ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ വന്ന ലേഖനങ്ങളും മറ്റും ( ദേശാഭിമാനിയിൽനിന്ന് )
ഒബാമയുടെ വാക്കും പ്രവൃത്തിയും
സീതാറാം യെച്ചൂരി
ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മോടിപിടിപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ എംപിമാരെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോള്‍ ഒബാമ എന്ത് പറയുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. നല്ല പ്രഭാഷകനായ ഒബാമയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് നാം ഇതിനകംതന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ മുമ്പേ തുടങ്ങിയതാണ്. ഇന്ത്യയില്‍നിന്ന് എന്താണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തീട്ടൂരമടങ്ങുന്ന കത്ത് ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ചിരുന്നു. ചില പ്രതിരോധ കരാറുകളും ടെലികോം ഇടപാടും ആണവ വ്യാപാരവും മാത്രമല്ല, അമേരിക്കയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിസാധ്യത തുറന്നിടുക എന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യ കീഴടങ്ങുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ലോക വ്യാപാരസംഘടനയുടെ ദോഹവട്ട ചര്‍ച്ചയിലൂടെ തകര്‍ച്ചയിലായ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ജനങ്ങളുടെ ദുരിതവും കൂടുതല്‍ രൂക്ഷമാക്കുന്ന സമീപനമാണ് ഒബാമയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്്. അടുത്തിടെ നടന്ന ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ക്കായുള്ള (എംഡിജി) ഉച്ചകോടിയില്‍ ഒബാമ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമായ സമീപനമാണ് ഇന്ത്യയോട് സ്വീകരിക്കുന്നത്. ഉച്ചകോടിയില്‍ കവിതയൊഴുകുന്ന വാക്കുകളിലൂടെ ഒബാമ പ്രഖ്യാപിച്ചു: " ഒരു പുതിയ സഹസ്രാബ്ദത്തിന്റെ പ്രഭാതത്തില്‍, നമ്മള്‍ മഹത്തായ ഒരു ലക്ഷ്യത്തിന് രൂപംകൊടുത്തിരിക്കയാണ്. കൊടിയ ദാരിദ്യ്രത്തിന്റെ അനീതിയില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നമ്മുടെ സഹോദരങ്ങളെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്രസമൂഹം ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് പല വികസനലക്ഷ്യങ്ങളും നഷ്ടമാകും. ഇത് ഒരു സത്യമാണ്.'' ഒബാമയുടെ ഈ വാക്കുകളിലെ ആത്മാര്‍ഥത പ്രവൃത്തിയിലില്ല. ലോകത്തെ ദാരിദ്യ്രവും രോഗവും കുറച്ച് പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് എംഡിജിയിലൂടെ ഉദ്ദേശിച്ചത്. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും നിരക്ക് കുറയ്ക്കാനുള്ള ലക്ഷ്യപ്രഖ്യാപനത്തെ 191 രാജ്യങ്ങള്‍ അംഗീകരിക്കുകയും 147 രാജ്യങ്ങളിലെ ഗവമെന്റുകള്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 1990 നെ അടിസ്ഥാനമാക്കി ഇവ 2025ല്‍ കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. ശിശുമരണനിരക്ക് മൂന്നില്‍ രണ്ടായും ഗര്‍ഭിണികളുടെ മരണനിരക്ക് നാലില്‍ മൂന്നായും കുറയ്ക്കുന്നതോടൊപ്പം എല്ലാവര്‍ക്കും സാര്‍വത്രികമായ പ്രാഥമികവിദ്യാഭ്യാസം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. എന്നാല്‍, 1990നും 2008നുമിടയില്‍ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ അവലോകനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല, 2010ലെ യുഎന്‍ റിപ്പോര്‍ട്ടില്‍ സ്ഥിതി ഏറെ ദയനീയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ കണക്കുപ്രകാരം ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത് ആഗോളസാമ്പത്തികമാന്ദ്യം അഞ്ച് കോടി ജനങ്ങളെകൂടി 2009ല്‍ കൊടിയ ദാരിദ്യ്രത്തിലേക്ക് തള്ളിവിട്ടെന്നാണ്. 2010 അവസാനത്തോടെ ഇത് 6.4 കോടിയായി ഉയരും. മാന്ദ്യത്തിന് പിന്നാലെ സാമ്പത്തികവളര്‍ച്ച പൂര്‍വസ്ഥിതിയിലെത്തിയാലും 2015ലും 2020ലും ദാരിദ്യ്രത്തിന്റെ നിരക്ക് കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദാരിദ്യ്രം ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. 1990ല്‍ ജനസംഖ്യയുടെ 37.2 ശതമാനം ദാരിദ്യ്രരേഖയ്ക്ക് താഴെയായിരുന്നു. ഇത് 2015ല്‍ 18.5 ശതമാനമാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 22 ശതമാനത്തിലെത്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കാണുന്നത്. പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 2015ല്‍ 26.8 ശതമാനമാക്കി കറയ്ക്കുകയായിരുന്നു ലക്ഷ്യം. 40 ശതമാനത്തിന്റെ നിലവാരത്തിലെത്താന്‍പോലുമാകില്ല. ശിശുമരണ നിരക്ക്, പ്രസവസമയത്തെ സ്ത്രീകളുടെ മരണനിരക്ക് എന്നിവ കുറയ്ക്കാനുള്ള ലക്ഷ്യവും കൈവരിക്കാനാകില്ല. നമ്മുടെ ജനസംഖ്യയുടെ 51 ശതമാനത്തിനും ശുചീകരണസംവിധാനവും ആരോഗ്യസംരക്ഷണസൌകര്യങ്ങളുമില്ല. