വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, March 30, 2012

പ്രതിരോധത്തിലെ പുഴുക്കുത്തുകള്‍

പ്രതിരോധത്തിലെ പുഴുക്കുത്തുകള്‍

ദേശാഭിമാനി മുഖപ്രസംഗം, Posted on: 30-Mar-2012 12:17 PM




യുദ്ധം ഒഴിവാക്കാുള്ള ഏറ്റവും ല്ല മാര്‍ഗം സദാ യുദ്ധസജ്ജരായിരിക്കുക എന്നതാണെന്ന് ഒരു ചൊല്ലുണ്ട്. യുദ്ധസജ്ജതയില്‍ വീഴ്ച വന്നാലോ? യുദ്ധമുണ്ടാവാം എന്നു മാത്രമല്ല അപായകരമായ ഫലങ്ങളുണ്ടാവുകയുംചെയ്യും. ഇതിപ്പോള്‍ എടുത്തുപറയേണ്ടിവന്നത് ഇന്ത്യയുടെ യുദ്ധസജ്ജതയെക്കുറിച്ച് കരസോധിപന്‍തന്നെ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ്. പൊതുവേദിയില്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല ഇത്. എങ്കിലും ഉത്തരവാദപ്പെട്ടവരുടെ വീഴ്ചയും പിടിപ്പുകേടുംകൊണ്ട് ഇതിന്ന് പൊതുവേദിയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നു. ിര്‍ഭാഗ്യകരമാണിത്.

കരസോധിപന്‍ പ്രധാമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിയച്ച കത്തിലാണ് രാജ്യരക്ഷാകാര്യങ്ങളിലെ വീഴ്ചകളും പോരായ്മകളും അക്കമിട്ടുിരത്തിയിട്ടുള്ളത്. ആ കത്ത് ചോര്‍ന്നുവെന്നത് ആശങ്കാജകമാണ്. അേ്വഷിക്കേണ്ടതുമാണ്. എന്നാല്‍, അേ്വഷണം അതില്‍മാത്രമായി പരിമിതപ്പെട്ടുകൂടാ. ഇന്ത്യയുടെ പ്രതിരോധസജ്ജതയുടെ അവസ്ഥയെക്കുറിച്ച് അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അേ്വഷിക്കണം; പോരായ്മകള്‍ ികത്തണം. എന്നാല്‍, കത്ത് ചോര്‍ന്നത് വിവാദമാക്കി പ്രതിരോധസജ്ജതയുടെ കാര്യത്തില്‍ വന്ന വീഴ്ചകള്‍ മൂടിവയ്ക്കാാണിന്ന് ീക്കം. ഇത് അപകടകരമാണ്.

കരസോധിപന്‍തന്നെ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി ല്‍കിയതാവാം എന്നാണ് ഉന്നത ഭരണവൃത്തങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രതിരോധരഹസ്യങ്ങളടങ്ങുന്ന കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ല്‍കിയാല്‍ രാജ്യദ്രോഹക്കുറ്റത്തിുവരെയുള്ള ടപടികളുണ്ടാവാം. അക്കാര്യം അറിയാത്തയാളല്ല കരസോധിപന്‍. അതുകൊണ്ടുതന്നെ അദ്ദേഹം അപകടകരമായ അത്തരമൊരു കളിക്ക് ില്‍ക്കുമോ? വിശ്വസിക്കാന്‍ പ്രയാസമാണ്. ടെട്രാ ട്രക്ക് കുംഭകോണം മുന്‍ിര്‍ത്തി കരസോധിപന്‍ യുപിഎ സര്‍ക്കാരിെ വിഷമവൃത്തത്തിലാക്കി എന്നത് സത്യമാണ്. അതിന്റെ പക ഉള്ളില്‍വച്ച് കരസോധിപെ വിഷമത്തിലാക്കാന്‍ ആരോ ടത്തിയ രാഷ്ട്രീയക്കളിയാണോ ഈ കത്തുചോര്‍ച്ച? അതും അേ്വഷിക്കേണ്ടതുണ്ട്.

വാര്‍ഷിക പൊതുബജറ്റിലൂടെ അതിഭീമമായ തുകയാണ് പ്രതിരോധകാര്യത്തി് ീക്കിവയ്ക്കുന്നത്. അങ്ങെ ചെയ്യേണ്ടതുമാണ്. 1,93,407 കോടി രൂപയാണ് ഇക്കൊല്ലം ബജറ്റില്‍ പ്രതിരോധത്തി് ീക്കിവച്ചത്. എന്നാല്‍, ഇങ്ങെ ീക്കിവയ്ക്കുന്ന തുക പ്രതിരോധസജ്ജതയ്ക്കായി വിിയോഗിക്കപ്പെടുന്നില്ല എന്നാണ് പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാവുന്നത്. ബജറ്റ് വിഹിതത്തിന്റെ വലിയൊരു ഭാഗം മറ്റെവിടേക്കൊക്കെയോ വഴിതിരിഞ്ഞുപോവുന്നുണ്ടോ? ഇത് പരിശോധിക്കാന്‍ ഫലപ്രദമായ ഒരു സംവിധാവുമില്ലാത്തത് പ്രതിരോധ ബജറ്റിെ തെരഞ്ഞെടുപ്പ് പ്രചാരണച്ചെലവിുള്ള കറവപ്പശുവാക്കി മാറ്റാന്‍ കേന്ദ്ര ഭരണകക്ഷിക്ക് അവസരമൊരുക്കുന്നു. ആയുധദല്ലാളന്മാര്‍ക്ക് കീശവീര്‍പ്പിക്കാന്‍ സന്ദര്‍ഭമൊരുക്കുന്നു.

പ്രതിരോധമന്ത്രിയെ മറികടന്ന് പ്രതിരോധസജ്ജതയിലെ പോരായ്മകള്‍ കരസോധിപന്‍ പ്രധാമന്ത്രിയെ രേിട്ട് കത്തിലൂടെ ധരിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് വയലാര്‍ രവിയെപ്പോലുള്ളവര്‍ പറയുന്നത്. പ്രധാമന്ത്രിയാണ് ഭരണസംവിധാത്തിന്റെ അധിപന്‍. ആ ിലയ്ക്ക് അതില്‍ അൗചിത്യമുണ്ടെന്ന് പറയാാവില്ല; പ്രത്യേകിച്ചും പ്രധാമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത് പ്രതിരോധമന്ത്രിയുടെ പോരായ്മകളും കാര്യക്ഷമതയില്ലായ്മയുംകൊണ്ട് പ്രതിരോധരംഗത്തുണ്ടാവുന്ന അര്‍ഥങ്ങളാണെന്നിരിക്കെ.

അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ പലകുറി ശ്രദ്ധയില്‍പെടുത്തിയിട്ടും അങ്ങാപ്പാറയെപ്പോലെ ഇരിക്കുകയാണ് പ്രതിരോധമന്ത്രി ചെയ്തത് എന്നാണ് കത്തില്‍ിന്ന് വ്യക്തമാവുന്നത്. ടാങ്കുകള്‍ ആയുധങ്ങളില്ലാത്ത ിലയിലായിരിക്കുന്നു. വ്യോമപ്രതിരോധം കാലാുസൃതമായി വീകരിക്കപ്പെടാതായിരിക്കുന്നു. കാലാള്‍പ്പടയ്ക്ക് സുപ്രധാ ആയുധങ്ങള്‍ ലഭിക്കാതായിരിക്കുന്നു. ആയുധ സംഭരണ സംവിധാമാകെ അഴിമതിഗ്രസ്തമായിരിക്കുന്നു. രാത്രിയുദ്ധത്തിാവശ്യമായ സംവിധാങ്ങളില്ല. അത്യന്താപേക്ഷിതമായ ആയുധങ്ങളില്ല. ഇത്ര ഗുരുതരമായ സാഹചര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രതിരോധമന്ത്രി അങ്ങുന്നില്ലെങ്കില്‍, പ്രശ്പരിഹാരത്തി് ഒരു ടപടിയും എടുക്കുന്നില്ലെങ്കില്‍ ഉത്തരവാദിത്തബോധമുള്ള കരസോധിപ് ""എല്ലാം സര്‍ക്കാര്‍ മുറയില്‍ ടക്കട്ടെ' എന്ന് കരുതി കൈയുംകെട്ടി ഇരിക്കാന്‍ പറ്റുമോ? അങ്ങെ പോര്‍മുഖങ്ങളിലേക്ക് യുദ്ധസജ്ജമല്ലാത്ത സൈ്യത്തെ അയക്കാന്‍ മസ്സുവരുമോ?

ഈ പശ്ചാത്തലത്തിലാണ് കരസോധിപന്‍ പ്രധാമന്ത്രിക്കയച്ച കത്തിെ കാണേണ്ടത്. എന്നുമാത്രമല്ല, മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്ന ഘട്ടത്തില്‍ സൈ്യാധിപന്മാര്‍ സൈ്യത്തിന്റെ ിലയെക്കുറിച്ച് പ്രധാമന്ത്രിയെ രേഖാമൂലം ധരിപ്പിക്കുന്ന കീഴ്വഴക്കമുണ്ടുതാും. ഈ സാഹചര്യത്തിലാണ് ിര്‍ണായക ഘട്ടങ്ങളില്‍ തീരുമാമെടുക്കാോ സൈ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ മുന്‍ിര്‍ത്തി ഉചിതമായ ടപടികളെടുക്കാോ ശ്രദ്ധയില്‍പെട്ട അഴിമതിപോലും ഒഴിവാക്കാോ ഇടപെടാത്ത പ്രതിരോധമന്ത്രിക്കുകീഴില്‍ കുത്തഴിഞ്ഞുപോവുന്ന പ്രതിരോധരംഗത്തെക്കുറിച്ച് ജറല്‍ വി കെ സിങ് പ്രധാമന്ത്രിക്ക് കത്തയച്ചത് എന്നത് കാണേണ്ടതുണ്ട്. ഇന്നേവരെ ഒരു പ്രതിരോധമന്ത്രിക്കും രേിടേണ്ടിവന്നിട്ടില്ലാത്ത പിടിപ്പുകേടെന്ന ആക്ഷേപം ഇന്ത്യന്‍ കരസോധിപില്‍ിന്ന് പരോക്ഷമായെങ്കിലും കേള്‍ക്കേണ്ടിവരുന്ന സാഹചര്യം വരുത്തിവച്ചതിലെ തന്റെ പങ്ക് എന്ത് എന്ന് ഒരു ിമിഷം എ കെ ആന്റണി ആലോചിക്കേണ്ടതുമുണ്ട്. ഈ പ്രശ്ത്തെക്കുറിച്ചൊക്കെ വിശദീകരിക്കാന്‍ പ്രതിരോധമന്ത്രിയായി എ കെ ആന്റണി ഇരിക്കെത്തന്നെ സഹമന്ത്രി പള്ളം രാജുവിെ കോണ്‍ഗ്രസി് ിയോഗിക്കേണ്ടിവന്നുവെന്നതും എ കെ ആന്റണിയുടെ മികവിുള്ള അംഗീകാരമാവില്ലല്ലോ.

പ്രതിരോധസംബന്ധമായ കാര്യങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ കഴിയുന്നതല്ല എന്ന് ഇപ്പോള്‍ എ കെ ആന്റണി പറയുന്നുണ്ട്. എന്നാല്‍, ഇതേ ആന്റണിതന്നെയാണ് മാസങ്ങള്‍ക്കുമുമ്പ് കൊച്ചിയിലെ വാര്‍ത്താസമ്മേളത്തില്‍ ാവികസോരംഗത്തെ മ്മുടെ രാജ്യത്തിന്റെ പോരായ്മകള്‍ പരസ്യമായി വിളിച്ചുപറഞ്ഞത്. ശത്രുവിന്റെ ആക്രമണം രേിടാന്‍ മ്മുടെ കരസേ സജ്ജമാണെങ്കിലും കടലിലൂടെ വരുന്ന ശത്രുക്കളെ രേിടാന്‍ മുക്ക് ഫലപ്രദമായ ഒരു സംവിധാവും ഇപ്പോഴില്ല എന്നാണ് ആന്റണി അന്ന് പറഞ്ഞത്. ഇത് സത്യമാവാം. എന്നാല്‍, ഇത്തരം സത്യങ്ങള്‍ പരസ്യമായി വിളിച്ചുപറയുന്നത് ഉചിതമാണോ; അതും പ്രതിരോധമന്ത്രിസ്ഥാത്തുള്ള ഒരാള്‍? ആന്റണിയുടെ ഈ പ്രസ്താവ ഇന്ത്യയിലെയും പുറത്തെയും പത്രങ്ങള്‍ കാര്യമായി പ്രസിദ്ധീകരിച്ചു. അത് കഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞപ്പോഴാണ് കടലിലൂടെ മുംബൈ തീരത്തേക്ക് കസബും കൂട്ടരും വന്ന് താജ്ഹോട്ടലിലും ഗരങ്ങളുടെ പല ഭാഗങ്ങളിലും കൂട്ടക്കൊല ടത്തി രാജ്യത്തെ വിറപ്പിച്ചത്.

ഒരു സ്ഥാത്തെത്തിയാല്‍ ആ സ്ഥാത്തിന്റെ ഉത്തരവാദിത്തത്തിനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയണം. അപകടങ്ങള്‍ വരുത്തിവച്ചിട്ട് താന്‍ ശുദ്ധാണെന്ന് ദീമായി വിലപിച്ചാല്‍ പോരാ. ഉത്തരവാദപൂര്‍വം പെരുമാറാന്‍ കഴിവില്ല എന്നാണെങ്കില്‍ അത്തരം സ്ഥാങ്ങള്‍ ഏറ്റെടുക്കാതിരിക്കാുള്ള ഔചിത്യമെങ്കിലും കാട്ടണം. ശുദ്ധതയുടെ കുട്ടിക്കളിക്ക് വിട്ടുകൊടുക്കാുള്ളതല്ല ഈ രാജ്യത്തിന്റെ സുരക്ഷയും ദശലക്ഷക്കണക്കായ സൈികരുടെ ജീവും. മുംബൈ കൂട്ടക്കൊലയ്ക്കുപിന്നാലെ ആദര്‍ശത്തിന്റെ പെരുമ്പറ മുഴക്കിക്കൊണ്ടൊന്നുമല്ലെങ്കിലും ശിവരാജ്പാട്ടീല്‍ ആഭ്യന്തരമന്ത്രിസ്ഥാം രാജിവച്ചു. ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന പ്രതിച്ഛായ എടുത്തണിയാന്‍ എന്നും ിഷ്കര്‍ഷ കാട്ടിപ്പോരുന്ന എ കെ ആന്റണി ആ ദേശവിരുദ്ധ ശക്തികള്‍ അതിര്‍ത്തി കടന്നുവന്നവരായിട്ടും അവരെ തടയുന്നതില്‍ പരാജയം സംഭവിച്ചുവെന്നറിഞ്ഞിട്ടും ധാര്‍മികമായെങ്കിലും തന്റെ വീഴ്ച ഏറ്റുപറയാന്‍ തയ്യാറായോ? ആദര്‍ശം അധികാരത്തി് കീഴിലേ വരുന്നുള്ളൂ.

ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങളാകെ തെളിയിക്കുന്നത് പ്രതിരോധമന്ത്രി എന്ന ിലയില്‍ ഉയര്‍ന്നുപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആന്റണിയുടെ കാര്യക്ഷമതയില്ലായ്മയാണ്; പ്രതിരോധരംഗത്ത് ടക്കുന്ന കൊടിയ അഴിമതികളാണ്; അത് തടയാന്‍ ചെറുവിരല്‍പോലും അക്കാന്‍ കഴിയാത്ത ആന്റണിയുടെ ദയീയാവസ്ഥയാണ്. കരസോധിപന്‍ കത്തയച്ചതിന്റെ ഔചിത്യവും അൗചിത്യവും ചര്‍ച്ചചെയ്യുമ്പോള്‍തന്നെ, പ്രതിരോധരംഗത്തിന്റെ ഇന്നത്തെ അവസ്ഥയും അതിലേക്ക് യിച്ച രാഷ്ട്രീയ തേൃത്വത്തിന്റെ പിടിപ്പുകേടും കാണാതെ പോവരുത്.

Saturday, March 24, 2012

ജോസ് പ്രകാശിന് ആദരാഞ്‌‌ജലികൾ!

ജോസ് പ്രകാശിന് ആദരാഞ്‌‌ജലികൾ!

ജോസ് പ്രകാശ് അന്തരിച്ചു
ദേശാഭിമാനി, Posted on: 24-Mar-2012 07:27 PM
കൊച്ചി: മലയാള സിനിമയില്‍ പ്രതിനായക സങ്കല്‍പ്പത്തിനു രൂപവും ഭാവവും പകര്‍ന്ന ജോസ് പ്രകാശ് അന്തരിച്ചു. 86 വയസായിരുന്നു. കാക്കനാട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.10നായിരുന്നു അന്ത്യം. ആലുവയിലെ മകന്റെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സിനിമപ്രവര്‍ത്തകരുള്‍പ്പടെ നൂറുകണക്കിനാളുകള്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനുശേഷം സെന്റ് മേരീസ് ബസലിക്കയിലെ സെമിത്തേരിയില്‍ ഔദ്യോഗികബഹുമതിയോടെ സംസ്കരിക്കും. 1951ല്‍ "ശരിയോ തെറ്റോ" എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തിന് ഹരിശ്രീ കുറിച്ചു. 380 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി 2011ല്‍ "ട്രാഫിക്"എന്ന സിനിമയില്‍ ഡോക്ടര്‍ സൈമണ്‍ ഡിസൂസയായി വേഷമിട്ടു. നാടകത്തിനും സിനിമയ്ക്കും നല്‍കിയ മികച്ച സംഭാവനയ്ക്ക് ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്കാരം ജോസ്പ്രകാശിന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. ഞായറാഴ്ച പുരസ്കാരം സമ്മാനിക്കാനിരിക്കേയാണ് വിയോഗം.

ഗായകനായിട്ടാണ് സിനിമയിലേക്കെത്തിയത്. ജോസഫ് എന്ന ബേബിക്ക് ജോസ് പ്രകാശ് എന്നു പേരിട്ടത് തിക്കുറിശ്ശിയാണ്. ആദ്യമായി വില്ലനായി അഭിനയിച്ചത് കെ പി കൊട്ടാരക്കര നിര്‍മ്മിച്ച "ലവ് ഇന്‍ കേരള" എന്ന ചിത്രത്തിലായിരുന്നു. പിന്നീട് മലയാളത്തിലെ സ്ഥിരം വില്ലനായി. സ്നാപകയോഹന്നാനിലൂടെ സ്വഭാവ നടന്‍ എന്ന നിലയില്‍ പേരെടുത്തു. സില്‍വര്‍ ഹെഡ് (ലൗ ഇന്‍ കേരള), ഗായകന്‍ ദാസ് (കാട്ടുകുരങ്ങ്), പുതുപ്പണക്കാരന്‍ കുഞ്ഞാലി (ഓളവും തീരവും) മേനോന്‍ (ബീന) വാര്യര്‍ (ദേവാസുരം) തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം അനശ്വരമാക്കി. പ്രകാശ് മൂവി ടോണ്‍ എന്ന പേരില്‍ അദ്ദേഹം തുടങ്ങിയ സിനിമാ നിര്‍മാണ കമ്പനി നിരവധി നല്ല സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു. ഏതാനും തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. മിഖായേലിെന്‍റ സന്തതികളിലെ അഭിനയത്തിന് 1993ലെ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാറിന്റെ ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. 1986 ല്‍ കേരളാ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ ചലച്ചിത്രപ്രതിഭാപുരസ്കാരം നല്‍കി ആദരിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കുറച്ചുകാലം ഇന്ത്യന്‍ ആര്‍മിയിലും തിരുവിതാംകൂര്‍ പൊലീസ് വകുപ്പിലും സേവനമനുഷ്ഠിച്ചു. പാട്ടുപാടാനുള്ള മോഹം കലശലായതിനെത്തുടര്‍ന്ന് ജോലി മതിയാക്കുകയായിരുന്നു.

അഭിനയത്തിന് പുറമെ കോട്ടയത്ത് ബിസിനസും നടത്തിയിരുന്നു. നാടക രംഗത്തും സജീവമായിരുന്നു. പാലാ കുഞ്ഞ് തുടക്കമിട്ട പാല ഐക്യകേരള നടന കലാസമിതിയിലായിരുന്നു ആദ്യം. പിന്നെ 1956ല്‍ സ്വന്തം നാടകട്രൂപ്പ് നാഷണല്‍ തിയറ്റേഴ്സ്. എന്‍ എന്‍ പിള്ള, പി ജെ ആന്റണി, ഒ എന്‍ വി, കെപിഎസി സുലോചന, കോട്ടയം ചെല്ലപ്പന്‍ , അച്ചന്‍കുഞ്ഞ്, ആര്‍ടിസ്റ്റ് സുജാതന്‍ തുടങ്ങിയവരുടെ നിറഞ്ഞ സഹകരണത്തിലൂടെയായിരുന്നു മുന്നേറ്റം. അമ്പലപ്പുഴ രാജമ്മയും മീനാക്ഷിയും മറ്റും നായികമാരെ അവതരിപ്പിച്ചു. പൊലീസ് സ്റ്റേഷന്‍ , സാത്താന്‍ ഉറങ്ങുന്നില്ല, പട്ടിണിപ്പാവങ്ങള്‍ , തുടങ്ങിയ നാടകങ്ങളില്‍ ജോസ് പ്രകാശിന് ശ്രദ്ധേയ വേഷങ്ങള്‍ . ഫാ. ബെനഡിക്ടിന്റേതായിരുന്നു സാത്താന്റെ കഥ. പാടി അഭിനയിക്കുന്നതിലെ സ്വാഭാവികത കുറേ നല്ല അവസരങ്ങള്‍ കാല്‍ക്കീഴിലെത്തിച്ചു. സിനിമയില്‍ തിരക്കേറിയപ്പോഴാണ് എറണാകുളത്തേക്ക് താമസം മാറ്റുന്നത്. അക്കാലത്ത് പീപ്പിള്‍സ് സ്റ്റേജ് ഓഫ് കേരള എന്ന സ്വന്തം കമ്പനിയും തുടങ്ങി. അതിലൂടെ കേരളം മികച്ച നാടകങ്ങള്‍ അനുഭവിച്ചു. കെപിഎസിയിലേക്ക് നിര്‍ബന്ധപൂര്‍ണമായ ക്ഷണമുണ്ടായെങ്കിലും അച്ഛന്റെ എതിര്‍പ്പുമൂലം സ്വീകരിക്കാനായില്ല.

2003 ല്‍ കൊച്ചിയിലെ സ്റ്റുഡിയോയില്‍ സീരിയലിന്റെ റെക്കോര്‍ഡിങ്ങിനായി പോയപ്പോള്‍ കാല്‍തെറ്റി വീണു തുടയെല്ല് പൊട്ടിയതോടെ ഒരു കാല്‍ മുറിച്ചു മാറ്റി. അവസാന നാളുകളില്‍ കാഴ്ച്ച ഏതാണ്ട് പൂര്‍ണ്ണമായും നഷ്ടമായിരുന്നു. ഇയര്‍ഫോണിലൂടെ കേള്‍ക്കുന്ന റേഡിയോ സംഗീതം മാത്രമായിരുന്നു ഏകകൂട്ട്.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 18നാണ് ജോസ് പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. 1925 ഏപ്രില്‍ 14ന് കോട്ടയത്ത് മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനായ ചങ്ങനാശ്ശേരി കുന്നേല്‍ വീട്ടില്‍ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായിട്ടായിരുന്നു ജനനം. പരേതയായ ചിന്നമ്മയാണ് ഭാര്യ. എല്‍സമ്മ, കുഞ്ഞുമോള്‍ , സൂസന്‍ , ജാസ്മിന്‍ , രാജന്‍ , ഷാജി എന്നിവര്‍ മക്കളും പി സി തോമസ്, ജോണ്‍സണ്‍ , ജോളി, ജോണി, ഫാന്‍സി, റജി എന്നിവര്‍ മരുമക്കളുമാണ്. നിര്‍മാതാവും നടനുമായ പ്രേം പ്രകാശ് സഹോദരനാണ്.

Thursday, March 22, 2012

സ.സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സ.സി.കെ ചന്ദ്രപ്പന് ആദരാഞ്‌ജലികൾ!

സി.പി.ഐ സംസ്ഥാന സെക്രട്ടറി സ.സി.കെ.ചന്ദ്രപ്പൻ അന്തരിച്ചു. പ്രിയ സഖാവിന് ആദരാഞ്‌ജലികൾ!

ദേശാഭിമാനി റിപ്പോർട്ട് ചുവടെ

തിരുവനന്തപുരം: പ്രമുഖ കമ്യൂണിസ്റ്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ സി കെ ചന്ദ്രപ്പന്‍ അന്തരിച്ചു. 76 വയസായിരുന്നു. അര്‍ബുദബാധിതനായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടേകാലോടെയാണ് അന്ത്യം. മരണസമയത്ത് ഭാര്യ ബുലുറോയിയും സിപിഐയുടെ ഉന്നതനേതാക്കളും സമീപത്തുണ്ടായിരുന്നു. മൂന്നരമുതല്‍ തിരുവനന്തപുരത്ത് സംസ്ഥാനകമ്മറ്റി ഓഫീസായ എംഎന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് ചേര്‍ത്തല വയലാര്‍വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിനുശേഷം സംസ്കാരം അന്ന് വൈകിട്ട് നാലിന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ .

ഫെബ്രുവരിയില്‍ കൊല്ലത്തുചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ ചന്ദ്രപ്പന്‍ സെക്രട്ടറിയായി തുടര്‍ന്നു. പിറവം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പൊതുയോഗത്തിലാണ് അവസാനമായി പൊതുവേദിയില്‍ സംസാരിച്ചത്. അസുഖബാധിതനായിരുന്നുവെങ്കിലും അവസാനംവരെ കര്‍മനിരതനായിരുന്നു. വിദ്യാര്‍ഥിയായിരിക്കെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1958-62ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി. 62-64ല്‍ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായും 65-78 കാലയളവില്‍ അഖിലേന്ത്യാ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. അതോടെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചു.

സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് അംഗവും അഖിലേന്ത്യാ കിസാന്‍സഭ ദേശീയ പ്രസിഡന്റുമാണ്. 1970 മുതല്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. നിരവധി യുവജനസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി പലവട്ടം ജയില്‍വാസം അനുഷ്ഠിച്ചു. ഡല്‍ഹി തിഹാര്‍ ജയിലിലും കല്‍ക്കത്ത പ്രസിഡന്‍സി ജയിലിലും തടവില്‍ കഴിഞ്ഞിട്ടുണ്ട്. 1971ല്‍ തലശ്ശേരിയില്‍നിന്നും 1977ല്‍ കണ്ണൂരില്‍നിന്നും 2004ല്‍ തൃശൂരില്‍നിന്നും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ചേര്‍ത്തലയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1936 നവംബര്‍ 10ന് പുന്നപ്ര വയലാര്‍ സമരനായകന്‍ വയലാര്‍ സ്റ്റാലിന്‍ എന്നറിയപ്പെടുന്ന ചിരപ്പന്‍ചിറയില്‍ സി കെ കുമാരപണിക്കരുടെയും അമ്മുകുട്ടി അമ്മയുടെയും അഞ്ചു മക്കളില്‍ മൂന്നാമനായി ആലപ്പുഴയിലെ വയലാറില്‍ ജനിച്ചു. ജന്മി കുടുംബത്തില്‍ ജനിച്ചെങ്കിലും സമ്പന്നത നല്‍കിയ സൗഭാഗ്യങ്ങളെ ഉപേക്ഷിച്ച് തൊഴിലാളി വര്‍ഗത്തിന്റെ മുന്‍നിര പോരാളിയായി സമരമുഖത്തിറങ്ങിയ കുമാരപ്പണിക്കരുടെ മകന് വിപ്ലവവീര്യം രക്തത്തില്‍ അലിഞ്ഞതായിരുന്നു. പഠിക്കുന്ന കാലത്ത് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല ഗവ. ബോയ്സ് ഹൈസ്കൂളില്‍ എ കെ ആന്റണിയുടെയും വയലാര്‍ രവിയുടെയും സീനിയറായിരുന്നു. മഹാരാജാസില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി ഫേഡറേഷന്റെ നേതൃസ്ഥാനത്തെത്തി. രാഷ്ട്രീയക്കാരനായതിനാല്‍ അവിടെ പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചിറ്റൂര്‍ ഗവ. കോളേജില്‍ ബിരുദപഠനം. അക്കാലത്ത് ഗോവന്‍ വിമോചന സമരത്തില്‍ പങ്കെടുത്തു. കൂടെയുണ്ടായിരുന്ന രണ്ട് സഖാക്കള്‍ കൊല്ലപ്പെട്ടു. ഒടുവില്‍ ഗോവ ഇന്ത്യയുടെതായി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം എ ഇക്കണോമിക്സിനു ചേര്‍ന്നെങ്കിലും വിമോചനസമരത്തിനെതിരായ സമരങ്ങളില്‍ സജീവമായതോടെ പഠനം മുടങ്ങി. അതോടെ മുഴുവന്‍ സമയരാഷ്ട്രീയപ്രവര്‍ത്തകനായി മാറി.

