മംഗളം ദിനപ്പത്രത്തിൽ നിന്ന്
എന്തിനിങ്ങനെയൊരു എന്‍ട്രന്‍സ്?
പരീക്ഷാഘടന ഉടച്ചുവാര്‍ക്കണം
ജിജി ജോണ്‍ തോമസ്
എണ്‍പതുകളുടെ തുടക്കത്തില്‍ 442 = 478 എന്ന മാതൃകയില്‍ പ്രസിദ്ധിയാര്‍ജ്‌ജിച്ച പ്രീ- ഡിഗ്രി മാര്‍ക്കു തട്ടിപ്പാണ് മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശനത്തിന് ഏകീകൃത പ്രവേശന പരീക്ഷ അഥവാ എന്‍ട്രന്‍സ് പരീക്ഷ കൊണ്ടുവരാന്‍ പ്രേരകമായത്. അതുവരെ പ്രീ-ഡിഗ്രി പരീക്ഷയിലെ മാര്‍ക്കിന്റെ മാത്രം അടിസ്‌ഥാനത്തില്‍ ആയി എന്‍ജിനിയറിങ് / മെഡിക്കല്‍ പ്രവേശനം. പ്രീ-ഡിഗ്രി പ്ലസ് ടു വി വഴിമാറിയ മൂന്നു പതിറ്റാണ്ടിനിപ്പുറം, സംസ്‌ഥാന പ്ലസ് ടു, ഐ.സി.എസ്.സി., സി.ബി.എസ്.ഇ. എന്നിങ്ങനെ വിവിധ ബോര്‍ഡ് പരീക്ഷകളുടെ കാലഘട്ടത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ ഒഴിച്ചു കൂടാനാവത്തതായി. പക്ഷേ എന്‍ട്രന്‍സ് പരീക്ഷയ്‌ക്ക് നെഗറ്റീവ് മാര്‍ക്ക്, ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ പൂജ്യത്തിലും താഴെ മാര്‍ക്ക്, നേടുന്നവര്‍ക്കും എന്‍ജിനീയറിങ് പ്രവേശനം നേടാമെന്നു വരുമ്പോള്‍ എന്തിനാണിങ്ങനെയൊരു എന്‍ട്രന്‍സ് പരീക്ഷ എന്ന ചിന്തിക്കേണ്ടതു തന്നെയല്ലേ?
നിലവില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് 120 ചോദ്യങ്ങളാണുള്ളത്. ഉത്തരം തെരെഞ്ഞെടുത്ത് എഴുതാവുന്ന ഒബ്‌ജക്‌റ്റീവ് ടൈപ്പ് രീതിയിലുള്ള ചോദ്യങ്ങളുടെ ഒരോ ശരി ഉത്തരത്തിനും നാലു മാര്‍ക്ക് നേടാം, ഒരു ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് കുറയും. ആകെയുള്ള 120 ചോദ്യങ്ങളില്‍ 24 ശരിയും 96 തെറ്റും എഴുതിയാല്‍ ഒരു കുട്ടിക്ക് ലഭിക്കുന്നത് (24*4-96=0) പൂജ്യം മാര്‍ക്ക് ആയിരിക്കും. എന്നുവച്ചാല്‍ 120 ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുന്ന ഒരു വിദ്യാര്‍ഥി തൊണ്ണൂറ്റിയാറിലേറെ ചോദ്യങ്ങള്‍ക്കം ഉത്തരം തെറ്റുമ്പോഴാണ് നെഗറ്റീവ് മാര്‍ക്കിലേക്ക് പോകുന്നത് എന്നര്‍ഥം.