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാന്‍ രൂപീകരിച്ച ഫണ്ടിലേക്ക് വികസിതരാജ്യങ്ങള്‍ അവരുടെ മൊത്ത ദേശീയവരുമാനത്തിന്റെ 0.7 ശതമാനം സംഭാവന നല്‍കാമെന്ന് 2002ല്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, പല രാജ്യങ്ങളും ഇതില്‍നിന്ന് പിന്മാറി. പട്ടിണിമാറ്റാന്‍ യത്നിക്കണമെന്ന് പറയുന്ന ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്കപോലും വാഗ്ദാനം നിറവേറ്റിയില്ല. 2009ല്‍ അമേരിക്ക ഈ ഫണ്ടിലേക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 0.2 ശതമാനമാണ് നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ സംഭാവന മൊത്തദേശീയ വരുമാനത്തിന്റെ (ജിഎന്‍ഐ) 0.48 ശതമാനവും. സഹസ്രാബ്ദലക്ഷ്യം കൈവരിക്കാന്‍ ആഗോളതലത്തിലും ഇന്ത്യയിലും ഇന്ന് നടപ്പാക്കുന്ന നയം ഉപേക്ഷിച്ച് പുതിയ സമീപനം സ്വീകരിക്കണം. വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ നയംമാറ്റവും ഗവമെന്റുകളുടെ ഇടപെടലുകളും അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യക്ഷേമത്തിനുള്ള അണ്ടര്‍സെക്രട്ടറി ഷാ സുയോങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്പന്നനും ദാരിദ്രനും തമ്മിലും ഗ്രാമീണജനതയും നഗരവാസികളും തമ്മിലുമുള്ള അസമത്വങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഭൂമിശാസ്ത്രം, ലിംഗം, പ്രായം, വംശീയ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങളും വര്‍ധിച്ചുവരുന്നു. ഇത് പരിഹരിക്കാന്‍ ആഗോളതലത്തിലും ഇന്ത്യയിലും സമൂലമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ അമേരിക്ക വ്യവസായ-വാണിജ്യ-ബാങ്കിങ് മേഖലയിലെ 12.2 ലക്ഷം കോടി ഡോളിന്റെ ബാധ്യത എഴുതിത്തള്ളിയെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നടപ്പുസാമ്പത്തികവര്‍ഷത്തെ (2009-10) ബജറ്റില്‍ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് 5,02,299 കോടി രൂപയുടെ നികുതി ഇളവുകളാണ് അനുവദിച്ചത്്. കോര്‍പറേറ്റുകളുടെ ലാഭത്തിനായി അനുവദിച്ച പണം പൊതുമേഖലയുടെ നിക്ഷേപമായും അടിസ്ഥാനസൌകര്യത്തിനും വിനിയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമായിരുന്നു. അതുവഴി ആഭ്യന്തരവിപണിയുടെ വിപൂലീകരണവും സാമ്പത്തികവളര്‍ച്ചയും സാധ്യമായിരുന്നു. ഇത് ദാരിദ്യ്ര- പോഷകാഹാരക്കുറവിന്റെ നിരക്ക് കുറച്ച് ജനങ്ങളുടെ ജീവിതസൂചിക ഉയര്‍ത്തി. നയംമാറ്റത്തിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ധനവിപണിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കൂടുതല്‍പേരെ കൊടിയ ദാരിദ്യ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന വിലക്കയറ്റത്തിന് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളുടെയൂം അവശ്യസാധനങ്ങളുടെയും ഊഹക്കച്ചവടം അവസാനിപ്പിക്കുന്ന നയമാറ്റം വേണം. ലോകവ്യാപാരസംഘടനയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളിലും കാലാവസ്ഥ വ്യതിയാന ചര്‍ച്ചയിലും വികസിതരാജ്യങ്ങള്‍ അവരുടെ പ്രഖ്യാപനങ്ങള്‍ പാലിക്കാതെ വികസ്വര രാജ്യങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്കുനേരെയും കണ്ണടയ്ക്കുകയാണ്. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാനുള്ള പിന്നോക്കരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് തടയിടുന്ന ഇരട്ടത്താപ്പ് നയമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്്. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാനായി വികസിതരാജ്യങ്ങളുടെ നയസമീപനത്തില്‍ കാതലായ മാറ്റംവരുത്താനുള്ള നേതൃപരമായ പങ്ക് നൊബേല്‍ ജേതാവായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നിര്‍വഹിക്കുമോ എന്ന് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഇന്ത്യന്‍ജനതയ്ക്ക് അറിയേണ്ടത്. വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് തെളിയിക്കാനുള്ള അവസരംകൂടിയാണ് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനം.
******************************************************
ഒബാമ ഇന്ത്യക്ക് ആരാണ്?
പ്രഭാവര്‍മ
'ചര്‍ച്ചചെയ്യാന്‍ പേടിയരുത്, ചര്‍ച്ച പേടിച്ചാവുകയുമരുത്' എന്ന് 1961ല്‍ ജോ എഫ് കെന്നഡി പറഞ്ഞത് ബറാക് ഒബാമ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഡോ. മന്‍മോഹന്‍സിങ് ഓര്‍മിക്കുന്നത് നന്ന്. ചര്‍ച്ചയ്ക്കെടുക്കുന്ന വിഷയങ്ങളേക്കാള്‍ പ്രാധാന്യമുള്ളവയാകും ചര്‍ച്ചയ്ക്കു പുറത്തുനില്‍ക്കുന്ന വിഷയങ്ങള്‍ എന്നത് ഏതാണ്ടുറപ്പായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഉഭയരാഷ്ട്ര ചര്‍ച്ചകളെക്കുറിച്ച് കെന്നഡി പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം, ഇരട്ട സാങ്കേതികജ്ഞാനത്തിന്റെ കയറ്റുമതിക്കുള്ള നിരോധനം നീക്കല്‍, ജെകെഎല്‍എഫ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിലൂടെ അമേരിക്ക നടത്തുന്ന ഇടപെടല്‍, ലോകബാങ്കില്‍നിന്ന് സഹായം വേണമെങ്കില്‍ ഡൌ കമ്പനിക്കെതിരായി നടപടി എടുക്കില്ലെന്ന് ഉറപ്പ് കൊടുത്തുകൊള്ളണമെന്ന വ്യവസ്ഥ, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ അമിത ലൈസന്‍സ് ഫീ, സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ഏജന്റായ ഡേവിഡ് ഹെഡ്ലിയെ വിട്ടുതരല്‍ എന്നിവയൊക്കെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. എന്നാല്‍, ഇത്രതയും അതേപടി മാറ്റിവച്ച് സൈനിക-സാമ്പത്തിക-വ്യാപാര ബന്ധങ്ങളിലേക്ക് ചര്‍ച്ചയെ പരിമിതപ്പെടുത്തുക എന്നതാണ് ഒബാമയുടെ താല്‍പ്പര്യം. ഒബാമയുടെ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനുള്ള വിധേയത്വ മാനസികാവസ്ഥയിലാണ് ഡോ. മന്‍മോഹന്‍സിങ്. അതുകൊണ്ടാണ് കെന്നഡിയുടെ വാക്കുകള്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടിവരുന്നത്. ി ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുതന്നെ ഒബാമ രക്ഷാസമിതിയിലെ ഇന്ത്യയുടെ അംഗത്വകാര്യത്തിലുള്ള നിഷേധാത്മക നിലപാട് പരസ്യമായി വ്യക്തമാക്കി. 