1996ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് എ കെ ആന്റണിയോടും 1987ല്‍ വയലാര്‍ രവിയോടും പരാജയപ്പെട്ടു. മികച്ച പാര്‍ലമെന്റേറിയനായിരുന്നു ചന്ദ്രപ്പന്‍ . കെടിഡിസി ചെയര്‍മാന്‍ , കേരഫെഡ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ലോക്സഭയില്‍ ഹോം അഫയേഴ്സ്, വുമണ്‍ എംപവേര്‍സ് കമ്മറ്റി, ഹ്യൂമന്‍ ഡവലപ്പ്മെന്റ് കമ്മറ്റി, കമ്മറ്റി ഓഫ് കൊമേഴ്സ് എന്നീ കമ്മറ്റികളില്‍ അംഗമായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ്. ബംഗാളിയും അഖിലേന്ത്യാ വര്‍ക്കിങ് വുമന്‍സ് നേതാവുമായ ബുലുറോയ് ചൗധരിയാണ് ഭാര്യ. സഹോദരങ്ങള്‍ : പരേതനായ സി കെ രാജപ്പന്‍ , പരേതനായ സി കെ കൃഷ്ണപ്പന്‍ , സി കെ വേലപ്പന്‍ , ലക്ഷ്മിക്കുട്ടി.

Wednesday, March 21, 2012

കൊമ്പനുപിറകെ മോഴയും

കൊമ്പനുപിറകെ മോഴയും
പ്രൊഫ. കെ എന്‍ ഗംഗാധരന്‍
Posted on: 20-Mar-2012 11:14 PM, ദേശാഭിമാനി
രണ്ടു ബജറ്റുകളുടെയും പൊതുസ്വഭാവം ഒന്നുതന്നെ. ഒരേ തത്വശാസ്ത്രം, ഒരേ സമീപനം. സബ്സിഡി കുറച്ച് കമ്മി ചുരുക്കുമെന്ന് കേന്ദ്രബജറ്റ് ശഠിക്കുന്നു. നികുതിനിരക്ക് കൂട്ടലാണ് സ്വീകാര്യമെന്ന് സംസ്ഥാന ബജറ്റ് അടിവരയിടുന്നു. കേന്ദ്രബജറ്റിന്റെ സമ്പന്ന പക്ഷപാതിത്വം പകല്‍പോലെ വ്യക്തം. രാസവളത്തിനും ഇന്ധനത്തിനും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കും നല്‍കുന്ന സബ്സിഡി, രണ്ടുതരത്തില്‍ ജനങ്ങള്‍ക്ക് ഗുണംചെയ്യും. ഒന്ന്, കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിക്കൊണ്ട്. രണ്ട്, കാര്‍ഷിക-വ്യവസായ ഉല്‍പ്പാദനച്ചെലവുചുരുക്കി ദീര്‍ഘകാല വികസനം ഉറപ്പാക്കിക്കൊണ്ട്. പക്ഷേ, സബ്സിഡികള്‍ മറ്റെന്തിനേക്കാളും യുപിഎയുടെ ഉറക്കംകെടുത്തുന്നു. അതുകൊണ്ട് അവ കുറയ്ക്കാന്‍തന്നെയാണ് ബജറ്റ് നിര്‍ദേശം. മൂന്നു സബ്സിഡികള്‍ക്കുംകൂടി (മേജര്‍ സബ്സിഡികള്‍ എന്നാണ് അതിനു പേര്) 2010-11 സാമ്പത്തികവര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1,31,212 കോടി രൂപയാണ് (2ജി സ്പെക്ട്രം അഴിമതിത്തുകയേക്കാള്‍ ഏറെ താഴെ!). ഏറ്റവുമൊടുവിലെ കേന്ദ്ര സാമ്പത്തിക സര്‍വേയില്‍ ഈ കണക്കുണ്ട്. അതേസമയം വന്‍കിടക്കാര്‍ക്ക് തന്‍വര്‍ഷം നികുതി ഇളവുകളും ആനുകൂല്യങ്ങളുമായി നല്‍കിയത് 5,70,293 കോടി രൂപ (സാമ്പത്തിക സര്‍വേ പേജുകള്‍ 58, 60). കോര്‍പറേറ്റുകള്‍ക്കുമാത്രം കോരിച്ചൊരിഞ്ഞത് 88,263 കോടി രൂപ. കസ്റ്റംസ് തീരുവമാത്രം 2,28,500 കോടി രൂപ. വന്‍കിടക്കാര്‍ക്ക് നല്‍കുന്ന ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും 23 ശതമാനമേ വരൂ സബ്സിഡികള്‍ .

നികുതിയിളവുകള്‍ പകുതിയാക്കിയാല്‍ സബ്സിഡികള്‍ നിലനിര്‍ത്തുകമാത്രമല്ല, നല്ല തോതില്‍ വര്‍ധിപ്പിക്കാനുമാകും. കമ്മി വര്‍ധിക്കുകയുമില്ല. അതിന് കേന്ദ്രം തയ്യാറല്ല. മാത്രമല്ല, സ്വത്ത് നികുതിനിരക്കില്‍ ബജറ്റ് മാറ്റം വരുത്തിയില്ല. കടപ്പത്ര കൈമാറ്റ നികുതിനിരക്ക് 20 ശതമാനം കുറച്ചു. ഓഹരിവില്‍പ്പനയിലൂടെ ലഭിക്കുന്ന ആദായത്തിന്മേല്‍ നികുതി ചുമത്തിയില്ല. എന്നാല്‍ , എക്സൈസ് നികുതിയും സേവനനികുതിയും രണ്ടുശതമാനം ഉയര്‍ത്തി യഥാക്രമം 27,280 കോടി രൂപയുടെയും 18,650 കോടി രൂപയുടെയും അധികഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ആഭ്യന്തര ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിന്മേലുള്ള സെസ്സ് നിരക്ക് ടണ്ണിന് 2500 രൂപയായിരുന്നത് 4500 രൂപയാക്കി ഉയര്‍ത്തി 5000 കോടിയുടെ ഭാരംകൂടി കയറ്റിവച്ചു. ഇവയ്ക്കെല്ലാം പുറമെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്ന 30,000 കോടി രൂപയുടെ വരുമാനം. കൊമ്പനുപിറകെ മോഴയും എന്ന മട്ടിലാണ് കേരള ബജറ്റും.

കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ അതിവേഗപാത, ജില്ലകള്‍തോറും വിമാനത്താവളം, ഹൈടെക് കൃഷി ഇങ്ങനെ നീളുന്നു ബജറ്റ് നിര്‍ദേശങ്ങള്‍ . ബജറ്റിന്റെ അടിസ്ഥാനശിലകളായ ഈ വക കാര്യങ്ങള്‍ ചര്‍ച്ചകളില്‍ പരാമര്‍ശിക്കപ്പെടാതെപോകുന്നു. ഭൂപരിഷ്കാരം, വിദ്യാഭ്യാസ പരിഷ്കാരം, സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം എന്നീ നടപടികളിലൂടെ കൈവരിച്ച സാമൂഹ്യനീതി, മെല്ലെ കേരളത്തില്‍ കൈമോശംവരികയാണ്. പകരം ഒരു വിഭാഗമാളുകള്‍ ദുരൂഹമാര്‍ഗങ്ങളിലൂടെ സ്വത്തും വരുമാനവും രാഷ്ട്രീയശക്തിയും സമാഹരിക്കുന്നു. തെരഞ്ഞെടുപ്പുവേളകളില്‍ പണശക്തി പ്രകടിപ്പിക്കുന്ന അത്തരക്കാരുടെ അഭിനിവേശങ്ങളാണ് ജില്ലകള്‍തോറും വിമാനത്താവളങ്ങളും ഹൈടെക് കൃഷിയും മറ്റും. സംസ്ഥാനത്തെ കൃഷിക്കാരില്‍ ബഹുഭൂരിപക്ഷവും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള നാമമാത്ര-ചെറുകിട കൃഷിക്കാരായിരിക്കെ അവരുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയ നടപടികളാണ് ഹൈടെക്കിനേക്കാള്‍ അത്യാവശ്യം. നിലവിലുള്ള റോഡുകളുടെയും ജങ്ഷനുകളുടെയും വികസനത്തെ തള്ളി, ഗതാഗതവികസനം അതിവേഗപാതയിലേക്ക് ചുരുക്കപ്പെടുകയാണ്. എട്ടുമാസത്തിനിടയ്ക്ക് 24 കൃഷിക്കാര്‍ ആത്മഹത്യചെയ്ത വയനാട്ടിന്റെ അടിയന്തരാവശ്യം വിമാനത്താവളമാണോ എന്ന് അവിടെനിന്നുള്ള മന്ത്രിയെങ്കിലും വ്യക്തമാക്കേണ്ടതാണ്. 1512 കോടി രൂപയുടെ അധിക നികുതിവരുമാനമാണ് സംസ്ഥാന ബജറ്റ് ലക്ഷ്യമിടുന്നത്. വാറ്റ് നികുതിനിരക്കും മോട്ടോര്‍വാഹനങ്ങളുടെ വാങ്ങല്‍ വിലയിന്മേല്‍ നികുതി വര്‍ധിപ്പിച്ചുമാണ് ഇത്രയും തുക സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഈ നടപടി വിലക്കയറ്റം വര്‍ധിപ്പിക്കാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. അതേസമയം സര്‍ക്കാര്‍ കമ്പോളത്തിലിടപെട്ട് പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ബജറ്റില്‍ നിര്‍ദേശമില്ലതാനും. സംസ്ഥാനത്തെ ലക്ഷക്കണക്കായ ചെറുകിട വ്യാപാരികളെ അലട്ടുന്ന വിദേശമൂലധന നിക്ഷേപത്തെക്കുറിച്ച് ബജറ്റ് നിശബ്ദമാണ്; കേന്ദ്രം അക്കാര്യത്തില്‍ വാചാലമാകുമ്പോഴും. കേന്ദ്രം നൂറുശതമാനം വിദേശമൂലധനത്തിന് ചെറുകിട വ്യാപാരമേഖല തുറന്നിടുമ്പോള്‍ കേരളം മാറിനില്‍ക്കില്ല എന്ന സൂചനയാണ് ഈ നിശബ്ദത. അഗതി-വിധവ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം സ്വാഗതംചെയ്യുമ്പോള്‍തന്നെ, മൂന്നുലക്ഷത്തി മുപ്പത്തയ്യായിരം ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന തൊഴില്‍രഹിതവേതനത്തില്‍ നാമമാത്ര വര്‍ധനപോലും വരുത്തിയില്ല. കര്‍ഷകത്തൊഴിലാളി പെന്‍ഷനും വര്‍ധിപ്പിച്ചില്ല. അതേസമയം പെന്‍ഷന്‍പ്രായം ഉയര്‍ത്തുകയുംചെയ്തു. 43.42 ലക്ഷം ചെറുപ്പക്കാര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ചെയ്ത് തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് മേല്‍നടപടി. ഏറെ ഘോഷിച്ച് നടപ്പാക്കിയ സ്വയംതൊഴില്‍ സംരംഭകത്വ പരിപാടി മുഖേന എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് ഇക്കണോമിക് റിവ്യൂവിലോ ബജറ്റിലോ കണക്കില്ല. അതേസമയം ഓവര്‍സീസ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് മുഖേന 2010-11ല്‍ 74 പേരെ വിദേശത്തേക്ക് (44ഉം നേഴ്സുമാരാണ്) അയച്ചെന്ന് ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു. പതിനൊന്നരലക്ഷം വിദേശമലയാളികള്‍ തിരിച്ചെത്തിക്കഴിഞ്ഞു. വിദേശത്ത് ജോലിചെയ്തുകൊണ്ടിരിക്കുന്ന 228 ലക്ഷംപേരില്‍ നല്ലൊരുശതമാനം ഉടന്‍ തിരികെ പോരുമെന്ന കാര്യത്തില്‍ സംശയംവേണ്ട. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കെയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനം. ധന ഉത്തരവാദിത്തനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് ശഠിച്ചുകൊണ്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ , നടപ്പുവര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ടത് 4.6 ശതമാനം ധനകമ്മിയാണ്. സാമ്പത്തികവര്‍ഷം അവസാനത്തോടടുക്കുമ്പോള്‍ കമ്മി ആറുശതമാനത്തോളമായി. ഇടതുപക്ഷ സര്‍ക്കാര്‍ കടംവങ്ങി കമ്മി വര്‍ധിപ്പിച്ചെന്നും സംസ്ഥാനത്തെ കടക്കെണിയിലാഴ്ത്തിയെന്നും വിലപിക്കുകമാത്രമല്ല കൂടെക്കൂടെ ധവളപത്രമിറക്കുകയുംചെയ്ത യുഡിഎഫ് സര്‍ക്കാര്‍ , കടംവാങ്ങലില്‍ ഒരു പിശുക്കും കാട്ടിയില്ല. എല്‍ഡിഎഫിന്റെ അവസാനവര്‍ഷം അധികമായി വാങ്ങിയ പൊതുകടം 6699 കോടി രൂപയാണ്. യുഡിഎഫ് വാങ്ങിയ അധിക പൊതുകടം 7704 കോടി രൂപയും.

സംസ്ഥാനത്തിന്റെ ഏറ്റവും ദുര്‍ബലവശമാണ് കാര്‍ഷികമേഖല. നെല്‍കൃഷി ഭൂമിയുടെ അളവിലും ഉല്‍പ്പാദനത്തിലും ഇടിവുണ്ടായി. നെല്‍കൃഷി ഭൂമി 20,828 ഹെക്ടര്‍ കുറഞ്ഞു. നെല്ല് ഉല്‍പ്പാദനത്തില്‍ 75,598 മെട്രിക് ടണ്‍ കുറവുണ്ടായി. എല്‍ഡിഎഫ് ഭരണത്തില്‍ നെല്‍കൃഷി ഭൂമിയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു എന്നോര്‍ക്കണം. നാളികേരം, ചായ, അടയ്ക്ക, കപ്പ, കശുവണ്ടി, ഏലം, മഞ്ഞള്‍ എന്നിവയുടെയെല്ലാം ഉല്‍പ്പാദനം ഇടിഞ്ഞു. അഖിലേന്ത്യാതലത്തിലും ഏറ്റവും താഴ്ന്ന വളര്‍ച്ചനിരക്കാണ് കാര്‍ഷികമേഖല കാഴ്ചവച്ചത്- വെറും 2.5 ശതമാനം. കാര്‍ഷികമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കി പല സ്വീകാര്യങ്ങളായ നിര്‍ദേശങ്ങളും സംസ്ഥാന ബജറ്റിലുണ്ട്. കഴിഞ്ഞവര്‍ഷം അവതരിപ്പിച്ച പുതുക്കിയ ബജറ്റിലും പല നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഇവ നിലനില്‍ക്കെയാണ് എട്ടുമാസത്തിനകം പ്രതിമാസം ആറ് എന്ന നിരക്കില്‍ 48 കര്‍ഷകര്‍ ജീവന്‍ വെടിഞ്ഞത്.

Tuesday, March 20, 2012

ബജറ്റിലൂടെ തുടരുന്ന കടന്നാക്രമണം

ദേശാഭിമാനി മുഖപ്രസംഗം
ബജറ്റിലൂടെ തുടരുന്ന കടന്നാക്രമണം
Posted on: 19-Mar-2012 11:24 PM
കെ എം മാണിയുടെ പത്താമത്തെ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബജറ്റുകളുടെ മുഖമുദ്ര വലതുപക്ഷ സ്വഭാവമാണ്. ഈ രംഗത്തെ ഇടതുപക്ഷകാഴ്ചപ്പാട് അദ്ദേഹത്തിന് മനസിലാവില്ല. അതുകൊണ്ടാണ് കഴിഞ്ഞവര്‍ഷം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തികനയത്തെയും നടപടികളെയും കുറിച്ച് അദ്ദേഹം ധവളപത്രം ഇറക്കിയത്. അതില്‍ പറയുന്നതരത്തിലായിരുന്നില്ല അന്നത്തെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി എന്ന് ശനിയാഴ്ച സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 2010-11ലെ സാമ്പത്തികസര്‍വേ വെളിവാക്കുന്നു. എന്നിട്ടും അതിലെ കണക്കുകള്‍ക്കും നിഗമനങ്ങള്‍ക്കും എതിരായ വാദഗതി ഉന്നയിച്ചാണ് മാണി ബജറ്റ് പ്രസംഗം ആരംഭിച്ചത്. നെല്‍വയലുകളുടെ വിസ്തൃതിയും ഉല്‍പ്പാദനവും കുറഞ്ഞുവരുന്നു; ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് കൃഷിക്കാര്‍ നേരിടുന്നത്; സംസ്ഥാനത്തിന്റെ ഉല്‍പ്പാദനത്തില്‍ കൃഷിയുടെ പങ്ക് കുറഞ്ഞുവരുന്നു. ഈ സ്ഥിതി മാറ്റണമെങ്കില്‍ എല്ലാ വിളകളുടെയും ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയണം. വിളകള്‍ക്ക് മെച്ചപ്പെട്ട വില കൃഷിക്കാര്‍ക്ക് ലഭിക്കണം. അവരുടെ വരുമാനം വ്യവസായ- സേവനമേഖലകളില്‍ ഏര്‍പ്പെടുന്നവരുടേതിനോട് കിടപിടിക്കുന്നതാകണം. ബജറ്റില്‍ കര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുന്ന മുന്‍ഗണനാ പദ്ധതികളായി നിര്‍ദേശിച്ചിരിക്കുന്നത് കുട്ടനാട്ടിലും പാലക്കാട്ടും ഓരോ റൈസ് ബയോപാര്‍ക്ക്; മൂന്നു കോക്കനട്ട് ബയോപാര്‍ക്കുകള്‍ തെക്ക്- മധ്യ- വടക്കന്‍കേരളത്തിലായി; ഓരോ പഞ്ചായത്തിലും മൂന്നുവീതം ഗ്രീന്‍ഹൗസുകള്‍ . ഇവയും കാര്‍ഷികമേഖല മൊത്തത്തില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്.

ഈ നിര്‍ദേശങ്ങള്‍ കേരളത്തിലെ കാര്‍ഷികമേഖലയിലേക്ക് പുതിയ സാങ്കേതികവിദ്യ സംക്രമിപ്പിക്കാന്‍ സഹായിച്ചേക്കാം. പക്ഷേ, അധ്വാനശീലരും അനുഭവസമ്പന്നരുമായ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആവശ്യപ്പെടുന്നത് അവര്‍ ഏര്‍പ്പെടുന്ന വിളകളിലെയും പ്രദേശങ്ങളിലെയും നാനാതരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണ്. അവയില്‍ ഏറ്റവും പ്രധാനം കൃഷിക്കുവേണ്ട പശ്ചാത്തല സൗകര്യങ്ങളും സഹായങ്ങളും വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കലും അത് വിളവെടുപ്പ് കഴിഞ്ഞാല്‍ താമസിയാതെ കിട്ടാറാക്കലുമാണ്. മാണിയുടെ പത്താമത്തെ ബജറ്റിലെ നിര്‍ദേശങ്ങള്‍ കൃഷിക്കാരുടെ പ്രശ്നങ്ങളോടും ആവശ്യങ്ങളോടും ഒട്ടുംതന്നെ നീതി പുലര്‍ത്തുന്നില്ല. എമര്‍ജിങ് കേരള എന്നപേരില്‍ സംഗമം നടത്തലാണ് വ്യവസായ വികസനത്തിന് ബജറ്റില്‍ നിര്‍ദേശിക്കുന്ന ഒരു പ്രധാനമാര്‍ഗം. ഇവിടെ പൊതു- സ്വകാര്യമേഖലകളിലെ വ്യവസായ സ്ഥാപനങ്ങള്‍ നല്ലനിലയില്‍ നടത്തിക്കാണിച്ചുകൊടുത്താല്‍ മാത്രമേ, മറ്റ് നാടുകളില്‍നിന്ന് മൂലധനനിക്ഷേപകര്‍ ധൈര്യപൂര്‍വം നിക്ഷേപിക്കാന്‍ മുന്നോട്ടുവരികയുള്ളൂ. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായങ്ങളെ പൊതുവില്‍ ലാഭകരമായി നടത്തിക്കാണിച്ചു. സ്വകാര്യമേഖലയിലേക്ക് ന്യായമായ പ്രോത്സാഹനം നല്‍കുകയും ചെയ്തു. യുഡിഎഫ് ഭരണത്തിന്‍കീഴില്‍ അവയുടെ സ്ഥിതി അങ്ങനെയല്ലാതായി. വ്യവസായരംഗത്തും ഊര്‍ജരംഗത്തും മറ്റുമായി ബജറ്റില്‍ വരച്ചുകാട്ടിയ പല പദ്ധതികളും മലര്‍പ്പൊടിക്കാരന്റെ സ്വപ്നങ്ങളാണ് .

ഒഡിഷയിലെ ബൈതരണിയിലും കാസര്‍കോട്ടെ ചീമേനിയിലും എറണാകുളത്ത് പുതുവൈപ്പിനിലും കായംകുളത്തുമായി 5200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ആശയം ഒറ്റവാചകംകൊണ്ട് ധനമന്ത്രി പറഞ്ഞുതീര്‍ത്തു. അവ പുതിയ പദ്ധതികളല്ല. യാഥാര്‍ഥ്യമാകണമെങ്കില്‍ ഏതെല്ലാം വൈതരണികള്‍ തരണംചെയ്യണം എന്നായിരുന്നു പറയേണ്ടത്. ഉന്നത വിദ്യാഭ്യാസരംഗത്ത് വിദേശസര്‍വകലാശാലകളുടെ കോഴ്സുകള്‍ ഒരു കുടക്കീഴില്‍നല്‍കുന്ന അക്കാദമിക് സിറ്റി സ്ഥാപിക്കാന്‍ ബജറ്റില്‍ വകയിരുത്തിയത് 25 ലക്ഷം രൂപയാണ്. അതുപോലെ തൊടുപുഴയിലെ നോളജ് സിറ്റിക്കും അടങ്കല്‍ 25 ലക്ഷംമാത്രം. സാങ്കേതിക സര്‍വകലാശാലയ്ക്ക് 1.5 കോടി രൂപ, മലയാള സര്‍വകലാശാലയ്ക്ക് 50 ലക്ഷം- ഇത്തരത്തില്‍ സൂകര പ്രസവംപോലെ ഒരുപാടെണ്ണമുണ്ട് ഈ ബജറ്റില്‍ . ഇതുകൊണ്ടൊക്കെ നിലവാരമുള്ള ഒരു സ്ഥാപനംപോലും ഉടലെടുക്കുമോ? ആരെ പറ്റിക്കാനാണ് ധനമന്ത്രിയും യുഡിഎഫ് സര്‍ക്കാരും മുതിരുന്നത്? സര്‍ക്കാര്‍ ഏജന്‍സികളുടെ സ്ഥിതിവിവരക്കണക്കുകള്‍തന്നെ കാണിക്കുന്നത് 2001ല്‍ എട്ടുലക്ഷത്തോളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുന്നുവെന്നാണ്. ഹൗസിങ് ബോര്‍ഡിന് പണം നല്‍കി പുതിയ പ്ലോട്ടുകളില്‍ പുതിയ വീടുകള്‍ പണിയുന്നത് യഥാര്‍ഥത്തില്‍ വീട് താമസിക്കാന്‍ ഉപയോഗിക്കുന്ന ആവശ്യക്കാരുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ഭൂമാഫിയയുടെ വ്യാപനത്തിന് ഇടയാക്കും. പട്ടികവര്‍ഗ-പട്ടികജാതിക്കാര്‍ക്കും മറ്റുമായി വിവിധ പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര-സംസ്ഥാന-തദ്ദേശ സര്‍ക്കാരുകള്‍ ഈ വിഭാഗങ്ങള്‍ക്കായി വകയിരുത്തിയ തുകയില്‍ 900 കോടി രൂപയോളം ചെലവഴിക്കപ്പെട്ടിട്ടില്ല. കുറഞ്ഞ വരുമാനക്കാരായ മിക്കവരെയും അങ്ങേയറ്റം നിരാശരാക്കുന്ന ബജറ്റാണ് മാണിയുടേത്. കഴിഞ്ഞവര്‍ഷം വാഗ്ദാനംചെയ്ത പലതും ഇതേവരെ നടപ്പാക്കിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകാപരമെന്ന് കേന്ദ്രസര്‍ക്കാര്‍പോലും അഭിനന്ദിച്ച കേരളത്തിലെ പൊതുവിതരണസംവിധാനം അഴിമതിയിലും ദുര്‍ഭരണത്തിലും ആണ്ടുകിടക്കുകയാണ്. അതില്‍ ഹൈടെക് രീതികള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ പ്രധാനമാണ് സാധാരണക്കാര്‍ക്ക് അവയിലൂടെ അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് മാവേലി സ്റ്റോറുകളെ വാമനന്മാര്‍ കീഴ്മേല്‍ മറിക്കുകയാണ് പതിവ്. അതാണ് ഈ ബജറ്റും സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരാണ് മുമ്പ് ധന-റവന്യൂ കമ്മികള്‍ മുന്‍കൂട്ടി നിശ്ചയിച്ച തോതുകളിലേക്ക് കുറയ്ക്കാന്‍ നടപടി വേണമെന്ന് സാമ്പത്തിക ഉത്തരവാദിത്ത നിയമനിര്‍മാണം നടത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രത്തിന് ആ നിയമം പാലിക്കാന്‍ കഴിയുന്നില്ല. നിയമം പാലിക്കാന്‍വേണ്ടി പദ്ധതി വലുപ്പം അവര്‍ കുറയ്ക്കാറില്ല. എന്നാല്‍ , അവരേക്കാള്‍ വലിയ നിയമവിധേയത്വം മാണി കാണിക്കുന്നു. അത് കാണിക്കാതിരുന്നതിന് ഡോ. തോമസ് ഐസക്കിനെ കുറ്റപ്പെടുത്തുന്നു. കുറച്ചുകൂടി പ്രായോഗിക സമീപനം കൈക്കൊണ്ടിരുന്നെങ്കില്‍ പശ്ചാത്തലവികസനം ഉള്‍പ്പെടെയുള്ള മൂലധനച്ചെലവുകള്‍ക്കായി ഈ ബജറ്റില്‍തന്നെ 10,000 കോടി രൂപ കൂടി വകയിരുത്താന്‍ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിയോളം ശമനമുണ്ടാക്കാന്‍ കഴിയുമായിരുന്നു. കേരളത്തിന് വികസനപരമായ ഒരു കുതിച്ചുചാട്ടം കൈവരിക്കാന്‍ അതും ഇടയാക്കിയേനെ. അതിനുപകരം തൊഴിലില്ലാത്ത ചെറുപ്പക്കാരെയാകെ നിരാശപ്പെടുത്തുന്നതരത്തില്‍ പെന്‍ഷന്‍പ്രായം 56 വയസ്സായി ഉയര്‍ത്തി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് മറ്റൊരുവിധത്തില്‍ തുടരുകയാണ് എന്നാണ് മാണിയുടെ വാദം. വികസന പ്രവര്‍ത്തനത്തിനിടയില്‍ വിവിധ തസ്തികകളില്‍ ആളില്ലാതാകുന്ന സ്ഥിരം പ്രതിഭാസം തടയാനായിരുന്നു മുന്‍ സര്‍ക്കാര്‍ റിട്ടയര്‍മെന്റ് സാമ്പത്തികവര്‍ഷത്തിന്റെ അവസാനദിവസമാക്കിയത്. അത് വികസനപ്രവര്‍ത്തനത്തെ ഊര്‍ജിതമാക്കാനായിരുന്നു. റിട്ടയര്‍ചെയ്യുന്നവരുടെ റിട്ടയര്‍മെന്റ് തീയതി മുതല്‍ പിഎസ്സിയില്‍നിന്ന് പുതിയ ഉദ്യോഗാര്‍ഥികളെ നിയമിക്കാനും വ്യവസ്ഥചെയ്തിരുന്നു. അതല്ല മാണിയുടെ പദ്ധതിയെന്ന് സുവ്യക്തം. ചുരുക്കത്തില്‍ , ഏത് മേഖലയിലായാലും യുഡിഎഫിന്റെ പുതിയ ബജറ്റ് ജനങ്ങളുടെമേലുള്ള കടന്നാക്രമണമാണ്. അത് വില വര്‍ധിപ്പിക്കാനും തൊഴിലില്ലായ്മ വര്‍ധിപ്പിക്കാനും ഇടയാക്കും. ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ക്ക് പ്രകടമായ പരിഹാരം ഉണ്ടാക്കുന്നുമില്ല.

