വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, June 29, 2017

മുസ്ളിമാകുന്നത് കുറ്റമാകുന്ന കാലം



മുസ്ളിമാകുന്നത് കുറ്റമാകുന്ന കാലം


പ്രകാശ് കാരാട്ട്, ദേശാഭിമാനി.29-062017

പതിനേഴുകാരിയായ നബ്രയും പതിനഞ്ചുകാരനായ ജുനൈദും താമസിക്കുന്നത് മൈലുകള്‍ക്കപ്പുറത്താണ്. നബ്ര എന്ന പെണ്‍കുട്ടിയുടെ വീട് അമേരിക്കയിലെ വിര്‍ജീനിയയിലുള്ള ഫെയര്‍ഫാക്സില്‍. ജുനൈദാകട്ടെ ഹരിയാനയിലെ ബല്ലഭ്ഗഡിനടുത്തുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത്.  ഇരുവരും നാലുദിവസത്തിന്റെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടു. നബ്ര ജൂണ്‍ 18നും ജുനൈദ് 22നും.

കൌമാരപ്രായക്കാരായ ഇരുവരും കൊല്ലപ്പെട്ടതിന് ഒരു കാരണം മാത്രമേയുള്ളൂ. അവര്‍ മുസ്ളിങ്ങളാണെന്നത്. റമദാന്‍ പ്രാര്‍ഥന കഴിഞ്ഞ് സമപ്രായക്കാര്‍ക്കൊപ്പം രാത്രി വൈകി മടങ്ങവെയാണ് നബ്രയ്ക്കെതിരെ ആക്രമണമുണ്ടായത്. ഒരു വെള്ളക്കാരന്‍ ഈ സംഘത്തിനുനേരെ കാറോടിച്ചുവന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് നബ്രയുടെ തലയ്ക്കടിച്ചു. തുടര്‍ന്ന് നബ്രയെ കാറില്‍കയറ്റി ഓടിച്ചുപോകുകയും മര്‍ദനം തുടരുകയും ചെയ്തു. പിന്നീട് നബ്രയുടെ മൃതദേഹം ഒരു തടാകത്തിലേക്കെറിഞ്ഞു. ഈജിപ്ഷ്യന്‍ കുടുംബക്കാരിയായ നബ്ര അമേരിക്കയിലാണ് ജനിച്ചതെന്നതിനാല്‍ അമേരിക്കന്‍ പൌരയുമാണ്. 

സൂറത്തില്‍ മദ്രസ വിദ്യാര്‍ഥിയായിരുന്ന ജുനൈദ്, ഈദിന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈദിന് പുതുവസ്ത്രങ്ങള്‍ വാങ്ങാനായി അമ്മ നല്‍കിയ പണവുമായി സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോയതാണ് ജുനൈദ്. ട്രെയിനില്‍ വീട്ടിലേക്ക് തിരിക്കവെ കമ്പാര്‍ട്മെന്റില്‍വച്ച് ഒരു സംഘം ഇവരെ ആക്രമിച്ചു. മുസ്ളിമായതിനാല്‍ ജുനൈദിനെതിരെ അധിക്ഷേപം ചൊരിഞ്ഞ പതിനഞ്ചോളം വരുന്ന സംഘം അവര്‍ ധരിച്ച തൊപ്പി എടുത്തുമാറ്റി കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഇവരെ ട്രെയിനില്‍നിന്ന് പുറത്തേക്ക് എറിഞ്ഞു. മുറിവേറ്റ് രക്തംവാര്‍ന്ന ജുനൈദ് സഹോദരന്‍ ഷാഷിമിന്റെ കൈകളില്‍ കിടന്ന് മരിച്ചു. മറ്റൊരു സഹോദരനായ ഷക്കീറിനും ഗുരുതരമായി പരിക്കേറ്റു. 