'വളരെ പ്രയാസകരമാണത്' എന്നാണ് ഒബാമ പറഞ്ഞത്. സാങ്കേതിക ജ്ഞാനത്തിന്റെ ഇരട്ട ഉപയോഗത്തിനുമേലുള്ള നിരോധനം നീക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത് 'കുഴപ്പംപിടിച്ച കാര്യമാണത്' എന്നും. അമേരിക്കയുമായി ആണവകരാറുണ്ടാക്കാന്‍ വ്യഗ്രതപ്പെട്ട് നടന്ന ഘട്ടങ്ങളില്‍ ഡോ. മന്‍മോഹന്‍സിങ്, പാര്‍ലമെന്റിലടക്കം പറഞ്ഞത്, ഈ ഇരുകാര്യങ്ങളിലും അമേരിക്ക ഇന്ത്യക്കനുകൂലമായ നിലപാടെടുക്കുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ട് എന്നായിരുന്നു. ഇന്ന്, മന്‍മോഹന്‍സിങ്, ഈ ഇരുകാര്യങ്ങളെയുംകുറിച്ച് പറയുന്നതേയില്ല. അതേസമയം, സുരക്ഷാസമിതിയില്‍ താല്‍ക്കാലികമായ ഉപാംഗത്വം കിട്ടിയതിനെ മഹാകാര്യമായി വാഴ്ത്തുകയുംചെയ്യുന്നു. രക്ഷാസമിതി കാര്യത്തില്‍ സ്ഥിരാംഗങ്ങള്‍ നിശ്ചയിക്കുന്നതേ നടക്കൂ. ഇന്ത്യ സ്ഥിരാംഗമാകുന്നതിനെ എതിര്‍ക്കില്ലെന്ന് ചൈന പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് റഷ്യയും ബ്രിട്ടനും പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ എതിര്‍പ്പ് ഒന്നുകൊണ്ടുമാത്രം ഇന്ത്യക്ക് സ്ഥിരാംഗമാകാന്‍ കഴിയുന്നില്ല. അമേരിക്ക നിലപാട് മാറ്റണമെന്ന് ഒബാമയോട് പറയാനുള്ള ധൈര്യം ഈ ദിവസങ്ങളില്‍ മന്‍മോഹന്‍സിങ്ങിനുണ്ടാകുമോ? അതാണ് അടുത്തദിവസങ്ങളില്‍ കാണേണ്ടത്. മന്‍മോഹന്‍സിങ് മഹാകാര്യമായി ഇപ്പോള്‍ അവതരിപ്പിക്കുന്ന താല്‍ക്കാലിക ഉപാംഗത്വം 16 വര്‍ഷങ്ങള്‍ക്കുമുമ്പും ഇന്ത്യക്ക് കിട്ടിയതാണ്. ഇപ്പോള്‍ വീണുകിട്ടിയതാകട്ടെ കസാഖ്സ്ഥാന്‍ പിന്മാറിയതുകൊണ്ടാണ്; അമേരിക്ക തുണച്ചതുകൊണ്ടല്ല. അമേരിക്കയ്ക്ക് അനുകൂലമായി വിദേശനയം മാറ്റിയാല്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ പിന്തുണച്ചുകൊള്ളുമെന്ന യുപിഎ ഗവമെന്റിന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. വിദേശനയം മാറി; പക്ഷേ അമേരിക്ക പിന്തുണയ്ക്കില്ല. ി കശ്മീര്‍പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കരുതെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. പക്ഷേ, അമേരിക്ക അതുതന്നെ ചെയ്യുന്നു. ഇന്ത്യയിലെ അമേരിക്കന്‍ ഹൈക്കമീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്കിനെയും ഗീലാനിയെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് ചെല്ലാന്‍ കൂട്ടാക്കാത്ത ഇവര്‍ വിനീതരായി അമേരിക്കന്‍ ഹൈക്കമീഷനില്‍ പോയി ചര്‍ച്ച നടത്തുന്നു. ഇന്ത്യന്‍മണ്ണില്‍ വന്നുനിന്ന്, ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ ഇങ്ങനെ ഇടപെടാന്‍ എന്തധികാരം എന്ന് ഒബാമയോട് മന്‍മോഹന്‍സിങ് ചോദിക്കുമോ? അതോ, ഒബാമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍മാത്രം ചര്‍ച്ചചെയ്ത് അദ്ദേഹത്തെ യാത്രയാക്കുമോ? രണ്ടാമത് പറഞ്ഞതേ നടക്കൂ എന്നത് തീര്‍ച്ച. ി മുംബൈ കൂട്ടക്കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ ചാര ഏജന്‍സിയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ഏജന്റായ ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന ന്യായമായ ആവശ്യം ഒബാമയ്ക്കു മുന്നില്‍ വീണ്ടും വയ്ക്കാന്‍ മന്‍മോഹന്‍സിങ്ങിന് കരുത്തുണ്ടാകുമോ? ഇയാള്‍ ഇന്ത്യയില്‍ കൂട്ടക്കൊലകള്‍ ആസൂത്രണംചെയ്യുന്ന വിവരം മുന്‍കൂട്ടി ലഭിച്ചിട്ടും ഇയാളുടെ പേരുപോലും ഇന്ത്യാ ഗവമെന്റിന് നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ ധൈര്യമുണ്ടാകുമോ? ഹെഡ്ലിയെ വിട്ടുതരില്ല എന്നതാണ് അമേരിക്കന്‍ നിലപാട്. അവിടെച്ചെന്ന് നടത്തിയ ചോദ്യംചെയ്യല്‍ ഫലപ്രദമായിരുന്നില്ല. ഇരുട്ടില്‍ തപ്പുകയാണ് ഇന്ന്, ഇക്കാര്യത്തില്‍ ഇന്ത്യ. ി ലോകബാങ്കില്‍നിന്നുള്ള പ്രത്യേക സഹായപദ്ധതി ലഭിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയ ഒബാമയുടെ ഉപദേഷ്ടാവിന് കത്തയച്ചു. ആ സഹായത്തിന് ഒബാമഭരണം ഒരു നിബന്ധനവച്ചു. ഡൌ കെമിക്കല്‍സിനെതിരായ എല്ലാ നിയമനടപടികളും ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു ആ നിബന്ധന. ഭോപാല്‍ വിഷവാതക ദുരന്തം ഉണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത സ്ഥാപനമാണ് ഡൌ കെമിക്കല്‍സ്്. കാര്‍ബൈഡ് പ്ളാന്റിന് ഘടനാപരമായ തകരാറുണ്ടായിരുന്നതും വിഷമാലിന്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുശേഷംപോലും നീക്കാതിരുന്നതും മുന്‍നിര്‍ത്തിയുള്ള പ്രശ്നങ്ങളില്‍ ഡൌ കെമിക്കല്‍സ് കേസ് നേരിടുകയാണ്; നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണ്. ആ ചുമതലകളില്‍നിന്ന് അവരെ ഒഴിവാക്കിക്കൊടുക്കണമെന്നാണ് ഒബാമ ഭരണം പറയുന്നത്. പ്രധാനപ്രതിയായ വാറന്‍ ആന്‍ഡേഴ്സനെ അമേരിക്കയിലേക്ക് രക്ഷപ്പെട്ടുപോകാന്‍ അനുവദിച്ച കോഗ്രസ് ഭരണം, ഈ നിബന്ധനയിലുള്ള പ്രതിഷേധമറിയിക്കാനെങ്കിലും ഈ വേളയില്‍ ധൈര്യംകാട്ടുമോ എന്നതാണറിയേണ്ടത്. ി സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെമേലുള്ള ലൈസന്‍സ് ഫീ ക്രമാതീതമായി ഉയര്‍ത്തി. യുഎസ് കമ്പനികള്‍ അടച്ചുപൂട്ടിയപ്പോള്‍ ആ പഴുതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ ലാഭമുണ്ടാക്കുന്നുവെന്നു പറഞ്ഞായിരുന്നു അവിടത്തെ ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ ഇങ്ങനെ സാമ്പത്തികാക്രമണം നടത്തിയത്. അത് ആ കമ്പനികളുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുന്നു. അത് നീക്കാന്‍ മന്‍മോഹന്‍സിങ് ആവശ്യപ്പെടുമോ? ി അഫ്ഗാനിസ്ഥാനില്‍ പോയി ഇടപെട്ട് നിത്യേന നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടാക്കി വച്ചതിനെതിരായി അമേരിക്കയില്‍ ജനവികാരമുയര്‍ന്നു. ഇതേത്തുടര്‍ന്ന് പട്ടാളക്കാരെ അമേരിക്ക കൂടിയതോതില്‍ പിന്‍വലിക്കുകയാണ്. എന്നാല്‍, 'ഭീകരവിരുദ്ധപോരാട്ടം' പൊതുതാല്‍പ്പര്യത്തിലുള്ളതാണെന്നുപറഞ്ഞ് അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധം ഇന്ത്യയെക്കൊണ്ട് ചെയ്യിക്കാനാണിപ്പോള്‍ ശ്രമം. അമേരിക്ക പിന്‍വലിക്കുന്നത്ര സൈന്യത്തെ ഇന്ത്യ 'പൊതുതാല്‍പ്പര്യ'ത്തിനുവേണ്ടി അവിടേക്ക് അയച്ചുകൊടുക്കണമത്രേ. സാധ്യമല്ലെന്ന് ഒബാമയോട് പറയാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയുമോ? ി ആണവകരാറിന്റെ ഘട്ടത്തില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്, ആണവവിതരണ സംഘത്തില്‍ (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ്) ഇന്ത്യക്ക് അംഗത്വം നേടിത്തരുന്നതിനുള്ള നിലപാട് അമേരിക്ക കൈക്കൊള്ളുമെന്നാണ്. ഇതിന്റെ മുന്നോടിയായി വാസനാര്‍ അറേഞ്ച്്മെന്റ്, ഓസ്ട്രേലിയ ഗ്രൂപ്പ് എന്നിവയിലും ഇന്ത്യ എത്തുമെന്നും അത് വന്‍ വികസനമുന്നേറ്റമുണ്ടാക്കുമെന്നുമാണ്. എന്നാല്‍, ഈ വിഷയങ്ങളൊന്നും ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ അജന്‍ഡയിലില്ല. ി വ ടൂ ത്രി എഗ്രിമെന്റിനു പിന്നാലെ വ ടൂ സിക്സ് എഗ്രിമെന്റ് വരികയാണ്. പോര്‍വിമാനങ്ങളടക്കമുള്ള പടക്കോപ്പുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്. ഫ്രാന്‍സും സ്വീഡനും കുറഞ്ഞവിലയ്ക്ക് നല്‍കുന്ന അതേ ഇനങ്ങള്‍ അമേരിക്കയില്‍നിന്ന് കൂടിയ വിലയ്ക്ക്! ഇന്തോ- യുഎസ് ഡിഫന്‍സ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റ്, അന്താരാഷ്ട്ര സൈനിക പരിശീലനത്തിനുള്ള ഐഎംഇടി കരാര്‍, ഇന്തോ- യുഎസ് ലോജിസ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് എന്നിങ്ങനെയുള്ള കരാറുകള്‍ക്കു പിന്നാലെ ഇന്ത്യയെ അമേരിക്കന്‍ സൈനിക പങ്കാളിയാക്കാനുള്ള പുത്തന്‍ കരാറുകളുടെ കരടുരൂപവുമായാണ് ഒബാമ വരുന്നത്. മന്‍മോഹന്‍സിങ് എന്തുചെയ്യും. ഇന്ത്യ മാത്രമല്ല, വികസ്വരരാജ്യങ്ങളാകെ ഇന്ത്യയുടെ നിലപാടിലേക്ക് ഉറ്റുനോക്കുന്നുണ്ട്. നാളെ ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍മണ്ണ് താവളമായിവേണം അമേരിക്കയ്ക്ക്. ആ യുദ്ധത്തില്‍ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ ചേര്‍ക്കണം. അപ്പോള്‍ ഇരു സൈന്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന പടക്കോപ്പുകളും യുദ്ധവിമാനങ്ങളുംവേണം. ഈ താല്‍പ്പര്യത്തോടെയാണ് അമേരിക്ക അവരുടെ പോര്‍വിമാനങ്ങളും പടക്കോപ്പുകളും വന്‍തോതില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. അതിന് ആക്കംകൂട്ടാനുള്ള കരാറുകളാണ് ഈ സന്ദര്‍ഭത്തിലുണ്ടാവുക. ി വ്യാപാര- വ്യവസായ അജന്‍ഡയാണ് ഈ സന്ദര്‍ശനത്തിന്റെ മറ്റൊരു മുഖ്യാംശം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയാകുന്നതാണ് കണ്ടത്. അമേരിക്ക ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യങ്ങളുടെ ലിസ്റില്‍ 25-ാമതായിരുന്നു 2003 വരെ ഇന്ത്യ. എന്നാല്‍, ഇന്ന് ഈ ലിസ്റില്‍ പതിനാലാം സ്ഥാനമായിരിക്കുന്നു ഇന്ത്യക്ക്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ലതാനും. ഈ സന്ദര്‍ശനം ഇറക്കുമതി സംബന്ധിച്ച അവശേഷിക്കുന്ന ഉപാധികളും നിബന്ധനകളുംകൂടി എടുത്തുകളയാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുന്നതിനുള്ളതാണ് എന്നതും നാം കാണേണ്ടതുണ്ട്. ചില്ലറ വ്യാപാരം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് തുടങ്ങി പ്രതിരോധമേഖലവരെയുള്ളിടങ്ങളില്‍ അമേരിക്കയ്ക്കു മുന്നില്‍ ഇന്ത്യ വാതില്‍ തുറന്നുവയ്ക്കുക എന്നതാകും ബിസിനസ് ചര്‍ച്ചകളില്‍നിന്നുണ്ടാകുന്ന ഫലം എന്നത് നിസ്തര്‍ക്കമാണ്. ി അമേരിക്ക ഒരിക്കലും ഇന്ത്യക്കനുകൂലമായ നിലപാടെടുത്ത ചരിത്രമില്ല, ഹരിസിങ്ങിന്റെയും ഷേഖ് അബ്ദുള്ളയുടെയും നേതൃത്വത്തില്‍ കശ്മീര്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നവേളയില്‍ അന്താരാഷ്ട്രവേദികളില്‍ അതിനെ എതിര്‍ത്ത രാജ്യമാണ് അമേരിക്ക. പാക് അധീനകശ്മീര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച രാജ്യം. ഇന്ത്യ- പാക് പ്രശ്നങ്ങളില്‍ ഇന്ത്യക്കെതിരായി തുടരെ വീറ്റോ പ്രയോഗിച്ച രാജ്യം. രക്ഷാസമിതി പ്രവേശനകാര്യത്തില്‍ ഇന്ത്യയെ എതിര്‍ത്ത രാജ്യം. ബംഗ്ളാദേശ് വിമോചനഘട്ടത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഏഴാം കപ്പല്‍പ്പടയെ അയച്ച രാജ്യം. ഇന്ത്യക്കാരന്‍ യുഎന്‍ സെക്രട്ടറി ജനറലാകുമെന്നുവന്നപ്പോള്‍ അതിനെ തകര്‍ത്ത രാജ്യം. 1974ലും മറ്റും ഉപരോധങ്ങളിലൂടെ ഇന്ത്യയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ച രാജ്യം. ഇത്തരം ചരിത്രമുള്ള അമേരിക്ക ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാണെന്നു കരുതാന്‍ ലോകത്ത് ഒരു കോഗ്രസും ഒരു മന്‍മോഹന്‍സിങ്ങും മാത്രമേയുണ്ടാകൂ. കഴിഞ്ഞദിവസമുണ്ടായ തെരഞ്ഞെടുപ്പു ഫലത്തിലെ പിന്നോട്ടടിയുടെ പശ്ചാത്തലത്തില്‍ ജനപിന്തുണ സമാഹരിക്കാന്‍ ഒബാമ നടത്തുന്ന ഓരോ പ്രവര്‍ത്തനവും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതരത്തിലാകാനേ വഴിയുള്ളൂവെന്നതും കാണാതിരിക്കേണ്ടതില്ല.