അസത്യങ്ങളുടെ ധനാഭ്യാസം

ദേശാഭിമാനിയിൽ നിന്ന്

അസത്യങ്ങളുടെ ധനാഭ്യാസം
പ്രഭാവര്‍മ
Posted on: 19-Mar-2012 11:27 PM
അ വതരണത്തിനുമുമ്പ് പൊതുബജറ്റിന്റെ ഉള്ളടക്കം ചോര്‍ന്നതിനെക്കുറിച്ച് 1956 ഫെബ്രുവരി 29ന് എ കെ ജി അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയപ്പോള്‍ ലോക്സഭയില്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു പറഞ്ഞു: "വളരെ ഗുരുതരമായ പിഴവാണ് സംഭവിച്ചത്. അന്വേഷിച്ച് സഭയില്‍ റിപ്പോര്‍ട്ടുവയ്ക്കാം". അടുത്തദിവസം ലോക്സഭയില്‍ നെഹ്റു എത്തിയത് ബജറ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പേരുവിവരങ്ങളുമായാണ്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം ബജറ്റിന് കല്‍പ്പിച്ചിരുന്ന പവിത്രത സൂചിപ്പിക്കുന്ന ലോക്സഭാചരിത്രത്തിലെ ഒരു ഏടാണത്. നെഹ്റു പ്രകടിപ്പിച്ച ഉന്നതമായ പാര്‍ലമെന്ററി ജനാധിപത്യ മര്യാദ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നുണ്ടാകില്ല. അതറിയുന്നതുകൊണ്ടാകണം മുഖ്യമന്ത്രി മൗനിയായിരുന്ന വേളയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഇടപെട്ടതും അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും.

അവതരണത്തിനുമുമ്പ് ബജറ്റ് വിവരം ചോര്‍ന്നാല്‍ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്ക് കോടികള്‍ ഉണ്ടാക്കാവുന്ന സംവിധാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ ബജറ്റിന്റെ "പവിത്രത" വിലപ്പെട്ടതാകുന്നു. ബജറ്റിനും അത് അവതരിപ്പിക്കപ്പെടുന്ന ജനപ്രതിനിധിസഭയ്ക്കും പവിത്രത പോയിട്ട് മാന്യതപോലും കല്‍പ്പിക്കാത്ത അവസ്ഥയിലേക്ക് നമ്മുടെ ജനാധിപത്യം തരംതാഴുകയാണോ എന്ന് സംശയിക്കണം. ബജറ്റിലൂടെ വരേണ്ട നികുതിനിര്‍ദേശങ്ങള്‍ ബജറ്റിനുമുമ്പുതന്നെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത് നാം നിത്യേനയെന്നോണം കാണുന്നു. റെയില്‍വേ ബജറ്റിലൂടെ വരേണ്ട ചരക്കുകൂലി വര്‍ധന ബജറ്റിനെയും ലോക്സഭയെയും മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചതും നാം ഈയിടെ കണ്ടു. യഥാര്‍ഥത്തില്‍ കമ്മിയായ ബജറ്റ് മിച്ച ബജറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് ഇതേ കെ എം മാണിതന്നെ കേരളനിയമസഭയില്‍ അവതരിപ്പിച്ചതും പിന്നീടത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലടക്കം "കമ്മി" എന്ന് സ്ഥിരീകരിക്കപ്പെട്ടതും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളം കണ്ടു. ബജറ്റില്‍ പറയുന്ന കാര്യങ്ങള്‍ക്കും കണക്കുകള്‍ക്കും വസ്തുതകളുമായി ഒരു ബന്ധവും വേണ്ട എന്നായിരിക്കുന്നു.

ബജറ്റ് ഒരു വഴിക്കും യഥാര്‍ഥ സാമ്പത്തികഗതി മറ്റൊരുവഴിക്കും. ഇതാകുന്നു നില. 2012-13 വര്‍ഷത്തേക്ക് ധനമന്ത്രി അവതരിപ്പിച്ച പൊതുബജറ്റിന്റെ സ്ഥിതിയും മറിച്ചല്ല. കണക്കുകളുടെ കബളിപ്പിക്കല്‍ വിദ്യയാണോ ഈ ധനമന്ത്രി നിയമസഭയിലവതരിപ്പിക്കുന്ന രേഖകളുടെ വിവരങ്ങളും? യുഡിഎഫ് സര്‍ക്കാര്‍ ഇത്തവണ അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ജൂലൈയില്‍ കെ എം മാണി നിയമസഭയില്‍ ഒരു ധവളപത്രമവതരിപ്പിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റേത് സാമ്പത്തിക ദുര്‍ഭരണമാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള വിദ്യയായിരുന്നു അത്. കേരളം എല്ലാ സാമ്പത്തിക "സൂചക"ങ്ങളിലും താഴേക്കുപോയെന്നും അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിയെന്നുമാണ് കണക്കുകളുടെ കപടവിദ്യയിലൂടെ മാണി സ്ഥാപിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ , ബജറ്റിനനുബന്ധമായി കെ എം മാണി ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികസര്‍വേ "ധവളപത്ര"ത്തിലൂടെ മാണി സഭയെ ധരിപ്പിച്ചതെല്ലാം അസത്യമായിരുന്നെന്ന് തെളിയിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം (2005-06) മൊത്തം ദേശീയവരുമാനത്തിന്റെ 2.29 ശതമാനമായിരുന്ന റവന്യൂകമ്മി എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം 1.38 ശതമാനം ആയി ചുരുങ്ങി. ധനകമ്മി 3.06 ശതമാനമായിരുന്നത് 2.91 ശതമാനമായി. റവന്യൂ വരവ് 13.30 ശതമാനമായിരുന്നത് 18.7 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്തിന്റെ തനതു നികുതിവരുമാനം 9.10 ശതമാനമായിരുന്നത് 23.14 ശതമാനമായി ഉയര്‍ന്നു. മൂലധനച്ചെലവ് (ഇതാണ് വികസനപ്രവര്‍ത്തനങ്ങളുടെ സൂചിക) വികസന നിരക്ക് 19.83 ശതമാനമായിരുന്നത് 40.51 ശതമാനമായി വര്‍ധിച്ചു. ഇതൊക്കെയായിരുന്നു സത്യം എന്ന് ഈ ബജറ്റ് ഘട്ടത്തില്‍ തെളിയുന്നു.

ഇതെല്ലാം മറച്ചുവയ്ക്കുന്നതായിരുന്നില്ലേ മാണിയുടെ ധവളപത്രം! ഇതുകൊണ്ടാണ് കെ എം മാണിയുടെ കണക്കുകള്‍ മാണിയുടെ രാഷ്ട്രീയ സൗകര്യപ്രകാരമുള്ളവയാണെന്നു പറയേണ്ടിവരുന്നത്. എല്‍ഡിഎഫ് ഭരണം സമാപിച്ചപ്പോള്‍ റവന്യൂ ചെലവുകളെല്ലാം കഴിഞ്ഞ് പദ്ധതി നടത്തിപ്പിന് മിച്ചമൊന്നും ഉണ്ടായിരുന്നില്ല എന്നും കമ്മി നിരന്തരം വര്‍ധിച്ചുവരികയായിരുന്നെന്നും ധവളപത്രത്തിലൂടെ നടത്തിയ പ്രഖ്യാപനം അസത്യമായിരുന്നെന്ന് സാമ്പത്തിക സര്‍വേ തെളിയിക്കുന്നു. എല്‍ഡിഎഫ് പടിയിറങ്ങിയപ്പോള്‍ 3000 കോടിയിലേറെ മിച്ചമുണ്ടായിരുന്നെന്നു തെളിയിക്കുന്നു. അപ്പോള്‍പ്പിന്നെ എന്തിനായിരുന്നു ആ കബളിപ്പിക്കല്‍ ധവളപത്രം? വാര്‍ഷികപദ്ധതി വെട്ടിച്ചുരുക്കുകയും വെട്ടിച്ചുരുക്കിയ പദ്ധതികളുടെ 50 ശതമാനം നടപ്പാക്കാതെ വിടുകയും ചെയ്യുന്ന ധനമന്ത്രിയാണ് ധവളപത്രത്തിലൂടെ പദ്ധതി നൂറുശതമാനത്തോളംവരെ നടപ്പാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ കുറ്റം പറഞ്ഞത് എന്നോര്‍ക്കണം. കേന്ദ്രനികുതിയില്‍നിന്നുള്ള ഓഹരിയില്‍ കാര്യമായ കുറവുവന്നിട്ടും സാമ്പത്തികനില മെച്ചപ്പെടുത്തി മുമ്പോട്ടുപോവുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് സാമ്പത്തിക സര്‍വേ സ്ഥിരീകരിച്ചിരിക്കുന്നു. സാമ്പത്തികസര്‍വേ സ്ഥിരീകരിക്കുന്ന സത്യങ്ങളെ തമസ്കരിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ പ്രതീതി ധവളപത്രത്തിലൂടെ സൃഷ്ടിച്ചതെന്തിനായിരുന്നെന്ന ചോദ്യത്തിനുള്ള മറുപടിയാണ് മാണിയുടെ ഇത്തവണത്തെ ബജറ്റ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ ഏറ്റെടുക്കാതെയും താല്‍ക്കാലികമായുള്ള ആശ്വാസനടപടികള്‍ക്ക് മനസ്സുകാട്ടാതെയുമുള്ള ബജറ്റ് അഭ്യാസമാണ് മാണി നടത്തിയത്. സാമൂഹ്യക്ഷേമനടപടി, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ആശ്വാസനടപടി, പരമ്പരാഗത വ്യവസായ രക്ഷയ്ക്കുള്ള നടപടി, കാര്‍ഷിക കടാശ്വാസത്തിനുള്ള നടപടി എന്നിവയെയൊക്കെ ഈ ബജറ്റ് തിരുത്തുന്നു. നിത്യേനയെന്നോണം കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനത്തിന്റെ ധനമന്ത്രിയാണ് താന്‍ എന്ന വിചാരംപോലും മാണിക്കില്ല. മറിച്ചായിരുന്നെങ്കില്‍ "ഹൈടെക് കൃഷി"ക്കല്ല കടാശ്വാസ നടപടികള്‍ക്കും കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കുമാകുമായിരുന്നു ഊന്നല്‍ .

ഹൈടെക് കൃഷി വരാന്‍പോകുന്ന അഗ്രി കോര്‍പറേറ്റുകളുടെ കരാര്‍ കൃഷിക്കുള്ള മണ്ണൊരുക്കലാണ്. 25,68,000 സ്ത്രീകളടക്കം 43,42,000 രേഖപ്പെടുത്തപ്പെട്ട തൊഴില്‍രഹിതരുണ്ട് എന്ന് സാമ്പത്തിക സര്‍വേയിലൂടെ വ്യക്തമാക്കുന്ന മന്ത്രിതന്നെയാണ് ബജറ്റിലൂടെ അവരുടെ തൊഴിലവസരങ്ങള്‍ക്കുമുമ്പില്‍ പെന്‍ഷന്‍പ്രായവര്‍ധനയിലൂടെ വാതില്‍ കൊട്ടിയടച്ചത്. ദേശീയതലത്തില്‍ വിലക്കയറ്റത്തെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന മന്ത്രിതന്നെയാണ് ചിലയിനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് വാറ്റ് നിരക്ക് പരക്കെ ഉയര്‍ത്തി വിലക്കയറ്റത്തിന്റെ തീയിലേക്ക് എണ്ണ ഒഴിക്കുന്നത്; 1500 കോടിയോളം രൂപയുടെ അധികഭാരം ജനങ്ങളുടെ തലയില്‍ കയറ്റിവയ്ക്കുന്നത്. പ്രതീക്ഷിച്ച 1.67 ശതമാനത്തില്‍നിന്ന് റവന്യൂ കമ്മി 1.73 ശതമാനമായും 3.46 ശതമാനത്തില്‍നിന്ന് ധനകമ്മി 3.5 ശതമാനമായും ഉയരുകയാണ്. റവന്യൂകമ്മി 0.89 ശതമാനമാക്കി താഴ്ത്തുമെന്നും ഇത് ധനകമീഷന്‍ നിര്‍ദേശിച്ച 1.4 ശതമാനത്തിലും താഴെയാണെന്നും വരുത്തിത്തീര്‍ക്കുന്നത് മറ്റൊരു ജാലവിദ്യയിലൂടെയാണ്. ആസ്തി സൃഷ്ടിക്കാനുള്ള ഗ്രാന്റുകളെ മൂലധനച്ചെലവായി പരിഗണിക്കുന്ന വിദ്യ. ഇത്തരം വിദ്യകള്‍ക്ക് മറച്ചുപിടിക്കാവുന്നതല്ല യഥാര്‍ഥ സാമ്പത്തികചിത്രം. ആ ചിത്രം തെളിയുന്നത് 2011-12 ലേതിനെ അപേക്ഷിച്ച് പൊതുകടം 8062 കോടിയില്‍നിന്ന് 10,815 കോടിയിലേക്കുയരുന്നെന്നും മറ്റും വ്യക്തമാകുന്നിടത്താണ്. അതുകൊണ്ടുതന്നെ അയഥാര്‍ഥമായ അടിത്തറയില്‍നിന്നുകൊണ്ടാകുന്നു വികസനത്തെക്കുറിച്ചുള്ള മാണിയുടെ വാചകമടി.

മാന്ദ്യകാലത്ത് മാണിയുടെ സംഭാവന വിലക്കയറ്റം, തൊഴിലില്ലായ്മ

ദേശാഭിമാനിയിൽ നിന്ന്

മാന്ദ്യകാലത്ത് മാണിയുടെ സംഭാവന വിലക്കയറ്റം, തൊഴിലില്ലായ്മ
ഡോ. തോമസ് ഐസക്
Posted on: 19-Mar-2012 11:25 PM
വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി അത്യപൂര്‍വമായവയൊഴികെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ഉയരും. വാറ്റ് നികുതി നിരക്കില്‍ എട്ടുമുതല്‍ 25 ശതമാനംവരെയാണ് വര്‍ധന. ഇതിലൂടെ 1200 കോടി രൂപയുടെ അധികനികുതി ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ചില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചതിലൂടെ നല്‍കുന്ന ഇളവാകട്ടെ, 200 കോടി രൂപയുടേതുമാത്രവും. ഫലത്തില്‍ 1000 കോടിയുടെ അധികഭാരമാണ് ജനങ്ങളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ഇത് കേരളചരിത്രത്തിലെ ഏറ്റവും വലിയ നികുതി അടിച്ചേല്‍പ്പിക്കലാണ്. എക്സൈസ്, സേവന നികുതികള്‍ക്ക് കേന്ദ്രബജറ്റില്‍ വരുത്തിയ 20 ശതമാനത്തിലേറെ വര്‍ധനയുടെ മീതെയാണ് ഈ വര്‍ധന. വമ്പിച്ച വിലക്കയറ്റത്തിനും ദുരിതത്തിനും വഴിവയ്ക്കുന്ന ജനവിരുദ്ധബജറ്റാണിത്. ഇതോടൊപ്പം പെന്‍ഷന്‍പ്രായം ഉയര്‍ത്തുകവഴി ഒരുവര്‍ഷത്തേക്ക് സമ്പൂര്‍ണ നിയമനനിരോധനവും ബജറ്റ് സൃഷ്ടിക്കുന്നു.

പെന്‍ഷന്‍പ്രായം ഫലത്തില്‍ എല്‍ഡിഎഫാണ് ഉയര്‍ത്തിയതെന്നാണ് ധനമന്ത്രിയുടെ വാദം. അത് ശരിയാണെങ്കില്‍ വീണ്ടും പെന്‍ഷന്‍പ്രായം എന്തിനുയര്‍ത്തണം? സംസ്ഥാന ജീവനക്കാരുടെ പകുതിയിലധികമുള്ള അധ്യാപകരുടെ റിട്ടയര്‍മെന്റ് പ്രായത്തെക്കുറിച്ച് ധനമന്ത്രിക്ക് എന്ത് പറയാനുണ്ട്? ഇന്നലെയും ഇന്നും നാളെയും അവര്‍ ഏകീകരിച്ച തീയതിയില്‍തന്നെയാണ് വിരമിക്കാന്‍ പോകുന്നത്. അധ്യാപകരുടെ കാര്യത്തില്‍ പണ്ടുമുതലേ സ്വീകരിച്ച നയം ബാക്കിയുള്ള ജീവനക്കാരുടെ കാര്യത്തിലേക്ക് വ്യാപിപ്പിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. അപ്പോള്‍ത്തന്നെ ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. വര്‍ഷാദ്യംതന്നെ ആ വര്‍ഷത്തെ റിട്ടയര്‍മെന്റ് വേക്കന്‍സികള്‍ക്ക് സൂപ്പര്‍ ന്യൂമെറി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയിരുന്നു. എന്നാല്‍ , പെന്‍ഷന്‍പ്രായം 56 ആയി ഉയര്‍ത്തുന്നതോടെ ഇത്തരമൊരു നടപടി സാധ്യമല്ല. അങ്ങനെ തൊഴിലില്ലാത്തവര്‍ക്ക് ഒരുവര്‍ഷം നിയമന ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നു.

ഒരു സൂപ്പര്‍ ന്യൂമറി തസ്തികയും സൃഷ്ടിക്കാതെയാണ് പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത്. സര്‍ക്കാര്‍മേഖലയില്‍ നഷ്ടപ്പെടുന്ന തൊഴില്‍ മറ്റ് തൊഴില്‍മേഖലയില്‍നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയും ഈ ബജറ്റ് നല്‍കുന്നില്ല. പൊതു സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതിന്റെ ഫലമായി മറ്റ് തൊഴില്‍മേഖലകളില്‍ അധികമായി തൊഴില്‍ സൃഷ്ടിക്കപ്പെടുന്നില്ല. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ തൊഴില്‍ദാനപദ്ധതികളുടെ വിജയം പൊതു സാമ്പത്തികസ്ഥിതിയെ ആശ്രയിച്ചാണിരിക്കുന്നത്. പൊതു സാമ്പത്തികസ്ഥിതിയാകട്ടെ, ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെന്നപോലെ കേരളത്തിലും മോശമാകാന്‍ പോവുകയാണ്. 2008-09ല്‍ ആഗോളമാന്ദ്യ പശ്ചാത്തലത്തില്‍ 5000 കോടി രൂപയുടെ ഉത്തേജകപദ്ധതികളടക്കമുള്ള ശക്തമായ ഇടപെടലിന്റെ ഒരു നിഴല്‍പോലും പുതിയ ബജറ്റിലില്ല. 2011-12ല്‍ മൊത്തം സര്‍ക്കാര്‍ചെലവ് 38,790 കോടി രൂപയില്‍നിന്ന് 50,983 കോടി രൂപയായി 31 ശതമാനം ഉയര്‍ന്നെങ്കില്‍ , 2012-13ല്‍ അത് 58,976 കോടി രൂപയായി 15.6 ശതമാനംമാത്രമാണ് ഉയരുന്നത്. മാന്ദ്യകാലത്ത് ഇത്തരമൊരു സമീപനം വികസനവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ മൂലധനച്ചെലവ് സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ 1.8 ശതമാനത്തില്‍നിന്ന് 1.88 ശതമാനം മാത്രമായിട്ടാണ് ഉയരുന്നത്. നിയമപ്രകാരം കേരളത്തിന് അനുവദനീയമായ 3.5 ശതമാനം വരുന്ന ധനകമ്മി ഉണ്ടായിരുന്നെങ്കില്‍ ഇത് 2.64 ശതമാനമായി ഉയര്‍ത്താമായിരുന്നു. എന്നുവച്ചാല്‍ ഇപ്പോള്‍ ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന 7369 കോടിക്കുപകരം 10,369 കോടി രൂപ ചെലവാക്കാമായിരുന്നു. കെ എം മാണിയുടെ യാഥാസ്ഥിതിക വീക്ഷണംമൂലം കേരളത്തിന്റെ വികസനത്തിലുണ്ടാക്കാമായിരുന്ന കുതിപ്പ് വേണ്ടെന്നുവച്ചിരിക്കുകയാണ്. വാറ്റ് നികുതി നാല് ശതമാനം നിരക്ക് അഞ്ചായും 12.5 ശതമാനം 13.5 ആയും ഉയര്‍ത്തിയതിന് ധനമന്ത്രി പറയുന്ന ന്യായീകരണം നിലനില്‍ക്കുന്നതല്ല.

വാറ്റ് നികുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന നിലപാട് അംഗീകരിക്കാന്‍ മൂന്നുവര്‍ഷമായി കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണ്. രണ്ടുവര്‍ഷംമുമ്പ് സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനം ഇതിന് പച്ചക്കൊടി കാട്ടുകയും ഒട്ടെല്ലാ സംസ്ഥാനങ്ങളും നികുതിനിരക്ക് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ അധികനികുതിഭാരം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ കെ എം മാണി പറയുന്നത്, വാറ്റ് നികുതിനിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജിഎസ്ടി നടപ്പാക്കുമ്പോള്‍ കേരളത്തിന് ലഭിക്കുന്ന നഷ്ടപരിഹാരത്തില്‍ കുറവുവരുമെന്നാണ്. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. കാരണം ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഫലമായി കേരളത്തിന്റെ നികുതിവരുമാനത്തില്‍ 1500 കോടി രൂപയെങ്കിലും ആദ്യവര്‍ഷംതന്നെ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഗണ്യമായ ഒരു നഷ്ടപരിഹാരത്തിന്റെയും പ്രശ്നം കേരളത്തെ സംബന്ധിച്ച് ഇല്ല. നികുതിനിരക്കില്‍ 8-25 ശതമാനംവരെ വര്‍ധന വരുത്തിക്കൊണ്ടാണ് നികുതിവരുമാനത്തില്‍ 27 ശതമാനം വര്‍ധന നേടാന്‍ കഴിഞ്ഞത്. നികുതിനിരക്ക് വര്‍ധിപ്പിക്കാതെതന്നെ നികുതിവരുമാനം ശരാശരി 20 ശതമാനംവച്ച് ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു എന്നു കാണാം. നികുതിപിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചാണ് ഇത് സാധിച്ചത്. എന്നാല്‍ , കെ എം മാണി കേരളജനതയെ പിഴിഞ്ഞുകൊണ്ടാണ് നികുതിവരുമാനം വര്‍ധിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് ധവളപത്രത്തിലും പുറത്തുമായി കെ എം മാണി പ്രചരിപ്പിച്ച എല്ലാ കള്ളങ്ങളും ഈ ബജറ്റ് തള്ളുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന ധനകാര്യ സുസ്ഥിരത തകര്‍ക്കാനോ ഒളിച്ചുവയ്ക്കാനോ യുഡിഎഫിന് കഴിയില്ല. ഒരു ദിവസംപോലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്കോ നിത്യനിദാനച്ചെലവ് കമ്മിയിലേക്കോ പോയിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റിന്റെ ശോഭകെടുത്താന്‍ കെ എം മാണിയും യുഡിഎഫും എത്ര ശ്രമിച്ചാലും അവര്‍ക്കുതന്നെ മറിച്ച് പറയേണ്ടിവരും.

ഇസ്ലാമിക് ധനകാര്യസ്ഥാപനത്തിനുപകരം ട്രഷറിയില്‍ ഇസ്ലാമിക് കൗണ്ടര്‍ തുറക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രസ്താവിച്ചത്. തികച്ചും അപ്രായോഗികമായ ഈ നീക്കം പൊളിയുമെന്ന് ഞങ്ങള്‍ അന്നേപറഞ്ഞതാണ്. ഈ ബജറ്റില്‍ ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങളെക്കുറിച്ച് പരാമര്‍ശംപോലുമില്ല. കാര്‍ഷികപ്രതിസന്ധിക്ക് ഹൈടെക് പരിഹാരം നിര്‍ദേശിക്കുന്ന ധനമന്ത്രി, കര്‍ഷക ആത്മഹത്യകളെക്കുറിച്ച് മിണ്ടിയിട്ടില്ല. താങ്ങുവിലയെക്കുറിച്ച് പരാമര്‍ശമില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിള ഇന്‍ഷുറന്‍സ് വിട്ടുകളഞ്ഞു. ഒരു മണ്ഡലത്തിന് അഞ്ചുകോടിവച്ച് 705 കോടി രൂപ നീക്കിവച്ചെന്ന് അദ്ദേഹം രണ്ടുതവണ ആവര്‍ത്തിക്കുകയുണ്ടായി. എല്‍ഡിഎഫ് ഭരണകാലത്ത്, ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 15 കോടി രൂപവീതം വകയിരുത്തിയ സ്ഥാനത്താണ് ഇതെന്നോര്‍ക്കണം. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലുണ്ടായ കുതിപ്പ് നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ധീരമായി ഇടപെട്ടേ തീരൂ. സാമ്പത്തികസര്‍വേയുടെ കണക്കുപ്രകാരം 2010-11ല്‍ കേരളം 9.13 എന്ന സര്‍വകാല റെക്കോഡ് വളര്‍ച്ചയാണ് കൈവരിച്ചത്. ഈ സാമ്പത്തികകുതിപ്പ് യുഡിഎഫ് ഭരണകാലത്ത് തകരാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് 2012-13ലെ ബജറ്റ് നല്‍കുന്നത്.

