വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 25, 2009

സംവിധായകര്‍ക്കും സംഗീത, സാഹിത്യ സ്രഷ്ടാക്കള്‍ക്കും പകര്‍പ്പവകാശം

സംവിധായകര്‍ക്കും സംഗീത, സാഹിത്യ സ്രഷ്ടാക്കള്‍ക്കും പകര്‍പ്പവകാശം

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ്-ഡിജിറ്റല്‍ യുഗത്തിന് അനുസൃതമായി പകര്‍പ്പവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംഗീത-സാഹിത്യ-കലാ സൃഷ്ടികളുടെ രചയിതാക്കള്‍ക്കും സ്രഷ്ടാക്കള്‍ക്കുംകൂടി പകര്‍പ്പവകാശത്തിന്റെ ഗുണഫലം ലഭിക്കുന്നതിനാണ് ഭേദഗതിയെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താ-വിതരണ പ്രക്ഷേപണമന്ത്രി അംബിക സോണി പറഞ്ഞു. തിരക്കഥ, ഗാനം, സംഗീതസൃഷ്ടി, കംപ്യൂട്ടര്‍ പ്രോഗ്രാം, ഓഡിയോ-വിഷ്വല്‍ സൃഷ്ടികള്‍, ലളിതകലാ സൃഷ്ടി, ഫോട്ടോഗ്രാഫ് എന്നിവയുടെ സ്രഷ്ടാക്കളാണ് പകര്‍പ്പവകാശത്തിന്റെ പരിധിയില്‍ വരിക. നിലവില്‍, സൃഷ്ടികള്‍ വിപണിയില്‍ ഇറക്കുന്ന കമ്പനിക്കോ ഉടമയ്ക്കോ മാത്രമായിരുന്നു പകര്‍പ്പവകാശം.

നിയമഭേദഗതി നടപ്പാകുന്നതോടെ ഗാനങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിന് ഗാനരചയിതാവിനും സംഗീതസംവിധായകനും റോയല്‍റ്റി നല്‍കണം. ഇതുവരെ ഓഡിയോ സിഡി കമ്പനികള്‍ക്കും ഉടമകള്‍ക്കും മാത്രമായിരുന്നു പകര്‍പ്പവകാശം. ചലച്ചിത്രങ്ങളുടെ പകര്‍പ്പവകാശം നിര്‍മാതാവിനു പുറമെ സംവിധായകനും ലഭിക്കും. ഗാനങ്ങള്‍ കച്ചവടതാല്‍പ്പര്യത്തോടെ എങ്ങനെ ഉപയോഗിച്ചാലും പുതിയ നിയമപ്രകാരം റോയല്‍റ്റി നല്‍കണം. ആല്‍ബം, സിഡി, കാസറ്റ്, മൊബൈല്‍ റിങ്ടോ, ബാറുകളിലെയും ഹോട്ടലുകളിലെയും മറ്റും ഡിസ്കോത്തെക്കുകളില്‍ നടത്തുന്ന പരിപാടികള്‍ തുടങ്ങി വാണിജ്യലക്ഷ്യങ്ങളോടെ ഏതുകാര്യത്തിന് ഗാനങ്ങള്‍ ഉപയോഗിക്കുമ്പോഴും റോയല്‍റ്റി നല്‍കണം. നിലവില്‍, ചലച്ചിത്രങ്ങള്‍ക്കു മാത്രമാണ് പകര്‍പ്പവകാശം ഉണ്ടായിരുന്നതെങ്കില്‍ ഭാവിയില്‍ ചലച്ചിത്ര ഗാനങ്ങള്‍ക്കും സ്വതന്ത്ര പകര്‍പ്പവകാശം ബാധകമാകും. നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പകര്‍പ്പവകാശ സമിതിക്ക് രൂപം നല്‍കും. നിയമപരമായ ലൈസന്‍സിങ് സംവിധാനവും നടപ്പാക്കും. ടിവി ചാനലുകളും എഫ്്എം റേഡിയോകളും ഗാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിതനിരക്ക് നല്‍കേണ്ടി വരും. ഇത് എത്രയെന്ന് പിന്നീട് തീരുമാനിക്കും.

പുതിയ ഗാനം അഞ്ചു വര്‍ഷത്തേക്ക് മറ്റാരെയെങ്കിലുംകൊണ്ട് പാടിച്ച് സിഡിയിലോ ടേപ്പിലോ പകര്‍ത്തി വില്‍ക്കാനാകില്ല. അഞ്ചുവര്‍ഷം കഴിഞ്ഞാലും ഇതിന് പകര്‍പ്പവകാശ സമിതിയുടെ അനുമതി വേണം. സിനിമയുടെ പകര്‍പ്പവകാശം 60 വര്‍ഷത്തില്‍നിന്ന് 70 വര്‍ഷമാക്കും. ഫോട്ടോഗ്രാഫര്‍മാരുടെ പകര്‍പ്പവകാശം 60 വര്‍ഷമെന്നത് മരണംവരെയും തുടര്‍ന്നുള്ള 60 വര്‍ഷവും എന്നാക്കി മാറ്റും. വെബ്സൈറ്റുകളിലും മറ്റും നുഴഞ്ഞുകയറി പകര്‍പ്പ് എടുത്താല്‍ രണ്ടുവര്‍ഷംവരെ തടവ് ശിക്ഷനല്‍കാന്‍ വ്യവസ്ഥയുണ്ടാക്കും. ലോക ബൌദ്ധികസ്വത്തവകാശ സംഘടനയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായ നിയമം നടപ്പാക്കുന്നതിനാണ് പകര്‍പ്പവകാശ നിയമ ഭേദഗതിയെന്ന് അംബികസോണി പറഞ്ഞു.

ദേശാഭിമാനി വാര്‍ത്ത

Tuesday, December 22, 2009

കോപ്പന്‍ഹേഗന്‍: വീണ്ടും അടിയറവ്

കോപ്പന്‍ഹേഗന്‍: വീണ്ടും അടിയറവ്

വി ബി പരമേശ്വരന്‍


(
ദേശാഭിമാനി)

കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരായ എല്ലാവരുടെയും മനസ്സില്‍ തീകോരിയിട്ടാണ് കാലാവസ്ഥാമാറ്റം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പതിനഞ്ചാമത് ചട്ടക്കൂട് കവന്‍ഷന്‍ കോപ്പന്‍ഹേഗനില്‍ സമാപിച്ചത്. ഇത്തരമൊരു സമ്മേളനത്തിന്റെതന്നെ പ്രസക്തിയില്ലാതാക്കാനുള്ള അമേരിക്കയുടെയും മറ്റും ലക്ഷ്യം ഭാഗികമായി വിജയിക്കുന്നത് കണ്ടുകൊണ്ടാണ് ഉച്ചകോടി അവസാനിച്ചത്. തുടക്കത്തില്‍തന്നെ ചാഞ്ചാട്ടം പ്രകടിപ്പിച്ച ഇന്ത്യയാകട്ടെ കോപ്പന്‍ഹേഗനിലും അത് തുടരുകയും അമേരിക്ക മുന്നോട്ടുവച്ച 'കോപ്പന്‍ഹേഗന്‍ കരാറിന്റെ' ഭാഗമാകുകയും ചെയ്തു. ജി-77നു പകരം 'ബേസിക്' (ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന)എന്ന പുതിയ കൂട്ടായ്മയ്ക്കും ഇന്ത്യ നേതൃത്വം നല്‍കി. പ്രധാനമായും മൂന്നു വിഷയമാണ് കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ മുമ്പിലുണ്ടായിരുന്നത്. നിയമപരമായ ബാധ്യതയുടെ ഭാഗമായി ഹരിതഗൃഹവാതകം കുറയ്ക്കുന്നതിന് വികസിതരാഷ്ട്രങ്ങള്‍ തയ്യാറാകുക, വികസ്വരരാഷ്ട്രങ്ങള്‍ ആഗോളതാപനത്തിന്റെ ശക്തി കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, ഹരിതഗൃഹവാതകത്തിന്റെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് വികസ്വരരാഷ്ട്രങ്ങളെ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കുക എന്നതായിരുന്നു ഈ ഉച്ചകോടിയുടെ പ്രധാന അജന്‍ഡ. ഇതില്‍ രണ്ടാമത്തെ അജന്‍ഡ നടന്നുവെന്നല്ലാതെ ഒന്നും മൂന്നും അജന്‍ഡ അമേരിക്കയും സഖ്യശക്തികളും ചേര്‍ന്ന് പരാജയപ്പെടുത്തി. 2005ല്‍ നിലവില്‍വന്ന ക്യോട്ടോ പ്രഖ്യാപനത്തിലാണ് വികസിതരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും 25-40 ശതമാനവും 2050 ആകുമ്പോഴേക്കും 80-95 ശതമാനവും ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കണമെന്ന് ആഹ്വാനംചെയ്യുന്നത്. ഈ കുറവു വരുത്താന്‍ നിയമപരമായ ബാധ്യത വികസിതരാഷ്ട്രങ്ങള്‍ക്കുണ്ടെന്നും ക്യോട്ടോ പ്രഖ്യാപനം പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ബഹിര്‍ഗമനം നടത്തുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങളായതിനാലാണ് അവര്‍ ഇത്രമാത്രം കുറവു വരുത്തണമെന്ന് ക്യോട്ടോ പ്രഖ്യാപനം ശഠിച്ചത്. ലോകത്തില്‍ മൊത്തം പുറത്തുവിടുന്ന കാര്‍ബഡയോക്സൈഡില്‍ മൂന്നിലൊന്നും അമേരിക്കയില്‍നിന്നാണ്. വികസിതരാഷ്ട്രങ്ങളാണ് നാലില്‍ മൂന്നു ഭാഗം കാര്‍ബഡയോക്സൈഡും പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെയാണ് വ്യവസായവല്‍ക്കൃത രാഷ്ട്രങ്ങള്‍ 'പൊതുവെങ്കിലും വ്യത്യസ്തമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന്' ക്യോട്ടോ പ്രഖ്യാപനവും 2007ലെ ബാലി ഉച്ചകോടിയുടെ കര്‍മപദ്ധതിയും പറഞ്ഞത്. ഇതിനര്‍ഥം ചരിത്രപരമായി (വന്‍ വ്യവസായവല്‍ക്കരണത്തിനു തുടക്കമിട്ട 1850 മുതല്‍തന്നെ) വന്‍തോതില്‍ കാര്‍ബഡയോക്സൈഡ് ബഹിര്‍ഗമനം പുറത്തുവിടുന്ന അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കാണ് ബഹിര്‍ഗമനം കുറയ്ക്കുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തമെന്നും അത് അവര്‍ ഏറ്റെടുക്കണമെന്നുമാണ് ഈ പ്രഖ്യാപനങ്ങള്‍ പറയുന്നത്. വികസ്വരാഷ്ട്രങ്ങള്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പ്രക്രിയയെ സഹായിക്കണമെങ്കിലും വികസിതരാഷ്ട്രങ്ങളുടെ ഉത്തരവാദിത്തം ഈ രാഷ്ട്രങ്ങള്‍ക്കില്ലെന്നും ക്യോട്ടോ പ്രഖ്യാപനം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തെ ഇതുവരെയും അംഗീകരിക്കാത്ത രാജ്യമാണ് അമേരിക്ക. ബഹിര്‍ഗമനം കുറയ്ക്കാനുള്ള ബാധ്യത ലോകത്തിലെ എല്ലാ രാഷ്ട്രങ്ങള്‍ക്കും ഒരുപോലെയാണെന്നാണ് അമേരിക്കയും വികസിതരാഷ്ട്രങ്ങളും വാദിച്ചത്. ഇത്രയുംകാലം അമേരിക്കയുടെ ഈ വാദഗതികളെ ജി-77 രാജ്യങ്ങള്‍ക്കൊപ്പം ശക്തമായി എതിര്‍ത്ത ഇന്ത്യ ഇക്കുറി ആദ്യമേ ചാഞ്ചാട്ടമനോഭാവം കാട്ടി. അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധത്തിന്റെയും സിവില്‍ ആണവകരാറിന്റെയും ഭാഗമായാണ് ഇന്ത്യന്‍ സമീപനത്തില്‍ മാറ്റം വന്നത്.

ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ കാട്ടിയ ചാഞ്ചാട്ടം കാലാവസ്ഥാമാറ്റം സംബന്ധിച്ച ഉച്ചകോടിയുടെ ഭാഗമായും ഉണ്ടായി എന്നര്‍ഥം. ഇതിന്റെ ആദ്യ തെളിവായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജയ്റാം രമേഷ് പ്രധാനമന്ത്രിക്കെഴുതിയ കത്ത്. വന്‍ ശക്തിയാകണമെങ്കില്‍ ജി-77 കൂട്ടായ്മയില്‍നിന്ന് ഇന്ത്യ മാറിനടക്കണമെന്നും കോപ്പന്‍ഹേഗനില്‍ 'അയവേറിയ' സമീപനം സ്വീകരിക്കണമെന്നും ജയ്റാം രമേഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങിത്തുടങ്ങണമെന്നായിരുന്നു ജയ്റാം രമേഷിന്റെ ഉപദേശം. ഡിസംബര്‍ മൂന്നിന് ലോക്സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിപറയവെ 'അയവേറിയ' സമീപനത്തെക്കുറിച്ച് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. മാത്രമല്ല, ക്യോട്ടോ പ്രഖ്യാപനത്തില്‍ വെള്ളം ചേര്‍ക്കുക എന്ന അമേരിക്കന്‍പദ്ധതിക്ക് ചൂട്ടുപിടിച്ച് സ്വമേധയാ 20 മുതല്‍ 25 ശതമാനംവരെ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. വികസിതരാഷ്ട്രങ്ങള്‍ കൂടുതല്‍ ബാധ്യതയേറ്റെടുക്കണമെന്ന ക്യോട്ടോ പ്രഖ്യാപനത്തെ തകര്‍ക്കാന്‍ ഓസ്ട്രേലിയയാണ് ഓരോ രാജ്യവും ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സമയക്രമവും അളവും പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്. ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ സ്വമേധയാ നടത്തുന്ന പ്രഖ്യാപനം അമേരിക്കയിലും മറ്റു വികസിത രാഷ്ട്രങ്ങളിലും ബഹിര്‍ഗമനം കുറയ്ക്കാനുള്ള സമ്മര്‍ദമാകുമെന്നായിരുന്നു ഇതേക്കറിച്ചുള്ള സംശയങ്ങള്‍ക്ക് മന്ത്രി ജയ്റാം രമേഷ് മറുപടി നല്‍കിയത്. എന്നാല്‍, കോപ്പന്‍ഹേഗനില്‍ നേരത്തെ പ്രഖ്യാപിച്ചതില്‍നിന്ന് ബഹിര്‍ഗമനത്തില്‍ ഒരു ശതമാനംപോലും കുറവു വരുത്താന്‍ അമേരിക്ക തയ്യാറായില്ലെന്നത് ജയ്റാം രമേഷിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. 'വ്യത്യസ്തമായ ഉത്തരവാദിത്ത'മെന്ന ക്യോട്ടോ പ്രഖ്യാപനത്തിന്റെ അടിത്തറ ഇളക്കാന്‍ ഇന്ത്യയുടെ സ്വമേധയായുള്ള ബഹിര്‍ഗമനത്തില്‍ കുറവുവരുത്തിയ തീരുമാനത്തെ അമേരിക്ക ഉപയോഗിക്കുകയായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നേതൃത്വത്തില്‍ അവസാനദിവസം തട്ടിക്കൂട്ടിയ 'കോപ്പന്‍ഹേഗന്‍ കരാര്‍' വ്യക്തമാക്കുന്നു. എല്ലാ രാഷ്ട്രങ്ങളും ഒരുപോലെ ബഹിര്‍ഗമനത്തില്‍ കുറവു വരുത്തണമെന്ന അമേരിക്കന്‍ സിദ്ധാന്തമാണ് ഇതുവഴി നടപ്പായത്.

