വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Wednesday, November 17, 2010

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ

(ദേശാഭിമാനി മുഖപ്രസംഗം )

വര്‍ഷങ്ങള്‍ നീണ്ട തടങ്കലിനുശേഷം ആങ് സാന്‍ സൂകി മോചിപ്പിക്കപ്പെട്ടത് മ്യാന്‍മറിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള ചുവടുവയ്പായി അന്നാട്ടിലെ സ്വാതന്ത്യ്രേച്ഛുക്കളായ ജനസാമാന്യം കരുതുന്നു. പ്രതിപക്ഷം ഭിന്നത വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആരാധകരെ അഭിസംബോധനചെയ്ത് സൂകി ആഹ്വാനംചെയ്തത്. അരനൂറ്റാണ്ടായി തുടരുന്ന പട്ടാള ഭരണത്തില്‍നിന്നുള്ള മോചന പ്രതീക്ഷയും അതിനായുള്ള പോരാട്ടത്തിന്റെ പ്രതീകവുമാണ് മ്യാന്‍മര്‍ ജനതയ്ക്ക് സൂകി. വ്യവസ്ഥകളോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ്, നിശ്ചയിക്കപ്പെട്ട കാലാവധി പൂര്‍ത്തിയാകുന്ന ദിവസം അവരെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍നിന്ന് പ്രിയപ്പെട്ട നേതാവ് പുറത്തിറങ്ങുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്. ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭാവി പരിപാടികള്‍ ജനങ്ങളുമായി സംവദിച്ചശേഷം പ്രഖ്യാപിക്കുമെന്നും സൂകി വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജാപ്പനീസ് കോളനി വാഴ്ചക്കെതിരെയും സുധീരം പോരടിച്ച പാരമ്പര്യമുള്ള രാജ്യമാണ് ബര്‍മ എന്ന ഇന്നത്തെ മ്യാന്‍മര്‍. ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ 1937ലാണ് ഇംഗ്ളീഷുകാര്‍ നേരിട്ടു ഭരിക്കുന്ന പ്രത്യേക കോളനിയായത്. 42ല്‍ ജപ്പാന്‍ ബ്രിട്ടീഷുകാരെ തുരത്തിയെങ്കിലും മൂന്നുവര്‍ഷത്തിനുശേഷം ആങ് സാന്‍(സൂകിയുടെ പിതാവ്) നേതൃത്വം നല്‍കിയ ഫാസിസ്റ് വിരുദ്ധ ഫ്രീഡം ലീഗും ബ്രിട്ടീഷ് സൈന്യവും സംയുക്ത നീക്കത്തിലൂടെ ജപ്പാനെ തുരത്തിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ഭരണം വന്നുവെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ വിമത സൈന്യം ആങ് സാനെയും സഹപ്രവര്‍ത്തകരെയും വധിച്ചു. 48ല്‍ വിദേശശക്തികളില്‍നിന്ന് പൂര്‍ണമായ സ്വാതന്ത്യ്രം നേടിയ ബര്‍മയ്ക്ക്, ജനാധിപത്യത്തിന്റെ വായു ശ്വസിക്കാന്‍ ഒരു ദശകത്തോളമേ അവസരമുണ്ടായുള്ളൂ. 1958നുശേഷം ഭരണകക്ഷിയിലെ പിളര്‍പ്പും പട്ടാളത്തിന്റെ രംഗപ്രവേശവും ഭരണത്തെ അസ്വസ്ഥമാക്കി. 62ല്‍ പട്ടാളം ഭരണം പിടിച്ചു. പിന്നീടിന്നോളം അശാന്തിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലം. ജനാധിപത്യപരമായ അവകാശങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യ്രമോ അനുവദിക്കാതെ, എതിരഭിപ്രായമുള്ളവരെ അടിച്ചമര്‍ത്തിയും തുറുങ്കിലടച്ചും തുടര്‍ന്ന പട്ടാള ഭരണത്തിനെതിരെ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് സൂകി ജനനേതാവായി മാറിയത്. അവരെ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാതെ തടങ്കലില്‍വച്ച് ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താനാണ് പട്ടാളഭരണം നിരന്തരം ശ്രമിച്ചത്. ഇപ്പോള്‍ സൂകിക്ക് മോചനം നല്‍കിയതും പട്ടാള ഭരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ടുതന്നെയാണ്. നവംബര്‍ ഏഴിന് ഒരു തെരഞ്ഞെടുപ്പ് നാടകം അരങ്ങേറിയിരുന്നു. 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് ഉറപ്പാക്കിയും പട്ടാള ഭരണത്തിന്റെ പാവകളായ പാര്‍ടികളില്‍നിന്ന് മൂന്നിലൊന്ന് സ്ഥാനാര്‍ഥികളെ അണിനിരത്തിയും നടത്തിയ ആ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ നിസ്സഹകരണം കൊണ്ടാണ് ശ്രദ്ധേയമായത്്. ഇപ്പോള്‍ സൂകിയെ മോചിപ്പിച്ചത്, അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് കരുതുന്നവരാണ് ഏറെയും. അതല്ലാതെ മ്യാന്‍മറില്‍ ജനാധിപത്യത്തിന്റെ വെളിച്ചം കടത്തിവിടാനുള്ള തീരുമാനമല്ല അത്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ച രാജ്യത്ത് സൂകിക്കോ അവരുടെ പാര്‍ടിക്കോ ഭാവിപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടാകില്ല. എന്നല്ല; താല്‍ക്കാലികമായി മോചിപ്പിച്ചുവെങ്കിലും ഏതുസമയത്തും സൃഷ്ടിച്ചെടുക്കുന്ന കാരണങ്ങള്‍ മറയാക്കി സൂകിയെ തുറുങ്കിലടയ്ക്കാനാകും. ഇപ്പോഴും 2200 പേര്‍ തടവിലാണ്. അവരില്‍ ബുദ്ധസന്യാസികളുമുണ്ട്. അടിച്ചമര്‍ത്തലിനും തെല്ലും ശമനമുണ്ടായിട്ടില്ല. മ്യാന്‍മറിന്റെ ജനാധിപത്യ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രസ്ഥാനം അവിടെയില്ല. അതുകൊണ്ടുതന്നെ, സൂകിയുടെ മോചനത്തിനുശേഷവും മ്യാന്‍മറിന് മോചനം ഉണ്ടാകുമെന്ന് പറയാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ശരിയായ ദിശയില്‍ സ്വാതന്ത്യ്രപ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നോട്ടുകൊണ്ടുപോകാനും സൂകിക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതി പരാമര്‍ശം

ആശങ്കയുണര്‍ത്തുന്ന മൌനം, നിഷ്ക്രിയത്വം

പ്രത്യേക ലേഖകന്‍

(ദേശാഭിമാനിയില്‍നിന്ന്)

ന്യൂഡല്‍ഹി: രണ്ടാംതലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന് സുപ്രീംകോടതി. സ്പെക്ട്രം അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി കാലതാമസം വരുത്തിയതിന് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2008ല്‍ രണ്ടാം തലമുറ സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കവെയാണ് ജസ്റിസ് ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയത്. സ്വകാര്യവ്യക്തികള്‍ക്ക് മന്ത്രിയുടെ പ്രോസിക്യൂഷന്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടോ എന്ന കാര്യം വ്യക്തമാക്കാനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെന്‍ട്രല്‍ ഫോര്‍ പബ്ളിക് ഇന്‍ട്രസ്റ് ലിറ്റിഗേഷനും ജനതാപാര്‍ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഫയല്‍ചെയ്ത ഹര്‍ജികളാണ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചത്. അഴിമതിനിരോധന നിയമം അനുസരിച്ച് മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍, 2010 മാര്‍ച്ചിലാണ് മറുപടി ലഭിച്ചത്. സിബിഐ കേസ് അന്വേഷിക്കുന്നതിനാല്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിയെന്നും സ്വാമി ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിലാണ് കോടതി പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ കാര്യാലയത്തിനുമെതിരെ പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും തങ്ങളെ ആശങ്കപ്പെടുത്തുന്നതായി കോടതി പറഞ്ഞു. മന്ത്രി രാജ രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇനി പ്രധാനമന്ത്രിയുടെ അനുവാദം ആവശ്യമില്ലെന്ന് സ്വാമി കോടതിയില്‍ പറഞ്ഞു. സ്വാന്‍ ടെലികോമിനും റിലയന്‍സ് കോമിനും ലൈസന്‍സ് ലഭിക്കുന്നതിലുള്ള അമിത താല്‍പ്പര്യം സംബന്ധിച്ച സ്വാമിയുടെ വാദങ്ങള്‍ സുപ്രീംകോടതി വ്യാഴാഴ്ച കേള്‍ക്കും. അനധികൃതമായി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിനുപിന്നില്‍ സ്വകാര്യ ടെലികോം കമ്പനികളും ടെലികോംവിഭാഗവും തമ്മിലുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത്ഭൂഷ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ ഇതേ കേസിലാണ് സുപ്രീംകോടതി സിബിഐ യെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രധാനമന്ത്രിക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ കോഗ്രസ് വിസമ്മതിച്ചു. സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പൂര്‍ണ രൂപം അറിയാതെ പ്രതികരിക്കാനാകില്ലെന്ന് കോഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ പങ്കും സ്വാഭാവികമായും ജെപിസിയില്‍ അന്വേഷണവിധേയമാക്കണമെന്ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരിയും ബിജെപി നേതാവ് എസ് എസ് അലുവാലിയയും നേരത്തെ അഭിപ്രായപ്പെട്ടു. ലൈസന്‍സ് നല്‍കിയത് പ്രധാനമന്ത്രിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണെന്ന് മന്ത്രി രാജ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രികാര്യാലയവും അന്വേഷണപരിധിയില്‍ വരുമെന്നുറപ്പാണ്. സുപ്രീംകോടതിയുടെ പരാമര്‍ശം പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് ശക്തികൂട്ടും.

ജാതിയുടെ ജാതകം

ജാതിയുടെ ജാതകം

കെ ബാബു ജോസഫ്

(ദേശാഭിമാനി വാരിക )

അഖിലേന്ത്യാതലത്തില്‍ ജാതികളുടെ കണക്കെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കയാണല്ലോ. സംവരണനയം ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണം ചെയ്തിട്ടില്ലെന്നും, അത് നടപ്പാക്കിയതില്‍ പ്രമാദങ്ങള്‍ വന്നിട്ടുണ്ടെന്നുമുള്ള പരാതിയാണ് ഇതിന് പ്രേരകം. പ്രഖ്യാപിത ഉദ്ദേശ്യം, ഓരോരുത്തരുടെയും ജാതിയോ സദൃശമായ സാമൂഹികവിഭാഗമോ രേഖപ്പെടുത്തുകയാണ്. ഹിന്ദുസമുദായത്തില്‍ നിലവിലുള്ള തട്ടുകളെ (ൃമമേ) ക്കുറിച്ച് വ്യവഹരിക്കാനാണല്ലോ ജാതിയെന്ന പദം ഉപയോഗിക്കുക. മുസ്ളിങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങളുടെ ഇടയിലും ഉച്ചനീചത്വങ്ങള്‍ വിളംബര ചെയ്യുന്ന, കൃത്രിമ വിഭജനങ്ങളുണ്ട്. ജാതിപോലെ ഇവ അത്ര കര്‍ശനമായി പാലിക്കപ്പെടുന്നില്ല. ഈ ചര്‍ച്ച പ്രധാനമായും ജാതിയെ പുരസ്കരിച്ചാണെങ്കിലും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാതരം സ്വത്വ/വര്‍ഗീകരണങ്ങള്‍ക്കും പ്രസക്തമാണ്്.

അടുത്തകാലംവരെ, ഇന്ത്യന്‍ സമൂഹത്തിന്റെ ശാപമായി ജാതിയെ കണക്കാക്കിയിരുന്നു. സ്വതന്ത്ര ചിന്തകര്‍ ഇപ്പോഴും ഇതേ അഭിപ്രായക്കാരാണ്. എന്നാല്‍, അതിശക്തമായ ഒരു സമ്മര്‍ദോപകരണമാണ് ജാതിയെന്ന് തെളിഞ്ഞിരിക്കയാണ്. ഒരു വിലപേശല്‍ തന്ത്രമാണ് ജാതിച്ചീട്ടുകളി. ഉദ്യോഗ സംവരണം മാത്രമല്ല, അധികാരസോപാനങ്ങളിലേക്കുള്ള അഭിവൃദ്ധിയും പലപ്പോഴും ജാതി അടിസ്ഥാനത്തില്‍ സംഭവിക്കുന്നു. മതങ്ങളെയും ജാതികളെയും പ്രീണിപ്പിച്ചുനിര്‍ത്തിയാല്‍ പൊതുരംഗത്ത് ശാന്തിയും സമാധാനവും കളിയാടുമെന്ന് ചില 'പ്രായോഗിക' രാഷ്ട്രീയക്കാര്‍ വിശ്വസിക്കുന്നു. അടുത്ത വര്‍ഷത്തെ ജാതിസെന്‍സസ്, ജാതിയെ ശാശ്വതവല്‍ക്കരിച്ചേക്കുമെന്ന ആശങ്ക പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2010 ലെ സെന്‍സസ് ഡാറ്റയില്‍നിന്ന് ജാതിയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ചോര്‍ത്തി എടുക്കാവുന്നതേ ഉള്ളൂ എന്ന് യു ജി സി ചെയര്‍മാന്‍, ഒരു മുന്‍ സെന്‍സസ് കമീഷണര്‍, കര്‍ണാടക പിന്നാക്ക വര്‍ഗകമീഷന്റെ ഒരു മുന്‍ ചെയര്‍മാന്‍, തലയെടുപ്പുള്ള ഏതാനും അക്കദമിക്കുകള്‍ എന്നിവരടക്കം ഒമ്പത് പ്രമുഖര്‍ ഈയിടെ പറഞ്ഞത്, ബധിരകര്‍ണങ്ങളിലാണോ പതിഞ്ഞത്? പൊതു സെന്‍സസിന് മൊത്തം ചെലവ് 2240 കോടി രൂപ; ജാതി സെന്‍സസിന് മാത്രം നീക്കിവെച്ചിട്ടുള്ളത് 2000 കോടി രൂപ!

മതവും ജാതിയും കൂടിക്കുഴഞ്ഞ് ഒര'ഴകുഴപ്രശ്ന'മായിരിക്കയാണ്. മതപരിവര്‍ത്തനത്തില്‍ ജാതിമാറ്റവും അന്തര്‍ഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സമകാലിക പ്രസക്തി ഉണ്ട്. നിരുപദ്രവമായ തൊഴില്‍ വിഭജനമല്ലിപ്പോള്‍ ജാതിഘടനയില്‍ ഒളിഞ്ഞിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏത് തൊഴിലും ചെയ്യാമെന്നതിനാല്‍ ജാതിയും തൊഴിലുമായുള്ള നാളീബന്ധത്തിന് ചരിത്രപരമായ പ്രാധാന്യമേയുള്ളൂ. എങ്കിലും ജാതികളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതില്‍ ജാതി-തൊഴില്‍ ബന്ധത്തിന് നിര്‍ണായകസ്ഥാനമുണ്ട്. ഒരപ്രിയസത്യമാണ് ജാതികളുടെ ശ്രേണീവല്‍ക്കരണം. വരള്‍ച്ചയെപ്പോലെ, എല്ലാവരും ഇഷ്ടപ്പെടുന്നു ജാതിയെ! അവര്‍ണന് സംവരണം നിലനിര്‍ത്താന്‍; സവര്‍ണന് ഇല്ലാത്ത പൊങ്ങച്ചം നടിക്കാന്‍, വെള്ളം കടക്കാത്ത അറകളായി ജാതികളെ പരിരക്ഷിക്കണമെന്നാണ് ജാതിക്കളിക്കാരുടെ ആവശ്യം. ഉത്തരേന്ത്യയിലെ മാനം കാക്കല്‍ കൊലപാതകങ്ങളും ജാതിശുദ്ധിയെന്ന മിഥ്യയെ പ്രതീകവല്‍ക്കരിക്കുന്ന ആചാരങ്ങളും ജാതിവാദത്തിന് പിന്നില്‍ നിഗൂഢതകളുണ്ടെന്ന അനുമാനത്തെ ബലപ്പെടുത്തുന്നു. എല്ലാറ്റിനും പുറമെ, ജാതിസമ്പ്രദായത്തിന്റെ ഭാവിയെപ്പറ്റി പര്യാലോചിക്കേണ്ട സമയവും സമാഗതമായി.

ജാതിയുടെ ആവിര്‍ഭാവം

വര്‍ണവും ജാതിയും വിഭിന്ന ആശയങ്ങളാണെന്നത് അവഗണിച്ചാണ് പതിവ് ചര്‍ച്ചകള്‍ നീങ്ങുക.'ആര്‍ഷജ്ഞാന'ത്തില്‍ നാലപ്പാട്ട് നാരായണമേനോന്‍ പറയുന്നതുപോലെ, 'വര്‍ണ'ശബ്ദത്തിന് സമുദായത്തിലുള്ള സ്ഥാനം, പ്രവൃത്തി, ഉപജീവനമാര്‍ഗം എന്നും, ആവരണം ചെയ്യപ്പെടുന്നത് (നിറം) എന്നും പല അര്‍ഥഭേദങ്ങളുണ്ട്. 'ഹിന്ദുധര്‍മം' എന്ന പുസ്തകത്തിന്റെ കര്‍ത്താവായ ഭഗവന്‍ദാസിന്റെ അഭിപ്രായത്തില്‍ വര്‍ണത്തിന് ഇന്ന് നിലവിലുള്ള ജാതി എന്ന അര്‍ഥം ഒരുതരത്തിലുമില്ല. രമലെേ എന്ന ഇംഗ്ളീഷ്പദം പോര്‍ച്ചുഗീസിലുള്ള രമമെേ യില്‍ നിന്നുത്ഭവിച്ചതാണ്. ആൃലലറ അല്ലെങ്കില്‍ വംശം എന്നാണ് രമമെേ യുടെ അര്‍ഥം. തൊഴിലിനെ ആസ്പദമാക്കി പ്രാദേശികതലത്തില്‍ നടന്ന സാമൂഹിക വിഭജനത്തെയാണ് ജാതി സൂചിപ്പിക്കുക. ഇന്ത്യന്‍ സമൂഹത്തിന്റെ പരിണാമത്തിലെ ഒരു ഘട്ടം. എല്ലാ ജാതികളും ഒരേകാലത്ത്, ഒരേ സ്ഥലത്ത് നിശ്ചയിക്കപ്പെട്ടെന്നല്ല വിവക്ഷ. വിദഗ്ധ സേവനം ചെയ്യുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് വിവിധ ജാതികളായി ആദ്യം ചാപ്പ കുത്തപ്പെട്ടത്.

ജാതി ഒരു ആര്യന്‍ ഇറക്കുമതിയാണെന്ന ധാരണ ശരിയല്ലെന്ന് 2006 ല്‍ ഹൈദരബാദിലുള്ള സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്‍ഡ് മോളിക്കുളര്‍ ബയോളജിയിലെ ഗവേഷകര്‍ കാണിച്ചു. 2009ല്‍ ഹാവാഡ് മെഡിക്കല്‍ സ്കൂള്‍, എം ഐ ടി തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ സ്ഥാപനം നടത്തിയ പഠനം തെളിയിക്കുന്നത്, ആര്യപൂര്‍വകാലഘട്ടത്തില്‍ ഇന്ത്യയിലുണ്ടായിരുന്ന ഗോത്രവംശങ്ങളില്‍ നിന്നത്രെ ജാതിയുടെ ഉല്‍പ്പത്തി എന്നാണ്. 13 സംസ്ഥാനങ്ങളില്‍നിന്ന് ശേഖരിച്ച 25 വ്യത്യസ്തവംശങ്ങളില്‍പ്പെട്ട 132 പേരുടെ ജീനോമു (ജീന്‍ സഞ്ചയം) കളെ വിശകലനം ചെയ്തതില്‍നിന്നുരുത്തിരിഞ്ഞ വിവരം. തെണ്ടലും (ഇര) തേടലും നടത്തി, ചെറിയതോതില്‍ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളും ചെയ്ത് ജീവിച്ചിരുന്ന ഗോത്രസംഘങ്ങള്‍ കൃഷിയിലേക്ക് തിരിഞ്ഞ് ഒരു സ്ഥലത്ത് സ്ഥിരപാര്‍പ്പ് തുടങ്ങിയ വേളയിലാവാം, അവരുടെ പരമ്പരാഗത തൊഴിലുകള്‍ ജാതിസൂചകങ്ങളായി മാറുന്നത്.

സാമ്പത്തിക കാരണങ്ങളാലാണ് ജാതിവ്യവസ്ഥയില്‍ ശ്രേണീവല്‍ക്കരണം സംഭവിച്ചത്. വിദഗ്ധ പരിശീലനം കൂടുതലാവശ്യമുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കൂലി ലഭിക്കുന്നു. എണ്ണത്തില്‍ കുറവുള്ള ഇക്കൂട്ടര്‍ മേല്‍ജാതി ആയും, മറ്റു തൊഴിലാളികള്‍ കീഴ്ജാതി ആയും അംഗീകരിക്കപ്പെടുന്നു. അന്തസ്സ് ആപേക്ഷികമായതിനാല്‍, ഏത് രണ്ട് ജാതികളെയും പരസ്പരം താരതമ്യപ്പെടുത്തി, ഒന്ന് മറ്റേതിനേക്കാള്‍ ഉയര്‍ന്നത് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ആര്യന്മാര്‍ തങ്ങളുടെ വര്‍ണവ്യവസ്ഥയെ നാട്ടുകാരുടെ ജാതിവ്യവസ്ഥയുമായി ഇണക്കിയെടുത്തു. മികച്ച യുദ്ധതന്ത്രം ഉപയോഗിച്ച ആര്യന്മാരോട് ദ്രാവിഡര്‍ തോറ്റു. ആര്യന്മാരുടെ വര്‍ണവ്യവസ്ഥ, ദ്രാവിഡരുടെ ജാതിവ്യവസ്ഥക്ക് മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആര്യ-ദ്രാവിഡ സങ്കരസന്തതികള്‍ വൈശ്യ, അല്ലെങ്കില്‍ ശൂദ്രവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടിരിക്കും. ഈ കനിവ് ലഭിക്കാത്ത നാട്ടുകാര്‍ ചാതുര്‍വര്‍ണ്യത്തിന് വെളിയിലുമായി. സംഭാവ്യതയെ ആസ്പദമാക്കിയുള്ള ഒരു വിശദീകരണമാണിത്. വര്‍ണ-ജാതിവ്യവസ്ഥകളുടെ അന്യോന്യ സ്വാധീനത്തിലാവാം, വര്‍ണവ്യവസ്ഥയിലും പ്രാദേശികതലത്തില്‍ ഉപവിഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഇവര്‍ക്കിടയിലും 'അന്തസ്സ്' സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ട്. ഉദാഹരണമായി, കൈമള്‍, പണിക്കര്‍, കുറുപ്പ്, മേനോന്‍, പിള്ള, നായര്‍ തുടങ്ങിയ നിരവധി ഉപവിഭാഗങ്ങള്‍ ഒരേ വര്‍ണത്തില്‍പ്പെട്ടവരാണെങ്കിലും ഇവരില്‍ ആരാണ് അന്തസ്സില്‍ മുന്തിയതെന്നതിനെച്ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഉച്ചനീചത്വങ്ങള്‍ ദളിത്- പിന്നാക്കക്കാരുടെ ഇടയിലും പുലരുന്നുണ്ട്.

