈസാബാദ് നഗരം ഒക്ടോബര് 24ന് വര്ഗീയാഗ്നിയില് അമരുകയുണ്ടായി. ഫൈസാബാദിനടുത്ത ഭദ്രസയിലും റുദ്ദാലിയിലും ഷാഗഞ്ചിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ കടകളും വീടുകളും അഗ്നിക്കിരയായി. ഫൈസാബാദിലെ വലിയദേവകാളി മന്ദിറിലെ ലക്ഷ്മി, സരസ്വതി, കാളി വിഗ്രഹങ്ങള് മോഷണംപോയതാണ് കലാപത്തിന് കാരണമായത്. 'ഹിന്ദുക്കള് ഒരിക്കലും ദൈവവിഗ്രഹം മോഷണംചെയ്യില്ലെന്ന്' പറഞ്ഞ് ഹിന്ദുയുവവാഹിനി നേതാവും ഗോരഖ്പുര് എംപിയുമായ യോഗി ആദിത്യനാഥിന്റെ വര്ഗീയച്ചുവയുള്ള പ്രസംഗവും അടുത്ത ദിവസം ബിജെപിയും വിഎച്ച്പിയും ബജ്രംഗ്ദളും ആര്എസ്എസും ചേര്ന്ന് നടത്തിയ ബന്ദുമാണ് പ്രശ്നം വഷളാക്കിയത്. ഉത്തര്പ്രദേശ് പൊലീസാകട്ടെ നോക്കുകുത്തിയായി നിന്നു. 'ഉത്തര്പ്രദേശും ഗുജറാത്താക്കും, ഫൈസാബാദില്നിന്ന് തുടക്കം കുറിക്കും' എന്ന മുദ്രാവാക്യമാണ് അവിടെനിന്ന് നിന്നുയരുന്നത്. വിഗ്രഹം മോഷ്ടിച്ചത് നാല് ഹിന്ദുക്കളാണ് എന്ന് കണ്ടെത്തിയപ്പോഴേക്കും ഫൈസാബാദ് നഗരം വര്ഗീയ ലഹളയിലമര്ന്നിരുന്നു. ഹിന്ദുമുസ്ലിം ഭിന്നതയിലൂടെ നഷ്ടപ്പെട്ട അയോധ്യയിലെ സീറ്റ് തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനുമപ്പുറം വര്ഗീയ അജന്ഡയുമായി ഹിന്ദുത്വശക്തികള് എപ്പോള് വേണമെങ്കിലും ഫണമുയര്ത്താം എന്ന സന്ദേശമാണ് അയോധ്യ ഇപ്പോഴും നല്കുന്നത്.

ഡിസംബർ ആറിന്റെ ഓർമ്മ

ഡിസംബർ ആറിന്റെ ഓർമ്മ

പ്രഭാവർമ്മ


ദേശാഭിമാനി, 6  -12 -2012 

ഇന്ത്യന് മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്. സംഘപരിവാര് ശക്തികള് അത് തകര്ത്തപ്പോള് ഒപ്പം തകര്ന്നുവീണത് സാര്വദേശീയരംഗത്ത് അതുവരെ ഉയര്ന്നുനിന്ന ഇന്ത്യന് മതസൗഹാര്ദത്തിന്റെ യശസ്സുകൂടിയാണ്.

ലജിസ്ലേച്ചര്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ ഒരേപോലെ അരുത് എന്ന് വിലക്കിയിരുന്നതാണ്. പരമാധികാര ജനപ്രതിനിധി സഭയായ പാര്ലമെന്റ് പ്രമേയത്തിലൂടെ വിലക്കി. എക്സിക്യൂട്ടീവ് ആകട്ടെ ഉത്തരവുകളിലൂടെ വിലക്കി. ജുഡീഷ്യറിയാകട്ടെ, വിധിന്യായത്തിലൂടെ വിലക്കി. എന്നാല്, ഈ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം അവജ്ഞയോടെ പുച്ഛിച്ചുതള്ളി സംഘപരിവാര് ശക്തികള് കൈക്കരുത്തുകൊണ്ട് കാര്യം നേടി.

അതിന് മൗനത്തിലൂടെ അനുവാദം നല്കിയത് നരസിംഹറാവുവിന്റെ നേതൃത്വത്തില് അന്നുണ്ടായിരുന്ന സര്ക്കാരാണ്. ബാബറി മസ്ജിദ് നിലനില്ക്കുന്ന പ്രദേശത്തുമാത്രമായി അടിയന്തരാവസ്ഥ ഏര്പ്പെടുത്താന് ആവശ്യമുയര്ന്നിരുന്നു. പൂര്ണമായും പട്ടാളത്തിന്റെ അധീനതയിലാക്കി മസ്ജിദ് സംരക്ഷിക്കാന് നിര്ദേശമുണ്ടായിരുന്നു. ബാബറി മസ്ജിദിലേക്ക് ചെറുസംഘങ്ങള് നീങ്ങിത്തുടങ്ങിയ ഘട്ടത്തില്ത്തന്നെ അവരെ അറസ്റ്റുചെയ്ത് നീക്കംചെയ്യാന് മതനിരപേക്ഷ കക്ഷികള് ആകെ ആവശ്യപ്പെട്ടിരുന്നു. എന്നാല്, ഒരു നടപടിയും കൈക്കൊള്ളാതെ ബാബറി മസ്ജിദ് തകര്ത്ത് തരിപ്പണമാക്കുംവരെ നിഷ്ക്രിയത്വം തുടരുകയാണ് നരസിംഹറാവുവിന്റെ നേതൃത്വത്തില് ഉണ്ടായിരുന്ന കോണ്ഗ്രസ് സര്ക്കാര് ചെയ്തത്. ഇന്ത്യന് മതനിരപേക്ഷതയ്ക്കെതിരായ അക്ഷന്തവ്യമായ അപരാധം.

ബാബറി മസ്ജിദ് തകര്ക്കുന്നിടത്തേക്കും അതിനുശേഷം കാര്യങ്ങള് വഷളാകുന്നിടത്തേക്കും സ്ഥിതി എത്തിച്ചത് ഹിന്ദുത്വ വര്ഗീയവോട്ടുകള് സമാഹരിക്കാനുദ്ദേശിച്ചുള്ള കോണ്ഗ്രസിന്റെ മൃദുഹിന്ദുത്വനയമാണ്. ഹിന്ദുവര്ഗീയ പ്രീണനത്തില് ബിജെപിയോട് മത്സരിക്കുകയായിരുന്നു അന്ന് കോണ്ഗ്രസ്. കാലങ്ങളായി അടച്ചിട്ടിരുന്ന ബാബറി മസ്ജിദിന്റെ ഒരുഭാഗം പ്രാര്ഥനയ്ക്കുവേണ്ടി എന്നുപറഞ്ഞ് ഹിന്ദുവര്ഗീയവാദികള്ക്ക് തുറന്നുകൊടുത്തത് കോണ്ഗ്രസ് സര്ക്കാരാണ്. അവിടെ ക്ഷേത്രം പണിയാന് ശിലാന്യാസ് എന്ന പേരില് തറക്കല്ലിടാന് അനുവാദം നല്കിയത് കോണ്ഗ്രസ് സര്ക്കാരാണ്. ആ തറക്കല്ല് മണ്ഡപമാക്കി ഉയര്ത്തിയെടുക്കാനുള്ള സംഘപരിവാറിന്റെ 'കര്സേവ'യ്ക്ക് അനുവാദം നല്കിയതും കോണ്ഗ്രസ് സര്ക്കാരാണ്. രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്ക്കാരായിരുന്നു ഇതെല്ലാംചെയ്തത്. ഈ മതനിരപേക്ഷ വിരുദ്ധ നടപടികളുടെ സ്വാഭാവിക പരിണതിയായിരുന്നു ബാബറി മസ്ജിദ് തകര്ക്കല്. ഇതെല്ലാം നടക്കുമ്പോഴും കോണ്ഗ്രസിനെ പിന്തുണച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യൂനപക്ഷ താല്പ്പര്യ സംരക്ഷണം സംബന്ധിച്ച് ഗിരിപ്രഭാഷണം നടത്തിപ്പോരുന്ന ഇന്ത്യന് യൂണിയന് മുസ്ലിംലീഗ്.

രാജീവ്ഗാന്ധിയുടെ കോണ്സ്ര് തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കാന് തെരഞ്ഞെടുത്ത സ്ഥലം അയോധ്യയായതും അവിടെ ചെന്നുനിന്ന് 'രാമരാജ്യം' സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാജീവ്ഗാന്ധിതന്നെ പ്രസംഗിച്ചതും യാദൃച്ഛികമായിരുന്നില്ല. ഹിന്ദുവോട്ടുകള് കഴിയുന്നത്ര സമാഹരിക്കുക, ഹിന്ദുവര്ഗീയതയുടെ കാര്ഡുപയോഗിച്ചുതന്നെ തെരഞ്ഞെടുപ്പു രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകുക എന്നിവയായിരുന്നു അന്ന് പ്രധാനം. മൃദുഹിന്ദുത്വനയം തീവ്രഹിന്ദുത്വത്തിലേക്കുതന്നെ ചെന്നെത്തുന്നതാണ് ബാബറി മസ്ജിദ് തകര്ത്തപ്പോള് നരസിംഹറാവുവിന്റെ കോണ്ഗ്രസ് സര്ക്കാര് പാലിച്ച നിഷ്ക്രിയത്വത്തില് തെളിഞ്ഞുകണ്ടത്.

മൃദുഹിന്ദുത്വനയമാകട്ടെ, കോണ്ഗ്രസിന് പുതുതായ ഒന്നായിരുന്നില്ല. അയോധ്യപ്രശ്നം ഉയര്ന്നുവരുന്നതില്ത്തന്നെ വലിയ പങ്കുവഹിച്ച പാര്ടി കോണ്ഗ്രസാണ്. ആചാര്യ നരേന്ദ്രദേവ് കോണ്ഗ്രസില്നിന്ന് രാജിവച്ച് കോണ്ഗ്രസിനെതിരെ മത്സരിച്ചത് ബാബറി മസ്ജിദ് ഉള്പ്പെടുന്ന ഫെയ്സാബാദ് മണ്ഡലത്തിലായിരുന്നു. ഹിന്ദുവോട്ടുകള് സമാഹരിച്ചാലേ നരേന്ദ്രദേവിനെ തോല്പ്പിക്കാനാവൂ എന്ന് വിലയിരുത്തിയ കോണ്ഗ്രസ് ഒരു ഹിന്ദു സന്യാസിയെയാണ് നരേന്ദ്രദേവിനെതിരെ കണ്ടെത്തി നിര്ത്തിയത്. മത്സരം ചൂടുപിടിച്ചപ്പോള് വീണ്ടും വര്ഗീയ ധ്രുവീകരണം ഉണ്ടാക്കി മുതലെടുക്കാന് കോണ്ഗ്രസ് ശ്രമിച്ചു. ബാബറി മസ്ജിദ് നിന്ന കോമ്പൗണ്ടില്നിന്ന് വിഗ്രഹം കണ്ടുകിട്ടി എന്നുപറഞ്ഞ് ഹിന്ദുക്കളെ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പുവേദികളിലേക്ക് ആകര്ഷിച്ചു. ജയിച്ചാല് രാമന് മന്ദിരമുണ്ടാക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചു. അന്നുമുതലാണ് പ്രശ്നം ഈവിധം വഷളായത്.

ഈ ഹിന്ദുത്വ പ്രീണനയം പിന്നീട് എല് കെ അദ്വാനി രഥയാത്ര നടത്തിയ വേളയില് മറനീക്കി പുറത്തുവന്നു. ബാബറി മസ്ജിദിനെ ലക്ഷ്യമാക്കിയായിരുന്നു പ്രകോപനപരവും വഴിനീളെ വര്ഗീയകലാപങ്ങള്ക്ക് തിരികൊളുത്തിക്കൊണ്ടുമുള്ള രഥയാത്ര. പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ നിര്ദേശപ്രകാരം ബിഹാറില് ലാലുപ്രസാദ് യാദവ് സര്ക്കാര് അദ്വാനിയെ അറസ്റ്റുചെയ്തു. അതില് പ്രകോപിതമായ ബിജെപി, വി പി സിങ് സര്ക്കാരിനെ രഥയാത്ര തടഞ്ഞതിന്റെ പേരില്ത്തന്നെ താഴത്തിറക്കാന് ലോക്സഭയില് അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള് ബിജെപിയുമായി കൂടിച്ചേര്ന്ന് വോട്ടുചെയ്ത് കോണ്ഗ്രസ് വീണ്ടും ഒരിക്കല്ക്കൂടി മൃദുഹിന്ദുത്വനയം തെളിയിച്ചു. മതനിരപേക്ഷതയെ രക്ഷിക്കാനുള്ള ഇടപെടലായിരുന്നു മന്ത്രിസഭ തകരുമെന്നറിഞ്ഞുകൊണ്ടുതന്നെ വി പി സിങ് ധീരമായി നടത്തിയത്. എന്നിട്ടും മതനിരപേക്ഷതയ്ക്കുവേണ്ടി നിലപാടെടുത്ത വി പി സിങ് മന്ത്രിസഭയെ ആദ്യം പിന്തുണ പിന്വലിച്ചും പിന്നീട് ബിജെപിക്കൊപ്പംനിന്ന് വോട്ടുചെയ്തും തകര്ക്കാന് സന്നദ്ധമാകുകയാണ് കോണ്ഗ്രസ് ചെയ്തത്. സംഘപരിവാറിന് കൂടുതല് പ്രകോപനത്തിന് ശക്തിപകര്ന്നതും ബാബറി മസ്ജിദ് തകര്ക്കല് വേഗത്തിലാക്കാന് പ്രേരിപ്പിച്ചതും കോണ്ഗ്രസിന്റെ അന്നത്തെ ആ നിലപാടാണ്.

പിന്നീട് ഇടവേളയ്ക്കുശേഷം ബിജെപി ഭരണം വരുന്നതിന് വഴിതെളിച്ചതും ആ നിലപാടുതന്നെ. ഇന്ത്യയുടെ ചരിത്രത്തെയും ഇന്ത്യന് ജനതയുടെ മനസ്സിനെയും വിഭജിക്കുന്ന വിധത്തിലായി ബാബറി മസ്ജിദ് തകര്ക്കല്. 1947നുമുമ്പുള്ള ഇന്ത്യ, പിന്പുള്ള ഇന്ത്യ എന്നതുപോലെ 1992നു മുമ്പുള്ള ഇന്ത്യ, പിന്പുള്ള ഇന്ത്യ എന്ന നിലയ്ക്കുള്ള ഒരു വേര്തിരിവുകൂടിയുണ്ടായി. 92നു ശേഷമുള്ള പല വര്ഗീയചേരിതിരിവുകള്ക്കും കലാപങ്ങള്ക്കും 92ലെ സംഭവം വഴിവച്ചു. ഇന്ത്യയെക്കുറിച്ചുള്ള ലോകജനതയുടെ മതിപ്പിന് വലിയതോതില് ഇടിവുതട്ടുന്നതിനും ആ സംഭവം ഇടയാക്കി. വലിയ ഒരു ജനവിഭാഗത്തെ അവിശ്വസിക്കുന്നു എന്ന അന്തരീക്ഷം അതുണ്ടാക്കി. അതാകട്ടെ, ഇന്ത്യന്ജനതയുടെ ഐക്യത്തിന് ഏല്പ്പിച്ച ആഘാതം ചെറുതല്ല.

ബാബറി മസ്ജിദ് പൊളിച്ചത് സംബന്ധിച്ച ക്രിമിനല് കേസില് രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും വിധി വരാത്തതും ലോകം ശ്രദ്ധിക്കുന്നുണ്ട്. കേസ് വേഗത്തിലാക്കി കുറ്റവാളികളെ ശിക്ഷിപ്പിക്കാനുള്ള പ്രോസിക്യൂഷന് വിഭാഗത്തിന്റെ അതായത് സര്ക്കാരിന്റെ താല്പ്പര്യമില്ലായ്മ ഒന്നുമാത്രമാണ് പതിറ്റാണ്ടുകളായി കേസ് അനിശ്ചിതമായി നീളുന്നതിന്റെ പിന്നിലുള്ളത്. കേസ് അന്വേഷിച്ച ലിബറാന് കമീഷന് കുറ്റവാളികളായി കണ്ടെത്തിയവര് അടക്കം സമൂഹത്തില് വര്ഗീയ പ്രകോപനങ്ങളുമായി സ്വതന്ത്രരായി വിഹരിക്കുന്നു. സമൂഹത്തില് നീതി നിഷേധിക്കപ്പെടുകയുംചെയ്യുന്നു. മഹാത്മജിയെ നാഥുറാം ഗോഡ്സെ വെടിവച്ചുകൊന്നതിനുശേഷം രാഷ്ട്രമാകെ ഞെട്ടിത്തരിച്ചുനിന്നത് 92 ഡിസംബര് ആറിന്റെ സംഭവത്തിനുമുന്നിലാണ്. യഥാര്ഥ ഹിന്ദുമത വിശ്വാസികള്ക്ക് മസ്ജിദ് തകര്ക്കേണ്ട കാര്യമില്ല. മസ്ജിദ് തകര്ക്കേണ്ടത് വര്ഗീയ ധ്രുവീകരണമുണ്ടാക്കി അധികാരം പിടിക്കാന് വ്യഗ്രതപ്പെട്ട സംഘപരിവാര് ശക്തികള്ക്കാണ്. അവരുടെ രാഷ്ട്രവിരുദ്ധവും ജനവിരുദ്ധവുമായ നീക്കം തകര്ക്കാനും മതനിരപേക്ഷത പരിരക്ഷിക്കാനും ബലപ്രയോഗമടക്കം എന്ത് നടപടിയും കൈക്കൊള്ളുന്നതിന് ഇന്ത്യയിലെ ബിജെപി ഒഴിച്ചുള്ള എല്ലാ പാര്ടികളും എല്ലാ സ്വാതന്ത്ര്യവും നരസിംഹറാവുവിന് അനുവദിച്ചുകൊടുത്തിരുന്നു.

സിപിഐ എം ജനറല് സെക്രട്ടറിയായിരുന്ന ഹര്കിഷന്സിങ് സുര്ജിത് നേരിട്ടുതന്നെ ആ നിലയ്ക്കുള്ള പിന്തുണ അറിയിച്ചിരുന്നു. എന്നാല്, നിഷ്ക്രിയത്വത്തിലൂടെ ബാബറി മസ്ജിദ് പൊളിക്കുന്നതിന് കൂട്ടുനില്ക്കുകയായിരുന്നു റാവുവും കോണ്ഗ്രസും. അവര് ഇന്ത്യന് മതനിരപേക്ഷതയ്ക്ക് ഏല്പ്പിച്ച മുറിവ് ചെറുതല്ല. സംഘപരിവാര് ഏല്പ്പിച്ച ആഘാതത്തിനൊപ്പം അതും ഇന്ത്യന് മനസ്സില്നിന്ന് മാറില്ല. എങ്കിലും ഡിസംബര് ആറിനെ വീണ്ടും വര്ഗീയകലാപത്തിനും ഭീകരപ്രവര്ത്തനത്തിനും ഉള്ള ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടതുണ്ട്. മതനിരപേക്ഷതയ്ക്ക് കൂടുതല് പരിക്കുപറ്റാതിരിക്കാന് ആ നിലയ്ക്കുള്ള ജാഗ്രതകൂടി ആവശ്യമാണെന്നതാണ് ഡിസംബര് ആറിന്റെ ഇന്നത്തെ സന്ദേശം.