ബജറ്റിലെ മിച്ചവും കമ്മിയും

മധ്യമം മുഖപ്രസംഗം

ബജറ്റിലെ മിച്ചവും കമ്മിയും

Published on Tue, 03/20/2012 - 09:03

അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് കെ.എം. മാണിയുടെ പത്താമത്തെയും ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാമത്തെയും ബജറ്റ്. വിഭവപരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള അഭ്യാസങ്ങളാണ് കുറേക്കാലമായി കേരള ബജറ്റുകള്‍. ഇക്കുറിയും വരുമാനക്കമ്മിയെപ്പറ്റി പറഞ്ഞാണ് ധനമന്ത്രി തുടങ്ങിയത്. റവന്യൂ വരുമാനം കൂടിയെങ്കിലും റവന്യൂ കമ്മി ദുര്‍വഹമായി തുടരുന്നു. പദ്ധതിയിലെ ചെലവുകള്‍ 30 ശതമാനം വര്‍ധിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ബജറ്റ് കണക്കുകളുടെ വിശ്വാസ്യത സംശയാസ്പദമാകുന്നു. മുന്‍ സര്‍ക്കാറിലെ ധനമന്ത്രി അന്ന് മുന്നോട്ടുവെച്ച അവകാശവാദങ്ങള്‍ പൊള്ളയായിരുന്നെന്ന് ഇപ്പോഴത്തെ ധനമന്ത്രി പറയുന്നു. ഈ അവസ്ഥയില്‍ തകരുന്നത് ഏതു സര്‍ക്കാറിന്‍െറയും ബജറ്റ് കണക്കുകളുടെ ആധികാരികതയാണ്.

കൊച്ചി മെട്രോ, കോഴിക്കോട് മോണോ റെയില്‍, തീരദേശ റോഡ്, ജലപാത തുടങ്ങി നിര്‍മാണപ്രവൃത്തി ഉള്‍ക്കൊള്ളുന്ന അനേകം ഗതാഗത പദ്ധതികള്‍ക്ക് ബജറ്റില്‍ ചെറുതും വലുതുമായി തുകകള്‍ നീക്കിവെച്ചിട്ടുണ്ട്. സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂട്ടുമെന്ന നയപ്രസ്താവവും കൂട്ടത്തിലുണ്ട്. വിഴിഞ്ഞം പദ്ധതി മുല്ലപ്പെരിയാര്‍ സംരക്ഷണ അണക്കെട്ട്, എല്ലാ ജില്ലകളിലും ചെറു വിമാനത്താവളങ്ങള്‍ (എന്തിനാണിത്?), വ്യവസായ പാര്‍ക്ക്, ശബരിമല വികസനം എന്നിങ്ങനെ മെഗാ പദ്ധതികള്‍ ധാരാളം. നിര്‍മാണപദ്ധതികളുടെ കാര്യത്തില്‍ ഇന്നത്തെ രീതി മെച്ചപ്പെടുത്താതെ ഇവയൊന്നും കാര്യക്ഷമമായി നടപ്പാകാറില്ല എന്നതാണുഭവം. വ്യാപകമായ അഴിമതിതന്നെ പ്രധാന പ്രശ്നം. സമയബന്ധിതമായി നടക്കേണ്ടവപോലും നീണ്ടുപോകുമ്പോള്‍ സാക്ഷാല്‍ ചെലവ് നീക്കിയിരിപ്പിന്‍െറ അനേകമടങ്ങാകും. പദ്ധതി നടത്തിപ്പിലെ കാര്യക്ഷമത പരിശോധിക്കാന്‍ മെച്ചപ്പെട്ട സംവിധാനം അതിനാല്‍ ആവശ്യമാകുന്നു. പഞ്ചായത്തുതലത്തില്‍ സാമൂഹിക ഓഡിറ്റ് രീതികള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വകാര്യ പങ്കാളിത്തമായും ബി.ഒ.ടി സമ്പ്രദായമായുമൊക്കെ റോഡുകള്‍ വികസിപ്പിക്കുമ്പോള്‍, വഴിനടക്കുന്നതിനുവരെ ചുങ്കം നല്‍കേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നു. റോഡു നികുതി വര്‍ധിപ്പിച്ചും പരിഷ്കരിച്ചും കൂടുതല്‍ വിഭവം കണ്ടെത്തുമ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനം ലഭ്യമാകാതിരുന്നുകൂടാ. അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഇത്രയേറെ ചെലവിടുമ്പോഴും പൊതു ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഊന്നല്‍ ആവാമായിരുന്നു. സ്വകാര്യവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്; അതിന്, പക്ഷേ, പൊതുഗതാഗതം മെച്ചപ്പെടണമല്ലോ.

ആരോഗ്യ, വിദ്യാഭ്യാസ, ദരിദ്രക്ഷേമ മേഖലകളില്‍ കുറേ നല്ല നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലക്ക് വകയിരുത്തിയത് നൂറുകോടി രൂപയാണ്. അഞ്ച് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ഹൈടെക് കൃഷിരീതി വ്യാപകമാക്കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. ഹരിതഗൃഹസങ്കേതമുപയോഗിച്ചും മറ്റും കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്തും. ഇന്ന് ആഗോളരംഗത്ത് ഏറ്റവും കൂടുതല്‍ ചൂഷണം നടക്കുന്നത് ചികിത്സാരംഗത്തും കൃഷിരംഗത്തുമാകണം. വന്‍കിട കാര്‍ഷിക വ്യവസായ ലോബികള്‍ക്ക് എളുപ്പം കടന്നുവരാനുള്ള കവാടങ്ങളായാണ് കാര്‍ഷികനയ പരിഷ്കരണങ്ങള്‍ ഭവിക്കാറ്. ഉല്‍പാദനവര്‍ധനയുടെ പേരില്‍ ജി.എം വിദ്യ കടന്നുകയറിത്തുടങ്ങിയിട്ടുണ്ടല്ലോ. ഇത്തരം ചൂഷണങ്ങളില്‍നിന്ന് കര്‍ഷകരെയും സംസ്ഥാനത്തെയും രക്ഷിക്കുന്ന നിയന്ത്രണ പരിശോധന സംവിധാനങ്ങള്‍ ഉണ്ടാവണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വാഗതാര്‍ഹം തന്നെ. ആന്ധ്രയിലും മറ്റും ഇത്തരം ഹൈടെക് രീതികള്‍ വിജയമാണെന്ന് കണ്ടിട്ടുണ്ട് -നൂതന സജ്ജീകരണങ്ങള്‍ക്ക് വര്‍ധിച്ച മുതല്‍മുടക്ക് വേണ്ടിവരുമെങ്കിലും.
പെന്‍ഷന്‍ പ്രായം ഏകീകരണം എടുത്തുകളയുന്നതിന്‍െറ ഭാഗമായി 56 വയസ്സാക്കി ഉയര്‍ത്തിയത് അനിവാര്യമാണെന്നുപറയാം. ബജറ്റ് സംസ്ഥാനത്തിന്‍െറ സാമ്പത്തിക ദിശാസൂചിക മാത്രമല്ല, വിഭവവിനിയോഗത്തില്‍ സന്തുലനവും സമഭാവനയും ഉണ്ടാകുമ്പോഴേ സമഗ്ര പുരോഗതി സാധ്യമാവൂ. മാണിയുടെ ബജറ്റിന് നല്ല വശങ്ങള്‍ കുറേ ഉണ്ടെങ്കിലും തൊഴില്‍രംഗത്ത് ആശാവഹമായ നിര്‍ദേശങ്ങള്‍ അതിലില്ല. മലബാര്‍ മേഖല അനേകം വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണനക്ക് പരിഹാരമായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും പരിഗണിക്കപ്പെടാതെ പോയിരിക്കുന്നു.

ബജറ്റ് ഒറ്റനോട്ടത്തില്‍

മലയാള മനോരമ യിൽ നിന്ന് ശേഖരിച്ചവ

Dated: Tuesday, March 20, 2012 1:57 hrs IST 

ബജറ്റ് ഒറ്റനോട്ടത്തില്‍

വില കുറയും    

ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, മറ്റു പയര്‍ വര്‍ഗങ്ങള്‍, കടല, മുളക്, മല്ലി, ഭക്ഷ്യ എണ്ണ, ധാന്യപ്പൊടികള്‍, മൈദ, സൂചി.
  (നികുതി 4 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി.)         

ഡ്രഗ് ലൈസന്‍സിനു കീഴില്‍ വരുന്ന ആയുര്‍വേദ ഉത്പന്നങ്ങള്‍, ഏത്തക്ക വറ്റല്‍, മരച്ചീനി വറ്റല്‍, ചക്ക വറ്റല്‍, ചുക്കു കാപ്പിപ്പൊടി, പായ്ക്ക് ചെയ്ത ഇളനീര്‍, ഇലക്ട്രോണിക് ടോയ്ലറ്റുകള്‍, തൊട്ടിലുകള്‍.
  (നികുതി 12.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി.)         

തുണി ബാഗുകള്‍, ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റുകള്‍, ഇന്‍ട്രാ ഓക്കുലര്‍ ലെന്‍സുകള്‍, ഹാര്‍ട്ട് വാല്‍വുകള്‍, പുളിങ്കുരു, പുളിങ്കുരുപ്പൊടി, തേന്‍, തേനീച്ചപ്പെട്ടി, അനുബന്ധ ഉപകരണങ്ങള്‍
  (ഇവയെ നികുതി മുക്തമാക്കി.)         

  വില കൂടും         

വിദേശമദ്യം, പാന്‍മസാല, സിഗരറ്റ്, പ്ളാസ്റ്റിക് കാരിബാഗ്,

പ്രധാന പ്രഖ്യാപനങ്ങള്‍
. പൈനാപ്പിള്‍ മിഷന്  ഒരു കോടി
. റോഡ് നികുതിക്ക് മാനദണ്ഡം വാഹനവില
. ഇളനീര്‍ കേരളത്തിന്റെ ഔദ്യോഗിക പാനീയം
. വികലാംഗര്‍ക്ക് 700 രൂപ വരെ പെന്‍ഷന്‍
. വാര്‍ധക്യകാല പെന്‍ഷന്‍ 900 രൂപ
. വിധവാപെന്‍ഷന്‍ 525 രൂപ
. തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുടെ മക്കള്‍ക്ക് 1000 രൂപയുടെ വിദ്യാഭ്യാസകിറ്റ്
. ബിപിഎല്‍ വിഭാഗത്തിന്റെ പ്രഫഷനല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശ ഇളവ്
. മുന്നാക്ക സമുദായ വികസനകോര്‍പറേഷന്‍ രൂപീകരിക്കുന്നു: 10 കോടി
. പിന്നാക്ക വികസന കോര്‍പറേഷന് 10 കോടി
. കൊച്ചി മെട്രോയ്ക്ക് 150 കോടി
. കൊച്ചി-തിരുവനന്തപുരം അതിവേഗ റയില്‍ പദ്ധതിക്ക് 50 കോടി
. തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോറെയിലിന് 20 കോടി
. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 224 കോടി
. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് 50 കോടി
. കുടുംബശ്രീക്ക് 84 കോടി
. സംയോജിത കടല്‍സുരക്ഷാപദ്ധതിയും മല്‍സ്യത്തൊഴിലാളികള്‍ ക്കു ക്ഷേമപദ്ധതികളും
. ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികള്‍
. മാലിന്യപ്ളാന്റുകള്‍ക്ക് 75% സബ്സിഡി. പദ്ധതിക്കായി 100 കോടി
. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ കീറിമുറിച്ച് റോഡ് പണിക്ക് ഉപയോഗിക്കാന്‍ മലബാര്‍ സിമന്റ്സിന്റെ സഹായത്തോടെ പദ്ധതി
. ശബരിമലയ്ക്കും ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനും സുരക്ഷാപദ്ധതി
. ശബരിമലയില്‍ പമ്പ മുതല്‍ മരക്കൂട്ടം വരെ നടപ്പന്തല്‍
. ഓരോ വീട്ടിലും സൌരോര്‍ജ ഉത്പാദനത്തിന് സൌരഗൃഹ പദ്ധതി
. വീട്ടുപടിക്കല്‍ മൃഗചികില്‍സയ്ക്ക് മൊബൈല്‍ ക്ളിനിക്
. കേരളത്തെ നോക്കുകൂലിമുക്തമാക്കും
. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം തടയുന്നതിന് റാപിഡ് റെസ്പോണ്‍സ് ടീമുകള്‍
. ഓരോ പഞ്ചായത്തിലും പച്ചക്കറി കൃഷിക്കായി മൂന്ന് ഗ്രീന്‍ഹൌസുകള്‍. 75% സബ്സിഡി
.എല്ലാ ജില്ലകളിലും എയര്‍ സ്ട്രിപ്പുകള്‍. കൊല്ലം, കോട്ടയം എയര്‍സ്ട്രിപ്പ് നിര്‍മാണം ഇൌ വര്‍ഷം തന്നെ.  ഇടുക്കിയിലും വയനാട്ടിലും വിമാനത്താവളം. കണ്ണൂരിന് 50 കോടി. തിരുവനന്തപുരം, കോഴിക്കോട് സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തും
. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍. ഇൌ വര്‍ഷം തന്നെ വയനാട്ടില്‍.
. അരിയും തേങ്ങയും ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തിനായി റൈസ്, കോക്കനട്ട് ബയോപാര്‍ക്ക്
. നിര്‍ദിഷ്ട പാലക്കാട് ഐഐടിക്ക് അഞ്ചുകോടി.
. കോട്ടയ്ക്കലിനടുത്ത് ആയുര്‍വേദ സര്‍വകലാശാല
. സാങ്കേതിക സര്‍വകലാശാല തലസ്ഥാനത്ത്.
. സീപ്ളെയിന്‍ സര്‍വീസിനായി കമ്പനി: 12 കോടി
. സീപോര്‍ട്ട്- എയര്‍പോര്‍ട്ട് ഏരിയാ വികസന അതോറിറ്റി വരുന്നു
. സെന്റര്‍ ഫോര്‍ പബ്ളിക് പോളിസി റിസര്‍ച്ച് തലസ്ഥാനത്ത്
. കോട്ടയത്ത് കരൂരില്‍ ടെക്നോപാര്‍ക്കിന് 10 കോടി. കോട്ടയത്തു  സയന്‍സ് സിറ്റിയും
. വിദേശ സര്‍വകലാശാലകളുടെ കോഴ്സുകള്‍ക്ക് അക്കാദമിക് സിറ്റി
. തൃശൂരും കോട്ടയത്തും പുതിയ മൊബിലിറ്റി ഹബ്
. ഒറ്റപ്പാലത്തു ഫിലിം സിറ്റി.

*************************************

ÕßµØÈ çÌÞÇc¢; ÆßÖÞçÌÞÇÕá¢

അടിസ്ഥാന സൌകര്യ വികസനത്തിന് ഏറ്റവുമധികം ഊന്നല്‍ കൊടുത്ത്  പത്താമത്തെ  ബജറ്റ് അവതരിപ്പിച്ച  ധനമന്ത്രി  കെ.എം. മാണി ഉയര്‍ന്ന സ്കോര്‍ നേടിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള  സപ്തതന്ത്രങ്ങളിലൂടെ  ഇത്തവണത്തെ ബജറ്റ് കൂടുതല്‍  ദിശാബോധം കൈവരിച്ചുവെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിന്റെ കാര്‍ഷിക മുഖച്ഛായ മാറ്റിമറിക്കുന്ന വിപ്ളവകരമായ പല നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. വേതനം, പെന്‍ഷന്‍, പലിശ ഇനത്തില്‍ 76% റവന്യു വരുമാനം നീക്കിവയ്ക്കുന്ന സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്നു വീഴാതിരിക്കാന്‍ സ്വീകരിക്കേണ്ട കര്‍ശന നടപടികള്‍ക്കു നേരെ ധനമന്ത്രി മുഖംതിരിച്ചിട്ടില്ല. വിവിധ മേഖലകളിലെ വികസനത്തിനു വ്യക്തമായ മാര്‍ഗരേഖയും ഫണ്ടും അനുവദിച്ച്, കേരളത്തെ സുസ്ഥിരമായ വികസനപാതയിലേക്കു നയിക്കുക എന്നതാണു ബജറ്റിന്റെ ലക്ഷ്യം.

ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിയിതര ചെലവ് കൂടിയിരിക്കുകയാണ്. 2011 - 12 ബജറ്റ് എസ്റ്റിമേറ്റിനെക്കാള്‍ റവന്യു കമ്മി ഉയര്‍ന്നതും ആശങ്കാജനകമാണ്. അത്യാവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഒട്ടും ഇടയാക്കാതെ, മറ്റു ചില മേഖലകളില്‍ നികുതി ഉയര്‍ത്തിക്കൊണ്ട് വരുമാനം വര്‍ധിപ്പിക്കാനാകുമെന്നും കമ്മി ചുരുക്കാമെന്നും ധനമന്ത്രി പ്രതീക്ഷിക്കുന്നുണ്ട്. ഇതിലേക്കു നികുതിപിരിവും ഉൌര്‍ജിതപ്പെടുത്തേണ്ടിയിരിക്കുന്നു. കേന്ദ്ര നികുതി വിഹിതത്തില്‍ ഉണ്ടായേക്കാവുന്ന വര്‍ധനയും സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നാണു പ്രതീക്ഷ.

പൊതു - സ്വകാര്യ പങ്കാളിത്തം, മൂലധനനിക്ഷേപ വര്‍ധന, സമസ്ത മേഖലകളുടെയും നിലവാര വര്‍ധന, അടിസ്ഥാന സൌകര്യ വികസനം, തൊഴില്‍ വൈദഗ്ധ്യ വികസനം, സ്വയം സംരംഭകത്വ വികസനം, നൂതന സാങ്കേതിക വിദ്യകളുടെ സ്വാംശീകരണം എന്നിങ്ങനെയുള്ള സപ്തതന്ത്രങ്ങള്‍ ആവിഷ്കരിച്ച് അതിന് അനുയോജ്യമായി ബജറ്റ് രൂപപ്പെടുത്തിയിരിക്കുകയാണ്. കേരളത്തില്‍ അടിസ്ഥാനസൌകര്യ വികസനം പ്രതീക്ഷയ്ക്കൊത്തു മെച്ചപ്പെടാത്തതാണു വികസനത്തിനു പ്രധാന തടസ്സമെന്നു തിരിച്ചറിഞ്ഞ് ദൂരക്കാഴ്ചയോടെയാണു ബജറ്റ് തയാറാക്കിയിരിക്കുന്നതെന്നു വ്യക്തം.

വന്‍ പദ്ധതികളായ വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനല്‍, കൊച്ചി മെട്രോ, തിരുവനന്തപുരത്തും കോഴിക്കോട്ടും മോണോ റയില്‍, തെക്കുവടക്ക് അതിവേഗ റയില്‍പ്പാത, കൊച്ചി പെട്രോ കെമിക്കല്‍ വ്യവസായമേഖല എന്നിവയ്ക്കെല്ലാം കാര്യമായ തുക വകയിരുത്തിയ സര്‍ക്കാര്‍ അവയെല്ലാം സമയബന്ധിതമായി നടപ്പാക്കാനുള്ള കര്‍മശേഷിയാണ് ഇനി പ്രകടമാക്കേണ്ടത്. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും എയര്‍ സ്ട്രിപ്പുകളും തുടങ്ങാനുള്ള ശ്രമം കേരളത്തെ ഒന്നായി കണ്ടുള്ളതാണ്. വിദ്യാഭ്യാസ മേഖലയെയും ബജറ്റ് കാര്യമായി പരിഗണിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യസംസ്കരണത്തിനും ബജറ്റ് ശ്രദ്ധ ഉൌന്നിയതു സ്വാഗതാര്‍ഹം തന്നെ. പ്ളാസ്റ്റിക് ബാഗ് നിരോധനം വിജയിക്കാത്തിടത്ത് അവയ്ക്കു നികുതി വര്‍ധിപ്പിച്ചതും തുണിസഞ്ചികള്‍ക്കു നികുതി ഇളവ് അനുവദിച്ചതും പരിസരമലിനീകരണം കുറയ്ക്കുന്നതിനു സഹായകമാകും. വലിയ മാലിന്യസംസ്കരണ പദ്ധതികള്‍ക്കു നല്‍കുന്ന സഹായത്തിനു പുറമേ, ഉറവിട മാലിന്യസംസ്കരണത്തിന്റെ പ്രസക്തിയും ഈ ബജറ്റ് ബോധ്യപ്പെടുത്തുന്നു. സാധാരണക്കാരന് അവരവരുടെ വീട്ടുവളപ്പില്‍ നിഷ്പ്രയാസം പ്രാവര്‍ത്തികമാക്കാവുന്ന പദ്ധതിക്കായി നിര്‍ലോഭ സബ്സിഡിയാണു സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. പദ്ധതിക്കായി 100 കോടി വകയിരുത്തിയിട്ടുമുണ്ട്.

വികസന ബോധ്യം; ദിശാബോധവും

മുഖപ്രസംഗം

ഇടതു സര്‍ക്കാരുകള്‍ എന്നും അവഗണിച്ച കാര്‍ഷികമേഖലയെ പ്രതീക്ഷയുടെ പുതിയ ഹരിതപാതയില്‍ കൊണ്ടുവരാനുള്ള ശ്രമം ശ്ളാഘനീയമാണ്. ഏതു കാലാവസ്ഥയിലും, വര്‍ഷംമുഴുവന്‍ പച്ചക്കറി കൃഷിചെയ്യാനും ഉല്‍പാദനക്ഷമത നേടാനുമായുള്ള ഹരിതഗൃഹങ്ങള്‍ എല്ലാ പഞ്ചായത്തിലും സ്ഥാപിക്കാന്‍ 45 കോടിയും സബ്സിഡിയും അനുവദിച്ച സര്‍ക്കാര്‍ കേരളത്തെയും ഹൈടെക് കൃഷിയിലേക്കു നയിക്കുകയാണ്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കുള്ള റൈസ് - കോക്കനട്ട് ബയോപാര്‍ക്കുകളും ഏറെ പ്രതീക്ഷ തരുന്നു. കൃഷിക്കാരെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നു മോചിപ്പിച്ചു ന്യായവില ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൂടി പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.

ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയതു പാവപ്പെട്ടവര്‍ക്കു കൈത്താങ്ങായി. കടല്‍ സുരക്ഷാ പദ്ധതിയും തീരദേശ നിവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ക്ഷേമപദ്ധതികളും സമയോചിതം തന്നെ. എംഎല്‍എമാര്‍ക്കായുള്ള നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് മാതൃകാപരമാണ്. ഇതിലേക്കു കര്‍ശനമാനദണ്ഡങ്ങള്‍ കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന എംപി ഫണ്ടിന്റെ വിനിയോഗം പലപ്പോഴും പാളിപ്പോകുന്നുണ്ടെന്ന വിദഗ്ധരുടെ നിഗമനം ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശകമാകണം.

ബജറ്റിലെ പെന്‍ഷന്‍ പ്രായവര്‍ധന അനിവാര്യമാണെന്നു പറയാം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വിരമിക്കല്‍ തീയതി ഏകീകരിക്കുക വഴി ഫലത്തില്‍ പെന്‍ഷന്‍ പ്രായം 56 ആയി ദീര്‍ഘിപ്പിക്കുകയായിരുന്നു. പെന്‍ഷന്‍ തീയതി ഏകീകരിച്ചുകൊണ്ടുള്ള മുന്‍നടപടി ജീവനക്കാര്‍ക്കും പിഎസ്സി റാങ്ക് ജേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും അസൌകര്യമുണ്ടാക്കുന്നതും അശാസ്ത്രീയവുമായതിനാല്‍ അതു നിര്‍ത്തലാക്കുകയാണെന്നു ബജറ്റില്‍ വിശദീകരിക്കുന്നുണ്ട്.

പുതിയ തീരുമാനം പിഎസ്സി പട്ടികയിലുള്ള ഉദ്യോഗാര്‍ഥികളുടെ അവസരങ്ങളെ ഒരു കാരണവശാലും ബാധിക്കരുത് എന്ന് ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ഇതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക സംവിധാനത്തില്‍ യുവജനങ്ങള്‍ക്കു പ്രതീക്ഷയുണ്ട്.

നാടിന്റെ ആവശ്യമറിഞ്ഞുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കര്‍മശേഷിക്കും മികച്ച ധനകാര്യ മാനേജ്മെന്റിനും മാത്രമേ കേരളത്തെ മുന്നോട്ടു നയിക്കാനാവൂ. ഇതു തിരിച്ചറിഞ്ഞുള്ള ദിശാസൂചികകളാണു ബജറ്റിലുള്ളത്.

*********************************************************************

വീട്ടമ്മമാര്‍ക്കു കരുതല്‍; പക്ഷേ, കുടുംബ ബജറ്റ് പൊള്ളും

 ബജറ്റ് അവലോകനം .  ആര്‍. കൃഷ്ണയ്യര്‍

കമ്പനി നിര്‍മിത ശീതള പാനീയങ്ങളുമായുള്ള മത്സരത്തില്‍ കരിക്കിനു പ്രോത്സാഹനം. കരിക്കിന്റെ നികുതി നിരക്കു 12.5ല്‍ നിന്നു വെറും അഞ്ചു ശതമാനമാക്കി.

മൂല്യാധിഷ്ഠിത നികുതി (വാറ്റ്) നിരക്കുകളില്‍ രണ്ടെണ്ണത്തില്‍ മാത്രം ഒരു ശതമാനത്തിന്റെ വര്‍ധന വരുത്തിയ മന്ത്രി കെ.എം. മാണി വീട്ടമ്മമാരുടെ ബജറ്റില്‍ ഇതിന്റെ ഭാരം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. നാലു ശതമാനവും 12.5 ശതമാനവും നിരക്കുണ്ടായിരുന്നവയ്ക്ക് അഞ്ചു ശതമാനവും 13.5 ശതമാനവുമാക്കി വാറ്റ് വര്‍ധിപ്പിച്ചപ്പോള്‍ ഇതു വീട്ടമ്മമാരെ ബാധിക്കരുതെന്നു മന്ത്രി കെ.എം. മാണിക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, മറ്റു പയര്‍വര്‍ഗങ്ങള്‍, കടല, മല്ലി, ഭക്ഷ്യഎണ്ണ, ധാന്യപ്പൊടികള്‍, മൈദ, സൂചി തുടങ്ങിയവയുടെ നികുതിനിരക്കു നാലില്‍ നിന്ന് ഒരു ശതമാനമാക്കി ചുരുക്കി. പോരാഞ്ഞ് ഒരു ശതമാനം സാമുഹിക സുരക്ഷാ സെസ്സ് ഇവയ്ക്ക് ഒഴിവാക്കുകയും ചെയ്തു.

വീട്ടമ്മമാരുടെ ബജറ്റിന്റെ കാര്യത്തില്‍ കാട്ടിയ കരുതല്‍ പക്ഷേ, വീട്ടു ബജറ്റിന്റെ കാര്യത്തില്‍ കാണിച്ചിട്ടില്ല. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കിടക്കവിരി, നോട്ട് ബുക്ക്, കംപ്യൂട്ടര്‍, മറ്റ് ഐടി ഉല്‍പന്നങ്ങള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, പ്രഷര്‍ കുക്കര്‍, പേന, പെന്‍സില്‍ എന്നിവയ്ക്കു പുറമേ ഇരുമ്പ്, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, പിച്ചള, വെങ്കലം, കാഡ്മിയം, ഉരുക്ക്, സിങ്ക്, നിക്കല്‍, ടിന്‍ തുടങ്ങി എല്ലാത്തരം ലോഹങ്ങളുടെയും ലോഹ ഉല്‍പന്നങ്ങളുടെയും പേപ്പര്‍, ന്യൂസ് പ്രിന്റ് എന്നിവയുടെയും നികുതി നാലില്‍ നിന്ന് അഞ്ചാക്കിയതിന്റെ പ്രതിഫലനം വീട്ടു ബജറ്റിലുണ്ടാവും.