ജാതിയും ശരീരവര്‍ണവുമായി ബന്ധമുണ്ടോ? എന്തുകൊണ്ട് ഭൂരിപക്ഷം കീഴാളര്‍ കറുത്തതും ഭൂരിപക്ഷം മേലാളര്‍ വെളുത്തതും ആയി? കറുപ്പിനെ അപേക്ഷിച്ച് വെളുപ്പിന് ഒരു മഹത്വവും ഇല്ലെന്നുതന്നെയല്ല, ഉഷ്ണമേഖലകളില്‍ കറുപ്പാണ് അതിജീവനത്തിന് കൂടുതല്‍ സഹായകമായ നിറം. മനുഷ്യര്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് ആഫ്രിക്കയിലാണെന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. അവിടെനിന്ന് മറ്റു ഭൂഖണ്ഡങ്ങളിലേക്ക് നിരവധി കുടിയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. ഉഷ്ണമേഖലകളില്‍ താമസിച്ചവരുടെ ശരീരത്തില്‍ സൂര്യരശ്മികളെ ആഗിരണം ചെയ്യുന്ന മെലാനിന്‍ എന്ന പിഗ്മെന്റ് കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഒരു ജീന്‍ ആണ് ഈ പ്രവര്‍ത്തനത്തിനുത്തരവാദി. എല്ലാ മനുഷ്യരിലും ഈ ജീന്‍ ഉണ്ടെങ്കിലും തണുപ്പ് രാജ്യങ്ങളില്‍ പാര്‍ക്കുന്നവരില്‍ ഇത് സ്വിച്ച് -ഓഫ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ ശരീരവെണ്‍മയെ ഇഷ്ടപ്പെടാത്ത വെള്ളക്കാര്‍ അര്‍ധനഗ്നരായി, വെയില്‍ കൊള്ളാറുണ്ട്. സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ പ്രസ്തുത ജീന്‍ ഉണര്‍ന്ന്, അല്‍പ്പം മെലാനിന്‍ ഉല്‍പ്പാദിപ്പിച്ച് ശരീരത്തിന് മങ്ങിയ തവിട്ടുനിറം സമ്മാനിക്കുന്നു. വെയിലേല്‍ക്കാതാവുമ്പോള്‍, ജീന്‍ പ്രവര്‍ത്തനരഹിതമാവുകയും ശരീരവര്‍ണം വീണ്ടും വെളുപ്പായിത്തീരുകയും ചെയ്യുന്നു. തൊലിയില്‍ വളര്‍ന്നുവരുന്ന പുത്തന്‍ കോശങ്ങളിലെ മെലാനിന്‍-ഉല്‍പ്പാദക ജീന്‍ നിര്‍ജീവാവസ്ഥയിലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഡി എന്‍ എ തന്മാത്രയുടെ ഖണ്ഡങ്ങളാണ് ജീനുകള്‍. ജീനുകള്‍ കോശങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു. ജീനുകളുടെ സംഘാതമാണ് ജിനോം. കറമ്പന്റെയും വെളുമ്പന്റെയും ജിനോമുകള്‍ തമ്മില്‍ പറയത്തക്ക വ്യത്യാസങ്ങളില്ല. കൃത്യമായി പറഞ്ഞാല്‍, ഇവ തമ്മിലുള്ള ഘടനാപരമായ അന്തരം രണ്ട് വെളുമ്പരുടെ ജീനോമുകള്‍ തമ്മിലോ, രണ്ട് കറമ്പരുടെ ജിനോമുകള്‍ തമ്മിലോ ഉള്ള അന്തരത്തെ അപേക്ഷിച്ച് കുറവാണ്. സാഹചര്യങ്ങളാണ് കറമ്പനെ കറമ്പനും, വെളുമ്പനെ വെളുമ്പനും ആക്കുന്നത്. ഇരുവരും ഒരേ ജിനോമിന്റെ അവകാശികള്‍. സവര്‍ണനും അവര്‍ണനും വഹിക്കുക, ഹോമോ സാപ്പിയന്മാരുടെ ജിനോമാണ്. ഇന്ന് ഭൂമുഖത്തുള്ള ഏക മനുഷ്യ സ്പീഷീസാണിത്. ഈ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ സവര്‍ണര്‍ എന്തേ മടിക്കുന്നു? ശുദ്ധിയുടെയും തീണ്ടലിന്റെയും അശുദ്ധവിചാരങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മനസ്സില്‍ കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കുമോ?

നമ്മുടെ ഇടയിലെ കറുത്തവരുടെ നിറത്തില്‍നിന്ന് ഒരു വാസ്തവം അനുമാനിച്ചെടുക്കാം: വെളുത്ത തൊലിക്കാരായ വിദേശികള്‍ ഈ വന്‍കരയിലെത്തുന്നതിന് വളരെ മുമ്പേ ഇവരുടെ പൂര്‍വികര്‍ ഇവിടെ വന്ന് പാര്‍പ്പുറപ്പിച്ചു. ദീര്‍ഘകാലത്തെ സൂര്യതാഡനം അവരെ കറമ്പരാക്കി. എന്നാല്‍ കറമ്പരും പിന്നീടെത്തിയ വെളുമ്പരും തമ്മില്‍ നടന്നിരിക്കാനിടയുള്ള ഇണചേരലുകളുടെ ഫലമായി മെലാനിന്‍- സജീവ ജീനും, മെലാനിന്‍ -നിര്‍ജീവ ജീനും തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയോ, അല്ലെങ്കില്‍ ഒരേ ജീനിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാവുകയോ ചെയ്തിരിക്കാം. ഇന്നത്തെ ഇന്ത്യന്‍ ജനത, ഇത്തരം ജനിതകപ്രക്രിയകളുടെ ഉല്‍പ്പന്നമാണ്. കറുപ്പ്-ജീനും, വെളുപ്പ്-ജീനും (ഒരേ ജീനിന്റെ രണ്ടവസ്ഥകള്‍) തമ്മിലുള്ള സംയോഗത്തില്‍ പിറക്കുന്ന സന്താനത്തിന് കറുപ്പോ, വെളുപ്പോ നിറമാവാം. എന്നാല്‍ ആര്‍ക്കും ഇത് പ്രവചിക്കാനാവില്ല. പറഞ്ഞുവരുന്നത് ഇന്നുള്ള സവര്‍ണരെല്ലാം പണ്ടത്തെ ആര്യന്‍ കുടിയേറ്റക്കാരുടെ നേര്‍-സന്തതികളാണെന്നത് മിഥ്യയാണെന്നാണ്. അതുപോലെ, സമകാലിക ഇന്ത്യയിലെ അവര്‍ണര്‍ ആദി ദ്രാവിഡരുടെ നേര്‍ -അവകാശികളുമല്ല. ഇരുകൂട്ടരും സങ്കരവര്‍ഗങ്ങളാണ്.

പൊള്ളയായ അന്തസ്സ് -സങ്കല്‍പ്പങ്ങളുടെ പേരില്‍, വിവാഹം ഓരോ ജാതിയുടെയും ആഭ്യന്തരകാര്യമായി ചുരുങ്ങി. ജനസംഖ്യ കുറഞ്ഞ ജാതിസമൂഹങ്ങളില്‍ അമ്മാവന്‍-അനന്തരവള്‍, മുറപ്പെണ്ണ് - മുറച്ചെറുക്കന്‍ തുടങ്ങിയ വാര്‍പ്പ് മാതൃകകളിലുള്ള വിവാഹങ്ങള്‍ ജനപ്രീതി നേടി. ഇപ്രകാരം ഓരോ ജാതിയും ഒരടഞ്ഞ ജീന്‍ ശേഖരമായി ഒതുങ്ങുന്നു. രഹസ്യബന്ധങ്ങളിലൂടെയെങ്കിലും പുറത്തുനിന്ന് ജീനുകളെ സ്വീകരിക്കുന്നില്ലെങ്കില്‍ ഓരോ ജാതിയുടെയും ജീന്‍ വൈവിധ്യം വല്ലാതെ കുറഞ്ഞുപോകും. സന്താനോല്‍പ്പാദനക്ഷമതയെ ബാധിച്ചെന്നും വരാം. ആഫ്രിക്കയിലും ആസ്ത്രേലിയയിലും ഒക്കെ ചില ആദിവാസി സമൂഹങ്ങള്‍ ഭൂമുഖത്തുനിന്ന് പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതിന് ഒരു കാരണം കെ ട്ടിയടച്ച ജീന്‍ശേഖരങ്ങളായി ദീര്‍ഘകാലം തുടര്‍ന്നതാവാം.

ജഡീകരണം തുടരണോ?

ജീവശാസ്ത്രപരമായി പരിശോധിച്ചാല്‍, ജാതിസമൂഹങ്ങള്‍ ജഡീകൃതമാണെന്ന് മനസ്സിലാക്കാം. സ്വതന്ത്ര ഇന്ത്യ ഭൌതികപുരോഗതി നേടിയെങ്കിലും മാനസികമായി ഒരിരുണ്ട യുഗത്തിലേക്ക് പ്രവേശിച്ചിരിക്കയാണ്. ജാതി, മതചിന്തകള്‍ കൊടികുത്തിവാഴുന്ന ഒരു കാലഘട്ടം. ഇന്ത്യന്‍ സമൂഹം ചലനാത്മകമല്ല. സനാതന സംസ്കാരത്തിന്റെ സവിശേഷത അതിന്റെ നിശ്ചലാവസ്ഥയാണെന്ന വിമര്‍ശനം ശരിയോ? ജീവശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ സ്വാഗതം ചെയ്യാനുള്ള അധൈര്യമോ, അനാസ്ഥയോ ആണ് ഇത് സൂചിപ്പിക്കുന്നത്. തലങ്ങും വിലങ്ങും ജാതിച്ചരടുകളാല്‍ വലിഞ്ഞുമുറുക്കിയ ഒരു 'പ്രാകൃത' സമൂഹം?

ജാതിപ്പൊങ്ങച്ചങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കേരളീയര്‍ ഒട്ടും പിന്നിലല്ല. പുരോഗമനം പ്രസംഗിക്കുമെങ്കിലും യാഥാസ്ഥിതികതയുടെ മൂര്‍ത്തീകരണങ്ങളാണ് നമ്മള്‍. ശ്രീനാരായണ ഗുരുവിന്റെ

"നരജാതിയില്‍നിന്നത്രേ പു (പി)റന്നീടുന്നു വിപ്രനും

പറയന്‍താനുമെന്തുള്ളന്തരം നരജാതിയില്‍''

എന്നീ വരികള്‍ക്ക് സമകാലിക കേരളം എന്തെങ്കിലും വില കല്‍പ്പിച്ചിട്ടുണ്ടോ? തീണ്ടലും തൊടീലും ഒരു പരിധിവരെ അപ്രത്യക്ഷമായെങ്കിലും ഹൃദയത്തിന്റെ അഗാധതകളില്‍ ജാതി വൈരം വെന്തുനീറുന്നില്ലേ?

ജാതിസമ്പ്രദായം കേരളത്തില്‍പ്പോലും സാമൂഹിക ജഡീകരണം സൃഷ്ടിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോലാഹലങ്ങളേറെയും മതത്തിന്റെയും ജാതിയുടെയും പേരിലാണ്. അന്യജാതിയില്‍പ്പെട്ട പുരുഷനെ വേള്‍ക്കുന്ന പെണ്‍കുട്ടി പ്രസവിക്കുന്ന സന്താനങ്ങള്‍ക്ക് പുരുഷന്റെ ജാതി ലഭിക്കുന്നു എന്നാണ് വയ്പ്പ്. സ്ത്രീപുരുഷ സമത്വത്തിനെതിരാണീ നിയമം.ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളുടെ ജാതി തെരഞ്ഞെടുക്കാനുളള അവകാശം കൊടുക്കാവുന്നതാണ്. മതം മാറിയാല്‍ ജാതിയും മാറുന്നുവെന്ന നിരീക്ഷണം തെറ്റാണ്. എന്തെന്നാല്‍ ജീന്‍ ശേഖരമാണ് ജാതിയെ നിര്‍ണയിക്കുക. ഒരു ഹിന്ദു ദളിതന്‍ മുസ്ളിമോ ക്രിസ്ത്യാനിയോ ആയി മതപരിവര്‍ത്തനം ചെയ്താല്‍ അയാളുടെ ജാതി പരിവര്‍ത്തനം നടക്കുന്നില്ല.

ജാതി സമൂഹങ്ങളില്‍ പരിണാമം തടസ്സപ്പെടുന്നുവെന്ന നിരീക്ഷണത്തില്‍ അതിശയോക്തി ഇല്ല. സങ്കരജാതികളായ സസ്യങ്ങളും മൃഗങ്ങളും മുന്തിയ ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതായി കാണാം. കൃത്രിമ ബീജസങ്കലനമാണ് ഇതിനായി ഉപയോഗിക്കുന്ന മാര്‍ഗം. മിശ്രവിവാഹത്തിലൂടെ ജീന്‍ സമ്പത്ത് മെച്ചപ്പെടുത്താന്‍ കഴിയും. പരിണാമത്തിന് അനുകൂലമായ നടപടിയാണിത്. ജീന്‍ സമ്മിശ്രണത്തിന്റെ മേന്മ സ്പഷ്ടമാക്കുന്ന പ്രവണതകള്‍ കേരള ചരിത്രത്തില്‍ ദൃശ്യമാണ്. നമ്പൂതിരി സംബന്ധത്തെ സാംസ്കാരികച്യുതിയായി ചിത്രീകരിക്കാറുണ്ടെങ്കിലും നായര്‍ സമുദായത്തെ സംബന്ധിച്ചിടത്തോളം ജീവശാസ്ത്രപരമായി അത് കുറേ ഗുണം ചെയ്തു. 'സംബന്ധ'ങ്ങളില്‍ പിറന്ന എത്രയോ പേര്‍ അന്യാദൃശമായ മികവിന്റെ ഉടമകളായിത്തീര്‍ന്നു! എന്നാല്‍ അന്തര്‍ജനങ്ങള്‍ പ്രസവിച്ച ശുദ്ധബ്രാഹ്മണരില്‍ ചിലരെങ്കിലും നമ്പൂതിരിഫലിതം, നമ്പൂരിവിഡ്ഢിത്തം തുടങ്ങിയ പ്രയോഗങ്ങള്‍ക്ക് നിമിത്തമായി. ആഭ്യന്തരവിവാഹമാതൃക സ്വീകരിച്ച കേരളീയ രാജകുടുംബങ്ങള്‍ കാര്യമായ അഭിവൃദ്ധി പ്രാപിച്ചില്ലെന്നതും പ്രസ്താവ്യമാണ്. കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ വിവിധ രംഗങ്ങളില്‍ മുന്നേറിയതിന്റെ ഒരു രഹസ്യംമതപരിവര്‍ത്തനമാണോ?

സൈലന്റ്വാലി പോലുള്ള മഴക്കാടുകളില്‍ തിങ്ങിവളരുന്ന ചെടികളും വൃക്ഷങ്ങളും, അവിടെ വിഹരിക്കുന്ന മൃഗങ്ങളും അമൂല്യമായ ജീന്‍ സമ്പത്താണല്ലോ. അവിടെ നൂറുകണക്കിന് ഇടങ്ങളില്‍, ഉയരത്തില്‍ ഭിത്തി കെട്ടി തിരിച്ചാല്‍, ഒറ്റപ്പെട്ടുപോകുന്ന ജീവജാലങ്ങള്‍ക്ക് അചിരേണ വംശനാശം ഫലം. ജാതിയുടെ അദൃശ്യകരങ്ങള്‍ ജനങ്ങളെ കള്ളികളിലാക്കി പീഡിപ്പിക്കുന്നു. ജാതിമതിലുകള്‍ ഇതേപടി തുടരുന്നത് ജീവശാസ്ത്രപരമായും സാംസ്കാരികമായും ഒട്ടും അഭിലഷണീയമല്ലെന്ന് ജാതിസ്വത്വക്കാര്‍ മനസ്സിലാക്കട്ടെ. അണുകുടുംബ മാതൃകയും കുടിയേറ്റവും, ചില വിഭാഗങ്ങളുടെ ജനസംഖ്യയില്‍ സാരമായ കുറവ് വരുത്തുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ച് ഇതിന് പരിഹാരം കാണാമെന്ന് പറയുമെങ്കിലും ഉല്‍പ്പാദനക്ഷമത ഉള്‍പ്പെടെയുള്ള 'വിത്തുഗുണ'ങ്ങളെ എങ്ങനെ ഉറപ്പാക്കും. സങ്കീര്‍ണ പ്രശ്നത്തിന്റെ പരിഹാരത്തിന്, മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള, ഒരു സ്വതന്ത്രനയം ആവിഷ്കരിക്കുന്നു. സംവരണ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തി, തന്റെ ജാതിക്ക് പുറത്തുനിന്ന് വിവാഹംചെയ്താല്‍ സംവരണാനുകൂല്യങ്ങള്‍ ദമ്പതിമാര്‍ ഇരുവര്‍ക്കും ഒരുപോലെ ലഭിക്കുമെന്ന് വ്യവസ്ഥചെയ്യണം. മിശ്രവിവാഹം കഴിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് രണ്ടോ മൂന്നോ ഇന്‍ക്രിമെന്റ് അനുവദിക്കുകയുമാവാം.

മനുഷ്യരുടെ പെരുമാറ്റത്തെ നിര്‍ണയിക്കുന്നതില്‍ ജീനുകളെ കൂടാതെ, പരിസ്ഥിതിക്കും സാരമായ പങ്കുണ്ട്. ഇവിടെ 'പരിസ്ഥിതി' എന്ന പ്രയോഗം വിവക്ഷിക്കുക പ്രകൃതിമാത്രമല്ല, സാമൂഹിക- സാമ്പത്തിക- സാംസ്കാരിക പരിസരവും കൂടിയാണ്. ജാതിഘടനയുടെ സമ്മര്‍ദത്തില്‍ വിങ്ങിക്കഴിയുന്ന ധാരാളം പേരുണ്ട് കേരളത്തില്‍. ജന്മനാ ഉള്ള സിദ്ധികള്‍ക്ക് വര്‍ണ വികാസം ലഭിക്കാന്‍ ജാതിവിലക്കുകള്‍ അവരെ അനുവദിക്കുന്നില്ല. വിദ്യാഭ്യാസം മുഴുവനും സ്വസമുദായം നടത്തുന്ന സ്ഥാപനങ്ങളില്‍ നിര്‍വഹിക്കുന്നവര്‍ക്ക് പക്വതയുള്ള ലോകവീക്ഷണം കൈമുതലാകുന്നില്ല. പാരമ്പര്യവും (ജീനുകള്‍) പരിലാളനവും (ിമൌൃല മിറ ിൌൌൃല) ഒത്തൊരുമിച്ചാണ് ഒരു പൂര്‍ണ വ്യക്തിയെ നിര്‍മിക്കുക. മിശ്രവിവാഹം ശാസ്ത്രീയാര്‍ഥത്തില്‍ നല്ലതാണെന്ന് മനസ്സിലാക്കുന്നപക്ഷം, ജാതിവെറിക്കും സമുദായസ്പര്‍ധക്കും അലപ്പമെങ്കിലും ശമനം കിട്ടും. സംവരണവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാതെ വേണം പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍. ഓപ്പണ്‍ മെറിറ്റില്‍നിന്നൊരു വിഹിതം മിശ്രവിവാഹിതര്‍ക്കായി നീക്കിവെച്ചാല്‍ മതി. എന്നാല്‍ ഒരാള്‍ക്ക് രണ്ടുതരം സംവരണാനുകൂല്യങ്ങള്‍ അനുവദിക്കുകയുമരുത്.

പ്രായോഗിക ജീവിതത്തില്‍ ശാസ്ത്രീയ ചിന്ത സ്വീകരിക്കാത്ത സവര്‍ണനെയും അവര്‍ണനെയും ഇരുളടഞ്ഞ ഭാവിയാണ് കാത്തിരിക്കുന്നത്. ഓര്‍ക്കുക: ജാതിയുടെ ജാതകം ഇന്ത്യയുടെ ജാതകമാണ്.