Friday, November 23, 2012

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള (പി.ജി) അന്തരിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്  ഇ.എം.എസിന് തൊട്ടടുത്ത സ്ഥാനമാണ് അദ്ദേഹത്തിനു കല്പിക്കാവുന്നത്. സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരമായിരുന്നു പി.ജി. അറിവിന്റെ  ഭാരം സദാ തലയിലേറ്റി നടന്നിരുന്ന അദ്ദേഹം പക്ഷെ യാതൊരു തലക്കനമോ ബുദ്ധിജീവി ജാഡകളോ ഒരിക്കലും  ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. നിഷ്കളങ്കമായ ചിരിയും സ്നേഹമയമായ  പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സാംസ്കാരിക കേരളത്തിനാകെയും സി.പി.ഐ.എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും ഒരു വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.  തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും  വിശ്വമാനവികതയുടെ മഹത്തായ  സന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം കേവലം ഒരു ചാരുകസേരബുദ്ധിജീവി മാത്രമായി ഒത്തുങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സംസ്ഥാന നിയമസഭാംഗമായും സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമൊക്കെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വായന ഒരു ലഹരിയായി കൊണ്ടു നടന്ന പി.ജി അതിലൂടെ താൻ നേടുന്ന അറിവുകൾ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജനസമക്ഷം പങ്കുവച്ചുകൊണ്ടിരുന്നു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ബുദ്ധിജിവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാധാരണക്കാരുടെയും   റഫറൻസ് ഗ്രന്ഥങ്ങളാണ് പി.ജിയുടെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളും പ്രഭാഷണങ്ങളും ക്ലാസ്സുകളും മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കുന്ന ഏതു സന്ദർഭവും     ഓരോ “സർവ്വകലാശാലകൾ“  തന്നെയായിരുന്നു. എഴുത്തിൽ പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം  അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം  എഴുതിയ പുസ്തകങ്ങൾ ഓരോന്നും എക്കാലത്തും  വിലമതിക്കാനാകാത്ത ബൌദ്ധിക സ്വത്തുക്കളായിരിക്കും. പി.ജിയ്ക്ക് പകരം പി.ജി മാത്രം. സഖാവ് പി.ജിയുടെ അഭാവം നമ്മുടെ സാംസ്കാരിക ലോകത്തിന്  വലിയൊരു നഷ്ടം തന്നെയായിരിക്കും. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ മാർക്സിസ്റ്റ് ആചാര്യന്, ആ മഹാ പണ്ഡിതന്, ആ സാംസ്കാരിക പ്രതിഭയ്ക്ക് എന്റെയും   ആദരാഞ്‌ജലികൾ
ദേശാഭിമാനി വാർത്ത ചുവടെ


പി.ഗോവിന്ദപ്പിള്ള അന്തരിച്ചു
Posted on: 22-Nov-2012 11:23 PM
തിരു: മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള (86) അന്തരിച്ചു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ജി വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. നവംബര്‍ 14 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സില്‍ ബിരുദം നേടി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭാ ചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാള മനോരമ വാർത്ത ചുവടെ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം. പ്രമുഖ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25നു ജനിച്ച പി.ഗോവിന്ദപ്പിള്ള  ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ പി. കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തില്‍പ്പെട്ടു കമ്യൂണിസ്റ്റുകാരനായി. വിദ്യാഭ്യാസകാലത്തു ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. എതല്‍ ലിലിയന്‍ വോയ്നിച്ചിന്റെ 'കാട്ടുകടന്നല്‍ പരിഭാഷപ്പെടുത്തിയതു ജയില്‍വാസത്തിനിടയ്ക്കാണ്. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍.

സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്ന് നിയമസഭയിലേക്കു വിജയിച്ചു. 1960ല്‍ മല്‍സരിച്ചു തോറ്റു. 1964ലും 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

ന്യൂ ഏജ് പത്രാധിപസമിതി അംഗം, ദേശാഭിമാനി മുഖ്യപത്രാധിപര്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന് 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.

എം. എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവളും റിട്ട. ഫിലോസഫി പ്രഫസറുമായ രാജമ്മയാണു ഭാര്യ. മക്കളായ എം.ജി. രാധാകൃഷ്ണനും പാര്‍വതിയും പത്രപ്രവര്‍ത്തനരംഗത്തു സജീവം. സിപിഎം. നേതാവും തിരുവനന്തപുരം മുന്‍ മേയറുമായ വി. ശിവന്‍കുട്ടി മരുമകന്‍.

വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മികച്ച വായനക്കാരനും വിവിധ വിഷയങ്ങളില്‍ പണ്ഡിതനുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി സ്വന്തമായിരുന്നു. കൈരളി ടെലിവിഷനില്‍ അവതരിപ്പിച്ച 'വിദേശം പരിപാടി വിജ്ഞാനത്തിലും വീക്ഷണത്തിലുമുള്ള പുതുമകൊണ്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആശയ പ്രചാരകനുമായിരിക്കുമ്പോഴും പാര്‍ട്ടിനയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി.

സൈലന്റ് വാലി വിവാദത്തില്‍ സിപിഎം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പിജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും നിക്ഷ്പക്ഷമതികളുടെ പ്രശംസ നേടി.

അടിയന്തരാവസ്ഥക്കാലത്തു നക്സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടി വിമര്‍ശനം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാന്‍ പിജി തന്ത്രം മെനഞ്ഞതായും പാര്‍ട്ടി കുറ്റപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ നാടന്‍പാട്ടു ഗവേഷണത്തിന് അദ്ദേഹം പോയതിനെപ്പറ്റിയായിരുന്നു ആരോപണം. അതേച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടപ്പെട്ടു.

ചൈനയിലെ ടിയനന്‍മെന്‍ സ്ക്വയറില്‍ സ്വാതന്ത്യ്രദാഹികളായ യുവജനങ്ങളെ ഡെങ് സിയാവോ പിങ്ങിന്റെ സൈന്യം കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെതിരെ തൂലിക ചലിപ്പിക്കാന്‍ ഇദ്ദേഹം ധൈര്യംകാട്ടി. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു.
മന്നത്തു പത്മനാഭനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ചതും വന്‍ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. 1999ല്‍  ദേശാഭിമാനിയുടെ ഞായറാഴ്ച പതിപ്പിലായിരുന്നു വിവാദ ലേഖനം വന്നത്. സംസ്ഥാനമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു പാര്‍ട്ടിയും ദേശാഭിമാനിയും വിവാദ പരാമര്‍ശം തങ്ങളുടെ അഭിപായമല്ലെന്നു പിജിയെ തള്ളിപ്പറഞ്ഞു. ഭാഷാപോഷിണിയില്‍ വന്ന അഭിമുഖത്തിലെ ഇ എം എസിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിജിയെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താക്കിയിരുന്നു. ഈ പ്രശ്നത്തില്‍ ഇഎംഎസ് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

കേരള കൌമുദി വാർത്ത ചുവടെ 

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. കുറച്ചുദിവസമായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ചികിത്‌സയിലായിരുന്നു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി.ഗോവിന്ദപ്പിള്ള(പി ജി)​ വ്യാഴാഴ്ച രാത്രി പതിനൊന്നേ കാലോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്.

പി.ജിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 11 മുതൽ 12 മണിവരെ എ.കെ.ജി സെന്രറിലും 12 മണി മുതൽ വി.ജെ.ടി ഹാളിലും പൊതു ദർശനത്തിനുവയ്ക്കും. വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരിക്കും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.   പാര്‍ട്ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു.

വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പി.ജിയുടെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

Tuesday, October 23, 2012

നമുക്കെന്തിനാണൊരു എസ്.എസ്.എൽ.സി?

നമുക്കെന്തിനാണൊരു എസ്.എസ്.എൽ.സി?

ടി.എന്‍. പ്രകാശ്


(മധ്യമം ദിനപ്പത്രം, 2012 ഒക്ടോബർ 23)

2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 20 മിനിറ്റ് പരീക്ഷ വൈകുന്നു. ആദ്യദിവസമാണിത് സംഭവിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫിസിനും സ്കൂളിനും ഇതില്‍ തുല്യപങ്കാണുള്ളത്. വിവരം തിരുവനന്തപുരത്തെത്തിയപാടെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സസ്പെന്‍ഷനിലായി. അധ്യാപക സംഘടനകള്‍ ബഹളം തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസ ഓഫിസിലെ ക്ളര്‍ക്കും സസ്പെന്‍ഷനില്‍ പോയി. അന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസറായ, എസ്.എസ്.എല്‍.സി പരീക്ഷ നിയമാനുസൃതം നടത്താന്‍ ഉത്തരവാദിത്തപ്പെട്ട ഡി.ഇ.ഒ തലനാരിഴക്ക് രക്ഷപ്പെട്ടു. പൂര്‍വജന്മ സുകൃതമെന്നോ, മേലുദ്യോഗസ്ഥരുടെ കാരുണ്യമെന്നോ വിദ്യാഭ്യാസ വകുപ്പിന്‍െറ ദയാവായ്പെന്നോ പറയാവുന്ന ഔാര്യത്തില്‍ ഇതെഴുതുന്നയാള്‍ രക്ഷപ്പെട്ടെങ്കിലും എന്‍െറ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി ഞാനെന്‍െറ മേലുദ്യോഗസ്ഥരുടെയും വകുപ്പുമന്ത്രിയുടെ ഓഫിസ് മേധാവികളുടെയും കാലുപിടിച്ചു യാചിച്ചു; അവരുടെ സസ്പെന്‍ഷന്‍ ഒഴിവാക്കിത്തരാന്‍. അവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞ കാര്യം, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു പരീക്ഷയില്‍ ഇത്രയും അനവധാനത കാട്ടിയതിനുള്ളശിക്ഷ ഒട്ടും കൂടിയില്ല, കുറഞ്ഞിട്ടേയുള്ളൂ. നിങ്ങള്‍ കൂടി പ്രതിയാകേണ്ടതില്‍ നിന്ന് രക്ഷപ്പെട്ടു എന്നുകരുതി സമാധാനിക്കുക. കുറേക്കൂടി രാഷ്ട്രീയ സ്വാധീനമുള്ളവര്‍ പറഞ്ഞു; എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പില്‍ വന്ന അപാകതയോ! അതില്‍ ഇടപെടാന്‍ വയ്യ. മന്ത്രിസഭയുടെ മൊത്തം ഇമേജിനെ ബാധിക്കും...

ഇതുപോലുള്ളതോ ഇതിനു സമാനമായതോ ആയ അനേകം അനുഭവങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്കും ക്ളര്‍ക്കുമാര്‍ക്കും ഇതര ഉദ്യോഗസ്ഥര്‍ക്കും പറയാന്‍ കാണും. ചോദ്യക്കടലാസിന്‍െറ പാക്കറ്റിന് പോറലേറ്റതിന്‍െറ പേരില്‍, ഉത്തരക്കടലാസിന്‍െറ കോഡ് നമ്പറുകള്‍ മാറി അയച്ചതിന്‍െറ പേരില്‍, ചോദ്യക്കടലാസ് മാറി പൊട്ടിച്ചതിന്‍െറ പേരില്‍, അഡീഷനല്‍ ഷീറ്റിന്‍െറ കണക്കു രേഖപ്പെടുത്തുന്നതില്‍ വന്ന വീഴ്ചയുടെ പേരില്‍, ബാലന്‍സ് വന്ന ചോദ്യക്കടലാസ് സീല്‍ചെയ്ത് അലമാരയില്‍ പൂട്ടിവെക്കാത്തതിന്‍െറ പേരില്‍, സ്റ്റാമ്പ്അക്കൗണ്ട് ബാലന്‍സ് ചെയ്യാത്തതിന്‍െറ പേരില്‍, മൊത്തം സൂക്ഷിക്കേണ്ട പതിനാലോളം രജിസ്റ്ററില്‍ വരുന്ന പാകപ്പിഴയുടെ പേരില്‍... അങ്ങനെയങ്ങനെ അനേകമനേകം മനുഷ്യസഹജമായ കൊച്ചുകൊച്ചു കൈക്കുറ്റപ്പാടുകളുടെ പേരില്‍ നടപടികള്‍ നേരിട്ട എണ്ണിയാലൊടുങ്ങാത്ത മനുഷ്യജന്മങ്ങള്‍ വിദ്യഭ്യാസവകുപ്പിലുണ്ട്.
അതേസമയം, ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് നടത്തുന്ന പല പരീക്ഷകളിലുമുള്ള ക്രമക്കേടുകള്‍ ഒരു ലോക്കല്‍ പേജ് വാര്‍ത്തക്കുപോലും സാധ്യതയില്ലാതെ മാഞ്ഞുപോകുന്നുണ്ടായിരുന്നു. യൂനിവേഴ്സിറ്റി തലത്തില്‍ നടക്കുന്ന വലിയവലിയ ബിരുദങ്ങളുടെ പേപ്പര്‍ ചായപ്പീടികയില്‍ നിന്നും മുറുക്കാന്‍ കച്ചവടക്കാരില്‍നിന്നും ആക്രിക്കടക്കാരില്‍ നിന്നും പബ്ളിക് ടോയ്ലെറ്റില്‍നിന്നും കണ്ടെടുക്കുന്നുണ്ടായിരുന്നു. ചോദ്യം മാറി അച്ചടിച്ചതിന്‍െറയും ചോദ്യക്കടലാസ് മാറിക്കൊടുത്തതിന്‍െറയും നുറുങ്ങുകഥകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു- ആരുടെയും കണ്ണില്‍പെടാതെ മനസ്സില്‍ തറക്കാതെ. പക്ഷേ, എസ്.എസ്.എല്‍.സി പരീക്ഷ! അതിന് നാമിതുവരെ കാണാത്ത കുടത്തിലടച്ച ഭൂതത്തിന്‍െറ രൂപമാണ്. കുടത്തിന്‍െറ മൂടിയൊന്ന് തുറക്കുകയേ വേണ്ടൂ. അതില്‍നിന്നും പുകച്ചുരുളിനുപകരം നടപടിയുടെ ഇണ്ടാസാണ് പുറത്തെത്തുക. എന്നിട്ടേ, ഭീമാകാരമായ ഭൂതം പുറത്തുവരുകയുള്ളൂ.

ഏതു ആരോഗ്യവാന്‍െറയും രക്ത സമ്മര്‍ദം വര്‍ധിപ്പിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ നമുക്കിനിയും ആവശ്യമുണ്ടോ? ദേശീയതലത്തില്‍ നടക്കുന്ന സെക്കന്‍ഡറി സ്കൂള്‍പരീക്ഷകള്‍ക്കില്ലാത്ത ഗൗരവവും മസിലുപിടിത്തവും എന്തിനാണ് കേരളത്തില്‍ നടത്തുന്ന സെക്കന്‍ഡറി സ്കൂള്‍ പരീക്ഷക്കു നല്‍കുന്നത്. ഇന്ത്യയിലെമ്പാടും നടക്കുന്ന സി.ബി.എസ്.ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) പരീക്ഷക്കോ ഐ.സി.എസ്.ഇ (ഇന്ത്യന്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍) പരീക്ഷക്കോ ഇല്ലാത്ത എന്ത് ഔത്യമാണ് എസ്.എസ്.എല്‍.സിക്കുള്ളത്? പാരമ്പര്യ വാദികള്‍ക്കുവേണ്ടി അങ്ങനെ ചില ഔത്യങ്ങള്‍ വകവെച്ചുകൊടുത്താല്‍തന്നെ ഉന്നതരംഗങ്ങളിലെത്തുന്ന എസ്.എസ്.എല്‍.സി പഠിച്ചുപോകുന്ന നമ്മുടെ കുട്ടികള്‍ എന്തുകൊണ്ടാണ് പിന്തള്ളപ്പെട്ടുപോകുന്നത്? കഷ്ടിച്ച് പതിനഞ്ചു വയസ്സുള്ള ഒരു വിദ്യാര്‍ഥി എസ്.എസ്.എല്‍.സിയുടെ പേരില്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ ആ കുട്ടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. രക്ഷിതാക്കളിലേക്കും കുടുംബത്തിലേക്കും തദ്വാരാ സമൂഹത്തിലേക്കുമൊക്കെ അതിന്‍െറ വേരുകള്‍ പടരുകയും അതിലാകെ തീ പിടിക്കുകയും ചെയ്യുന്നു.

ഒരു സി.ബി.എസ്.ഇ വിദ്യാര്‍ഥി അഞ്ച് പരീക്ഷയാണ് എഴുതേണ്ടി വരുന്നത്. എല്ലാം 90 മാര്‍ക്ക് വീതമുള്ള പരീക്ഷകള്‍. പത്തുമാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിന് (സി.ഇ) ലഭിക്കുന്നു. 500 മാര്‍ക്കിന്‍െറ പരീക്ഷ അഞ്ചുദിവസം കൊണ്ട് തീര്‍ത്ത് വിദ്യാര്‍ഥി സ്വസ്ഥത കൈവരിക്കുന്നു. അല്ലെങ്കില്‍തന്നെ ഉത്കണ്ഠകളുടെ പ്രശ്നമൊന്നും സി.ബി.എസ്.ഇ പരീക്ഷയില്‍ ഇല്ല. ഉത്തരക്കടലാസ് നോക്കുന്നത് കുട്ടിയെ പഠിപ്പിച്ച അധ്യാപകര്‍ തന്നെയാണ്. ചോദ്യക്കടലാസ് നെറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്ത് എടുക്കുന്നതാണെങ്കിലും അതിന് ചോയ്സുണ്ട്. നെറ്റിലുള്ള ചോദ്യക്കടലാസില്‍ തങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായത് അധ്യാപകന് തെരഞ്ഞെടുക്കാം. തങ്ങള്‍ കൃത്യമായി പഠിപ്പിച്ച പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യങ്ങള്‍ കിട്ടാന്‍ ഒരു പ്രയാസവുമില്ല. അങ്ങനെ പരീക്ഷ എഴുതിച്ച സ്വന്തം അധ്യാപകര്‍ തന്നെ അവര്‍ക്ക് 11ാം ക്ളാസിലേക്ക് പ്രമോഷന്‍ നല്‍കുന്നു. 11ാം ക്ളാസില്‍ കുട്ടി സുഖവടിവില്‍ പോയിരിക്കുന്നു. ചെന്നൈ റീജ്യനിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍. സി.ബി.എസ്.ഇക്ക് ഇന്ത്യയിലാകെ ആറ് മേഖലകളാണ്. എല്ലാ മേഖലകളിലും പരീക്ഷ നടത്തുന്നതും മൂല്യനിര്‍ണയം നടത്തുന്നതും ഒരേ രീതിയിലാണ്. സി.ബി.എസ്.ഇ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ഇല്ലെങ്കില്‍ മാത്രമേ കുട്ടികളുടെ പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിന് മറ്റൊരു സ്ഥലത്തേക്ക് അയക്കേണ്ടതുള്ളൂ. അങ്ങനെയൊരവസ്ഥ ദൈവം സഹായിച്ച് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ഇല്ലതാനും. അടുത്തവര്‍ഷം മുതല്‍ ഇന്ത്യയിലാകെ തെരഞ്ഞെടുക്കപ്പെട്ട നൂറ് സി.ബി.എസ്.ഇ സ്കൂളുകളില്‍ ഇന്‍റര്‍ നാഷനല്‍ കരിക്കുലം പ്രയോഗത്തില്‍ വരുത്താന്‍ പോകുന്നു. ഇപ്പോള്‍തന്നെ സിലബസില്‍ സാമ്പത്തിക വിദ്യാഭ്യാസവും (ഫിനാന്‍ഷ്യല്‍ എജുക്കേഷന്‍) പ്രകൃതി വൈവിധ്യങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനുള്ള പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഇതൊന്നും കാണാതെ അഥവാ കണ്ടാല്‍തന്നെ കണ്ടില്ലെന്നു നടിച്ചു നമ്മുടെ കുട്ടികളെ ‘മതമില്ലാത്ത ജീവനും’ പറഞ്ഞ് പേടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവിടത്തെ ‘വിദ്യാഭ്യാസ വിചക്ഷണന്മാര്‍!’