ഇന്ത്യ സ്വമേധയാ കുറവു വരുത്തുമ്പോള്‍ അത് അന്താരാഷ്ട്ര ധാരണയുടെ ഭാഗമായിരിക്കില്ലെന്ന് ജയ്റാം രമേഷ് പാര്‍ലമെന്റിന്റെ ഇരുസഭയിലും വാഗ്ദാനം ചെയ്തെങ്കിലും അതും ലംഘിക്കപ്പെട്ടു. ഇന്ത്യ സ്വമേധയാ പ്രഖ്യാപിച്ച ബഹിര്‍ഗമനത്തിലെ കുറവു വരുത്തല്‍ നടപടി അന്താരാഷ്ട്ര നിരീക്ഷണ സംവിധാനത്തിന്റെ (എംആര്‍ വി-അളവ്, റിപ്പോര്‍ട്ടിങ്, പരിശോധന) ഭാഗമാക്കുകയാണ് കോപ്പന്‍ഹേഗന്‍ കരാറിലൂടെ ഇന്ത്യ ചെയ്തിട്ടുള്ളത്. അന്താരാഷ്ട്ര സാമ്പത്തിക-സാങ്കേതിക സഹായമില്ലാതെ ദേശീയമായി ഉചിതമായ ലഘൂകരണ നടപടി (നാമ) നിരീക്ഷണവിധേയമാക്കരുതെന്നായിരുന്നു ബാലി കര്‍മപരിപാടി മുന്നോട്ടുവച്ചത്. അത് ലംഘിച്ചുകൊണ്ടാണ് ആഭ്യന്തരമായി ബഹിര്‍ഗമനത്തില്‍ വരുത്തുന്ന കുറവ് പരിശോധിക്കാനും നേരിട്ട് വിലയിരുത്താനും അന്താരാഷ്ട്ര സമൂഹത്തെ ഇന്ത്യ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ആളോഹരി ബഹിര്‍ഗമനം അടിസ്ഥാന ശിലയാക്കണമെന്ന മുന്‍ വാദത്തിലും അമേരിക്കയ്ക്കൊപ്പംനിന്ന് വെള്ളംചേര്‍ക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ലോകത്തില്‍ ബഹിര്‍ഗമനത്തില്‍ നാലാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ആളോഹരി ബഹിര്‍ഗമനം പരിശോധിച്ചാല്‍ ഇന്ത്യ 124-ാം സ്ഥാനത്താണുള്ളത്. അമേരിക്കയാകട്ടെ ആറാംസ്ഥാനത്തും. അതുകൊണ്ടുതന്നെ അമേരിക്ക കൈക്കൊള്ളുന്ന അതേ നടപടി ഇന്ത്യയും കൈക്കൊള്ളണമെന്ന് പറയുന്നതില്‍ ന്യായമില്ല. എന്നാല്‍,കോപ്പന്‍ഹേഗന്‍ കരാറിന്റെ ഭാഗമായപ്പോള്‍ ഇന്ത്യ ഈ ചിന്താഗതിയാണ് പരണത്ത് കയറ്റിവച്ചത്. വരും ദിവസങ്ങളില്‍ കാലാവസ്ഥാമാറ്റത്തിന്റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ കീഴടങ്ങാനാണ് സാധ്യതയെന്ന് കോപ്പന്‍ഹേഗനിലെ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കുന്നതായി പാര്‍ലമെന്ററി സംഘത്തിന്റെ ഭാഗമായി കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത സിപിഐ എം രാജ്യസഭാംഗവും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ സീതാറാം യെച്ചൂരി മുന്നറിയിപ്പു നല്‍കുന്നു.

Monday, December 21, 2009

കോപ്പൻ ഹേഗൻ: ഇന്ത്യയ്ക്കു രാഷ്ട്രീയവിജയം മാത്രം!

കോപ്പൻ ഹേഗൻ: ഇന്ത്യയ്ക്കു രാഷ്ട്രീയവിജയം മാത്രം!

µÞÜÞÕØíÅÞ ÎÞxæJAáùß‚áU çµÞMXçÙ·X ©‚çµÞ¿ßÏßWÈßKá µÞøcÎÞÏ ÉøáA߈ÞæÄ §Lc øfæM¿áKá. øÞ¼cæJ 50 çµÞ¿ßçÏÞ{¢ ÆøßdƼÈBæ{ µøµÏxÞÈáU ÕX ÉiÄßµZ µÞÜÞÕØíÅÞ ÎÞxJßæa çÉøßW ÎÞxßÕÏíçAIß ÕøáKßæˆKÄá ÄæK dÉÇÞÈ ·áâ. ®KÞW ¦ç·Þ{ ÄÞÉÈßÜ dµÎÞÄàÄÎÞÏß ©ÏøáµÄæK 溇áæÎKá çµÞMXçÙ·X ³VÎßMßAáKá.

Ïá®ØᢠÏâçùÞMᢠ¦d·Ùß‚ ©¿O¿ßψ çµÞMXçÙ·ÈßÜáIÞÏÄí. èºÈ, §Lc, dÌØàW, ÆfßÃÞdËßA ®KßÕÏáæ¿ dÉÄàfµç{Þ¿í §Äá µâ¿áÄW ¥¿áJáÈßWAáKá. Õß×ÕÞĵBZ ÈßÏdLßAáKÄá Ø¢Ìtß‚á ÈßÏÎÉøÎÞÏ ©ùMáµZ ÕßµØbø øÞ¼cBZ ÈWµßÏßG߈. ÕÞĵBZ ÉáùJáÕß¿áKÄßW 2005_æÜ ÈßÜÕÞøJßWÈßKá 40ê45% µáùÕá ÕøáJÞæÎKÞÃá èºÈÏáæ¿ ÕÞ·íÆÞÈ¢. 10 ÕV×Jßȵ¢ 20ê25% µáùÏíAÞæÎKí §LcÏᢠØbçÎÇÏÞ ÕÞ·íÆÞÈ¢ æºÏíÄßGáIí.

Õß×ÕÞĵ ØÞdwÄ ÉøÎÞÕÇßÏßæÜJáK ÕV×çÎæÄKá ÎáXµâGß ÈßÖíºÏßAÃæÎKá Ïá®X ØÎßÄß çÜÞµøÞ×íd¿Bç{Þ¿á ÈßVçÆÖß‚ßøáKá. ÕcÕØÞÏÕWAøâ ²øá ÆßÈ¢ ÈßVJßÕÏíAÞÈÞÕ߈. ÉáÄßÏ ØÞçCÄßµ ÕßÆcµZ æÉæGKá È¿MÞAÞÈáÎÞÕ߈. ÉÜ ÖáiØÞçCÄßµÕßÆcµ{ᢠ·çÕ×ÃJßÜâæ¿ µIáÉß¿ßçAIÄáÎáIí.

³çøÞ ÕV×ÕᢠÕÞĵ ÌÙßV·ÎÈJßæÜ Õ{V‚Ïáæ¿ çÄÞÄí µáù‚áæµÞIá ÕKÞÜᢠÎÜàÈàµøâ µâ¿ßæAÞIßøßAᢠ®KÄá Éøß·Ãß‚ÞÃá ÎÜßÈàµøâ
ÉøÎÞÕÇßÏßæÜJáK ÕV×çÎæÄKá ÈßÖíºÏßAÞX ÈßVçÆÖÎáÏVKÄí. ÉøÎÞÕÇßÏßæÜJßÏ çÖ×¢ ÎÜßÈàµøÃçJÞÄí µáù‚á æµÞIáÕøâ. 2050êÞÎÞIÞµáçOÞZ ¥Çßµ ÎÜßÈàµøâ §ˆÞÄÞÕâ. §AÞøcJßW ÇÞøÃÏáIÞAÞX çÜÞµøÞ¼cBZAÞÏßG߈.