കഴിഞ്ഞില്ല, പന്ത്രണ്ടരയില്‍ നിന്നു പതിമൂന്നര ശതമാനമാക്കി വാറ്റ് വര്‍ധിപ്പിക്കുന്നതു എസി, ബ്രാന്‍ഡഡ് ബേക്കറി ഉല്‍പന്നങ്ങള്‍, കേക്കുകള്‍, ബാറ്ററികള്‍, സിമന്റ്, ചോക്ലേറ്റ്, ബാറ്ററി, സൌന്ദര്യസംവര്‍ധക വസ്തുക്കള്‍, ഡിറ്റര്‍ജന്റ്, സോപ്പ്, ഗ്രൈന്‍ഡര്‍, അവ്ന്‍, ഇലക്ട്രിക്കല്‍-ഇലകട്രോണിക് ഉല്‍പന്നങ്ങള്‍, ടൈലുകള്‍ (തറയ്ക്കും ഭിത്തിക്കുമുള്ളവ), ചെരുപ്പ്, ഫര്‍ണിച്ചര്‍, ഗ്യാസ് സ്റ്റൌ, ഗാസ്, ഹാര്‍ഡ്വെയര്‍, പ്ളൈവുഡ്, ഐസ്ക്രീം, പാല്‍ ഉല്‍പന്നങ്ങള്‍, കൊതുകുതിരി, മോട്ടോര്‍ വാഹനങ്ങള്‍, ടി വി, തടി, ടയര്‍, ഫുഡ് സപ്ളിമെന്റുകള്‍, ആശുപത്രി ഉപകരണങ്ങള്‍, ടേബിള്‍ വെയര്‍ തുടങ്ങിയവയുടെയെല്ലാം വില വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ നികുതി വര്‍ധനയുടെ ഭാരം അല്‍പമെങ്കിലും പേറാതെ ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിക്കില്ല ഈ ബജറ്റ്.

കഴിഞ്ഞ വര്‍ഷം പ്രഖ്യാപിത ചരക്കുകളുടെ (ഡിക്ളയേര്‍ഡ് ഗുഡ്സ്) നികുതിനിരക്കു നാലില്‍ നിന്ന് അഞ്ചു ശതമാനമാക്കി കേന്ദ്രം വര്‍ധിപ്പിക്കുകയും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ പൊതുനിരക്കുകള്‍ അഞ്ചു ശതമാനവും 14.5 ശതമാനവുമാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു പുതിയ ബജറ്റില്‍ ധനമന്ത്രി നിരക്കു വര്‍ധിപ്പിച്ചതെന്നു തോന്നുന്നു.

മോട്ടോര്‍ വാഹന നികുതി

അയല്‍ സംസ്ഥാനങ്ങളില്‍ കണ്ണോടിച്ചു മന്ത്രി മാണി മോട്ടോര്‍ വാഹന നികുതി പരിഷ്കരിക്കുമ്പോള്‍ പറയുന്ന ന്യായം അയല്‍സംസ്ഥാനങ്ങളുമായി നികുതി ഏകീകരിക്കുക എന്നതാണെങ്കിലും ഉദ്ദേശ്യം ഖജനാവ് പുഷ്ടിപ്പെടുത്തുക എന്നതു തന്നെയാണ്. സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള കാറിന്റെയും മറ്റു സ്വകാര്യ സര്‍വീസ് വാഹനങ്ങളുടെയും റോഡ് ടാക്സ് വാഹനങ്ങളുടെ ക്യൂബിക് കപ്പാസിറ്റിയുടെയും വാങ്ങല്‍ വിലയുടെയും അടിസ്ഥാനത്തിലായിരുന്നു ഇവിടെ നിശ്ചയിച്ചിരുന്നത്.

അയല്‍സംസ്ഥാനങ്ങളുമായി  നികുതിനിരക്ക് ഏകീകരിക്കുന്നതിനായി സ്വകാര്യ മോട്ടോര്‍ കാറുകള്‍ക്കും സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍ക്കും ഇനി കേരളത്തിലും വാങ്ങല്‍വിലയുടെ അടിസ്ഥാനത്തില്‍ നാലു തട്ടായി നികുതി നിശ്ചയിക്കുമ്പോള്‍ നികുതി തുക കൂടുകയാവും ഫലം. അഞ്ചുലക്ഷം രൂപ വരെ വാങ്ങല്‍ വിലയുള്ള വാഹനങ്ങള്‍ക്ക് ആറു ശതമാനവും അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയുള്ളവയ്ക്ക് എട്ടു ശതമാനവും 10 മുതല്‍ 15 ലക്ഷം വരെ വിലയുള്ളവയ്ക്കു 10 ശതമാനവും 15 ലക്ഷത്തിനു മേലുള്ളവയ്ക്കു 15 ശതമാനവുമായിരിക്കും ഇനി കേരളത്തിലും നികുതി.

കരാര്‍ പണി

കരാര്‍ പണിക്കാരുടെ വര്‍ക്ക് കോണ്‍ട്രാക്ട് നികുതി നിരക്കിനെപ്പറ്റി ബജറ്റില്‍ മിണ്ടിയിട്ടേയില്ല. എന്നാല്‍ കമ്പിയുടെ നികുതി നാലില്‍ നിന്ന് അഞ്ചായും സിമന്റിന്റേതു 12.5ല്‍ നിന്നു 13.5 ശതമാനമായും വര്‍ധിക്കുന്നത് അവരെയും ബാധിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഇവ വാങ്ങിയാലും അധിക നികുതി ബാധ്യതയില്‍ നിന്നു രക്ഷകിട്ടാന്‍ പ്രയാസമാവും. കോംപൌണ്ടിങ് സമ്പ്രദായത്തില്‍ പുറത്തു നിന്നു കൊണ്ടുവരുന്ന സാധനങ്ങള്‍ക്കും സംസ്ഥാനത്തെ നിരക്കു ബാധകമായതാണു കാരണം. ഇഷ്ടിക, മെറ്റല്‍, മണല്‍, ബിറ്റ്മെന്‍ എന്നിവയുടെ നികുതിയും നാലില്‍ നിന്ന് അഞ്ചായി ഉയരുന്നതു കരാര്‍പണിക്കാര്‍ക്ക് അധികച്ചെലവു വരുത്തും. ക്രഷര്‍ മെറ്റലിന്റെ നികുതിയും ഉയര്‍ന്ന സാഹചര്യത്തില്‍ ക്രഷറുകളുടെ കോംപൌണ്ടിങ് നിരക്കും ഉയര്‍ത്തി.

മദ്യം, പുകയില

ആരോഗ്യത്തെയെന്ന പോലെ പോക്കറ്റിനെയും കാര്യമായി ബാധിക്കും മദ്യം. ആദ്യവില്‍പനക്കാരന്‍ ബിയറിനും വൈനിനും 50 ശതമാനവും മറ്റു മദ്യത്തിനു 100 ശതമാനവും നികുതി നല്‍കുന്നതിനു പുറമേ നല്‍കേണ്ടിയിരുന്ന ആറു ശതമാനം സോഷ്യല്‍ സെക്യൂരിറ്റി സെസ്സ് പുതിയ ബജറ്റില്‍ 10 ശതമാനമാക്കി ഉയര്‍ത്തി. ഫലം 100 രൂപയ്ക്കു നാലു രൂപ വീതം മദ്യവില കൂടും. ബാര്‍ ഹോട്ടലുകള്‍, മറ്റുള്ള തുടര്‍വില്‍പനക്കാര്‍ എന്നിവര്‍ക്കു സെസ്സ് പഴയപടി ഒരു ശതമാനം തന്നെയായിരിക്കും.

പുകയില ഉല്‍പന്നങ്ങളില്‍ ബീഡി ഒഴിച്ചുള്ളവയ്ക്കു പന്ത്രണ്ടരയില്‍ നിന്നു 15 ശതമാനമാക്കി. പ്ളാസ്റ്റിക് ക്യാരി ബാഗിന്റെ നികുതി പന്ത്രണ്ടരയില്‍ നിന്ന് 20 ശതമാനമാക്കിയതിനാല്‍ സാധനം വാങ്ങാന്‍ പോകുന്നവര്‍ സഞ്ചിയോ ബാഗോ കരുതുന്നതു ശീലമാക്കുമെന്നു പ്രതീക്ഷിക്കാം.

മരുന്ന്

കോംപൌണ്ടിങ് സമ്പ്രദായപ്രകാരം മരുന്നുകള്‍ക്ക് എംആര്‍പിയുടെ നാലു ശതമാനമാണു നികുതി. ഇതു പുതിയ ഷെഡ്യൂള്‍ നിരക്കുമായി താദാത്മ്യപ്പെടുത്തണമെന്ന ബജറ്റിലെ നിര്‍ദേശം കൊണ്ട് ഉദ്ദേശിക്കുന്നത് അഞ്ചു ശതമാനമാക്കി മാറ്റണമെന്നു തന്നെയാവണം. എങ്കില്‍ മരുന്നു വിലയിലും വര്‍ധന പ്രതീക്ഷിക്കാം.

ഹൃദ്രോഗികള്‍ക്കും തിമിരബാധിതര്‍ക്കും ഒരു സദ്വാര്‍ത്ത. ഹാര്‍ട്ട് വാല്‍വ്, കാര്‍ഡിയാക് സ്റ്റെന്റ്, തിമിര ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഇന്‍ട്രാ ഓക്കുലാര്‍ ലെന്‍സ് എന്നിവയ്ക്കുണ്ടായിരുന്ന നാലു ശതമാനം വാറ്റ് നികുതി ഒഴിവാക്കിയെന്നു കേള്‍ക്കുമ്പോള്‍ ഹൃദയമുള്ളവര്‍ക്കും തിമിരം ബാധിക്കാത്തവര്‍ക്കും കയ്യടിക്കാതിരിക്കാന്‍ ആവില്ല. വ്യാപാരികളും നികുതി വകുപ്പുമായുള്ള ചില്ലറ സൌന്ദര്യപ്പിണക്കത്തിനു പുതിയ ബജറ്റ് പരിഹാരമാകുന്നു.

ഡ്രഗ് ലൈസന്‍സ് ഉപയോഗിച്ചു നിര്‍മിക്കുന്ന ആയുര്‍വേദ കേശതൈലങ്ങള്‍ മരുന്ന് എന്ന പട്ടികയില്‍ വരുന്നതിനാല്‍ നാലുശതമാനം നികുതിയേ നല്‍കേണ്ടതുള്ളൂവെന്നു വ്യാപാരികള്‍ വാദിച്ചിരുന്നു. എന്നാല്‍ സൌന്ദര്യവര്‍ധക വസ്തുവായതിനാല്‍ 12.5% നികുതി നല്‍കണമെന്നു നികുതിവകുപ്പും വാദിച്ചിരുന്നു. ബജറ്റില്‍ ഇവയുടെ നിരക്ക് അഞ്ചു ശതമാനമായി നിജപ്പെടുത്തി. മുന്‍കാല പ്രാബല്യമുണ്ടോയെന്നു പക്ഷേ, വ്യക്തമാക്കിയിട്ടില്ല.

ഫാര്‍മസികള്‍, ക്ളിനിക്കുകള്‍ തുടങ്ങിയവ എംആര്‍പി വിലയ്ക്കു നിശ്ചയിച്ചിട്ടുള്ള നികുതി നല്‍കി വാങ്ങിയ മരുന്നുകളാണു വില്‍ക്കുന്നത് എന്നതിനാല്‍ വീണ്ടും നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരല്ല. എന്നാല്‍ നിയമപ്രകാരം അഞ്ചു ലക്ഷത്തിനു മേല്‍ വിറ്റുവരവുള്ളവര്‍ വാറ്റ് റജിസ്ട്രേഷന്‍ എടുക്കാനും റിട്ടേണ്‍ ഫയല്‍ ചെയ്യാനും ബാധ്യസ്ഥരാണ്.   അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇവര്‍ റജിസ്ട്രേഷന്‍ എടുക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും വേണം. അല്ലാത്തപക്ഷം പിഴ ഈടാക്കും. എന്നാല്‍ ഈ 31 വരെയുള്ള വില്‍പന സംബന്ധിച്ചു നടപടികളൊന്നും സ്വീകരിക്കുന്നതല്ല.തീര്‍പ്പുകല്‍പിക്കാത്ത സെയില്‍സ് ടാക്സ്, വാറ്റ് അസസ്മെന്റുകള്‍, റീ അസസ്മെന്റുകള്‍, റിമാന്റ് അസസ്മെന്റുകള്‍ എന്നിവ പൂര്‍ത്തീകരിക്കാന്‍ അടുത്ത കൊല്ലം മാര്‍ച്ച് 31 വരെ കാലാവധി നല്‍കി

******************************************************************

പിഎസ്സി നിയമനം സുഗമമാവും


സ്വന്തം ലേഖകന്‍

വിരമിക്കല്‍ തീയതി ഏകീകരണം പിന്‍വലിക്കാന്‍ തീരുമാനിച്ചത് പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ സുഗമമാക്കാന്‍ ഇടയാക്കുമെന്നു വിലയിരുത്തപ്പെടുന്നു. 

വിരമിക്കല്‍ ഏകീകരണത്തിന്റ ഫലമായി സര്‍ക്കാര്‍ സര്‍വീസില്‍ മുകള്‍ത്തട്ടിലുള്ള ജീവനക്കാര്‍ വിരമിക്കാതിരിക്കുന്നത് എന്‍ട്രി കേഡറില്‍ ഒഴിവുകള്‍ കുറയുന്നതിനിടയാക്കിയിരുന്നു. ഇത് മറികടക്കാന്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചു നിയമനം നടത്താന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ പരിഷ്കാരം സമ്പൂര്‍ണ പരാജയമായിരുന്നു. മുകള്‍ത്തട്ടിലുള്ള ജീവനക്കാരന്‍ വിരമിക്കാതെതന്നെ നടത്തുന്ന നിയമനമായതിനാല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇതു പ്രാവര്‍ത്തികമായിരുന്നില്ല.

അടിസ്ഥാന സൌകര്യങ്ങളുടെ അഭാവത്തില്‍ പല സര്‍ക്കാര്‍ വകുപ്പുകളിലും നിയമനങ്ങള്‍ നടത്താന്‍തന്നെ കഴിഞ്ഞില്ല. വിരമിക്കല്‍ ഏകീകരണം നടപ്പാക്കിയ ആദ്യവര്‍ഷം ആറായിരത്തോളം പേര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ചു സര്‍ക്കാര്‍ നിയമനം നല്‍കി. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതിന്റെ പകുതിപ്പേര്‍ക്കു പോലും നിയമനം ലഭിച്ചില്ല. ഇപ്പോള്‍ വിരമിക്കല്‍ ഏകീകരണം പിന്‍വലിക്കാന്‍ തീരുമാനിച്ചതിലൂടെ സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതും നിയമനം നടത്തുന്നതും ഇല്ലാതാകും. സര്‍ക്കാര്‍ ജീവനക്കാര്‍ 56 വയസ്സു തികയുന്ന മുറയ്ക്ക് വര്‍ഷത്തില്‍ പല മാസങ്ങളിലായി വിരമിക്കും.

ഈ ഒഴിവുകള്‍ക്കു പകരം എന്‍ട്രി കേഡറില്‍ അപ്പോള്‍ത്തന്നെ കൃത്യമായി നിയമനം നടത്താന്‍ സര്‍ക്കാരിനു കഴിയും.

അഞ്ചു സ്വപ്ന ഗതാഗത പദ്ധതികള്‍ക്ക് 444 കോടി രൂപ

ഗതാഗതരംഗത്തെ അഞ്ചു സ്വപ്ന പദ്ധതികള്‍ക്ക് ബജറ്റില്‍ 444 കോടി രൂപ നീക്കിവച്ചു. വിഴിഞ്ഞം തുറമുഖത്തിനാണ് ഏറ്റവും കൂടുതല്‍ വിഹിതം - 224 കോടി.

കൊച്ചി മെട്രോയ്ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി വകയിരുത്തിയിട്ടുണ്ട്. ഇതിനകം പ്രാരംഭ പ്രീ പ്രോജക്ട് പദ്ധതികള്‍ക്കായി 158 കോടിയുടെ ഭരണാനുമതി നല്‍കിയിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം കൊച്ചി മെട്രോയുടെ പണിയില്‍ നിര്‍ണായക പുരോഗതി കൈവരിക്കുമെന്നും പ്രഖ്യാപിച്ചു.

അതേസമയം, 45000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തിരുവനന്തപുരം - കാസര്‍കോട് അതിവേഗ റയില്‍ കോറിഡോര്‍ പദ്ധതിയിയുടെ ആദ്യഘട്ടമായ തിരുവനന്തപുരം - എറണാകുളം ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി നല്‍കിയിട്ടുണ്ട്.

തലസ്ഥാനത്ത് മോണോറെയില്‍ പദ്ധതി നടപ്പാക്കും. 3000 കോടി ചെലവ് കണക്കാക്കുന്നു. കോഴിക്കോട് മോണോറെയിലിന്റെ സാധ്യതാ പഠനത്തിന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടു പദ്ധതികള്‍ക്കുമായി 20 കോടി നീക്കിവച്ചു.
പുറമേ തിരുവനന്തപുരം - കോട്ടയം ജില്ലകളില്‍ പേഴ്സനല്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം നടപ്പാക്കാന്‍ പ്രാരംഭ പ്രവര്‍ത്തനത്തിന് 25 ലക്ഷം വകയിരുത്തി.

ഉറവിട മാലിന്യസംസ്കരണം:100 കോടി രൂപ നീക്കിവച്ചു


ഉറവിട മാലിന്യ സംസ്കരണ പദ്ധതിക്കു സര്‍ക്കാര്‍ ബജറ്റില്‍ 100 കോടി രൂപ നീക്കിവച്ചു. മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്കരിച്ച് അതില്‍ നിന്നുണ്ടാകുന്ന ജൈവവളം ഉപയോഗിച്ച് അടുക്കളത്തോട്ട വ്യാപനവുമാണു ലക്ഷ്യമിടുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ സുകൃതപുരമെന്ന പേരില്‍ മലയാള മനോരമയും ശുചിത്വമിഷനും ഇതിനായി പ്രചാരണം നടത്തിവരികയാണ്. ഈ പദ്ധതി എല്ലായിടത്തും നടപ്പാക്കാനാണു ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.

കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതു, സ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തില്‍ വന്‍കിട മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനും 100 കോടി രൂപ വകയിരുത്തി. മാലിന്യ സംസ്കരണത്തിനു കൊല്ലം, തൃശൂര്‍ കോര്‍പറേഷനുകള്‍ക്കു 15 കോടി രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

ഉറവിട മാലിന്യ സംസ്കരണത്തിനായി പൈപ്പ് കംപോസ്റ്റ് യൂണിറ്റിന് 800 രൂപയും വെര്‍മി കംപോസ്റ്റിന് 1250 രൂപയും ബയോ ഗ്യാസ് പ്ളാന്റിന് 11,000 രൂപയുമാണു ചെലവു വരിക. കംപോസ്റ്റ് സംവിധാനങ്ങളുടെ വിലയുടെ 75 ശതമാനവും സബ്സിഡിയായി നല്‍കും. 15% അതതു സ്വയംഭരണ സ്ഥാപനങ്ങളും 10% ഗുണഭോക്താക്കളും വഹിക്കണം. ബയോ ഗ്യാസ് പ്ളാന്റിന്റെ കാര്യത്തില്‍ 50% സബ്സിഡിയും 25% സ്വയംഭരണ സ്ഥാപനവും അത്രതന്നെ ഗുണഭോക്താവും വഹിക്കണമെന്നാണു ബജറ്റ് നിര്‍ദേശം.

പുതുതായി നിര്‍മിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും ഖരമാലിന്യ സംസ്കരണ സംവിധാനം നിര്‍ബന്ധമാക്കും. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനമുണ്ടാക്കാന്‍ 15 കോടി രൂപ നല്‍കും. മലബാര്‍ സിമന്റ്സിന്റെ സഹകരണത്തോടെ വന്‍കിട പ്ളാസ്റ്റിക് ഷ്രഡിങ് യൂണിറ്റ് സ്ഥാപിക്കും. ഷ്രെഡ് ചെയ്ത പ്ളാസ്റ്റിക് റോഡ് ടാറിങ്ങിന് ഉപയോഗിക്കും. കൊച്ചി കോര്‍പറേഷന്റെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റ് ആധുനികീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

രണ്ടു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ്

രണ്ടു വര്‍ഷത്തിനകം എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്നു ബജറ്റ് പ്രഖ്യാപനം. 108 ആംബുലന്‍സ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാന്‍ 40 കോടിയും എല്ലാ മെഡിക്കല്‍ കോളജുകളിലും ട്രോമാ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 25 കോടിയും വകയിരുത്തി.

കഴിഞ്ഞ ബജറ്റില്‍ നാലു ജില്ലകളില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചിരുന്നു. ഇത്തവണ വയനാട്ടില്‍ മെഡിക്കല്‍ കോളജ് തുടങ്ങും. വരുംവര്‍ഷങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലകളിലും മെഡിക്കല്‍ കോളജ് തുടങ്ങും. പ്രവാസി - പൊതുമേഖലാ പങ്കാളിത്തത്തോടെ അടുത്ത വര്‍ഷം ഹരിപ്പാട്ടും തുടങ്ങും.

മറ്റു പ്രഖ്യാപനങ്ങള്‍:

. തൃശൂരിലും ആലപ്പുഴയിലും ഡന്റല്‍ കോളജ്
. മെഡിക്കല്‍ കോളജുകളില്‍ നവജാത ശിശുവിഭാഗത്തിന് ഒരു കോടി
. അടുത്ത വര്‍ഷം 50 ഹോമിയോ ഡിസ്പെന്‍സറി
. സ്കൂള്‍ ഹെല്‍ത്ത് സ്കീം എല്ലാ ജില്ലകളിലും
. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 25 കോടി
. ഇടുക്കി ജില്ലാ ആശുപത്രിക്കു 150 കിടക്കകളുള്ള ഐപി വാര്‍ഡ്
. കാരുണ്യ ഫാര്‍മസി സംസ്ഥാനം മുഴുവനും
. കോന്നി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡ്രഗ് ടെസ്റ്റിങ് ലാബ്
. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികില്‍സാ ഉപകരണങ്ങള്‍ വാങ്ങാന്‍ 15 കോടി

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു

സാമൂഹികക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. വാര്‍ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്ന് 900 രൂപയാക്കി. 80 ശതമാനത്തില്‍ കൂടുതലോ ഒന്നിലധികമോ അംഗവൈകല്യമുള്ള വികലാംഗര്‍ക്കുള്ള പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 700 ആക്കി. മറ്റു വികലാംഗരുടെ പെന്‍ഷന്‍ 400ല്‍ നിന്ന് 525 രൂപയാക്കി. വിധവ, അഗതി പെന്‍ഷന്‍ 400 രൂപയില്‍ നിന്ന് 525 രൂപയാക്കി. വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ സഹായം 10,000 രൂപയില്‍ നിന്ന് 20,000 ആക്കി.

കാന്‍സര്‍, ക്ഷയം, കുഷ്ഠം എന്നിവ ബാധിച്ചവര്‍ക്കു നല്‍കുന്ന പെന്‍ഷനും 525 രൂപയാക്കി. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, യാചക മന്ദിരങ്ങള്‍ എന്നിവയിലെ അന്തേവാസികളുടെ പ്രതിമാസ ഗ്രാന്റ് 250 രൂപയില്‍ നിന്ന് 525 രൂപയാക്കി.

തൊഴിലുറപ്പു പദ്ധതിയില്‍ വര്‍ഷത്തില്‍ 100 ദിവസമെങ്കിലും ജോലി ചെയ്ത സ്ത്രീത്തൊഴിലാളികളുടെ സ്കൂള്‍, കോളജ് തലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യൂണിഫോമും പുസ്തകവും വാങ്ങാന്‍ 1000 രൂപ നല്‍കും. ഈ തുക മേയില്‍ വിതരണം ചെയ്യും.

ആശാ വര്‍ക്കര്‍മാരുടെ വേതനം 600 രൂപയാക്കി. പ്രീപ്രൈമറി അധ്യാപകരുടെ വേതനം അറുനൂറില്‍ നിന്ന് 900 രൂപയാക്കിയും ആയമാരുടേത് 400ല്‍ നിന്ന് 600 ആയും വര്‍ധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാരുടെയും അസി. പ്രേരക്മാരുടെയും വേതനം 100 രൂപ കൂട്ടി. സ്കൂള്‍ പാചകത്തൊഴിലാളികളുടെ ദിവസ വേതനത്തിലും 50 രൂപയുടെ വര്‍ധനയുണ്ട്. കായിക അധ്യാപകരുടെ കിറ്റ് അലവന്‍സ് 500 രൂപയില്‍ നിന്ന് 1000 ആക്കി. പട്ടികവര്‍ഗ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാരുടെ ഒാണറേറിയം 2500 രൂപയില്‍ നിന്ന് 4000 രൂപയാക്കിയും റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒാണറേറിയം 3000 രൂപയില്‍ നിന്ന് 4500 രൂപയാക്കിയും വര്‍ധിപ്പിച്ചു.

100 കോടിയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതി

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ 100 കോടി രൂപയുടെ സംയോജിത കാര്‍ഷിക വികസന പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതില്‍ 50 കോടി നെല്‍കൃഷി വികസനത്തിനായിരിക്കും.

നെല്ലുല്‍പാദനം വര്‍ധിപ്പിക്കാനും അനുബന്ധ ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിതമാക്കാനും കുട്ടനാട്ടിലും പാലക്കാട്ടും റൈസ് ബയോപാര്‍ക്ക് സ്ഥാപിക്കാന്‍ 10 കോടി നീക്കിവച്ചു. നാലുമുതല്‍ ആറുടണ്‍ വരെ അരി ഉല്‍പാദനശേഷിയുള്ള മില്‍, കാലിത്തീറ്റ നിര്‍മിക്കുന്ന എക്സ്പെല്ലര്‍ യൂണിറ്റ്, വൈക്കോല്‍ തവിടുമായി ചേര്‍ത്തുള്ള കാലിത്തീറ്റ നിര്‍മാണം, ഉമി ഉപയോഗിച്ചു വൈദ്യുതി നിര്‍മാണം, വൈക്കോല്‍ അവശിഷ്ടം ഉപയോഗിച്ചു കൂണ്‍കൃഷി എന്നിവയാണു റൈസ് പാര്‍ക്കില്‍ ഉണ്ടാകുക.

നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉത്തര, മധ്യ, ദക്ഷിണ കേരളത്തിലായി മൂന്നു കോക്കനട്ട് ബയോപാര്‍ക്ക് സ്ഥാപിക്കും. ഇതിനു 15 കോടി വകയിരുത്തി. പാര്‍ക്കില്‍ തേങ്ങയില്‍നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കും. എല്ലാ പഞ്ചായത്തിലും മൂന്നുവീതം ഗ്രീന്‍ഹൌസുകള്‍ നിര്‍മിക്കും. പച്ചക്കറി ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സഹകരണ ബാങ്കുകള്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കും 10 സെന്റ് സ്ഥലത്ത് 4.5 ലക്ഷം രൂപ മുടക്കി ഗ്രീന്‍ഹൌസ് നിര്‍മിക്കാം. ഇതിന്റെ 75% സബ്സിഡി ലഭിക്കും. ഇതിനായി 45 കോടി രൂപ മാറ്റിവച്ചു.

*************************************************************.

പെന്‍ഷന്‍ പ്രായം 56 

 സ്വന്തം ലേഖകന്‍

തിരുവനന്തപുരം . സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കിയും ക്ഷേമപെന്‍ഷനുകളില്‍ വന്‍ വര്‍ധന വരുത്തിയും വികസനോന്മുഖ സ്വപ്നപദ്ധതികള്‍ അക്കമിട്ടു പറഞ്ഞും  ധനമന്ത്രി കെ.എം.മാണി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വിരമിക്കല്‍ തീയതി ഏകീകരണം അശാസ്ത്രീയമെന്ന  നിഗമനത്തിലാണ് പെന്‍ഷന്‍  പ്രായം 56 ആക്കി ഉയര്‍ത്തിയത്.