സമഗ്രതയുടെ വഴിയില്‍ഇ-ഗ്രാന്റ്സ്

സമഗ്രതയുടെ വഴിയില്‍ഇ-ഗ്രാന്റ്സ്

രാജേഷ് കോമത്ത്, റോഷ്നി പത്മനാഭന്‍

(ദേശാഭിമാനി)

ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ - ലംപ്സംഗ്രാന്റ്, സ്റൈപെന്‍ഡ്, ഫെലോഷിപ്പ് എന്നിവ - ഭരണകൂടം വിഭാഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ സൂചകങ്ങളിലൊന്നാണ്. നല്‍കുന്ന ആനുകൂല്യങ്ങളുടെ പര്യാപ്തതപോലെതന്നെ പ്രധാനമാണ് സുഗമമായ ലഭ്യതയും വിതരണത്തിലെ സൂതാര്യതയും. അത് ഒരു ജനതയുടെ അവകാശമാണ്. എന്നാല്‍, ഇന്നലെവരെ അതിന്റെ വിതരണത്തില്‍ ഗുരുതരമായ പല പോരായ്മകളും ഉണ്ടായിരുന്നു. കോളേജ് ഓഫീസ് മാനേജ്മെന്റുകളുടെ ഭരണ നടപടികളില്‍ മാത്രമല്ല, പട്ടികജാതി-വര്‍ഗ വികസനവകുപ്പിന്റെ ഓഫീസുകളിലും അതു പ്രകടമായിരുന്നു. എന്നാല്‍ ഇന്ന്, ഇന്ത്യയിലാദ്യമായി, വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നടപ്പാക്കിയ - ഗ്രാന്റ്സ് വ്യവസ്ഥ കേരളത്തില്‍, വിദ്യാഭ്യാസാനുകൂല്യവിതരണത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളിലും അവരുടെ ദരിദ്രകുടുംബങ്ങളിലും മാറ്റം പുത്തനുണര്‍വും സന്തോഷവും ഉളവാക്കിയിട്ടുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങുന്ന തങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങളുടെ കുരുക്കഴിച്ചുകിട്ടാന്‍ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനു കെഞ്ചേണ്ടി വരുന്ന ദുര്‍ഗതി മുന്‍പത്തെപ്പോലെ ഇനിയുണ്ടാവില്ല. വിദ്യാഭ്യാസാനുകൂല്യ വിതരണകാര്യത്തില്‍ ദളിത് - ആദിവാസി വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ചിരുന്ന കടമ്പകള്‍ ചിലത് എടുത്തുപറയേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു വാങ്ങിനല്‍കാന്‍ സ്ഥാപന മാനേജ്മെന്റുകള്‍ ബാധ്യസ്ഥമാണ്. പഠിക്കുന്ന സ്ഥാപനത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാര്‍ഥി അപേക്ഷ നല്‍കിയാലേ ആനുകൂല്യം ലഭിക്കൂ. സ്ഥാപനമേധാവി പരിശോധിച്ച് അവശ്യനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശയോടെ പട്ടികജാതി- വര്‍ഗ ജില്ലാവികസന ഓഫീസിലേക്ക് അയച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വറിയിട്ട് മടക്കും. ഇങ്ങനെ പല പ്രയാസങ്ങള്‍ക്കൊടുവിലാണ് ഗ്രാന്റ് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുക. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ഥിയുടെ പഠനകാലയളവില്‍ പഠനത്തിനുപകരിക്കേണ്ട പണം യഥാസമയം ലഭിക്കാത്തതുമൂലം, കുട്ടി പഠനം നിര്‍ത്തേണ്ട ഘട്ടത്തില്‍ എത്താറുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്റൈപെന്‍ഡ് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലക്ഷക്കണക്കിനു രൂപ മുന്‍കൂറായി ഡിപ്പാര്‍ട്മെന്റ് കൊടുത്തിട്ടാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്. ഏതാനും മാസത്തെ സ്റൈപെന്‍ഡ് ഒന്നിച്ചു വരുന്നതുമൂലം സാമാന്യം ഭേദപ്പെട്ട സംഖ്യ ഉണ്ടെന്നുകണ്ടാല്‍, ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക കമന്റുകള്‍ക്കും ഇടയാകാറുണ്ട്. 'ഇത്രയും കിട്ടിയില്ലേ, ചെലവു ചെയ്താലെന്താ' എന്നു പറഞ്ഞ് ചെലവുചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ കഥകളും കേട്ടിട്ടുണ്ട്. അവരറിയുന്നോ, വിദ്യാര്‍ഥികളുടെ മൂന്നോ നാലോ മാസത്തെ കടം വീട്ടിക്കഴിഞ്ഞാല്‍ പിന്നൊന്നും ബാക്കിയുണ്ടാവില്ലെന്ന്. സാമുദായിക മതമാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസഗ്രാന്റ് കൈകാര്യംചെയ്യുന്നതില്‍ വിചിത്രമായ ഒരു സാമ്പത്തികശാസ്ത്രം ഉള്‍ച്ചേര്‍ത്തിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോള്‍ ഒരു കോളേജ് വര്‍ഷം അവസാനിക്കുന്നു. രണ്ടോ നാലോ മാസത്തെ സ്റൈപെന്‍ഡ് അപ്പോള്‍ കുടിശ്ശികയായിരിക്കും. കോളേജ് അടയ്ക്കുന്നതിനു മുമ്പ് അതു നേടി കുട്ടികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള വ്യഗ്രതയൊന്നും കോളേജ് മാനേജ്മെന്റിനുണ്ടാവില്ല. എന്നാല്‍, പണം വന്ന് കോളേജ് അക്കൌണ്ടില്‍ കിടക്കും. ജൂണില്‍ കോളേജ് തുറന്നുവരുമ്പോഴാവും തുക വിതരണംചെയ്യുക. ലക്ഷക്കണക്കിനു രൂപ മാനേജ്മെന്റിന്റെ അക്കൌണ്ടില്‍ കിടക്കുമ്പോള്‍ കിട്ടുന്ന പലിശ കയ്ക്കുമോ? ഇതൊക്കെയായിരുന്നു ഞങ്ങളുടെ അച്ഛനൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍. വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്റൈപെന്‍ഡ് നിക്ഷേപിച്ചുകൊണ്ട് ഏതാനും വര്‍ഷംമുന്‍പ് മാറ്റത്തിനു തുടക്കം കുറിച്ചിരുന്നു. വിതരണത്തിന്റെ കുറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അതുമൂലം കഴിഞ്ഞു. അപ്പോഴും ഗുരുതരമായ പല പ്രശ്നങ്ങളും നിലനിന്നിരുന്നു. 2009-2010 അധ്യായനവര്‍ഷം മുതല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ലൈന്‍ സംവിധാനത്തിലൂടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിനായി -ഗ്രാന്റ്സ് പദ്ധതി ആവിഷ്കരിച്ചു. സി-ഡിറ്റിലെ എന്‍ജിനിയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി രൂപകല്‍പ്പനചെയ്തു നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനസമയത്തു നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീറോ ബാലന്‍സ്, അക്കൌണ്ട് തുറക്കാനുള്ള അപേക്ഷയും സ്കോളര്‍ഷിപ്പ് അപേക്ഷയും വിദ്യാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം അക്കൌണ്ടുകളുണ്ടാവും. സ്ഥാപനങ്ങള്‍ -ഗ്രാന്റ്സ് സൈറ്റു വഴി ഓലൈനായി അപേക്ഷ നല്‍കണം. സ്ഥാപനത്തിന് അര്‍ഹതയുള്ള ഫീസ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്കും വിദ്യാര്‍ഥികളുടെ ലംപ്സംഗ്രാന്റ്, പോക്കറ്റ് മണി, സ്റൈപെന്‍ഡ്, ഫെലോഷിപ്പ് മുതലായവ വിദ്യാര്‍ഥികളുടെ അക്കൌണ്ടിലും എത്തുന്നു. 2008-09 ല്‍ ആലപ്പുഴ ജില്ലയില്‍ പരീക്ഷണാര്‍ഥം 52 പോസ്റ് മെട്രിക് സ്ഥാപനങ്ങളില്‍ 3,000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. വിജയകരമാണെന്നു കണ്ടപ്പോള്‍ 2009-10ല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. ഏതാണ്ട് മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂവായിരത്തിലധികം സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറിതലം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന എല്ലാ പിന്നോക്ക വിദ്യാര്‍ഥികളും -ഗ്രാന്റ്സിലൂടെയാണ് ഇന്ന് അവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നത്. സി-ഡിറ്റിലെ എന്‍ജിനിയറും -ഗ്രാന്റ്സ് പദ്ധതിയുടെ ടീം മാനേജരുമായ ദീപ പറയുന്നതിങ്ങനെ: 'മധ്യപ്രദേശ് സര്‍ക്കാര്‍ ഏതാണ്ടിതേമാതൃകയില്‍ ഒരു ഓലൈന്‍ പദ്ധതി വിദ്യാഭ്യാസാനുകൂല്യവിതരണത്തിനു നടപ്പിലാക്കിയിട്ടുണ്ട്, എന്നാല്‍ നൂറ്റമ്പതോളം സ്ഥാപനങ്ങളില്‍ മാത്രമാണ് ഇതു നടപ്പിലായിട്ടുള്ളതെന്നു മനസിലാക്കുന്നു.' മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്; 'ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് അന്വേഷണം നടന്നിട്ടുണ്ടെ'ന്നു ദീപ പറഞ്ഞു. -ഗ്രാന്റ്സിന്റെ 'കേരള മാതൃക'യുടെ വിജയത്തെയാണ് ഇതു കാണിക്കുന്നത്. ഇതിന്റെ ശില്‍പ്പികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. എന്നാല്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജ് മാനേജ്മെന്റുകള്‍ക്ക് പദ്ധതി അത്ര പിടിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ ഒടുവില്‍ അവര്‍ കീഴടങ്ങുകയാണ് ചെയ്തത്. തങ്ങളുടെ പണം, ഫയല്‍ നടപടികളുടെ പുരോഗതി തുടങ്ങിയവ ഗുണഭോക്താവിനുതന്നെ ഇന്റര്‍നെറ്റിലൂടെ നിരീക്ഷിക്കാനും ഇടപെടാനുമുള്ള അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. -ഗ്രാന്റ്സ് നടപ്പില്‍ വരുന്നതിനുമുമ്പ് ലേഖികയും സ്വന്തം ഫെലോഷിപ്പിനായി ജില്ലാ പട്ടികജാതി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. എന്നാല്‍, ഇന്ന് സ്വന്തം മുറിയിലിരുന്നുകൊണ്ട് ഫെലോഷിപ്പിന്റെ പുരോഗതിയറിയാനും ഇടപെടാനും കഴിയുന്നു. ചുരുക്കത്തില്‍ വ്യവസ്ഥ തീര്‍ത്തും സുതാര്യമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ സംവിധാനം എത്ര കണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പുത്തന്‍ സാങ്കേതികവിദ്യ അവര്‍ എത്രത്തോളം ആര്‍ജിച്ചുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിത്തീരുകയാണീ നൂതന പദ്ധതി.

സമഗ്രതയുടെ വഴിയില്‍ഇ-ഗ്രാന്റ്സ്

സമഗ്രതയുടെ വഴിയില്‍ഇ-ഗ്രാന്റ്സ്

രാജേഷ് കോമത്ത്, റോഷ്നി പത്മനാഭന്‍

(ദേശാഭിമാനി)

ദളിത്-ആദിവാസി-പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ - ലംപ്സംഗ്രാന്റ്, സ്റൈപെന്‍ഡ്, ഫെലോഷിപ്പ് എന്നിവ - ഭരണകൂടം ഈ വിഭാഗങ്ങള്‍ക്കുവേണ്ടി നടത്തുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ സൂചകങ്ങളിലൊന്നാണ്. നല്‍കുന്ന ആനുകൂല്യങ്ങളുടെ പര്യാപ്തതപോലെതന്നെ പ്രധാനമാണ് സുഗമമായ ലഭ്യതയും വിതരണത്തിലെ സൂതാര്യതയും. അത് ഒരു ജനതയുടെ അവകാശമാണ്. എന്നാല്‍, ഇന്നലെവരെ അതിന്റെ വിതരണത്തില്‍ ഗുരുതരമായ പല പോരായ്മകളും ഉണ്ടായിരുന്നു. കോളേജ് ഓഫീസ് മാനേജ്മെന്റുകളുടെ ഭരണ നടപടികളില്‍ മാത്രമല്ല, പട്ടികജാതി-വര്‍ഗ വികസനവകുപ്പിന്റെ ഓഫീസുകളിലും അതു പ്രകടമായിരുന്നു. എന്നാല്‍ ഇന്ന്, ഇന്ത്യയിലാദ്യമായി, വിവരസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നടപ്പാക്കിയ ഇ - ഗ്രാന്റ്സ് വ്യവസ്ഥ കേരളത്തില്‍, വിദ്യാഭ്യാസാനുകൂല്യവിതരണത്തില്‍ ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയിരിക്കുന്നു. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളിലും അവരുടെ ദരിദ്രകുടുംബങ്ങളിലും ഈ മാറ്റം പുത്തനുണര്‍വും സന്തോഷവും ഉളവാക്കിയിട്ടുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങുന്ന തങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങളുടെ കുരുക്കഴിച്ചുകിട്ടാന്‍ ഉദ്യോഗസ്ഥരുടെ ഔദാര്യത്തിനു കെഞ്ചേണ്ടി വരുന്ന ദുര്‍ഗതി മുന്‍പത്തെപ്പോലെ ഇനിയുണ്ടാവില്ല. വിദ്യാഭ്യാസാനുകൂല്യ വിതരണകാര്യത്തില്‍ ദളിത് - ആദിവാസി വിദ്യാര്‍ഥികള്‍ അഭിമുഖീകരിച്ചിരുന്ന കടമ്പകള്‍ ചിലത് എടുത്തുപറയേണ്ടതാണ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്ന് വിദ്യാര്‍ഥികള്‍ക്കു വാങ്ങിനല്‍കാന്‍ സ്ഥാപന മാനേജ്മെന്റുകള്‍ ബാധ്യസ്ഥമാണ്. പഠിക്കുന്ന സ്ഥാപനത്തില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാര്‍ഥി അപേക്ഷ നല്‍കിയാലേ ആനുകൂല്യം ലഭിക്കൂ. സ്ഥാപനമേധാവി പരിശോധിച്ച് അവശ്യനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശയോടെ പട്ടികജാതി- വര്‍ഗ ജില്ലാവികസന ഓഫീസിലേക്ക് അയച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ക്വറിയിട്ട് മടക്കും. ഇങ്ങനെ പല പ്രയാസങ്ങള്‍ക്കൊടുവിലാണ് ഗ്രാന്റ് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുക. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ഥിയുടെ പഠനകാലയളവില്‍ പഠനത്തിനുപകരിക്കേണ്ട പണം യഥാസമയം ലഭിക്കാത്തതുമൂലം, കുട്ടി പഠനം നിര്‍ത്തേണ്ട ഘട്ടത്തില്‍ എത്താറുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും സ്റൈപെന്‍ഡ് വാങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ലക്ഷക്കണക്കിനു രൂപ മുന്‍കൂറായി ഡിപ്പാര്‍ട്മെന്റ് കൊടുത്തിട്ടാണ് ഇങ്ങനെ സംഭവിച്ചുകൊണ്ടിരുന്നത്. ഏതാനും മാസത്തെ സ്റൈപെന്‍ഡ് ഒന്നിച്ചു വരുന്നതുമൂലം സാമാന്യം ഭേദപ്പെട്ട സംഖ്യ ഉണ്ടെന്നുകണ്ടാല്‍, ഉദ്യോഗസ്ഥന്മാരുടെ പ്രത്യേക കമന്റുകള്‍ക്കും ഇടയാകാറുണ്ട്. 'ഇത്രയും കിട്ടിയില്ലേ, ചെലവു ചെയ്താലെന്താ' എന്നു പറഞ്ഞ് ചെലവുചെയ്യിക്കുന്ന ഉദ്യോഗസ്ഥരുടെ കഥകളും കേട്ടിട്ടുണ്ട്. അവരറിയുന്നോ, ഈ വിദ്യാര്‍ഥികളുടെ മൂന്നോ നാലോ മാസത്തെ കടം വീട്ടിക്കഴിഞ്ഞാല്‍ പിന്നൊന്നും ബാക്കിയുണ്ടാവില്ലെന്ന്. സാമുദായിക മതമാനേജ്മെന്റുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസഗ്രാന്റ് കൈകാര്യംചെയ്യുന്നതില്‍ വിചിത്രമായ ഒരു സാമ്പത്തികശാസ്ത്രം ഉള്‍ച്ചേര്‍ത്തിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസമാകുമ്പോള്‍ ഒരു കോളേജ് വര്‍ഷം അവസാനിക്കുന്നു. രണ്ടോ നാലോ മാസത്തെ സ്റൈപെന്‍ഡ് അപ്പോള്‍ കുടിശ്ശികയായിരിക്കും. കോളേജ് അടയ്ക്കുന്നതിനു മുമ്പ് അതു നേടി കുട്ടികള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള വ്യഗ്രതയൊന്നും കോളേജ് മാനേജ്മെന്റിനുണ്ടാവില്ല. എന്നാല്‍, ഈ പണം വന്ന് കോളേജ് അക്കൌണ്ടില്‍ കിടക്കും. ജൂണില്‍ കോളേജ് തുറന്നുവരുമ്പോഴാവും ഈ തുക വിതരണംചെയ്യുക. ലക്ഷക്കണക്കിനു രൂപ മാനേജ്മെന്റിന്റെ അക്കൌണ്ടില്‍ കിടക്കുമ്പോള്‍ കിട്ടുന്ന പലിശ കയ്ക്കുമോ? ഇതൊക്കെയായിരുന്നു ഞങ്ങളുടെ അച്ഛനൊക്കെ കോളേജില്‍ പഠിച്ചിരുന്ന കാലത്തെ അനുഭവങ്ങള്‍. വിദ്യാര്‍ഥിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് സ്റൈപെന്‍ഡ് നിക്ഷേപിച്ചുകൊണ്ട് ഏതാനും വര്‍ഷംമുന്‍പ് മാറ്റത്തിനു തുടക്കം കുറിച്ചിരുന്നു. വിതരണത്തിന്റെ കുറെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ അതുമൂലം കഴിഞ്ഞു. അപ്പോഴും ഗുരുതരമായ പല പ്രശ്നങ്ങളും നിലനിന്നിരുന്നു. 2009-2010 അധ്യായനവര്‍ഷം മുതല്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓ ലൈന്‍ സംവിധാനത്തിലൂടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നതിനായി ഇ-ഗ്രാന്റ്സ് പദ്ധതി ആവിഷ്കരിച്ചു. സി-ഡിറ്റിലെ എന്‍ജിനിയര്‍മാരുടെ സഹായത്തോടെയാണ് ഈ പദ്ധതി രൂപകല്‍പ്പനചെയ്തു നടപ്പാക്കിവരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവേശനസമയത്തു നല്‍കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സീറോ ബാലന്‍സ്, അക്കൌണ്ട് തുറക്കാനുള്ള അപേക്ഷയും സ്കോളര്‍ഷിപ്പ് അപേക്ഷയും വിദ്യാര്‍ഥികള്‍ പൂരിപ്പിച്ചു നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം അക്കൌണ്ടുകളുണ്ടാവും. സ്ഥാപനങ്ങള്‍ ഇ-ഗ്രാന്റ്സ് സൈറ്റു വഴി ഓലൈനായി അപേക്ഷ നല്‍കണം. സ്ഥാപനത്തിന് അര്‍ഹതയുള്ള ഫീസ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്കും വിദ്യാര്‍ഥികളുടെ ലംപ്സംഗ്രാന്റ്, പോക്കറ്റ് മണി, സ്റൈപെന്‍ഡ്, ഫെലോഷിപ്പ് മുതലായവ വിദ്യാര്‍ഥികളുടെ അക്കൌണ്ടിലും എത്തുന്നു. 2008-09 ല്‍ ആലപ്പുഴ ജില്ലയില്‍ പരീക്ഷണാര്‍ഥം 52 പോസ്റ് മെട്രിക് സ്ഥാപനങ്ങളില്‍ 3,000 പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. വിജയകരമാണെന്നു കണ്ടപ്പോള്‍ 2009-10ല്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. ഏതാണ്ട് മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. മൂവായിരത്തിലധികം സ്ഥാപനങ്ങളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറിതലം മുതല്‍ ഉന്നതവിദ്യാഭ്യാസം തേടുന്ന എല്ലാ പിന്നോക്ക വിദ്യാര്‍ഥികളും ഇ-ഗ്രാന്റ്സിലൂടെയാണ് ഇന്ന് അവരുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നേടുന്നത്. സി-ഡിറ്റിലെ എന്‍ജിനിയറും ഇ-ഗ്രാന്റ്സ് പദ്ധതിയുടെ ടീം മാനേജരുമായ ദീപ പറയുന്നതിങ്ങനെ: 'മധ്യപ്രദേശ് സര്‍ക്കാര്‍ ഏതാണ്ടിതേമാതൃകയില്‍ ഒരു ഓലൈന്‍ പദ്ധതി വിദ്യാഭ്യാസാനുകൂല്യവിതരണത്തിനു നടപ്പിലാക്കിയിട്ടുണ്ട്, എന്നാല്‍ നൂറ്റമ്പതോളം സ്ഥാപനങ്ങളില്‍ മാത്രമാണ് ഇതു നടപ്പിലായിട്ടുള്ളതെന്നു മനസിലാക്കുന്നു.' മറ്റു സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഈ പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്; 'ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് അന്വേഷണം നടന്നിട്ടുണ്ടെ'ന്നു ദീപ പറഞ്ഞു. ഇ-ഗ്രാന്റ്സിന്റെ 'കേരള മാതൃക'യുടെ വിജയത്തെയാണ് ഇതു കാണിക്കുന്നത്. ഇതിന്റെ ശില്‍പ്പികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. എന്നാല്‍, സെല്‍ഫ് ഫിനാന്‍സിങ് കോളേജ് മാനേജ്മെന്റുകള്‍ക്ക് ഈ പദ്ധതി അത്ര പിടിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ ഒടുവില്‍ അവര്‍ കീഴടങ്ങുകയാണ് ചെയ്തത്. തങ്ങളുടെ പണം, ഫയല്‍ നടപടികളുടെ പുരോഗതി തുടങ്ങിയവ ഗുണഭോക്താവിനുതന്നെ ഇന്റര്‍നെറ്റിലൂടെ നിരീക്ഷിക്കാനും ഇടപെടാനുമുള്ള അവസരമുണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ഇ-ഗ്രാന്റ്സ് നടപ്പില്‍ വരുന്നതിനുമുമ്പ് ഈ ലേഖികയും സ്വന്തം ഫെലോഷിപ്പിനായി ജില്ലാ പട്ടികജാതി ഓഫീസില്‍ നിരവധി തവണ കയറിയിറങ്ങിയതാണ്. എന്നാല്‍, ഇന്ന് സ്വന്തം മുറിയിലിരുന്നുകൊണ്ട് ഫെലോഷിപ്പിന്റെ പുരോഗതിയറിയാനും ഇടപെടാനും കഴിയുന്നു. ചുരുക്കത്തില്‍ ഈ വ്യവസ്ഥ തീര്‍ത്തും സുതാര്യമാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ ഈ സംവിധാനം എത്ര കണ്ട് പ്രയോജനപ്പെടുത്തുന്നുണ്ടെന്നത് പുത്തന്‍ സാങ്കേതികവിദ്യ അവര്‍ എത്രത്തോളം ആര്‍ജിച്ചുണ്ടെന്നതിനെ ആശ്രയിച്ചിരിക്കും. വിവരസാങ്കേതികവിദ്യയുടെ സദ്ഫലങ്ങള്‍ ആസ്വദിക്കാന്‍ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകം കൂടിയായിത്തീരുകയാണീ നൂതന പദ്ധതി.