സി.ബി.എസ്.ഇ പരീക്ഷയില്‍ നിരന്തര മൂല്യനിര്‍ണയത്തില്‍ (സി.ഇ) 10ല്‍ 10ഉം കിട്ടുന്ന കുട്ടികളായിരിക്കും അധികവും. ഭൂമികുലുക്കമോ വെള്ളപ്പൊക്കമോ സംഭവിച്ചെങ്കില്‍ മാത്രമേ വല്ല കുട്ടികള്‍ക്കും അത് ഒമ്പതായി കുറയുകയുള്ളൂ. അവരെഴുതുന്ന എഴുത്തു പരീക്ഷയില്‍ ബാക്കി എത്ര മാര്‍ക്കുവേണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ ആനുകൂല്യം എസ്.എസ്.എല്‍.സി കുട്ടികളും അനുഭവിക്കുന്ന ഒന്നായതുകൊണ്ട് അതൊരു ആനക്കാര്യമല്ലെന്ന് പറഞ്ഞേക്കാം. എന്നാല്‍, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ പഠിച്ചതിന്‍െറ പരീക്ഷകഴിഞ്ഞാല്‍ സി.ബി.എസ്.ഇക്കാര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല. ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരെയുള്ള പാഠഭാഗങ്ങള്‍ മാത്രമേ പരീക്ഷയില്‍ ഉണ്ടാവുകയുള്ളൂ. എന്നാല്‍, എസ്.എസ്.എല്‍.സി വിദ്യാര്‍ഥി ജൂണ്‍ മുതല്‍ മാര്‍ച്ചുവരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും തലയിലേറ്റിയാണ് പരീക്ഷാ ഹാളിലെത്തുന്നത്. അഞ്ചിനുപകരം പത്തുപരീക്ഷകള്‍ ഉണ്ടെന്നുകൂടി ഓര്‍ക്കണം. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം കിട്ടിയതുകൊണ്ടൊന്നും എസ്.എസ്.എല്‍.സി കുട്ടികളുടെ തലയിലെ തീ അണയാന്‍ പോകുന്നില്ല. മൂന്ന് മാര്‍ക്ക് ഇന്‍സെന്‍റിവ് അനുവദിച്ചതുകൊണ്ടും കാര്യമില്ല.

ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്‍െറ കീഴില്‍ ഇന്ത്യാ മഹാരാജ്യത്തിലെ കുട്ടികളെയെല്ലാം ഒരൊറ്റ പാഠ്യപദ്ധതിയില്‍ അണിനിരത്തേണ്ട സമയമാണിത്. തൊട്ടടുത്ത തമിഴ്നാട്ടില്‍പോലും എല്ലാ മെട്രിക്കുലേഷന്‍ പരീക്ഷകള്‍ക്കും ഐക്യരൂപമുണ്ട്. അവിടത്തെ പരീക്ഷയില്‍ ന്യൂനതകളൊന്നുമില്ലെന്നല്ല പറഞ്ഞുവരുന്നത്. ഗ്രേഡ് സിസ്റ്റം ഇല്ലാത്തതുകൊണ്ട് അവിടെയുള്ള കുട്ടികളുടെ തോല്‍വി ഭീകരമായി തുടരുകയാണ്. അറിഞ്ഞിടത്തോളംവെച്ച് അടുത്തവര്‍ഷമേ അവര്‍ ഗ്രേഡ് സിസ്റ്റം ആരംഭിക്കുകയുള്ളൂ. എങ്കിലും കേരളത്തില്‍ കാണുന്ന തരത്തിലുള്ള വലിയൊരു അന്തരം പരീക്ഷകള്‍ തമ്മില്‍ അവിടെയില്ല.
ഇന്ന് ഏറക്കുറെ എല്ലാ പ്രഫഷനല്‍ കോഴ്സുകളുടെയും അടിസ്ഥാനയോഗ്യത പ്ളസ്ടു വിജയമാണ്. ഇന്ത്യയിലെമ്പാടുമുള്ള അവസ്ഥയാണിത്. അങ്ങനെയുള്ള അവസ്ഥയില്‍ കേരളത്തിലുള്ള കുട്ടികള്‍ക്ക് മാത്രം -അതും സാധാരണ സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് -എന്തിനാണ് എസ്.എസ്.എല്‍.സി എന്നൊരു അഗ്നിപര്‍വതം തലയില്‍ത്തന്നെ നിലനിര്‍ത്തുന്നത്? ഇവിടെ പ്രസ്തുത പരീക്ഷയുടെ പേരില്‍ ആളുകളിക്കാന്‍ കുറേ അണിയറ വീരന്മാരുണ്ടെന്നതു മറച്ചു വെക്കേണ്ട കാര്യമല്ല. ചോദ്യക്കടലാസ് ഉണ്ടാക്കല്‍, തമിഴ്നാട്ടിലെ സ്വകാര്യ പ്രസില്‍ അച്ചടിക്കല്‍ തുടങ്ങി അത്യന്തം നിഗൂഢമായ പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും സുഖസഞ്ചാരങ്ങള്‍ നടത്തുന്ന അതീവഭാഗ്യവാന്മാരുടെ ഒരു ചെറുസമൂഹം വേറെയും കിടക്കുന്നു. ചോദ്യക്കടലാസ് എത്തിക്കല്‍, സോര്‍ട്ട് ചെയ്തുവെക്കല്‍, ട്രഷറികളിലും ദേശസാത്കൃത ബാങ്കുകളിലും സ്ട്രോങ്റൂം സംരക്ഷണ സൂക്ഷിക്കല്‍, ഓരോ ദിവസത്തെയും പരീക്ഷക്കുമുമ്പ് അതതു സെന്‍ററുകളില്‍ എത്തിക്കല്‍, ഉത്തരക്കടലാസ് പരീക്ഷതീരുന്ന മുറക്ക് സെന്‍ററുകളില്‍ അയക്കല്‍, സെന്‍ട്രലൈസ്ഡ് വാല്വേഷന്‍ ആരംഭിക്കല്‍, റീവാല്വേഷന്‍ ആഘോഷിക്കല്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ തെറ്റുതിരുത്താനുള്ള അദാലത്ത് നടത്തല്‍, ഇതിനെല്ലാം വേണ്ടി രക്ഷിതാക്കളുടെ കീശകാലിയാക്കല്‍ തുടങ്ങി കുട്ടികളുടെ പേരിലെ ഓരോ അക്ഷരത്തെറ്റിനും പ്രധാനാധ്യാപകന് ആയിരം രൂപ പിഴയും. അതേ തെറ്റ് പരീക്ഷാ കമീഷണര്‍ ഓഫിസില്‍ നിന്നാണ് സംഭവിച്ചതെങ്കില്‍ പിഴയൊന്നുമില്ലാതെ പട്ടും വളയും സ്ഥാനക്കയറ്റവും അടക്കം ഒരുപാട് കലാപരിപാടികള്‍ മറികടന്ന് എന്തിനാണ് ഇനിയുമൊരു എസ്.എസ്.എല്‍.സി പരീക്ഷണം!

കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ഒരു പരീക്ഷക്ക് ലോകത്തിലില്ലാത്ത മുഴുവന്‍ പ്രധാന്യവും നല്‍കുമ്പോള്‍ മറ്റുപരീക്ഷകള്‍ നിഷ്പ്രഭമായി പോകുന്ന കാഴ്ചയാണ് കാണുന്നത്. പിറകെ വരുന്ന വലിയ പരീക്ഷകളില്‍ കാലിടറി വീഴുന്നത് എസ്.എസ്.എല്‍.സി കടന്നു കിട്ടിയാല്‍ പിന്നെയെല്ലാം ശുഭമായി എന്നു കുട്ടികളെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ്. ചെറിയപ്രായത്തില്‍ വലിയ ഭാരമെടുക്കേണ്ടി വരുന്ന ഒരു വളര്‍ത്തു മൃഗത്തിന്‍െറ അവസ്ഥയിലേക്കാണ് നമ്മുടെ കുട്ടികളും എത്തുന്നത്. ഐ.സി.എസ്.ഇ പരീക്ഷയില്‍ കണക്ക് ഇഷ്ടമില്ലാത്ത ഒരു കുട്ടിക്ക് ചിത്രകല പഠിച്ച് വിജയം കൊയ്യാം. 1958ല്‍ കേംബ്രിജ് സര്‍വകലാശാലയുടെ കീഴിലുള്ള ലോക്കല്‍ എക്സാമിനേഷന്‍ സിന്‍ഡിക്കേറ്റ് സ്ഥാപിച്ച പരീക്ഷയാണിത്. സായിപ്പിനെ കാണുമ്പോഴുള്ള അതേ പേടി ഈ പരീക്ഷയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇവിടെ സാദാ പൗരന് കാണും. പക്ഷേ, കണക്കു പരീക്ഷയില്‍ പാസാകാതെ ഒരു എസ്.എസ്.എല്‍.സി കുട്ടിക്കും തുടര്‍ വിദ്യാഭ്യാസം സാധിക്കില്ല എന്ന് മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരേ പന്തിയില്‍ നല്‍കുന്ന രണ്ടുതരം പരീക്ഷാ കഷായങ്ങള്‍ക്ക് ഇനിയെങ്കിലും മാറ്റമുണ്ടായേ ഒക്കൂ. അല്ലെങ്കില്‍ ഈ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിനൊക്കെ ന്യൂസ്പ്രിന്‍റിന്‍െറ വിലപോലും കാണില്ല. നമുക്കൊരു ഏകീകൃത സിലബസിന്‍െറ ആവശ്യം എന്നാണ് അംഗീകരിക്കപ്പെടുക!

Tuesday, August 28, 2012

നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്റെ ആലോചനകള്‍

മാതൃഭുമി ഡോട്ട് കോമിൽ നിന്ന്


നിലവിളക്കും കൈകൂപ്പലും ഒരിന്ത്യന്‍ മുസ്‌ലിമിന്റെ ആലോചനകള്‍ 


Published on  27 Aug 2012


ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ.

ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക

സീഷാന്‍ ഗുലാം ഹുസൈന്‍ അലി; പേരുകേട്ടാല്‍ ഒരു പാകിസ്താനി ചുവയുണ്ടെങ്കിലും തനി മലയാളിയാണ് ഈ 23 കാരന്‍. പിതാവ് മട്ടാഞ്ചേരി സ്വദേശി. ജനിച്ചത് കൊച്ചിയില്‍. വളര്‍ന്നതും പഠിച്ചതും മലപ്പുറം ജില്ലയിലെ തിരൂരില്‍. 2009-ലെ സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 96-ാം റാങ്ക്. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് 24. 115 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) 72 സീറ്റുകളുള്ള പ്രവേശന പരീക്ഷയില്‍ 6-ാം റാങ്കുകാരന്‍. ഇപ്പോള്‍ 'എയിംസ്' സ്റ്റുഡന്റ്‌സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി. ഈ മിടുക്കനെ ഞാന്‍ കണ്ടുമുട്ടിയ സമയത്ത് പല കാര്യങ്ങളും അന്വേഷിച്ച കൂട്ടത്തില്‍ ചോദിച്ചു. ഡല്‍ഹിയില്‍, പ്രത്യേകിച്ച് എയിംസിലെ പഠനകാലയളവില്‍ ഒരു മുസ്‌ലിം എന്ന നിലയില്‍ എപ്പോഴെങ്കിലും അവഗണിക്കപ്പെട്ടു എന്ന് തോന്നിയിട്ടുണ്ടോ? അവന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എനിക്ക് എയിംസ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആകാന്‍ കഴിയുമായിരുന്നോ? പിന്നീടവന്‍ ചില ജീവിതാനുഭവങ്ങളും പങ്കുവെച്ചു. പാലായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശനപരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ചെന്നപ്പോള്‍ ഗുലാം ഹുസൈന്‍ അലിക്ക് റൂംമേറ്റായി കിട്ടിയത് അനൂജിനെ. തന്റെ സഹപാഠിയുടെ നീളമുള്ള പേരുകേട്ടപ്പോള്‍ ലഗേജെടുത്ത് തൊട്ടടുത്ത റൂമിലേക്ക് പേടിച്ചോടി അനൂജ്. ആഴ്ചകള്‍ കഴിഞ്ഞില്ല അനൂജിന് പനിബാധിച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവന്റെ കൂട്ടിന് ആസ്പത്രിയില്‍ നില്‍ക്കാന്‍ ഗുലാം ഹുസൈനാണ് പോയത്. മുസ്‌ലിങ്ങളെ കുറിച്ച് താന്‍ കേട്ടതൊക്കെയും തെറ്റാണെന്ന് ഗുലാം ഹുസൈനിലൂടെ അനൂജ് മനസ്സിലാക്കി. അവരിന്ന് നല്ലകൂട്ടുകാരാണ്. ഏത് തെറ്റിദ്ധാരണയും മാറണമെങ്കില്‍ പരസ്പരം അടുത്തറിയാനുള്ള സന്ദര്‍ഭങ്ങളും ഇടകലര്‍ന്ന് ജീവിക്കുവാനും സംവദിക്കുവാനുമുള്ള സാഹചര്യങ്ങളും നമ്മുടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഉണ്ടാകണം, അത്തരം സന്ദര്‍ഭങ്ങള്‍ ഇന്ത്യയെപ്പോലൊരു ബഹുസ്വരസമൂഹത്തില്‍ എന്ത് വിലകൊടുത്തും പ്രോത്സാഹിപ്പിക്കേണ്ടതാണ്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ഹൈന്ദവ-മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന അകല്‍ച്ച ചരിത്രത്തിന്റെ ഏതോ ശപിക്കപ്പെട്ട ദശാസന്ധിയില്‍ വന്നു ഭവിച്ചിട്ടുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പ്പെടുന്നവരും ഒരിക്കല്‍ സിന്ധുനദീതട സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്ന് പോന്നിരുന്നവരായിരുന്നു. അവരില്‍ നിന്നുള്ളവര്‍ പിന്നീട് ഇന്ത്യയിലേക്ക് കടന്നുവന്നതും ഇന്ത്യയില്‍ത്തന്നെ ജന്മം കൊണ്ടതുമായ മറ്റു മതധാരകളെ ഉള്‍ക്കൊണ്ട് അവര്‍ക്കിഷ്ടപ്പെട്ട വിശ്വാസവഴികള്‍ തിരഞ്ഞെടുത്തു. അങ്ങനെ ഒരു മതവും വിശ്വാസികളുടെ ഒരു കൂട്ടവും മാത്രം ഉണ്ടായിരുന്ന രാജ്യത്ത് നിരവധി മതങ്ങളും ആ മതങ്ങളെ പുല്‍കിയ വിശ്വാസികളുടെ സമൂഹങ്ങളും ഉണ്ടായി. പ്രസ്തുത മതംമാറ്റങ്ങളൊന്നും ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങളോ അസ്വസ്ഥതകളോ ഭാരതത്തില്‍ ഉണ്ടാക്കിയിട്ടില്ല. ഇന്ത്യ മതേതരമായി അഥവാ എല്ലാ മതങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ജീവിച്ചു തുടങ്ങിയത് സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട ഭരണഘടന നിലവില്‍ വന്നതിന് ശേഷമായിരുന്നുവെന്ന ധാരണ ശരിയല്ല. നമ്മുടെ നാടിന്റെ മതേതരഭാവത്തിന് ഈ രാജ്യത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷമാകട്ടെ 99 ശതമാനവും മതവിശ്വാസികളുള്ള ഇന്ത്യയില്‍ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്ന പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു നീണ്ട 17 വര്‍ഷം പ്രധാനമന്ത്രിയുടെ കസേരയിലിരുന്നപ്പോഴും 1957-ല്‍ കേരളം രൂപംകൊണ്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ഭൗതികവാദിയായിരുന്ന ഇ.എം.എസ്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോഴും ആരും മതപരമായ എതിര്‍പ്പ് പ്രകടിപ്പിച്ചതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല.

ഓരോ നാടിനും അവരവരുടേതായ പാരമ്പര്യവും ജീവിത രീതികളും അടയാളങ്ങളുമുണ്ട്. ഇവയില്‍ മതാഭിമുഖ്യമുള്ളവയും അല്ലാത്തവയും കാണാം. അവനവന്റെ വിശ്വാസത്തിന് വിരുദ്ധമല്ലാത്ത നാട്ടാചാരങ്ങളെയും ആഘോഷങ്ങളെയും ഉള്‍ക്കൊള്ളുന്നതില്‍ ഒരു മതവും തെറ്റുപറയുന്നില്ല. ഇന്ത്യയില്‍ ജീവിക്കുന്ന മുസല്‍മാനും ഇന്‍ഡൊനീഷ്യയില്‍ ജീവിക്കുന്ന ഹൈന്ദവനും അറേബ്യന്‍ നാടുകളില്‍ ജീവിക്കുന്ന ക്രൈസ്തവനും ഒരുപോലെ ഇതു ബാധകമാണ്. ഈ യാഥാര്‍ഥ്യം നമ്മുടെ പൂര്‍വികര്‍ അംഗീകരിച്ചിരുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സമാനസ്വഭാവമുള്ള സംസ്‌കാരവും ആഘോഷങ്ങളും ചിഹ്നങ്ങളും എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അപ്പുറത്ത് ഓരോ രാജ്യത്തിന്റെയും സാംസ്‌കാരികത്തനിമ നിലനിര്‍ത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായേ കാണാനാവൂ.

85 ശതമാനം മുസ്‌ലിങ്ങളുള്ള രാജ്യവും ലോകത്ത് ഏറ്റവും അധികം മുസ്‌ലിം ജനസംഖ്യയുള്ള രാഷ്ട്രവുമാണ് ഇന്‍ഡൊനീഷ്യ, അവിടത്തെ ഔദ്യോഗിക എയര്‍ലൈന്‍സിന്റെ പേര് 'ഗരുഡ ഇന്‍ഡൊനീഷ്യ' എന്നാണ്. മഹാവിഷ്ണുവിന്റെ ദേവഭാവമുള്ള വാഹനമാണ് ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഗരുഡന്‍. ഈ പേര് പാരമ്പര്യങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതം ഒരു തടസ്സമായിട്ടില്ല. ഇന്‍ഡൊനീഷ്യന്‍ കറന്‍സിയില്‍ സൂക്ഷിച്ചുനോക്കിയാല്‍ പല മുദ്രകളുടെ കൂട്ടത്തില്‍ ഗണപതിയുടെ ചിത്രവും കാണാം. ഇതിന്റെ പേരില്‍ ഒരു മുസ്‌ലിം രാജ്യവും ഇന്‍ഡൊനീഷ്യന്‍ മുസ്‌ലിങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിട്ടില്ല. ഇന്നും ഏറ്റവുമധികം പേര്‍ ഓരോവര്‍ഷവും വിശുദ്ധ തീര്‍ഥാടനത്തിന് മക്കയിലേക്ക് പോകുന്നത് ഇന്‍ഡൊനീഷ്യയില്‍ നിന്നാണ്. സലഫി സ്വാധീനമുള്ള സൗദി അറേബ്യന്‍ ഭരണകൂടമോ പണ്ഡിതസഭകളോ ഇവയുടെയൊക്കെ പേരില്‍ ഇന്‍ഡൊനീഷ്യയോട് ചിറ്റമ്മനയം കാണിച്ചിട്ടില്ലെന്നുകൂടി ഓര്‍ക്കണം.

നിലവിളക്കും നിറപറയുമൊക്കെ ഐശ്വര്യത്തിന്റെ അടയാളമായിട്ടാണ് നമ്മുടെ നാട്ടില്‍ പരിഗണിച്ച് വരുന്നത്. പൊതുചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നത് ഇന്നും കേരളത്തിലെ പല മുസ്‌ലിംലീഗ് നേതാക്കള്‍ക്കും മതനിഷിദ്ധമായത് എന്തോ പ്രവര്‍ത്തിക്കുന്നതിന് സമാനമാണ്. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും അങ്ങനെയല്ലതാനും. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പലപ്പോഴും നിലവിളക്ക് കൊളുത്താതെ മാറിനില്‍ക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ എന്തുമാത്രമാണ് ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് ചെറുതാകേണ്ടിവന്നതെന്ന് വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. ഈ മാനസിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ സമസ്തയുടെ മുന്‍പ്രസിഡന്റും അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതനുമായ അസ്ഹരി തങ്ങളെ ഞാന്‍ സമീപിച്ചു. നിലവിളക്ക് ഒരു ചടങ്ങിന്റെ ഭാഗമായി കൊളുത്തുന്നതിന്റെ മതവിധി ഞാനദ്ദേഹത്തോടാരാഞ്ഞു. തങ്ങള്‍ പറഞ്ഞു; ''എല്ലാ കര്‍മങ്ങളും ഉദ്ദേശ്യത്തെ ആസ്പദിച്ചാണ്, വിശ്വാസത്തിന്റെ ഭാഗമെന്ന നിലയിലല്ലാതെ ഒരു ചടങ്ങിന്റെ ഭാഗമായി നിലവിളക്ക് കൊളുത്തുന്നതില്‍ ഇസ്‌ലാമിക വിരുദ്ധമായി ഒന്നുമില്ല''. ഇതിനു ശേഷം ഞാന്‍ പങ്കെടുത്ത ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തേണ്ടി വന്നാല്‍ മാറിനില്‍ക്കാതെ ഞാനും നിലവിളക്ക് കൊളുത്തിത്തുടങ്ങി. കേരളത്തിലെ പുരാതനമായ പല പള്ളികളിലും നിലവിളക്ക് കൊളുത്തുന്ന ആചാരം ഇന്നും നിലനില്‍ക്കുന്നുണ്ടെന്നത് ഇതോടനുബന്ധമായി കാണണം. പള്ളിയില്‍ നിലവിളക്ക് കൊളുത്തുന്നത് മതത്തിന് അനുകൂലവും പള്ളിക്ക് പുറത്തു കൊളുത്തുന്നത് മതത്തിന് പ്രതികൂലവുമാകുന്നത് എങ്ങനെയെന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ നിലവിളക്ക് കൊളുത്തുന്നത് ഏതെങ്കിലും വിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാവില്ല. ഒരു നാടിന്റെ സംസ്‌കാരത്തോട് ഐക്യപ്പെട്ട് നിര്‍വഹിക്കുന്നതാകും അത്. ഒരു മുസ്‌ലിമും പൊതുചടങ്ങില്‍ പങ്കെടുത്ത് നിലവിളക്ക്‌കൊളുത്തിയാല്‍ അതെങ്ങനെയാണ് മതനിന്ദയാകുക.