കൂട്ടവിരമിക്കല്‍ ഈ മാര്‍ച്ച് 31ന് നടന്നിരുന്നെങ്കില്‍ എത്ര തസ്തിക ഒഴിവുണ്ടാകുമോ അത്രയും തസ്തിക സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് ഏപ്രില്‍ ഒന്നിനു നിയമനം നടത്തും. ഇതോടെ ചെറുപ്പക്കാര്‍ക്ക് തൊഴിവസരം കുറയുമെന്ന ആശങ്ക ഇല്ലാതാവുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപനം.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ഭൂരിഭാഗവും വായിച്ചുതീര്‍ത്തത്.

******************************

വിലക്കയറ്റം ഉറപ്പായെന്നു സിപിഎം

 സ്വന്തം ലേഖകന്‍

 തിരുവനന്തപുരം. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ ബജറ്റ് ഗുരുതരമാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന ബജറ്റാണ് ഇത്. വാറ്റ് നികുതി ഒരു ശതമാനം ഉയര്‍ത്തിയതിന്റെ ഫലമായി ഒട്ടുമിക്ക ഉല്‍പന്നങ്ങള്‍ക്കും വില ഉയരാന്‍ പോവുകയാണ്. വാറ്റ് നിരക്കില്‍ എട്ടു മുതല്‍ 25% വരെ വര്‍ധന വരുത്തിയിട്ടുണ്ട്. കേന്ദ്ര ബജറ്റില്‍ എക്സൈസ്, സേവന നികുതികളുടെ നിരക്ക് 20 ശതമാനത്തിലേറെ ഉയര്‍ത്തിയതിനു പുറമേയാണ് ഈ വര്‍ധന.

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്‌

പ്രഖ്യാപനങ്ങളില്‍ ഒതുങ്ങരുത്‌
Posted on: 20 Mar 2012
മാതൃഭൂമി മുഖപ്രസംഗം
ദേശീയ സാമ്പത്തികസ്ഥിതി അവലോകനം ചെയ്തുകൊണ്ട് സംസ്ഥാന ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷയ്ക്കുവകയുള്ള ഒട്ടേറെ പദ്ധതികളുണ്ട്. ഈ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ രണ്ടാമത്തെയും മന്ത്രി മാണിയുടെ പത്താമത്തെയും ബജറ്റാണ് തിങ്കളാഴ്ച അവതരിപ്പിച്ചത്. നിരവധി പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ പക്ഷേ, അധിക വിഭവസമാഹരണത്തിനായി കാര്യമായ നികുതിവര്‍ധനയൊന്നുമില്ല. സാധാരണക്കാരനെ ബാധിക്കാത്ത വിധത്തില്‍ നികുതിവര്‍ധന വരുത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വളര്‍ച്ച നിരക്ക് അടുത്ത പദ്ധതിക്കാലത്ത് രണ്ടക്കത്തില്‍ എത്തുമെന്നാണ് അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസം. ദേശീയ വളര്‍ച നിരക്ക് കുറയുന്ന സാഹചര്യത്തില്‍ തന്റെ വിശ്വാസം പാലിക്കാന്‍ വേണ്ട കാര്യങ്ങളാണ് മന്ത്രി അക്കമിട്ടു പറഞ്ഞിട്ടുള്ളത്. വികസനത്തിന്റെ 'ഹൈവേ'യിലേക്ക് കേരളത്തെ നയിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.

കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റ് നടപ്പാക്കിയ പെന്‍ഷന്‍ ഏകീകരണം പിന്‍വലിച്ചതും വിരമിക്കല്‍ പ്രായം 56 വയസ്സാക്കി ഉയര്‍ത്തിയതുമാണ് ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനം. സംസ്ഥാനത്ത് നിലവിലുള്ള വിരമിക്കല്‍ പ്രായമായ 55 വയസ്സ് മറ്റ് സംസ്ഥാനങ്ങളുമായോ കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുമായോ താരതമ്യം ചെയ്താല്‍ തീരേ കുറവാണ്. പെന്‍ഷന്‍ പ്രായം 56 ആക്കുകയും ഏകീകരണം പിന്‍വലിക്കുകയും ചെയ്യുന്നതുവഴി ധനമന്ത്രിക്ക് മറ്റൊരു ലക്ഷ്യവുമുണ്ടായിരിക്കണം. മാര്‍ച്ച് 31-ന് കൂട്ടവിരമിക്കല്‍ വരുമ്പോഴുള്ള വന്‍ സാമ്പത്തിക ബാധ്യത തത്കാലം മാറ്റിവെക്കാം. അടുത്തവര്‍ഷം ഏകീകരണം ഇല്ലാത്തതിനാല്‍ ഒരുമിച്ച് ഭാരം താങ്ങുകയും വേണ്ട. ഏതായാലും സര്‍ക്കാറിനും പതിനായിരക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടും. ഈ മാര്‍ച്ച് 31-ന് വിരമിക്കല്‍ മൂലമുണ്ടാകുമായിരുന്ന ഒഴിവുകളില്‍ നിയമനം നടന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ഒഴിവ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാത്തവരോട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടും. ഈ സാഹചര്യത്തില്‍ ചെറുപ്പക്കാരുടെ തൊഴിലവസരം നഷ്ടപ്പെടുമെന്ന ആശങ്ക അസ്ഥാനത്താണ്.

വളര്‍ച്ചയുടെ അടിത്തറ അടിസ്ഥാന സൗകര്യ വികസനമാണ്. അതുകൊണ്ടുതന്നെ ആ ഇനത്തില്‍ ഒട്ടേറെ പുതിയ പദ്ധതികളും നിലവിലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ വകയിരുത്തലുമുണ്ട്. പക്ഷേ, ഇതില്‍ ഒന്നാമതായി മന്ത്രി എടുത്തുപറഞ്ഞ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് 150 കോടി മാത്രമാണ് ബജറ്റ് വിഹിതം. 600 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രബജറ്റില്‍ 60 കോടി രൂപ നീക്കിവെച്ചിട്ടുള്ളത് കൂടിയാവുമ്പോള്‍ 210 കോടി. അതിവേഗത്തില്‍ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതിക്ക് ഈ തുക അപര്യാപ്തമാണ്. അധിക വിഭവസമാഹരണത്തിന്റെ ഭാഗമായി ഭൂനികുതി സെന്റിന് ഒരു രൂപ എന്നത് ഇരട്ടിയാക്കുന്നു. ഇത് വലിയ ഭാരമുണ്ടാക്കുന്നില്ല. സ്വകാര്യ മോട്ടോര്‍വാഹനങ്ങളുടെ റോഡ് ടാക്‌സ് വാഹനങ്ങളുടെ വിലയുമായി ബന്ധിപ്പിച്ച് പരിഷ്‌കരിക്കുന്നു. ആ ഇനത്തില്‍ 115 കോടി രൂപയാണ് അധികവരുമാനം പ്രതീക്ഷിക്കുന്നത്. റോഡ് ടാക്‌സ് കൂട്ടുന്നതോടൊപ്പം റോഡിന്റെ അറ്റകുറ്റപ്പണിയും മറ്റും കൃത്യസമയത്ത് ചെയ്യുക കൂടിവേണം. റോഡ്, പാലം നിര്‍മാണം ബി.ഒ.ടി. അടിസ്ഥാനത്തില്‍ നടത്തി ടോള്‍പിരിക്കുന്ന സമ്പ്രദായം ഈയവസരത്തില്‍ പുനരാലോചിക്കേണ്ടതുണ്ട്.

അവശ്യവസ്തുക്കളുള്‍പ്പെടെ എല്ലാ സാധനങ്ങളുടെയും മൂല്യവര്‍ധിത നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാരനെ ബാധിക്കും. ഏതാനും ചില നിത്യോപയോഗവസ്തുക്കളുടെ നികുതി കുറച്ചിട്ടുള്ളത് ആശ്വാസകരമാണ്. ബീഡി തുടങ്ങിയ പുകയില ഉത്പന്നങ്ങളുടെയും വിദേശമദ്യത്തിന്റെയും പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെയും നികുതി കൂട്ടിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. ഇവയുടെ ഉപയോഗം ഇനിയെങ്കിലും കുറഞ്ഞാല്‍ അത്രയും നന്ന്. ആസ്​പത്രികളില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, കൃത്രിമ ഹൃദയവാല്‍വ്, സ്റ്റെന്‍ഡ് എന്നിവയെ നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കിയതും ഒട്ടേറെപ്പേര്‍ക്ക് പ്രയോജനപ്പെടും. വിദ്യാഭ്യാസ മേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ ബജറ്റിലുണ്ട്. സാങ്കേതിക സര്‍വകലാശാല, ആയുര്‍വേദ സര്‍വകലാശാല എന്നിവ പുതുതായി സ്ഥാപിക്കുമെന്ന് മന്ത്രി പറയുന്നു. പൂക്കോട്ടെ വെറ്ററിനറി സര്‍വകലാശാലയ്ക്ക് 40 കോടിയും കൊച്ചിയിലെ ഫിഷറീസ് സര്‍വകലാശാലയ്ക്ക് 12 കോടിയുമാണ് ബജറ്റ് വിഹിതം. അക്കാദമിക് സിറ്റി, നോളജ് സിറ്റി, സയന്‍സ് സിറ്റി എന്നിവയ്ക്കും നീക്കിയിരിപ്പുണ്ട്. കഴിഞ്ഞ ബജറ്റില്‍ മന്ത്രി നാലു ജില്ലകളില്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുമെന്ന് പറഞ്ഞിരുന്നു.

ഈ വര്‍ഷം വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജിനായി രണ്ടുകോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജുകള്‍ എങ്ങുമെത്തിയിട്ടില്ലെന്നു മാത്രമല്ല, അവയ്ക്ക് ഈ ബജറ്റില്‍ വിഹിതമൊന്നും കാണുന്നില്ലതാനും. കഴിഞ്ഞ വര്‍ഷം യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ആദ്യവര്‍ഷമെന്ന പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കാം. എന്നാല്‍, ഇനിയങ്ങോട്ട് അങ്ങനെ പോരാ. പ്രഖ്യാപനങ്ങള്‍ നടപ്പാവുന്നുവെന്ന് ഉറപ്പാക്കാന്‍കൂടി സര്‍ക്കാര്‍ തയ്യാറാവണം. ഇതിനിടയില്‍, ബജറ്റ് ചോര്‍ന്നുവെന്നും പ്രഖ്യാപന തീരുമാനങ്ങള്‍ ഒരു പത്രത്തില്‍ വന്നുവെന്നും ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സ്​പീക്കര്‍ അറിയിച്ചിട്ടുണ്ട്. ബജറ്റ് വളരെ രഹസ്യമായി സൂക്ഷിക്കേണ്ട ഒന്നാണെന്നിരിക്കെ, ഈ ചോര്‍ച്ച എങ്ങനെ സംഭവിച്ചുവെന്ന് ഗൗരവമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം.

Saturday, March 17, 2012

ഇന്ത്യയുടെ കേന്ദ്രബഡ്ജറ്റ്- 2012

ഇന്ത്യയുടെ കേന്ദ്രബഡ്ജറ്റ്- 2012

ഇന്നലെ അവതരിപ്പിച്ച കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട കേരള കൌമുദി, ദേശാഭിമാനി, മലയാള മനോരമ, മാധ്യമം, മാതൃഭൂമി, എന്നീ പത്രങ്ങളിലെ വർത്തകളും മുഖപ്രസംഗങ്ങളും മറ്റും

രണ്ടു ലക്ഷം രൂപ വരെ ആദായ നികുതിയില്ല

(കേരള കൌമുദി വാര്‍ത്ത‍ , 2012 മാർച്ച് 17:)

ന്യൂഡല്‍ഹി: ആദായ നികുതി പരിധി രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെ ഇത് 1.8 ലക്ഷം രൂപയായിരുന്നു. രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ 10%, 5-10 ലക്ഷം വരെ 20%, 10 ലക്ഷത്തിന് മുകളില്‍ 30% എന്നിങ്ങനെയാണ് ആദായനികുതി. (മൂന്ന് ലക്ഷം രൂപ വരെ ഉയര്‍ത്തണമെന്നായിരുന്നു പാര്‍ലമെന്റ് സമിതിയുടെ നിര്‍ദ്ദേശം.)

ബഡ്ജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

*മരുന്ന്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില കുറയും
*എ.സി. ഫ്രിഡ്ജ്, സിഗററ്റ് വില ഉയരും
* സ്വര്‍ണക്കട്ടികള്‍ക്കും നാണയങ്ങള്‍ക്കും കസ്റ്റംസ് തീരുവ 4% ഉയര്‍ത്തി, വില ഉയരും
*എല്‍.സി.ഡി. എല്‍.ഇ.ഡി, മെമ്മറി കാര്‍ഡുകള്‍, തുടങ്ങിയവ വില കുറയും
*സേവന നികുതി 10% ല്‍ നിന്ന് 12 ശതമാനമാക്കി
*ആഢംബര കാറുകളുടെ എക്സൈസ് ഡ്യൂട്ടി 24% ആക്കി, വില ഉയരും
* താപവൈദ്യുത കമ്പനികള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി
*എക്സൈസ് ഡ്യൂട്ടി 12 ശതമാനമായി ഉയര്‍ത്തി
*സ്കൂള്‍ വിദ്യാഭ്യാസ മേഖലയെ സേവന നികുതിയില്‍ നിന്ന് ഒഴിവാക്കി
*17 സേവനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി
*വിദേശികള്‍ക്ക് കടപ്പത്രങ്ങളില്‍ പണം മുടക്കാന്‍ അനുമതി
*ഊര്‍ജ്ജമേഖലയ്ക്ക് 10,000 കോടി രൂപയുടെ നികുതി രഹിത ബോണ്ട്
*കാലാവസ്ഥ വ്യതിയാന പഠന ഗവേഷണങ്ങള്‍ക്ക് 200 കോടി രൂപ
*ഗ്രാമീണ കുടിവെള്ള പദ്ധതിക്കും സാനിട്ടേഷനും 14,000 കോടി രൂപ
*സംയോജിത ശിശു വികസന പദ്ധതി പുന:സംഘടിപ്പിക്കാന്‍ 15,850 കോടി രൂപ
*സിനിമാ വ്യവസായത്തിന് സേവന നികുതിയില്ല
*ഹഡ്കോയ്ക്ക് 5000 കോടി
*കോര്‍പ്പറേറ്റ് നികുതി ഘടനയില്‍ മാറ്റമില്ല
*രണ്ടു ലക്ഷം രൂപ വരെ ആദായ നികുതിയില്ല
*കള്ളപ്പണത്തെ കുറിച്ച് ധവളപത്രം പുറത്തിറക്കും
*പ്രതിരോധ മേഖലയ്ക്ക് 1.95 ലക്ഷം കോടി രൂപ
*യഥാസമയം വായ്പകള്‍ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവ്
*ദേശീയ നഗര ആരോഗ്യ മിഷന്‍ സ്ഥാപിക്കും
*നഗരപ്രദേശങ്ങളില്‍ ആരോഗ്യ പദ്ധതികള്‍
*കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി രൂപ
*കാര്‍ഷിക സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കും
*സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 11,937 കോടി രൂപ
*എസ്.സി-എസ്.ടി വിഹിതം 18% വര്‍ദ്ധിപ്പിച്ചു
*ഡെയറി ഉല്പാദനം മെച്ചപ്പെടുത്താന്‍ ലോകബാങ്ക് സഹായത്തോടെ 243 കോടിയുടെ പദ്ധതി
*നബാര്‍ഡിന് 10,000 കോടി രൂപ
*12-ാം പദ്ധതിയില്‍ 6000 സ്കൂളുകള്‍
*15 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് ഒരു ശതമാനം ഇളവ്
*ഉപയോക്താവിന് സബ്സിഡി നേരിട്ട് ലഭിക്കുന്ന പദ്ധതി 50 ജില്ലകളില്‍
*കര്‍ഷകര്‍ക്ക് പലിശ നിരക്കില്‍ 3% സബ്സിഡി
*ദേശീയ പാര്‍പ്പിട ഭേദഗതി ബില്‍ കൊണ്ടുവരും
*കൃഷിക്ക് ആവശ്യമായ ഡാമുകള്‍ക്കായി പ്രത്യേക പദ്ധതി
*ഭക്ഷ്യസംസ്കരണത്തിന് സംസ്ഥാന സഹകരണത്തോടെ കേന്ദ്ര പദ്ധതി
*കാര്‍ഷിക വായ്പ അഞ്ചേമുക്കാല്‍ ലക്ഷം കോടിയാക്കും
*നെല്ല് ഉല്പാദനത്തിന് 400 കോടി, ജലസേനത്തിന് 300 കോടി
*കര്‍ഷകര്‍ക്കായി എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ്
*8800 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മാണത്തിന് അനുമതി
*വ്യോമയാന മേഖലയില്‍ 49% വിദേശനിക്ഷേപം അനുവദിക്കും
*വ്യോമയാന മേഖലയ്ക്ക് പ്രവര്‍ത്തന മൂലധനത്തിനായി 100 കോടി ഡോളര്‍ കൊല്ലത്തേക്ക്
വിദേശത്ത് നിന്ന് കടമെടുക്കാന്‍ അനുമതി
*വ്യോമയാന മേഖലയ്ക്ക് പ്രത്യേക പാക്കേജ്
*വ്യോമ ഇന്ധനം നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി
*വിദേശ നിക്ഷേപകര്‍ക്ക് ബോണ്ട് മാര്‍ക്കറ്റിംഗ്
*കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി സ്വാഭിമാന്‍ പദ്ധതി
*അടിസ്ഥാന സൌകര്യവികസനത്തിന് 50 ലക്ഷം കോടി രൂപ. ഇതിന് പൊതു-സ്വകാര്യ പങ്കാളിത്തം വേണം
*ചില്ലറ വ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം നടപ്പാക്കാന്‍ ശ്രമിക്കും
*അടിസ്ഥാന സൌകര്യമേഖലയില്‍ മികച്ച നിക്ഷേപകരെ അനുവദിക്കും
*ഭക്ഷ്യസുരക്ഷാ ബില്‍ എത്രയും വേഗം നടപ്പാക്കും
*ചില്ലറ നിക്ഷേപ മേഖലയില്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഇളവ്
*10 ലക്ഷം രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 50% നികുതിയിളവ്
*ആദായ നികുതി ഇളവിന് പുതിയ പദ്ധതി
*ഓഹരി നിക്ഷേപകര്‍ക്ക് രാജീവ് ഗാന്ധി ഇക്വിറ്റി സ്കീം നടപ്പാക്കും
*ജി.ഡി.പി.യുടെ രണ്ട് ശതമാനമായി സബ്സിഡി നിജപ്പെടുത്തും
*അടുത്ത സാമ്പത്തിക വര്‍ഷം സബ്സിഡി കുറയ്ക്കും
*എല്ലാ നികുതികള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
*ചരക്ക് സേവന നികുതി ആഗസ്റ്റ് മുതല്‍ നടപ്പാക്കും
*ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി രൂപ സമാഹരിക്കും
*കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും
*വ്യാവസായിക വളര്‍ച്ച കുറഞ്ഞത് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായി
*അസംസ്കൃത എണ്ണവില ഉയരുന്നത് സബ്സിഡി കൂട്ടാന്‍ കാരണമായി
*ധനകാര്യ മാനേജമെന്റ് ആക്ടില്‍ ഭേദഗതി വരുത്തും
*അടുത്ത സാമ്പത്തിക വര്‍ഷം 7.6% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷ
*സാമ്പത്തിക പരിഷ്കരണം അനിവാര്യം
*കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ കര്‍ശന നടപടി
*വികസനത്തിന് അഞ്ചു മേഖലകള്‍ക്ക് ഊന്നല്‍
*ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയില്‍
*പണപ്പെരുപ്പം അല്പം കൂടി ഉയര്‍ന്ന ശേഷം സ്ഥിരത കൈവരിക്കും
*കാര്‍ഷിക മേഖലയില്‍ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്നു, സാമ്പത്തിക മാന്ദ്യം നിര്‍മ്മാണ മേഖലയെ ബാധിച്ചേക്കാം
*ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിച്ചു

ജനങ്ങളെ മറന്നു രാജ്യത്തെയും

Posted on: 16-Mar-2012 11:52 PM

( ദേശാഭിമാനി മുഖപ്രസംഗം)

രാജ്യവും ജനങ്ങളും നേരിടുന്ന അതിഗുരുതരമായ പ്രശ്നങ്ങളില്‍നിന്ന് മുഖംതിരിക്കുന്നതും സാമ്പത്തികപ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതും ഇന്ത്യയെ കൂടുതല്‍ ചൂഷണത്തിനായി വിദേശകമ്പോളക്കാര്‍ക്ക് തുറന്നുകൊടുക്കുന്നതുമായ വികലനയങ്ങളാല്‍ ശ്രദ്ധേയമായ ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചത്.

2010-11ല്‍ 8.4 ശതമാനമായിരുന്ന മൊത്തം ദേശീയോല്‍പ്പാദനം 6.9 ലേക്ക് മൂക്കുകുത്തിയിരിക്കുന്നു. 2007-08ല്‍ 2.5 ശതമാനമായിരുന്ന ധനകമ്മി 4.6 ശതമാനമായി കുത്തനെ ഉയര്‍ന്നു. 2009-10ല്‍ 3.8 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് 9.1 ശതമാനവും കടന്ന് ഇരട്ട അക്കത്തിലേക്ക് കുതിക്കുന്നു. വിദേശനാണ്യശേഖരം ഇടിയുന്നു. വിലസൂചിക അനിയന്ത്രിതമായി ഉയരുന്നു. സാമ്പത്തികസ്ഥിതിയുടെ എല്ലാ സൂചകങ്ങളും അപകടകരമായ അവസ്ഥയിലേക്ക് വിരല്‍ചൂണ്ടുന്ന ഘട്ടത്തില്‍ സമ്പദ്ഘടനയെ സ്വാശ്രയത്വനയങ്ങളിലൂന്നി ശക്തിപ്പെടുത്താനും ദുരിതത്തിലാകുന്ന ജനങ്ങള്‍ക്ക് ആശ്വാസമരുളാനും വികസനത്തിന് പ്രാരംഭനീക്കങ്ങളെങ്കിലും നടത്താനും കാര്‍ഷിക-വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കാനും ഒക്കെയുള്ള നടപടികളുണ്ടാകും ബജറ്റിലൂടെ എന്നാണ് സാധാരണ ജനം കരുതുക. എന്നാല്‍ , ഇതിനെല്ലാം നേര്‍വിപരീതദിശയിലൂടെയാണ് ബജറ്റ് നീങ്ങുന്നത്.

ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കാന്‍ പ്രതിബദ്ധമായ വര്‍ഗതാല്‍പ്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ സാമ്പത്തികശാസ്ത്രത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെക്കുറിച്ച് നിശ്ചയമുള്ള ആരും അത്ഭുതപ്പെടൂ. എല്ലാ മറയും നീക്കിയുള്ള കോര്‍പറേറ്റ്-വിദേശപക്ഷപാതിത്വമാണ് യുപിഎ സര്‍ക്കാര്‍ ബജറ്റില്‍ പ്രകടിപ്പിച്ചിട്ടുള്ളത്. സര്‍വീസ് മേഖലയിലെ മിക്കവാറും എല്ലാ ജനങ്ങളെയും വര്‍ധിച്ച നികുതിയുടെ വലയ്ക്കുള്ളിലാക്കുന്ന സര്‍ക്കാര്‍ , കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കോര്‍പറേറ്റ് നികുതിനിരക്കില്‍ മാറ്റമില്ല എന്ന വിളംബരത്തിന്റെ മറവിലൂടെ 51,000 കോടി രൂപയുടെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് അനുവദിക്കുകകൂടി ചെയ്തിരിക്കുന്നു. ഈ ഒരൊറ്റ ഉദാഹരണംമതി ബജറ്റിന്റെ കോര്‍പറേറ്റ് പ്രീണനനയം വ്യക്തമാകാന്‍ .

വിലക്കയറ്റം നിയന്ത്രിക്കാനോ പണപ്പെരുപ്പം ചുരുക്കാനോ ധനകമ്മി കുറയ്ക്കാനോ തൊഴിലില്ലായ്മ ലഘൂകരിക്കാനോ കര്‍ഷകര്‍ക്ക് ആശ്വാസമേകാനോ ഒരു നിര്‍ദേശവുമില്ല.60 ശതമാനത്തോളം ജനങ്ങള്‍ ആശ്രയിക്കുന്ന കൃഷിമേഖലയില്‍ നിക്ഷേപം ഉയര്‍ത്തുന്നില്ല. എന്നുമാത്രമല്ല, രാസവള സബ്സിഡി കുറച്ച് കൃഷിമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ബജറ്റ് മടികാട്ടുന്നുമില്ല. ഭക്ഷ്യസുരക്ഷാനിയമത്തെക്കുറിച്ച് വാചാലമാകുന്ന യുപിഎ സര്‍ക്കാര്‍ ആ പദ്ധതി നടപ്പാക്കാന്‍ പര്യാപ്തമായ തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ല. മാത്രമല്ല, മൊത്തം ദേശീയ വരുമാനത്തിന്റെ രണ്ടു ശതമാനത്തിലായി എല്ലാ സബ്സിഡികളും ചുരുക്കിയെടുക്കുമെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്തിരിക്കുന്നു!

വ്യാപകമായി ജനരോഷമുയരുന്നത് കണ്ടില്ലെന്നു നടിച്ച് ചില്ലറ വില്‍പ്പനരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 51 ശതമാനംവരെയാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളില്‍ വലിയ ഒരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതാക്കിക്കളയുമെന്നതിന്റെ പ്രഖ്യാപനമാണത്. നേരിട്ടുള്ള വിദേശനിക്ഷേപത്തോടുള്ള വ്യഗ്രത ഒടുങ്ങുന്നില്ല. വ്യോമയാനരംഗത്തിന്റെ 49 ശതമാനം വിദേശകമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ നിശ്ചയിച്ചിട്ടുണ്ട് ബജറ്റില്‍ . സര്‍ക്കാര്‍ ഉടമയിലുള്ള വ്യോമയാനസ്ഥാപനങ്ങള്‍ അത്തരം കമ്പനികളില്‍നിന്ന് ഒരു ബില്യണ്‍ ഡോളര്‍ വായ്പയെടുക്കാനും പോകുന്നു. വിദേശത്ത് ശാഖകളുള്ള സ്ഥാപനങ്ങള്‍ക്ക് നികുതി അടയ്ക്കുന്നതിന് ഒരു വര്‍ഷത്തെ "നികുതി അവധിക്കാലം" പ്രഖ്യാപിച്ചുകൊടുക്കുകകൂടി ചെയ്തിട്ടുണ്ട് ഈ ബജറ്റ് എന്നറിയുമ്പോള്‍ , ബജറ്റ് ആര്‍ക്കുവേണ്ടിയുള്ളതാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നു.