എൻഡോസൽഫാൻ : കൊടുംവിഷം ഇനി വേണ്ട

കൊടുംവിഷം ഇനി വേണ്ട

പി കരുണാകരന്‍ എംപി

(ദേശാഭിമാനി യിൽ നിന്ന് )

1950 ലാണ് അമേരിക്കയില്‍ എന്‍ഡോസള്‍ഫാനെന്ന ശക്തമായ കീടനാശിനി കണ്ടുപിടിച്ചത്. 2002ല്‍ അമേരിക്കയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഭക്ഷ്യസാധനങ്ങളിലും വെള്ളത്തിലും വായുവിലും വിഷാംശങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. മാത്രമല്ല സാര്‍വദേശീയമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2007 മുതല്‍ സാര്‍വദേശീയ സമൂഹം എന്‍ഡോസള്‍ഫാന്‍ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെയും രാസവസ്തുക്കളുടെയും പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ശക്തമായി. ഈ സന്ദര്‍ഭത്തില്‍ പടിപടിയായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് കനഡ പ്രഖ്യാപിച്ചു. അമേരിക്ക സ്വന്തം മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നിരോധിക്കുകയും കയറ്റുമതി തുടരുകയുംചെയ്തു. 2008ല്‍ നാച്ച്വറല്‍ റിസോഴ്സ് ഡിഫന്‍സ് കൌസിലും ഓര്‍ഗാനിക് കസ്യൂമേഴ്സ് അസോസിയേഷനും വിവിധ കര്‍ഷക സംഘടനകളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. 2008ല്‍ ശാസ്ത്രകാരന്മാര്‍ സംയുക്തമായി നിരോധന ആവശ്യം മുന്നോട്ടുവച്ചു. ജൂലൈയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് സംഘടനകളും ചേര്‍ന്ന് 2002ലെ ഇപിഎ തീരുമാനത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ഒക്ടോബറില്‍ സ്റോക്ക് ഹോം കവന്‍ഷന്റെ റിവ്യൂകമ്മിറ്റി, നിരോധിക്കപ്പെടേണ്ട കീടനാശിനികളില്‍ എന്‍ഡോസള്‍ഫാനെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍, ഇന്ത്യ ഇതിനെതിരായ സമീപനമാണ് സ്വീകരിച്ചത്. 2009ല്‍ ന്യൂസിലന്‍ഡ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. 2008 ജൂണില്‍ ഫിലിപ്പീന്‍സില്‍ താല്‍ക്കാലികമായി നിരോധിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുംചെയ്തു. എന്‍ഡോസള്‍ഫാന്‍ ഗൌരവമായ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് സ്റോക്ക് ഹോം കവന്‍ഷന്റെ റിവ്യൂ കമ്മിറ്റി അംഗീകരിച്ചു. സാര്‍വദേശീയമായി തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതാണെന്ന് അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ പരുത്തി, ഉരുളക്കിഴങ്ങ്, തക്കാളി, ആപ്പിള്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് ഇപിഎ(പരിസ്ഥിതി സംരക്ഷണ ഏജന്‍സി) ചൂണ്ടിക്കാണിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്്. മനുഷ്യഞരമ്പുകളെ ക്ഷീണിപ്പിക്കുകയും ക്രമേണ ശ്വാസസംബന്ധമായ അസുഖം, ഛര്‍ദി, അവയവങ്ങളെ ക്ഷീണിപ്പിക്കല്‍, വയറ്റിളക്കം, ബോധക്ഷയം തുടങ്ങിയവയ്ക്കൊക്കെ കാരണമാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങളില്‍ ബുദ്ധിമാന്ദ്യവും വിവിധ അവയവങ്ങളുടെ വൈകല്യവും പ്രകടമാണ്. പ്ളാന്റേഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് ചര്‍മ സംബന്ധമായ രോഗങ്ങളും കണ്ടുവരുന്നു. ചെറിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചാലും ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തില്‍ കടന്നാലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. എന്‍ഡോസള്‍ഫാന്റെ ഫലത്തെക്കുറിച്ച് മനുഷ്യരിലും മൃഗങ്ങളിലും ചെടികളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലം ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യരുടെ ഉല്‍പ്പാദനശേഷിയെ ബാധിക്കും. ക്യാന്‍സര്‍, ടിബി പോലുള്ള രോഗങ്ങളിലേക്ക് ക്രമേണ ഇത് എത്തിച്ചേരും. കാസര്‍കോട്ട് എന്‍ഐഒഎച്ച് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും അല്ലാത്ത പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍, എന്‍ഡോസള്‍ഫാന്‍തന്നെയാണ് അസാധാരണ രോഗങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2007ല്‍ കാലിഫോര്‍ണിയയിലെ പബ്ളിക് ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങള്‍ക്കടുത്ത് ജീവിക്കുന്ന സ്ത്രീകളില്‍ ആദ്യത്തെ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭധാരണം അലസിപ്പോകുന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ക്യാന്‍സറിന് വഴിതെളിക്കുമെന്ന് പഠനം പറയുന്നില്ലെങ്കിലും ബ്രെസ്റ് ക്യാന്‍സര്‍ ശക്തിപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏറെ സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും വളരെ ദൂരത്തില്‍ സഞ്ചരിക്കുകയുംചെയ്യുന്ന സവിശേഷ കീടനാശിനിയാണ്. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും എന്‍ഡോസള്‍ഫാന്‍ ഡോളും ഒരേപോലെ ഈ പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. ഇവയ്ക്ക് ഒന്‍പതുമാസം മുതല്‍ ആറുവര്‍ഷംവരെ നാശമില്ലാതെ നിലനില്‍ക്കാനുള്ള കഴിവുണ്ടെന്നാണ് ഇപിഎയുടെ പഠനങ്ങള്‍ പറയുന്നത്. 2008ല്‍ അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ അമേരിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ കണ്ട വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. വായു, വെള്ളം, ചെടികള്‍, മത്സ്യം എന്നിവയിലെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പാര്‍ക്കുകള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍നിന്ന് വളരെ ദൂരത്തിലാണ്. 2009ല്‍ സ്റോക്ക് ഹോം കവന്‍ഷനിലെ ശാസ്ത്രകാരന്മാരുടെ വിദഗ്ധസംഘം ചൂണ്ടിക്കാണിച്ചത് "വളരെ ദൂരത്തില്‍ സഞ്ചരിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ മനുഷ്യരുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതുവഴി ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ സാര്‍വദേശീയമായും നടപടി ആവശ്യമാണ്.'' എന്നാണ്. ഇന്ത്യയിലെ ഉല്‍പ്പാദനം ലോകത്തില്‍ ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. എക്സല്‍ ക്രോപ്പ് കേര്‍, എച്ച്ഐഎല്‍, കൊറോമണ്ടല്‍ ഫര്‍ട്ട്ലൈസര്‍ എന്നീ മൂന്ന് പ്രധാനകമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് ഉപയോഗത്തിന് 4500 ടണ്ണും കയറ്റി അയക്കുന്നതിന് 4000 ടണ്ണും ഉല്‍പ്പാദിപ്പിക്കുന്നു. കാസര്‍കോട്ടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളില്‍ അസാധാരണ രോഗങ്ങള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ആദ്യം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും കമ്പനിയുടെ നിര്‍ബന്ധത്തിന്റെയും കോടതി നടപടികളുടെയും ഭാഗമായി ഈ നിരോധനം വലിയൊരളവില്‍ അസാധുവാക്കപ്പെട്ടു. നിയന്ത്രണനടപടികള്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളും ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മറ്റു നടപടികളും നിയന്ത്രിക്കുന്നതിനുവേണ്ടി 1998 ലാണ് ഐക്യരാഷ്ട്ര പാരിസ്ഥിതിക പരിപാടിയുടെ ഭാഗമായി പഠനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2001 മേയില്‍ സ്വീഡനിലെ സ്റോക്ക് ഹോമില്‍ പ്രത്യേക കവന്‍ഷന്‍ ചേര്‍ന്നു. ഇതാണ് കവന്‍ഷന്‍ ഓ പെര്‍സിസ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് അഥവാ പോപ്പ് എന്ന് അറിയപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഫിലിപ്പീന്‍സിലെയും ജനീവയിലെയും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ചര്‍ച്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് 1998ല്‍ കാസര്‍കോട് പെരിയയില്‍ കശുമാവിന്‍തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ലീലാകുമാരിയമ്മ എന്ന സര്‍ക്കാരുദ്യോഗസ്ഥ കോടതിയില്‍ എത്തിയത്. തണല്‍പോലുള്ള സംഘടനകള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. പോപ്പ് കവന്‍ഷന്റെ റിവ്യൂ കമ്മിറ്റി ഓരോ വര്‍ഷവും എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് റിവ്യൂ നടത്തിവന്നിരുന്നു. നിരോധിക്കേണ്ട ലിസ്റില്‍ ഉള്‍പ്പെടുത്തേണ്ട രാസവസ്തുവാണ് എന്‍ഡോസള്‍ഫാനെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 2008ലും 2009ലും നടന്ന യോഗങ്ങളിലും കാര്‍ബണിക രാസ വിഷയങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. ജനീവയില്‍ നടന്ന ആറാമത് സ്റോക്ക് ഹോം കവന്‍ഷനില്‍ 29 അംഗങ്ങളാണ് പങ്കെടുത്തത്. ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ മൂന്നു രാസവസ്തുക്കളെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ആദ്യം മുതല്‍ ഇന്ത്യയും കമ്പനി പ്രതിനിധികളും എന്‍ഡോസള്‍ഫാനെ രക്ഷിക്കാനുള്ള വാദഗതികളാണ് ഉയര്‍ത്തിയത്. ജപ്പാന്‍, കനഡ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച കാര്യം സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും ഇന്ത്യയ്ക്ക് മാറ്റം ഉണ്ടായില്ല. കാസര്‍കോട്ട് 12 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കിയ മാരക രോഗങ്ങളെ സംബന്ധിച്ച് സാര്‍വദേശീയ രംഗത്തെ പഠനങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടും ഇന്ത്യയുടെ പ്രതിനിധി എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുമ്പോള്‍, ഇവരുടെ മുമ്പില്‍ മാനുഷിക പരിഗണനയ്ക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാണ്. 71 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്, എല്ലാ സ്ഥലങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവന്നതുകൊണ്ടുമാത്രമല്ല; ശാസ്ത്രകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ വിഷയം തുടര്‍ച്ചയായി ഉയര്‍ത്തിയതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തിന്റെ പാരിസ്ഥിതിക സംരക്ഷണവും മനുഷ്യന്റെ ആരോഗ്യസംരക്ഷണവും മുന്‍നിര്‍ത്തിയാണ് അതത് ഗവമെന്റുകള്‍ നിരോധിച്ചത്. നിരോധിക്കുന്നതിനാവശ്യമായ എല്ലാ തെളിവും പഠനങ്ങളുടെ ഭാഗമായി നമ്മുടെ മുമ്പിലുണ്ട്. കേരള സര്‍ക്കാര്‍ നിയമിച്ച അച്ചുതന്‍ കമീഷന്റെയും ശിവരാമന്‍ കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ കാരണം ഉണ്ടായിട്ടുള്ള അസാധാരണ രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നാച്വറല്‍ ഇന്‍സ്റിസ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് നടത്തിയ പഠനം അതീവ പ്രാധാന്യമുള്ളതാണ്. അവര്‍ മണ്ണ്, വായു, വെള്ളം, ചെടികള്‍, രക്തം, അമ്മയുടെ മുലപ്പാല്‍ തുടങ്ങി വിശദമായ പരിശോധന നടത്തി കണ്ടെത്തിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കാസര്‍കോടിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്ന അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ദുബെകമീഷനിലെ എട്ട് അംഗങ്ങളില്‍ അഞ്ചുപേരും എന്‍ഡോസള്‍ഫാനെതിരെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കമീഷനിലെ എന്‍ഡോസള്‍ഫാന്‍ പ്രതിനിധികളായ രണ്ട് അംഗങ്ങളും ദുബെയുമാണ് എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ കാര്‍ഷിക വിദഗ്ധനായ ഡോ. ദുബെ കാസര്‍കോട് സിപിസിആര്‍ഐയില്‍ ഡയറക്ടറായിരുന്ന സമയത്താണ് കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ നിര്‍ദേശം നല്‍കിയത്. അദ്ദേഹംതന്നെയാണ് ഇത് സംബന്ധിച്ച് പഠിച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയത് എന്ന കാര്യം യാദൃച്ഛികമാകാം. എന്നാല്‍, അദ്ദേഹത്തിന്റെ കമ്മിറ്റിയിലെ പാരിസ്ഥിതിക ആരോഗ്യ സാമൂഹ്യരംഗത്തെ പ്രഗത്ഭര്‍ ആരും എന്‍ഡോസള്‍ഫാനെ അനുകൂലിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഈ കമ്മിറ്റി രോഗബാധിത പ്രദേശങ്ങള്‍ പോയിട്ടില്ലെന്നുള്ള വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നീട് നിയമിച്ച ഡോ. മിയ കമീഷനാകട്ടെ കൊച്ചിക്ക് അപ്പുറം പോയി പരിശോധന നടത്തിയില്ല, ദുബെയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ എന്‍ഐഒഎച്ചിന്റെ റിപ്പോര്‍ട്ട് ഗവമെന്റിന് മുമ്പില്‍ എത്തിയിട്ടില്ല, പകരം ദുബെയുടെ റിപ്പോര്‍ട്ട് ഭൂരിപക്ഷ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചു. കാസര്‍കോട്ട് വളര്‍ന്നുവന്ന ശക്തമായ ബഹുജന പ്രഷോഭത്തിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. 2004 മുതല്‍ തുടര്‍ച്ചയായി ഈ വിഷയം പാര്‍ലമെന്റില്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. വളര്‍ന്നുവരുന്ന ബഹുജന പ്രഷോഭത്തിന്റെകൂടി ഭാഗമായി എന്‍ഡോസള്‍ഫാന്‍ താല്‍ക്കാലികമായി നിരോധിക്കുന്ന കാര്യം ശരദ് പവാര്‍ കത്തിലൂടെ അറിയിച്ചിരുന്നു. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴും പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴും ഈ വിഷയങ്ങള്‍ കാസര്‍കോട്ടെ എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കാര്യമായി അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് അയ്യായിരത്തോളം അളുകളുടെ പ്രതിഷേധ പ്രകടനം കാസര്‍കോട്ട് നടന്നു. എല്ലാ മേഖലയിലുംപെട്ട ആളുകള്‍ അതില്‍ പങ്കെടുത്തു. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി മരണപ്പെട്ട ഓരോ കുടുംബത്തിനും 50000 രൂപ നല്‍കി. രോഗം ബാധിച്ച ആളുകള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ച് അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കി. സൌജന്യ ചികിത്സ ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ കാരണം ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആളുകള്‍ ഉണ്ടായി എന്നുള്ളത് ഇന്ത്യക്കുതന്നെ മാതൃകയാണ്. ഇനിയും പഠനവും പരിശോധനയുമായി വരുന്നത് സാങ്കേതികത്വംകൊണ്ടാണെങ്കില്‍ പൊറുക്കാം. എന്നാല്‍, രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് കണ്ണ് കാണില്ല; ചെവി കേള്‍ക്കില്ല. പ്രായമുള്ളവര്‍ക്ക് വിവിധ രോഗങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയില്ല. പഠനം നിഷേധിക്കപ്പെട്ട കുട്ടികള്‍, ഭാവിജീവിതത്തെക്കുറിച്ച് സ്വപ്നം കാണാന്‍പോലും കഴിയാത്ത സഹോദരിമാര്‍, ദേഹത്തിലെ വൈകൃതം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ ഇവരെ നോക്കി ഇനിയും പഠനം വേണമെന്ന് പറയുന്നവര്‍ ഉറക്കം നടിക്കുന്നവരാണ്. കാസര്‍കോട്ട് മാത്രമല്ല, ഇടുക്കിയിലും പാലക്കാട്ടും കര്‍ണാടകത്തിന്റെ ചിലഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കുന്നു. ഇവിടെ വേണ്ടത് ഈ മാരകമായ കീടനാശിനിയെ നിരോധിക്കലാണ്. തുടര്‍ച്ചയായി രോഗങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ സൌകര്യങ്ങള്‍ ഈ പന്ത്രണ്ട് വില്ലേജുകള്‍ക്ക് നടുവില്‍ സ്ഥാപിക്കലാണ്. എല്ലാം സൌകര്യങ്ങളോടുംകൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതുപോലെ മരിച്ച അളുകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായവും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക് ആശ്വാസ നടപടികളുമാണ്. ഇത് പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.

ശക്തിപ്പെടുന്ന അമേരിക്കന്‍ മേധാവിത്വം

ശക്തിപ്പെടുന്ന അമേരിക്കന്‍ മേധാവിത്വം

എസ് രാമചന്ദ്രന്‍ പിള്ള

(ചിന്താ വാരികയിൽ നിന്ന്)

അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനംവഴി നേടാനുള്ളതെല്ലാം ഇന്ത്യക്ക് കൈവശമാക്കാന്‍ കഴിഞ്ഞെന്ന പ്രചാരണമാണ് മുതലാളിത്ത പത്രങ്ങള്‍ നടത്തുന്നത്. എന്നാല്‍ നേരെമറിച്ചാണ് കാര്യങ്ങള്‍ നടന്നത്. വ്യാപാരം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുക, സാര്‍വദേശീയ പ്രശ്നങ്ങളില്‍ അമേരിക്കയുടെ ആഗോളതന്ത്രത്തിന് ഇന്ത്യയുടെ പിന്തുണ നേടുക, അമേരിക്കയുടെ വിദേശനയത്തോട് ഇന്ത്യയുടെ വിദേശനയത്തെ പൊരുത്തപ്പെടുത്തുക, അന്യരാജ്യങ്ങളുടെ സ്വാതന്ത്യ്രവും പരമാധികാരവും ഭരണവ്യവസ്ഥയും അട്ടിമറിക്കുന്ന അമേരിക്കയുടെ നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണയും സഹായവും നേടുക തുടങ്ങിയ കാര്യങ്ങളില്‍ ഇന്ത്യയെ അമേരിക്കയ്ക്ക് കൂടുതല്‍ വിധേയമാക്കുകയായിരുന്നു ഒബാമയുടെ സന്ദര്‍ശന ലക്ഷ്യം. ഇവയെല്ലാം അമേരിക്കയ്ക്ക് നേടാനായി എന്നാണ് ഇന്തോ-അമേരിക്കന്‍ സംയുക്ത പ്രസ്താവനയും അനുബന്ധ ചര്‍ച്ചകളില്‍ എത്തിച്ചേര്‍ന്ന ധാരണകളും വ്യക്തമാക്കുന്നത്. ഇന്ത്യയുടെമേലുള്ള അമേരിക്കയുടെ മേധാവിത്വം ശക്തമായി എന്നതാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടെ ഉണ്ടായത്. ഇത് മറച്ചുവെയ്ക്കാനും ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടികളെ വെള്ളപൂശാനുമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രമിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗമായി ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു എന്ന നിലയിലാണ്, ഇന്ത്യയുടെ രക്ഷാസമിതി അംഗത്വത്തിന് അമേരിക്ക നല്‍കിയ പിന്തുണയെ ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത്. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം അമേരിക്കയുടെ നിബന്ധനകളെയും ഒട്ടേറെ മറ്റ് സ്ഥിതിഗതികളെയും ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. അമേരിക്കയുടെ പിന്തുണയ്ക്ക് വലിയ വിലയാണവര്‍ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ വിദേശനയത്തെ അമേരിക്കയുടെ ആഗോളതന്ത്രവുമായും വിദേശനയലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുത്തണമെന്നാണ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒബാമ നടത്തിയ പ്രസംഗത്തിലും ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയിലും ആവശ്യപ്പെട്ടത്. ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കയുടെമുന്നില്‍ ഇന്ത്യയുടെ സ്വതന്ത്രവിദേശനയവും നിലപാടുകളും അടിയറവെച്ചിരിക്കുകയാണ്. അപമാനകരമായ ഈ കീഴടങ്ങലിന് മറപിടിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന ശ്രമം വിജയിക്കുകയില്ല. സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യമുള്ള ഇന്ത്യയിലെ സാമാന്യജനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴടങ്ങല്‍ നയത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവരികതന്നെ ചെയ്യും.