*******************************************************************ഒബാമയുടെ വാക്കും പ്രവൃത്തിയും

അണുശക്തി ഉടമ്പടിയും ഒബാമയുടെ സന്ദര്‍ശനവും
ഡോ. എ ഡി ദാമോദരന്‍
അന്തക ഭേദഗതി” (ഗശഹഹലൃ അാലിറാലി) യുഎസ് കോഗ്രസില്‍ അവതരിപ്പിച്ച പ്രസിദ്ധനായ (!) പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനം വലിയ ആകാംക്ഷയോടെയാണ് വലതുപക്ഷപാര്‍ടികളും അവരുമായി പൊതുവില്‍ യോജിക്കുന്ന പത്രമാധ്യമങ്ങളും കാണുന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ ഒബാമ സന്ദര്‍ശനത്തോട് അനുബന്ധമായി ഉണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയെ ഒരു മഹാരാജ്യമായി വളരാന്‍ അമേരിക്കയുടെ കടാക്ഷം ആവശ്യമെന്നു വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും. ഈ ലക്ഷ്യം മുമ്പില്‍ക്കണ്ട് ഇന്ത്യയെ അമേരിക്കയുടെ ഒരു തന്ത്രപരമായ പങ്കാളി ആക്കാന്‍തന്നെ അവര്‍ക്ക് ഒരു വൈക്ളബ്യവും ഇല്ലെന്നര്‍ഥം. അതായത്, സ്വാതന്ത്യ്രലബ്ധിക്കുശേഷം തുടര്‍ന്നുപോന്ന ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയ ഒരു യുഗമാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഈ കാര്യത്തില്‍ തന്നെയാണ് അമേരിക്കയുടെ താല്‍പ്പര്യവും. ഈ തന്ത്രത്തിന്റെ ഭാഗമായേ മുന്‍പറഞ്ഞ ഉടമ്പടിയെയും നമുക്ക് കാണാന്‍ കഴിയൂ. ഊര്‍ജസുരക്ഷ എന്ന മിഥ്യാ സങ്കല്‍പ്പത്തിലൂടെ ഇന്ത്യയെ ഒരു വിധേയ രാജ്യമാക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം മുന്‍ ഉടമ്പടിയെ സംബന്ധിച്ച അവരുടെ കോഗ്രസില്‍ നടന്ന ചര്‍ച്ചയില്‍ ഉടനീളം കാണാമെന്നര്‍ഥം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇപ്രകാരം ഒരു രാഷ്ട്രീയവികാസം ഉണ്ടായിട്ടുള്ളത് ഇവിടത്തെ ദേശാഭിമാനികള്‍ മറക്കരുത്. എപതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഈ മാറ്റം 1998 പൊക്രാന്‍ അണുപരീക്ഷണത്തിനു ശേഷമാണ് വളരെയധികം ഊര്‍ജിതപ്പെടുന്നത്. അന്നുമുതലാണ് അടുത്തഘട്ട തന്ത്രപരമായ പങ്കാളിത്തത്തിനുള്ള താല്‍പ്പര്യം (ചടടജ) എന്ന പേരില്‍ ആദ്യമായി അന്നത്തെ ഇന്ത്യ ഗവമെന്റ് ഇന്ത്യ-അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ച തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തില്‍ അന്നത്തെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്ട്രോബ് താല്‍ബോട്ട് വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ അന്നുമുതലാണ് എന്തുചെയ്തും ഇന്ത്യയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ അമേരിക്ക ആവിഷ്കരിക്കുന്നതും. ഇതിന്റെ കാതലത്രേ ഇന്ത്യയെക്കൊണ്ട് നിരായുധീകരണ ഉടമ്പടിയിലേക്ക് പടിപടിയായി നയിച്ചതും. പുതിയതായി അധികാരത്തില്‍ വന്ന ഉപസര്‍ക്കാരും അമേരിക്കയുമായി 2005 ജൂലൈ 18നുണ്ടാക്കിയ ഉടമ്പടി അപ്രകാരമുള്ള ഒരു നയരേഖയാണ് എന്ന് ഇതിനകം എല്ലാവര്‍ക്കും സുവിദിതമാണല്ലോ. ഈ ഉടമ്പടിയില്‍ രണ്ടുകാര്യമാണ് ഏറ്റവും പ്രധാനമായവ: (എ) ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്കു വേണ്ടി അണുശക്തി അനിവാര്യമാണ്, അതിനു വേണ്ട എല്ലാ സഹായവും ഇരുരാജ്യങ്ങളിലും നടപ്പിലുള്ള അതത് നിയമങ്ങള്‍ അനുസരിച്ചു അമേരിക്ക ചെയ്യും. (ബി) ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിനുള്ള പുതിയ രൂപരേഖയുടെ ഭാഗമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുക. ഇവയില്‍നിന്ന് അണുശക്തിയെ സംബന്ധിച്ചുമാത്രമേ ഇവിടെ തുടരുന്നുള്ളൂ. അതിന്റെ തുടര്‍ച്ചയാണല്ലോ അമേരിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ ഹൈഡ് ആക്ടും അതിനുശേഷം വന്ന 123 എഗ്രിമെന്റും, അടുത്തകാലത്ത് തുടങ്ങിയ ഇന്ത്യ-അമേരിക്കന്‍ ഊര്‍ജസംഭാഷണങ്ങളും അതിന്റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യത ബില്ലും. ഇവയുടെയെല്ലാം വിവരണങ്ങളിലേക്ക് പോകാന്‍ ഇവിടെ തുനിയുന്നില്ല; അതിനുപകരം, ഈ ഉടമ്പടി നിയമ വ്യവസ്ഥകളുടെ രൊക്കം മിച്ചം ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് സംക്ഷിപ്തമായി വിവരിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഇവ ഇപ്രകാരം സംഗ്രഹിക്കാം. (എ) വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പുതുതായി ഒരൊറ്റ പദ്ധതിക്കും കരാര്‍പോലും ആയിട്ടില്ല. അതിനര്‍ഥം 2020ല്‍ പോലും പുതുതായി ഒരു പദ്ധതിയും വരുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നാണ്. 200 ട യുറേനിയം ഇന്ത്യയില്‍ സംപുഷ്ടീകരിച്ച് എടുക്കാന്‍ റഷ്യയില്‍നിന്നു ലഭിച്ചു എന്ന വസ്തുത ഇവിടെ മറക്കുന്നില്ല; മുന്‍പും ഈ വിധത്തില്‍ റഷ്യ സഹായിച്ചിട്ടുണ്ട്. (ബി) അടുത്ത കാലത്ത് (ആഗസ്ത് 14, 2008) മുന്‍ അണുശക്തി മേധാവിയും പ്രശസ്ത റിയാക്ടര്‍ എന്‍ജിനിയറുമായ അനില്‍ കകോദ്കര്‍ ഇന്ത്യന്‍ അറ്റോമിക് ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്റെ വേദിയില്‍ “ങമിമഴശിഴ ചലം ചൌരഹലമൃ ജീംലൃ ജമൃമറശഴാ” എന്ന പ്രഭാഷണത്തില്‍ ഇന്ത്യക്ക് നേരിടേണ്ട പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമായ കാര്യം മറ്റു രാജ്യങ്ങളില്‍നിന്നു ഇറക്കുമതിചെയ്ത റിയാക്ടറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സാങ്കല്‍പ്പികമായിത്തന്നെ താങ്ങാനാവുന്ന വിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമല്ല എന്നാണ്.