മോഡി ഭരണകാലത്ത് മുസ്ളിം ആകുകയെന്നതുപോലും കുറ്റമാണ്. രാജസ്ഥാനില്‍ പെഹ്ലുഖാനെയും ഉത്തര്‍പ്രദേശില്‍ അഖ്ലാക്കിനെയും ജാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്ലൂമിനെയും ഇനായത്തുള്ള ഖാനെയും അടിച്ചുകൊന്നു.  മുസ്ളിങ്ങളായതുകൊണ്ടാണ് ഇവര്‍ ലക്ഷ്യമാക്കപ്പെട്ടത്. ബീഫ് ഭക്ഷിക്കുന്നവരെന്നും പശുക്കളെ കൊല്ലുന്നവരെന്നും ദേശവിരുദ്ധരെന്നും മുദ്രകുത്തപ്പെട്ട ഇവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും വിധിയെഴുതി. 

അമേരിക്കയില്‍ ഇസ്ളാംവിരുദ്ധ കുടിയേറ്റവിരുദ്ധ വികാരം വളര്‍ത്തിയാണ് വലതുപക്ഷം ട്രംപിനെ പ്രസിഡന്റാക്കിയത്. കഴിഞ്ഞ മാസം ഒറിഗോണിലെ പോര്‍ട്ലന്‍ഡില്‍ വെള്ള വംശീയവാദി ഹിജബ് ധരിച്ച പെണ്‍കുട്ടിയെയുള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചു. വെള്ളക്കാരനായ റിക്കിബെസ്റ്റ് എന്ന ഇരുപത്തിമൂന്നുകാരനായ യാത്രക്കാരന്‍ ഇത് തടയാന്‍ ശ്രമിച്ചു. കഴുത്തിന് കുത്തേറ്റ് അവന്‍ മരിച്ചുവീണു. അക്രമിയെ തടയാന്‍ ടാലയേസിന്‍ മേഷേ എന്ന വെള്ളക്കാരന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്കും കുത്തേല്‍ക്കുകയും മരിക്കുകയും ചെയ്തു.

അമേരിക്കയിലെ പോര്‍ട്ലന്‍ഡില്‍ പെണ്‍കുട്ടിയെ സംരക്ഷിക്കാനും അക്രമികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ജനങ്ങളുണ്ടായി. രണ്ടുപേര്‍ അവരുടെ ജീവന്‍ അതിനായി ഹോമിച്ചു. എന്നാല്‍, ബല്ലഭ്ഗഡിലെ ട്രെയിനിലുണ്ടായ ദുഃഖകരമായ വസ്തുത ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടപ്പോള്‍ കമ്പാര്‍ട്മെന്റിലെ മറ്റു യാത്രക്കാര്‍ നിശബ്ദകാഴ്ചക്കാരായി എന്നതാണ്.

അമേരിക്കയിലെയും ഇന്ത്യയിലെയും സംഭവങ്ങളില്‍ പൊലീസ് വിദ്വേഷ ആക്രമണങ്ങളെ കുറച്ചുകാണാനാണ് ശ്രമിച്ചത്. വിര്‍ജീനിയന്‍ പൊലീസ് പറഞ്ഞത് റോഡിലുണ്ടായ കലഹംമാത്രമാണ് കേസെന്നാണ്. ഡ്രൈവിങ്ങിനെക്കുറിച്ച് നബ്രയുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ കാറോടിച്ചയാളോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെന്നും അതിനോടുള്ള പ്രതികാരമെന്നോണമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നുമാണ് പൊലീസിന്റെ ഭാഷ്യം. ഹിജബ് ധരിച്ച പെണ്‍കുട്ടിയായതുകൊണ്ടുള്ള വംശീയവിദ്വേഷത്തിന്റെ ഫലമായാണ് ആക്രമണമെന്നതിന് സ്ഥിരീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

ഹരിയാനയില്‍ പൊലീസ് പറയുന്നതാകട്ടെ തീവണ്ടിയില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ്. മുസ്ളിം ചെറുപ്പക്കാര്‍ അവരുടെ മതവ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവും തൊപ്പിയും ധരിച്ചിരുന്നുവെന്നതാണ് വസ്തുത. ഇതിനാല്‍ ബോധപൂര്‍വമായാണ് അക്രമികള്‍ ഈ യുവാക്കളെ ലക്ഷ്യമിട്ടതെന്ന വസ്തുതയാണ് പൊലീസ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. 