രക്ഷാസമിതിയുടെ ഘടനയില്‍ വരുംകാലത്ത് മാറ്റമുണ്ടാകുമ്പോള്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നുവെന്ന് മാത്രമാണ് ഒബാമ പ്രസ്താവിച്ചത്. ഇതിന് ഇടവരുത്തുംവിധം രക്ഷാസമിതിയുടെ ഘടനയില്‍ മാറ്റമുണ്ടാക്കേണ്ടിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. ഏതെല്ലാം രാജ്യങ്ങളെ സ്ഥിരാംഗങ്ങളായി പുതുതായി ഉള്‍പ്പെടുത്തണമെന്നുള്ളതാണ് അടുത്ത പ്രശ്നം. വലിയ തര്‍ക്കങ്ങള്‍ ഇക്കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അവകാശം ഉണ്ടായിരിക്കുമോ ഇല്ലയോ എന്ന കാര്യത്തിലും ഐക്യരാഷ്ട്ര സഭാംഗങ്ങളില്‍ അഭിപ്രായഐക്യം ഉണ്ടായിട്ടില്ല. ഇതിനെല്ലാമുപരി രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെയും ഐക്യരാഷ്ട്രസഭയിലെ 128 അംഗരാജ്യങ്ങളുടെയും പിന്തുണ ലഭിക്കാതെ സ്ഥിരാംഗത്വം ലഭിക്കുകയില്ല. അമേരിക്കയുടെ പിന്തുണകൊണ്ടുമാത്രം ഇവയെല്ലാം നേടാനാവുകയില്ല. ഇന്ത്യയുടെ സ്വതന്ത്ര നിലപാടുകളെയും മറ്റ് രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യക്ക് നേടാന്‍ കഴിയുന്ന അംഗീകാരത്തെയും ആശ്രയിച്ചാണ് സ്ഥിരാംഗത്വം സംബന്ധിച്ച തീരുമാനമുണ്ടാവുക.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍നിന്ന് അമേരിക്ക ഇനിയും വിമുക്തമായിട്ടില്ല. വ്യാവസായികമാന്ദ്യവും തൊഴിലില്ലായ്മയും ഇപ്പോഴും രൂക്ഷമായി തുടരുന്നു. ഇവയ്ക്കെല്ലാം പരിഹാരംകാണാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷ ഉണര്‍ത്തിയാണ് ഒബാമ അധികാരത്തിലേറിയത്. എന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞില്ല. അതിനാല്‍ ഒബാമയെ അമേരിക്കന്‍ ജനത കൈവിട്ടുകൊണ്ടിരിക്കുകയാണ്. നാട്ടിലെ പാവപ്പെട്ട ജനവിഭാഗങ്ങളുടെ ചുമലുകളിലും വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെമേലും സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം കെട്ടിയേല്‍പിച്ച് രക്ഷപ്പെടാനാണ് യുഎസ് ഭരണവും ബഹുരാഷ്ട്ര കമ്പനികളും ശ്രമിക്കുന്നത്. ഇതിന് ഇന്ത്യയെ കൂടുതല്‍ പാകപ്പെടുത്തുകയായിരുന്നു ഒബാമയുടെ സന്ദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. ഇക്കാര്യത്തില്‍ യുഎസിന് വളരെയധികം നേടാനായി എന്നാണ് ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയും ഒബാമയുടെ സന്ദര്‍ശനകാലത്തുനടന്ന കൂടിയാലോചനകളില്‍ എത്തിച്ചേര്‍ന്ന ധാരണകളും വ്യക്തമാക്കുന്നത്. പ്രതിരോധ ആവശ്യത്തിന് വന്‍തോതില്‍ ആയുധങ്ങള്‍ യുഎസില്‍നിന്ന് വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചു. മാന്ദ്യത്തെ നേരിടുന്ന അമേരിക്കന്‍ വ്യവസായങ്ങളെ രക്ഷപ്പെടുത്താന്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധ കച്ചവടം സഹായിക്കും. ആയുധ വ്യാപാരംവഴി യുഎസില്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടും എന്ന് ഇന്തോ-യുഎസ് സംയുക്ത പ്രസ്താവനയില്‍തന്നെ സമ്മതിക്കുന്നുണ്ട്. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുമെന്നും ഇന്ത്യ സമ്മതിച്ചിരിക്കുന്നു. ഇത്തരം റിയാക്ടറുകളില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാര ബാധ്യതയില്‍നിന്നും യുഎസിലെ ബഹുരാഷ്ട്ര കമ്പനികളെ ഒഴിവാക്കുന്ന സാര്‍വദേശീയ കരാറില്‍ ഇന്ത്യ ഒപ്പ് വെക്കാമെന്നും സംയുക്ത പ്രസ്താവനയില്‍ സമ്മതിച്ചു കൊടുത്തിട്ടുണ്ട്. വന്‍തോതില്‍ ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍നിന്നും ഇന്ത്യ വാങ്ങുന്നതോടെ അമേരിക്കയിലെ ആണവ വ്യവസായ മേഖലയും സജീവമാകും.

ഇന്ത്യയിലേക്ക് യുഎസിന്റെ ഉല്‍പന്നങ്ങള്‍ നിര്‍ബാധം കൊണ്ടു വരുന്നതിന് ഉപകരിക്കുംവിധം വിദേശ വ്യാപാര നിയന്ത്രണ സംവിധാനങ്ങളില്‍ മാറ്റം വരുത്താമെന്നും ഇന്ത്യ സമ്മതം നല്‍കി. ഇതിന്റെ ഫലമായി ഇന്ത്യയിലേക്ക് അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ മലവെള്ളപ്പാച്ചിലുണ്ടാകും. ഇന്ത്യയിലെ കാര്‍ഷിക - വ്യാവസായിക മേഖലകള്‍ കടുത്ത പ്രയാസങ്ങള്‍ നേരിടും. ഇന്ന് തൊഴിലുള്ളവര്‍ തന്നെ തൊഴിലില്ലാത്തവരായി മാറും. അമേരിക്കയുടെ കാര്‍ഷിക - വ്യാവസായിക മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഈ ഏര്‍പ്പാട് ഇന്ത്യയുടെ സാമ്പത്തികമേഖലയ്ക്ക് വലിയ ആഘാതമേല്‍പിക്കും. യുഎസില്‍നിന്നും ഇന്ത്യയിലേക്കുള്ള മൂലധന ഒഴുക്കിന് ഇന്ത്യ കൂടുതല്‍ സൌകര്യം നല്‍കാമെന്നും ധാരണയായി. റീട്ടെയില്‍ വ്യാപാരമേഖലയിലേക്കും ധനമേഖലയിലേക്കും ബഹുരാഷ്ട്ര കമ്പനികളുടെ തള്ളിക്കയറ്റം ഇതുവഴി കൂടുതല്‍ ശക്തമാകും.

ലോക കച്ചവട സംഘടനയുടെ ദോഹവട്ട ചര്‍ച്ചകള്‍ ഇന്ന് സ്തംഭനത്തിലാണ്. ലോക കച്ചവട സംഘടനയുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യയുടെ പല താല്‍പര്യങ്ങളും അപകടത്തിലായിരിക്കുകയാണ്. ലോക കച്ചവട സംഘടനയ്ക്ക് രൂപം നല്‍കിയ കരാര്‍ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അസമമായ ഈ കരാറില്‍ മാറ്റം വരുത്തണമെന്ന ആവശ്യം വികസ്വര രാജ്യങ്ങളുടെ ഇടയില്‍നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. ദോഹവട്ട ചര്‍ച്ചകള്‍ സ്തംഭനത്തെ നേരിടുന്ന പരിതഃസ്ഥിതിയെ ഉപയോഗപ്പെടുത്തി കരാര്‍ തിരുത്തണമെന്ന നീക്കവും വളര്‍ന്നുവരുന്നുണ്ട്. ഇതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിനുപകരം ദോഹവട്ട ചര്‍ച്ചകളെ മുമ്പോട്ടുകൊണ്ടു പോകാന്‍ അമേരിക്കയോടൊപ്പം അണിനിരക്കാമെന്ന് ഇന്ത്യ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലും പല കാര്യങ്ങളിലും തര്‍ക്കങ്ങളുണ്ട്. ഈ തര്‍ക്കങ്ങളില്‍ അമേരിക്കയ്ക്ക് അനുകൂലമായി നിലപാടെടുക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സമ്മതിച്ചിരിക്കുന്നതായി ഇന്തോ - യുഎസ് സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നു. ദോഹവട്ട ചര്‍ച്ചകള്‍ തുടരുന്നതിന് അമേരിക്കയെ പിന്തുണയ്ക്കുക വഴി കാര്‍ഷിക - വ്യാവസായിക മേഖലകളുടെ താല്‍പര്യങ്ങളെ അപകടത്തിലാക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്തത്.

ഇന്ത്യയുടെ കാര്‍ഷികമേഖല ഇന്ന് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇന്തോ - യുഎസ് കാര്‍ഷിക വിജ്ഞാന പ്രാരംഭ കരാര്‍ വഴി അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയില്‍ സ്വാധീനശക്തി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം ശക്തിപ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് വീണ്ടും അനുവാദം നല്‍കിയിരിക്കുന്നു. വ്യാപാരമേഖലയിലും കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്ക്കരണരംഗത്തും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നിര്‍ബാധം കടന്നുകയറാം. നിത്യഹരിത വിപ്ളവത്തിന്റെ പേരില്‍ ഇന്ത്യന്‍ കാര്‍ഷികമേഖലയാകെ അമേരിക്കന്‍ കോര്‍പറേറ്റുകളുടെ കൈകളില്‍ അമരും. റീട്ടെയില്‍ രംഗവും ശീതീകരണമേഖലയും അവര്‍ കൈയ്യടക്കും. കാര്‍ഷികരംഗത്തെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കും.

മറ്റ് സ്വതന്ത്ര രാജ്യങ്ങളുടെ ഭരണസംവിധാനം അട്ടിമറിച്ച് പാവഗവണ്‍മെന്റുകളെ അവരോധിക്കുക അമേരിക്കയുടെ പതിവ് പരിപാടിയാണ്. തങ്ങളുടെ ലോക മേധാവിത്വം ഉറപ്പിക്കുന്നതിനാണ് അമേരിക്ക അട്ടിമറികള്‍ നടത്തുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടക്കുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന പേരിലാണ് അട്ടിമറികള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം പദ്ധതികള്‍ക്ക് ഇന്ത്യയെ പങ്കാളിയാക്കാനും അമേരിക്കയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

ആഗോളതാപനം സംബന്ധിച്ച് യുഎസ് എടുത്തുവരുന്ന നിലപാട് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ മാത്രമല്ല, ലോക ജനതയുടെയാകെ താല്‍പര്യങ്ങള്‍ക്കെതിരാണ്. അമേരിക്കയുടെ നിലപാട് തിരുത്താന്‍ യാതൊരു സമ്മര്‍ദ്ദവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഇന്തോ - യുഎസ് സംയുക്ത പ്രസ്താവനയിലെ ആഗോളതാപനം സംബന്ധിച്ച പ്രതിപാദനം യുഎസ് നിലപാടുകളെ ഫലത്തില്‍ സാധൂകരിക്കുന്ന ഒന്നാണ്.

ഭോപ്പാല്‍ ദുരന്തത്തിന് ഇരയായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനി ശ്രമിക്കുന്നത്. ഇക്കാര്യം ഉന്നയിക്കാനോ പരിഹാരം ഉണ്ടാക്കാനോ ഇന്ത്യാ ഗവണ്‍മെന്റ് ശ്രമിച്ചില്ല.

ഇന്ത്യയെ തങ്ങളോടൊപ്പം അണിനിരത്താന്‍ കഴിഞ്ഞാല്‍ ബഹുധ്രുവത വളരുന്ന ലോക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനാവുമെന്ന് യുഎസിന് അറിയാം. ഏകധ്രുവലോക വ്യവസ്ഥ തുടരുന്നതുകൊണ്ട് അമേരിക്കയ്ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയും. അമേരിക്കയുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ ചങ്ങാത്തം ഏകധ്രുവലോക വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും വികസനനയങ്ങള്‍ ആവിഷ്കരിക്കാനും വിദേശനയങ്ങള്‍ രൂപപ്പെടുത്താനുമുള്ള അവകാശവും എല്ലാം അമേരിക്കക്ക് ഒബാമയുടെ സന്ദര്‍ശനത്തോടെ കൂടുതല്‍ പണയപ്പെട്ടിരിക്കുകയാണ്.

Sunday, November 14, 2010

അമേരിക്കയ്ക്ക് വെള്ളിടി; പാളിപ്പോകുന്ന പശ്ചിമേഷ്യന്‍ തന്ത്രങ്ങള്‍

അമേരിക്കയ്ക്ക് വെള്ളിടി; പാളിപ്പോകുന്ന പശ്ചിമേഷ്യന്‍ തന്ത്രങ്ങള്‍

വിദേശരംഗം പി ഗോവിന്ദപ്പിള്ള


(ദേശാഭിമാനി )

പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരെ ആരംഭിച്ച നിയമവിരുദ്ധ യുദ്ധം ഔപചാരികമായി ആദ്യവര്‍ഷം തന്നെ അവസാനിച്ചു. അമേരിക്കന്‍ സാമ്രാജ്യവാദികളുടെ കടുത്ത എതിരാളിയായിരുന്ന പ്രസിഡന്റ് സദ്ദാം ഹുസൈനെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് പ്രാകൃതരീതിയില്‍ വധിക്കുകയും ചെയ്തതോടെ അമേരിക്കന്‍ ആധിപത്യം അവിടെ പൂര്‍ണമായി. എന്നിട്ടും അവിടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനോ ഭരണം സുഗമമായി നടത്താനോ അമേരിക്കന്‍ സൈന്യത്തിനോ അമേരിക്ക അവരോധിച്ച ചൊല്‍പ്പടിക്കാരായ ഭരണാധികാരികള്‍ക്കോ കഴിഞ്ഞില്ല. ദിവസംതോറുമെന്നപോലെ അനേകംപേരുടെ നിര്യാണത്തില്‍ കലാശിക്കുന്ന സ്ഫോടനങ്ങളും മറ്റ് ചെറുത്തുനില്‍പ്പുകളും തുടരുന്നതായാണ് നിത്യവും മാധ്യമങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് പ്രഹസനത്തിലൂടെ അമേരിക്ക വാഴിച്ച ഭരണാധികാരിയാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി നൂറി-അല്‍ മാലിക്കി. രണ്ടാം ഊഴംകൂടി മാലിക്കിയെ വാഴിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ചില്‍ ഒരു പൊതു തെരഞ്ഞെടുപ്പു കൂടി അമേരിക്കന്‍ മേല്‍നോട്ടത്തില്‍ നടന്നു. ആ തെരഞ്ഞെടുപ്പില്‍ മാലിക്കിയുടെ പക്ഷത്തിനു ഭൂരിപക്ഷം കിട്ടാത്തതുകൊണ്ടും പ്രവര്‍ത്തനക്ഷമമായ ഒരു ഭൂരിപക്ഷത്തിന്റെ പിന്തുണ നേടാന്‍ മറ്റ് നേതാക്കള്‍ക്കും കക്ഷികള്‍ക്കും കഴിയാത്തതുകൊണ്ടും മാലിക്കി ഇടക്കാല പ്രധാനമന്ത്രിയായി കഴിഞ്ഞ എട്ടുമാസവും തുടരുകയായിരുന്നു. ഈ പേരിനുമാത്രം തുടര്‍ന്ന മാലിക്കി ഭരണത്തിന് ഇറാഖില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നതില്‍ അത്ഭുതമില്ല. അമേരിക്കയുടെ ചൊല്‍പ്പടിക്കാരനാണ് താനെന്ന ദുഷ്പേര് ജനങ്ങളുടെ എതിര്‍പ്പിനു കാരണമാണെന്നു ബോധ്യപ്പെട്ട മാലിക്കി അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പിന്മാറണമെന്നുതുടങ്ങി സാമ്രാജ്യവാദികള്‍ക്ക് ഹിതകരമല്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതനായി. അപ്പോഴേക്കും മാലിക്കിയെ കൊണ്ട് തങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലെന്ന് ബോധ്യമായ അമേരിക്ക മാലിക്കിയെ മാറ്റി പകരം ആരെയെങ്കിലും ആ സ്ഥാനത്ത് അവരോധിക്കാന്‍ ശ്രമിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 163 സ്ഥാനം വേണം. മാലിക്കിക്ക് 89 സീറ്റാണ് ലഭിച്ചത്. എതിരാളിയായിരുന്ന മുഖ്ദതാ അലിസദര്‍ എന്ന നേതാവിന്‍ കീഴില്‍ ഇറാഖി പാര്‍ടിക്ക് 91 സീറ്റും ലഭിച്ചു. അതുകൂടി ചേര്‍ന്നാല്‍ ഭൂരിപക്ഷമാകും. അമേരിക്കയുടെ സകല മോഹങ്ങളെയും തകിടംമറിക്കുന്ന ഈ സഖ്യത്തിന്റെ ശില്‍പ്പി യഥാര്‍ഥ ഇറാന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമ്മദി നെജാദ് ആണെന്നത് അമേരിക്കയ്ക്ക് വലിയ ഇരുട്ടടിയായിപ്പോയി. ഇറാന്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ വിജയകരമായി നടത്തിയ 1979ലെ ഇസ്ളാമിക് വിപ്ളവത്തിനുശേഷം അമേരിക്കന്‍ സാമ്രാജ്യവാദികളും ഇറാനും ബദ്ധശത്രുക്കളായാണ് കഴിഞ്ഞുവന്നത്. ലബനന്‍, ഇസ്രയേല്‍, പലസ്തീന്‍, ഇറാഖ് തുടങ്ങിയ പ്രശ്നത്തിലെല്ലാം ഇറാന്‍ ഇടപെടുകയും അമേരിക്കയെ ഒറ്റപ്പെടുത്തി പുറന്തള്ളാനുമുള്ള ശ്രമങ്ങളില്‍ സജീവമാണ്. പ്രസിഡന്റ് ബുഷിന്റെ കുപ്രസിദ്ധമായ 'തിന്മയുടെ അച്ചുതണ്ടില്‍' (ആക്സിസ് ഓഫ് ഈവിള്‍) താക്കോല്‍സ്ഥാനം ഇറാനാണ്. ഇറാന് അനുകൂലമായ സര്‍ക്കാര്‍ ബാഗ്ദാദില്‍ വരുന്നതിനേക്കാള്‍ വലിയ തിരിച്ചടി പശ്ചിമേഷ്യയില്‍ അവര്‍ക്ക് കിട്ടാനില്ല. ഇറാഖില്‍ ഉപജാപങ്ങള്‍ നടത്തി ആധിപത്യം തുടരാനുള്ള അമേരിക്കയുടെ ശ്രമം 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന ചിരപുരാതനമായ സാമ്രാജ്യത്വ തന്ത്രമാണ്. ഇറാഖിലെ മൂന്നുകോടിയോളം വരുന്ന ജനസംഖ്യയില്‍ 65 ശതമാനം ഷിയാ വംശജരാണ്. സുന്നികള്‍ 30 ശതമാനത്തോളമേ വരൂ. ഈ രണ്ടുകൂട്ടരെയും തമ്മില്‍ തല്ലിച്ചുഭരിക്കുക എന്നതാണ് അമേരിക്കന്‍ തന്ത്രം. ഇറാനും ഇറാഖും തമ്മിലുള്ള ഈ പുതിയ ബന്ധം സുന്നികളെയും ഷിയാകളെയും യോജിപ്പിച്ച് രാഷ്ട്രത്തിന്റെ ഐക്യത്തിനു ഭദ്രത നല്‍കുകയും അമേരിക്കയെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഇതിനേക്കാളൊക്കെ അമേരിക്കയ്ക്ക് കനത്ത പ്രഹരമായത് ഇറാഖിലും തുര്‍ക്കിയിലും സിറിയയിലും ഇറാനിലുമായി വ്യാപിച്ചുകിടക്കുന്ന കുര്‍ദുകളെ ഇറാഖി സര്‍ക്കാരിന്റെ ബന്ധുക്കളാക്കി മാറ്റിയതാണ്. ഈ വിവിധ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ കുര്‍ദുകള്‍ മുസ്ളിങ്ങള്‍ തന്നെയാണെങ്കിലും അവര്‍ക്ക് സ്വന്തമായ രാഷ്ട്രമില്ല. ഒരുതരം ഗോത്രവര്‍ഗക്കാരാണ് അവര്‍. ഈ ഗവമെന്റുകളുടെയെല്ലാം എതിര്‍പ്പിനെ നേരിട്ടും സ്വന്തമായ ഒരു ദേശീയ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള സമരത്തിലാണ് അവര്‍. അമേരിക്ക അവര്‍ക്ക് ആയുധങ്ങള്‍ വിറ്റ് പണം കൊയ്യുന്നുണ്ടെങ്കിലും അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ രാഷ്ട്രീയസഹായമൊന്നും ചെയ്യാറില്ല. അതുകൊണ്ട് കുര്‍ദുകള്‍ അമേരിക്കയെയും ശത്രുക്കളായി കാണുന്നു. അഹമ്മദി നെജാദിന്റെ നേതൃത്വത്തില്‍ ഇറാന്‍ ഇടപെട്ട് ഇറാഖിലെ കുര്‍ദ് ന്യൂനപക്ഷത്തെ സര്‍ക്കാരിന് അനുകൂലമായി മാറ്റിയതോടെ പുതുതായി രൂപംകൊള്ളാന്‍ പോകുന്ന സഖ്യകക്ഷി സര്‍ക്കാരിന് ദേശീയ വിശാലസഖ്യത്തിന്റെ സ്വഭാവം കൈവരുന്നത് അമേരിക്കയുടെ പശ്ചിമേഷ്യന്‍ തന്ത്രങ്ങളെയാകെ അവതാളത്തിലാക്കുകയും ഇറാന്റെ മേല്‍ക്കൈ സ്ഥാപിക്കുകയും ചെയ്യുന്നു. ആകെ 43 സീറ്റ് പാര്‍ലമെന്റിലുള്ള കുര്‍ദുകളുടെ നേതാവ് മസൂദ് ബസാനിയുമായുള്ള സഖ്യം പശ്ചിമേഷ്യയുടെ ഹൃദയഭാഗത്ത് ഒരു അമേരിക്കന്‍വിരുദ്ധ കോട്ട പടുത്തുയര്‍ത്തുന്നു. പശ്ചിമേഷ്യന്‍ ഭാവി നേരത്തെ സൂചിപ്പിച്ചതുപോലെ ഈ പുതിയ അമേരിക്കന്‍വിരുദ്ധ ശക്തികേന്ദ്രത്തിന്റെ അലകള്‍ ഇറാഖില്‍ ഒതുങ്ങുന്നില്ല. ഇറാനെ അനുകൂലിക്കുന്ന ഹിസ്ബുള്ള ലെബനനിലും ഇസ്രയേലിലും പലസ്തീനിലും ശക്തിയാര്‍ജിച്ചു വരികയാണ്. അമേരിക്ക ഭീകരവാദികളെന്നു പറഞ്ഞ് ആക്ഷേപിക്കുന്ന പല ഗ്രൂപ്പുകളും ഈ മേഖലയിലാകെ പടര്‍ന്നുപിടിക്കുകയാണ്. പലസ്തീനില്‍ തന്നെ യാസര്‍ അറഫാത്ത് സ്ഥാപിച്ച പലസ്തീന്‍ വിമോചന സംഘടന (പിഎല്‍ഒ)യെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍കഴിഞ്ഞ മറ്റൊരു സമരസംഘടന ഉയര്‍ന്നുവന്നിട്ടുണ്ട്. അവരുമായി ഒരുവിധത്തിലും ബന്ധപ്പെടുകയില്ലെന്നാണ് അമേരിക്കയുടെയും ഇസ്രയേലിന്റെയും നിലപാട്. സമാധാന ചര്‍ച്ചകളില്‍നിന്ന് തെരഞ്ഞെടുപ്പിലൂടെ കരുത്തുതെളിയിച്ച വിഭാഗങ്ങളെപ്പോലും ഒഴിച്ചുനിര്‍ത്തുമെന്നാണ് അവരുടെ വാശി. തുടക്കംതൊട്ടേ അമേരിക്കന്‍വിരുദ്ധ ചേരിയിലായ ഇറാനിയന്‍ ഇസ്ളാമിക റിപ്പബ്ളിക് ഈ പുതിയ സാഹചര്യത്തില്‍ പശ്ചിമേഷ്യ മുഴുവനും വിമോചന നേതൃത്വം ഏറ്റെടുക്കുന്ന പ്രതീതിയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇത്ര വലിയ തിരിച്ചടിക്ക് ജോര്‍ജ് ബുഷ് എന്നല്ല ബറാക് ഒബാമ പോലും തയ്യാറായിരുന്നില്ല. അങ്ങനെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ സമവാക്യങ്ങളെല്ലാം തിരുത്തലിനു വിധേയമായിരിക്കുന്നു. ഹിന്ദു പത്രം അതിന്റെ മുഖപ്രസംഗത്തില്‍ (12-11-10) പറഞ്ഞതുപോലെ ഈ സംഭവവികാസങ്ങളില്‍ സന്തോഷിക്കുകയും അവയെ സ്വാഗതംചെയ്യുകയുമാണ് ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നത്.