നിലവില്‍ മെഡിക്കല്‍/ എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് 120 ചോദ്യങ്ങളാണുള്ളത്. ഉത്തരം തെരെഞ്ഞെടുത്ത് എഴുതാവുന്ന ഒബ്‌ജക്‌റ്റീവ് ടൈപ്പ് രീതിയിലുള്ള ചോദ്യങ്ങളുടെ ഒരോ ശരി ഉത്തരത്തിനും നാലു മാര്‍ക്ക് നേടാം, ഒരു ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് കുറയും. ആകെയുള്ള 120 ചോദ്യങ്ങളില്‍ 24 ശരിയും 96 തെറ്റും എഴുതിയാല്‍ ഒരു കുട്ടിക്ക് ലഭിക്കുന്നത് (24*4-96=0) പൂജ്യം മാര്‍ക്ക് ആയിരിക്കും. എന്നുവച്ചാല്‍ 120 ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതുന്ന ഒരു വിദ്യാര്‍ഥി തൊണ്ണൂറ്റിയാറിലേറെ ചോദ്യങ്ങള്‍ക്കം ഉത്തരം തെറ്റുമ്പോഴാണ് നെഗറ്റീവ് മാര്‍ക്കിലേക്ക് പോകുന്നത് എന്നര്‍ഥം.
ഇനി അങ്ങനെ നെഗറ്റീവ് ആയാലും പ്രശ്‌നമില്ലെന്നു വന്നാല്‍ കുട്ടികള്‍ വെറുതെ എല്ലാ ചോദ്യങ്ങള്‍ക്കും കറക്കി കുത്തി ഉത്തരം കുറിച്ചിട്ടു പോകും. അതിനവരെ എന്തിന് പ്രേരിപ്പിക്കണം? നെഗറ്റീവ് മാര്‍ക്കിന്റെ ഉദ്ദേശ്യം, അറിയാവുന്ന ഉത്തരം മാത്രം എഴുതുവാന്‍ കുട്ടികളെ പ്രേരിപ്പിക, അഥവാ കറക്കി കുത്തി എഴുതുന്നത് നിരുല്‍സാഹപ്പെടുത്തുക എന്നതാണ്. ഒരു കുട്ടി അറിയാവുന്ന ചോദ്യങ്ങള്‍ മാത്രം ഉത്തരം എഴുതുന്ന സാഹചര്യം നോക്കുക. 120 ചോദ്യങ്ങളില്‍ കേവലം 3 ചോദ്യങ്ങള്‍ ശരി ഉത്തരം എഴുതിയാല്‍ ഒരു കുട്ടിക്ക് പന്ത്രണ്ടു (3*4 = 12) മാര്‍ക്ക് ലഭിക്കും. ഇനി അഞ്ചു ചോദ്യം എഴുതി മൂന്നെണ്ണം ശരി ആക്കിയാലും മിനിമം വേണ്ട പത്തു മാര്‍ക്ക് ലഭിക്കും. (മൂന്നു ശരി ഉത്തരത്തിന് 12, രണ്ടു തെറ്റിന് -2, ആകെ 12-2=10).
അറിയാന്‍ വയ്യാത്ത ചോദ്യം എഴുതാതെ 120 ചോദ്യങ്ങളില്‍ നിന്നായി കേവലം മൂന്നു ശരി ഉത്തരം എഴുതാന്‍ കഴിയാത്തവരാണ് ഫലത്തില്‍ നെഗറ്റീവ് മാര്‍ നേടുന്നത്. (പരീക്ഷ വിജയിക്കാനുള്ള കുറഞ്ഞ മാര്‍ക്ക് 35 % എന്നത്, മിനിമം 10 % എന്ന് മാറിയപ്പോള്‍ തന്നെ അതു കടന്നു വന്നവരുടെ നിലവാരം ഊഹിച്ച് ഞെട്ടിയവര്‍ അതു വീണ്ടും പൂജ്യവും പിന്നിട്ട് നെഗറ്റീവ് മാര്‍ക്കിന്റെ കാണാക്കായങ്ങള്‍ തേടുമ്പോള്‍ ഇക്കൂട്ടരെങ്ങിനെയാണ് എന്‍ജിനീയറിങ് വിഷയങ്ങള്‍ സ്വായത്തമാക്കുകയെന്നൊന്നും ചിന്തിച്ചു പോകരുത്!) ഈ പശ്‌ചാത്തലം മനസിലാക്കിയിട്ടു വേണം നെഗറ്റീവ് മാര്‍ക്ക് നേടിയവര്‍ക്ക് പ്രവേശന അര്‍ഹത നല്‍കയാണോ അതോ പ്രവേശന പരീക്ഷാ ഘടന ഉടച്ചു വാര്‍ക്കുകയാണോ അഭികാമ്യം എന്നു ചിന്തിക്കേണ്ടത്.
