‘ദേശീയ ഭയവിതരണ പദ്ധതി’ ഗംഭീര വിജയത്തിലേക്ക്
രവിഷ്കുമാർ(മാധ്യമം, ദിനപ്പത്രം, 28-062017)
ബീഫിെൻറയും വിശ്വാസത്തിെൻറയും പേരിൽ ജനങ്ങളെ വേട്ടയാടി രാജ്യമാകെ ഭീതി പടർത്തുന്ന പ്രവണതക്കെതിരെ ഡൽഹി പ്രസ്ക്ലബിൽ സംഘടിപ്പിച്ച പ്രതിഷേധച്ചടങ്ങിൽ എൻ.ഡി.ടി.വി അവതാരകൻ രവിഷ്കുമാർ നടത്തിയ പ്രഭാഷണം. കാരവൻ റിപ്പോർട്ടർ ബാസിത് മാലിക്കിന് നേരെയുണ്ടായ കൈയേറ്റത്തിെൻറ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധ പരിപാടി
ഇൗയിടെ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ മാധ്യമപ്രവർത്തകർക്ക് മുമ്പാകെ നിരത്തിയ നിർദേശം അത്യധികം അന്ധാളിപ്പുണ്ടാക്കുന്നതായിരുന്നു. ‘മാധ്യമ പ്രവർത്തകൻ നാരദനെ പോലെയാവണം. അപ്രിയസത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാനും പാടില്ല’- ഇതായിരുന്നു അവരുടെ ഉപദേശം. അഥവാ, ഭരണകർത്താക്കളെക്കുറിച്ചാണ് പരാമർശിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ മധുരഭാഷ മാത്രം അവലംബിക്കുക.
വിഷ്ണുഭഗവാെൻറ അരുമ ഭക്തനായാണ് ഇന്ത്യൻ പുരാണങ്ങൾ നാരദമുനിയെ പരിചയപ്പെടുത്തുന്നത്. ‘നാരായണ, നാരായണ എന്ന മന്ത്രം സദാ ഉരുവിടുന്ന വ്യക്തി. പത്രപ്രവർത്തകർ നാരദന്മാരായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ദേവേന്ദ്രസദസ്സിലെ ദേവന്മാരുമായി വിദൂര നിലയിലെങ്കിലും സാമ്യംതോന്നുന്ന ഒരു മുഖമെങ്കിലും നമ്മുടെ ഭരണദർബാറിൽ ഉണ്ടെന്ന് കാട്ടിത്തരാൻ സ്പീക്കർ തയാറാകുമോ? ഇവിടെ മറ്റൊരു സംശയംകൂടി അങ്കുരിക്കുന്നു. സത്യങ്ങളിൽ പ്രിയങ്കരമേത്, അപ്രിയങ്ങൾ ഏതുവരെ എന്ന് തരംതിരിക്കാനുള്ള അധികാരം സ്പീക്കർമാർക്കുണ്ടോ?
മാധ്യമ പ്രവർത്തകരെ ചൊൽപ്പടിയിൽ നിർത്തി മുട്ടുകുത്തിക്കാൻ പ്രത്യേക പ്രോജക്ടിനുപോലും അധികൃതർ ആവിഷ്കാരം നൽകി എന്ന സംശയം ജനിപ്പിക്കുന്നതാണ് കർണാടക അസംബ്ലി സ്പീക്കർ കെ.ബി. കോളിവാദ് സമീപകാലത്തായി കൈക്കൊണ്ട ചില നടപടികൾ എന്നുമോർക്കുക (കർണാടകയിൽ രണ്ട് പത്രപ്രവർത്തകർക്ക് ഒാരോ വർഷം വീതം തടവ് വിധിക്കുകയായിരുന്നു സ്പീക്കർ).
മാധ്യമപ്രവർത്തകർക്കും ഇതര വിശ്വാസപ്രമാണം മുറുകെപിടിക്കുന്നവർക്കും നേരെയുള്ള കൈയേറ്റസംഭവങ്ങൾ കൃത്യമായി ഒാർത്തുവെക്കാൻ സാധിക്കാത്തവിധം പെരുകി എന്നതാണ് നിർഭാഗ്യകരമായ യാഥാർഥ്യം. ഗലികളിലോ നാൽക്കവലകളിലോ ഏതുനേരവും നിങ്ങൾക്കുനേരെ ചാടിവീഴാൻ ഒരു ജനക്കൂട്ടം പതിയിരിക്കുന്നുണ്ടാകാം. മാധ്യമപ്രവർത്തകർ കർത്തവ്യനിർവഹണം നടത്തുന്നതായി കണ്ടാൽ ഇൗ ജനക്കൂട്ടം അവരെ കൈകാര്യം ചെയ്യാതിരിക്കില്ല. കടുത്ത മർദനം വരെ അരങ്ങേറിയേക്കാം.