Monday, November 8, 2010

ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ വന്ന ലേഖനങ്ങളും മറ്റും

ഒബാമയുടെ ഇന്ത്യാ സന്ദർശനവേളയിൽ വന്ന ലേഖനങ്ങളും മറ്റും ( ദേശാഭിമാനിയിൽനിന്ന്‌ )

ഒബാമയുടെ വാക്കും പ്രവൃത്തിയും

സീതാറാം യെച്ചൂരി

ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മോടിപിടിപ്പിച്ചിരിക്കയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ എംപിമാരെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോള്‍ ഒബാമ എന്ത് പറയുമെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. നല്ല പ്രഭാഷകനായ ഒബാമയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് നാം ഇതിനകംതന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഒബാമയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ മുമ്പേ തുടങ്ങിയതാണ്. ഇന്ത്യയില്‍നിന്ന് എന്താണ് അമേരിക്ക പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തീട്ടൂരമടങ്ങുന്ന കത്ത് ഒബാമ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അയച്ചിരുന്നു. ചില പ്രതിരോധ കരാറുകളും ടെലികോം ഇടപാടും ആണവ വ്യാപാരവും മാത്രമല്ല, അമേരിക്കയുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ വിപണിസാധ്യത തുറന്നിടുക എന്ന ആവശ്യവും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സമ്മര്‍ദങ്ങള്‍ക്ക് ഇന്ത്യ കീഴടങ്ങുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. ലോക വ്യാപാരസംഘടനയുടെ ദോഹവട്ട ചര്‍ച്ചയിലൂടെ തകര്‍ച്ചയിലായ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും ജനങ്ങളുടെ ദുരിതവും കൂടുതല്‍ രൂക്ഷമാക്കുന്ന സമീപനമാണ് ഒബാമയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്്. അടുത്തിടെ നടന്ന ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ക്കായുള്ള (എംഡിജി) ഉച്ചകോടിയില്‍ ഒബാമ നടത്തിയ പ്രഖ്യാപനത്തിന് വിരുദ്ധമായ സമീപനമാണ് ഇന്ത്യയോട് സ്വീകരിക്കുന്നത്. ഉച്ചകോടിയില്‍ കവിതയൊഴുകുന്ന വാക്കുകളിലൂടെ ഒബാമ പ്രഖ്യാപിച്ചു: " ഒരു പുതിയ സഹസ്രാബ്ദത്തിന്റെ പ്രഭാതത്തില്‍, നമ്മള്‍ മഹത്തായ ഒരു ലക്ഷ്യത്തിന് രൂപംകൊടുത്തിരിക്കയാണ്. കൊടിയ ദാരിദ്യ്രത്തിന്റെ അനീതിയില്‍നിന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നമ്മുടെ സഹോദരങ്ങളെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. അന്താരാഷ്ട്രസമൂഹം ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ ചെയ്താല്‍ നമുക്ക് പല വികസനലക്ഷ്യങ്ങളും നഷ്ടമാകും. ഇത് ഒരു സത്യമാണ്.'' ഒബാമയുടെ വാക്കുകളിലെ ആത്മാര്‍ഥത പ്രവൃത്തിയിലില്ല. ലോകത്തെ ദാരിദ്യ്രവും രോഗവും കുറച്ച് പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നതാണ് എംഡിജിയിലൂടെ ഉദ്ദേശിച്ചത്. ദാരിദ്രത്തിന്റെയും പട്ടിണിയുടെയും നിരക്ക് കുറയ്ക്കാനുള്ള ലക്ഷ്യപ്രഖ്യാപനത്തെ 191 രാജ്യങ്ങള്‍ അംഗീകരിക്കുകയും 147 രാജ്യങ്ങളിലെ ഗവമെന്റുകള്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. 1990 നെ അടിസ്ഥാനമാക്കി ഇവ 2025ല്‍ കുറച്ചുകൊണ്ടുവരാനാണ് ലക്ഷ്യമിട്ടത്. ശിശുമരണനിരക്ക് മൂന്നില്‍ രണ്ടായും ഗര്‍ഭിണികളുടെ മരണനിരക്ക് നാലില്‍ മൂന്നായും കുറയ്ക്കുന്നതോടൊപ്പം എല്ലാവര്‍ക്കും സാര്‍വത്രികമായ പ്രാഥമികവിദ്യാഭ്യാസം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. എന്നാല്‍, 1990നും 2008നുമിടയില്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ അവലോകനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മാത്രമല്ല, 2010ലെ യുഎന്‍ റിപ്പോര്‍ട്ടില്‍ സ്ഥിതി ഏറെ ദയനീയമാണെന്നും ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ കണക്കുപ്രകാരം ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത് ആഗോളസാമ്പത്തികമാന്ദ്യം അഞ്ച് കോടി ജനങ്ങളെകൂടി 2009ല്‍ കൊടിയ ദാരിദ്യ്രത്തിലേക്ക് തള്ളിവിട്ടെന്നാണ്. 2010 അവസാനത്തോടെ ഇത് 6.4 കോടിയായി ഉയരും. മാന്ദ്യത്തിന് പിന്നാലെ സാമ്പത്തികവളര്‍ച്ച പൂര്‍വസ്ഥിതിയിലെത്തിയാലും 2015ലും 2020ലും ദാരിദ്യ്രത്തിന്റെ നിരക്ക് കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ദാരിദ്യ്രം ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടില്ല. 1990ല്‍ ജനസംഖ്യയുടെ 37.2 ശതമാനം ദാരിദ്യ്രരേഖയ്ക്ക് താഴെയായിരുന്നു. ഇത് 2015ല്‍ 18.5 ശതമാനമാക്കാനായിരുന്നു ലക്ഷ്യമിട്ടത്. 22 ശതമാനത്തിലെത്തിക്കാന്‍ പോലും സാധിക്കില്ലെന്നാണ് കാണുന്നത്. പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 2015ല്‍ 26.8 ശതമാനമാക്കി കറയ്ക്കുകയായിരുന്നു ലക്ഷ്യം. 40 ശതമാനത്തിന്റെ നിലവാരത്തിലെത്താന്‍പോലുമാകില്ല. ശിശുമരണ നിരക്ക്, പ്രസവസമയത്തെ സ്ത്രീകളുടെ മരണനിരക്ക് എന്നിവ കുറയ്ക്കാനുള്ള ലക്ഷ്യവും കൈവരിക്കാനാകില്ല. നമ്മുടെ ജനസംഖ്യയുടെ 51 ശതമാനത്തിനും ശുചീകരണസംവിധാനവും ആരോഗ്യസംരക്ഷണസൌകര്യങ്ങളുമില്ല. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാന്‍ രൂപീകരിച്ച ഫണ്ടിലേക്ക് വികസിതരാജ്യങ്ങള്‍ അവരുടെ മൊത്ത ദേശീയവരുമാനത്തിന്റെ 0.7 ശതമാനം സംഭാവന നല്‍കാമെന്ന് 2002ല്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ, പല രാജ്യങ്ങളും ഇതില്‍നിന്ന് പിന്മാറി. പട്ടിണിമാറ്റാന്‍ യത്നിക്കണമെന്ന് പറയുന്ന ഒബാമ പ്രസിഡന്റായിരിക്കുമ്പോള്‍ അമേരിക്കപോലും വാഗ്ദാനം നിറവേറ്റിയില്ല. 2009ല്‍ അമേരിക്ക ഫണ്ടിലേക്ക് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 0.2 ശതമാനമാണ് നല്‍കിയത്. യൂറോപ്യന്‍ യൂണിയന്റെ സംഭാവന മൊത്തദേശീയ വരുമാനത്തിന്റെ (ജിഎന്‍ഐ) 0.48 ശതമാനവും. സഹസ്രാബ്ദലക്ഷ്യം കൈവരിക്കാന്‍ ആഗോളതലത്തിലും ഇന്ത്യയിലും ഇന്ന് നടപ്പാക്കുന്ന നയം ഉപേക്ഷിച്ച് പുതിയ സമീപനം സ്വീകരിക്കണം. വര്‍ധിച്ചുവരുന്ന അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ നയംമാറ്റവും ഗവമെന്റുകളുടെ ഇടപെടലുകളും അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യക്ഷേമത്തിനുള്ള അണ്ടര്‍സെക്രട്ടറി ഷാ സുയോങ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമ്പന്നനും ദാരിദ്രനും തമ്മിലും ഗ്രാമീണജനതയും നഗരവാസികളും തമ്മിലുമുള്ള അസമത്വങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഭൂമിശാസ്ത്രം, ലിംഗം, പ്രായം, വംശീയ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള അസമത്വങ്ങളും വര്‍ധിച്ചുവരുന്നു. ഇത് പരിഹരിക്കാന്‍ ആഗോളതലത്തിലും ഇന്ത്യയിലും സമൂലമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. സാമ്പത്തികമാന്ദ്യം മറികടക്കാന്‍ അമേരിക്ക വ്യവസായ-വാണിജ്യ-ബാങ്കിങ് മേഖലയിലെ 12.2 ലക്ഷം കോടി ഡോളിന്റെ ബാധ്യത എഴുതിത്തള്ളിയെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നടപ്പുസാമ്പത്തികവര്‍ഷത്തെ (2009-10) ബജറ്റില്‍ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് 5,02,299 കോടി രൂപയുടെ നികുതി ഇളവുകളാണ് അനുവദിച്ചത്്. കോര്‍പറേറ്റുകളുടെ ലാഭത്തിനായി അനുവദിച്ച പണം പൊതുമേഖലയുടെ നിക്ഷേപമായും അടിസ്ഥാനസൌകര്യത്തിനും വിനിയോഗിച്ചിരുന്നെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമായിരുന്നു. അതുവഴി ആഭ്യന്തരവിപണിയുടെ വിപൂലീകരണവും സാമ്പത്തികവളര്‍ച്ചയും സാധ്യമായിരുന്നു. ഇത് ദാരിദ്യ്ര- പോഷകാഹാരക്കുറവിന്റെ നിരക്ക് കുറച്ച് ജനങ്ങളുടെ ജീവിതസൂചിക ഉയര്‍ത്തി. നയംമാറ്റത്തിന്റെ അനിവാര്യതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ധനവിപണിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കൂടുതല്‍പേരെ കൊടിയ ദാരിദ്യ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്ന വിലക്കയറ്റത്തിന് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളുടെയൂം അവശ്യസാധനങ്ങളുടെയും ഊഹക്കച്ചവടം അവസാനിപ്പിക്കുന്ന നയമാറ്റം വേണം. ലോകവ്യാപാരസംഘടനയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളിലും കാലാവസ്ഥ വ്യതിയാന ചര്‍ച്ചയിലും വികസിതരാജ്യങ്ങള്‍ അവരുടെ പ്രഖ്യാപനങ്ങള്‍ പാലിക്കാതെ വികസ്വര രാജ്യങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ഊര്‍ജാവശ്യങ്ങള്‍ക്കുനേരെയും കണ്ണടയ്ക്കുകയാണ്. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാനുള്ള പിന്നോക്കരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്ക് തടയിടുന്ന ഇരട്ടത്താപ്പ് നയമാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ കൈക്കൊള്ളുന്നത്്. സഹസ്രാബ്ദ വികസനലക്ഷ്യം കൈവരിക്കാനായി വികസിതരാജ്യങ്ങളുടെ നയസമീപനത്തില്‍ കാതലായ മാറ്റംവരുത്താനുള്ള നേതൃപരമായ പങ്ക് നൊബേല്‍ ജേതാവായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നിര്‍വഹിക്കുമോ എന്ന് പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഇന്ത്യന്‍ജനതയ്ക്ക് അറിയേണ്ടത്. വാക്കും പ്രവൃത്തിയും തമ്മില്‍ അന്തരമില്ലെന്ന് തെളിയിക്കാനുള്ള അവസരംകൂടിയാണ് ഒബാമയ്ക്ക് ഇന്ത്യാ സന്ദര്‍ശനം.

******************************************************

ഒബാമ ഇന്ത്യക്ക് ആരാണ്?