§Lc È¿JáK ÕÞĵÎÜßÈàµøâ ÉøÎÞÕÇßÏßæÜJÞX 2045 ¦çµIß ÕøáæÎKÞÃá ÉÀÈBZ ÉùÏáKÄí. 50 çµÞ¿ßçÏÞ{¢ ÆøßdÆVAí ¥ÄcÞÕÖc ¼àÕßÄØìµøcBZ ¥ÄßÈá ÎáXÉá ÜÍcÎÞAÞÈÞÕ߈.

ÕßµØbø øÞ¼cBZAá ØÞOJßµ, ØÞçCÄßµ ØÙÞÏBZ ÄÞøÄçÎcÈ æ΂æMG çÄÞÄßW ÈWµÞæÎKá ÕßµØßÄ øÞ¼cBZ ©ùMá ÈWµßÏßGáIí. 2010 ÎáÄW ÎâKá ÕV×çJÏíAí ²çKµÞW Üf¢ çµÞ¿ßçÏÞ{¢ øâÉÏáæ¿ ØÙÞÏÎÞÃá ÕÞ·íÆÞÈ¢. 2020 ÎáÄW ³çøÞ ÕV×ÕᢠÉdLIá Üf¢ çµÞ¿ßÏßçÜæù øâÉÏᢠ¥ÕV µæIJá¢.

µÞÜÞÕØíÅÞÎÞxJßÈá Ä¿Ïßç¿IÄá çÜÞµØÎâÙJßæa æÉÞÄá ¦ÕÖcÎÞÃí, ®KÞW ¥Äßæa ©JøÕÞÆßJ¢ ³çøÞøáJVAᢠÕcÄcØíÄ çÄÞÄßÜÞÃí ®KÄÞÏßøáKá §LcÏáæ¿ dÉÇÞÈ ÕÞÆ¢. §Äí ¯æùAáæù ¥¢·àµøßAæMGßøßAáKá.

ÕßµØßÄ øÞ¼cBZ ÕcÕØÞÏÕWAøõÞÜJá ÉáùLUßÏ Õß×ÕÞĵB{áæ¿ ÆáøLÎÞÃí §Ká çÜÞµ¢ ¥ÈáÍÕßAáKÄí. ÕßµØbøøÞ¼cBZ ÄbøßÄÕßµØÈJßæa ÕÝßÏßæÜJáKÄßæÈ ÉÝßAøáÄí. ÉáÄßÏ ØÞçCÄßµÕßÆc ÈWµÞÈᢠÕßµØÈÉiÄßµ{áæ¿ µâO¿ÏÞæÄ çÈÞAÞÈᢠÕßµØßÄøÞ×íd¿BZAá µâ¿áÄW ÌÞÇcÄÏáIí. §AÞøc¢ ÕOzÞV ÉÞÄßÎÈçØÞæ¿ ¥¢·àµøßAáKá.

ÕcÕØÞÏÕWAøÃJßÈá ÎáXÉáU µÞÜæJ ÄÞÉÈßÜÏßWÈßKá ÈÞÜá Áßd·ß æØW×cØßçÜæù (øIá Áßd·ß æØaßçd·Áí) ºâ¿á µâ¿ßÏÞW ¥Éµ¿æÎKÞÃá ÉøßØíÅßÄß
ÕßÆ·íÇV ÎáKùßÏßMá ÈWµáKÄí. ¦ç·Þ{ÄÞÉÈ¢ ¨ ¥Éµ¿çø~ÏßçÜAí ¥ÄßçÕ·¢ µáÄß‚áæµÞIßøßAáµÏÞÃí. Äá¿øáK dÉ{ÏB{ᢠÕøZ‚ÏᢠÕùáÄßÏáÎÞÏß dɵãÄß ÈÎáAá ÎáKùßÏßMí ÈWµßæAÞIßøßAáKá.

ÈÎáAᢠÕ{øâ, ÍâÎß ÈßÜÈßWAáµÏᢠçÕâ ®K ¥¿ßØíÅÞÈ dÉÎÞÃÎÞÃá çµÞMXçÙ·ÈßWÈßKá çµZAáKÄí. øÞ×íd¿àÏÎÞÏß çÈÞAßÏÞW ¦Æc ùìIßW §LcÏíAᢠÕßµØbø øÞ¼cBZAᢠ¼Ï¢ ¥ÕµÞÖæM¿Þ¢. ¥¿áJ ùìIáµ{ßÜᢠ¼Ï¢ ÈßÜÈßVJÃæÎCßW ÕßµØbø øÞ¼cBZ §ÈßÏᢠ²Kß‚á ÈßWAÃæÎKᢠçÜÞµ¢ çÈøß¿áK ÏÞÅÞVÅc¢ ¥MÞæ¿ ÎùKáµ{ÏøáæÄKᢠµâ¿ß ©‚çµÞ¿ß ³VÎßMßAáKá.

(തോമസ് ഡൊമിനിക്ക്,
മലയാളമനോരമ ലേഖനം)

കൊഴിഞ്ഞു പോയ ഹരിതപ്രഭ

കൊഴിഞ്ഞു പോയ ഹരിതപ്രഭ

''§ÄÞÃí ¥ÕØø¢. §Äá È×í¿æM¿áJßÏÞW ÉßæKÞKá µßGÞX, ®æKCßÜᢠµßGáæÎCßWJæK, ÕV×BZ ÉÜÄá çÕIßÕøá¢. æÁXÎÞVkkAßæa ÄÜØíÅÞÈÎÞÏ çµÞMXçÙ·ÈßW È¿K ÉÄßÈFÞ¢ çÜÞµ µÞÜÞÕØíÅÞ ©‚çµÞ¿ßÏáæ¿ dÉÞø¢Í ØçN{ÈJßW ¥ÇcfÄ ÕÙßAçÕ, æÁXÎÞVAí ÉøßØíÅßÄß ÎdLß çµÞÈà æÙÁß·ÞVÁí ¦Ãí §-BæÈ ÉùEÄí. çÜÞµ¢ ÉÞÝÞAßÏÄí ¦ ¥ÕØø¢ÄæK.

ÍâÎßÏßæÜ ÎáÝáÕX ÉøßØíÅßÄßØíçÈÙßµ{áæ¿ ÎÈTßÜᢠÈ×í¿çÌÞÇÎáÃVJßÏÞÃá ÉdLIá ÆßÕØæJ ©‚çµÞ¿ß æÕUßÏÞÝíº ØÎÞÉß‚Äí. ¨ È×í¿æJçÏÞVJá çÜÞµ¢ ÄàV‚ÏÞÏᢠÉÖíºÞJÉßAá¢. ¯xÕᢠµâ¿áÄW øÞ×íd¿B{áæ¿ ²Jáµâ¿ÜáIÞÏ çµÞMXçÙ·X ©‚çµÞ¿ß Õß¼ÏÎÞAÞX µÝßÏÞÄßøáKÄßÈá ÕßÜ æµÞ¿áçAIßÕøßµ ¥¿áJ ÄÜÎáùÏÞÏßøßAá¢. ¥çMÞçÝAá¢, ÕàæI¿áAÞX µÝßÏÞJÕßÇ¢ ÍâÎßÏßW ÎÈá×cæa ¦ÕÞØÕcÕØíÅ ¥dÄçÎW ÆáøßÄÉâVÃÎÞÏßAÝßEßøßAáæÎKá ÄàV‚.

k¦ÖCÞÍøßÄÎÞÏ çÜÞµÍÞÕßAá ÎáKßÜÞÏßøáKá ©‚çµÞ¿ßÏáæ¿ ºV‚ÞçÎÖµZ ²øáBßÏÄí. çÜÞµJá ÕcÕØÞÏBZ ÕøáKÄßÈáÎáXÉá ÈNáæ¿ ¥LøàfJßW µÞVÌY èÁ ³µíèØÁí ©ZæMæ¿ÏáU 'ÙøßÄ·ãÙ ÕÞĵB{áæ¿ ¥{Õí 270 ÉßÉß®¢ (ÉJá ÜfJßW 270 ®H¢) ¦ÏßøáKá. µÝßE ²Kø ÈâxÞIßæÜ øâfÎÞÏ ÕcÕØÞÏÕÄíµøÃJßÜâæ¿ §Äí §çMÞZ 380 ÉßÉß®NßÈ¿áJÞÃí. §Äá µÞÜÞÕØíÅÞÎÞxJßÈá ÕÝßæÏÞøáAß, ¥LøàfJßæÜ
ºâ¿á µâGß. µÞVÌY ÈßV·ÎÈJßÜâæ¿ çÜÞµ¢ çÈøß¿áK Íà×ÃßÏáæ¿ æ¾GßMßAáK ®dÄçÏÞ ùßçMÞVGáµZ µÝßE ¥ø ÈâxÞIßÈßæ¿ ÉáùJáÕKá µÝßEá.