കൈകൂപ്പലിന്റെ കാര്യവും തഥൈവ. ഹൈന്ദവ മതവിശ്വാസികള്‍ ദൈവത്തിന്റെ മുന്നില്‍ കൈ കൂപ്പുന്നു. അതുകൊണ്ട് മുസ്‌ലിങ്ങള്‍ സ്‌നേഹാദരങ്ങളോടെ സൃഷ്ടികളുടെ മുന്നില്‍ കൈ കൂപ്പാന്‍ പാടില്ലെന്ന തെറ്റിദ്ധാരണയും മുസ്‌ലിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിംലീഗ് നേതാക്കളുടെ ഫോട്ടോകളില്‍ അവര്‍ കൈകൂപ്പി അഭിവാദ്യം ചെയ്യുന്നത് കാണാനാവില്ല. എന്നാല്‍ മുസ്‌ലിം ലീഗേതര മുസ്‌ലിം നേതാക്കളുടെ കൈകൂപ്പിയുള്ള ബോര്‍ഡുകളും ബാനറുകളും കാണാനുമാകും. ഇസ്‌ലാമില്‍ ലീഗ് മുസ്‌ലിമിന് ഒരു സമീപനവും ലീഗേതര മുസ്‌ലിമിന് മറ്റൊരു സമീപനവും ആയിക്കൂടല്ലോ?. ഭാരതീയമായ ഒരു അഭിവാദനരീതിയാണ് കൈകൂപ്പല്‍. അത് മുസ്‌ലിങ്ങള്‍ ചെയ്യുന്നത് അവരുടെ മതവിശ്വാസത്തിനെതിരാണെന്നത് തികച്ചും അബദ്ധജടിലമാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ആ നാട്ടിലെ അഭിവാദനരീതിയും ശൈലിയും ഇസ്‌ലാമികമാണെന്ന് പറഞ്ഞ് മുസ്‌ലിങ്ങളല്ലാത്തവര്‍ അവ സ്വീകരിക്കാതെ പുറംതിരിഞ്ഞ് നില്‍ക്കുന്നില്ലെന്ന് കൂടി ഓര്‍ക്കണം. ഒരു മതേതര ജനാധിപത്യ സംവിധാനത്തില്‍ അവയുടെ ചൈതന്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം അന്ധവിശ്വാസങ്ങളുടെ പുറംതോട് പൊട്ടിച്ച് ലീഗ് പുറത്തു വരണം. 'ഗംഗ' എന്ന് പേരിട്ട വീട്ടില്‍ താമസിച്ചതുകൊണ്ട് തകരുന്നതല്ല ഇസ്‌ലാം, നിരുപദ്രവകരമായ ഒരു നിലവിളക്ക് കൊളുത്തിയാല്‍ ഒലിച്ചു പോകുന്നതുമല്ല ഇസ്‌ലാം. സ്‌നേഹാദരങ്ങളോടെ ഒന്നു കൈകൂപ്പിയാല്‍ ഇല്ലാതാവുന്നതുമല്ല വിശ്വാസം.

ഇസ്‌ലാം മതാചാരപ്രകാരം വിവാഹച്ചടങ്ങ് (നിക്കാഹ്) നടന്ന് കഴിഞ്ഞതിനുശേഷം തിരുവിതാംകൂര്‍ കൊച്ചി മേഖലയിലെ മുസ്‌ലിങ്ങള്‍ താലികെട്ട് കല്യാണവും നടത്താറുണ്ട്. വരനും വധുവും പരസ്പരം പൂമാലകള്‍ കൈമാറുകയും സ്വര്‍ണമാല വരന്‍ വധുവിനെ അണിയിക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിനോട് ഒരു മുസ്‌ലിം പണ്ഡിതരും ഇന്നുവരെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്നാല്‍ മലബാറിലെ മുസ്‌ലിങ്ങള്‍ക്ക് താലികെട്ട് കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. കേരളത്തിലെ തിരുകൊച്ചിയില്‍ തെറ്റല്ലാത്തൊരു കാര്യം മലബാറിലെത്തുമ്പോള്‍ എങ്ങനെയാണ് തെറ്റാകുന്നത്? ഒരു മതക്കാര്‍ ചെയ്യുന്നുവെന്നുള്ളത്‌കൊണ്ടു മാത്രം മറ്റു മതസ്ഥര്‍ അതംഗീകരിക്കരുതെന്നും അവ സ്വീകരിക്കരുതെന്നും പറയുന്നതാണോ മതവിശ്വാസം? അവനവന്റെ വിശ്വാസങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളോട് എതിരു നില്‍ക്കാത്ത ആചാരങ്ങള്‍ ഇതരമതസ്ഥര്‍ ആരെങ്കിലും സ്വീകരിച്ചാല്‍ അതിനെ സ്വന്തം മതത്തിന്റെ കീഴടങ്ങലായും സഹോദര മതങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കലായും വ്യാഖ്യാനിക്കുന്നത് കഷ്ടമാണ്.

മുസ്‌ലിങ്ങള്‍ മഹാഭൂരിഭാഗവും സാധുക്കളും നല്ലവരുമാണ്, അനാവശ്യമായ ദുശ്ശാഠ്യങ്ങളും അതിരു കടന്ന സ്വത്വബോധവും ഒരുപാടു തെറ്റിദ്ധാരണകള്‍ പൊതുസമൂഹത്തില്‍ അവരെക്കുറിച്ചുണ്ടാക്കിയിട്ടുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍ ഓരോ മതവിശ്വാസിയും അവനവന്റെ വിശ്വാസധാരകളെ കൈവിടാതെ തന്നെ ചില നിര്‍ദോഷകരമായ അനുരഞ്ജനങ്ങള്‍ക്ക് തയ്യാറാകുന്നതില്‍ തെറ്റുണ്ടോ എന്ന് എല്ലാ വിശ്വാസിസമൂഹങ്ങളും ആലോചിക്കുന്നത് നന്നായിരിക്കും. നമ്മുടെ ആരുടെയെങ്കിലും ഒരുവാക്കോ നോക്കോ ചിന്തയോ പ്രവൃത്തിയോ മറ്റുള്ളവരില്‍നിന്ന് അകന്ന് നില്‍ക്കാന്‍ ഇടവരുന്നതാകരുത്. മുസ്‌ലിങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറഞ്ഞത് അവര്‍ കര്‍ക്കശക്കാരുടെയും ശാഠ്യക്കാരുടെയും സമുദായമാണെന്നല്ല. ഒരു മധ്യമ സമുദായമാണെന്നാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ പോലും മിതത്വം അനുശാസിക്കുന്ന ഒരു മതത്തിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് കണിശക്കാരും ദുശ്ശാഠ്യക്കാരും ആകാന്‍ സാധിക്കുക.

Friday, August 17, 2012

കേരളത്തെ ഭ്രാന്താലയമാക്കുന്നു


കേരളത്തെ ഭ്രാന്താലയമാക്കുന്നു

പിണറായി വിജയൻ 

ദേശാഭിമാനി ഓൺലെയിൻ,  ആഗസ്റ്റ് 14, 2012

യുഡിഎഫ് സര്ക്കാതര്‍ അധികാരമേറ്റ ഘട്ടങ്ങളിലൊന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്പ്പകര്യങ്ങള്ക്ക്ക വിലകല്പ്പിനച്ചിട്ടില്ല. അവര്ക്കു ള്ള ആനുകൂല്യങ്ങള്‍ സാമ്പത്തികബാധ്യതയുടെയും മറ്റും പേരുപറഞ്ഞ് ഒന്നിനുപുറകെ ഒന്നായി ഇല്ലാതാക്കി. ജാതി മത ശക്തികളെ പ്രോത്സാഹിപ്പിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആ നില ഈ സര്ക്കാധരിന്റെ കാലത്തും തുടരുന്നു.

ഏറ്റവും പാവപ്പെട്ടവര്‍ പണിയെടുക്കുന്ന മേഖലയാണ് പരമ്പരാഗത വ്യവസായങ്ങള്‍. ഈ മേഖലയെ സംരക്ഷിക്കാനോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഉള്ള ശ്രമം യുഡിഎഫ് സര്ക്കാാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ഉല്പ്പംന്നങ്ങള്‍ കയര്ഫെതഡ് ഏറ്റെടുക്കാത്തതിനാല്‍ കയര്‍ സഹകരണസംഘങ്ങളുടെ പ്രവര്ത്തലനം സ്തംഭനാവസ്ഥയിലാണ്. കശുവണ്ടി മേഖലയെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, ക്ഷേമനിധി ആനുകൂല്യങ്ങളും തകര്ക്കു ന്നു. കൈത്തറി സഹകരണസംഘങ്ങളാകട്ടെ, കടംപെരുകി പ്രവര്ത്തവനമൂലധനം ഇല്ലാതെ പ്രതിസന്ധിയിലാണ്. വിദേശ മദ്യബാറുകളെ പ്രോത്സാഹിപ്പിക്കുന്ന സര്ക്കാ ര്‍ കള്ളുഷാപ്പുകളെ സംരക്ഷിക്കുന്നതിന് തയ്യാറാകാത്തതിനാല്‍ ആ മേഖലയും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ദിനേശ് ബീഡി തൊഴിലാളികള്ക്കാിയി എല്ഡിംഎഫ് സര്ക്കാകര്‍ കൊണ്ടുവന്ന പെന്ഷൊന്‍ പദ്ധതി അട്ടിമറിച്ചു. മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ എല്ഡിനഎഫ് കൊണ്ടുവന്ന മാതൃകാപരമായ പദ്ധതികളെല്ലാം യുഡിഎഫ് തകര്ത്തുാ. അധികാരവികേന്ദ്രീകരണ പ്രക്രിയയെ തകര്ക്കുളക വലതുപക്ഷശക്തികളുടെ എക്കാലത്തെയും അജന്ഡരയാണ്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്സിംലുകളെപ്പോലും പിരിച്ചുവിട്ട് ഇത് യുഡിഎഫ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തിന് കേരളം സംഭാവനചെയ്ത ജനകീയാസൂത്രണപദ്ധതിയെയും തകര്ക്കു ന്നു.

ഉല്പ്പാൂദനമേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് ഉപേക്ഷിച്ച്, പദ്ധതികള്ക്ക്  അംഗീകാരം നല്കുപന്നതിനുള്ള അധികാരം ഉദ്യോഗസ്ഥര്ക്ക്  നല്കിക അഴിമതിക്ക് പുതിയ വഴി അവതരിപ്പിച്ചു. കുടുംബശ്രീയെ തകര്ത്ത്  ജനശ്രീയെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ അജന്ഡപ നടപ്പാക്കാനാണ് ശ്രമം. തൊഴിലുറപ്പ് പദ്ധതിയുടെ മേല്നോരട്ടത്തില്നി ന്ന് കുടുംബശ്രീയെ ഒഴിവാക്കുന്ന നടപടിയും സ്വീകരിച്ചു. അതോടൊപ്പം ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീയില്നി ന്ന് മാറ്റാനുള്ള പരിശ്രമവും തുടരുന്നു. വിലക്കയറ്റം പിടിച്ചുനിര്ത്തു ന്നതില്‍ മുന്പാന്തിയില്നിരന്ന കേരളം ഇക്കാര്യത്തില്‍ ഇന്ന് ഇന്ത്യയില്‍ 17ാം സ്ഥാനത്താണ്. പൊതുവിതരണസമ്പ്രദായത്തെ ഫലപ്രദമായി ഉപയോഗിച്ച എല്ഡിതഎഫ് സര്ക്കാ രിന്റെ നയം ഈ സര്ക്കാ ര്‍ തിരുത്തുകയാണ്. സപ്ലൈകോയുടെ ബജറ്റ് വിഹിതം എല്ഡിാഎഫ് സര്ക്കാ ര്‍ നല്കിിയ 120 കോടി എന്നത് 50 കോടി രൂപയായി കുറച്ചു. സപ്ലൈകോയ്ക്ക് നല്കാുനുള്ള 121 കോടി രൂപ നല്കിടയിട്ടുമില്ല. കര്ഷചകര്‍ ഉല്പ്പാലദിപ്പിച്ച പച്ചക്കറി ഉള്പ്പെിടെ സംഭരിച്ച് വിതരണം ചെയ്യാന്‍ സര്ക്കാ്ര്‍ ശ്രമിക്കാത്തതുകൊണ്ട് അവ കര്ഷപകര്‍ നശിപ്പിക്കുന്നതിനും കേരളം സാക്ഷിയായി. കേരളത്തിന്റെ വികസനത്തിനുതന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിലാണ് വൈദ്യുതിമേഖലയില്‍ സര്ക്കാുര്‍ സ്വീകരിക്കുന്ന നയസമീപനം. ദീര്ഘയവീക്ഷണത്തോടെ വൈദ്യുതോല്പ്പാ ദനം വര്ധിരപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കാത്തത് ഭാവിയില്‍ കേരളം ഇരുട്ടിലേക്ക് നീങ്ങും എന്ന സൂചനയാണ് നല്കു്ന്നത്. ഇടതുപക്ഷ സര്ക്കാ രുകള്‍ അധികാരത്തിലിരുന്ന കാലത്ത് നടത്തിയ ഇടപെടലിന്റെ ഫലമായി ഇല്ലാതായ പവര്കരട്ടും ലോഡ്ഷെഡിങ്ങും തിരിച്ചുവരുന്നു. വൈദ്യുതിനിരക്കിലാകട്ടെ കേട്ടുകേള്വികയില്ലാത്ത രീതിയിലാണ് വര്ധുനവരുത്തിയത്. ജൂലൈ ഒന്നുവരെയുള്ള മുന്കാകലപ്രാബല്യത്തോടെയാണ് ഇത് എന്നത് സര്ക്കാ്രിന്റെ മനോഭാവം വ്യക്തമാക്കുന്നതുമാണ്. ഈ വര്ധഎനയിലൂടെ 1676.84 കോടി രൂപയാണ് ജനങ്ങളില്നിുന്ന് പിഴിഞ്ഞെടുക്കുന്നത്. ബോര്ഡി4ന്റെ നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് ഈ വര്ധ്നയെ ന്യായീകരിക്കാന്‍ സര്ക്കാ്ര്‍ ശ്രമിക്കുന്നത്. എന്നാല്‍, വന്കിനടക്കാരുടേതുള്പ്പെ്ടെ ആയിരത്തിമുന്നൂറോളം കോടി രൂപയുടെ കുടിശ്ശിക ബോര്ഡി,ന് പിരിച്ചെടുക്കാനുണ്ട്. അതിനുള്ള നടപടി ആവിഷ്കരിക്കാതെ നഷ്ടത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ തലയില്‍ ഭാരം കയറ്റിവയ്ക്കാനാണ് തീരുമാനിച്ചത്.

വ്യവസായങ്ങള്ക്കു ള്ള വൈദ്യുതിനിരക്കിലും വന്തോഭതില്‍ വര്ധാന വരുത്തി. തട്ടുകളായി തിരിച്ച് വ്യവസായങ്ങള്ക്ക്ക വൈദ്യുതിനിരക്ക് ഈടാക്കുന്ന രീതിയും നിര്ത്തങലാക്കി. ഇത് വ്യാവസായികമേഖലയില്‍ വന്തോ്തിലുള്ള പ്രത്യാഘാതമുണ്ടാക്കും. എല്ഡി്എഫ് സര്ക്കാ ര്‍ ആവിഷ്കരിച്ച വികസനപദ്ധതികള്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കോച്ച് ഫാക്ടറിക്കായി എല്ഡിപഎഫ് സര്ക്കാ ര്‍ പാലക്കാട്ട് 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്കി്യിരുന്നു. എന്നാല്‍, ഇത് യാഥാര്ഥ്യ്മാക്കുന്നതിനുള്ള ശുഷ്കാന്തി സര്ക്കാ ര്‍ കാണിക്കുന്നില്ല. ചീമേനി തെര്മ‍ല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, തെക്ക് വടക്ക് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍, കൊച്ചി കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ. സ്മാര്ട്ട്ര സിറ്റി പദ്ധതിയും കടലാസില്‍ തന്നെയാണ് ഇപ്പോഴും. അതിവേഗം ബഹുദൂരം എന്ന പ്രഖ്യാപനം മുഴങ്ങുന്നുണ്ടെങ്കിലും ജനവിരുദ്ധനയങ്ങള്ക്കുണമാത്രമേ ഈ വേഗത കാണാനുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജന്ഡിര്‍ ബജറ്റ് ഉള്പ്പെ്ടെയുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ഈ മേഖലയിലെ വികസനത്തിന് പുതിയ ദിശാബോധം എല്ഡികഎഫ് സര്ക്കാ ര്‍ പകര്ന്നി രുന്നു. അവയെല്ലാം അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീകള്ക്ക്  തീവണ്ടിയില്പ്പോ ലും യാത്രചെയ്യാന്‍ പറ്റാത്ത നിലയാണ് ഇപ്പോഴുള്ളത്. സ്ത്രീപീഡനക്കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പിടിക്കപ്പെടുന്നു. ഈ സര്ക്കാ ര്‍ അധികാരത്തില്വഗന്ന് ഒരു വര്ഷലത്തിനുള്ളില്‍ സ്ത്രീകള്ക്കു നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 14,445 ആയി. 1132 ബലാത്സംഗങ്ങളും 5377 ഗാര്ഹിതക പീഡനങ്ങളും ഇക്കാലത്ത് നടന്നു. 47 കുട്ടികള്‍ കൊല്ലപ്പെടുകയും 423 പെണ്കുങട്ടികള്‍ ബലാത്സംഗത്തിനിരയായതായും നിയമസഭയില്‍ സര്ക്കാ ര്‍ നല്കിുയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രമസമാധാനപരിപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായിരുന്നു കേരളം. എന്നാല്, ഇന്ന് നിലയാകെ മാറി. ക്രിമിനല്‍ കേസുകളില്പെരട്ട 607 പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് കേരള പോലീസ് തന്നെയാണ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഗുണ്ടകളും പെണ്വാകണിഭക്കാരും കേരളം അടക്കിഭരിക്കുകയാണ്. അതിന്റെ തെളിവാണല്ലോ മണിയന്പിംള്ള എന്ന പൊലീസുകാരനെ ഗുണ്ട കൊലപ്പെടുത്തിയത്. അതിലെ പ്രതിയെ പിടിക്കുന്നതിനുപോലും ഇന്നേവരെ കഴിഞ്ഞില്ല. അവകാശസമരങ്ങള്ക്കു നേരെ ഭീകരമര്ദനനം അഴിച്ചുവിടുന്ന സര്ക്കാളര്‍ ഗുണ്ടകളുടെയും കവര്ച്ചസക്കാരുടെയും മുന്നില്‍ മുട്ടുവിറച്ച് നില്ക്കുിന്നു. സംസ്ഥാനത്ത് അഴിമതിയും വ്യാപകമായി. മുഖ്യമന്ത്രി പ്രതിയായ പാമൊലിന്‍ അഴിമതിക്കേസ് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു. ടൈറ്റാനിയം അഴിമതിക്കേസും ഇതേ വഴിക്കാണ് നീങ്ങിയത്. മന്ത്രിമാരുടെ പേരിലുള്ള വിജിലന്സ്ം കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നതിനുള്ള പ്രവര്ത്തസനങ്ങള്‍ ജാഗ്രതയോടെ അണിയറയില്‍ നടക്കുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും മറ്റും ഉണ്ടായിട്ടുള്ള അഴിമതിയും സ്വജനപക്ഷപാതവും ഹൈക്കോടതിക്കുതന്നെ ഇടപെട്ട് തടയേണ്ടിവന്നു. നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുഇന്ന മതനിരപേക്ഷതാപാരമ്പര്യം കേരളീയന്റെ അഭിമാനങ്ങളിലൊന്നാണ്. രാഷ്ട്രീയലാഭത്തിനുവേണ്ടി ഈ പാരമ്പര്യത്തെ തകര്ക്കു ന്നവിധം ജാതി മത ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നത് വലതുപക്ഷശക്തികളുടെ എക്കാലത്തെയും അജന്ഡരയാണ്. വിമോചനസമരത്തോടുകൂടി ശക്തിപ്രാപിച്ച ഈ പ്രവണത ഇപ്പോള്‍ തീവ്രമായിരിക്കുകയാണ്. ജനക്ഷേമകരമായി പ്രവര്ത്തി ച്ച എല്ഡിരഎഫ് സര്ക്കായരിനെ പരാജയപ്പെടുത്തുന്നതിന് ജാതി മത ശക്തികളുടെ പിന്തുണയാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫ് തേടിയത്. അധികാരത്തിലെത്തിയതോടെ, യുഡിഎഫ് സര്ക്കാതരിന് ഇത്തരം ശക്തികളുടെ സമ്മര്ദ്ത്തിനുവിധേയമായി പ്രവര്ത്തികക്കേണ്ടിവന്നു. മന്ത്രിമാരെപ്പോലും നിശ്ചയിച്ചത് ജാതി മത സംഘടനകളുടെ സമ്മര്ദ്ത്തിനുവഴങ്ങിയാണ്. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സാമുദായിക സന്തുലിതാവസ്ഥ തകര്ത്തു  എന്ന കാര്യം സമൂഹത്തോട് വിളിച്ചുപറഞ്ഞത് പല കോണ്ഗ്രതസ് നേതാക്കളുമാണ്. വിദ്യാഭ്യാസമേഖല വര്ഗീ്യവല്ക്ക്രിക്കപ്പെടുന്നു. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് കനത്ത ഭീഷണിയായി. കേരളം ഏറെക്കാലംകൊണ്ട് നേടിയെടുത്ത ജനാധിപത്യരീതിക്കുതന്നെ ഇത് വെല്ലുവിളി സൃഷ്ടിച്ചു. വര്ഗീീയ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് സര്ക്കാ ര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് കാസര്കോടട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട നിസാര്‍ കമീഷനെ പിരിച്ചുവിട്ടത്. മാറാട് കലാപവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും മരവിപ്പിച്ചു.

