ഉമ്മൻ ചാണ്ടി മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു
തിരു: (2011 മേയ് 18 ) മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഏഴംഗമന്ത്രിസഭ അധികാരമേറ്റു. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആര് എസ് ഗവായി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു , കെ ബി ഗണേഷ്കുമാര് , കെ പി മോഹനന് , ടി എം ജേക്കബ്ബ്,എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കിടയില്‍ ലീഗിന് നാലുമന്ത്രിമാരെയും മാണിക്ക് 2 മന്ത്രിമാരെയും നിശ്ചയിച്ച് ഏഴുപേരാണ് അധികാരമേറ്റത്. മാണിക്ക് ധനമന്ത്രിസ്ഥാനവും കുഞ്ഞാലിക്കുട്ടിക്ക് വ്യവസായവും നല്‍കും. 2001ല്‍ മാണിക്ക് റവന്യൂവകുപ്പാണ് നല്‍കിയത്. ഇത്തവണ ധനം,നിയമം, ഭവനനിര്‍മ്മാണം എന്നിവ മാണിഗ്രൂപ്പിനാണ്. സോഷ്യലിസ്റ്റ് ജനതയുടെ പ്രതിനിനിധി കെ പി മോഹനന് കൃഷിയും മൃഗസംരംക്ഷണവും ടി എം ജേക്കബിന് പൊതുവിതരണം, തുറമുഖം എന്നീ വകുപ്പുകളുമാണ്. ഷിബു ബേബിജോണിന് തൊഴില്‍വകുപ്പും ഗണേഷ്കുമാറിന് ടൂറിസവും സ്പോര്‍ട്സും നല്‍കും. മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് , കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല, നിയുക്ത എംഎല്‍എമാരില്‍ ചിലരും ഐഎഎസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് പ്രതിനിധികളും ഘടകകക്ഷികളിലെ മറ്റു മന്ത്രിമാരും 23 ന് ചുമതലയേല്‍ക്കും.
പെട്രോളിന്റെ അധികനികുതി ഈടാക്കില്ല ഉമ്മന്‍ചാണ്ടി
തിരു: പെട്രോളിന്റെ വിലവര്‍ധന മൂലമുണ്ടായ അധികനികുതി ഒഴിവാക്കാന്‍ ആദ്യമന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമൂലം 1.22 പൈസയുടെ വിലക്കുറവ് ലഭ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനുവേണ്ടി എന്‍സിഎച്ച്ആര്‍ നല്കിയ നാലുശുപാര്ശകള് അംഗീകരിച്ചു. ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപവീതം സര്‍ക്കാര്‍ സഹായം നല്‍കും. വേനല്‍മഴയില്‍ കൃഷിനശിച്ച കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഹെക്ടറിന് 10,000 രൂപ സഹായം നല്‍കും. മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് ഗവര്‍ണ്ണറുടെ അംഗീകാരത്തോടെ അറിയിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
ദേശാഭിമാനി
ദേശാഭിമാനി
1 comment:
മുഖ്യനോട് ചോദിക്കാം...
http://anoopesar.blogspot.com/2011/05/blog-post_21.html
Post a Comment