Äßøß‚ùßÕßæa ÄÜJßWÈßKá È¿É¿ßÏßçÜAá ÈàBÃæÎK ©çgÖcÕáÎÞÏß 1992W ùßçÏÞ Áß ¼ÈàçùÞÏßW µÞÜÞÕØíÅ ©‚çµÞ¿ß çºVæKCßÜᢠÏá®Øí dÉØßÁaí ç¼ÞV¼í Ìá×í (ØàÈßÏV) ÈßTÙµøß‚çÄÞæ¿ dÖ΢ ÕßËÜÎÞÏß. µÞVÌY ÈßV·ÎÈ¢ µáùÏíAáKÄá ÈßÏÎÉøÎÞÏ ÌÞÇcÄÏÞAÃæÎK ©çgÖcÕáÎÞÏß, 1997W ¼MÞÈßæÜ çµcÞçGÞÏßW çºVK ©‚çµÞ¿ßÏÞÃá ÉßKà¿á dÖçiÏÎÞÏ ºáÕ¿áÕ‚Äí. µÞVÌY ÈßV·ÎÈJßÈá µÞøÃÎÞµáK ÕXÕcÕØÞÏÕÄíµøâ È¿K ØOK øÞ¼cBZ 2012 ¦µáçOÞçÝAᢠÙøßÄ·ãÙÕÞĵB{áæ¿ ÈßV·ÎÈ¢ 1990_çÜÄßçÈAÞZ 5.2% µáùÏíAâ ®KÞÏßøáKá µøÞV. ÄÞøÄçÎcÈ Ü{ßÄÎÞÏ ¨ ÈßVçÆÖ¢ ¥¢·àµøßAÞÈᢠÏá®Øí ÄÏÞùÞÏ߈. 187 øÞ×íd¿BZ ²MáÕ‚á È¿MÞAÞX ¦ø¢Íß‚ çµcÞçGÞ ©¿O¿ß ¥BæÈ ¥çÎøßA ¥GßÎùß‚á.

¥¿áJ çÉÞ¢ÕÝß çÄ¿ßÏÞÃí 2007W §æLÞÈà×cÏßæÜ ÌÞÜßÏßW ©‚çµÞ¿ß È¿KÄí. ¥Õßæ¿ÏᢠËÜdÉÆÎÞÏ ÄàøáÎÞÈ¢ ©IÞÏßæˆCßÜᢠȿɿߵZ ®dÄÏá¢çÕ·¢ çÕÃæÎK µÞøcJßW çÜÞµ øÞ¼cBZ ¯µÞÍßdÉÞÏJßæÜJß. Äá¿VKí, ¥¿ßÏLø È¿É¿ßµZ çÄ¿ßÏÞÃá çµÞMXçÙ·ÈßW çÜÞµçÈÄÞAZ çÏÞ·¢ çºVKÄí. ©‚çµÞ¿ßAá ÎáXÉÞÏß èºÈÏᢠdÌØàÜᢠ§LcÏᢠµÞVÌY ÈßV·ÎÈ ÄàdÕÄ 2020 ¦ÕáçOÞçÝAᢠÏÅÞdµÎ¢ 45%, 36%, 25% ÕàÄ¢ æÕGßAáùÏíAáæÎKá dÉ~cÞÉß‚á. Ïá®Øí ¦µæG µÞVÌY ÈßV·ÎÈ¢ 17% µáùÏíAáæÎKᢠ¥ùßÏß‚çÄÞæ¿ ÉøßØíÅßÄß çdÉÎßµZ ¦…ÞÆJßÜÞÏß.

Éçf, ºV‚ÏíAÞÏß æÁXÎÞVAí ¥ÕÄøßMß‚ çø~ ØOK øÞ¼cB{áæ¿ ÉfJáÈßWAáKÄÞæÃKá ÕßµØbø øÞ¼cBZ ÕßÎVÖß‚ÄßæÈ Äá¿VKá Äá¿AJßWÄæK ÉßXÕÜßçAIß ÕKçÄÞæ¿ ©‚çµÞ¿ßÏáæ¿ ÄÞ{¢æÄxß. µÞVÌY ÈßV·ÎÈJßæÜ ©JøÕÞÆßJJßWÈßKí ²{ßç‚Þ¿ÞÈáU ØOK øÞ¼cB{áæ¿ ÈàAJßæÈÄßæø §LcÏáæ¿ÏᢠèºÈÏáæ¿ÏᢠçÈÄãÄbJßW ÕßµØbø øÞ¼cBZ ÖµíÄÎÞÏß ÈßÜÏáùMß‚çÄÞæ¿ ©‚çµÞ¿ßAí ¯µÞÍßdÉÞÏJßW ®JÞX µÝßE߈.

¥ÍßdÉÞÏ ÕcÄcÞØBZ øâfÎÞÏßøáK ØíÅßÄßAí ¥ÕØÞÈ ÆßÕØ¢ Ïá®Øí dÉØßÁaí ÌùÞµí ²ÌÞÎÏßWÈßKí ¦øᢠ¥ÆíÍáÄBZ dÉÄàf߂߈. §LcAÞøæa ÖøÞÖøß µÞVÌY ÈßV·ÎÈJßæa 18 §øGßÏÞÃí ²øá ¥çÎøßAAÞøçaÄí. §ì ÆáøÕØí@ÏßçÜAá çÜÞµæJ ®Jß‚ÄßW ¯xÕᢠÕÜßÏ ÉCá ÕÙß‚ øÞ¼cJßæa ¥ÎøAÞøX ¦ ©JøÕÞÆßJJßæÈÞJ ºáÎÄÜÞçÌÞÇ¢ µÞÃß‚ßæˆK ÉøÞÄß ©‚çµÞ¿ßÏáæ¿ ÌÞAßÉdÄJßÜáIí. ²øá ©¿O¿ßÏᢠ©IÞAÞX µÝßÏÞæÄ, 'çµÞMXçÙ·X ÇÞøà ÎÞdÄ¢ ©IÞAß ©‚çµÞ¿ß ÉßøßÏáµÏÞÏßøáKá. ²ÌÞÎÏáæ¿ §¿æÉ¿ÜßÜâæ¿ ¥ÕØÞÈ ÈßÎß×ÎáIÞÏ ¨ ÇÞøÃçÏÞ¿í ÆøßdÆ øÞ¼cB{áæ¿ ÍÞ·JáÈßKá ÖµíÄÎÞÏ ®ÄßVMÞÃí ©IÞÏÄí.

ÇÞøà ¥ÈáØøß‚í ¥¿áJ ÕV×¢ ÉáÄßÏ ©¿O¿ß ©IÞÕ߈. 2020W çÜÞµ ÄÞÉÈßÜ, ÕcÕØÞÏÕÄíµøâ ¦ø¢Íß‚ µÞÜçJAÞZ øIá Áßd·ß æØW×cØßW µâ¿øáæÄK çµcÞçGÞ ©¿O¿ß ÈßÜÈßWAá¢. ²M¢, 2016W ÕàIᢠ¥ÕçÜ޵Ȣ È¿Jß §Äí 1.5_çÜAá µáùÏíAÞX dÖÎßAá¢. µÞVÌY ÈßV·ÎÈ¢ ØÞÇcÎÞÏdÄ µáùÏíAÞX Ïá®ØᢠÕßµØbø øÞ×íd¿B{ᢠdÖÎßAá
æÎCßÜᢠ§ÄßÈá dÉçÄcµ ÎÞÈÆmÎ߈.