നരിക്കാട്ടേരി ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണത്തിനും ഇതേ ഗതിയാണ് ഉണ്ടായിരിക്കുന്നത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില് തീവ്രവാദസംഘങ്ങള്‍ അഴിഞ്ഞാടുന്ന നില കേരളത്തിലെ ക്രമസമാധാനപ്രശ്നമായി വളരുകയാണ്. ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന കോണ്ഗ്രണസ് നേതാവിന്റെ പ്രസ്താവന അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് വര്ത്തരമാനകാലസംഭവങ്ങള്‍. ഇത്തരം പ്രവര്ത്ത നങ്ങളെ നിയന്ത്രിച്ച് ജനങ്ങള്‍ തമ്മിലുള്ള സൗഹാര്ദംാ നിലനിര്ത്താ ന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന സര്ക്കാളരാകട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ മൂലം രൂപംകൊണ്ട ഈ സാഹചര്യം ഉപയോഗിച്ച് തങ്ങളുടെ അജന്ഡദ നടപ്പാക്കാന്‍ ആര്എംസ്എസ് ഉള്പ്പെഗടെയുള്ള വര്ഗീ യ ഫാസിസ്റ്റ് സംഘടനകളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ അവസ്ഥ കേരളീയസമൂഹത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നവിധം അതിവേഗം വളരുകയാണ്.

കേരളത്തിന്റെ വികസന അടിത്തറയെയും ജനാധിപത്യപരമായ ജീവിതരീതികളെയും തകര്ക്കു ന്ന വിധത്തിലേക്ക് യുഡിഎഫ് സര്ക്കാ രിന്റെ ഭരണം മാറി. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം നവോത്ഥാനപ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്ത്ത നങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇടപെടലിന്റെ ഫലമായാണ് ഇന്നത്തെ ജനാധിപത്യസമൂഹമായി വളര്ന്ന്ത്. അത് തകര്ക്കാ ന്‍ അനുവദിക്കില്ലെന്ന ജനലക്ഷങ്ങളുടെ ശബ്ദമാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്ന്നു വരിക. അതുകൊണ്ടുതന്നെ കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ കേരളത്തെ സ്നേഹിക്കുന്നവര്‍ മുഴുവന്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു. (തുടരും)


കേരളത്തെ രക്ഷിക്കാൻ

പിണറായി വിജയൻ 

ആഗസ്റ്റ് 16, 2012

ഇടതുപക്ഷത്തിനും കോണ്ഗ്രനസിനും ഒരേ സാമ്പത്തികനയവും നിലപാടുമാണ് എന്ന് പ്രചരിപ്പിക്കുന്നതിനാണ് യഥാര്ഥ  വിപ്ലവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ശ്രമിക്കുന്നത്. അവരുടെ കാഴ്ചപ്പാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് പങ്കാളിത്ത പെന്ഷനനുമായി ബന്ധപ്പെട്ട വാര്ത്താകള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെന്ഷിന്‍ നടപ്പാക്കിയപ്പോള്‍ ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയില്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു നിയമം വരുന്നതിനു മുമ്പാണ് മറ്റു സംസ്ഥാനങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങിയത്. എന്നാല്‍, തൊഴിലാളികളുടെയും ജീവനക്കാരുടെയും ബഹുജനങ്ങളുടെയും താല്പ്പലര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടതുപക്ഷ സര്ക്കാ രുകള്‍ ഈ നയത്തിനു ബദലായ നയം മുന്നോട്ടുവച്ചു. ഇടതുപക്ഷം വലതുപക്ഷ ശക്തികളില്നി ന്ന് നയപരമായി വ്യത്യസ്ത പാതയിലാണ് എന്ന് ഇത് തെളിയിക്കുന്നു.

പങ്കാളിത്ത പെന്ഷഇന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സര്ക്കാതരിന്റെ സാമ്പത്തിക ബാധ്യതക്കുറവുകൊണ്ട് ദുര്ബനല ജനവിഭാഗങ്ങള്ക്ക്് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പങ്കാളിത്ത പെന്ഷകനെതിരായി ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് വരുമ്പോള്‍ അവര്ക്കെ തിരായി മറ്റു ജനവിഭാഗങ്ങളെ തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍, വസ്തുത ഇവരുടെ പ്രചാരണത്തില്നി ന്ന് വളരെ വ്യത്യസ്തമാണ് എന്ന് പരിശോധനയില്‍ വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സര്ക്കാ്രാണ് കേരളത്തില്‍ പങ്കാളിത്ത പെന്ഷ.ന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചതും നടപ്പാക്കിയതും. തുടര്ന്നു വന്ന ഇടതുപക്ഷ സര്ക്കാ ര്‍ ഈ തീരുമാനം പിന്വതലിച്ചു. ജീവനക്കാര്ക്ക്  ഉണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങളും യുഡിഎഫ് ഇല്ലാതാക്കി. അന്നും ജീവനക്കാര്‍ രാഷ്ട്രീയം മറന്ന് പോരാട്ടരംഗത്തിറങ്ങിയപ്പോള്‍ ഇതേ പ്രചാരവേല നടന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച യുഡിഎഫ് സര്ക്കാനര്‍ മറ്റു ജനവിഭാഗങ്ങള്ക്ക്പ എന്താണ് സംഭാവനചെയ്തത് എന്നുകൂടി പരിശോധിച്ചാല്‍ ഇതിന്റെ പൊള്ളത്തരം മനസിലാകും.

കേരളത്തിലെ കര്ഷെകത്തൊഴിലാളികള്‍ ഉള്പ്പെ ടെയുള്ള തൊഴിലാളികളുടെ ക്ഷേമപെന്ഷ നുകള്‍ കാലോചിതമായി വര്ധിാപ്പിക്കുന്നതിനുള്ള ഒരു നടപടിയും ആ സര്ക്കാനരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ക്ഷേമപെന്ഷആന്‍ വകയില്‍ 165 കോടി രൂപ കുടിശ്ശികയാക്കി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്കുപന്ന കാര്യത്തിലും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. എഴുപത്തയ്യായിരത്തോളം അപേക്ഷകള്‍ ആ ഇനത്തില്‍ കെട്ടിക്കിടന്നു. തൊഴിലില്ലായ്മാ വേതന ഇനത്തില്‍ 140 കോടി രൂപയാണ് നല്കാാനുണ്ടായിരുന്നത്. പങ്കാളിത്ത പെന്ഷലന്‍ നടപ്പാക്കിയ യുഡിഎഫ് സര്ക്കാ്ര്‍ ക്ഷേമനിധി ആനുകൂല്യത്തിനായി ശരാശരി വര്ഷ്ത്തില്‍ ചെലവഴിച്ചത് 134 കോടി രൂപയാണ്. എന്നാല്‍, പങ്കാളിത്ത പെന്ഷ്ന്‍ എന്ന യുഡിഎഫ് നയം തിരുത്തിയ എല്ഡി എഫ് സര്ക്കാ രാവട്ടെ, വര്ഷഷത്തില്‍ ചെലവഴിച്ചത് ശരാശരി 389 കോടി രൂപയാണ്. ക്ഷേമ പെന്ഷ്നുകളുടെ കുടിശ്ശിക വിതരണംചെയ്തതും അവ വര്ധി പ്പിച്ചതും എല്ഡി്എഫ് സര്ക്കാരാണ്.

ആഗോളവല്ക്കയരണ നയങ്ങള്‍ ലോകത്ത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി പ്രദാനംചെയ്തു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കിയ രേഖയില്‍ രാഷ്ട്രങ്ങള്ക്ക്  സുസ്ഥിര വളര്ച്ച  കൈവരിക്കുന്നതിനുള്ള മാര്ഗ്മായാണ് പെന്ഷലന്‍ ഫണ്ടുകള്‍ വ്യാപിപ്പിക്കണമെന്ന് നിര്ദേകശിച്ചത്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് അഥവാ ഓഹരിക്കമ്പോളത്തിന്റെ തകര്ച്ചത ഒഴിവാക്കുന്നതിന് സ്ഥിരതയുള്ള നിക്ഷേപം അനിവാര്യമെന്നാണ് മുതലാളിത്ത വിശകലനം. ലോകത്താകെയുള്ള പെന്ഷംന്‍ ഫണ്ടുകള്‍ ഷെയര്‍ മാര്ക്കതറ്റിലേക്ക് തുറന്നുവിട്ടാല്‍ ഇന്നത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണവരുടെ വാദം. ഇങ്ങനെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് കോര്പവറേറ്റുകള്ക്ക്ത ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്ന നിലയിലാണ് പങ്കാളിത്ത പെന്ഷസനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ശക്തിപ്പെട്ടത്. പങ്കാളിത്ത പെന്ഷളന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഉണ്ടായ അനുഭവം ജീവനക്കാര്ക്ക്  ആനുകൂല്യങ്ങള്‍ നഷ്ടമാക്കുക എന്നതായിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പെന്ഷലന്ഫ‍ണ്ടായ കാലിഫോര്ണിായ പബ്ലിക് എംപ്ലോയീസ് റിട്ടയര്മെവന്റ് സിസ്റ്റം, കാലിഫോര്ണി യ സ്റ്റേറ്റ് ടീച്ചേഴ്സ് റിട്ടയര്മെിന്റ് സിസ്റ്റം എന്നിവയ്ക്ക് 2008 ലും 2009 ലുമായി 67 ബില്യന്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. ആകെ 500 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരിവിപണിയിലെ തകര്ച്ച മൂലം അമേരിക്കന്‍ പെന്ഷ ന്ഫഹണ്ടുകള്ക്കു ണ്ടായത്. ഇതുമൂലം ഭാവിയില്‍ പെന്ഷരന്‍ നല്കാകന്‍ കഴിയാതെ വരുമെന്നാണ് വിലയിരുത്തുന്നത്.

അര്ജ ന്റീന, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് പരാജയമടഞ്ഞതാണ് പങ്കാളിത്ത പെന്ഷയന്‍ പദ്ധതി. നിരവധി പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത സേവന വേതന വ്യവസ്ഥകളുടെ മേലാണ് ഈ സര്ക്കാകര്‍ കൈവയ്ക്കുന്നത്. തുടര്ന്ന്  ഇത് മറ്റു മേഖലകളില്‍, നേടിയെടുത്ത അവകാശങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ട് ഈ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി മറ്റു വിഭാഗങ്ങളും ഐക്യപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. പെന്ഷാന്ഫ്ണ്ടിലേക്ക് സര്ക്കാിര്‍ ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനവും സര്ക്കാ രിന്റെ തുല്യ വിഹിതവുമാണ് നല്കുകക. ആ തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കാണ് എത്തിച്ചേരുക. അതായത്, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരേണ്ട തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കെത്തുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയ്ക്കാണ് പൊതുവില്‍ പ്രതിസന്ധിയുണ്ടാവുക. സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന വന്‍ ആനുകൂല്യങ്ങള്‍ തേടി ഉദ്യോഗാര്ഥി്കള്‍ നീങ്ങുമ്പോള്‍ പൊതുജനാരോഗ്യ സമ്പ്രദായം ഉള്പ്പെകടെയുള്ള സേവന മേഖലകള്‍ തകരുന്ന നില ഉണ്ടാകും. കേരളത്തിന്റെ സാമൂഹ്യ അവസ്ഥ മനസ്സിലാക്കാതെയുള്ള നടപടികളാണ് പെന്ഷകന്‍ പ്രായത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സ്വീകരിക്കുന്നത്. പെന്ഷകന്പ്രാഷയം 60 ആയി വര്ധി പ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അഭ്യസ്തവിദ്യരായ 44 ലക്ഷത്തോളം പേര്‍ തൊഴില്ര്ഹിതരായി നില്ക്കു ന്ന സംസ്ഥാനമാണ് കേരളം എന്ന യാഥാര്ഥ്യ ബോധം ഈ സര്ക്കാ രിനില്ല. മാത്രമല്ല, നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം നടപ്പാക്കുന്നതിനും ഉള്ള നടപടികള്‍ പെന്ഷനന്‍ പരിഷ്കരണത്തോടൊപ്പം നടപ്പാക്കുന്നുണ്ട്. വിദ്യാര്ഥിറകളുടെയും തൊഴിലന്വേഷകരുടെയും സ്വപ്നങ്ങളില്‍ ഇരുട്ടുവീഴ്ത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. ആഗോളവല്ക്കവരണനയങ്ങളുടെ ചുവടുപിടിച്ച് നടക്കുന്ന ഇത്തരം പരിഷ്കാരങ്ങള്ക്കെ തിരായി എല്ലാ കാലത്തും പൊരുതിനിന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതിന്റെ നേതൃസ്ഥാനത്ത് നിലകൊണ്ടത് സിപിഐ എമ്മാണ്. ആഗോളവല്ക്കനരണ നയങ്ങള്ക്കെ തിരായി പ്രവര്ത്തി ക്കുന്ന സിപിഐ എമ്മിനെ തകര്ക്കുിക എന്നതുതന്നെ കോര്പതറേറ്റ് ശക്തികളുടെ താല്പ്പതര്യമാണ്. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നു.

മാധ്യമ മേഖലയിലേക്ക് കോര്പ്റേറ്റുകള്‍ സജീവമായി ഇടപെടുന്നത് ലാഭംമാത്രം ലക്ഷ്യംവച്ചല്ല. മറിച്ച്, അവര്ക്ക്  അനുകൂലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ജനദ്രോഹനയങ്ങളെ പ്രതിരോധിക്കുന്നവരെ തകര്ക്കാ നുംവേണ്ടിയാണ്. ഈ ഇരട്ടലക്ഷ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകേണ്ടതുണ്ട്. സിപിഐ എം ആക്രമിക്കപ്പെടേണ്ട പാര്ടി്യാണ് എന്ന പൊതുബോധം വളര്ത്തു ന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കള്ളപ്രചാരവേല നടത്തി കമ്യൂണിസ്റ്റുകാര്‍ എതിര്ക്ക പ്പെടേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കുകയാണ് ഇവര്‍. ഒരടിസ്ഥാനവുമില്ലാതെ പാര്ടികനേതാക്കളെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് നടക്കുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നുമാണ് പൊലീസ് മേധാവി ജയരാജനോട് പറഞ്ഞത്. താന്‍ ചെയ്ത കുറ്റത്തിന് തെളിവ് എന്തെന്ന ചോദ്യം ആവര്ത്തി ച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്, ഞാനല്ല എന്നായിരുന്നു എസ്പിയുടെ മറുപടി.

ഇതിനു സമാനമായ നിലയാണ് ടി വി രാജേഷിന്റെ കാര്യത്തിലും ഉണ്ടായത്. ഈ സംഭവങ്ങളിലെല്ലാം ഗൂഢാലോചന വളരെ വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതിചേര്ക്കു ന്ന ഈ നയം കേരളത്തിന്റെ ജനാധിപത്യബോധത്തെ അപഹസിക്കുന്ന വിധത്തിലുള്ളതാണ്. നിസ്സാര സംഭവംപോലും വാര്ത്ത്യാക്കി അവതരിപ്പിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ജനങ്ങളുടെ ജീവിതത്തെ ആകമാനം തകര്ക്കു ന്ന ഇത്തരം നയങ്ങള്ക്കെമതിരെ മൗനം പാലിക്കുകയാണ്.

ജനാധിപത്യ വിരുദ്ധനയങ്ങള്‍ സിപിഐ എമ്മിനെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തങ്ങള്ക്ക്വ നേരെയല്ലല്ലോ എന്നു കരുതി മാറിനില്ക്കുോന്നവരുണ്ട്. ജനാധിപത്യവിരുദ്ധത സമൂഹത്തില്‍ വ്യാപിച്ചാല്‍ നാളെ മറ്റെല്ലാ പ്രസ്ഥാനങ്ങള്ക്കു  നേരെയും ഇത് പ്രയോഗിക്കപ്പെടും എന്ന് മനസിലാക്കേണ്ടതുണ്ട്. അത്തരം ജാഗ്രത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്ത്തേ ണ്ടതുണ്ട് എന്നതും പ്രധാന കാര്യമാണ്. ഇത്തരം ആക്രമണങ്ങള്ക്കുപ മുന്നിലൊന്നും തകര്ന്നുതപോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. പാര്ടിട ആരംഭിച്ച കാലം തൊട്ടുതന്നെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ പാര്ടി് നിരോധിക്കപ്പെട്ട കാലത്ത് ഇനി കമ്യൂണിസ്റ്റുകാര്‍ തിരിച്ചുവരില്ലെന്നായിരുന്നു വലതുപക്ഷ ശക്തികള്‍ കരുതിയത്. എന്നാല്‍, കൂടുതല്‍ കരുത്തോടെ പാര്ടി‍ വളര്ന്നു .