സ്വാശ്രയത്വം എന്ന തത്വംതന്നെ ബജറ്റിലൂടെ ഉപേക്ഷിക്കുകയാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റുതുലച്ച് 30,000 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രഖ്യാപനം. പൊതുമേഖലയെ ഉന്മൂലനം ചെയ്യുക എന്ന ആഗോളവല്‍ക്കരണ നയപരിപാടി അതിവേഗത്തില്‍ നടപ്പാക്കുകയാണെന്നര്‍ഥം. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് സ്വാമിനാഥന്‍ അയ്യര്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ കാര്യംകൂടി ബജറ്റിനോടുചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഇന്ധനവില സബ്സിഡി കുറയ്ക്കുന്ന തരത്തില്‍ ക്രമീകരിക്കുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുമെന്നതാണത്. സത്യത്തില്‍ , സുപ്രധാനമായ പ്രഖ്യാപനമാണിത്. ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട നയതീരുമാനമാണ് ബജറ്റിനെയും പാര്‍ലമെന്റിനെയും മറികടന്ന് പ്രധാനമന്ത്രി പുറത്തുപറഞ്ഞത്. ഡീസലിന്റെയും മറ്റും വിലനിര്‍ണയാധികാരംകൂടി എണ്ണക്കമ്പനികള്‍ക്ക് കൈമാറുമെന്നതാണ് പ്രധാനമന്ത്രി സങ്കീര്‍ണഭാഷയില്‍ പറഞ്ഞതിന്റെ ശരിയായ അര്‍ഥം. വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന അവസ്ഥയാകും അത് ഉണ്ടാക്കുക. സാമ്പത്തികമാന്ദ്യം ഉണ്ടെന്നും വ്യവസായ വികസനരംഗത്തെ മുരടിപ്പാണ് ഇതിന്റെ മുഖ്യകാരണമെന്നും സാമ്പത്തികസര്‍വേയിലൂടെ സമ്മതിച്ച യുപിഎ സര്‍ക്കാര്‍ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്താന്‍ വ്യവസായവികസനം ത്വരിതപ്പെടുത്താന്‍ ഒരു നിര്‍ദേശവും മുമ്പോട്ടുവയ്ക്കുന്നില്ല. മാത്രമല്ല, വ്യോമയാനരംഗത്തടക്കം വിദേശകമ്പനികളെയും നേരിട്ടുള്ള നിക്ഷേപത്തെയും വരുത്തി ആഭ്യന്തരവ്യവസായരംഗത്തെ തകര്‍ക്കാന്‍ വേണ്ടത് ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ റിലയന്‍സുപോലുള്ള മുഖ്യകോര്‍പറേറ്റുകള്‍ക്കും വിദേശശക്തികള്‍ക്കും വേണ്ടിയുള്ള ബജറ്റാണിത്. മേനി നടിക്കല്‍ പ്രസ്താവനകള്‍ ധാരാളമുണ്ട് ഇതില്‍ .

കള്ളപ്പണത്തെക്കുറിച്ച് ധവളപത്രമിറക്കുമത്രേ. 90,000 കോടി വിദേശ കള്ളപ്പണനിക്ഷേപത്തിന്റെ വിശദാംശം കിട്ടിയിട്ട് നടപടിയെടുക്കാത്തവരാണ് ധവളപത്രമിറക്കുന്നത്. ധനകമ്മി വര്‍ധിക്കുന്നത് സബ്സിഡിയും ജനക്ഷേമനടപടികളുംകൊണ്ടാണെന്ന അനുമാനത്തില്‍ അതെല്ലാം ഇല്ലായ്മ ചെയ്യുന്നതിലാണ് ബജറ്റിന്റെ ഊന്നല്‍ . 32,000 കോടി രൂപയുടെ നികുതി പിരിച്ചെടുക്കാതെ വിട്ടിട്ടുണ്ട് എന്ന ബജറ്റ് കണക്കിലേക്ക് ധനമന്ത്രിയുടെ കണ്ണുചെന്നെത്തുന്നുമില്ല. പിരിച്ചെടുക്കാത്തത് കോര്‍പറേറ്റുകളില്‍നിന്നുള്ള നികുതിയാണ്. കസ്റ്റംസ് ഡ്യൂട്ടിയില്‍നിന്ന് തെര്‍മല്‍ പവര്‍ കമ്പനികളെയും കല്‍ക്കരി-പാചകവാതക കമ്പനികളെയും ഒഴിവാക്കിയതും സര്‍ക്കാരിന്റെ മനോഭാവത്തിന്റെ ദൃഷ്ടാന്തമാകുന്നുണ്ട്. അതേ ബജറ്റുതന്നെയാണ് സാധാരണക്കാരന് ബാധകമാകുന്ന കൂടുതല്‍ സേവനമേഖലകളെ ഉയര്‍ന്ന നികുതിനിരക്കിലാക്കിയത്. 18,650 കോടി രൂപയാണ് സര്‍വീസ് ടാക്സിലൂടെ പിരിച്ചെടുക്കാന്‍ പോകുന്നത്. മൊത്തം ദേശീയവരുമാനത്തിന്റെ 45 ശതമാനം കടഭാരമാണ്. ഈ അവസ്ഥയില്‍ ദേശീയോല്‍പ്പാദന വര്‍ധന 7.6 ശതമാനമാകുമെന്നും ധനകമ്മി 5.1 ശതമാനമായി കുറയുമെന്നുമൊക്കെയുള്ളത് വ്യര്‍ഥമായ അനുമാനങ്ങള്‍മാത്രമാണ്.

ആദായനികുതിയിളവുപരിധി രണ്ടു ലക്ഷമാക്കിയത് ഏറെപ്പേരെ ബാധിക്കുന്ന നടപടിയാണ്. കേരളത്തെ പൂര്‍ണമായി ബജറ്റ് അവഗണിച്ചു. സംസ്ഥാനം സമര്‍പ്പിച്ച നിവേദനത്തിലെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. പ്രത്യേക പാക്കേജില്ല. കര്‍ഷക ആത്മഹത്യ, എന്‍ഡോസള്‍ഫാന്‍ ദുരന്തം തുടങ്ങിയവ മുന്‍നിര്‍ത്തി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞ പ്രത്യേക ധനസഹായമില്ല. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ഒന്നുമില്ല. ബീഡിവ്യവസായത്തെ തകര്‍ക്കാന്‍ പോരുന്ന നിര്‍ദേശമുണ്ടുതാനും. കേന്ദ്രനികുതിയില്‍നിന്നുള്ള കേരളത്തിന്റെ ഓഹരിയില്‍ അര്‍ഹമായ വര്‍ധനയില്ല. മെട്രോയ്ക്കായി പറയുന്ന 60 കോടിയും കാര്‍ഷികസര്‍വകലാശാലയ്ക്കുള്ള 100 കോടിയുമുണ്ട്. അവിടെ കഴിയുന്നു കേരളം. പ്രഖ്യാപിച്ച ഈ തുകകള്‍പോലും സങ്കീര്‍ണമായ ഒരുപാട് നൂലാമാലകളുടെ വ്യവസ്ഥകള്‍ മുറിച്ചുകടന്ന് കേരളത്തിലെത്തുമെന്നുറപ്പില്ല. ഈ അവഗണനയ്ക്ക് മുഖ്യമന്ത്രി മറുപടി പറയണം.

പ്രണബിന്റെ ഓട്ടം കരുതലോടെ

(മലയാള മനോരമ മുഖപ്രസംഗം, 2012 മർച്ച് 17)

പെരുകുന്ന സബ്സിഡി നിയന്ത്രിച്ച് വളര്‍ച്ചനിരക്ക് ഉയര്‍ത്തുക എന്ന വെല്ലുവിളിയാണു ബജറ്റില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി നേരിട്ടത്. പന്ത്രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷം എന്ന നിലയില്‍, അടുത്ത അഞ്ചുവര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ടാണ് ഇത്തവണ ബജറ്റിനു രൂപംനല്‍കിയത്. ആ ദീര്‍ഘവീക്ഷണം കാര്യമായി പ്രതിഫലിക്കുന്നുമുണ്ട്.

ഈ ബജറ്റ് മുഖ്യമായും ലക്ഷ്യമിടുന്നത് ആറു കാര്യങ്ങളാണ്: വീണ്ടും എട്ടു ശതമാനം സാമ്പത്തിക വളര്‍ച്ച, അടിസ്ഥാന സൌകര്യ വികസനത്തിലും ആരോഗ്യ - വിദ്യാഭ്യാസ മേഖലകളിലും വന്‍നിക്ഷേപം, സ്വകാര്യനിക്ഷേപ വര്‍ധന, കമ്മി കുറയ്ക്കല്‍, സബ്സിഡികള്‍ ക്രമേണ ഒഴിവാക്കല്‍, ധനകാര്യ ദുര്‍വ്യയനിയന്ത്രണം, എക്സൈസ്, സേവന നികുതികള്‍ പത്തില്‍ നിന്നു 12% വരെ ഉയര്‍ത്തി ധനമന്ത്രി കൂടുതല്‍ ധനസമാഹരണം നടത്തുന്നു. വ്യക്തികളുടെ ആദായനികുതിയില്‍ ഉള്‍പ്പെടെ ചില്ലറ സൌജന്യങ്ങളേ അനുവദിച്ചിട്ടുള്ളൂ. ഈവര്‍ഷം ഒാഹരി വിറ്റഴിക്കലിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്താമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഈ സാമ്പത്തികവര്‍ഷം ധനക്കമ്മി 5.9% ആയി ഉയര്‍ന്നത് ആശങ്കാജനകമാണ്. അടുത്ത വര്‍ഷം 5.1% ആക്കുകയാണു ലക്ഷ്യം. പക്ഷേ, അഞ്ചില്‍ താഴെ എത്താന്‍ വീണ്ടും ഒരുവര്‍ഷം കൂടിയെങ്കിലും കാത്തിരിക്കേണ്ടി വരും. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി കുറയ്ക്കാന്‍ ബജറ്റില്‍ ശ്രമം നടത്തിയിട്ടില്ല.

അടിസ്ഥാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം പകരാന്‍ നിക്ഷേപം ഉയര്‍ത്താനും ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും കൂടുതല്‍ മൂലധനം നല്‍കാനും ബജറ്റ് ശ്രമിക്കുന്നത് ആശാവഹമാണ്. വിദേശനിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനും ചില വഴികള്‍ തുറന്നിട്ടുണ്ട്. ചില്ലറവ്യാപാരരംഗം വിദേശനിക്ഷേപത്തിനായി തുറക്കാന്‍ ശ്രമം തുടരുമെന്നു പറയുന്നുണ്ടെങ്കിലും സഖ്യകക്ഷികളുടെ എതിര്‍പ്പു മറികടക്കേണ്ടതുണ്ട്.

വളര്‍ച്ച മുരടിച്ചുനില്‍ക്കുന്ന മേഖലകളായ കൃഷി, അടിസ്ഥാന സൌകര്യങ്ങള്‍, ഖനനം, റയില്‍വേ, റോഡ്, വ്യോമയാനം, ആരോഗ്യം തുടങ്ങിയവയ്ക്കു നികുതിസൌജന്യങ്ങള്‍ പ്രഖ്യാപിച്ച ധനമന്ത്രി കാര്‍ഷികമേഖലയ്ക്കുള്ള തുക വര്‍ധിപ്പിച്ചും കാര്‍ഷിക വായ്പനിരക്ക് ഏഴു ശതമാനത്തില്‍ തുടരാന്‍ അനുവദിച്ചും സഹായഹസ്തം നീട്ടുന്നു. കാര്‍ഷികമേഖലയിലെ ചില സബ്സിഡികള്‍ ബാങ്ക് വഴി കര്‍ഷകര്‍ക്കു നേരിട്ട് എത്തിക്കാനും റേഷന്‍ വിതരണമേഖല കംപ്യൂട്ടര്‍വല്‍ക്കരിക്കാനുമുള്ള നീക്കം ചോര്‍ച്ച തടയാന്‍ സഹായകമാകുമെന്നു തീര്‍ച്ച.

പതിനാലു ശതമാനത്തില്‍ നിന്ന് എട്ടായി കുറച്ച എക്സൈസ് തീരുവ കഴിഞ്ഞ വര്‍ഷം പത്താക്കിയതാണ് ഇപ്പോള്‍ പന്ത്രണ്ടായി ഉയര്‍ത്തിയിരിക്കുന്നത്. ഈ തീരുവ വര്‍ധനയുടെ ഭാരം ഉല്‍പാദകര്‍ ഉപഭോക്താക്കളുടെ തലയിലേക്കു മാറ്റുമെന്നുറപ്പ്. സേവന നികുതി 10 ശതമാനത്തില്‍ നിന്നു പന്ത്രണ്ടായി ഉയര്‍ത്തിയതും കൂടുതല്‍ മേഖലകളെ കൊണ്ടുവന്നതുമാണു നികുതിഘടനയില്‍ വന്ന മറ്റൊരു മാറ്റം. പ്രത്യക്ഷനികുതി നിയമവും ചരക്ക് - സേവന നികുതിയും (ജിഎസ്ടി) നടപ്പാക്കുന്നതു ലക്ഷ്യമിട്ടാണു സേവന നികുതിയും എക്സൈസ് നികുതിയും വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇവ നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റ് മൂന്നില്‍രണ്ടു ഭൂരിപക്ഷത്തോടെ ഭരണഘടനാ ഭേദഗതി പാസാക്കണം; പകുതി നിയമസഭകളെങ്കിലും അംഗീകരിക്കുകയും വേണം. പ്രതിപക്ഷത്തിന്റെ സഹകരണം കൂടി ലഭിച്ചാലേ ഈ പരിഷ്കാരം നടപ്പാക്കാനാകൂ എന്നര്‍ഥം.

സേവന നികുതി മേഖല വിപുലമാക്കിയതും അടുത്ത സാമ്പത്തികവര്‍ഷം ചരക്ക് - സേവന നികുതി നടപ്പാക്കുന്നതും കേരളത്തിന് ഇവയിലൂടെയുള്ള കേന്ദ്രനികുതി വിഹിതം വര്‍ധിക്കാന്‍ സഹായിക്കും. സംസ്ഥാനത്തിന്റെ നികുതി സ്രോതസ്സിലെ 70% സേവനമേഖലയില്‍ നിന്നാണ്. ചരക്ക് - സേവന നികുതി നിലവില്‍വരുമ്പോള്‍, നികുതിചുമത്തല്‍ ഉല്‍പാദക സംസ്ഥാനങ്ങളില്‍ നിന്ന് ഉപഭോഗ സംസ്ഥാനങ്ങളിലേക്കു മാറും. പ്രധാനമായും ഉപഭോഗ സംസ്ഥാനമായതിനാല്‍ കേരളത്തിന് ഇതും ഗുണകരമായിത്തീരാം.

തലോടാന്‍ വേണ്ടി തല്ലുകയോ

(മാധ്യമം മുഖപ്രസംസം)

വിദേശ ബാങ്കുകളില്‍ വര്‍ഷങ്ങളായി രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചുപിടിച്ച് രാജ്യത്തിന്‍െറ വികസനത്തിന് മുതല്‍ക്കൂട്ടാക്കുമെന്ന മോഹനവാഗ്ദാനമാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ച 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിന്‍െറ പ്രധാന സവിശേഷതകളിലൊന്ന്. നിര്‍ദിഷ്ട കാലയളവില്‍ സാമ്പത്തികവളര്‍ച്ച ചുരുങ്ങിയത് 7.6 ശതമാനത്തില്‍ എത്തിക്കുമെന്നും ആവേശം കൊള്ളുന്നത് കാണാം. പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗ വസ്തുക്കള്‍ക്ക് നല്‍കിവരുന്ന സബ്സിഡി തുക ഉപഭോക്താവിന് നേരിട്ടുനല്‍കാനുള്ള നിര്‍ദേശം എളുപ്പം പ്രാവര്‍ത്തികമാക്കാവുന്നതും രചനാത്മകവുമാണ്. ഇപ്പോള്‍ സബ്സിഡി വസ്തുക്കളുടെ ഗുണഭോക്താക്കളില്‍ നല്ലൊരു പങ്ക് അനര്‍ഹരാണെന്ന് കാണാം. ഇത്തരം വസ്തുക്കള്‍ വിതരണകേന്ദ്രത്തില്‍നിന്നുതന്നെ മൊത്തമായി വന്‍കിടക്കാര്‍ക്ക് മറിച്ചുവിറ്റ് ലാഭം കൊയ്യുന്ന കിടിലന്‍ റാക്കറ്റുകള്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ നിര്‍ദേശം നടപ്പാക്കുന്നതോടെ ഇടത്തട്ട് ഒഴിവാകും. സര്‍ക്കാറിന് ആശ്വാസം, യഥാര്‍ഥ അവകാശികള്‍ക്ക് മെച്ചം. ആദായനികുതിയുടെ പരിധി ഉയര്‍ത്തിയതും നികുതി ഘടനയുടെ സ്ളാബ് പരിഷ്കരിച്ചതുമാണ് മറ്റൊന്ന്. നികുതിബാധകമാവുന്ന വരുമാനപരിധി 1,80,000ത്തില്‍നിന്ന് രണ്ടു ലക്ഷമാക്കിയതുവഴി സ്ഥിരവരുമാനക്കാര്‍ക്ക് പ്രത്യേകിച്ച് ശമ്പളക്കാര്‍ക്ക് അത്രയെങ്കിലും ആശ്വാസം കിട്ടുമെന്നത് നല്ല കാര്യംതന്നെ. അതോടൊപ്പം രണ്ടു മുതല്‍ അഞ്ചുവരെ ലക്ഷം വരുമാനമുള്ളവര്‍ക്ക് 10 ശതമാനം, അഞ്ചു മുതല്‍ 10 ലക്ഷം വരെ 20 ശതമാനം, 10 ലക്ഷത്തിനുമേലെ 30 ശതമാനം എന്ന സ്ളാബ് ഘടനയും നല്‍കുന്നത് ചില്ലറ ആശ്വാസങ്ങള്‍.

കാര്‍ഷിക വായ്പ ഉയര്‍ത്തല്‍, പോഷകാഹാരക്കുറവ് നികത്തല്‍, ഗ്രാമീണ ശുദ്ധജല വിതരണം, സംയോജിത ശിശുവികസനം എന്നിവക്കെല്ലാം കാര്യമായ ഊന്നല്‍ നല്‍കിയതായി കാണാം. ഇങ്ങനെ വലുതും ചെറുതുമായ ആശ്വാസ നടപടികള്‍ നിരത്തിവെക്കുന്ന ബജറ്റ് മറുവശത്ത് അതേ അളവില്‍ പൗരന്‍െറ കഴുത്തിനു പിടിക്കുന്നുണ്ട്. സേവന നികുതി 10ല്‍നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതും നികുതിയുടെ പരിധിയിലേക്ക് കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തിയതും നിത്യജീവിതത്തെ നേരിട്ടു ബാധിക്കുന്ന നടപടിയാണ്. ആഡംബര കാറുകള്‍ക്ക് വിലകൂടുന്നതുപോലെയല്ല വിമാനയാത്രക്ക് ചെലവേറുന്നത്. സാധാരണക്കാരുടെയും ‘പോക്കറ്റടി’ക്കുന്ന നീക്കമാണത്. ബ്രാന്‍റഡ് വെള്ളി ആഭരണങ്ങളുടെ എക്സൈസ് തീരുവ പൂര്‍ണമായും പിന്‍വലിച്ചപ്പോള്‍ ശുദ്ധീകരിച്ച സ്വര്‍ണത്തിന്‍െറ തീരുവ വര്‍ധിപ്പിച്ചിരിക്കയാണ്. ഇത് സ്വര്‍ണാഭരണങ്ങളുടെ വിലകൂടാന്‍ മാത്രമല്ല കള്ളക്കടത്തിനും വഴിവെച്ചേക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഇങ്ങനെ ഒരു കൈകൊണ്ട് കൊടുക്കുകയും മറുകൈകൊണ്ട് തിരിച്ചുവാങ്ങുകയും ചെയ്യുന്ന ഞാണിന്മേല്‍കളിയാണ് ഒരുകണക്കിന് ബജറ്റ് എന്ന വ്യായാമം എന്നു പറയാമെങ്കിലും മൊത്തം കൂട്ടിക്കിഴിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതാണ് പ്രധാനം.


ദേശത്തിന്‍െറ വിശാല ഫ്രെയിമിലൂടെ നോക്കുമ്പോള്‍ ആഭ്യന്തര ഉല്‍പാദനക്ഷമതയും വളര്‍ച്ചനിരക്കും തന്നെ അടിസ്ഥാനഘടകം. അത് പുതിയ ബജറ്റ് ലക്ഷ്യമിടുന്നപോലെ അടുത്ത സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്ക് 7.6ല്‍ എത്തുമെന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ അമിത ശുഭാപ്തിയായാണ് അനുഭവപ്പെടുന്നത്. പണപ്പെരുപ്പം തൃപ്തികരമാംവിധം നിയന്ത്രിച്ചു നിര്‍ത്താനായിട്ടില്ല, സാമ്പത്തികമാന്ദ്യത്തിന്‍െറ കാര്‍മേഘങ്ങള്‍ പൂര്‍ണമായും വിട്ടകന്നിട്ടില്ല എന്നീ നിഷേധാത്മക വശങ്ങളെപ്പറ്റി കഴിഞ്ഞദിവസത്തെ സാമ്പത്തിക സര്‍വേയും ആശങ്കപ്പെടുന്നതു കാണാം. എന്നു മാത്രമല്ല ഇതിനേക്കാള്‍ വലിയ ശതമാനക്കണക്കായിരുന്നു ഇതേ ധനമന്ത്രിതന്നെ മുന്‍ വര്‍ഷങ്ങളില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നിട്ടെവിടെയെത്തി എന്നത് നാം കണ്ടതല്ലേ. അതുപോലെതന്നെയാണ് കള്ളപ്പണ വേട്ടയുടെ കാര്യവും. എങ്ങനെ അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന് കണ്ടുതന്നെ അറിയണം. അത്രത്തോളം സങ്കീര്‍ണവും അപ്രാപ്യവുമാണ് ആ അധോലോകം. സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറക്കുമെന്നും പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വീണ്ടും ഉയര്‍ത്തുമെന്നുമൊക്കെ ജനം ആശങ്കിക്കാതെയല്ല. പക്ഷേ, ബജറ്റ് അതേക്കുറിച്ച് മൗനം പാലിച്ചുവെങ്കിലും ആശ്വാസത്തിന് ദീര്‍ഘായുസ്സുണ്ടാവില്ലെന്നാണ് മനസ്സിലാവുന്നത്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള ചില ഘടകകക്ഷികള്‍ ഇക്കാര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞില്ലെന്ന് മാത്രം.

അതുതന്നെയാണ് ബജറ്റിനെക്കുറിച്ച് പ്രതികരിക്കവെ പ്രധാനമന്ത്രി പറഞ്ഞതില്‍നിന്ന് വായിച്ചെടുക്കേണ്ടതും. ഇതിനിടയിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനക്ക് ആക്കംകൂട്ടുന്ന നടപടിക്ക് ബജറ്റ് ധൈര്യം കാട്ടിയെന്നത് സര്‍ക്കാറിന്‍െറ പോക്ക് എങ്ങോട്ടാണെന്നതിന്‍െറ ചൂണ്ടുപലകയാണ്. 30,000 കോടിയുടെ വരുമാനമാണ് ഓഹരി വില്‍പനയിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സബ്സിഡിയെക്കുറിച്ചും ഓഹരി വില്‍പനയെക്കുറിച്ചും ഈ സര്‍ക്കാര്‍ തുടക്കം മുതലെ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നതാണ്. പക്ഷേ, ആശിച്ചപോലെ നടക്കാനായില്ലെന്നു മാത്രം. അതിന്‍െറ ദു$ഖം കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സര്‍വേയില്‍ കാണാനുണ്ട്. ഉദാരവത്കരണ നടപടികള്‍ അതേപടി നടപ്പാക്കുന്നതില്‍ ഘടകകക്ഷികള്‍ പലപ്പോഴും വഴിമുടക്കിയാവുന്നു എന്നാണ് സര്‍വേ പരിഭവംകൊള്ളുന്നത്. രാജ്യത്തിന്‍െറ ഒരു വര്‍ഷത്തെ സാമ്പത്തിക പ്രകടനങ്ങളുടെ ആകത്തുക എന്ന നിലക്ക് സര്‍വേയുടെ നിരീക്ഷണങ്ങള്‍ പുതിയ വര്‍ഷത്തെ സ്വാധീനിക്കുക സ്വാഭാവികം. വിണ്ടുകീറിയ ഒരു സാമ്പത്തിക ചിത്രമാണ് അതിന് സമര്‍പ്പിക്കാനുണ്ടായിരുന്നത്. അതിന്‍െറ കര്‍ക്കശ നിലപാടുകള്‍ അതേപടി ബജറ്റില്‍ പ്രതിഫലിക്കാതിരുന്നത് സര്‍ക്കാര്‍ ആരെയൊക്കെയോ ഭയക്കുന്നതുകൊണ്ടും അവരെ അടക്കിനിര്‍ത്താനുള്ളതുകൊണ്ടുമാണ്. എന്നാലും മോശമല്ലാത്ത തട്ടുംമുട്ടും ഈ ബജറ്റിലും ഉണ്ടെന്ന് വ്യക്തം.

കേരളത്തെ സംബന്ധിച്ചിടത്തോളം കൊച്ചി മെട്രോക്ക് 60 കോടിയും കാര്‍ഷിക സര്‍വകലാശാലക്ക് 100 കോടിയും വകയിരുത്തിയതാണ് എടുത്തുപറയാവുന്ന വാഗ്ദാനങ്ങള്‍. ഇങ്ങനെ വാഗ്ദാനങ്ങളും പ്രതീക്ഷകളുമായി പ്രത്യക്ഷപ്പെട്ട പ്രണബിന്‍െറ പ്രകടനം ഒരുകണക്കിന് പറഞ്ഞാല്‍, പ്രജകളെ അടക്കിനിര്‍ത്തലാണ്. കിട്ടുന്നെങ്കില്‍ കിട്ടട്ടെ, ഇപ്പോഴേ വല്ലതും പിരിച്ചെടുക്കാനാവൂ എന്ന് സര്‍ക്കാറിന് നന്നായറിയാം. വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റായിരിക്കും. അതില്‍ കാര്യമായ കടുംപിടിത്തങ്ങളൊന്നും പറ്റില്ലെന്നു മാത്രമല്ല നല്ലവണ്ണം ജനപ്രിയമായിരിക്കുകയും വേണം. ആ നിലക്ക് പ്രണബ് മുഖര്‍ജി ‘കാരുണ്യവാനായിരിക്കാന്‍വേണ്ടി ഇപ്പോള്‍ ക്രൂരനാവുന്നു’ എന്ന ഹാംലെറ്റിലെ ഉദ്ധരണിയെ കൂട്ടുപിടിച്ചത് ലോക്സഭയില്‍ ചിരിപരത്താന്‍ മാത്രമായിരിക്കില്ല. മുമ്പ് പലതവണ, കൗടില്യന്‍െറ അര്‍ഥശാസ്ത്രത്തില്‍നിന്നുള്ള ഉദ്ധരണികളുടെ അകമ്പടിയോടെ തുടങ്ങിയിരുന്ന ബജറ്റ് വായന ഇത്തവണ ഷേക്സ്പിയറിലേക്ക് മാറിയത് അര്‍ഥവത്താണ്. ഈ ഉദ്ധരണി കേട്ട അനുവാചകരില്‍ ചിലര്‍ക്കെങ്കിലും ഓര്‍മവന്നിട്ടുണ്ടാവാം അതേ ഹാംലെറ്റില്‍നിന്നുള്ള മറ്റൊരു ഉദ്ധരണി: ‘ചിരിച്ചു, ചിരിച്ച് വില്ലനാവുക.