വക്കീലന്മാരുടെ പങ്ക്
ബാസിത് മാലിക്കിനുനേരെയുണ്ടായ ആക്രമണം അതിക്രൂരമായിരുന്നു. (ഡൽഹിയിലെ സോണിയ വിഹാറിൽ ഭൂമിതർക്കത്തെ സംബന്ധിച്ച വാർത്ത ശേഖരിക്കാനെത്തിയ അദ്ദേഹം മുസ്ലിം ആണെന്ന് മനസ്സിലാക്കിയതോടെ ജനക്കൂട്ടം തല്ലിച്ചതച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. ‘പാകിസ്താനി’ എന്ന് മുദ്രകുത്താനും ശ്രമങ്ങൾ നടന്നു). ബാസിതിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു അഭിഭാഷകെൻറ സാന്നിധ്യം മുഴച്ചുനിന്നു. കൈയേറ്റ സംഭവങ്ങൾക്ക് പ്രോത്സാഹനമരുളാൻ സർവ ഇടങ്ങളിലും ഇത്തരം അഭിഭാഷകരുടെ സാന്നിധ്യം പതിവായി മാറിയിരിക്കുന്നു. ആക്രമണം നടത്തുന്ന ജനക്കൂട്ടത്തിെൻറ നിയമശാക്തീകരണ സെല്ലായി അഭിഭാഷകർ വർത്തിക്കുന്നു.
കനയ്യകുമാറിനെയും മാധ്യമപ്രവർത്തകരേയും പട്യാല ഹൗസ് വളപ്പിൽ അടിച്ചൊതുക്കിയ അഭിഭാഷകപ്പടയുടെ ക്രൗര്യം ഏവരും ദർശിക്കുകയുണ്ടായി. ഉത്തർപ്രദേശിൽ സീനിയർ പൊലീസ് ഒാഫിസർമാർക്കു നേരെയായിരുന്നു അഭിഭാഷകരുടെ ആക്രമണം.
ഭീതി കുത്തിവെക്കുന്നതിനുള്ള ദേശീയ പ്രോജക്ട് വൻ വിജയേത്താട് അടുക്കുന്നു എന്നുവേണം കരുതാൻ. ജനങ്ങൾക്ക് പുതിയ റോഡുകളും തൊഴിലും ലഭ്യമാകുന്നതിന് മുേമ്പ ഒരു കാര്യം മുടക്കമില്ലാതെ ലഭ്യമാകുമെന്നുറപ്പ്. ഭയം-അതേ വ്യത്യസ്ത തലങ്ങളിൽ നാം നിത്യേന ചകിതരായിക്കൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ വീട്ടിൽനിന്നിറങ്ങുേമ്പാൾതന്നെ നാം ഭയം അനുഭവിക്കുന്നു. ‘കരുതിക്കോളൂ, അവിടെ പോകരുത്, ഇവിടെ നോക്കൂ, അവിടെ നോക്കൂ’ തുടങ്ങിയ ആപൽസന്ദേശങ്ങളാണ് നമ്മുടെ കാതുകളിൽ മുഴങ്ങുന്നത്.
ഇന്ത്യയിൽ വളർത്തുനായ്ക്കൾ മാത്രമാണ് സുരക്ഷിത വിഭാഗം. അഥവാ, ഭരണകർത്താക്കളുടെ അടിത്തട്ടിൽ കയറിക്കൂടുന്ന ഒാമനകളാവുക. നാരായണസ്തുതികൾ പാടുക, നാരദമുനിയെപ്പോലെ വീണ മീട്ടുക. എന്നാൽ, ഒരാളും നിങ്ങൾക്കുനേരെ വിമർശനപുരികങ്ങൾ ഉയർത്തില്ല. ബജ്റംഗ്ദളിെൻറ ആയുധപരിശീലന ക്യാമ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ രാജസ്ഥാനിൽ അറസ്റ്റിലായ അസദ് അശ്റഫ്, അനുപം പാണ്ഡെ എന്നീ പത്രപ്രവർത്തകർക്കുനേരെ പൊലീസ് നടത്തിയ ആക്രോശങ്ങൾ നോക്കുക. ‘സസ്പെൻഡ് ചെയ്യപ്പെട്ടാലും പ്രശ്നമില്ല. നിങ്ങളെ ഞാൻ അടിച്ച് നുറുക്കിക്കളയും’ -തെൻറ രാഷ്ട്രീയ യജമാനന്മാർ തന്നെ പൂർണമായി സംരക്ഷിക്കും എന്നുറപ്പുണ്ടായിരുന്നതാണ് ഇൗ ആക്രോശത്തിന് പിന്നിലെ പ്രേരണ.