ÕßµØbø øÞ¼cBZAá µÞVÌYÎáµíÄ ØÞçCÄßµ ÕßÆc ØbàµøßAáKÄßÈáU 10,000 çµÞ¿ß çÁÞ{ùßæa ËIßçÜAí Ïá®Øᢠ¼VÎÈßÏᢠdÌßGÈᢠآÍÞÕÈ ÈWµá¢ ê ©‚çµÞ¿ß ÕßÍÞÕÈ¢ æºÏíÄÄßæa æºùßæÏÞø¢Ö¢ ÎÞdÄÎÞÃßÄí. çµÞMXçÙ·X ÉâVÃÎÞÏß ÉøÞ¼ÏæMG߈ ®Kí ¦ÖbØßAÞXÎÞdÄ¢ §Äá ÕµÄøáKá; ²øá ØáÕVÃÞÕØø¢ ÉÞÝÞAß ®K Æá£~¢ ¥ÕçÖ×ßAáçOÞÝá¢. §LcÏáæ¿ Øbø¢ ¦ç·Þ{ ÄÜJßW ¯xÕᢠdÖiçÏÞæ¿ çµG ©‚çµÞ¿ß ®Kí §ÄßæÈ ÕßçÖ×ßMßAÞ¢. §Lc ²øá çÜÞµÖµíÄßÏÞÕáKá. ÕßµØbø øÞ×íd¿B{áæ¿ çÈÄãÈßøÏßW §LcÏíæAÞM¢ ÈßK èºÈçÉÞÜᢠ¥Äá æÁXÎÞVAßW ¥¢·àµøß‚á. Éçf, ÍâÎßÏßW ÎÈá×cæa ÈßÜÈßWÉí ¥ÄßÜᢠ®dÄçÏÞ ÕÜßÏ µÞøcÎÞÃí.

മലയാള മനോരമ മുഖപ്രസംഗം

കോപ്പന്‍ ഹേഗനില്‍നിന്ന് തണുപ്പന്‍ വാര്‍ത്ത

കോപ്പന്‍ ഹേഗനില്‍നിന്ന് തണുപ്പന്‍ വാര്‍ത്ത

കോപ്പന്‍ഹേഗനില്‍നിന്ന് വന്നത് തണുത്ത വാര്‍ത്തയാണ്. ലോകത്തെ രക്ഷിക്കാന്‍ ചേര്‍ന്ന സമ്മേളനം സ്വയം രക്ഷിക്കാനാകാതെ പിരിഞ്ഞു. പന്ത്രണ്ടില്‍പ്പരം കരടുപ്രമേയങ്ങള്‍ പരിശോധിക്കയും മുന്‍കൂട്ടി നിശ്ചയിച്ചതിലും ഒരു ദിവസംകൂടി അധികമായി സമ്മേളിക്കയും ചെയ്ത കാലാവസ്ഥ വ്യതിയാന ഉച്ചകോടി ഏകകണ്ഠമായ കരാറില്‍ എത്തുന്നതില്‍ പരാജയപ്പെട്ടു. രാഷ്ട്രത്തലവന്മാരും കൂടിയാലോചകരും ചേര്‍ന്ന് മുഖം രക്ഷിക്കാനായി ഒടുവില്‍ രൂപംനല്‍കിയ 'കോപ്പന്‍ഹേഗന്‍ ധാരണ' ഉച്ചകോടിയുടെ പ്രഖ്യാപിതലക്ഷ്യത്തിന്റെ അയലത്തുപോലുമെത്തില്ല. ക്യോട്ടോയിലും ബാലിയിലും മുമ്പ് ഇതേപോലത്തെ സമ്മേളനം നടന്നപ്പോള്‍ ചില തീരുമാനങ്ങള്‍ എടുത്തു എന്ന ആശ്വാസമെങ്കിലുമുണ്ടായിരുന്നു. ഉച്ചകോടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പാര്‍ലമെന്ററി സംഘത്തില്‍ അംഗമായിരുന്ന സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയതുപോലെ, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഭാവിചര്‍ച്ചകള്‍ സജീവമാക്കാന്‍മാത്രമേ ഇപ്പോഴത്തെ ധാരണ ഉതകുകയുള്ളൂ.

ജനജീവിതവും ഭാവി കാലാവസ്ഥയും സംരക്ഷിക്കാനുള്ള വ്യവസ്ഥകള്‍ക്കൊപ്പം സമ്പന്നരാഷ്ട്രതാല്‍പ്പര്യങ്ങളും ഈ ധാരണയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ആഗോളതാപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ വികസിതരാജ്യങ്ങള്‍ സമ്മതിച്ചതാണ് ഉച്ചകോടിയുടെ ഏകവെളിച്ചം. കോപ്പന്‍ഹേഗന്‍ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ പരാജയപ്പെടുത്താന്‍ സമ്പന്നരാഷ്ട്രങ്ങള്‍ തുടക്കംമുതലേ ശ്രമിച്ചു. വികസിതരാജ്യങ്ങളുടെ ഒഴിഞ്ഞുമാറലും വികസ്വരരാജ്യങ്ങളുടെ പ്രതിരോധവുമാണ് സമ്മേളനത്തിന്റെ പൊതുഭാവമായി ഉയര്‍ന്നുകണ്ടത്. ക്യോട്ടോ ഉടമ്പടി നിയമപരമായ കരാറാക്കി മാറ്റുകയെന്നതായിരുന്നു കോപ്പന്‍ഹേഗന്‍ ഉച്ചകോടിയുടെ പ്രധാനലക്ഷ്യം. ക്യോട്ടോ ഉടമ്പടിയിലെ പ്രധാന നടപടി കാര്‍ബവാതകങ്ങളുടെ പുറന്തള്ളല്‍ വെട്ടിച്ചുരുക്കുകയെന്നതാണ്. അത് അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായില്ല. അതിനാല്‍ വികസിതരാജ്യങ്ങളൊന്നും ഉടമ്പടി നടപ്പാക്കിയുമില്ല. നൂറ്റി തൊണ്ണൂറ്റിമൂന്ന് രാജ്യത്തുനിന്നെത്തിയ പ്രതിനിധികള്‍ നടത്തിയ ആദ്യ പത്തുദിനത്തിലെ ചര്‍ച്ചകളില്‍തന്നെ ഉച്ചകോടിയുടെ ഗതി വ്യക്തമായിരുന്നു. ലോകത്തെ കാത്തിരിക്കുന്ന ദുരന്തത്തിന്റെ മുഖ്യകുറ്റവാളി മുതലാളിത്തമാണെന്നും സോഷ്യലിസമാണ് ഇതിന് ഫലപ്രദമായ പ്രതിവിധിയെന്നും ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറാലെസ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു. "സോഷ്യലിസം ലോകമാകെ വിജയം വരിക്കുന്നതുവരെ ആഗോളതാപന ദുരന്തപ്രശ്നത്തെ നീട്ടിവയ്ക്കാനാകില്ല. ഇപ്പോള്‍ത്തന്നെ ഈ താപനപ്രക്രിയ തടയാന്‍ അതിന്റെ മുഖ്യ ഉത്തരവാദികളെന്ന് ഐക്യരാഷ്ട്രസഭയും ശാസ്ത്രജ്ഞരും കണ്ടെത്തിയ വന്‍കിട മുതലാളിത്ത രാഷ്ട്രങ്ങളെ നിര്‍ബന്ധിക്കണം''- ഇതാണ് മൊറാലെസ് ആവശ്യപ്പെട്ടത്.