ബിജെപി ഭരിക്കുന്ന ഹരിയാനപോലുള്ള സംസ്ഥാനങ്ങളില്‍ പൊലീസും സംസ്ഥാന ഭരണസംവിധാനങ്ങളും ഹിന്ദുത്വ ഗുണ്ടകളെയും 'ഗോസംരക്ഷരെയും' പിന്തുണയ്ക്കുന്ന രീതി അതിവേഗം വര്‍ധിക്കുകയാണ്. രാജസ്ഥാനിലെ പെഹ്ലുഖാന്‍ കേസിലും നാമിത് കണ്ടതാണ്. അനധികൃതമായി കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് പെഹ്ലുഖാനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു രാജസ്ഥാന്‍ പൊലീസ്. തീര്‍ത്തും നിയമവിധേയമായി കന്നുകാലിക്കച്ചവടം നടത്തിയ ഘട്ടത്തിലാണ് ഈ കേസ് എന്ന് ഓര്‍ക്കുക.

വര്‍ഗീയവിദ്വേഷമെന്ന പ്രത്യയശാസ്ത്രം ചില വിഭാഗം ജനങ്ങളെ സ്വാധീനിക്കുകയാണെന്നും മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും ഹിംസയ്ക്കും വഴിയൊരുക്കുകയാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൊലീസും ഭരണസംവിധാനങ്ങളും തങ്ങളെ ശിക്ഷിക്കില്ലെന്ന അറിവ് ഇത്തരം സംഘങ്ങള്‍ക്ക് ധൈര്യം നല്‍കുന്നുണ്ട്. 

കേരളത്തില്‍ ഇത്തരം വര്‍ഗീയ വലതുപക്ഷശക്തികള്‍ സിപിഐ എം കേഡര്‍മാരെയും പ്രവര്‍ത്തകരെയുമാണ് ഉന്നമിടുന്നത്. ഇതിനു കാരണം സിപിഐ എമ്മും ഇടതുപക്ഷവുമാണ് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമത്തെയും മുന്നേറ്റത്തെയും തടയുന്നത്.

 
എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ ശക്തികള്‍ക്ക് പ്രത്യേകിച്ചും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇവിടങ്ങളിലും ഇടതുപക്ഷം ദുര്‍ബലമാണെങ്കില്‍പ്പോലും ഹിന്ദുത്വ ആക്രമണങ്ങളെ ചെറുക്കുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്താന്‍ ഇടതുപക്ഷം ശ്രമിക്കണം. 

ഈ വര്‍ഗീയ ആക്രമണങ്ങളോടുള്ള പ്രതികരണം രണ്ട് വിധത്തിലായിരിക്കണം. ഒന്നാമതായി  ഹിന്ദുത്വ വലതുപക്ഷ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം സംഘടിപ്പിക്കണം. ഇതോടൊപ്പം ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും വേണം. ഈ ഉത്തരവാദിത്തം മുസ്ളിങ്ങളുടെമാത്രം ചുമലിലിടരുത്. ഈ കടമ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ നിര്‍ബന്ധമായും ഏറ്റെടുക്കണം. 

‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ പദ്ധതി​’ ഗം​ഭീ​ര വി​ജ​യ​ത്തി​ലേ​ക്ക്​

‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ പദ്ധതി​’  ഗം​ഭീ​ര വി​ജ​യ​ത്തി​ലേ​ക്ക്​

 രവി​ഷ്​​കു​മാ​ർ 

(മാധ്യമം, ദിനപ്പത്രം, 28-062017)

ബീ​ഫി​​െൻറ​യും വി​ശ്വാ​സ​ത്തി​​െൻറ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ വേ​ട്ട​യാ​ടി രാ​ജ്യ​മാ​കെ ഭീ​തി പ​ട​ർ​ത്തു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ ഡ​ൽ​ഹി പ്ര​സ്​​ക്ല​ബി​ൽ സംഘടിപ്പിച്ച പ്രതിഷേധച്ചടങ്ങിൽ എ​ൻ.​ഡി.​ടി.​വി അ​വ​താ​ര​ക​ൻ രവി​ഷ്​​കു​മാ​ർ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം. കാ​ര​വ​ൻ റി​പ്പോ​ർ​ട്ട​ർ ബാ​സി​ത്​ മാ​ലി​ക്കി​ന്​ നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി

ഇൗ​യി​ടെ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​മ്പാ​കെ നി​ര​ത്തി​യ നി​ർ​ദേ​ശം അ​ത്യ​ധി​കം അ​ന്ധാ​ളി​പ്പു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. ‘മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നാ​ര​ദ​നെ പോ​ലെ​യാ​വണം. അ​പ്രി​യസ​ത്യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യാനും പാടില്ല’- ഇ​താ​യി​രു​ന്നു അ​വ​രു​ടെ ഉ​പ​ദേ​ശം. അ​ഥ​വാ, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​ക്കു​റി​ച്ചാ​ണ്​ പ​രാ​മ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ മ​ധു​ര​ഭാ​ഷ മാ​ത്രം അ​വ​ലം​ബി​ക്കു​ക.
വി​ഷ്​​ണു​ഭ​ഗ​വാ​​െൻറ അ​രു​മ ഭ​ക്​​ത​നാ​യാ​ണ്​ ഇ​ന്ത്യ​ൻ പു​രാ​ണ​ങ്ങ​ൾ നാ​ര​ദ​മു​നി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത​്. ‘നാ​രാ​യ​ണ, നാ​രാ​യ​ണ എന്ന മ​ന്ത്രം സ​ദാ ഉ​രു​വി​ടു​ന്ന വ്യ​ക്​​തി. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ നാ​ര​ദ​ന്മാ​രാ​യി​ത്തീ​ര​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ദേ​വേ​ന്ദ്ര​സ​ദ​സ്സി​ലെ ദേ​വ​ന്മാ​രു​മാ​യി വി​ദൂ​ര നി​ല​യി​ലെ​ങ്കി​ലും സാ​മ്യം​തോ​ന്നു​ന്ന ഒ​രു മു​ഖ​മെ​ങ്കി​ലും ന​മ്മു​ടെ ഭ​ര​ണ​ദ​ർ​ബാ​റി​ൽ ഉ​ണ്ടെ​ന്ന്​ കാ​ട്ടി​ത്ത​രാ​ൻ സ്​​പീ​ക്ക​ർ ത​യാ​റാ​ക​ു​മോ? ഇവി​ടെ മ​റ്റൊ​രു സം​ശ​യം​കൂ​ടി അ​ങ്കു​രി​ക്കു​ന്നു. സ​ത്യ​ങ്ങ​ളി​ൽ പ്രി​യ​ങ്ക​ര​മേ​ത്, അ​പ്രി​യ​ങ്ങ​ൾ ഏ​തു​വ​രെ എ​ന്ന്​ ത​രം​തി​രി​ക്കാ​നു​ള്ള അ​ധി​കാ​രം സ്​​പീ​ക്ക​ർ​മാ​ർ​ക്കു​ണ്ടോ?
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ചൊ​ൽ​പ്പ​ടി​യി​ൽ നി​ർ​ത്തി മു​ട്ടു​കു​ത്തി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​ജ​ക്​​ടി​നു​പോ​ലും അ​ധി​കൃ​ത​ർ ആ​വി​ഷ്​​കാ​രം ന​ൽ​കി എ​ന്ന സം​ശ​യം ജ​നി​പ്പി​ക്കു​ന്നതാണ്​ ക​ർ​ണാ​ട​ക അ​സം​ബ്ലി സ്​​പീ​ക്ക​ർ കെ.​ബി. കോ​ളി​വാ​ദ്​ സ​മീ​പ​കാ​ല​ത്താ​യി കൈ​ക്കൊ​ണ്ട ചി​ല ന​ട​പ​ടി​ക​ൾ എ​ന്നു​മോ​ർ​ക്കു​ക (ക​ർ​ണാ​ട​ക​യി​ൽ രണ്ട്​ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഒാ​രോ വ​ർ​ഷം വീ​തം ത​ട​വ്​ വിധിക്കുകയാ​യി​രു​ന്നു സ്​​പീ​ക്ക​ർ).