എന്‍ട്രന്‍സ് പരീക്ഷക്ക് നെഗറ്റീവ് മാര്‍ക്ക് നേടിയവരും എന്‍ജിനിയറിങ് പ്രവേശനത്തിന് അര്‍ഹരാണെന്ന പരിതാപകരമായ അവസ്‌ഥക്ക്‌പരിഹാരം കാണാന്‍ എന്‍ട്രന്‍സ് പരീക്ഷാ ഘടന ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ പരിശോധിക്കണം. ഒന്നാമതായി നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷ അതികഠിനമാണെന്നതു കൊണ്ടാണോ ഒട്ടേറെ കുട്ടികള്‍ നെഗറ്റീവ് മാര്‍ക്ക് നേടാനിടയാകുന്നത്?. രണ്ടാമതായി എന്‍ട്രന്‍സ് പരീക്ഷ ഏര്‍പ്പെടുത്തുമ്പോഴുള്ളതില്‍ നിന്നും മാറിയ സാഹചര്യങ്ങളില്‍ (സീറ്റുകളുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്നത്തേയും ഇന്നത്തേയും അന്തരം) എന്‍ട്രന്‍സിന്റെ പ്രസക്‌തി എന്ത്, അഥവാ എന്‍ട്രന്‍സിന്റെ ഘടന ഏതുവിധമാകുന്നതാണ് അനുയോജ്യം? മൂന്നാമതായി, നെഗറ്റീവ് മാര്‍ക്ക് നേടുന്നവരും പ്രവേശനത്തിന് അര്‍ഹരാണ് എന്ന അവസ്‌ഥയേക്കാള്‍ മികച്ച രീതിയില്‍ പ്രവേശന അര്‍ഹത നിര്‍ണയിക്കാന്‍ ഏതു രീതിയിലാണ് കഴിയുക?
എന്‍ട്രന്‍സ് പരീക്ഷക്ക് പ്ലസ് ടു തലത്തിലെ വിദ്യാര്‍ഥിയുടെ കഴിവിലും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഒട്ടനവധി ഉള്‍പ്പെടുത്തുന്നതാണ് ഒട്ടേറെ വിദ്യാര്‍ഥികളെ നെഗറ്റീവ് മാര്‍ക്കിലേക്ക് തള്ളിയിടുന്നതെങ്കില്‍ അതു പരിശോധിക്കപ്പേടേണ്ടതു തന്നെയാണ്. അശാസ്‌ത്രീയമായ രീതിയില്‍ പരീക്ഷിക്കപ്പെട്ടാല്‍ യഥാര്‍ഥ വിജയികളെ കണ്ടെത്താനാകില്ല എന്നതുകൊണ്ടു കൂടിയാണ് ഇത്തരം മാറ്റം ആവശ്യമാകുന്നത്. നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷ അതികഠിനമാകുന്നതു കൊണ്ടാണ് ഒട്ടേറെ കുട്ടികള്‍ നെഗറ്റീവ് മാര്‍ക്ക് നേടാനിടയാകുന്നത് എങ്കില്‍ 15-20% ലളിതമായ ചോദ്യങ്ങള്‍ പരീക്ഷക്ക് ഉള്‍പ്പെടുത്തുവെന്ന് ഉറപ്പുവരുത്തണം.
ഒരു കോഴ്‌സിനുള്ള സീറ്റിനേക്കാളേറെ ആവശ്യക്കാര്‍ ഉണ്ടാവുമ്പോഴാണ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ അത്യാവശ്യമാകുന്നത്. എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വച്ചത് അപേക്ഷകര്‍ ഒട്ടേറെയും സീറ്റ് തുലോം കുറവുമായിരുന്ന കാലഘട്ടത്തിലാണ്.