മേൽക്കൈ നേടുന്ന മോബോക്രസി
ചാനലുകൾ നിയന്ത്രിക്കുന്ന ഇന്ത്യയെയാണിപ്പോൾ നാം ദർശിക്കുന്നത്. ഒരുപക്ഷേ, ഒട്ടും വൈകാതെ ഇന്ത്യ എന്ന റിപ്പബ്ലിക്കിന് പകരം നാം ചാനൽ ഇന്ത്യയിലാകും വിശ്വാസമർപ്പിക്കാൻ പോകുന്നത്.
ജനാധിപത്യത്തിന് പകരം ജനക്കൂട്ടത്തിെൻറ ആധിപത്യത്തിലേക്ക് (മോബോക്രസി) പിന്മടങ്ങുകയാണ് ഇന്ത്യാ രാജ്യം. ഒരുപക്ഷേ, ആ ഹിംസോത്സുകരായ ജനക്കൂട്ടത്തിൽ നമ്മുടെ ഉറ്റബന്ധുക്കളെ വരെ കണ്ടെന്നിരിക്കാം.
എെൻറ ഒരു സുഹൃത്ത് ഉമ്മയോടൊപ്പം ട്രെയിനിൽ സഞ്ചരിക്കെ ജനക്കൂട്ടത്തിെൻറ കടുത്ത അധിക്ഷേപങ്ങൾക്ക് ഇരയായത് ഒാർക്കുന്നു. പർദ ധരിച്ച ആ ഉമ്മയെ സഹയാത്രികർ കൂട്ടം കൂടി പരിഹസിക്കുകയായിരുന്നു. ഏതാനും സമയത്തിനകം അവരുടെ മനസ്സ് തകർന്നുപോയി. ഭീതി പടർത്താനുള്ള പ്രോജക്ട് ഇപ്പോൾ ന്യൂസ് റൂമുകളിലേക്കും കടന്നുകയറിയിരിക്കുന്നു. ഇൗ ദുഃസ്ഥിതിയെ എങ്ങെന മറികടക്കാമെന്നാണ് എെൻറ ഇപ്പോഴത്തെ ആലോചന. ഒരുപക്ഷേ, മർദിക്കപ്പെടുന്ന പത്രപ്രവർത്തകർക്കുവേണ്ടി നാം ഹെൽപ്ലൈനിന് തുടക്കം കുറിക്കേണ്ടിവരാം. കൊല്ലപ്പെടുന്നവർക്കുവേണ്ടിയുള്ള സഹായപദ്ധതികളും ആരംഭിക്കേണ്ടതുണ്ട്. ന്യൂസ് റൂമുകളെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന നാരദ സിൻഡ്രോം നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല.
മുഖ്യധാരാ മാധ്യമങ്ങളെ വായടപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സമൂഹമാധ്യമങ്ങളും വെബ്സൈറ്റുകളും പുതിയ ആശാകേന്ദ്രങ്ങളായിരുന്നു. എന്നാൽ, പുതിയ രാഷ്ട്രീയ അജണ്ടകൾ ഭീഷണി പ്രയോഗങ്ങളുമായി അത്തരം മേഖലകളെയും ശ്വാസം മുട്ടിക്കും.വാട്ട്സ്ആപ് ആശയ വിനിമയ രംഗത്തെ ഉടച്ചു വാർത്ത എന്ന കാര്യം നേരുതന്നെ. എന്നാൽ, വാട്ട്സ്ആപ് ഗ്രൂപ്പുകൾ ഉപയോഗിച്ച് നിമിഷങ്ങൾക്കകം ജനക്കൂട്ടങ്ങളെ സംഘടിപ്പിക്കാൻ ആക്രമി സംഘങ്ങൾക്ക് സാധിക്കുന്നു -ബാസിത് മാലികിനെതിരെ ഇരച്ചാർത്ത ജനങ്ങൾ ഇൗ രീതിയിൽ സംഘടിപ്പിക്കപ്പെട്ടവരായിരുന്നു. പത്ര പ്രവർത്തകർ ഫീൽഡിലിറങ്ങി പ്രവർത്തിക്കുന്നതിനു നേരെ ഇത്തരം ഭീഷണികൾ ഇനിയും ഉയരാതിരിക്കില്ല.
ഭയത്തെ ഇൗവിധം ദേശീയവത്കരിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാണെന്ന് പറയാം. ടെലിഫോണിൽ സംസാരിക്കുേമ്പാൾ അത് ചോർത്തപ്പെടുമോ എന്ന ഭയാശങ്കയിലാണിപ്പോൾ നമ്മുടെ പൗരന്മാർ.
ഇതിനെ ആപത്കരമായ സ്ഥിതിവിശേഷം എന്നു വിശേഷിപ്പിക്കുന്നത് ന്യൂനീകരണമാകും. ഇന്ത്യയിൽ ഹിറ്റ്ലറുടെ അവതാരങ്ങൾ എത്തിയിരിക്കുന്നു എന്ന് ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. ഹിറ്റ്ലർ ഇന്ത്യയിൽ പ്രവേശിച്ചു എന്ന് ഞാൻ പറയില്ല. എന്നാൽ, ഒരു കാര്യം എനിക്ക് തീർച്ചയുണ്ട്. ഹിറ്റ്ലറുടെ പ്രചാരണകാര്യ മന്ത്രി ഗീബൽസ് ഇന്ത്യൻ മാധ്യമ മേഖലയിൽ പ്രവേശിച്ചുകഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയാണത്. ചില ടെലിവിഷൻ ചാനലുകളുടെ ചുമതല ഗീബൽസ് ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ടി.വി കാണുന്നത് നിർത്തുക എന്ന് ആവശ്യപ്പെടാൻ ഞാൻ നിർബന്ധിതനാകുന്നത്.
നിങ്ങൾ ചവറ്റുകൂനയാണ് ടി.വിയിൽ വീക്ഷിക്കുന്നത് എന്ന് പ്രേക്ഷകരോട് പറയാൻ നാം തയാറാകേണ്ടതുണ്ട്. ‘‘നിങ്ങൾ മുസ്ലിംകളെ കൊല്ലാൻ ഇനിയും സജ്ജരായില്ലേ’’ എന്നാണ് ചാനലുകൾ ജനങ്ങളോട് ആരായുന്നത്. വൈകാതെ അവർ ആരെയും കൊലപ്പെടുത്താൻ പാകപ്പെടുകയാകും അനന്തര ഫലം. പശുക്കളുമായി യാത്രചെയ്യവെ ആക്രമിക്കപ്പെട്ട രണ്ട് സിഖുകാർക്ക് ‘‘ഞങ്ങൾ മുസ്ലിംകളല്ല, ഞങ്ങളെ അടിച്ചുകൊല്ലേണ്ടതില്ല’’ എന്ന് വിലപിക്കേണ്ടതായും വന്നു.‘ഉർദു’ എഴുതിയ കടലാസ് തുണ്ടുപോലും ‘പാകിസ്താനി’ എന്ന ലേബൽ നൽകി നാം ഉപേക്ഷിച്ചുകളയുന്നു.
ഭീതിയുടെയും അസഹിഷ്ണുതയുടെയും പുതിയ ദശാസന്ധി പിറവികൊണ്ടിരിക്കുന്നു. നാം നിശ്ശബ്ദരാകാൻ ഇഷ്ടപ്പെടുന്നു. മേൽപറഞ്ഞ സംഭവങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ലാത്തവിധം നാം ഭയഗ്രസ്തരാവുകയാണിപ്പോൾ. ഇപ്പോൾ നമുക്ക് ചെറിയ പ്രതിയോഗങ്ങൾ സംഘടിപ്പിക്കാൻ സാധിക്കുന്നു. ഒരുപേക്ഷ, വൈകാതെ അനുശോചന യോഗങ്ങളിലായിത്തീരാം ഇനിയുള്ള നമ്മുടെ കണ്ടുമുട്ടലുകൾ.
(ദ വയർ ഡോട്ട് ഇൻ)
No comments:
Post a Comment