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര വി​ശ്വാ​സ​പ്ര​മാ​ണം മു​റു​കെ​പി​ടി​ക്കു​ന്ന​വ​ർ​ക്കും നേ​രെ​യു​ള്ള കൈ​യേ​റ്റ​സം​ഭ​വ​ങ്ങ​ൾ കൃ​ത്യ​മാ​യി ഒാ​ർ​ത്തു​വെ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം പെ​രു​കി എ​ന്ന​താ​ണ്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ യാ​ഥാ​ർ​ഥ്യം. ഗ​ലി​ക​ളി​ലോ നാ​ൽ​ക്ക​വ​ല​ക​ളി​ലോ ഏ​തു​നേ​ര​വും നി​ങ്ങ​ൾ​ക്കു​നേ​രെ ചാ​ടി​വീ​ഴാ​ൻ ഒ​രു ജ​ന​ക്കൂ​ട്ടം പ​തി​യി​രി​ക്കു​ന്നു​ണ്ടാ​കാം.  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​താ​യി ക​ണ്ടാ​ൽ ഇൗ ​ജ​ന​ക്കൂ​ട്ടം അ​വ​രെ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കി​ല്ല. ക​ടു​ത്ത മ​ർ​ദ​നം വ​രെ അ​ര​ങ്ങേ​റി​യേ​ക്കാം.
വ​ക്കീ​ല​ന്മാ​രു​ടെ പ​ങ്ക്​
ബാ​സി​ത്​ മാ​ലി​ക്കി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​തി​ക്രൂ​ര​മാ​യി​രു​ന്നു. (ഡ​ൽ​ഹി​യി​ലെ സോ​ണി​യ വി​ഹാ​റി​ൽ ഭൂ​മി​ത​ർ​ക്ക​ത്തെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത ശേ​ഖ​രി​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മു​സ്​​ലിം ആ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ച്​ പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ‘പാ​കി​സ്​​താ​നി’ എ​ന്ന്​ മു​ദ്ര​കു​ത്താ​നും ശ്ര​മ​ങ്ങ​ൾ ന​ട​ന്നു). ബാ​സി​തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു അ​ഭി​ഭാ​ഷ​ക​​െൻറ സാ​ന്നി​ധ്യം മു​ഴ​ച്ചു​നി​ന്നു. കൈ​യേ​റ്റ സം​ഭ​വ​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന​മ​രു​ളാ​ൻ സ​ർ​വ ഇ​ട​ങ്ങ​ളി​ലും ഇ​ത്ത​രം അ​ഭി​ഭാ​ഷ​ക​രു​ടെ സാ​ന്നി​ധ്യം പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു. ആ​​ക്ര​മ​ണം ന​ട​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​​െൻറ നി​യ​മ​ശാ​ക്​​തീ​ക​ര​ണ സെ​ല്ലാ​യി അ​ഭി​ഭാ​ഷ​ക​ർ വ​ർ​ത്തി​ക്കു​ന്നു.
ക​ന​യ്യ​കു​മാ​റി​നെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും പ​ട്യാ​ല ഹൗ​സ്​ വ​ള​പ്പി​ൽ അ​ടി​ച്ചൊ​തു​ക്കി​യ അ​ഭി​ഭാ​ഷ​ക​പ്പ​ട​യു​ടെ ക്രൗ​ര്യം ഏ​വ​രും ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സീ​നി​യ​ർ​ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ​ക്കു​ നേ​രെ​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ ആ​ക്ര​മ​ണം.
ഭീ​തി കു​ത്തി​വെ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ്രോ​ജ​ക്​​ട്​ വ​ൻ വി​ജ​യ​േ​ത്താ​ട്​ അ​ടു​ക്കു​ന്നു എ​ന്നു​വേ​ണം ക​രു​താ​ൻ. ജ​ന​ങ്ങ​ൾ​ക്ക്​ പു​തി​യ റോ​ഡു​ക​ളും തൊ​ഴി​ലും ല​ഭ്യ​മാ​കു​ന്ന​തി​ന്​ മു​േ​മ്പ ഒ​രു കാ​ര്യം മു​ട​ക്ക​മി​ല്ലാ​തെ ല​ഭ്യ​മാ​കു​മെ​ന്നു​റ​പ്പ്. ഭ​യം-​അ​തേ വ്യ​ത്യ​സ്​​ത ത​ല​ങ്ങ​ളി​ൽ നാം ​നി​ത്യേ​ന ച​കി​ത​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ്ര​ഭാ​ത​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​േ​മ്പാ​ൾ​ത​ന്നെ നാം ​ഭ​യം അ​നു​ഭ​വി​ക്കു​ന്നു. ‘ക​രു​തി​ക്കോ​ളൂ, അ​വി​ടെ പോ​ക​രു​ത്, ഇ​വി​ടെ നോ​ക്കൂ, അ​വി​ടെ നോ​ക്കൂ’ തു​ട​ങ്ങി​യ ആ​പ​ൽ​സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ ന​മ്മു​ടെ കാ​തു​ക​ളി​ൽ മു​ഴ​ങ്ങു​ന്ന​ത്.