എന്‍ട്രന്‍സ് പരീക്ഷക്ക് പ്ലസ് ടു തലത്തിലെ വിദ്യാര്‍ഥിയുടെ കഴിവിലും വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഒട്ടനവധി ഉള്‍പ്പെടുത്തുന്നതാണ് ഒട്ടേറെ വിദ്യാര്‍ഥികളെ നെഗറ്റീവ് മാര്‍ക്കിലേക്ക് തള്ളിയിടുന്നതെങ്കില്‍ അതു പരിശോധിക്കപ്പേടേണ്ടതു തന്നെയാണ്. അശാസ്‌ത്രീയമായ രീതിയില്‍ പരീക്ഷിക്കപ്പെട്ടാല്‍ യഥാര്‍ഥ വിജയികളെ കണ്ടെത്താനാകില്ല എന്നതുകൊണ്ടു കൂടിയാണ് ഇത്തരം മാറ്റം ആവശ്യമാകുന്നത്. നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷ അതികഠിനമാകുന്നതു കൊണ്ടാണ് ഒട്ടേറെ കുട്ടികള്‍ നെഗറ്റീവ് മാര്‍ക്ക് നേടാനിടയാകുന്നത് എങ്കില്‍ 15-20% ലളിതമായ ചോദ്യങ്ങള്‍ പരീക്ഷക്ക് ഉള്‍പ്പെടുത്തുവെന്ന് ഉറപ്പുവരുത്തണം.
ഒരു കോഴ്‌സിനുള്ള സീറ്റിനേക്കാളേറെ ആവശ്യക്കാര്‍ ഉണ്ടാവുമ്പോഴാണ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ അത്യാവശ്യമാകുന്നത്. എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ വച്ചത് അപേക്ഷകര്‍ ഒട്ടേറെയും സീറ്റ് തുലോം കുറവുമായിരുന്ന കാലഘട്ടത്തിലാണ്.
ഇന്നിപ്പോള്‍ എന്‍ജിനിയറിങിന് ആകെയുള്ള സീറ്റിലും കുറവുമാത്രം ആവശ്യക്കാര്‍ ഉള്ളപ്പോള്‍ എന്‍ട്രന്‍സിന്റെ പ്രസക്‌തി നഷ്‌ടമായിരിക്കുന്നു. വിവിധ പരീക്ഷകള്‍ കഴിഞ്ഞെത്തുന്നവരുടെ ബുദ്ധി വൈഭവം ഏകീകൃത രീതിയില്‍ പരിശോധിക്കുക എന്നതുമാത്രമാണ് എന്‍ട്രന്‍സ് പരീക്ഷ വരുന്നതിന് അവശേഷിക്കുന്ന ഏക സാധൂകരണം. അപേക്ഷകരേക്കാള്‍ അധികം സീറ്റുകള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ എന്‍ട്രന്‍സ് പരീക്ഷയിലും മാറ്റങ്ങളാലോചിക്കേണ്ടിയിരിക്കുന്നു. രണ്ടു തരം എന്‍ട്രന്‍സ് പരീക്ഷ നടത്തുകയാണ് ഇന്നത്തെ അവസ്‌ഥക്കു പരിഹാരം. ഒന്നാമത്തെ എന്‍ട്രന്‍സ് മിടുക്കരായ പിള്ളേരെ റാങ്ക് ചെയ്യുന്നതു ലക്ഷ്യം വച്ചുള്ളതാവണം. കൂടുതല്‍ ആവശ്യക്കാരുള്ള വിഷയങ്ങിളുടെ പ്രവേശനത്തിള്ള റാങ്ക് ലിസ്‌റ്റിലേ പരിഗണിക്കപ്പേടേണ്ടവര്‍ മാത്രം ഈ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ നിര്‍ബന്ധിക്കപ്പെടേണ്ടതുള്ളൂ.