പ്രഭാവര്‍മ

'ചര്‍ച്ചചെയ്യാന്‍ പേടിയരുത്, ചര്‍ച്ച പേടിച്ചാവുകയുമരുത്' എന്ന് 1961ല്‍ ജോ എഫ് കെന്നഡി പറഞ്ഞത് ബറാക് ഒബാമ സന്ദര്‍ശനത്തിനെത്തുമ്പോള്‍ ഡോ. മന്‍മോഹന്‍സിങ് ഓര്‍മിക്കുന്നത് നന്ന്. ചര്‍ച്ചയ്ക്കെടുക്കുന്ന വിഷയങ്ങളേക്കാള്‍ പ്രാധാന്യമുള്ളവയാകും ചര്‍ച്ചയ്ക്കു പുറത്തുനില്‍ക്കുന്ന വിഷയങ്ങള്‍ എന്നത് ഏതാണ്ടുറപ്പായിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഉഭയരാഷ്ട്ര ചര്‍ച്ചകളെക്കുറിച്ച് കെന്നഡി പറഞ്ഞ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം, ഇരട്ട സാങ്കേതികജ്ഞാനത്തിന്റെ കയറ്റുമതിക്കുള്ള നിരോധനം നീക്കല്‍, ജെകെഎല്‍എഫ് നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിലൂടെ അമേരിക്ക നടത്തുന്ന ഇടപെടല്‍, ലോകബാങ്കില്‍നിന്ന് സഹായം വേണമെങ്കില്‍ ഡൌ കമ്പനിക്കെതിരായി നടപടി എടുക്കില്ലെന്ന് ഉറപ്പ് കൊടുത്തുകൊള്ളണമെന്ന വ്യവസ്ഥ, ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയ അമിത ലൈസന്‍സ് ഫീ, സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ഏജന്റായ ഡേവിഡ് ഹെഡ്ലിയെ വിട്ടുതരല്‍ എന്നിവയൊക്കെയാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ചര്‍ച്ചയില്‍ ഉയര്‍ന്നുവരേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍. എന്നാല്‍, ഇത്രതയും അതേപടി മാറ്റിവച്ച് സൈനിക-സാമ്പത്തിക-വ്യാപാര ബന്ധങ്ങളിലേക്ക് ചര്‍ച്ചയെ പരിമിതപ്പെടുത്തുക എന്നതാണ് ഒബാമയുടെ താല്‍പ്പര്യം. ഒബാമയുടെ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനുള്ള വിധേയത്വ മാനസികാവസ്ഥയിലാണ് ഡോ. മന്‍മോഹന്‍സിങ്. അതുകൊണ്ടാണ് കെന്നഡിയുടെ വാക്കുകള്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കേണ്ടിവരുന്നത്. ി ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുമുമ്പുതന്നെ ഒബാമ രക്ഷാസമിതിയിലെ ഇന്ത്യയുടെ അംഗത്വകാര്യത്തിലുള്ള നിഷേധാത്മക നിലപാട് പരസ്യമായി വ്യക്തമാക്കി. 'വളരെ പ്രയാസകരമാണത്' എന്നാണ് ഒബാമ പറഞ്ഞത്. സാങ്കേതിക ജ്ഞാനത്തിന്റെ ഇരട്ട ഉപയോഗത്തിനുമേലുള്ള നിരോധനം നീക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞത് 'കുഴപ്പംപിടിച്ച കാര്യമാണത്' എന്നും. അമേരിക്കയുമായി ആണവകരാറുണ്ടാക്കാന്‍ വ്യഗ്രതപ്പെട്ട് നടന്ന ഘട്ടങ്ങളില്‍ ഡോ. മന്‍മോഹന്‍സിങ്, പാര്‍ലമെന്റിലടക്കം പറഞ്ഞത്, ഈ ഇരുകാര്യങ്ങളിലും അമേരിക്ക ഇന്ത്യക്കനുകൂലമായ നിലപാടെടുക്കുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ട് എന്നായിരുന്നു. ഇന്ന്, മന്‍മോഹന്‍സിങ്, ഈ ഇരുകാര്യങ്ങളെയുംകുറിച്ച് പറയുന്നതേയില്ല. അതേസമയം, സുരക്ഷാസമിതിയില്‍ താല്‍ക്കാലികമായ ഉപാംഗത്വം കിട്ടിയതിനെ മഹാകാര്യമായി വാഴ്ത്തുകയുംചെയ്യുന്നു. രക്ഷാസമിതി കാര്യത്തില്‍ സ്ഥിരാംഗങ്ങള്‍ നിശ്ചയിക്കുന്നതേ നടക്കൂ. ഇന്ത്യ സ്ഥിരാംഗമാകുന്നതിനെ എതിര്‍ക്കില്ലെന്ന് ചൈന പറഞ്ഞിട്ടുണ്ട്. ഇന്ത്യയെ പിന്തുണയ്ക്കാമെന്ന് റഷ്യയും ബ്രിട്ടനും പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ എതിര്‍പ്പ് ഒന്നുകൊണ്ടുമാത്രം ഇന്ത്യക്ക് സ്ഥിരാംഗമാകാന്‍ കഴിയുന്നില്ല. അമേരിക്ക നിലപാട് മാറ്റണമെന്ന് ഒബാമയോട് പറയാനുള്ള ധൈര്യം ഈ ദിവസങ്ങളില്‍ മന്‍മോഹന്‍സിങ്ങിനുണ്ടാകുമോ? അതാണ് അടുത്തദിവസങ്ങളില്‍ കാണേണ്ടത്. മന്‍മോഹന്‍സിങ് മഹാകാര്യമായി ഇപ്പോള്‍ അവതരിപ്പിക്കുന്ന താല്‍ക്കാലിക ഉപാംഗത്വം 16 വര്‍ഷങ്ങള്‍ക്കുമുമ്പും ഇന്ത്യക്ക് കിട്ടിയതാണ്. ഇപ്പോള്‍ വീണുകിട്ടിയതാകട്ടെ കസാഖ്സ്ഥാന്‍ പിന്മാറിയതുകൊണ്ടാണ്; അമേരിക്ക തുണച്ചതുകൊണ്ടല്ല. അമേരിക്കയ്ക്ക് അനുകൂലമായി വിദേശനയം മാറ്റിയാല്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ പിന്തുണച്ചുകൊള്ളുമെന്ന യുപിഎ ഗവമെന്റിന്റെ വാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. വിദേശനയം മാറി; പക്ഷേ അമേരിക്ക പിന്തുണയ്ക്കില്ല. ി കശ്മീര്‍പ്രശ്നം അന്താരാഷ്ട്രവല്‍ക്കരിക്കരുതെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. പക്ഷേ, അമേരിക്ക അതുതന്നെ ചെയ്യുന്നു. ഇന്ത്യയിലെ അമേരിക്കന്‍ ഹൈക്കമീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ജെകെഎല്‍എഫ് നേതാവ് യാസിന്‍ മാലിക്കിനെയും ഗീലാനിയെയും ചര്‍ച്ചയ്ക്ക് വിളിക്കുന്നു. ആഭ്യന്തരമന്ത്രി പി ചിദംബരം ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് ചെല്ലാന്‍ കൂട്ടാക്കാത്ത ഇവര്‍ വിനീതരായി അമേരിക്കന്‍ ഹൈക്കമീഷനില്‍ പോയി ചര്‍ച്ച നടത്തുന്നു. ഇന്ത്യന്‍മണ്ണില്‍ വന്നുനിന്ന്, ഇന്ത്യന്‍ ആഭ്യന്തരകാര്യങ്ങളില്‍ ഇങ്ങനെ ഇടപെടാന്‍ എന്തധികാരം എന്ന് ഒബാമയോട് മന്‍മോഹന്‍സിങ് ചോദിക്കുമോ? അതോ, ഒബാമയ്ക്ക് ആവശ്യമുള്ള കാര്യങ്ങള്‍മാത്രം ചര്‍ച്ചചെയ്ത് അദ്ദേഹത്തെ യാത്രയാക്കുമോ? രണ്ടാമത് പറഞ്ഞതേ നടക്കൂ എന്നത് തീര്‍ച്ച. ി മുംബൈ കൂട്ടക്കൊലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ ചാര ഏജന്‍സിയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ട ഏജന്റായ ഡേവിഡ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന ന്യായമായ ആവശ്യം ഒബാമയ്ക്കു മുന്നില്‍ വീണ്ടും വയ്ക്കാന്‍ മന്‍മോഹന്‍സിങ്ങിന് കരുത്തുണ്ടാകുമോ? ഇയാള്‍ ഇന്ത്യയില്‍ കൂട്ടക്കൊലകള്‍ ആസൂത്രണംചെയ്യുന്ന വിവരം മുന്‍കൂട്ടി ലഭിച്ചിട്ടും ഇയാളുടെ പേരുപോലും ഇന്ത്യാ ഗവമെന്റിന് നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിക്കാന്‍ ധൈര്യമുണ്ടാകുമോ? ഹെഡ്ലിയെ വിട്ടുതരില്ല എന്നതാണ് അമേരിക്കന്‍ നിലപാട്. അവിടെച്ചെന്ന് നടത്തിയ ചോദ്യംചെയ്യല്‍ ഫലപ്രദമായിരുന്നില്ല. ഇരുട്ടില്‍ തപ്പുകയാണ് ഇന്ന്, ഇക്കാര്യത്തില്‍ ഇന്ത്യ. ി ലോകബാങ്കില്‍നിന്നുള്ള പ്രത്യേക സഹായപദ്ധതി ലഭിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ആസൂത്രണ കമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്സിങ് അലുവാലിയ ഒബാമയുടെ ഉപദേഷ്ടാവിന് കത്തയച്ചു. ആ സഹായത്തിന് ഒബാമഭരണം ഒരു നിബന്ധനവച്ചു. ഡൌ കെമിക്കല്‍സിനെതിരായ എല്ലാ നിയമനടപടികളും ഇന്ത്യ നിര്‍ത്തിവയ്ക്കണമെന്നതായിരുന്നു ആ നിബന്ധന. ഭോപാല്‍ വിഷവാതക ദുരന്തം ഉണ്ടാക്കിയ യൂണിയന്‍ കാര്‍ബൈഡിനെ ഏറ്റെടുത്ത സ്ഥാപനമാണ് ഡൌ കെമിക്കല്‍സ്്. കാര്‍ബൈഡ് പ്ളാന്റിന് ഘടനാപരമായ തകരാറുണ്ടായിരുന്നതും വിഷമാലിന്യങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുശേഷംപോലും നീക്കാതിരുന്നതും മുന്‍നിര്‍ത്തിയുള്ള പ്രശ്നങ്ങളില്‍ ഡൌ കെമിക്കല്‍സ് കേസ് നേരിടുകയാണ്; നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥമാണ്. ആ ചുമതലകളില്‍നിന്ന് അവരെ ഒഴിവാക്കിക്കൊടുക്കണമെന്നാണ് ഒബാമ ഭരണം പറയുന്നത്. പ്രധാനപ്രതിയായ വാറന്‍ ആന്‍ഡേഴ്സനെ അമേരിക്കയിലേക്ക് രക്ഷപ്പെട്ടുപോകാന്‍ അനുവദിച്ച കോഗ്രസ് ഭരണം, ഈ നിബന്ധനയിലുള്ള പ്രതിഷേധമറിയിക്കാനെങ്കിലും ഈ വേളയില്‍ ധൈര്യംകാട്ടുമോ എന്നതാണറിയേണ്ടത്. ി സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ഐടി കമ്പനികളുടെമേലുള്ള ലൈസന്‍സ് ഫീ ക്രമാതീതമായി ഉയര്‍ത്തി. യുഎസ് കമ്പനികള്‍ അടച്ചുപൂട്ടിയപ്പോള്‍ ആ പഴുതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ ലാഭമുണ്ടാക്കുന്നുവെന്നു പറഞ്ഞായിരുന്നു അവിടത്തെ ഇന്ത്യന്‍ കമ്പനികള്‍ക്കുമേല്‍ ഇങ്ങനെ സാമ്പത്തികാക്രമണം നടത്തിയത്. അത് ആ കമ്പനികളുടെ തകര്‍ച്ചയ്ക്ക് വഴിതെളിക്കുന്നു. അത് നീക്കാന്‍ മന്‍മോഹന്‍സിങ് ആവശ്യപ്പെടുമോ? ി അഫ്ഗാനിസ്ഥാനില്‍ പോയി ഇടപെട്ട് നിത്യേന നൂറുകണക്കിന് അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്ന സ്ഥിതിയുണ്ടാക്കി വച്ചതിനെതിരായി അമേരിക്കയില്‍ ജനവികാരമുയര്‍ന്നു. ഇതേത്തുടര്‍ന്ന് പട്ടാളക്കാരെ അമേരിക്ക കൂടിയതോതില്‍ പിന്‍വലിക്കുകയാണ്. എന്നാല്‍, 'ഭീകരവിരുദ്ധപോരാട്ടം' പൊതുതാല്‍പ്പര്യത്തിലുള്ളതാണെന്നുപറഞ്ഞ് അഫ്ഗാനിലെ അമേരിക്കന്‍ യുദ്ധം ഇന്ത്യയെക്കൊണ്ട് ചെയ്യിക്കാനാണിപ്പോള്‍ ശ്രമം. അമേരിക്ക പിന്‍വലിക്കുന്നത്ര സൈന്യത്തെ ഇന്ത്യ 'പൊതുതാല്‍പ്പര്യ'ത്തിനുവേണ്ടി അവിടേക്ക് അയച്ചുകൊടുക്കണമത്രേ. സാധ്യമല്ലെന്ന് ഒബാമയോട് പറയാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയുമോ? ി ആണവകരാറിന്റെ ഘട്ടത്തില്‍ ഡോ. മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്, ആണവവിതരണ സംഘത്തില്‍ (ന്യൂക്ളിയര്‍ സപ്ളയേഴ്സ് ഗ്രൂപ്പ്) ഇന്ത്യക്ക് അംഗത്വം നേടിത്തരുന്നതിനുള്ള നിലപാട് അമേരിക്ക കൈക്കൊള്ളുമെന്നാണ്. ഇതിന്റെ മുന്നോടിയായി വാസനാര്‍ അറേഞ്ച്്മെന്റ്, ഓസ്ട്രേലിയ ഗ്രൂപ്പ് എന്നിവയിലും ഇന്ത്യ എത്തുമെന്നും അത് വന്‍ വികസനമുന്നേറ്റമുണ്ടാക്കുമെന്നുമാണ്. എന്നാല്‍, ഈ വിഷയങ്ങളൊന്നും ഇപ്പോഴത്തെ സന്ദര്‍ശനത്തിന്റെ അജന്‍ഡയിലില്ല. ി വ ടൂ ത്രി എഗ്രിമെന്റിനു പിന്നാലെ വ ടൂ സിക്സ് എഗ്രിമെന്റ് വരികയാണ്. പോര്‍വിമാനങ്ങളടക്കമുള്ള പടക്കോപ്പുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാനുള്ള കരാറാണിത്. ഫ്രാന്‍സും സ്വീഡനും കുറഞ്ഞവിലയ്ക്ക് നല്‍കുന്ന അതേ ഇനങ്ങള്‍ അമേരിക്കയില്‍നിന്ന് കൂടിയ വിലയ്ക്ക്! ഇന്തോ- യുഎസ് ഡിഫന്‍സ് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റ്, അന്താരാഷ്ട്ര സൈനിക പരിശീലനത്തിനുള്ള ഐഎംഇടി കരാര്‍, ഇന്തോ- യുഎസ് ലോജിസ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ് എന്നിങ്ങനെയുള്ള കരാറുകള്‍ക്കു പിന്നാലെ ഇന്ത്യയെ അമേരിക്കന്‍ സൈനിക പങ്കാളിയാക്കാനുള്ള പുത്തന്‍ കരാറുകളുടെ കരടുരൂപവുമായാണ് ഒബാമ വരുന്നത്. മന്‍മോഹന്‍സിങ് എന്തുചെയ്യും. ഇന്ത്യ മാത്രമല്ല, വികസ്വരരാജ്യങ്ങളാകെ ഇന്ത്യയുടെ നിലപാടിലേക്ക് ഉറ്റുനോക്കുന്നുണ്ട്. നാളെ ഇറാനെ ആക്രമിക്കാന്‍ ഇന്ത്യന്‍മണ്ണ് താവളമായിവേണം അമേരിക്കയ്ക്ക്. ആ യുദ്ധത്തില്‍ ജൂനിയര്‍ പങ്കാളിയായി ഇന്ത്യയെ ചേര്‍ക്കണം. അപ്പോള്‍ ഇരു സൈന്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന പടക്കോപ്പുകളും യുദ്ധവിമാനങ്ങളുംവേണം. ഈ താല്‍പ്പര്യത്തോടെയാണ് അമേരിക്ക അവരുടെ പോര്‍വിമാനങ്ങളും പടക്കോപ്പുകളും വന്‍തോതില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. അതിന് ആക്കംകൂട്ടാനുള്ള കരാറുകളാണ് ഈ സന്ദര്‍ഭത്തിലുണ്ടാവുക. ി വ്യാപാര- വ്യവസായ അജന്‍ഡയാണ് ഈ സന്ദര്‍ശനത്തിന്റെ മറ്റൊരു മുഖ്യാംശം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലായി അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയാകുന്നതാണ് കണ്ടത്. അമേരിക്ക ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യങ്ങളുടെ ലിസ്റില്‍ 25-ാമതായിരുന്നു 2003 വരെ ഇന്ത്യ. എന്നാല്‍, ഇന്ന് ഈ ലിസ്റില്‍ പതിനാലാം സ്ഥാനമായിരിക്കുന്നു ഇന്ത്യക്ക്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നില്ലതാനും. ഈ സന്ദര്‍ശനം ഇറക്കുമതി സംബന്ധിച്ച അവശേഷിക്കുന്ന ഉപാധികളും നിബന്ധനകളുംകൂടി എടുത്തുകളയാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കുന്നതിനുള്ളതാണ് എന്നതും നാം കാണേണ്ടതുണ്ട്. ചില്ലറ വ്യാപാരം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് തുടങ്ങി പ്രതിരോധമേഖലവരെയുള്ളിടങ്ങളില്‍ അമേരിക്കയ്ക്കു മുന്നില്‍ ഇന്ത്യ വാതില്‍ തുറന്നുവയ്ക്കുക എന്നതാകും ബിസിനസ് ചര്‍ച്ചകളില്‍നിന്നുണ്ടാകുന്ന ഫലം എന്നത് നിസ്തര്‍ക്കമാണ്. ി അമേരിക്ക ഒരിക്കലും ഇന്ത്യക്കനുകൂലമായ നിലപാടെടുത്ത ചരിത്രമില്ല, ഹരിസിങ്ങിന്റെയും ഷേഖ് അബ്ദുള്ളയുടെയും നേതൃത്വത്തില്‍ കശ്മീര്‍ ഇന്ത്യന്‍ യൂണിയനോട് ചേര്‍ന്നവേളയില്‍ അന്താരാഷ്ട്രവേദികളില്‍ അതിനെ എതിര്‍ത്ത രാജ്യമാണ് അമേരിക്ക. പാക് അധീനകശ്മീര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച രാജ്യം. ഇന്ത്യ- പാക് പ്രശ്നങ്ങളില്‍ ഇന്ത്യക്കെതിരായി തുടരെ വീറ്റോ പ്രയോഗിച്ച രാജ്യം. രക്ഷാസമിതി പ്രവേശനകാര്യത്തില്‍ ഇന്ത്യയെ എതിര്‍ത്ത രാജ്യം. ബംഗ്ളാദേശ് വിമോചനഘട്ടത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഏഴാം കപ്പല്‍പ്പടയെ അയച്ച രാജ്യം. ഇന്ത്യക്കാരന്‍ യുഎന്‍ സെക്രട്ടറി ജനറലാകുമെന്നുവന്നപ്പോള്‍ അതിനെ തകര്‍ത്ത രാജ്യം. 1974ലും മറ്റും ഉപരോധങ്ങളിലൂടെ ഇന്ത്യയെ ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ച രാജ്യം. ഇത്തരം ചരിത്രമുള്ള അമേരിക്ക ഇന്ത്യയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയുമാണെന്നു കരുതാന്‍ ലോകത്ത് ഒരു കോഗ്രസും ഒരു മന്‍മോഹന്‍സിങ്ങും മാത്രമേയുണ്ടാകൂ. കഴിഞ്ഞദിവസമുണ്ടായ തെരഞ്ഞെടുപ്പു ഫലത്തിലെ പിന്നോട്ടടിയുടെ പശ്ചാത്തലത്തില്‍ ജനപിന്തുണ സമാഹരിക്കാന്‍ ഒബാമ നടത്തുന്ന ഓരോ പ്രവര്‍ത്തനവും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നതരത്തിലാകാനേ വഴിയുള്ളൂവെന്നതും കാണാതിരിക്കേണ്ടതില്ല.

*******************************************************************

അണുശക്തി ഉടമ്പടിയും ഒബാമയുടെ സന്ദര്‍ശനവും

ഡോ. എ ഡി ദാമോദരന്‍

അന്തക ഭേദഗതി” (ഗശഹഹലൃ അാലിറാലി) യുഎസ് കോഗ്രസില്‍ അവതരിപ്പിച്ച പ്രസിദ്ധനായ (!) പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനം വലിയ ആകാംക്ഷയോടെയാണ് വലതുപക്ഷപാര്‍ടികളും അവരുമായി പൊതുവില്‍ യോജിക്കുന്ന പത്രമാധ്യമങ്ങളും കാണുന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ കാതലായ മാറ്റങ്ങള്‍ ഒബാമ സന്ദര്‍ശനത്തോട് അനുബന്ധമായി ഉണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യയെ ഒരു മഹാരാജ്യമായി വളരാന്‍ അമേരിക്കയുടെ കടാക്ഷം ആവശ്യമെന്നു വിശ്വസിക്കുന്നവരില്‍ ഭൂരിഭാഗവും. ഈ ലക്ഷ്യം മുമ്പില്‍ക്കണ്ട് ഇന്ത്യയെ അമേരിക്കയുടെ ഒരു തന്ത്രപരമായ പങ്കാളി ആക്കാന്‍തന്നെ അവര്‍ക്ക് ഒരു വൈക്ളബ്യവും ഇല്ലെന്നര്‍ഥം. അതായത്, സ്വാതന്ത്യ്രലബ്ധിക്കുശേഷം തുടര്‍ന്നുപോന്ന ചേരിചേരാനയം ഉപേക്ഷിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ പുതിയ ഒരു യുഗമാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഈ കാര്യത്തില്‍ തന്നെയാണ് അമേരിക്കയുടെ താല്‍പ്പര്യവും. ഈ തന്ത്രത്തിന്റെ ഭാഗമായേ മുന്‍പറഞ്ഞ ഉടമ്പടിയെയും നമുക്ക് കാണാന്‍ കഴിയൂ. ഊര്‍ജസുരക്ഷ എന്ന മിഥ്യാ സങ്കല്‍പ്പത്തിലൂടെ ഇന്ത്യയെ ഒരു വിധേയ രാജ്യമാക്കുക എന്ന അമേരിക്കയുടെ ലക്ഷ്യം മുന്‍ ഉടമ്പടിയെ സംബന്ധിച്ച അവരുടെ കോഗ്രസില്‍ നടന്ന ചര്‍ച്ചയില്‍ ഉടനീളം കാണാമെന്നര്‍ഥം. ഇന്ത്യയുടെ ചരിത്രത്തില്‍ ഇപ്രകാരം ഒരു രാഷ്ട്രീയവികാസം ഉണ്ടായിട്ടുള്ളത് ഇവിടത്തെ ദേശാഭിമാനികള്‍ മറക്കരുത്. എപതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഈ മാറ്റം 1998 പൊക്രാന്‍ അണുപരീക്ഷണത്തിനു ശേഷമാണ് വളരെയധികം ഊര്‍ജിതപ്പെടുന്നത്. അന്നുമുതലാണ് അടുത്തഘട്ട തന്ത്രപരമായ പങ്കാളിത്തത്തിനുള്ള താല്‍പ്പര്യം (ചടടജ) എന്ന പേരില്‍ ആദ്യമായി അന്നത്തെ ഇന്ത്യ ഗവമെന്റ് ഇന്ത്യ-അമേരിക്ക ചര്‍ച്ചകള്‍ തുടങ്ങിയത്. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിച്ച തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തില്‍ അന്നത്തെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ സ്ട്രോബ് താല്‍ബോട്ട് വിവരിക്കുന്നുണ്ട്. ചുരുക്കത്തില്‍ അന്നുമുതലാണ് എന്തുചെയ്തും ഇന്ത്യയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ അമേരിക്ക ആവിഷ്കരിക്കുന്നതും. ഇതിന്റെ കാതലത്രേ ഇന്ത്യയെക്കൊണ്ട് നിരായുധീകരണ ഉടമ്പടിയിലേക്ക് പടിപടിയായി നയിച്ചതും. പുതിയതായി അധികാരത്തില്‍ വന്ന ഉപസര്‍ക്കാരും അമേരിക്കയുമായി 2005 ജൂലൈ 18നുണ്ടാക്കിയ ഉടമ്പടി അപ്രകാരമുള്ള ഒരു നയരേഖയാണ് എന്ന് ഇതിനകം എല്ലാവര്‍ക്കും സുവിദിതമാണല്ലോ. ഈ ഉടമ്പടിയില്‍ രണ്ടുകാര്യമാണ് ഏറ്റവും പ്രധാനമായവ: (എ) ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്കു വേണ്ടി അണുശക്തി അനിവാര്യമാണ്, അതിനു വേണ്ട എല്ലാ സഹായവും ഇരുരാജ്യങ്ങളിലും നടപ്പിലുള്ള അതത് നിയമങ്ങള്‍ അനുസരിച്ചു അമേരിക്ക ചെയ്യും. (ബി) ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണത്തിനുള്ള പുതിയ രൂപരേഖയുടെ ഭാഗമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുക. ഇവയില്‍നിന്ന് അണുശക്തിയെ സംബന്ധിച്ചുമാത്രമേ ഇവിടെ തുടരുന്നുള്ളൂ. അതിന്റെ തുടര്‍ച്ചയാണല്ലോ അമേരിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ ഹൈഡ് ആക്ടും അതിനുശേഷം വന്ന 123 എഗ്രിമെന്റും, അടുത്തകാലത്ത് തുടങ്ങിയ ഇന്ത്യ-അമേരിക്കന്‍ ഊര്‍ജസംഭാഷണങ്ങളും അതിന്റെ ഭാഗമായി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യത ബില്ലും. ഇവയുടെയെല്ലാം വിവരണങ്ങളിലേക്ക് പോകാന്‍ ഇവിടെ തുനിയുന്നില്ല; അതിനുപകരം, ഈ ഉടമ്പടി നിയമ വ്യവസ്ഥകളുടെ രൊക്കം മിച്ചം ഇന്ന് എവിടെ നില്‍ക്കുന്നു എന്ന് സംക്ഷിപ്തമായി വിവരിക്കാനേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ഇവ ഇപ്രകാരം സംഗ്രഹിക്കാം. (എ) വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പുതുതായി ഒരൊറ്റ പദ്ധതിക്കും കരാര്‍പോലും ആയിട്ടില്ല. അതിനര്‍ഥം 2020ല്‍ പോലും പുതുതായി ഒരു പദ്ധതിയും വരുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്നാണ്. 200 ട യുറേനിയം ഇന്ത്യയില്‍ സംപുഷ്ടീകരിച്ച് എടുക്കാന്‍ റഷ്യയില്‍നിന്നു ലഭിച്ചു എന്ന വസ്തുത ഇവിടെ മറക്കുന്നില്ല; മുന്‍പും ഈ വിധത്തില്‍ റഷ്യ സഹായിച്ചിട്ടുണ്ട്. (ബി) അടുത്ത കാലത്ത് (ആഗസ്ത് 14, 2008) മുന്‍ അണുശക്തി മേധാവിയും പ്രശസ്ത റിയാക്ടര്‍ എന്‍ജിനിയറുമായ അനില്‍ കകോദ്കര്‍ ഇന്ത്യന്‍ അറ്റോമിക് ഇന്‍ഡസ്ട്രിയല്‍ ഫോറത്തിന്റെ വേദിയില്‍ “ങമിമഴശിഴ ചലം ചൌരഹലമൃ ജീംലൃ ജമൃമറശഴാ” എന്ന പ്രഭാഷണത്തില്‍ ഇന്ത്യക്ക് നേരിടേണ്ട പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനമായ കാര്യം മറ്റു രാജ്യങ്ങളില്‍നിന്നു ഇറക്കുമതിചെയ്ത റിയാക്ടറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ സാങ്കല്‍പ്പികമായിത്തന്നെ താങ്ങാനാവുന്ന വിലയില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധ്യമല്ല എന്നാണ്.