ഇ​ന്ത്യ​യി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക​ൾ മാ​ത്ര​മാ​ണ്​ സു​ര​ക്ഷി​ത​ വി​ഭാ​ഗം. അ​ഥ​വാ, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ ക​യ​റി​ക്കൂ​ടു​ന്ന ഒാ​മ​ന​ക​ളാ​വു​ക. നാ​രാ​യ​ണ​സ്​​തു​തി​ക​ൾ പാ​ടു​ക, നാ​ര​ദ​മു​നി​യെ​പ്പോ​ലെ വീ​ണ മീ​ട്ടു​ക. എ​ന്നാ​ൽ, ഒ​രാ​ളും നി​ങ്ങ​ൾ​ക്കു​നേ​രെ വി​മ​ർ​ശ​ന​പു​രി​ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ല്ല. ബ​ജ്​​റം​ഗ്​​ദ​ളി​​െൻറ ആ​യു​ധ​പ​രി​ശീ​ല​ന ക്യാ​മ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ രാ​ജ​സ്​​ഥാ​നി​ൽ അ​റ​സ്​​റ്റി​ലാ​യ അസദ്​ അ​ശ്​​റ​ഫ്, അ​നു​പം പാ​ണ്ഡെ എ​ന്നീ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ ആ​ക്രോ​ശ​ങ്ങ​ൾ നോ​ക്കു​ക. ‘സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​പ്പെ​ട്ടാ​ലും പ്ര​ശ്​​ന​മി​ല്ല. നി​ങ്ങ​ളെ ഞാ​ൻ അ​ടി​ച്ച്​ നു​റു​ക്കി​ക്ക​ള​യും’ -ത​​െൻറ രാ​ഷ്​​ട്രീ​യ യ​ജ​മാ​ന​ന്മാ​ർ ത​ന്നെ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കും എ​ന്നു​റ​പ്പു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഇൗ ​ആ​ക്രോ​ശ​ത്തി​ന്​ പി​ന്നി​ലെ പ്രേ​ര​ണ.
മേ​ൽ​ക്കൈ നേ​ടു​ന്ന മോ​ബോ​ക്ര​സി
ചാ​ന​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഇ​ന്ത്യ​യെ​യാ​ണി​പ്പോ​ൾ നാം ​ദ​ർ​ശി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ, ഒ​ട്ടും വൈ​കാ​തെ ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്കി​ന്​ പ​ക​രം നാം ​ചാ​ന​ൽ ഇ​ന്ത്യ​യി​ലാ​കും വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്.
ജ​നാ​ധി​പ​ത്യ​ത്തി​ന്​ പ​ക​രം ജ​ന​ക്കൂ​ട്ട​ത്തി​​െൻറ ആ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ (മോ​ബോ​ക്ര​സി) പി​ന്മ​ട​ങ്ങു​ക​യാ​ണ്​ ഇ​ന്ത്യാ രാ​ജ്യം. ഒ​രു​പ​ക്ഷേ, ആ ​ഹിം​സോ​ത്സു​ക​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​ൽ ന​മ്മു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ളെ വ​രെ ക​ണ്ടെ​ന്നി​രി​ക്കാം.