1960കളില്‍ ചൈനാ ചാരന്മാര്‍ എന്ന് മുദ്രകുത്തിയാണ് വേട്ടയാടിയത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന്റെ പേര് പറഞ്ഞാണ് കമ്യൂണിസ്റ്റുകാര്ക്കെ തിരായി ഭരണകൂട ഭീകരത അഴിഞ്ഞാടിയത്. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം വളര്ന്നുര. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ പാര്ടി്ക്ക് കരുത്തായത് തങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നത് കമ്യൂണിസ്റ്റുകാരാണ് എന്ന ബോധ്യം ജനങ്ങള്ക്കുീള്ളതുകൊണ്ടാണ്. ഏത് പ്രതിസന്ധിയിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക എന്ന കമ്യൂണിസ്റ്റ് പാര്ടിയയുടെ ദൗത്യമാണ് ആഗസ്റ്റ് 22 ന്റെ പ്രക്ഷോഭത്തില്‍ പാര്ടി  ഏറ്റെടുക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്ക്കുളറപ്പുണ്ട്. (അവസാനിച്ചു)

Tuesday, August 14, 2012

നിരക്ഷരന്റെ കാച്ചിക്കുറുക്കിയ പോസ്റ്റ്

നിരക്ഷരന്റെ ഈ കാച്ചിക്കുറുക്കിയ പോസ്റ്റ് നിങ്ങൾ വായിക്കുകതന്നെ വേണം: 

വിമാനം റാഞ്ചിയവരുടെ ഹര്‍ത്താല്‍ വിരോധം


വിമാനം റാഞ്ചിയവരുടെ ഹര്‍ത്താല്‍ വിരോധം


പി.എം.മനോജ്, ദേശാഭിമാനി
അറസ്റ്റുകളില്‍ പ്രതിഷേധിച്ച് ഹര്‍ത്താലും രോഷപ്രകടനവും ഇന്ത്യയില്‍ ആദ്യമല്ല. ഹര്‍ത്താലിനെതിരെ മുറവിളികൂട്ടുന്ന മലയാള മനോരമയുള്‍പ്പെടെയുള്ള മാധ്യമങ്ങളും അഹിംസാ പ്രസംഗം നടത്തുന്ന ഉമ്മന്‍ചാണ്ടി- തിരുവഞ്ചൂര്‍- ചെന്നിത്തല പ്രഭൃതികളും ചരിത്രം മറന്നുപോകുന്നതുകൊണ്ടാണ് വങ്കത്തത്തിലേക്ക് എടുത്തുചാടുന്നത്. 1978ല്‍ ഡല്‍ഹിയില്‍ ഒരറസ്റ്റ് നടന്നു. ഇന്ദിര ഗാന്ധിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അന്ന് കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങുകയും പൊലീസിനെ ആക്രമിക്കുകയും മാത്രമല്ലചെയ്തത്- ഒരു വിമാനംതന്നെ റാഞ്ചിയെടുത്തു. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവഴി ഡല്‍ഹിയിലേക്ക് പറന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 410 വിമാനം രണ്ടുപേര്‍ ചേര്‍ന്ന് റാഞ്ചി. ഇന്ദിരയെ വിടണം, മകന്‍ സഞ്ജയിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കണം എന്നതായിരുന്നു ആവശ്യം. 126 യാത്രക്കാരും ആറു ജീവനക്കാരുമുള്‍പ്പെടെ 132 പേരുണ്ടായിരുന്ന വിമാനം വാരാണസിയിലാണ് ഇറക്കിയത്. റാഞ്ചികള്‍ രണ്ടുപേരും കോണ്‍ഗ്രസിന്റെ പ്രധാനികള്‍- ദേവേന്ദ്ര പാണ്ഡെയും ബോലാനാഥും. നാലുമണിക്കൂര്‍ നീണ്ട ഭീകരാന്തരീക്ഷത്തിനുശേഷമാണ് റാഞ്ചികളെ കീഴടക്കിയത്. എട്ടുമാസം കഴിഞ്ഞ് കോണ്‍ഗ്രസ് പിന്തുണയോടെ ചരണ്‍സിങ് പ്രധാനമന്ത്രിയായി. ആദ്യം കോണ്‍ഗ്രസ് ചെയ്തത് വിമാന റാഞ്ചികള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇരുവരും ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചു. ദേവേന്ദ്ര പാണ്ഡെ പിന്നീട് മന്ത്രിയും യുപിസിസി ജനറല്‍സെക്രട്ടറിയുമായി. ബോലാനാഥ് കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ഥിയായി. നേതാവിനെ അറസ്റ്റ് ചെയ്തപ്പോള്‍ വിമാനം തട്ടിക്കൊണ്ടുപോയ പാരമ്പര്യമുള്ള കോണ്‍ഗ്രസ്, ഇപ്പോള്‍ ഹര്‍ത്താലിനെതിരെ ഗീര്‍വാണപ്രസംഗം നടത്തുന്നു. അതിന് മാധ്യമങ്ങള്‍ സ്തുതിപാടുന്നു.

വലതുപക്ഷ മാധ്യമങ്ങളുടെ കോറസ് നീതിപാലനത്തിന്റെ അടിസ്ഥാനതത്വങ്ങളെപ്പോലും വ്യതിചലിപ്പിക്കുന്നു. ഇന്ദിര ഗാന്ധിയുടെ അറസ്റ്റിനെത്തുടര്‍ന്ന് നാലുദിവസം നീണ്ട അക്രമത്തില്‍ പൊലീസ് വെടിവയ്പില്‍ അഞ്ചുപേരും അല്ലാതെ പതിനൊന്നുപേരും കൊല്ലപ്പെട്ടു എന്നാണ് 1978 ഡിസംബര്‍ 23ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ധയില്‍ അക്രമാസക്തരായ രണ്ടായിരം കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് വെടിവയ്ക്കുകയും രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തെന്നും അതേ റിപ്പോര്‍ട്ടിലുണ്ട്. അന്ന് കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ ഒരു സിപിഐ എം പ്രവര്‍ത്തകനെയാണ് കൊന്നത്- ചെറുപുഴയിലെ തങ്കച്ചനെ. പയ്യന്നൂരിലെ ഗാന്ധി പ്രതിമ തകര്‍ത്തതും ഖാദികേന്ദ്രം അടിച്ചുതകര്‍ത്തതുമാണ് അന്ന് കോണ്‍ഗ്രസുകാര്‍ കേരളത്തില്‍ നടത്തിയ മറ്റൊരു പ്രതിഷേധം. ഇന്ദിരഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ സിഖുകാരെ പിടിച്ചുവച്ച് എണ്ണയൊഴിച്ച് കത്തിച്ചവരാണ് കോണ്‍ഗ്രസുകാര്‍. കുഞ്ഞുങ്ങളെയും സ്ത്രീകളെയും പൂര്‍ണഗര്‍ഭിണികളെവരെയും പച്ചയ്ക്ക് കത്തിക്കാന്‍ നേതൃത്വം കൊടുത്തത് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍തന്നെയാണ്. ആ ക്രൂരത ചെയ്തവരോടൊപ്പമിരുന്ന് ഭരണത്തിന്റെ മുന്തിരിച്ചാര്‍ നുണയുന്നവരാണ് ഇപ്പോള്‍ സ്രാവിനെ പിടിക്കാനിറങ്ങുന്നതും അഹിംസ പ്രസംഗിക്കുന്നതും. പൊലീസിന് എന്തുംചെയ്യാമെന്ന അവസ്ഥ ജുഡീഷ്യറിയുടെ ഇടപെടലിലൂടെ പരിഹരിക്കാമെന്നു പ്രതീക്ഷിക്കുന്ന വലിയൊരു ശതമാനം ജനങ്ങളുണ്ട്. ഭരിക്കുന്നവരുടെ ഇംഗിതത്തിനൊത്ത് ആര്‍ക്കെതിരെയും കേസെടുക്കാനും ആരെയും പീഡിപ്പിക്കാനും പൊലീസിന് അധികാരവും സൗകര്യവും ലഭിക്കുന്ന സ്ഥിതി അസാധാരണമല്ല. അടിയന്തരാവസ്ഥ അത്തരത്തിലൊന്നായിരുന്നു. ജനാധിപത്യ സമൂഹത്തില്‍ ജനകീയ പ്രതിഷേധങ്ങളിലൂടെയും മാധ്യമങ്ങളുടെ ഇടപെടലിലൂടെയും ഏറ്റവും പ്രധാനമായി ജുഡീഷ്യറിയുടെ നീതിയുക്തമായ തീര്‍പ്പിലൂടെയുമാണ് ഭരണകൂട ഭീകരതയെ സമൂഹം മുറിച്ചുകടക്കുന്നത്. അത് മനസ്സിലാക്കിയാണ്, ഇന്ദിരഗാന്ധി ദേശീയ അടിയന്തരാവസ്ഥ നടപ്പാക്കി പ്രക്ഷോഭങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കോടതിക്കും ചങ്ങലപ്പൂട്ടിട്ടത്. ഇന്ന് അടിയന്തരാവസ്ഥയില്ല. എന്നാല്‍, പൗരാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍ അടിയന്തരാവസ്ഥയ്ക്കു സമാനമായ അവസ്ഥ നിലനില്‍ക്കുന്നു- ചുരുങ്ങിയപക്ഷം സിപിഐ എം എന്ന പ്രസ്ഥാനത്തിനുനേരെയെങ്കിലും.

മാധ്യമ സഹായത്തോടെ നടപ്പാക്കപ്പെടുന്ന പൊലീസ് ഭീകരതയ്ക്ക് നിയമപരമായ ഒത്താശ ലഭിക്കുന്ന ഗുരുതരമായ അവസ്ഥ തിരിച്ചെത്തി എന്നതാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന സാമൂഹ്യപ്രശ്നം. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചത് അസാധാരണമായ വാര്‍ത്തയാണ്.&ൃറൂൗീ;ജയരാജന്‍ ചെയ്തതായി പൊലീസ് കോടതിയില്‍ പറഞ്ഞ കുറ്റം ഇങ്ങനെയാണ്: .........ഐയുഎംഎല്‍ പ്രവര്‍ത്തകരായ അന്യായക്കാരനെയും മറ്റും ആക്രമിച്ചതില്‍ അബ്ദുള്‍ ഷുക്കൂര്‍ മരണപ്പെടുവാനും അന്യായക്കാരനും മറ്റും പരിക്കേല്‍ക്കുവാനും ഇടയായി എന്നുമുള്ളതാണ്.....കേസിലേക്ക് നടത്തിയ അന്വേഷണത്തില്‍നിന്നും മാര്‍ജിനില്‍ കാണിച്ച പ്രതി ഈ കേസിലെ കൃത്യത്തിന് മുമ്പ് ടി വി രാജേഷ് എംഎല്‍എയോടുകൂടി തളിപ്പറമ്പ് സഹകരണ ആശുപത്രി മുറിയില്‍ ഉണ്ടായിരുന്നതായും തല്‍സമയം മുറിയിലുണ്ടായ കേസിലെ 30-ാം പ്രതി യു വി വേണു, മേപ്പടി മുറിയില്‍ നിന്നിറങ്ങിയ കേസിലെ പി പി സുരേശന്‍ (എ. 24), എ വി ബാബു (എ. 35) എന്നിവരോട് കീഴറയിലുള്ള വീട്ടില്‍ തടഞ്ഞുവച്ച ലീഗുകാരെ വേണ്ടതുപോലെ കൈകാര്യം ചെയ്യണമെന്ന് പറഞ്ഞതായും യു വി വേണു ഇങ്ങനെ പറയുന്നത് മുറിയിലുണ്ടായിരുന്ന മാര്‍ജിനില്‍ കാണിച്ച പ്രതി പി ജയരാജനും കൂടെയുള്ള എംഎല്‍എ ടി വി രാജേഷ് എന്നിവരും കേട്ടിരുന്നതായും അതുവഴി ഈ കേസിലെ കുറ്റകൃത്യം നടക്കുവാന്‍ പോകുന്ന വിവരത്തെപ്പറ്റി പ്രതിക്ക് അറിവുണ്ടായിരുന്നതായും കൃത്യം തടയുവാനോ കൃത്യത്തെപ്പറ്റി വിവരമറിയിക്കുവാനോ ശ്രമിച്ചില്ല എന്നും മറ്റും വെളിവായിരിക്കയാല്‍ കേസില്‍ ടലര.118 ജഇ ചേര്‍ത്തതിനും പ്രതികളുടെ മേല്‍വിലാസം ചേര്‍ത്തതിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്.;

ജയരാജന്‍ കൊലചെയ്തു എന്നോ കൊലപാതകത്തെ സഹായിച്ചുവെന്നോ എന്തെങ്കിലും ഒത്താശചെയ്തുവെന്നോ പൊലീസ് പറയുന്നില്ല. തിങ്കളാഴ്ച റിമാന്‍ഡ് ചെയ്ത ടി വി രാജേഷ് എംഎല്‍എയ്ക്കെതിരെയും അത്തരം കുറ്റാരോപണമില്ല. ഫോണ്‍ സംഭാഷണം നടന്നുവെന്നതും അത് ഇരുവരും കേട്ടുവെന്നതും പൊലീസിന്റെ അനുമാനമാണ്- അതിന് തെളിവുകളുടെ പിന്‍ബലമില്ല. എന്നിട്ടും ജയരാജനെയും രാജേഷിനെയും പ്രതികളാക്കി. വകുപ്പ്- ഐപിസി 118 (ഈ വകുപ്പുമാത്രം ചുമത്തി ആരെയെങ്കിലും ജയിലിലടച്ച അനുഭവം ഇന്ത്യാ ചരിത്രത്തിലില്ല). ആ കേസിലാണ് ജയരാജന്റെ അറസ്റ്റുണ്ടായത്. സിപിഐ എം ജില്ലാ സെക്രട്ടറിയും രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തില്‍ അംഗവൈകല്യം വന്നിട്ടും തളരാതെ ബഹുജനമുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന സുസമ്മതനേതാവുമായ ജയരാജനെ പ്രകടമായിത്തന്നെ അന്യായമായ കേസില്‍പ്പെടുത്തുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തും. പരിഹാസ്യ നാടകമാടി ജയിലിലടച്ചാല്‍ ആ പ്രതിഷേധത്തിന്റെ തീവ്രത വര്‍ധിക്കുകയേ ഉള്ളൂ. അറസ്റ്റിനുശേഷം കണ്ണൂര്‍ ജില്ലയിലും കേരളത്തിലാകെയും ഉണ്ടായ പ്രതിഷേധം അതുകൊണ്ടുതന്നെ പ്രതീക്ഷിതമാണ്. അങ്ങനെ പ്രതീക്ഷയില്ല എങ്കില്‍ പൊലീസും ദ്രുതകര്‍മസേനയും കേന്ദ്രസേനയും വിന്യസിക്കപ്പെടുമായിരുന്നില്ല. യുക്തിഭദ്രമായി ആര്‍ക്കും ചോദിക്കാവുന്ന ഒരു ചോദ്യം, അറസ്റ്റ് എന്തിനുവേണ്ടിയായിരുന്നു എന്നതാണ്. ഗുരുതരമായ കുറ്റാരോപണമോ, ഉള്ള ആരോപണത്തിന് തെളിവിന്റെ പിന്‍ബലമോ ഇല്ലാതെ ഒരു പ്രധാന ബഹുജന നേതാവിനെ ചോദ്യംചെയ്യാനെന്ന ഭാവേന വിളിച്ചുവരുത്തി ആസൂത്രിതമായി ജയിലിലടച്ചതിന്റെ സാംഗത്യമാണ് ചോദ്യംചെയ്യപ്പെടേണ്ടത്.

അത് ചെയ്തതാരോ അവരാണ്, പ്രത്യാഘാതങ്ങള്‍ക്കുത്തരവാദി. ഒരു കേസിന്റെ തീര്‍പ്പുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നങ്ങള്‍ മാത്രമല്ല ഉയരുന്നത് എന്നര്‍ഥം. പി ജയരാജന് ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ഒരു കാരണം അറസ്റ്റിനുശേഷം ഹര്‍ത്താല്‍ നടന്നു എന്നാണ്. പാര്‍ടിയിലും അണികളിലും ശക്തമായ സ്വാധീനമുള്ള ജയരാജന് ജാമ്യം കൊടുക്കരുത് എന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് കോടതിയോടാവശ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ഒരു രാഷ്ട്രീയ പ്രസംഗമാണവിടെ നടത്തിയത്- അതില്‍ പച്ചക്കള്ളങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ആ രാഷ്ട്രീയ പ്രസംഗമാണ് ജാമ്യനിഷേധം എന്ന തീര്‍പ്പിലേക്ക് നയിച്ചത്.

ഹര്‍ത്താല്‍ നടത്തിയതും പ്രതിഷേധിച്ചതും ജയരാജനല്ല. ജയിലിനകത്തുനിന്ന് അത്തരം ഒരാഹ്വാനവും ജയരാജന്‍ നടത്തിയിട്ടില്ല. അക്രമവും കാണിച്ചിട്ടില്ല. പിന്നെങ്ങനെ ജാമ്യനിഷേധത്തിന് ഹര്‍ത്താല്‍ കാരണമാകും? ഇതെല്ലാം ഓര്‍ക്കാനുള്ള മനസ്സും കാണാനുള്ള കണ്ണും വലതുപക്ഷ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ മൊത്തവ്യാപാര കേന്ദ്രത്തില്‍ പണയംവച്ചിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന്റെ അറസ്റ്റിലെ അനീതി അവര്‍ക്ക് വിളിച്ചുപറയാന്‍ കഴിയാത്തത്. ജാമ്യനിഷേധത്തിന്റെ അസാംഗത്യവും അത് നീതിനിഷേധത്തിന്റെ തലത്തിലേക്ക് വളരുന്നതും മാധ്യമങ്ങള്‍ കാണുന്നില്ല. പക്ഷേ, വിവേചനബുദ്ധി ജനങ്ങളെ അത്തരം അന്ധതയിലേക്കല്ല നയിക്കുന്നത്. മാധ്യമ സ്വാധീനത്തില്‍പ്പെട്ട് നിയമപാലനം വഴിതെറ്റിപ്പോകാതിരിക്കാന്‍ അതീവ ജാഗ്രത വേണ്ടതുണ്ട് എന്ന ഓര്‍മപ്പെടുത്തലായിത്തന്നെ ഈ അവസ്ഥ വിലയിരുത്തപ്പെടണം.

Thursday, August 2, 2012

പങ്കാളിത്ത പെന്‍ഷനും വിരമിക്കല്‍ പ്രായവും


പങ്കാളിത്ത പെന്‍ഷനും വിരമിക്കല്‍ പ്രായവും


പ്രൊഫ. കെ എന്‍ ഗംഗാധരന്‍

ദേശാഭിമാനി, ആഗസ്റ്റ് 2

നിശ്ചിത പെന്‍ഷനുപകരം പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ജീവനക്കാര്‍ക്കോ സംസ്ഥാനത്തിനോ ഗുണകരമാകില്ല. അതുകൊണ്ടുതന്നെ ശക്തമായി എതിര്‍ക്കപ്പെടണം. പെന്‍ഷന് വേണ്ടതുക ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍നിന്ന് മാറ്റിവയ്ക്കുന്നതാണ് പുതിയ പെന്‍ഷന്‍ പദ്ധതിയുടെ മര്‍മം. നാലുലക്ഷ്യമാണ് അതുകൊണ്ട് സര്‍ക്കാര്‍ ഉന്നമിടുന്നത്. ഒന്ന്, പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് ഒഴിവാകുക. രണ്ട്, പെന്‍ഷന്‍തുക ചൂതാട്ടവിപണിയിലേക്ക് വഴിതിരിച്ചുവിടുക. മൂന്ന്, ലോകത്തിലെ വന്‍കിട പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് ഇന്ത്യന്‍ പെന്‍ഷന്‍ വിപണിയില്‍ നിക്ഷേപസാധ്യതയൊരുക്കുക. നാല്, പുതിയ പദ്ധതിയുടെ മറവില്‍ പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്തുക.