നിലവിലെ എന്‍ട്രന്‍സ് പരീക്ഷയുടെ മാതൃകയില്‍ നെഗറ്റീവ് മാര്‍ക്കോടു കൂടിതന്നെ ഈ എന്‍ട്രന്‍സ് പരീക്ഷ നടത്താം. ഈ എന്‍ട്രന്‍സിനും 10% ലളിത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തണം. കേവലം പ്രവേശന അര്‍ഹത നിര്‍ണയിക്കുന്നതിനു വേണ്ടിയുള്ളതാകണം രണ്ടാമത്തെ എന്‍ട്രന്‍സ് പരീക്ഷ. മിടുക്കരായ കുട്ടികള്‍ക്കായുള്ള ആദ്യത്തെ എന്‍ട്രന്‍സ് പരീക്ഷ എഴുതാത്ത എന്‍ജിനീയറിങ് പ്രവേശനം കാംക്ഷിക്കുന്ന എല്ലാവരും ഈ പരീക്ഷ എഴുതാന്‍ നിഷ്‌കര്‍ഷിക്കണം. വളരെ നിസാര ചോദ്യങ്ങളടങ്ങിയതാവണം രണ്ടാമത്തെ എന്‍ട്രന്‍സ് പരീക്ഷ.
ശരി ഉത്തരം തെരെഞ്ഞെടുത്തെഴുതുന്ന ചോദ്യ രീതിയില്‍ ആര്‍ക്കും കറക്കി കുത്തി ഉത്തരം എഴുതാം എന്നു വന്നപ്പോള്‍ യഥാര്‍ഥ വിജയികളെ കണ്ടെത്താന്‍ വയ്യാതായി. ഉത്തരം തെറ്റി എഴുതുന്നതിന് നെഗറ്റീവ് മാര്‍ക്ക് എന്ന ആശയം ഇതിന് പ്രതിവിധിയായി അവതരിച്ചതാണ്. പക്ഷേ നെഗറ്റീവ് മാര്‍ക്കിനെ ചങ്കൂറ്റത്തോടെ എതിരിടാന്‍ പുതുതലമുറ തീമാനിച്ചപ്പോള്‍ നെഗറ്റീവ് മാര്‍ക്കിന്റെ ചാകര! കാര്യങ്ങള്‍ ഈ സ്‌ഥിതി ആയനിലക്ക് ലളിതമായ ചോദ്യങ്ങള്‍ മാത്രമടങ്ങിയ ഒറ്റവാക്കില്‍ ഉത്തരമെഴുതുന്ന പരീക്ഷ പുനരവതരിപ്പിക്കുന്നതും പരിഗണിക്കാവുന്നതാണ്.
തെരെഞ്ഞെടുത്തെഴുതാനുള്ള ചോദ്യങ്ങള്‍ (ഒബ്‌ജക്‌റ്റീവ് ടൈപ്) ഒഴിവാക്കി പകരം ഒറ്റവാക്കില്‍ ഉത്തരമെഴുതാനുള്ള ലളിതമായ ചോദ്യങ്ങള്‍ നല്‍കണം. നെഗറ്റീവ് മാര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യാം. ഈ പരീക്ഷയില്‍ മിനിമം 10 മാര്‍ക്കെങ്കിലും നേടിയവരെ മാത്രമെ എന്‍ജിനിയറിങിന് പ്രവേശിപ്പിക്കുള്ളൂ എന്ന നിബന്ധന വയ്‌ക്കണം. പലവര്‍ഷവും ഒട്ടേറെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതിനെ തുടര്‍ന്ന് കുട്ടികളെ പ്രവേശിപ്പിക്കാന്‍ വേറെ പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യം സ്വാശ്രയ മാനേജ്‌മെന്റുകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുണ്ടണ്ട്. എന്നാല്‍ അവടെ ഉദ്ദേശശുദ്ധി സംശയം ജനിപ്പിക്കുന്നതായതിനാല്‍ സര്‍ക്കാര്‍ അതിനനുമതി നല്‍കിയിട്ടില്ല. പക്ഷേ, പ്രവേശന റാങ്ക് നിര്‍ണയിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നടത്തുന്ന മത്സര പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് നേടിയവരും പ്രവേശനത്തിന് അര്‍ഹരെന്ന സ്‌ഥിതി ഉത്തിരിയുമ്പോള്‍ പ്രധാന റാങ്ക് നിശ്‌ചയിക്കുന്നതിനും പ്രവേശന അര്‍ഹത തീരുമാനിക്കുന്നതിനും രണ്ടു പരീക്ഷ തന്നെയാണ് അതിലും ഭേദം എന്നു പറയേണ്ടി വരും.