ലോക കാലാവസ്ഥാ കോടതി സ്ഥാപിച്ച് കാലാവസ്ഥാ കുറ്റവാളികളെ വിചാരണചെയ്ത് ശിക്ഷിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ലോകത്തിലെ വലിയ ധനികരായ 500 പേരുടെ മൊത്തം വരുമാനം ദിവസം രണ്ട് ഡോളര്‍പോലും ചെലവിന് ലഭിക്കാത്ത 45 കോടി പരമദരിദ്രരുടേതിനേക്കാള്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് കാലാവസ്ഥയെ തകര്‍ക്കുന്നവരുടെ രാഷ്ട്രീയമുഖം തുറന്നുകാട്ടിയത്. ഇത്തരം ശക്തമായ വിമര്‍ശവും തുറന്നുകാട്ടലുമൊന്നും പടിഞ്ഞാറന്‍ കൂറ്റന്‍ മുതലാളിത്ത രാഷ്ട്രങ്ങളുടെ കണ്ണുതുറപ്പിച്ചില്ലെന്നാണ് ഉച്ചകോടിയുടെ സമാപനം തെളിയിച്ചത്്. രാഷ്ട്രത്തലവന്മാരുടെ നേതൃത്വത്തില്‍ നടന്ന അവസാന രണ്ടുദിവസത്തെ കൂടിക്കാഴ്ചകളിലും ക്രിയാത്മകനിര്‍ദേശങ്ങള്‍ ഉയര്‍ന്നില്ല. വികസിത-വികസ്വര-ദരിദ്ര രാജ്യങ്ങള്‍ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ സമവായത്തിനുള്ള സാധ്യതകള്‍ ഇല്ലാതായി. കാര്‍ബ പുറന്തള്ളലില്‍ വളരെ മുന്നിലുള്ള വികസിതരാജ്യങ്ങള്‍ ഇതില്‍ കുറവുവരുത്തുമെന്ന് ഉറപ്പുനല്‍കാതിരുന്നതാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഉത്തരവാദിത്തത്തിന്റെ ഭാരം വികസ്വരരാജ്യങ്ങളുടെമേല്‍ കെട്ടിവയ്ക്കാനാണ് വികസിതരാജ്യങ്ങള്‍ ശ്രമിച്ചത്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കും വ്യവസായലോബികള്‍ക്കും വേണ്ടിയാണ് സമ്പന്നരാഷ്ട്രങ്ങള്‍ നിലകൊണ്ടത്. ദരിദ്രരാജ്യങ്ങള്‍, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യങ്ങളാണ് ശക്തമായ നടപടികള്‍ക്കുവേണ്ടി വാദിച്ചത്. എന്നാല്‍, അവരുടെ ശബ്ദം ഗൌരവത്തോടെ പരിഗണിക്കാന്‍ വന്‍ശക്തികള്‍ തയ്യാറായില്ല.

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതും എണ്ണരാജ്യങ്ങളുടെ താല്‍പ്പര്യങ്ങളും ഉച്ചകോടിയുടെ പരാജയകാരണങ്ങളായി. കാലാവസ്ഥ വ്യതിയാനം തടയാനുള്ള നടപടികള്‍ക്കായി ദരിദ്രരാജ്യങ്ങളെയും കൂടുതല്‍ ഭീഷണിയുള്ള ചെറുരാജ്യങ്ങളെയും സഹായിക്കാന്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് അടിയന്തരസഹായമായി 3000 കോടി ഡോളര്‍ നല്‍കുമെന്നും 2020 ആകുമ്പോള്‍ പതിനായിരം കോടി ഡോളറിന്റെ സഹായനിധി രൂപീകരിക്കുമെന്നും പറയുന്നുണ്ടെങ്കിലും അതിന്റെ സാക്ഷാല്‍ക്കരണം എങ്ങനെയെന്ന് പ്രഖ്യാപനത്തിലില്ല. അടുത്ത കാലാവസ്ഥ ഉച്ചകോടി 2010ല്‍ മെക്സിക്കോയില്‍ നടക്കും. ഭാവിചര്‍ച്ചകളില്‍ ഇന്ത്യ, ബ്രസീല്‍, ദക്ഷിണകൊറിയ, ചൈന എന്നിവരടങ്ങുന്ന ബേസിക് ഗ്രൂപ്പിന് നിര്‍ണായകപങ്ക് വഹിക്കാനുണ്ട്. മാനവരാശിയുടെ ഭാവിയെത്തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ ഇന്ത്യ മുന്‍കൈ പ്രവര്‍ത്തനംതന്നെ നടത്തേണ്ടതുണ്ട്.

ദേശാഭിമാനി


Monday, December 14, 2009

ചര്‍ച്ചയ്ക്ക്: പ്രൊഫഷണൽ വിദ്യാഭ്യാസ രംഗം പരിമിതപ്പെടുത്തരുത്

ഇതു സംബന്ധിച്ച് നിങ്ങൾക്ക് എന്താണു പറയാനുള്ളത് ?

പ്രമുഖ മലയാള പത്രങ്ങളിൽ വരുന്ന വാർത്തകൾ, ലേഖനങ്ങൾ മുതലായവയിൽ പ്രധാനമെന്നും, ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും ഈയുള്ളവന് തോന്നുന്നവ തെരഞ്ഞെടുത്ത് പ്രസിദ്ധീകരിയ്ക്കുന്ന ഒരു പംക്തി (
ഇതു സംബന്ധിച്ച് നിങ്ങൾക്ക് എന്താണു പറയാനുള്ളത്? ) വായനാപുരം ബ്ലോഗിൽ ആരംഭിയ്ക്കുകയാണ്.

പ്രൊഫഷണൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ദേശാഭിമാനി ദിനപ്പത്രത്തിൽ എസ്.എഫ്. ഐ സംസ്ഥാന സെക്രട്ടറി പി. ബിജു എഴുതിയ ലേഖനമാണ് ഇന്നിപ്പോൾ ചർച്ചയ്ക്കിടുന്നത്. ഈ വിഷയത്തിൽ ഈയുള്ളവനും പറയാനുള്ള ചില കാര്യങ്ങൾ പ്രസ്തുത ലേഖനത്തിൽ ഉൾപ്പെടുന്നുണ്ട് എന്നതു കൊണ്ടു കൂടിയാണ് ഇതിവിടെ പ്രസിദ്ധീകരിയ്ക്കുന്നത്. വായിക്കുന്നവർക്ക് അഭിപ്രായവും പറയാം, ഈ ലേഖനം ഇവിടെ ശേഖരിച്ചു വയ്ക്കുകയും ചെയ്യാം. ഇനി താഴെ ലേഖനം വായിക്കുക.

പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്

പി ബിജു സെക്രട്ടറി, എസ്എഫ്ഐ

പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുവേണ്ടിയുളള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ന്യൂനതകള്‍ അക്കാദമിക് സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായി. നിലവിലുളള പോരായ്മകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു കമീഷനെ നിയമിക്കാനും കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനും തയ്യാറായത് ഇന്ന് കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരാണ്. വളരെ സ്വാഗതാര്‍ഹമായ ഒട്ടനവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് എന്‍ട്രന്‍സ് പരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ട്. 1983 മുതലാണ് പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയിലൂടെ ആക്കിയത്. അതുവരെ കേരളത്തില്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. 1999ല്‍ കേരള സര്‍ക്കാര്‍ ഒരു കമീഷനെ വയ്ക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2000 മുതല്‍ മെഡിക്കല്‍ എന്‍ജിനിയറിങ് പ്രത്യേക എന്‍ട്രന്‍സ് പരീക്ഷയാക്കി മാറ്റി. 2006ല്‍ ആദ്യം പുതിയൊരു കമീഷന്‍ രൂപീകരിച്ചു. ഈ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 2006 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു.

പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ട്രന്‍സ് പരീക്ഷാസമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കുകയും പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ ലിസ്റില്‍ കടന്നുകൂടുന്നതിനുള്ള ചുരുങ്ങിയ മാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 ശതമാനമായി നിജപ്പെടുത്തുകയുംചെയ്തു. ഈ അധ്യയനവര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്കിന്റെ കാര്യത്തിലും ചെറിയ മാറ്റം വരുത്തി. മുന്‍ വര്‍ഷങ്ങളില്‍ ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരമെഴുതിയാല്‍ ഒരു മാര്‍ക്കാണ് കുറവു ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അത് അരമാര്‍ക്കായി കുറച്ചിട്ടുണ്ട്. നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം ഒട്ടനവധി ദൌര്‍ബല്യങ്ങള്‍ നിറഞ്ഞതാണ്. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുപോലും അശാസ്ത്രീയമായ ഈ പ്രവേശന സമ്പ്രദായം കാരണം പ്രൊഫഷണല്‍ കോളേജുകളില്‍ കടന്നുകയറാന്‍ പറ്റാത്ത സാഹചര്യമാണ്. എസ്എഫ്ഐ ഇതുമായി ബന്ധപ്പെട്ട് ഈ അധ്യയനവര്‍ഷം തിരുവനന്തപുരത്തെ മൂന്ന് കോളേജില്‍ ഒരു പഠനം നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഗവ. എന്‍ജിനിയറിങ് കോളേജ്, ശ്രീകാര്യം, ഗവ. ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 148 വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ ഇവരില്‍ 124 പേര്‍ (83.78ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 148 പേരില്‍ 96 പേര്‍ (64.86 ശതമാനം) കേരളത്തിലെ രണ്ട് പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചവരാണ്. ഈ കോച്ചിങ് സെന്റര്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പോയി രണ്ടു വര്‍ഷം താമസിച്ച് പഠനം നടത്തിയവരാണ് പ്രവേശനം ലഭിച്ചവരില്‍ ഭൂരിപക്ഷവും എന്നതാണ് ഇത് വ്യക്തമാക്കുന്നത്. 148 പേരില്‍ 133 പേര്‍ (89.86 ശതമാനം) സ്കൂള്‍ വിദ്യാഭ്യാസം (+2 വരെ) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നേടിയവരാണ്. അതില്‍ 15 പേര്‍ (10.13 ശതമാനം) മാത്രമാണ് മലയാളം മീഡിയം സ്കൂള്‍പഠനം നടത്തിയിട്ടുള്ളത്. പ്രവേശനം നേടിയവരില്‍ 132 പേര്‍ (89.19 ശതമാനം) നഗരകേന്ദ്രീകൃത സ്കൂളുകളില്‍ പഠിച്ചവരാണ്. ഈ സര്‍വേയില്‍നിന്ന് മനസ്സിലാകുന്നത് വലിയ സാമ്പത്തികശേഷിയുള്ള കോച്ചിങ് സെന്ററുകളില്‍ പോകാന്‍കഴിയുന്നവര്‍ക്കും നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കുംമാത്രമേ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ കഴിയുകയുള്ളൂ എന്നതാണ്.

തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ 526 ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 299 പേര്‍ (56.85 ശതമാനം) എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയവരാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 385 പേര്‍ (73.119 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പഠിച്ചുവന്നവരാണ്. ഇനിയും ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരില്‍ എപത് ശതമാനത്തിലധികം നഗരകേന്ദ്രീകൃത സ്കൂളുകളിലാണ് പഠിച്ചത്. തിരുവനന്തപുരം ആയുര്‍വേദകോളേജില്‍നിന്ന് 66 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തതില്‍ 61 പേര്‍ (92.42 ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 55 പേര്‍ (83.33 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വിദ്യാഭ്യാസം നേടിയവരാണ്.

പൊതുവില്‍ സര്‍വേയില്‍ വെളിപ്പെട്ടത് സമൂഹത്തിലെ നല്ല സാമ്പത്തികശേഷിയുളള നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ച് വന്‍തുക കോച്ചിങ്ങിനായി ചെലവഴിച്ചവര്‍ക്ക് മാത്രമേ എന്‍ട്രന്‍സ് പരീക്ഷ വഴി പ്രൊഫഷണല്‍ കോഴ്സുകളില്‍ കടന്നുകൂടാന്‍ കഴിയുന്നുള്ളൂ എന്നതാണ്. വിദ്യാര്‍ഥിയുടെ പഠനമികവും, കോഴ്സിന് ചേരാനുളള അഭിരുചിയുമൊന്നും പ്രവേശന പരീക്ഷയില്‍ ഘടകമാകുന്നില്ല. ഈ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍മാത്രമേ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കൂ. ഈ ദിശയിലുളള മാറ്റത്തിന് സഹായകരമാകുന്നതാണ് പുതിയ നിര്‍ദേശങ്ങളായി വന്നിട്ടുള്ളവയില്‍ ഭൂരിപക്ഷവും. എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാപരീക്ഷാ മാര്‍ക്കുംകൂടി കണക്കിലെടുക്കണം എന്ന നിര്‍ദേശം പഠനത്തില്‍ മികവുളളവര്‍ എന്നാല്‍ കോച്ചിങ് സെന്ററില്‍ പോയി വന്‍തുക ചെലവഴിച്ച് പഠനം നടത്താന്‍ ശേഷിയില്ലാത്തവര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള അവസരമൊരുക്കും. യോഗ്യതാ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ കഴിഞ്ഞാലും, എന്‍ട്രന്‍സ് കടമ്പ കടക്കാന്‍ പ്രയാസപ്പെടുന്ന, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ തീരുമാനം വളരെയധികം ആശ്വാസം നല്‍കും.

50: 50 എന്ന അനുപാതമാണ് ഇപ്പോള്‍ നിര്‍ദേശമായി വന്നിട്ടുളളത്. നിലവില്‍ നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും ഈ രീതി അവലംബിക്കുന്നുണ്ട്. എന്നാല്‍, പൂര്‍ണമായും എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കുന്നത് മറ്റ് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കും. നിലവില്‍ വിവിധ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍ പാസായി വരുന്ന വിദ്യാര്‍ഥികളാണ് പ്രവേശനത്തിനുള്ള അപേക്ഷകര്‍. ഈ പരീക്ഷകളില്‍തന്നെ പലതിനെ സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. ന്യൂനതകളും. സ്വകാര്യ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്റേണല്‍ അസസ്മെന്റുമായി ബന്ധപ്പെട്ട് മാര്‍ക്ക് നല്‍കുന്നത് സുതാര്യമല്ല എന്ന നിലപാട് സമൂഹത്തിലുണ്ട്. പരിഷ്കരണ സമിതി റിപ്പോര്‍ട്ട് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളും നൂറ് ശതമാനവും പരിഹരിക്കാന്‍ ഉതകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും വരുത്താന്‍ കഴിയുന്ന നല്ല നിര്‍ദേശങ്ങള്‍ പലതും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതലെങ്കിലും നടപ്പില്‍ വരുത്തണം. വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ രീതിയില്‍ ചോദ്യബാങ്ക്, സ്കോളര്‍ഷിപ് ഫണ്ട് എന്നിവയൊക്കെ സ്വാഗതം ചെയ്യാവുന്നതാണ്. എന്നാല്‍, എന്‍ട്രന്‍സ് ഡയറക്ടറേറ്റിന് സ്വയംഭരണാവകാശം നല്‍കുന്നതുപോലുളള നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണം.നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. മലയാളത്തില്‍ക്കൂടി ചോദ്യപേപ്പര്‍ തയ്യാറാക്കണം. നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടാന്‍ പാടില്ല. ഇതിലേക്കായി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക വെയിറ്റേജ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഗൌരവമായി പരിശോധിക്കണം.

ഇതൊക്കെ വരുമ്പോഴും മറ്റൊരു പ്രശ്നവും ചര്‍ച്ചകളില്‍ ഉയരേണ്ടതാണ്. നിലവില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലുള്ള മെഡിക്കല്‍ എന്‍ജിനിയറിങ് കോളേജുകളേക്കാള്‍ വളരെ കൂടുതല്‍ സ്വാശ്രയ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. അവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷപോലും ബാധകമാക്കാത്ത സ്ഥിതിയുണ്ട്. മഹാഭൂരിപക്ഷം സ്ഥാപനങ്ങളിലും തോന്നിയപോലെ പ്രവേശനം നടക്കുന്നുവെന്നത് സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. വലിയൊരു ശതമാനം സീറ്റ് ഇവിടങ്ങളിലുണ്ടെന്നത് ആശങ്കാവഹമാണ്.

(ദേശാഭിമാനിയിൽ നിന്ന്)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്