എ​​െൻറ ഒ​രു സു​ഹൃ​ത്ത്​ ഉ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കെ ജ​ന​ക്കൂ​ട്ട​ത്തി​​െൻറ ക​ടു​ത്ത അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ​ത്​ ഒാ​ർ​ക്കു​ന്നു. പ​ർ​ദ ധ​രി​ച്ച ആ ​ഉ​മ്മ​യെ സ​ഹ​യാ​ത്രി​ക​ർ കൂ​ട്ടം കൂ​ടി പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും സ​മ​യ​ത്തി​ന​കം അ​വ​രു​ടെ മ​ന​സ്സ്​ ത​ക​ർ​ന്നു​പോ​യി. ഭീ​തി പ​ട​ർ​ത്താ​നു​ള്ള പ്രോ​ജ​ക്​​ട്​ ഇ​പ്പോ​ൾ ന്യൂ​സ്​ റൂ​മു​ക​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റി​യി​രി​ക്കു​ന്നു. ഇൗ ​ദുഃ​സ്​​ഥി​തി​യെ എ​ങ്ങ​െ​ന മ​റി​ക​ട​ക്കാ​മെ​ന്നാ​ണ്​ എ​​െൻറ ഇ​പ്പോ​ഴ​ത്തെ ആ​ലോ​ച​ന. ഒ​രു​പ​ക്ഷേ, മ​ർ​ദി​ക്ക​പ്പെ​ടു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി നാം ​ഹെ​ൽ​പ്​​ലൈ​നി​ന്​ തു​ട​ക്കം കു​റി​ക്കേ​ണ്ടി​വ​രാം. കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ന്യൂ​സ്​ റൂ​മു​ക​ളെ ഗ്ര​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ര​ദ സി​ൻ​ഡ്രോം ന​മു​ക്ക്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കാ​നാ​കി​ല്ല.
മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളെ വാ​യ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വെ​ബ്​​സൈ​റ്റു​ക​ളും പു​തി​യ ആ​ശാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​ക​ൾ ഭീ​ഷ​ണി പ്ര​യോ​ഗ​ങ്ങ​ളു​മാ​യി അ​ത്ത​രം മേ​ഖ​ല​ക​ളെ​യും ശ്വാ​സം മു​ട്ടി​ക്കും.വാ​ട്ട്​​സ്​​ആ​പ്​​ ആ​ശ​യ വി​നി​മ​യ രം​ഗ​ത്തെ ഉ​ട​ച്ചു വാ​ർ​ത്ത എ​ന്ന കാ​ര്യം നേ​രു​ത​ന്നെ.  എ​ന്നാ​ൽ, വാ​ട്ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ജ​ന​ക്കൂ​ട്ട​ങ്ങ​ളെ  സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ക്ര​മി സം​ഘ​ങ്ങ​ൾ​ക്ക്​ സാ​ധി​ക്കു​ന്നു -ബാ​സി​ത്​ മാ​ലി​കി​നെ​തി​രെ  ഇ​ര​ച്ചാ​ർ​ത്ത ജ​ന​ങ്ങ​ൾ ഇൗ ​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു. പ​ത്ര പ്ര​വ​ർ​ത്ത​ക​ർ  ഫീ​ൽ​ഡി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ നേ​രെ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ഇ​നി​യും  ഉ​യ​രാ​തി​രി​ക്കി​ല്ല.
ഭ​യ​ത്തെ ഇൗ​വി​ധം ദേ​ശീ​യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​ണെ​ന്ന്​ പ​റ​യാം.  ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​േ​മ്പാ​ൾ അ​ത്​ ചോ​ർ​ത്ത​പ്പെടുമോ എ​ന്ന  ഭ​യാ​ശ​ങ്ക​യി​ലാ​ണി​പ്പോ​ൾ ന​മ്മു​ടെ പൗ​ര​ന്മാ​ർ.