ഠീ ൂൌീലേ വശാ, “ീില രീിറശശീിേ ല്ല്യൃയീറ്യ വമ ീ ളൌഹളശഹഹ (യല ശ ഞൌശൈമ, എൃമിരല ീൃ ഡട)…ഠവമ ശ വീൌെഹറ ുൃീറൌരല ലഹലരൃേശരശ്യേ മ മ ൃമലേ ംവശരവ ശ രീാുലശേശ്േല ീൃ രീാുമൃമയഹല ംശവേ വേല ീവേലൃ മഹലൃിേമശ്േല ലഹലരൃേശരശ്യേ ുൃീറൌരശിഴ ീുശീിേ മ വേമ ഹീരമശീിേ…മിറ ക വമ്ല ാമറല ശ രഹലമൃ മിറ ക വേശിസ ാീ ീള വേല ുലീുഹല ൃലരീഴിശ്വല വേമ ശള വേമ വമ ീ വമുുലി വേല്യ വമ്ല ീ ലിൌൃല മ ാൌരവ ഹമൃഴലൃ ുമൃ ീള വേല ൌുുഹ്യ രവമശി ീ യല ാല ളൃീാ ംശവേശി കിറശമ. കള വേല്യ ാമസല വേലശൃ ലൂൌശുാലി മയൃീമറ മിറ യൃശിഴ ശ വലൃല, ക വേശിസ വേലൃല ശ ിീ ംമ്യ ംല രമി ുൃീറൌരല ലഹലരൃേശരശ്യേ മ വേല ൃമലേ ംവശരവ ശ രീാുലശേശ്േല ംശവേ ീവേലൃ ൌുുഹ്യ ീുശീിേ. ണശവീൌേ ൌരവ റീാലശെേര ൌുുഹ്യ രവമശി, വേല്യ രമിിീ ലെ ൌു ിൌരഹലമൃ ുീംലൃ ുഹമി ംശവേ ചൌരഹലമൃ ജീംലൃ ഇീൃുീൃമശീിേ
റഷ്യയും ഫ്രാന്‍സും മുന്‍പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അമേരിക്കയാണെങ്കില്‍ ഇതിനു നേരെ വിപരീതവും; കാരണം അവര്‍ക്ക് അവിടെത്തന്നെ ഉണ്ടാക്കിയാലേ അവിടത്തെ തൊഴില്‍സാധ്യതയ്ക്ക് മെച്ചം കിട്ടൂ എന്നാണ് അവരുടെ ന്യായം! ഈ പ്രധാന കാര്യത്തില്‍ ഒബാമയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, ഇല്ല തന്നെ. കാരണം അമേരിക്കന്‍ നിയമമനുസരിച്ച് ഇതെല്ലം തീരുമാനിക്കാനുള്ള അധികാരം അതത് കമ്പനികള്‍ക്കാണ്. പ്രസിഡന്റിന് ഇതില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല. (സി) നമ്മുടെ പാര്‍ലമെന്റ് അടുത്തകാലത്ത് പാസാക്കിയെടുത്ത ആണവബാധ്യത നിയമമനുസരിച്ച് സര്‍ക്കാര്‍ ഉടമയിലുള്ള ന്യൂകിയര്‍ പവര്‍ കോര്‍പറേഷന്‍ മാത്രമേ ഈ രംഗത്തുണ്ടാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു നിബന്ധന ഉണ്ടാക്കാന്‍ സാധിച്ചതുതന്നെ പ്രതിപക്ഷത്തിന്റെ ഉറച്ച കാഴ്ചപ്പാടിനനുസരിച്ചാണ്. ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ അനുവദിച്ചുകൂടാ. (സി) പാശ്ചാത്യരാജ്യങ്ങളിലെ ആയിരവും അതിനു മീതെയുമുള്ള (മെഗാവാട്ട്) റിയാക്ടറുകളുടെ ഏറ്റവും പ്രധാനമായ കാലണ്ട്റിയ എന്ന ഭാഗം ഉണ്ടാക്കുന്നത് ജപ്പാനിലുള്ള ഒരു കമ്പനി മാത്രമാണ്. അവരുടെ ഓര്‍ഡര്‍ ബുക്ക് ഇപ്പോള്‍ത്തന്നെ കഴിവില്‍ക്കവിഞ്ഞു കിടക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ത്തന്നെ അവയുടെ പ്രായോഗികതയുടെ കാര്യത്തില്‍ ആര്‍ക്കാണ് ബോധ്യം വരിക? കൂടാതെ ജപ്പാനാകട്ടെ എന്‍പിടിയുടെ കാര്യത്തില്‍ ഒരു മാറ്റവും ചെയ്യാന്‍ ഇതുവരെ തയ്യാറുമല്ല, അവര്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മറച്ചുവച്ചിട്ടുമില്ല. ചുരുക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നു (ഫ്രാന്‍സ് മാത്രം!) റിയാക്ടറുകള്‍ ലഭിക്കുക എന്നതുമാത്രമല്ല, അവയെ ദേശസാല്‍ക്കരിക്കില്ലെന്ന’ പ്രക്രിയ തീര്‍ത്തും അപ്രായോഗികമാണെന്നു ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്? (ഡി) അതേസമയംതന്നെ, ഇന്ത്യയില്‍ നമ്മള്‍ സ്വദേശവ്യവസായങ്ങളുമായി സഹകരിച്ച് 540 മെഗാവാട്ട് റിയാക്ടറുകള്‍ താരാപൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. അവ നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. നമുക്ക് ഇവ പോരേ? പോരാ എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? ചുരുക്കിപറഞ്ഞാല്‍ നമ്മുടെ ഇന്നത്തെ അണുശക്തി കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, കൂടംകുളത്ത് റഷ്യയുടെ സഹായത്തോടെ കൂടുതല്‍ റിയാക്ടറുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടുക, ഇവയുടെ ആവശ്യത്തിനായുള്ള ഇന്ധനം നമ്മുടെ സഹോദര രാഷ്ട്രങ്ങളില്‍നിന്നു കിട്ടാന്‍ വേണ്ട നടപടികള്‍ എടുക്കുക, ഇവയല്ലേ നാം ചെയ്യേണ്ടത്? ഈ കാര്യങ്ങളിലൊന്നിലും ഒബാമയ്ക്കോ അമേരിക്കയ്ക്കോ ഒന്നും ചെയ്യാനില്ല; അവര്‍ക്ക് (കുറച്ച് കമ്പനികളൊഴികെ) താല്‍പ്പര്യവും കാണാന്‍ വഴിയില്ല. “സുസ്ഥിര വൈദ്യുതി” എന്ന് പേരുപറഞ്ഞ് ഇന്ത്യയെ അവരുടെ ഒരു വിധേയരാജ്യമാക്കാനാണ് ജൂലൈ 18 എഗ്രിമെന്റും അതിന്റെ ഭാഗമായി ഹൈഡ് ആക്ടില്‍ അധിഷ്ഠിതമായ 123 കരാറുകൊണ്ടും അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷജനാധിപത്യ ശക്തികള്‍ ഇപ്രകാരമുള്ള എല്ലാ നീക്കങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകതന്നെ വേണം. പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ വേളയില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം.