നിലവിലെ എന്‍ട്രന്‍സിന്റെ രീതിയില്‍ നടത്തുന്ന ആദ്യ പരീക്ഷയില്‍ നിന്ന് സര്‍ക്കാര്‍ കോളേജുകളിലേയും സ്വാശ്രയ മാനേജ്‌മെന്റു കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലെ പ്രവേശനം നടത്തണം. പ്രവേശന അര്‍ഹത നിര്‍ണയിക്കാന്‍ നടത്തുന്ന രണ്ടാമത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ നിഷ്‌കര്‍ഷിത മിനിമം മാര്‍ക്ക് നേടിയവരില്‍ നിന്നും സ്വാശ്രയ മാനേജെമെന്റു കോളജുകളിലെ മാനേജ്‌മെന്റു സീറ്റുകളിലേക്കും, സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളേജുകളിലെയും മെറിറ്റ് / സംവരണ സീറ്റുകളിലേതെങ്കിലും പ്രധാന റാങ്ക് ലിസ്‌റ്റില്‍ നിന്ന് നികത്തപ്പെടാതെ കിടപ്പുണ്ടെങ്കില്‍ അതിലേക്കും പ്രവേശനം നടത്തണം.
പ്രവേശന അര്‍ഹത നിര്‍ണയിക്കുന്നതിനു വേണ്ടിമാത്രം നടത്തുന്ന രണ്ടാമത്തെ എന്‍ട്രന്‍സ് പരീക്ഷയില്‍ മിനിമം പത്തു മാര്‍ക്ക് നേടിയവരുടെ പ്ലസ് ടു മാര്‍ക്ക് പ്രവേശനറാങ്കിങ്ങിന് മാനദണ്ഡമാക്കാം. (നിലവില്‍ പ്രവേശന പരീക്ഷക്ക് നെഗറ്റീവ് മാര്‍ നേടുന്നവരെ തെരെഞ്ഞെടുമ്പോള്‍ അവടെ പ്ലസ് ടു മാര്‍ക്ക് തന്നെയാണ് പ്രവേശനത്തിന് മുഖ്യ മാനദണ്ഡമാക്കുന്നത്). എന്തു തന്നെ ആയാലും, നിലവിലെ ആവശ്യകതയും ലഭ്യതയും അടിസ്‌ഥാനമാക്കി അതിനുപയുക്‌തമാകുന്ന പ്രവേശന മാനദണ്ഡം നിശ്‌ചയിക്കുകതന്നെയാണ് ഒരു കോഴ്‌സ് അഡ്‌മിഷന്റെ പ്രവേശന പരീക്ഷയില്‍ പൂജ്യത്തിലും താഴെ മാര്‍ക്ക് നേടിയാലും പ്രവേശനം ഉറപ്പെന്ന രീതിയില്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നതിലും അഭികാമ്യം. അത്തരമൊരു ലക്ഷ്യം മുന്‍നിര്‍ത്തി എന്‍ട്രന്‍സ് പരീക്ഷാ ഘടന ഉടച്ചുവാര്‍ക്കുവാന്‍ ഇനിയും അമാന്തിക്കേണ്ടതുണ്ടോ?
- See more at: http://www.mangalam.com/opinion/268097#sthash.CaNLaYIi.dpuf
No comments:
Post a Comment