പരിമിതികള്‍ക്കുള്ളിലെ പ്രതീക്ഷകള്‍

Posted on: 17 Mar 2012

(മാതൃഭൂമി മുഖപ്രസംഗം)

ഒട്ടേറെ പരിമിതികള്‍ക്കിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി തന്റെ ഏഴാമത് ബജറ്റ് പ്രസംഗം പാര്‍ലമെന്റില്‍ നടത്തിയത്. കുറഞ്ഞ വളര്‍ച്ചനിരക്ക്, കൂടുന്ന പണപ്പെരുപ്പം, ധനക്കമ്മി എന്നീ സാമ്പത്തികപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. യു.പി.എ. സര്‍ക്കാറിന് സംസ്ഥാന തിരഞ്ഞെടുപ്പുകളിലുണ്ടായ പാളിച്ചയും രാഷ്ട്രീയമായി അദ്ദേഹത്തിന് തലവേദനയുണ്ടാക്കി യിരുന്നു. ഇതില്‍ ഏറ്റവും വലിയ പ്രശ്‌നം വളര്‍ച്ചനിരക്ക് താഴേയ്ക്ക് പോകുന്നതാണ്. കഴിഞ്ഞവര്‍ഷം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉയര്‍ന്ന വളര്‍ച്ചനിരക്ക് (8.4 ശതമാനം) ഉള്‍പ്പെടെ സാമ്പത്തികമായി അനുകൂല ഘടകങ്ങളായിരുന്നു അദ്ദേഹത്തിന്റെ മുന്നില്‍. ഈ വര്‍ഷം ഒന്‍പത് ശതമാനമായി അത് ഉയരുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നത് അപ്പാടെ പാളി. സാമ്പത്തിക സര്‍വേ പ്രകാരം മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷം വളര്‍ച്ചനിരക്ക് 6.9 ശതമാനമായിരിക്കും. ഇത് 2012-'13 ല്‍ 7.6 ശതമാനവും 2013-'14 ല്‍ 8.6 ശതമാനവുമാകുമെന്നും സര്‍വേയില്‍ പറയുന്നു. അതായത് 2014 ആയാലും കഴിഞ്ഞ വര്‍ഷത്തെ പ്രതീക്ഷ നേടാനാവില്ല. വളര്‍ച്ചാനിരക്ക് ഉയരണമെങ്കില്‍ സമ്പാദ്യനിരക്ക് ഉയരണം. അടിസ്ഥാനസൗകര്യവികസനവും പ്രധാനമാണ്.

ഈ ബജറ്റില്‍ സമ്പാദ്യം പ്രോത്സാഹിപ്പിക്കാന്‍ നികുതിയിളവ് നല്‍കിയിരിക്കുന്നതിന്റെ പ്രധാനകാരണവും മറ്റൊന്നല്ല. അടിസ്ഥാനസൗകര്യവികസനത്തിന് 12-ാം പദ്ധതിയില്‍ 50 ലക്ഷം കോടി രൂപ വേണ്ടിവരുമെന്നാണ് മന്ത്രി പറഞ്ഞത്. ആദായനികുതിക്കുള്ള ഇളവിന്റെ പരിധി 1.8 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കിയത് ശമ്പളവരുമാനക്കാര്‍ക്ക് അല്പം ആശ്വാസമാകും. പ്രത്യക്ഷനികുതി ബോര്‍ഡ് ശുപാര്‍ശ ചെയ്ത പരിധിയായ മൂന്ന് ലക്ഷമാക്കാന്‍ കഴിയില്ലെന്ന് ഒരുവിധം ഏവര്‍ക്കും അറിയാമായിരുന്നു. ഏറ്റവും ഉയര്‍ന്ന ആദായനികുതി നിരക്കായ 30 ശതമാനം 10 ലക്ഷം രൂപയ്ക്കുമേല്‍ വരുമാനമുള്ളവര്‍ക്കാണ്, അഞ്ച് മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും. സര്‍ക്കാര്‍ മേഖലയിലും മറ്റും ശമ്പളം വര്‍ധിച്ച സാഹചര്യത്തില്‍ വാര്‍ഷികവരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ളവര്‍ ഒട്ടേറെയാണ്. അവര്‍ 20 ശതമാനം നികുതി നല്‍കേണ്ടിവരും. പക്ഷേ, ഇവിടെ ധനമന്ത്രി നിസ്സഹായനാണ്. സമ്പദ്‌വ്യവസ്ഥ ശക്തമായി നിലനില്‍ക്കണമെങ്കില്‍ അനിഷ്ടകരമായ പലതും ധനമന്ത്രിക്ക് ചെയ്യേണ്ടിവരും. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.6 ശതമാനം എന്ന ധനമന്ത്രിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വീണ്ടും ഉയരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് 5.6 ശതമാനമാവുമെന്നാണ് കണക്കുകൂട്ടല്‍. പണപ്പെരുപ്പം മാര്‍ച്ച് അവസാനത്തോടെ 6.5-7 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. സര്‍ക്കാര്‍ ചെലവ് ചുരുക്കിയില്ലെങ്കില്‍ ഇത് ഇനിയും കൂടുമെന്നാണ് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ഇത്തരം സാഹചര്യങ്ങളില്‍ കര്‍ക്കശ നടപടികളാണ് പതിവെങ്കിലും ധനമന്ത്രി ഇത്തവണ അത്ര ശക്തമായ നടപടിയൊന്നും എടുത്തിട്ടില്ല.

കോര്‍പ്പറേറ്റ് നികുതിഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇറക്കുമതി ചെയ്യുന്ന, പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച കാറുകളുടെ കസ്റ്റംസ് തീരുവ കൂട്ടി പൊതുഖജനാവിലേക്ക് വരവുണ്ടാക്കാന്‍ ധനമന്ത്രി തീരുമാനിച്ചത് സാധാരണക്കാരെ ബാധിക്കില്ല. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്കാണ് വില കൂടുക. സര്‍വീസ് നികുതി കൂട്ടിയപ്പോള്‍ത്തന്നെ വിദ്യാഭ്യാസമുള്‍പ്പെടെ 17 ഇനങ്ങളെ അതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് ഒരു ശതമാനം പലിശയിളവ് അനുവദിച്ചതും സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടാണ്. കേരളത്തില്‍ വെറ്ററിനറി സര്‍വകലാശാലയ്ക്കാണ് കഴിഞ്ഞ ബജറ്റില്‍ 100 കോടി നല്‍കിയതെങ്കില്‍ ഇത്തവണ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കാണ് അത്രയും തുക ലഭിച്ചത്. കൊച്ചി മെട്രോ പദ്ധതിക്ക് 60 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. 1991-ല്‍ തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണ പ്രക്രിയ തുടര്‍ന്നുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. എങ്കിലും പൂര്‍ണമായും ഉദാരീകരണത്തിനൊപ്പം നില്‍ക്കാതെ സന്തുലനം നിലനിര്‍ത്താന്‍ പ്രണബ് മുഖര്‍ജി ശ്രദ്ധിച്ചുവരുന്നുണ്ട്. അതാണ് ഈ ബജറ്റിലും കാണുന്നത്. 12-ാം പദ്ധതി(2012-'17)യുടെ ആദ്യവര്‍ഷമെന്ന നിലയില്‍ ഈ വര്‍ഷത്തെ ബജറ്റിന് പ്രത്യേക പ്രാധാന്യമുണ്ട്. സമ്പദ്‌വ്യവസ്ഥ ഈ ഘട്ടത്തില്‍ ശക്തമാക്കേണ്ടത് അനിവാര്യമാണ്. തീര്‍ത്തും മോശമായ സാമ്പത്തിക പശ്ചാത്തലത്തില്‍ തയ്യാറാക്കിയത് എന്നുകൂടി കണക്കിലെടുത്തുവേണം ബജറ്റിനെ വിലയിരുത്താന്‍.

ചികിത്സ തുടങ്ങുമ്പോള്‍ അറിയാം

(കേരള കൌമിദി മുഖപ്രസംഗം, 2012 മാർച്ച് 17: )

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയ്ക്ക് ലോകത്തെ നാലാമത്തെ വന്‍ സാമ്പത്തിക ശക്തിയായി ഉയരാന്‍ കഴിഞ്ഞുവെന്ന അവകാശവാദത്തിന് നടുവിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി തന്റെ ഏഴാമത്തെ കേന്ദ്ര പൊതുബഡ്ജറ്റ് അവതരിപ്പിച്ചത്. ധനക്കമ്മിയും പണപ്പെരുപ്പവും രാജ്യത്തെ ഏത് ധനമന്ത്രിയും നേരിടുന്ന വെല്ലുവിളിയാണ്. ധനക്കമ്മി കുറയ്ക്കാനെന്നപേരില്‍ കൊണ്ടുവരുന്ന എല്ലാ പരിഷ്കരണ നടപടികളും ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കഴുത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നതല്ലാതെ യഥാര്‍ത്ഥ പ്രശ്നപരിഹാരത്തിന് ഉതകാറില്ല. വിലക്കറ്റത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് ഇപ്പോഴത്തെ നിലയ്ക്ക് അടുത്ത കാലത്തൊന്നും മോചനം ഉണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ട. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ ഏഴാം ബഡ്ജറ്റ് ഒറ്റനോട്ടത്തില്‍ നിരുപദ്രവമെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും പല രൂപത്തിലും ഭാവത്തിലും അതിനുള്ളില്‍ വിലക്കയറ്റവും പണപ്പെരുപ്പവും പുതിയ തലങ്ങളിലെത്തിക്കാന്‍ പാകത്തില്‍ നിരവധി ഒളിയമ്പുകള്‍ പതിയിരുപ്പുണ്ട്. അതില്‍ ഏറ്റവും പ്രധാനം സബ്സിഡികള്‍ സംബന്ധിച്ച പുതിയ കാഴ്ചപ്പാടും അവ പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനവുമാണ്.

അമേരിക്ക, ജപ്പാന്‍, ചൈന എന്നീ സാമ്പത്തിക വന്‍ ശക്തികള്‍ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ നിലയെങ്കിലും ആഗോളപ്രതിസന്ധിയും ഗള്‍ഫ് രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധിയും രാജ്യത്തിന്റെ മൊത്തത്തിലുള്ള ആഭ്യന്തര ഉത്പാദന വര്‍ദ്ധനയെ ബാധിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. എട്ട് ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടിരുന്നത് 6.9 ശതമാനമായി കുറഞ്ഞുവെങ്കിലും അടുത്ത സാമ്പത്തികവര്‍ഷം അത് 7.6 ശതമാനമായി ഉയര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണദ്ദേഹം. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഉണര്‍വ്വാണ് ഇങ്ങനെയൊരു ശുഭാപ്തിവിശ്വാസത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. പുതിയ ബഡ്ജറ്റ് വളരെ കരുതലോടെ രൂപപ്പെടുത്തിയിട്ടുള്ളതും ഈ ലക്ഷ്യപ്രാപ്തി മുന്നില്‍ കണ്ടുകൊണ്ടാണ്.

പതിവുപോലെ ഗ്രാമീണ-കൃഷി മേഖലകളുടെ വന്‍തോതിലുള്ള വളര്‍ച്ചയാണ് കേന്ദ്രം ലക്ഷ്യം വയ്ക്കുന്നത്. 5,75,000 കോടിരൂപയുടെ കാര്‍ഷിക വായ്പ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമീണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി 10000 കോടിരൂപയുടെ ധനസഹായം നല്‍കുന്നുണ്ട്. ഇതും കൃഷിക്കാരില്‍ത്തന്നെയാവും ചെന്നെത്തുക. ഏഴ് ശതമാനം പലിശനിരക്കിലുള്ള കാര്‍ഷിക വായ്പ ഈ വര്‍ഷവും തുടരും. തിരിച്ചടവ് കൃത്യമായി പാലിക്കുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന മൂന്ന് ശതമാനം പലിശയിളവ് തുടരും. യൂറിയ ഉത്പാദനത്തില്‍ അഞ്ചുവര്‍ഷത്തിനകം സ്വയം പര്യാപ്തതയും ലക്ഷ്യമിടുന്നുണ്ട്. അതേസമയം ഇന്ധനത്തിനും രാസവളങ്ങള്‍ക്കുമുള്ള സബ്സിഡികള്‍ സര്‍ക്കാരിന് അമിതഭാരമാണ് സൃഷ്ടിക്കുന്നതെന്ന വിലയിരുത്തലും അത് വെട്ടിക്കുറയ്ക്കുമെന്ന സൂചനയും കാര്‍ഷിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകില്ലേ എന്ന് സംശയിക്കണം. സബ്സിഡി സ്മാര്‍ട്ട് കാര്‍ഡ് വഴി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കാനുള്ള തീരുമാനം നടപ്പാകുമ്പോള്‍ നിരക്ഷരരായ-കര്‍ഷകരില്‍ നല്ലൊരു വിഭാഗത്തിന് അതിന്റെ ഗുണഫലം കിട്ടാതെ പോകുന്ന സ്ഥിതിവരുത്തരുത്.

അമേരിക്കന്‍ പക്ഷപാതികളായ ആസൂത്രണ-സാമ്പത്തിക വിദഗ്ദ്ധരുടെ സ്വാധീനം പ്രണബിന്റെ ബഡ്ജറ്റില്‍ വളരെ പ്രകടമാണ്. വ്യോമയാന മേഖലയിലും ഭവന നിര്‍മ്മാണ മേഖലയിലും വാണിജ്യമേഖലയിലും വിദേശ നിക്ഷേപത്തിന് അനുമതി നല്‍കുമെന്ന പ്രഖ്യാപനം ഈ വഴിക്കുള്ളതാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ 30000 കോടിരൂപയുടെ ഓഹരി വില്പനയാണ് ഈ വര്‍ഷം ലക്ഷ്യം വച്ചിരിക്കുന്നത്. ഓഹരിവിപണി നിക്ഷേപങ്ങള്‍ക്കും ചില്ലറ വില്പന മേഖലയിലെ നിക്ഷേപങ്ങള്‍ക്കും നികുതിയിളവ് ലഭിക്കും. ഇടപാടുകാരെ ഞെക്കിപ്പിഴിഞ്ഞ് ഭീമമായ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ ബാങ്കുകളെ സഹായിക്കാനും വന്‍തുക ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ചിറകൊടിഞ്ഞുകിടക്കുന്ന സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാന്‍ 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്നതിന് പുറമേ യഥേഷ്ടം വിമാന ഇന്ധനവും ടയറുകളും അവയ്ക്ക് ഇറക്കുമതി ചെയ്യാം. വിദേശത്തുനിന്ന് വായ്പ എടുക്കാനും അവയെ അനുവദിക്കും.

അടിസ്ഥാന സൌകര്യമേഖലയുടെ വന്‍ വികസനമാണ് ധനമന്ത്രി ലക്ഷ്യമിടുന്നത്. ഇതിനായി പന്ത്രണ്ടാം പദ്ധതിയില്‍ 50 ലക്ഷം കോടി രൂപയുടെ മുതല്‍ മുടക്കാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ പകുതിയും സ്വകാര്യമേഖലയില്‍ നിന്ന് വരേണ്ടതാണ്. പൊതു-സ്വകാര്യ പങ്കാളിത്തം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കും. ഈവര്‍ഷം അടിസ്ഥാന സൌകര്യമേഖലയ്ക്കായി 60000 കോടിരൂപയുടെ കടപ്പത്രമാണ് കേന്ദ്രം ഇറക്കാന്‍ പോകുന്നത്. ദേശീയ പാത വികസന പദ്ധതിയില്‍പ്പെടുത്തി ഈവര്‍ഷം 8800 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും. ഇരുപതിനായിരത്തിലധികം കോടിരൂപ ഇതിനായി വക കൊള്ളിച്ചിട്ടുണ്ട്. ഗ്രാമീണ ആരോഗ്യപദ്ധതി, സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം, ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ എന്നിവയ്ക്കെല്ലാം കൂടുതല്‍ വിഹിതം നീക്കിവച്ചിട്ടുണ്ട്. പ്രതിരോധ ബഡ്ജറ്റ് രണ്ടുലക്ഷംകോടി രൂപയ്ക്കടുത്തെത്തിയതാണ് മറ്റൊരു സവിശേഷത. 15 ലക്ഷംവരെയുള്ള ഭവനവായ്പകള്‍ക്കുള്ള പലിശയില്‍ ഒരു ശതമാനം ഇളവ് ഈവര്‍ഷവും തുടരുന്നത് വളരെയധികം പേര്‍ക്ക് ആശ്വാസമാകും. എന്നാല്‍ ആദായനികുതി നിരക്കുകളില്‍ പ്രതീക്ഷിച്ച ഇളവൊന്നും ഉണ്ടായിട്ടുമില്ല. ആദായ നികുതി നല്‍കാനുള്ള ഇളവുപരിധി ഇപ്പോഴത്തെ 1.80 ലക്ഷം രൂപയില്‍നിന്ന് രണ്ടുലക്ഷം രൂപയായി ഉയര്‍ത്താനേ ധനമന്ത്രി തയ്യാറായുള്ളൂ. മൂന്നുലക്ഷമായെങ്കിലും ഉയര്‍ത്തണമെന്നായിരുന്നു പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ. കമ്പനി നികുതി നിരക്കുകളില്‍ മാറ്റമില്ലെങ്കിലും സേവന നികുതിയും എക്സൈസ് നികുതിയും പത്തുശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി ഇരുപതിനായിരത്തിലധികം കോടിരൂപയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സേവനനികുതി പുതിയ മേഖലകളിലേക്കുകൂടി വ്യാപിപ്പിച്ചിട്ടുമുണ്ട്.

സബ്സിഡികള്‍ക്കുവേണ്ടി ചെലവിടുന്ന തുക മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനത്തിലധികമാകാന്‍ അനുവദിക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം വരാന്‍പോകുന്ന ആപത്തിനെക്കുറിച്ചുള്ള സൂചനതന്നെയാണ്. പെട്രോളിയം ഉത്പന്നങ്ങളും രാസവളങ്ങളുമായിരിക്കും ഇതിന് ആദ്യം ഇരയാകാന്‍ പോകുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില സംബന്ധിച്ച് എണ്ണക്കമ്പനികളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കള്ളക്കളി കൂടുതല്‍ ശക്തമാകാന്‍ പോവുകയാണ്. യഥാര്‍ത്ഥത്തില്‍ ഈടാക്കാവുന്ന വിലയിലും എത്രയോ അധികമാണ് പെട്രോളിനും ഡീസലിനും മറ്റും ഇപ്പോള്‍ ഈടാക്കുന്നത്. ഇനിയും വിലകൂട്ടുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.
സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായി കൊണ്ടുവരാനുദ്ദേശിച്ച അതിപ്രധാനമായ നിരവധി ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. ഘടകകക്ഷികളില്‍ ചിലതിന്റെ എതിര്‍പ്പുമൂലമാണ് അവ പരിഗണനയിലെടുക്കാത്തത്. ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബില്ലുകളും കൂട്ടത്തിലുണ്ട്.

സമ്പദ് വ്യവസ്ഥ രോഗാതുരമാണെന്നും ചികിത്സ ആവശ്യമാണെന്നുമാണ് ധനമന്ത്രി പറഞ്ഞത്. വേദനയുളവാക്കുന്ന ചികിത്സ തന്നെയാകും വേണ്ടിവരുന്നതെന്ന സൂചനയിലൂടെ ബഡ്ജറ്റില്‍ തുറന്നുപറയാത്ത അപ്രിയമായ പലതും ഭാവിയില്‍ പ്രതീക്ഷിക്കാമെന്നുതന്നെ കരുതണം. പെട്രോളിയം വില വര്‍ദ്ധനയില്‍നിന്നുതന്നെയായിരിക്കും അതിന്റെ തുടക്കം. ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ പൊതുവേ വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ളതല്ലെങ്കിലും അതിന്റെ സദ്ഫലങ്ങളെല്ലാം കെടുത്തുന്ന തരത്തിലായിരിക്കും അതുണ്ടാകാന്‍ പോകുന്നത്.

ദുരിതം 100%

(വി ജയിന്‍, ദേശാഭിമാനി)

ന്യൂഡല്‍ഹി: സബ്സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറച്ച് ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന പൊതുബജറ്റ് കോര്‍പറേറ്റ് നികുതി വര്‍ധിപ്പിക്കാതെ വന്‍കിടക്കാരെ സംരക്ഷിക്കുന്നു. വിലക്കയറ്റം രൂക്ഷമാക്കുന്ന വിധത്തില്‍ പരോക്ഷനികുതികള്‍ വര്‍ധിപ്പിച്ചു. നികുതിവര്‍ധനയിലൂടെ 45,940 കോടി രൂപയുടെ അധികബാധ്യതയാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

സമ്പന്നര്‍ക്ക് നല്‍കിയ 5,29,432 കോടിയുടെ നികുതിയിളവ് തുടരും. ആദായനികുതി പരിധി മൂന്നുലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന പാര്‍ലമെന്ററിസമിതിയുടെ നിര്‍ദേശം അംഗീകരിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 30,000 കോടി രൂപകൂടി സമാഹരിക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ വ്യക്തമാക്കി. ഭൂരിഭാഗം സേവനങ്ങള്‍ക്കും നികുതി പത്ത് ശതമാനത്തില്‍നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചു. അഞ്ചു കാര്യങ്ങള്‍ ലക്ഷ്യമിടുന്നതാണ് ബജറ്റെന്ന് ധനമന്ത്രി അവകാശപ്പെട്ടു. വളര്‍ച്ച തിരിച്ചുപിടിക്കല്‍ , സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കല്‍ , വിതരണസംവിധാനത്തിലെ തടസ്സം നീക്കല്‍ , പോഷകാഹാരക്കുറവ് പരിഹരിക്കല്‍ , കള്ളപ്പണവും അഴിമതിയും തടയുന്നതടക്കമുള്ള മെച്ചപ്പെട്ട ഭരണം എന്നിവയാണ് ലക്ഷ്യങ്ങള്‍ .

സബ്സിഡിയില്ലാതെ പൊതുവിപണിയിലെ വിലയ്ക്ക് പാചകവാതകം വാങ്ങണം. സബ്സിഡി തുക പിന്നീട് തെരഞ്ഞെടുക്കുന്ന ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കും. മൈസൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി രാജ്യമാകെ വ്യാപിപ്പിക്കും. മണ്ണെണ്ണ സബ്സിഡി ഈ മാതൃകയില്‍ നല്‍കുന്ന പദ്ധതി രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പരീക്ഷിക്കുന്നു. കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുമെന്നു പറയുന്ന ബജറ്റില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് സഹായകമായ പദ്ധതികളൊന്നുമില്ല. കാര്‍ഷികവായ്പ 5.75 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുമെന്നു പ്രഖ്യാപിക്കുന്നു. ഓഹരിവിപണിയിലേക്ക് പണം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പ്രോത്സാഹനം നല്‍കുകയാണ്. ചെറുകിടനിക്ഷേപകര്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന 50,000 രൂപയുടെ നിക്ഷേപത്തിന് ആദായനികുതിയിളവ് നല്‍കും. ബജറ്റ് എസ്റ്റിമേറ്റ് 14,90,925 കോടി രൂപയുടേതാണ്. 5,21,025 കോടി രൂപയാണ് പദ്ധതിച്ചെലവ്. 9,69,900 കോടി രൂപ പദ്ധതിയിതരചെലവാണ്. ആകെ 10,77,612 കോടി നികുതിവരുമാനവും 1,64,614 കോടി നികുതിയിതര വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്. ധനകമ്മി 5,13,590 കോടിയാകുമെന്നാണ് കണക്ക്.

ബജറ്റ്: സംസ്ഥാനത്തെ പൂര്‍ണമായി അവഗണിച്ചു- സിപിഐ എം

Posted on: 17-Mar-2012 12:23 AM

തിരു: കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ബജറ്റിനുമുമ്പുതന്നെ ബംഗാളും ബീഹാറും പ്രത്യേക പാക്കേജ് നേടിയെടുത്തു. അതിന് ബജറ്റില്‍ പണം നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ , കേരളത്തിന് ഇത്തരത്തിലുള്ള ഒരാനുകൂല്യവും ലഭിച്ചില്ല. കേരളവുമായി ബന്ധപ്പെട്ട് ബജറ്റില്‍ ആകെ വന്നത് കാര്‍ഷിക സര്‍വകലാശാലയെക്കുറിച്ചും മെട്രോയെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളാണ്. കര്‍ഷക ആത്മഹത്യ അടക്കമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ പരിഗണിക്കാനോ പുതിയ പദ്ധതികള്‍ നടപ്പാക്കാനോ നിര്‍ദേശമില്ല.

കേന്ദ്ര നികുതികളില്‍നിന്നുള്ള കേരളത്തിന്റെ വിഹിതത്തില്‍ വര്‍ധനയുമില്ല. കേരളത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ നിലനിര്‍ത്താനോ, പുതിയതേതെങ്കിലും തുടങ്ങാനോ നിര്‍ദേശമില്ല. കര്‍ഷക ആത്മഹത്യ മുതല്‍ എന്‍ഡോസള്‍ഫാന്‍വരെയുള്ള പ്രശ്നങ്ങളില്‍ പ്രത്യേക പാക്കേജും കുട്ടനാടുമുതല്‍ മലയോര വികസനംവരെയുള്ള കാര്യങ്ങളില്‍ പരിഗണനയും ലഭിക്കേണ്ടിയിരുന്നു. റിഫൈനറിമുതല്‍ തുറമുഖംവരെയുള്ളവയുടെ വികസനത്തിനും ബജറ്റില്‍ പണം നീക്കിവച്ചിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മകമായ ഒരു നിര്‍ദേശവും ബജറ്റ് മുന്നോട്ടുവച്ചിട്ടില്ല. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് മറുപടിപറയണം.

എല്‍ഡിഎഫ് കേരളം ഭരിക്കുന്ന ഘട്ടത്തില്‍ ബജറ്റില്‍ അവഗണന ഉണ്ടായപ്പോള്‍ കൃത്യമായ ഗൃഹപാഠം നടത്തി നിര്‍ദേശങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് എന്നായിരുന്നു യുഡിഎഫിന്റെ വാദം. ഈ വാദം അന്ന് ഉന്നയിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ കേരളീയര്‍ക്ക് താല്‍പ്പര്യമുണ്ട്. കോര്‍പറേറ്റ് മേഖലയ്ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുനല്‍കിയ കേന്ദ്രം പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന നയം മുന്നോട്ടുവച്ചിരിക്കുകയാണ്. പൊതുമേഖലാ ഓഹരി വിറ്റ് 30,000 കോടി രൂപ ശേഖരിക്കും. സേവന നികുതി മേഖല വ്യാപിപ്പിച്ച് ജനങ്ങളെ പല തലങ്ങളിലായി കൂടുതല്‍ കൊള്ളയടിക്കാനാണ് ശ്രമം. 17 ഇനങ്ങള്‍ ഒഴികെ എല്ലാ സേവനരംഗങ്ങളെയും സേവനനികുതി വര്‍ധനയുടെ മേഖലയില്‍പ്പെടുത്തി. റെയില്‍വേ ബജറ്റിലൂടെ കേരളത്തെ ക്രൂരമായി അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ബജറ്റിലും അതേ നിലപാട് ആവര്‍ത്തിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പാര്‍ടി സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.


ജനവിരുദ്ധബജറ്റ് ഇടതുപക്ഷം

Posted on: 16-Mar-2012 04:09 PM

ന്യൂഡല്‍ഹി: അങ്ങേയറ്റം ജനവിരുദ്ധബജറ്റാണ് പ്രണബ് മുഖര്‍ജി അവതരിപ്പിച്ചതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പ്രതികരിച്ചു. സാധാരണക്കാരനുമേല്‍ ഇരട്ടപ്രഹരമേല്‍പ്പിക്കുന്ന ബജറ്റാണിത്. സേവനനികുതി വര്‍ധിപ്പിച്ചത് പൊതുവായ വിലക്കയറ്റം വര്‍ധിപ്പിക്കുകയേ ഉള്ളൂ. സബ്സിഡികുറച്ചത് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കും. പെട്രോളിയം,വളം എന്നിവയുടെ വില കൂട്ടും. കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യം വാരിക്കോരി നല്‍കി. 6 ലക്ഷം കോടിയുടെ നികുതിവരുമാനം ഉപേക്ഷിച്ചത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ബജറ്റാണിതെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. കാര്യക്ഷമതയില്ലാത്ത ഇത്തരമൊരു ബജറ്റിന് ധനമന്ത്രിയുടെ ആവശ്യമില്ല. സാധാരണക്കാര്‍ക്കുള്ള ബജറ്റല്ലെന്ന് ഡി രാജ പറഞ്ഞു.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്