വിദേശ പെന്‍ഷന്‍ഫണ്ടുകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ജീവനക്കാരന്‍ അയാളുടെ സേവനകാലയളവില്‍ പ്രതിമാസശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനം പെന്‍ഷന്‍ഫണ്ടില്‍നിക്ഷേപിക്കണം. തുല്യസംഖ്യ സര്‍ക്കാരും നിക്ഷേപിക്കും. ഈ തുക 60 വയസ്സിനുമുമ്പ് പിന്‍വലിക്കാന്‍ പാടില്ല. നിക്ഷേപത്തുകയുടെ 50 ശതമാനം പെന്‍ഷന്‍ഫണ്ട് കൈകാര്യംചെയ്യാന്‍ ചുമതലപ്പെട്ട പെന്‍ഷന്‍ഫണ്ട് മാനേജര്‍ ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കും. ഓഹരിമൂല്യം ഉയര്‍ന്നാല്‍ ലാഭം കിട്ടും. ഇടിഞ്ഞാല്‍ നഷ്ടം ജീവനക്കാര്‍ സഹിക്കണം. ഓഹരിക്കമ്പോളം വന്‍തകര്‍ച്ചയെ നേരിട്ടാല്‍, നിക്ഷേപത്തുകതന്നെ നഷ്ടമാകും. ചൂതാട്ടരീതിയാണിത്.

60 വയസ്സില്‍ പിരിയുമ്പോള്‍ അടച്ച തുകയില്‍ 40 ശതമാനം പ്രതിമാസം നിശ്ചിതവരുമാനം നേടിത്തരുന്ന ഏതെങ്കിലും ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപിക്കണം. പ്രസ്തുത വരുമാനമായിരിക്കും പെന്‍ഷന്‍. 60 ശതമാനം പിന്‍വലിക്കാം. ഓഹരി നിക്ഷേപസംഖ്യകുറച്ചതിന്റെ 60 ശതമാനമാണ് പിന്‍വലിക്കാന്‍ കഴിയുക. 60 വയസ്സിനുമുമ്പേ വിരമിക്കുകയാണെങ്കില്‍ 20 ശതമാനമേ പിന്‍വലിക്കാവൂ. ജനറല്‍ പ്രോവിഡന്റ് ഫണ്ട് നിര്‍ത്തലാക്കും. പ്രാരംഭത്തില്‍, പുതിയതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കായിരിക്കും പുതിയ പെന്‍ഷന്‍പദ്ധതി ബാധകം. എന്നാല്‍, ഓരോ വര്‍ഷവും സര്‍ക്കാര്‍ജോലി കിട്ടുന്നവരുടെ എണ്ണം പരിമിതമായതുകൊണ്ട് കാര്യമായ മിച്ചം സര്‍ക്കാരിനു ലഭിക്കില്ല. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി പ്രാവര്‍ത്തികമാക്കികഴിഞ്ഞാല്‍ നിലവിലുള്ള ജീവനക്കാരെയും പദ്ധതിക്കു കീഴിലാക്കാന്‍ മടിക്കില്ല. പെന്‍ഷന്‍ഫണ്ട് ഉപയോഗിച്ച് ഓഹരിവ്യാപാരംനടത്തുന്ന വന്‍ സ്ഥാപനങ്ങളാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലുള്ളത്. സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വലുപ്പവും വ്യാപാരവുമാണ് അവയ്ക്കുള്ളത്.

20 ട്രില്യന്‍ ഡോളറിന്റെ (ട്രില്യന്‍=കോടികോടി; ഒന്നിനുശേഷം 12 പൂജ്യം) ആസ്തിയുടെ ഉടമകളാണ് അവര്‍ എന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ പെന്‍ഷന്‍ഫണ്ടുകളുടെ ആസ്തിമൂല്യം 10 ട്രില്യന്‍ ഡോളറാണ്. ഓഹരിക്കമ്പോളം തകരുമ്പോള്‍ വലുപ്പമനുസരിച്ച് പതനത്തിന്റെ തീവ്രതയും കൂടുമെന്ന് പറയേണ്ടതില്ല. 2008ലെ സാമ്പത്തിക പ്രതിസന്ധിയില്‍ അവയില്‍ പലതും നിലംപൊത്തിയത് സമീപകാല അനുഭവമാണ്. യാഥാര്‍ഥ്യത്തിനു നിരക്കാത്തതും ദുര്‍ബലവുമായ വാദങ്ങളാണ് പുതിയ പെന്‍ഷന്‍പദ്ധതിക്ക് ആധാരമായി സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പെന്‍ഷന്‍കാര്‍ സര്‍ക്കാരിനു ദുര്‍വഹമായ ബാധ്യതയാണെന്ന വാദം സംസ്കാരമുള്ള സമൂഹത്തിന് ചേര്‍ന്നതല്ലെന്നുമാത്രമല്ല, ദുര്‍ബലവുമാണ്. പെന്‍ഷന്‍ ചെലവിനെ കേവലമായ അര്‍ഥത്തിലല്ല പരിഗണിക്കേണ്ടത്. സര്‍ക്കാരിന്റെ മൊത്തം റവന്യൂ വരുമാനം ഉയര്‍ന്നിട്ടുണ്ട്. മൊത്തം റവന്യൂ ചെലവും വര്‍ധിച്ചിട്ടുണ്ട്. ആകെ ചെലവും വര്‍ധിച്ചിട്ടുണ്ട്. സ്വാഭാവികമായ വളര്‍ച്ച പെന്‍ഷന്‍ ശമ്പളചെലവുകളിലും ഉണ്ടാകും. വരുമാനവും ചെലവുകളും കൂടുമ്പോള്‍ പെന്‍ഷനും ശമ്പളവും സ്ഥായിയായി തുടരണമെന്ന് എങ്ങനെ ശഠിക്കാനാകും? പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും എണ്ണത്തിനും സാധനവിലക്കയറ്റത്തിനും അനുസരണമായി ആ ഇനങ്ങളിലെ ചെലവുകളും ഉയരുക സ്വാഭാവികം. വാസ്തവത്തില്‍ പെന്‍ഷന്റെയും ശമ്പളത്തിന്റെയും അനുപാതത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റെ 2011ലെ ഇക്കണോമിക് റിവ്യൂ ഇക്കാര്യം വ്യക്തമാക്കും. (വോളിയം 2 അനുബന്ധം 2.3) സംസ്ഥാന ബജറ്റിനൊപ്പം പ്രസിദ്ധീകരിക്കപ്പെടുന്ന ബജറ്റ് ഇന്‍ ബ്രീഫ് രേഖപ്രകാരം, 200506ല്‍ 15,295 കോടി രൂപയായിരുന്ന റവന്യൂ വരുമാനം, 201112 ലെ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 39,588 കോടിയായി വര്‍ധിച്ചു. റവന്യൂ ചെലവ് 18,424 കോടി രൂപയില്‍നിന്ന് 45,060 കോടി രൂപയായും വര്‍ധിച്ചു. മൂലധനചെലവുള്‍പ്പെടെ മൊത്തം ചെലവാകട്ടെ 18,048 കോടിയില്‍നിന്ന് 50,983 കോടിയായും വളര്‍ന്നു. പട്ടിക ഒന്ന് ശ്രദ്ധിക്കുക. പെന്‍ഷന്‍ അനുപാതം 200506ലെ അതേനിലയില്‍ തുടരുകയാണ് 201112ലും. അല്‍പ്പം വര്‍ധനയുണ്ടായത് ശമ്പളത്തിന്റെ അനുപാതത്തിലാണ്. പെന്‍ഷകാര്‍ കൂടുതല്‍ വര്‍ഷം ജീവിച്ചിരിക്കുന്നു എന്ന ആക്ഷേപം, ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ മനുഷ്യത്വരഹിതമായ പ്രസ്താവനയാണ്. ആയുര്‍ദൈര്‍ഘ്യം സമൂഹം കൈവരിച്ച പുരോഗതിയുടെ അളവുകോലായാണ് ഏത് പരിഷ്കൃത സമൂഹവും വിലയിരുത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യസുരക്ഷാമേഖലകളില്‍ കേരളം കൈവരിച്ചനേട്ടങ്ങളുടെ ആകെത്തുകയാണത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം കൈവരിച്ച സംസ്ഥാനമാണ് കേരളം.

2006ലെ സര്‍വേപ്രകാരം, 74 വയസ്സാണ് കേരളീയന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം. (78.5 വര്‍ഷമാണ് അമേരിക്കക്കാരന്റേത്). ഏറ്റവും കുറവ് മധ്യപ്രദേശിലാണ് 58 വയസ്സ്. ദാരിദ്ര്യവും രോഗബാധയും കൂട്ടി മധ്യപ്രദേശിന്റെ മാര്‍ഗം സ്വീകരിക്കണമെന്നാകുമോ മാണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മനോഗതം? റോഡിലെ കുണ്ടും കുഴിയും നിലനിര്‍ത്തിയാല്‍ വാഹനവേഗം കുറഞ്ഞ് അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്ന 'കുണ്ടുകുഴി സിദ്ധാന്ത'മാകുമോ മനസ്സിലുള്ളത്? സമൂഹത്തിലെ പാര്‍ശ്വവല്‍ക്കൃതവിഭാഗങ്ങളിലൊന്നാണ് പെന്‍ഷന്‍കാര്‍. സമൂഹം പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കേണ്ടവരാണ് അവര്‍. സേവനകാലത്തെ അധ്വാനത്തിന്റെ മാറ്റിവയ്ക്കപ്പെട്ട വേതനമായി വേണം പെന്‍ഷനെ പരിഗണിക്കാന്‍. അതതുമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയാണ് ഭൂരിപക്ഷത്തിന്റെയും ഏക കുടുംബവരുമാനമാര്‍ഗം. പണക്കാര്‍ വല്ലപ്പോഴും ബാങ്കില്‍ പോയി വന്‍തുക കൈമാറുമ്പോള്‍, ഓരോ മാസവും ഒന്നാം തീയതിതന്നെ പെന്‍ഷന്‍ ട്രഷറിക്കുമുന്നില്‍ കാണപ്പെടുന്ന നീണ്ട ക്യൂ സമ്പന്നതയുടെയല്ല ദാരിദ്ര്യത്തിന്റെയും പരാധീനതയുടെയും സൂചനകളാണ്. പെന്‍ഷന്‍ കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന നിമിഷം ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പതിക്കും. പെന്‍ഷന്‍ ചെലവ് സമ്പദ് വ്യവസ്ഥയുടെ ചലനാത്മകതയ്ക്ക് ആക്കം കൂട്ടുന്ന വസ്തുത വിസ്മരിച്ചുകൂടാ.

201011ല്‍ വിതരണം ചെയ്യപ്പെട്ടത് 5767 കോടി രൂപയുടെ പെന്‍ഷനാണ്. ഈ തുകയില്‍ നാമമാത്രഭാഗംപോലും നിര്‍ജീവമായി സമ്പാദ്യപ്പെട്ടിയിലേക്ക് വഴിതിരിയുന്നില്ല. സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് ചെലവാക്കപ്പെടുകയാണ്. അങ്ങനെ സമ്പദ് വ്യവസ്ഥ ഉത്തേജിക്കപ്പെടുകയാണ്. പെന്‍ഷന്‍ ഇല്ലാതാകുന്ന നിമിഷം, യുഡിഎഫ് ഭരണത്തില്‍ പ്രസ്തുത തുകയുടെ ഗണ്യമായ ഭാഗം ചെന്നുചേരുക കോണ്‍ട്രാക്ടര്‍മാരുടെയും ഉദ്യോഗസ്ഥപ്രമാണികളുടെയും വന്‍പണക്കാരുടെയും കൈകളിലേക്കായിരിക്കും. സമ്പദ് വ്യവസ്ഥയെ ബഹുകാതം പിന്നോട്ടുനയിക്കാനേ അത് ഉപകരിക്കൂ. പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതിനുതുല്യമായിരിക്കുമിത്.

Tuesday, July 24, 2012

മനസ്ഥൈര്യത്തിന്റെ ക്യാപ്റ്റന്‍


മനസ്ഥൈര്യത്തിന്റെ ക്യാപ്റ്റന്‍


ദിനേശ് വര്‍മ


 ദേശാഭിമാനി, Posted on: 23-Jul-2012 

ക്യാപ്റ്റന്‍ ലക്ഷ്മിയോടൊപ്പമുണ്ടായിരുന്നവര്‍ എന്നേ അരങ്ങൊഴിഞ്ഞു. എന്നാല്‍, രാജ്യത്തിന്റെ സമരപാതകളും ത്യാഗേതിഹാസങ്ങളും ഓര്‍മിപ്പിച്ച ദീപസ്തംഭമായി കാണ്‍പുരിലെ വീട്ടില്‍ അവര്‍ പ്രസരിപ്പോടെ ജീവിച്ചു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം അറിയാവുന്ന ഏവര്‍ക്കും അഭിമാനാതിരേകം നല്‍കി ആ സാന്നിധ്യം. സിവില്‍ലെയ്നിലുള്ള ആ വീട്ടിലേക്ക് ചെല്ലുമ്പോള്‍ പ്രതീക്ഷിച്ചില്ല, 98 വയസ്സ് കഴിഞ്ഞ അവര്‍ ഇത്ര ശക്തമായും മനോഹരമായും സംസാരിക്കുമെന്ന്. പാലക്കാട്ട് ആനക്കര വടക്കത്ത് വീട്ടില്‍നിന്ന് മലേഷ്യയിലും സിംഗപ്പുരിലും ബര്‍മയിലും എത്തി ഇന്ത്യയുടെ മോചനത്തിനായി പടപൊരുതിയ ലക്ഷ്മി കാണ്‍പുരിന്റെയും പ്രിയപുത്രിയായി.

യുപിയില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടക്കെയാണ് ക്യാപ്റ്റന്‍ ലക്ഷ്മിയെ കണ്ടത്. കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിന്റെ കാര്യം പറഞ്ഞപാടെ സ്വകാര്യം പറയുന്നതുപോലെ പറഞ്ഞു: "ഞാന്‍ പറന്നെത്തും" എന്ന്. മകള്‍ സുഭാഷിണി അലി കേള്‍ക്കാതിരിക്കാനായിരുന്നു സ്വകാര്യം. "അമ്മയ്ക്ക് യാത്ര ചെയ്യാനൊന്നും വയ്യ, എവിടേയ്ക്കുമില്ല" എന്നായിരുന്നു സുഭാഷിണി അലിയുടെ മറുപടി. മാര്‍ഗരി ദത്തയെന്നു പേരായ ഇംഗ്ലണ്ടുകാരി മുന്നിലിരുന്ന് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മുഖത്തുതന്നെ നോക്കിയിരിക്കുന്നതും കണ്ടു. അവര്‍ നിത്യേനയുള്ള സന്ദര്‍ശകയാണെന്ന് പിന്നീട് അറിഞ്ഞു. കണ്ടുകൊണ്ടിരുന്ന ഹിന്ദിപരിപാടി നിര്‍ത്തി ക്യാപ്റ്റന്‍ സംസാരിച്ചു. യുപിയെക്കുറിച്ച്, പാലക്കാടിനെക്കുറിച്ച്, പഴയകാല സമരമുഖങ്ങളെക്കുറിച്ച്. ഓര്‍മക്കുറവുണ്ടെങ്കിലും ചോദിച്ചവയ്ക്കൊക്കെ കൃത്യമായ മറുപടി കിട്ടി. തണുത്തുറഞ്ഞ രാത്രിയിലേക്ക് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ വിചാരിച്ചില്ല അവരുമായി അഭിമുഖം നടത്തുന്ന അവസാനത്തെ പത്രപ്രവര്‍ത്തകനാണ് താനെന്ന്. ജീവിതത്തിലെ ലാളിത്യവും പാവങ്ങളോടുള്ള അനുകമ്പയും അവസാന കാലംവരെ കാത്തുസൂക്ഷിച്ചു അവര്‍. ഞങ്ങള്‍ ആദ്യം സിറ്റൗട്ടില്‍ കാത്തിരിക്കുമ്പോള്‍ കരുതിയത് അവര്‍ മുറിയില്‍ വിശ്രമിക്കുകയാണെന്നായിരുന്നു. ചോദിച്ചപ്പോള്‍ സഹായിയാണ് പറഞ്ഞത് ക്ലിനിക്കില്‍നിന്ന് എത്തിയിട്ടില്ലെന്ന്. തൊട്ടടുത്ത് ഒരു ക്ലിനിക്കിട്ട് സൗജന്യ ചികിത്സ നല്‍കിയിരുന്നു അവര്‍. രോഗാതുരതയുടെ വേദനയില്‍ പുളഞ്ഞ ദരിദ്രര്‍ക്ക് സൗജന്യ ശുശ്രൂഷനല്‍കാന്‍ കടല്‍ കടന്ന പാരമ്പര്യത്തിന്റെ തരുമ്പും ചോര്‍ന്നിരുന്നില്ല.

വീടിന്റെ ചുവരുകള്‍ നിറച്ച കറുപ്പ്വെളുപ്പ് ചിത്രങ്ങളിലൂടെ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജിവിതം വായിച്ചെടുത്തു. കുട്ടിയായിരുന്നപ്പോള്‍, ഐഎന്‍എ ഭടനായിരുന്നപ്പോള്‍, സുഭാഷ് ചന്ദ്രബോസിനൊപ്പം, ആതുരാലയത്തില്‍, യുദ്ധമുഖത്ത്, കുടുംബം, നേതാക്കളോടോപ്പം, ഒക്കെയുള്ള നേര്‍ചിത്രങ്ങള്‍. ആതുരശുശ്രൂഷയോട് അവര്‍ക്കുള്ള സമര്‍പ്പണം എത്രയെന്ന് അന്ന് പറഞ്ഞ വാക്കുകള്‍തന്നെ നിദാനം: "തീരെ ദരിദ്രരായ, ഉടുതുണിക്ക് മറുതുണിയില്ലാത്ത അനേകം സ്ത്രീകളുടെ പ്രസവമെടുക്കാനും ശുശ്രൂഷയ്ക്കും പോയിട്ടുണ്ട് ഇവിടെ. സിംഗപ്പുരിലും ബര്‍മയിലും യുദ്ധത്തില്‍ മുറിവേറ്റവരെയാണ് ശുശ്രൂഷിക്കാനുണ്ടായിരുന്നത്. ഇവിടെ വന്നശേഷവും ശുശ്രൂഷ തുടര്‍ന്നു. ഏത് പാതിരക്കായാലും പാവങ്ങള്‍ വന്നു വിളിച്ചാല്‍ പോകും. കുറ്റാ കൂരിരുട്ടില്‍ വൃത്തിഹീനമായ അന്തീക്ഷത്തില്‍ ഒക്കെ സ്ത്രീകള്‍ക്ക് ചികിത്സ നല്‍കാന്‍ ഓടിയെത്തിയിരുന്നു. ഇന്ന് അങ്ങോട്ട് പോകാന്‍ വയ്യാത്ത പ്രായം. അതുകൊണ്ട് ദിവസവും ഇപ്പോഴും, ഇവിടെ ക്ലിനിക്കില്‍ പോകും. അവിടെയും അനവധി ദരിദ്രരാണ് ചികിത്സ തേടിയെത്തുന്നത്. സൗജന്യമാണെന്നറിഞ്ഞ് പണമുള്ളവരും ചികിത്സയ്ക്കെത്താറുണ്ട്. എനിക്ക് മനസ്സിലാകുമെങ്കിലും ഞാന്‍ ഒന്നും മിണ്ടാറില്ല." കേരളത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ആനക്കരയിലെ പാടവരമ്പുകളും കൊന്നപ്പൂക്കളും മറ്റും അവര്‍ക്ക് ഓര്‍മ വന്നു, അച്ഛന്‍ സ്വാമിനാഥന്റെ കൈപിടിച്ച് നടന്ന കാലം. "കഴിഞ്ഞ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്കായി നാട്ടില്‍ പോയിരുന്നു. ഒന്നു കൂടെ പോകണം, നടക്കുമോ എന്നറിയില്ല..." കേരളത്തിലെ ജാതിഭ്രാന്തിന്റെ മ്ലേച്ഛമുഖത്തെ സ്വന്തം വീട്ടുമുറ്റത്ത് കണ്ട് വളര്‍ന്ന ക്യാപ്റ്റന്‍ അതിനെതിരെ കടുത്ത പോരാട്ടം നടത്തിയിട്ടുണ്ട്. "അവരെ തൊടരുത്, മറ്റവരോട് മിണ്ടരുത് തുടങ്ങി വിലക്കുകള്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ പറയാറുള്ളത് ഇന്നും ഓര്‍ക്കുന്നു. എന്താണ് അവരെ തൊട്ടാല്‍, അവരും നമ്മുടെപോലെ മനുഷ്യരല്ലേയെന്നൊക്കെ അക്കാലത്തുതന്നെ തോന്നിയിരുന്നു." മടങ്ങാന്‍ നേരം പറഞ്ഞത് കേരളത്തിലെ നേതാക്കള്‍ കാണ്‍പുരിലെത്താറുള്ള കഥകളാണ്. എന്തെങ്കിലും പരിപാടിക്കായി വരുമ്പോള്‍ ഈ വീട്ടില്‍ കയറാതെ മടങ്ങാറില്ല, ഭക്ഷണം നിര്‍ബന്ധം. തണുപ്പിന്റെ കാഠിന്യത്തില്‍ നൊന്ത് ഞങ്ങള്‍ കൈകള്‍ ചുരുട്ടി സ്വറ്ററിനുള്ളിലേക്ക് വലിച്ചു കയറ്റിയപ്പോള്‍ വെളുത്ത് മെലിഞ്ഞ കൈ വാനിലേക്ക് എറിഞ്ഞാണ് ക്യാപ്റ്റന്‍ ലക്ഷ്മി യാത്ര പറഞ്ഞത്. കാണ്‍പുരില്‍ കുടിലുകളില്‍ അവഗണനയും അവശതയും ഏറ്റുവാങ്ങിയ സ്ത്രീകള്‍ക്ക് തണലായിരുന്നു അവര്‍. ആ നാടിന്റെ പ്രിയപുത്രിയായിരുന്നു അവര്‍. അതുകൊണ്ടാണ് സമരവേദികളില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുമ്പോള്‍ കാണ്‍പുരിലെ തൊഴിലാളികള്‍ "ലക്ഷ്മി സൈഗാള്‍ സിന്ദാബാദ്" എന്ന് മറക്കാതെ വിളിക്കാറുള്ളത്. ആ മുദ്രാവാക്യത്തിന് മരിക്കാനാവില്ലല്ലോ.

ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്പൂര്‍


ഡോക്ടറെ ക്യാപ്റ്റനാക്കിയ സിംഗപ്പൂര്‍

ദേശാഭിമാനി, Posted on: 23-Jul-2012 11:43 PM 

സ്വാതന്ത്ര്യപ്രക്ഷോഭം ലക്ഷ്യത്തോടടുക്കുന്ന കാലം. അലയടിച്ചുയരുന്ന പ്രക്ഷോഭതരംഗത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യക്കാര്‍ വിദേശമേധാവിത്വം കടപുഴക്കിയെറിയാനുള്ള ജീവന്മരണപോരാട്ടത്തില്‍. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമാധാനപരമായ സമരങ്ങള്‍ക്കുപുറമെ യുവ വിപ്ലവകാരികളുടെ സായുധപോരാട്ടവും ശക്തമായി. ഈ സന്ദര്‍ഭത്തിലാണ് കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ സംഘടിപ്പിച്ച് രൂപീകരിച്ച ഇന്ത്യന്‍ ദേശീയസേന (ഐഎന്‍എ) ബ്രിട്ടീഷ് സേനയ്ക്കെതിരെ പടനീക്കമാരംഭിച്ചത്. ഐഎന്‍എയുടെ വനിതാവിഭാഗമായ റാണി ലക്ഷ്മി റെജിമെന്റിന്റെ പടനായികയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി.

മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്ന് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് യാദൃച്ഛികമായാണ് ഡോ. ലക്ഷ്മി സിംഗപ്പൂരിലെത്തിയത്. ഈ യാത്ര ലക്ഷ്മിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബത്തില്‍ അംഗമായ ലക്ഷ്മി സിംഗപ്പൂരിലുണ്ടായിരുന്ന കെ പി കേശവമേനോനും കുടുംബവുമായി അടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മിയും ഭാഗഭാക്കായി. ലേഡി ഡോക്ടറുടെ കുറവുണ്ടെന്ന് അവിടത്തെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ അവിടെ തുടരാന്‍തന്നെ തീരുമാനിച്ചു. 1941ല്‍ രാഷ്ബിഹാരി ബോസ് ഇന്ത്യാ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ചതുമുതല്‍ ലക്ഷ്മി അതിന്റെ പ്രവര്‍ത്തകയായി. രണ്ടാം ലോകയുദ്ധം കിഴക്കനേഷ്യയിലേക്കും കടന്നതോടെ ലീഗിന്റെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്മിയും മുന്‍കൈയെടുത്തു. ഒരു ഡോക്ടറെന്ന നിലയില്‍ ലക്ഷ്മിയുടെ സേവനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. രാഷ്ബിഹാരി ബോസ് ഇന്ത്യ സ്വാതന്ത്ര്യ ലീഗ് സ്ഥാപിച്ച സമയത്തുതന്നെ ജപ്പാന്റെ സഹായത്തോടെ ജനറല്‍ മോഹന്‍സിങ് ഐഎന്‍എയും രൂപീകരിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തില്‍ ഉദ്യോഗസ്ഥനായിരുന്നു മോഹന്‍സിങ്. ജപ്പാന്റെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട ബ്രിട്ടന്‍ കിഴക്കനേഷ്യന്‍ യുദ്ധമേഖലയില്‍ ഇന്ത്യന്‍ ഭടന്മാരെ നിര്‍ത്തി പിന്‍വലിയുകയായിരുന്നു. അങ്ങനെ തഴയപ്പെട്ട് ജപ്പാന്റെ പിടിയിലായ ഇന്ത്യന്‍ സൈനികരെ സംഘടിപ്പിച്ചാണ് ഐഎന്‍എ രൂപീകരിച്ചത്.

ഇതോടെ സ്വതന്ത്ര്യലീഗിന്റെയും ഐഎന്‍എയുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് രാഷ്ബിഹാരി ബോസ് അധ്യക്ഷനായി പ്രവര്‍ത്തകസമിതി രൂപീകരിച്ചു. പിന്നീട് ജപ്പാനുമായി തെറ്റിയ മോഹന്‍സിങ് അവരുടെ തടവിലാവുകയും ഐഎന്‍എയുടെ പ്രവര്‍ത്തനം അധ്യക്ഷന്‍ രാഷ്ബിഹാരി ബോസിലൊതുങ്ങുകയും ചെയ്തു. തുടര്‍ന്ന് ലക്ഷ്മിയുടെയും മറ്റും സഹായത്തോടെയാണ് ബോസ് ഐഎന്‍എയും ലീഗും പുനഃസംഘടിപ്പിച്ചത്. ലീഗും ഐഎന്‍എയും പ്രതിസന്ധി അതിജീവിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം രാഷ്ബിഹാരി ബോസ് സുഭാഷ്ചന്ദ്രബോസിനെ ക്ഷണിച്ചുവരുത്തി അവയുടെ നേതൃത്വം കൈമാറി. അതോടെയാണ് ലക്ഷ്മി സുഭാഷ്ചന്ദ്രബോസിന്റെ വിശ്വസ്ത സഹപ്രവര്‍ത്തകയായത്. 1943 ജൂലൈയില്‍ സുഭാഷ് ഐഎന്‍എയുടെ നേതൃത്വം ഏറ്റെടുത്തതോടെ ആറാഴ്ചകൊണ്ട് അതിന്റെ അംഗബലം 30,000ല്‍നിന്ന് 60,000 ആയി ഉയര്‍ന്നു. സേനയുടെ പ്രവര്‍ത്തനത്തില്‍ സ്ത്രീകളെയും പങ്കെടുപ്പിക്കാന്‍ സുഭാഷ് തീരുമാനിച്ചു. ഇതിന്റെ നേതൃത്വം ഏല്‍പ്പിച്ചത് ലക്ഷ്മിയെയാണ്. അങ്ങനെ ജൂലൈയില്‍തന്നെ ഐഎന്‍എയുടെ വനിതാ വിഭാഗമായി ലക്ഷ്മി ക്യാപ്റ്റനായ റാണി ലക്ഷ്മി റെജിമെന്റ് രൂപീകരിക്കപ്പെട്ടു. അതോടെ ഡോക്ടര്‍ ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി.

അതേവര്‍ഷം ഒക്ടോബര്‍ 21ന് സിംഗപ്പൂരിലെ കാതേ തിയറ്റില്‍ സുഭാഷ് സ്വതന്ത്രഭാരതത്തിന് ഒരു താല്‍ക്കാലിക പ്രവാസ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ ലക്ഷ്മിയും അതില്‍ അംഗമായിരുന്നു. രണ്ടാം ലോകയുദ്ധത്തിന്റെ അവസാനവേളയില്‍ ഒന്നൊന്നായി ഇന്ത്യന്‍ പ്രദേശങ്ങള്‍ മോചിപ്പിക്കാന്‍ ഐഎന്‍എ ഭടന്മാര്‍ പടനീക്കം ആരംഭിച്ചു. വഴിയില്‍ ലക്ഷ്മിയും സംഘവും ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിലായി. ദേശീയ നേതാക്കളുടെ സമ്മര്‍ദത്തെതുടര്‍ന്ന് 1946ല്‍ മോചിപ്പിക്കപ്പെട്ട ലക്ഷ്മി മാര്‍ച്ചില്‍ കല്‍ക്കത്തയില്‍ വന്നിറങ്ങി. തുടര്‍ന്ന് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി.

ഇന്ത്യയുടെ വീരപുത്രി


ഇന്ത്യയുടെ വീരപുത്രി

ദേശാഭിമാനി,  Posted on: 23-Jul-2012 

ആധുനിക ഇന്ത്യയുടെ വീരപുത്രിയാണ് വിടപറഞ്ഞത്. ദേശീയസ്വാതന്ത്ര്യ സമരപ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ധീരോദാത്തമായ ഒരു വീരേതിഹാസമാണ് അസ്തമിച്ചത്. ഇത്രയേറെ ത്യാഗോജ്വലമായ പോരാട്ടത്തിന്റെ ധീരചരിത്രമുള്ള മറ്റൊരു സ്വാതന്ത്ര്യസമരസേനാനി ഇനി ഇന്ത്യയിലില്ല. സമാനതകളില്ലാത്ത ഈ ധീരവനിതയ്ക്കുമുന്നില്‍ ലക്ഷ്മി സൈഗാള്‍ എന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സ്മൃതിക്കുമുന്നില്‍ ഞങ്ങള്‍ അഭിവാദ്യപൂര്‍വം പ്രണമിക്കുന്നു.

പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്നതും പഴയ തലമുറയെത്തന്നെ അമ്പരപ്പിക്കുന്നതുമായ ധീരസാഹസിക പോരാട്ടങ്ങള്‍കൊണ്ട് ചടുലമായ ജീവിതത്തിന്റെ ഉടമയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. സമ്പല്‍സമൃദ്ധമായ യാഥാസ്ഥിതിക കുടുംബത്തില്‍ ജനം, തിളക്കമുള്ള മെഡിക്കല്‍ ബിരുദം, സ്വച്ഛമായ ജീവിതം. അത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് സ്വാതന്ത്ര്യസമരത്തിന്റെ കനല്‍പ്പാതകളിലേക്കും ഗറില്ലാ പോരാട്ടരംഗത്തേക്കും വഴിമാറി നടന്ന ക്യാപ്റ്റന്‍ ലക്ഷ്മിയുടേതിനുസമാനമായി മറ്റൊരു വനിതയുടെ ജീവിതം പുതിയ കാലത്ത് കണ്ടെത്താന്‍ കഴിയില്ല.

നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന ഐഎന്‍എയില്‍ ചേര്‍ന്ന അവര്‍, സ്റ്റെതസ്കോപ്പ് ഇടംകൈയിലും കൈത്തോക്ക് വലതുകൈയിലുമായാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിരിട്ടത്. ഝാന്‍സിറാണി റജിമെന്റിന്റെ അധിപസ്ഥാനത്ത് അവര്‍ എത്തി. ബര്‍മയില്‍ ഗറില്ലായുദ്ധം നയിച്ചു. വെടിയുണ്ടകള്‍ക്കിടയിലൂടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നേതാജി സുഭാഷ്ചന്ദ്രബോസ് 'ആസാദ് ഹിന്ദ്' എന്ന പേരില്‍ പ്രതീകാത്മക പ്രവാസി സര്‍ക്കാരുണ്ടാക്കിയപ്പോള്‍ അതില്‍ മന്ത്രിയായി. ബര്‍മയിലെ പോരാട്ടത്തിനിടയില്‍ സൈന്യത്തിന്റെ പിടിയിലായി. ഒരുവര്‍ഷം ഏകാന്തതടവ്. ഇങ്ങനെ ചടുലമായ സംഭവങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറി നീങ്ങിയതായിരുന്നു അവരുടെ ധീരയുവത്വം. വിഭജനത്തിലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയസമീപനങ്ങളിലും മനംനൊന്ത ക്യാപ്റ്റന്‍ ലക്ഷ്മി, സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയെങ്കിലും കുറെ കാലം നിരാശയോടെ നിശബ്ദയായിരുന്നു. ബംഗ്ലാദേശ് വിമോചന സമരകാലത്ത് അതിര്‍ത്തിയില്‍ ശുശ്രൂഷയ്ക്കെത്തിയ ഡോക്ടറെ അക്കാലത്ത് ജ്യോതിബസുവാണ് വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ ക്യാപ്റ്റന്‍ ലക്ഷ്മി സിപിഐ എം കെട്ടിപ്പടുക്കാന്‍ പ്രതികൂലസാഹചര്യങ്ങളെയാകെ വെല്ലുവിളിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ സജീവമായി. മാസ്മരികമായ ആ വ്യക്തിത്വം യുപിയിലെയും ബിഹാറിലെയുമൊക്കെ ഗ്രാമവാസികള്‍ക്ക് പ്രിയങ്കരമായി. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഐ എം ആവശ്യപ്പെട്ടപ്പോള്‍ തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവര്‍ മത്സരിക്കാന്‍ തയ്യാറായി.

സ്നേഹത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും വിപ്ലവാത്മകതയുടെയും സമന്വയവ്യക്തിത്വമായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മിയുടേത്. മനസ്സിന്റെ ഒരുഭാഗത്ത് പോരാട്ടവീര്യവും മറുഭാഗത്ത് ജീവകാരുണ്യവും അവര്‍ കാത്തുസൂക്ഷിച്ചു. അതുകൊണ്ടുതന്നെ എന്നും രോഗികള്‍ക്ക് സാന്ത്വനമരുളുന്ന ഡോക്ടര്‍കൂടിയായി അവര്‍ പ്രവര്‍ത്തിച്ചു. കാണ്‍പുരിലെ പാവപ്പെട്ടവര്‍ക്കായി പണം മാനദണ്ഡമല്ലാത്ത ആതുരശുശ്രൂഷാകേന്ദ്രം തുറന്നു. രാപ്പകല്‍ഭേദമില്ലാതെ അവര്‍ അവിടെ ചികിത്സാരംഗത്ത് വ്യാപിച്ചു; പ്രത്യേകിച്ചും ദീര്‍ഘയാത്രകള്‍ ശാരീരികമായി അസാധ്യമായ വാര്‍ധക്യത്തിന്റെ നാളുകളില്‍. ഐഎന്‍എയിലായിരിക്കെ ഷാര്‍പ് ഷൂട്ടര്‍ എന്ന് പേരെടുത്ത പോരാളിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി, രാഷ്ട്രീയരംഗത്ത് സാമ്രാജ്യത്വ വര്‍ഗീയശക്തികള്‍ക്കെതിരെ ഉന്നംതെറ്റാതെ വാക്കിന്റെ അമ്പുകളെയ്തു. ഒരു ഘട്ടത്തില്‍ വര്‍ഗീയതയുടെ ശക്തികള്‍ വീടുവളഞ്ഞ് അവരെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതിപോലുമുണ്ടായി. ഐഎന്‍എ പോരാളിയെന്ന് അറിയപ്പെടുന്നതിലല്ല, മറിച്ച് സിപിഐ എമ്മിന്റെ പോരാളിയെന്ന് അറിയപ്പെടുന്നതായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി കൂടുതല്‍ അഭിമാനകരമായി കരുതിയിരുന്നത് എന്നത് ശ്രദ്ധേയം.

കമ്യൂണിസ്റ്റ് എന്ന വിശേഷണം അവര്‍ക്ക് പ്രിയങ്കരവും അഭിമാനജനകവുമായി അനുഭവപ്പെട്ടു. അത് അഭിമുഖങ്ങളില്‍ പരസ്യമാക്കാന്‍ അവര്‍ മടിച്ചുമില്ല. പുതിയ കാലത്ത്, സാമ്രാജ്യത്വത്തിനും വര്‍ഗീയതയ്ക്കും എതിരായും ജനമോചനത്തിനുവേണ്ടിയും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യസമരസേനാനികള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കമ്യൂണിസ്റ്റാവുകയല്ലാതെ തരമില്ലെന്ന സന്ദേശം അവര്‍ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ജനങ്ങളിലെത്തിച്ചു. ഗുജറാത്തില്‍ അതിഭീകരമായ വര്‍ഗീയവേട്ട നടന്ന നാളുകളില്‍ അതിനെതിരെ വിലക്കു ലംഘിച്ച് നിരത്തിലിറങ്ങി പൊരുതിയ നേതാവാണ് ക്യാപ്റ്റന്‍ ലക്ഷ്മി.

ചെന്നൈയില്‍നിന്ന് പഴയ മലയയിലേക്ക് പോയതും സിംഗപ്പൂരില്‍വച്ച് ജനറല്‍ മോഹന്‍സിങ് നേതാജി സുഭാഷ്ചന്ദ്രബോസിന്റെ സമീപത്തേക്ക് 1942ല്‍ നയിച്ചതും യുദ്ധത്തില്‍ പരിക്കേറ്റവരെയും യുദ്ധത്തടവുകാരെയും ചികിത്സിച്ചതും ചികിത്സ പോരാട്ടങ്ങള്‍ക്ക് വഴിമാറിയതും ഝാന്‍സിറാണി റജിമെന്റിന്റെ ക്യാപ്റ്റനായതും ബര്‍മയില്‍ പോയതും അവിടെ ഗറില്ലായുദ്ധമടക്കം നയിച്ചതും ആസാദ് ഹിന്ദ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചതും അതില്‍ മന്ത്രിയായി അറിയപ്പെട്ടതും 1946 മാര്‍ച്ച് നാലിന് ഇന്ത്യയില്‍ വീരോചിതമായ സ്വീകരണം ലഭിച്ചതും 1947ല്‍ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം കഴിച്ചതും 1947 ആഗസ്ത് 15നുമുമ്പായുള്ള ആറുമാസങ്ങളില്‍ വിവാഹത്തിന്റെ മധുവിധുകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായ പോരാട്ടങ്ങളില്‍ വ്യാപൃതയായതുമൊക്കെ ഉള്‍പ്പെട്ട ആ ജീവിതത്തിന്റെ ഓരോ അധ്യായവും പുതുതലമുറയ്ക്ക് പാഠപുസ്തകമാകേണ്ടതാണ്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിക്കുന്നതിന് രാജ്യവ്യാപകമായി അവര്‍ യത്നിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലടക്കം വ്യാപരിച്ചു. കേരളത്തിന്റെ മകളാണ് ഇന്ത്യയുടെ ഈ വീരപുത്രി എന്നത് ഓരോ മലയാളിക്കും സവിശേഷമായ അഭിമാനം പകരുന്നതാണ്. അമ്മു സ്വാമിനാഥന്റെയും ഡോ. എസ് സ്വാമിനാഥന്റെയും മകളായാണ് പാലക്കാട് ആനക്കരയിലെ വടക്കത്ത് കുടുംബത്തില്‍ ലക്ഷ്മി ജനിച്ചത്. സ്ത്രീജീവിത ചരിത്രങ്ങളെയാകെ വിസ്മയിപ്പിക്കുന്ന സാഹസികവും യാതനാപൂര്‍ണവും ത്യാഗോജ്വലവും മനുഷ്യസ്നേഹനിര്‍ഭരവും വിമോചകവുമായ ഉള്ളടക്കത്തോടുകൂടിയ ഒരു ജീവിതയാത്രയുടെ തുടക്കമായിരുന്നു അത്. മാതൃകാപരമായ ആ വിപ്ലവജീവിത സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. സുഭാഷിണി അലി അടക്കമുള്ള കുടുംബാംഗങ്ങളുടെയും ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്നേഹിക്കുന്ന പുരോഗമന ജനതതിയുടെയും ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്