ഒബാമ ഇന്ത്യയിലെത്തുമ്പോള്‍
പ്രകാശ് കാരാട്ട്
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ശനിയാഴ്ച ഇന്ത്യയിലെത്തുകയാണ്. ജോര്‍ജ് ബുഷാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്- 2006ല്‍. അന്ന് രാജ്യമാകെ പ്രതിഷേധം പടര്‍ന്നിരുന്നു. ഇറാഖിനെതിരായ യുദ്ധവും അധിനിവേശവുമാണ് പ്രധാനമായും അന്ന് ബുഷിന്റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനു കാരണമായത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബുഷിന്റെ ഭരണം അവസാനിക്കുകയും ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനെ ലോകം ആശ്വാസത്തോടെയാണ് വരവേറ്റത്. സെനറ്റില്‍ ഇറാഖ് യുദ്ധത്തെ എതിര്‍ത്ത ആഫ്രോ-അമേരിക്കന്‍ യുവാവ് പ്രസിഡന്റ് പദത്തിലേക്കു വന്നത് ലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ബുഷിന്റെ കാലഘട്ടത്തില്‍ തുടര്‍ന്ന നിയന്ത്രണമില്ലാത്ത നവ യാഥാസ്ഥിതിക അധിനിവേശം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകം കാത്തിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തോളമുള്ള ഒബാമയുടെ ഭരണം പ്രതീക്ഷകളേറെയും തകര്‍ക്കുന്നതായിരുന്നു. പ്രവൃത്തിയിലും ശൈലിയിലും മാറ്റം ഉണ്ടായെങ്കിലും അമേരിക്കയുടെ വിദേശനയത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇറാഖില്‍ വിന്യസിച്ചിട്ടുള്ള സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 50,000 പേരടങ്ങുന്ന അമേരിക്കന്‍സേന ഇപ്പോഴും അവിടെ തുടരുകയാണ്. ഇറാഖിലെ എണ്ണസമ്പത്തിന്റെ സിംഹഭാഗവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് സൈനികതാവളം അവിടെ തുടരും. ആണവപ്രശ്നത്തില്‍ ഇറാനെ ലക്ഷ്യമാക്കിയുള്ള നടപടി തുടരുന്ന അമേരിക്ക, യുഎന്‍ സുരക്ഷാ കൌസില്‍ അംഗീകരിച്ച നാലാംവട്ട ഉപരോധം അടിച്ചേല്‍പ്പിക്കാന്‍ നീങ്ങുകയാണ്. പലസ്തീന്‍പ്രശ്നം നീതിപൂര്‍വകമായി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതില്‍ ഒബാമ സര്‍ക്കാര്‍ പരാജയപ്പെട്ടു. അമേരിക്കയിലെ ശക്തരായ ജൂതലോബിയെ പിണക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് കാരണം. അധിനിവേശമേഖലയില്‍ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനം കണ്ടില്ലെന്നു നടിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. പാക്-അഫ്ഗാന്‍ തന്ത്രത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെക്കൂടി അയക്കുകയാണ് ഒബാമചെയ്തത്. അഫ്ഗാനിസ്ഥാനിലെ യുഎസ്-നാറ്റോ സേനയ്ക്ക് താലിബാനെ അമര്‍ച്ച ചെയ്യാനായില്ല, മറിച്ച് അഫ്ഗാന്‍ ജനതയുടെ ദുരിതം രൂക്ഷമായി. ക്യൂബയ്ക്കെതിരായ നിയമവിരുദ്ധ സാമ്പത്തിക ഉപരോധവും ഒബാമ സര്‍ക്കാര്‍ തുടരുകയാണ്. ഈ ഉപരോധം അവസാനിപ്പിക്കാന്‍ ക്യൂബയില്‍ 'ജനാധിപത്യ' ഭരണക്രമം വേണമെന്ന മുന്‍ ഉപാധി അമേരിക്കന്‍ ഭരണാധികാരികള്‍ തുടര്‍ച്ചയായി മുന്നോട്ടുവയ്ക്കുകയാണ്. 2009ലെ പ്രാഗ് പ്രസംഗത്തില്‍ സാര്‍വത്രിക ആണവ നിരായുധീകരണം വേണമെന്ന് ആഹ്വാനം ചെയ്തതാണ് അന്താരാഷ്ട്രതലത്തില്‍ ഒബാമയുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധേയമായ ഏക നടപടി. ഇതിന്റെ തുടര്‍ച്ചയായി റഷ്യയുമായി തന്ത്രപ്രധാന ആയുധ നിയന്ത്രണകരാറില്‍ (സ്റാര്‍ട്ട് 3) അമേരിക്ക ഒപ്പുവച്ചു. കരാര്‍പ്രകാരം ഇരു രാജ്യവും നിലവിലുള്ള ആണവായുധശേഖരത്തിന്റെ മൂന്നിലൊന്ന് വെട്ടിക്കുറയ്ക്കും. എന്നാല്‍, ഈ കരാര്‍ ഇപ്പോഴും യുഎസ് സെനറ്റിന്റെ അംഗീകാരം കാത്തുകിടക്കുകയാണ്. റിപ്പബ്ളിക്കന്മാരായാലും ഡെമോക്രാറ്റുകളായാലും അടിസ്ഥാനപരമായി ആഗോളതന്ത്രത്തിലും വിദേശനയത്തിലും ഒരുമാറ്റവും ഉണ്ടാകുന്നില്ലെന്നാണ് ഒബാമ ഭരണം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. അമേരിക്കന്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യമാണ് ഇരു കക്ഷികളും ഉയര്‍ത്തിപ്പടിക്കുന്നത്. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുമായി (9.6 ശതമാനം) അമേരിക്കന്‍ സമ്പദ്ഘടന മല്ലിടുമ്പോഴാണ് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം. വര്‍ധിച്ച തൊഴിലില്ലായ്മയും തുടരുന്ന സാമ്പത്തികമാന്ദ്യവും അമേരിക്കയില്‍ ഒബാമയുടെ ജനപിന്തുണ കുറച്ചു. കഴിഞ്ഞ ദിവസം കോഗ്രസിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുണ്ടായ തിരിച്ചടി യില്‍ ഇത് പ്രതിഫലിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പോളം പൂര്‍ണമായി തുറന്നുകിട്ടുന്നതിനാണ് അമേരിക്കന്‍ ശ്രമം. ചെറുകിട വ്യാപാരം, കൃഷി തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നിക്ഷേപത്തിനുള്ള അനുവാദം കിട്ടാന്‍ അമേരിക്ക കാര്യമായി ശ്രമിക്കും. ഇന്ത്യയിലേക്കുള്ള പുറംകരാര്‍ ജോലി നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് ഒബാമ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതേസമയം, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവസരം ഒരുക്കുന്ന സമീപനമാണ് നമ്മുടെ സര്‍ക്കാര്‍ എടുക്കുന്നത്. ഒബാമയുടെ സന്ദര്‍ശനം ഇന്ത്യയില്‍ വ്യത്യസ്ത പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തില്‍ ശക്തമായി സ്വാധീനമുള്ള അമേരിക്കന്‍ അനുകൂല ലോബി ഒബാമയുടെ സന്ദര്‍ശനം അമേരിക്കയും ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഖ്യം ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനും പുതിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിനും വാദിക്കുകയാണ് ഈ ലോബി. ചൈനയ്ക്കെതിരെ ഇന്ത്യയെ തിരിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തോടൊപ്പം നീങ്ങണമെന്ന താല്‍പ്പര്യമാണ് വലതുപക്ഷത്തിനും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും. ബുഷ് യുഗത്തിനുവേണ്ടി ഓര്‍മകള്‍ അയവിറക്കുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടെന്നത് വിരോധാഭാസമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷാണെന്ന അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി റോനന്‍ സെന്നിന്റെ പ്രസ്താവന ഈ വികാരം ഉള്‍ക്കൊണ്ടാണ്. അമേരിക്കയുമായി സഖ്യത്തിന് ആഗ്രഹിക്കുന്നവരെ ബുഷ് യുഗം അവസാനിച്ചത് നിരാശരാക്കി. അമേരിക്കയുടെ വിശ്വസ്ത തന്ത്രപ്രധാന സഖ്യകക്ഷിയായാല്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റുമെന്ന ഉറപ്പാണ് ബുഷ് നല്‍കിയത്. അതേസമയം, യുഎന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കാന്‍ ബുഷ് തയ്യാറായതുമില്ല. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച്, ബുഷും ഒബാമയും തമ്മിലെ വ്യത്യാസം ഞങ്ങള്‍ തിരിച്ചറിയുന്നു. അതേസമയം, ആഗോള മേധാവിത്വത്തിനുവേണ്ടിയുള്ള അമേരിക്കയുടെ അടിസ്ഥാനനയത്തിന് നിലകൊള്ളുന്ന ഭരണകൂടത്തിന്റെ തുടര്‍ച്ചയാണ് ഒബാമ സര്‍ക്കാരെന്ന് ഇടതുപക്ഷം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി ഒബാമയുടെ സന്ദര്‍ശനത്തെയും ഉപയോഗിക്കുന്നത്. ഇന്ത്യയുടെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തിയോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന അമേരിക്കയുടെ സമ്മര്‍ദത്തിനെതിരെ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രധാനമായും ചെറുകിടവ്യാപാരം, കാര്‍ഷികമേഖല, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മര്‍മപ്രധാന മേഖലകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനാണ് അമേരിക്കന്‍ സമ്മര്‍ദം. പതിനായിരക്കണക്കിനു ചെറുകിട കച്ചവടക്കാരുടെ ജീവിതമാര്‍ഗം തകര്‍ക്കുന്ന തരത്തില്‍ വാള്‍മാര്‍ട്ടുപോലുള്ള കുത്തക ബ്രാന്‍ഡുകളെ അനുവദിക്കുന്നതിന് ഒമായുടെ സന്ദര്‍ശനം ഇടയാക്കരുത്. ചെറുകിടമേഖലയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാനാണ് ഇന്ത്യയുടെ വാണിജ്യമന്ത്രിയും യുപിഎ സര്‍ക്കാരിലെ ഒരു വിഭാഗവും ശ്രമിക്കുന്നതെന്ന് ഈ അവസരത്തില്‍ നാം കാണണം. 2005ല്‍ ഒപ്പിട്ട ഇന്തോ-യുഎസ് പ്രതിരോധ ചട്ടകൂട് കരാര്‍ അനുസരിച്ച് അമേരിക്ക മറ്റ് നിരവിധ കരാറുകളില്‍ ഇന്ത്യയോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയാണ്. ലോജിസ്റിക് സപ്പോര്‍ട്ട് എഗ്രിമെന്റ് (എല്‍എസ്എ), കമ്യൂണിക്കേഷന്‍, ഇന്റര്‍ ഓപ്പറേറ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (സിഐഎസ്എംഒഎ) എന്നിവ ഇന്ത്യന്‍ സൈന്യത്തെ പെന്റഗണിന്റെ സഖ്യസേനയാക്കി മാറ്റുന്നതാണ്. ഇന്ത്യ അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങണമെന്നാണ് ഒബാമ താല്‍പ്പര്യപ്പെടുന്നത്്. സൈനികാവശ്യത്തിന് സി-17 ചരക്കുവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചുകഴിഞ്ഞു. 1000 കോടി ഡോളര്‍ ചെലവു വരുന്ന 126 യുദ്ധവിമാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടുന്നതിലാണ് അമേരിക്കയ്ക്ക് വലിയ താല്‍പ്പര്യം. അമേരിക്കയുമായുള്ള സൈനിക സഹകരണത്തെ ഇടതുപക്ഷപാര്‍ടികള്‍ തുടര്‍ച്ചയായി എതിര്‍ക്കുകയാണ്. ഇത്തരം സഹകരണം ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും ഇല്ലായ്മചെയ്യുന്നതാണ്. ഭോപാല്‍ വാതകദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്ന് ഇന്ത്യയിലെത്തുന്ന ഒബാമയോട് നാം തുറന്നുപറയണം. ലോകത്തെ ഏറ്റവും വലിയ വ്യവസായ അപകടങ്ങളിലൊന്നായ ഭോപാല്‍ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി അമേരിക്കന്‍കമ്പനിയാണ്. മെക്സിക്കന്‍ ഗള്‍ഫ് തീരത്തെ ആഴക്കടലില്‍ എണ്ണ ചോര്‍ച്ച ഉണ്ടായപ്പോള്‍ ദശലക്ഷക്കണക്കിനു കോടി ഡോളര്‍ നഷ്ടപരിഹാരമായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിയില്‍നിന്ന് ഒബാമ ഈടാക്കിയിട്ടുണ്ട്. ഭോപാല്‍ വാതകദുരന്തം വരുത്തിയ നഷ്ടത്തിനും പ്രദേശത്തുനിന്ന് വിഷമാലിന്യങ്ങള്‍ നീക്കുന്നതിനും ഡൌകെമിക്കല്‍സില്‍നിന്ന് എന്തുകൊണ്ട് തുക ഈടാക്കിക്കൂടാ? നാലു പതിറ്റാണ്ടായി പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ നിയമവിരുദ്ധമായി അധീനപ്പെടുത്തി കൈവശംവച്ചിരിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തിന് അമേരിക്ക നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കണമെന്നാണ് ഇടതുപാര്‍ടികള്‍ ആവശ്യപ്പെടുന്നത്. ക്യൂബയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിനു പകരം ഇറാനുമായുള്ള ആണവപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ അമേരിക്ക തയ്യാറാകണം. നവംബര്‍ എട്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധനചെയ്യും. മറ്റ് എംപിമാരോടൊപ്പം ഇടതുപക്ഷ പാര്‍ടിയിലെ എംപിമാരും ഒബാമയുടെ പ്രഭാഷണം കേള്‍ക്കാനെത്തും. എന്നാല്‍, അന്നേ ദിവസം ഇന്ത്യന്‍ജനതയ്ക്ക് അമേരിക്കന്‍ നയങ്ങളോടുള്ള പ്രതിഷേധം അറിയിക്കുന്നതിന് രാജ്യവ്യാപകമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ഒബാമ പറയുന്നത് പാര്‍ലമെന്റ് അംഗങ്ങള്‍ കേള്‍ക്കുന്നതുപോലെ പ്രതിഷേധ ദിനാചരണത്തിലൂടെ ഇടതുപക്ഷം പറയുന്നത് കേള്‍ക്കാന്‍ ഒബാമയും തയ്യാറാകണം.
No comments:
Post a Comment