ഠീ ൂൌീലേ വശാ, “ീില രീിറശശീിേ ല്ല്യൃയീറ്യ വമ ീ ളൌഹളശഹഹ (യല ശ ഞൌശൈമ, എൃമിരല ീൃ ഡട)…ഠവമ ശ വീൌെഹറ ുൃീറൌരല ലഹലരൃേശരശ്യേ മ മ ൃമലേ ംവശരവ ശ രീാുലശേശ്േല ീൃ രീാുമൃമയഹല ംശവേ വേല ീവേലൃ മഹലൃിേമശ്േല ലഹലരൃേശരശ്യേ ുൃീറൌരശിഴ ീുശീിേ മ വേമ ഹീരമശീിേ…മിറ ക വമ്ല ാമറല ശ രഹലമൃ മിറ ക വേശിസ ാീ ീള വേല ുലീുഹല ൃലരീഴിശ്വല വേമ ശള വേമ വമ ീ വമുുലി വേല്യ വമ്ല ീ ലിൌൃല മ ാൌരവ ഹമൃഴലൃ ുമൃ ീള വേല ൌുുഹ്യ രവമശി ീ യല ാല ളൃീാ ംശവേശി കിറശമ. കള വേല്യ ാമസല വേലശൃ ലൂൌശുാലി മയൃീമറ മിറ യൃശിഴ ശ വലൃല, ക വേശിസ വേലൃല ശ ിീ ംമ്യ ംല രമി ുൃീറൌരല ലഹലരൃേശരശ്യേ മ വേല ൃമലേ ംവശരവ ശ രീാുലശേശ്േല ംശവേ ീവേലൃ ൌുുഹ്യ ീുശീിേ. ണശവീൌേ ൌരവ റീാലശെേര ൌുുഹ്യ രവമശി, വേല്യ രമിിീ ലെ ൌു ിൌരഹലമൃ ുീംലൃ ുഹമി ംശവേ ചൌരഹലമൃ ജീംലൃ ഇീൃുീൃമശീിേ

റഷ്യയും ഫ്രാന്‍സും മുന്‍പറഞ്ഞ വ്യവസ്ഥകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെ നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അമേരിക്കയാണെങ്കില്‍ ഇതിനു നേരെ വിപരീതവും; കാരണം അവര്‍ക്ക് അവിടെത്തന്നെ ഉണ്ടാക്കിയാലേ അവിടത്തെ തൊഴില്‍സാധ്യതയ്ക്ക് മെച്ചം കിട്ടൂ എന്നാണ് അവരുടെ ന്യായം! ഈ പ്രധാന കാര്യത്തില്‍ ഒബാമയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, ഇല്ല തന്നെ. കാരണം അമേരിക്കന്‍ നിയമമനുസരിച്ച് ഇതെല്ലം തീരുമാനിക്കാനുള്ള അധികാരം അതത് കമ്പനികള്‍ക്കാണ്. പ്രസിഡന്റിന് ഇതില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ല. (സി) നമ്മുടെ പാര്‍ലമെന്റ് അടുത്തകാലത്ത് പാസാക്കിയെടുത്ത ആണവബാധ്യത നിയമമനുസരിച്ച് സര്‍ക്കാര്‍ ഉടമയിലുള്ള ന്യൂകിയര്‍ പവര്‍ കോര്‍പറേഷന്‍ മാത്രമേ ഈ രംഗത്തുണ്ടാകുകയുള്ളൂ. ഇങ്ങനെയുള്ള ഒരു നിബന്ധന ഉണ്ടാക്കാന്‍ സാധിച്ചതുതന്നെ പ്രതിപക്ഷത്തിന്റെ ഉറച്ച കാഴ്ചപ്പാടിനനുസരിച്ചാണ്. ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ അനുവദിച്ചുകൂടാ. (സി) പാശ്ചാത്യരാജ്യങ്ങളിലെ ആയിരവും അതിനു മീതെയുമുള്ള (മെഗാവാട്ട്) റിയാക്ടറുകളുടെ ഏറ്റവും പ്രധാനമായ കാലണ്ട്റിയ എന്ന ഭാഗം ഉണ്ടാക്കുന്നത് ജപ്പാനിലുള്ള ഒരു കമ്പനി മാത്രമാണ്. അവരുടെ ഓര്‍ഡര്‍ ബുക്ക് ഇപ്പോള്‍ത്തന്നെ കഴിവില്‍ക്കവിഞ്ഞു കിടക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ഇന്ത്യ പുതിയ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്താല്‍ത്തന്നെ അവയുടെ പ്രായോഗികതയുടെ കാര്യത്തില്‍ ആര്‍ക്കാണ് ബോധ്യം വരിക? കൂടാതെ ജപ്പാനാകട്ടെ എന്‍പിടിയുടെ കാര്യത്തില്‍ ഒരു മാറ്റവും ചെയ്യാന്‍ ഇതുവരെ തയ്യാറുമല്ല, അവര്‍ അത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ മറച്ചുവച്ചിട്ടുമില്ല. ചുരുക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍നിന്നു (ഫ്രാന്‍സ് മാത്രം!) റിയാക്ടറുകള്‍ ലഭിക്കുക എന്നതുമാത്രമല്ല, അവയെ ദേശസാല്‍ക്കരിക്കില്ലെന്ന’ പ്രക്രിയ തീര്‍ത്തും അപ്രായോഗികമാണെന്നു ആര്‍ക്കാണ് ഊഹിക്കാന്‍ കഴിയാത്തത്? (ഡി) അതേസമയംതന്നെ, ഇന്ത്യയില്‍ നമ്മള്‍ സ്വദേശവ്യവസായങ്ങളുമായി സഹകരിച്ച് 540 മെഗാവാട്ട് റിയാക്ടറുകള്‍ താരാപൂരില്‍ സ്ഥാപിച്ചിട്ടുണ്ട്. അവ നന്നായി പ്രവര്‍ത്തിക്കുന്നുമുണ്ട്. നമുക്ക് ഇവ പോരേ? പോരാ എന്ന് എന്താണ് ഇത്ര നിര്‍ബന്ധം? ചുരുക്കിപറഞ്ഞാല്‍ നമ്മുടെ ഇന്നത്തെ അണുശക്തി കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, കൂടംകുളത്ത് റഷ്യയുടെ സഹായത്തോടെ കൂടുതല്‍ റിയാക്ടറുകള്‍ സ്ഥാപിച്ച് രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമത കൂട്ടുക, ഇവയുടെ ആവശ്യത്തിനായുള്ള ഇന്ധനം നമ്മുടെ സഹോദര രാഷ്ട്രങ്ങളില്‍നിന്നു കിട്ടാന്‍ വേണ്ട നടപടികള്‍ എടുക്കുക, ഇവയല്ലേ നാം ചെയ്യേണ്ടത്? ഈ കാര്യങ്ങളിലൊന്നിലും ഒബാമയ്ക്കോ അമേരിക്കയ്ക്കോ ഒന്നും ചെയ്യാനില്ല; അവര്‍ക്ക് (കുറച്ച് കമ്പനികളൊഴികെ) താല്‍പ്പര്യവും കാണാന്‍ വഴിയില്ല. “സുസ്ഥിര വൈദ്യുതി” എന്ന് പേരുപറഞ്ഞ് ഇന്ത്യയെ അവരുടെ ഒരു വിധേയരാജ്യമാക്കാനാണ് ജൂലൈ 18 എഗ്രിമെന്റും അതിന്റെ ഭാഗമായി ഹൈഡ് ആക്ടില്‍ അധിഷ്ഠിതമായ 123 കരാറുകൊണ്ടും അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യയിലെ ഇടതുപക്ഷജനാധിപത്യ ശക്തികള്‍ ഇപ്രകാരമുള്ള എല്ലാ നീക്കങ്ങളെയും നഖശിഖാന്തം എതിര്‍ക്കുകതന്നെ വേണം. പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ വേളയില്‍ നമുക്ക് ഈ പ്രതിജ്ഞ പുതുക്കാം.

************************************************************



ഒബാമ ഇന്ത്യയിലെത്തുമ്പോള്‍

പ്രകാശ് കാരാട്ട്

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ശനിയാഴ്ച ഇന്ത്യയിലെത്തുകയാണ്. ജോര്‍ജ് ബുഷാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ്- 2006ല്‍. അന്ന് രാജ്യമാകെ പ്രതിഷേധം പടര്‍ന്നിരുന്നു. ഇറാഖിനെതിരായ യുദ്ധവും അധിനിവേശവുമാണ് പ്രധാനമായും അന്ന് ബുഷിന്റെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനു കാരണമായത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ബുഷിന്റെ ഭരണം അവസാനിക്കുകയും ബറാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിനെ ലോകം ആശ്വാസത്തോടെയാണ് വരവേറ്റത്. സെനറ്റില്‍ ഇറാഖ് യുദ്ധത്തെ എതിര്‍ത്ത ആഫ്രോ-അമേരിക്കന്‍ യുവാവ് പ്രസിഡന്റ് പദത്തിലേക്കു വന്നത് ലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ബുഷിന്റെ കാലഘട്ടത്തില്‍ തുടര്‍ന്ന നിയന്ത്രണമില്ലാത്ത നവ യാഥാസ്ഥിതിക അധിനിവേശം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ലോകം കാത്തിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തോളമുള്ള ഒബാമയുടെ ഭരണം പ്രതീക്ഷകളേറെയും തകര്‍ക്കുന്നതായിരുന്നു. പ്രവൃത്തിയിലും ശൈലിയിലും മാറ്റം ഉണ്ടായെങ്കിലും അമേരിക്കയുടെ വിദേശനയത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇറാഖില്‍ വിന്യസിച്ചിട്ടുള്ള സേനയെ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും 50,000 പേരടങ്ങുന്ന അമേരിക്കന്‍സേന ഇപ്പോഴും അവിടെ തുടരുകയാണ്. ഇറാഖിലെ എണ്ണസമ്പത്തിന്റെ സിംഹഭാഗവും പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ് സൈനികതാവളം അവിടെ തുടരും. ആണവപ്രശ്നത്തില്‍ ഇറാനെ ലക്ഷ്യമാക്കിയുള്ള നടപടി തുടരുന്ന അമേരിക്ക, യുഎന്‍ സുരക്ഷാ കൌസില്‍ അംഗീകരിച്ച നാലാംവട്ട ഉപരോധം അടിച്ചേല്‍പ്പിക്കാന്‍ നീങ്ങുകയാണ്. പലസ്തീന്‍പ്രശ്നം നീതിപൂര്‍വകമായി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതില്‍ ഒബാമ സര്‍ക്കാര്‍ പരാജയപ്പെട്ടു. അമേരിക്കയിലെ ശക്തരായ ജൂതലോബിയെ പിണക്കാന്‍ താല്‍പ്പര്യമില്ലാത്തതാണ് കാരണം. അധിനിവേശമേഖലയില്‍ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനം കണ്ടില്ലെന്നു നടിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. പാക്-അഫ്ഗാന്‍ തന്ത്രത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെക്കൂടി അയക്കുകയാണ് ഒബാമചെയ്തത്. അഫ്ഗാനിസ്ഥാനിലെ യുഎസ്-നാറ്റോ സേനയ്ക്ക് താലിബാനെ അമര്‍ച്ച ചെയ്യാനായില്ല, മറിച്ച് അഫ്ഗാന്‍ ജനതയുടെ ദുരിതം രൂക്ഷമായി. ക്യൂബയ്ക്കെതിരായ നിയമവിരുദ്ധ സാമ്പത്തിക ഉപരോധവും ഒബാമ സര്‍ക്കാര്‍ തുടരുകയാണ്. ഈ ഉപരോധം അവസാനിപ്പിക്കാന്‍ ക്യൂബയില്‍ 'ജനാധിപത്യ' ഭരണക്രമം വേണമെന്ന മുന്‍ ഉപാധി അമേരിക്കന്‍ ഭരണാധികാരികള്‍ തുടര്‍ച്ചയായി മുന്നോട്ടുവയ്ക്കുകയാണ്. 2009ലെ പ്രാഗ് പ്രസംഗത്തില്‍ സാര്‍വത്രിക ആണവ നിരായുധീകരണം വേണമെന്ന് ആഹ്വാനം ചെയ്തതാണ് അന്താരാഷ്ട്രതലത്തില്‍ ഒബാമയുടെ ഭാഗത്തുനിന്നുണ്ടായ ശ്രദ്ധേയമായ ഏക നടപടി. ഇതിന്റെ തുടര്‍ച്ചയായി റഷ്യയുമായി തന്ത്രപ്രധാന ആയുധ നിയന്ത്രണകരാറില്‍ (സ്റാര്‍ട്ട് 3) അമേരിക്ക ഒപ്പുവച്ചു. കരാര്‍പ്രകാരം ഇരു രാജ്യവും നിലവിലുള്ള ആണവായുധശേഖരത്തിന്റെ മൂന്നിലൊന്ന് വെട്ടിക്കുറയ്ക്കും. എന്നാല്‍, ഈ കരാര്‍ ഇപ്പോഴും യുഎസ് സെനറ്റിന്റെ അംഗീകാരം കാത്തുകിടക്കുകയാണ്. റിപ്പബ്ളിക്കന്മാരായാലും ഡെമോക്രാറ്റുകളായാലും അടിസ്ഥാനപരമായി ആഗോളതന്ത്രത്തിലും വിദേശനയത്തിലും ഒരുമാറ്റവും ഉണ്ടാകുന്നില്ലെന്നാണ് ഒബാമ ഭരണം രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. അമേരിക്കന്‍ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യമാണ് ഇരു കക്ഷികളും ഉയര്‍ത്തിപ്പടിക്കുന്നത്. ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുമായി (9.6 ശതമാനം) അമേരിക്കന്‍ സമ്പദ്ഘടന മല്ലിടുമ്പോഴാണ് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം. വര്‍ധിച്ച തൊഴിലില്ലായ്മയും തുടരുന്ന സാമ്പത്തികമാന്ദ്യവും അമേരിക്കയില്‍ ഒബാമയുടെ ജനപിന്തുണ കുറച്ചു. കഴിഞ്ഞ ദിവസം കോഗ്രസിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്കുണ്ടായ തിരിച്ചടി യില്‍ ഇത് പ്രതിഫലിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ കമ്പോളം പൂര്‍ണമായി തുറന്നുകിട്ടുന്നതിനാണ് അമേരിക്കന്‍ ശ്രമം. ചെറുകിട വ്യാപാരം, കൃഷി തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് നിക്ഷേപത്തിനുള്ള അനുവാദം കിട്ടാന്‍ അമേരിക്ക കാര്യമായി ശ്രമിക്കും. ഇന്ത്യയിലേക്കുള്ള പുറംകരാര്‍ ജോലി നിരുത്സാഹപ്പെടുത്തുന്ന നടപടിയാണ് ഒബാമ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതേസമയം, അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവസരം ഒരുക്കുന്ന സമീപനമാണ് നമ്മുടെ സര്‍ക്കാര്‍ എടുക്കുന്നത്. ഒബാമയുടെ സന്ദര്‍ശനം ഇന്ത്യയില്‍ വ്യത്യസ്ത പ്രതികരണമാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തില്‍ ശക്തമായി സ്വാധീനമുള്ള അമേരിക്കന്‍ അനുകൂല ലോബി ഒബാമയുടെ സന്ദര്‍ശനം അമേരിക്കയും ഇന്ത്യയുമായുള്ള തന്ത്രപ്രധാന സഖ്യം ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഈ സന്ദര്‍ശനത്തെ കാണുന്നത്. അമേരിക്കയുമായുള്ള പ്രതിരോധ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനും പുതിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം കൊണ്ടുവരുന്നതിനും വാദിക്കുകയാണ് ഈ ലോബി. ചൈനയ്ക്കെതിരെ ഇന്ത്യയെ തിരിക്കുകയെന്ന അമേരിക്കന്‍ ലക്ഷ്യത്തോടൊപ്പം നീങ്ങണമെന്ന താല്‍പ്പര്യമാണ് വലതുപക്ഷത്തിനും കോര്‍പറേറ്റ് മാധ്യമങ്ങള്‍ക്കും. ബുഷ് യുഗത്തിനുവേണ്ടി ഓര്‍മകള്‍ അയവിറക്കുന്ന ഒരു വിഭാഗം ഇന്ത്യയിലുണ്ടെന്നത് വിരോധാഭാസമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷാണെന്ന അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി റോനന്‍ സെന്നിന്റെ പ്രസ്താവന ഈ വികാരം ഉള്‍ക്കൊണ്ടാണ്. അമേരിക്കയുമായി സഖ്യത്തിന് ആഗ്രഹിക്കുന്നവരെ ബുഷ് യുഗം അവസാനിച്ചത് നിരാശരാക്കി. അമേരിക്കയുടെ വിശ്വസ്ത തന്ത്രപ്രധാന സഖ്യകക്ഷിയായാല്‍ ഇന്ത്യയെ വന്‍ ശക്തിയാക്കി മാറ്റുമെന്ന ഉറപ്പാണ് ബുഷ് നല്‍കിയത്. അതേസമയം, യുഎന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതിനെ പിന്തുണയ്ക്കാന്‍ ബുഷ് തയ്യാറായതുമില്ല. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച്, ബുഷും ഒബാമയും തമ്മിലെ വ്യത്യാസം ഞങ്ങള്‍ തിരിച്ചറിയുന്നു. അതേസമയം, ആഗോള മേധാവിത്വത്തിനുവേണ്ടിയുള്ള അമേരിക്കയുടെ അടിസ്ഥാനനയത്തിന് നിലകൊള്ളുന്ന ഭരണകൂടത്തിന്റെ തുടര്‍ച്ചയാണ് ഒബാമ സര്‍ക്കാരെന്ന് ഇടതുപക്ഷം മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവസരമായി ഒബാമയുടെ സന്ദര്‍ശനത്തെയും ഉപയോഗിക്കുന്നത്. ഇന്ത്യയുടെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ ശക്തിയോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന അമേരിക്കയുടെ സമ്മര്‍ദത്തിനെതിരെ ഇന്ത്യന്‍ ജനതയുടെ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രധാനമായും ചെറുകിടവ്യാപാരം, കാര്‍ഷികമേഖല, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മര്‍മപ്രധാന മേഖലകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനാണ് അമേരിക്കന്‍ സമ്മര്‍ദം. പതിനായിരക്കണക്കിനു ചെറുകിട കച്ചവടക്കാരുടെ ജീവിതമാര്‍ഗം തകര്‍ക്കുന്ന തരത്തില്‍ വാള്‍മാര്‍ട്ടുപോലുള്ള കുത്തക ബ്രാന്‍ഡുകളെ അനുവദിക്കുന്നതിന് ഒമായുടെ സന്ദര്‍ശനം ഇടയാക്കരുത്. ചെറുകിടമേഖലയിലേക്ക് വിദേശനിക്ഷേപം കൊണ്ടുവരാനാണ് ഇന്ത്യയുടെ വാണിജ്യമന്ത്രിയും യുപിഎ സര്‍ക്കാരിലെ ഒരു വിഭാഗവും ശ്രമിക്കുന്നതെന്ന് ഈ അവസരത്തില്‍ നാം കാണണം. 2005ല്‍ ഒപ്പിട്ട ഇന്തോ-യുഎസ് പ്രതിരോധ ചട്ടകൂട് കരാര്‍ അനുസരിച്ച് അമേരിക്ക മറ്റ് നിരവിധ കരാറുകളില്‍ ഇന്ത്യയോട് ഒപ്പിടാന്‍ ആവശ്യപ്പെടുകയാണ്. ലോജിസ്റിക് സപ്പോര്‍ട്ട് എഗ്രിമെന്റ് (എല്‍എസ്എ), കമ്യൂണിക്കേഷന്‍, ഇന്റര്‍ ഓപ്പറേറ്റബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (സിഐഎസ്എംഒഎ) എന്നിവ ഇന്ത്യന്‍ സൈന്യത്തെ പെന്റഗണിന്റെ സഖ്യസേനയാക്കി മാറ്റുന്നതാണ്. ഇന്ത്യ അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങണമെന്നാണ് ഒബാമ താല്‍പ്പര്യപ്പെടുന്നത്്. സൈനികാവശ്യത്തിന് സി-17 ചരക്കുവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ സമ്മതിച്ചുകഴിഞ്ഞു. 1000 കോടി ഡോളര്‍ ചെലവു വരുന്ന 126 യുദ്ധവിമാനം വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടുന്നതിലാണ് അമേരിക്കയ്ക്ക് വലിയ താല്‍പ്പര്യം. അമേരിക്കയുമായുള്ള സൈനിക സഹകരണത്തെ ഇടതുപക്ഷപാര്‍ടികള്‍ തുടര്‍ച്ചയായി എതിര്‍ക്കുകയാണ്. ഇത്തരം സഹകരണം ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെയും തന്ത്രപരമായ പരമാധികാരത്തെയും ഇല്ലായ്മചെയ്യുന്നതാണ്. ഭോപാല്‍ വാതകദുരന്തത്തിന് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്ന് ഇന്ത്യയിലെത്തുന്ന ഒബാമയോട് നാം തുറന്നുപറയണം. ലോകത്തെ ഏറ്റവും വലിയ വ്യവസായ അപകടങ്ങളിലൊന്നായ ഭോപാല്‍ ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി അമേരിക്കന്‍കമ്പനിയാണ്. മെക്സിക്കന്‍ ഗള്‍ഫ് തീരത്തെ ആഴക്കടലില്‍ എണ്ണ ചോര്‍ച്ച ഉണ്ടായപ്പോള്‍ ദശലക്ഷക്കണക്കിനു കോടി ഡോളര്‍ നഷ്ടപരിഹാരമായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിയില്‍നിന്ന് ഒബാമ ഈടാക്കിയിട്ടുണ്ട്. ഭോപാല്‍ വാതകദുരന്തം വരുത്തിയ നഷ്ടത്തിനും പ്രദേശത്തുനിന്ന് വിഷമാലിന്യങ്ങള്‍ നീക്കുന്നതിനും ഡൌകെമിക്കല്‍സില്‍നിന്ന് എന്തുകൊണ്ട് തുക ഈടാക്കിക്കൂടാ? നാലു പതിറ്റാണ്ടായി പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ നിയമവിരുദ്ധമായി അധീനപ്പെടുത്തി കൈവശംവച്ചിരിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തിന് അമേരിക്ക നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തലാക്കണമെന്നാണ് ഇടതുപാര്‍ടികള്‍ ആവശ്യപ്പെടുന്നത്. ക്യൂബയ്ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കുന്നതിനു പകരം ഇറാനുമായുള്ള ആണവപ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കാന്‍ അമേരിക്ക തയ്യാറാകണം. നവംബര്‍ എട്ടിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധനചെയ്യും. മറ്റ് എംപിമാരോടൊപ്പം ഇടതുപക്ഷ പാര്‍ടിയിലെ എംപിമാരും ഒബാമയുടെ പ്രഭാഷണം കേള്‍ക്കാനെത്തും. എന്നാല്‍, അന്നേ ദിവസം ഇന്ത്യന്‍ജനതയ്ക്ക് അമേരിക്കന്‍ നയങ്ങളോടുള്ള പ്രതിഷേധം അറിയിക്കുന്നതിന് രാജ്യവ്യാപകമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കും. ഒബാമ പറയുന്നത് പാര്‍ലമെന്റ് അംഗങ്ങള്‍ കേള്‍ക്കുന്നതുപോലെ പ്രതിഷേധ ദിനാചരണത്തിലൂടെ ഇടതുപക്ഷം പറയുന്നത് കേള്‍ക്കാന്‍ ഒബാമയും തയ്യാറാകണം.

*****************************************************
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്