ഇ​തി​നെ ആ​പ​ത്​​ക​ര​മാ​യ സ്​​ഥി​തി​വി​ശേ​ഷം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​ ന്യൂ​നീ​ക​ര​ണ​മാ​കും.  ഇ​ന്ത്യ​യി​ൽ ഹി​റ്റ്​​ല​റു​ടെ അ​വ​താ​ര​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന്​ ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നുണ്ട്.  ഹി​റ്റ്​​ല​ർ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ചു എ​ന്ന്​ ഞാൻ പറയില്ല. എ​ന്നാ​ൽ, ഒ​രു കാ​ര്യം  എ​നി​ക്ക്​ തീ​ർ​ച്ച​യു​ണ്ട്. ഹി​റ്റ്​​ല​റു​ടെ പ്ര​ചാ​ര​ണ​കാ​ര്യ മ​ന്ത്രി ഗീ​ബ​ൽ​സ്​ ഇ​ന്ത്യ​ൻ മാ​ധ്യ​മ  മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന വ​സ്​​തു​ത​യാ​ണ​ത്. ചി​ല ടെ​ലി​വി​ഷ​ൻ  ചാ​ന​ലു​ക​ളു​ടെ ചു​മ​ത​ല ഗീ​ബ​ൽ​സ്​ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ ടി.​വി  കാ​ണു​ന്ന​ത്​ നി​ർ​ത്തു​ക എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​ൻ ഞാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ന്ന​ത്.
നി​ങ്ങ​ൾ ച​വ​റ്റു​കൂ​ന​യാ​ണ്​ ടി.​വി​യി​ൽ വീ​ക്ഷി​ക്കു​ന്ന​ത്​ എ​ന്ന്​ പ്രേ​ക്ഷ​ക​രോ​ട്​ പ​റ​യാ​ൻ നാം  ​ത​യാ​റാ​കേ​ണ്ട​തു​ണ്ട്. ‘‘നി​ങ്ങ​ൾ മു​സ്​​ലിം​ക​ളെ കൊ​ല്ലാ​ൻ ഇ​നി​യും സ​ജ്ജ​രാ​യി​ല്ലേ’’ എ​ന്നാ​ണ്​  ചാ​ന​ലു​ക​ൾ ജ​ന​ങ്ങ​ളോ​ട്​ ആ​രാ​യു​ന്ന​ത്. വൈ​കാ​തെ അ​വ​ർ ആ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ  പാ​ക​പ്പെ​ടു​ക​യാ​കും അ​ന​ന്ത​ര ഫ​ലം. പ​ശു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്യ​വെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ര​ണ്ട്​  സി​ഖു​കാ​ർ​ക്ക്​ ‘‘ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ള​ല്ല, ഞ​ങ്ങ​ളെ അ​ടി​ച്ചു​കൊ​ല്ലേ​ണ്ട​തി​ല്ല’’ എ​ന്ന്​  വി​ല​പി​ക്കേ​ണ്ട​താ​യും വ​ന്നു.‘ഉ​ർ​ദു’ എ​ഴു​തി​യ ക​ട​ലാ​സ്​ തു​ണ്ടു​പോ​ലും ‘പാ​കി​സ്​​താ​നി’ എ​ന്ന ലേ​ബ​ൽ ന​ൽ​കി നാം ​ ​ഉ​പേ​ക്ഷി​ച്ചു​ക​ള​യു​ന്നു.
ഭീ​തി​യു​ടെ​യും അ​സ​ഹി​ഷ്​​ണു​ത​യു​ടെ​യും പു​തി​യ ദ​ശാ​സ​ന്ധി പി​റ​വി​കൊ​ണ്ടി​രി​ക്കു​ന്നു. നാം  ​നി​ശ്ശ​ബ്​​ദ​രാ​കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നു. മേ​ൽ​പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കാ​ൻ  താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വി​ധം നാം ​ഭ​യ​ഗ്ര​സ്​​ത​രാ​വു​ക​യാ​ണി​പ്പോ​ൾ. ഇ​പ്പോ​ൾ ന​മു​ക്ക്​ ചെ​റി​യ  പ്ര​തി​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ഒ​രു​പ​േ​ക്ഷ, വൈ​കാ​തെ അ​നു​ശോ​ച​ന  യോ​ഗ​ങ്ങ​ളി​ലാ​യി​ത്തീ​രാം ഇ​നി​യു​ള്ള നമ്മുടെ ക​ണ്ടു​മു​ട്ട​ലു​ക​ൾ.
(ദ വയർ ഡോട്ട്​ ഇൻ)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്