പുതുനിരയുടെ കരുത്തുമായി
Posted on: 14-Mar-2014 10:45 AM
തിരു: സമരപാരമ്പര്യത്തിന്റെ കരുത്തും ജനകീയ പ്രവര്‍ത്തനങ്ങളുടെ
അനുഭവസാക്ഷ്യവുമായി അഞ്ചു സ്വതന്ത്രരുള്‍പ്പെടെ 15 സിപിഐ എം
സ്ഥാനാര്‍ഥികള്‍ പോര്‍മുഖത്ത്. നാല് സിറ്റിംഗ് എംപിമാരും രണ്ട് വനിതകളും
ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥിപ്പട്ടിക സിപിഐ എം സംസ്ഥാന കമ്മറ്റി
പുറത്തിറക്കി.
സ്ഥാനാര്‍ഥികള്‍: കാസര്‍കോട്- പി കരുണാകരന്‍, കണ്ണൂര്‍- പി കെ ശ്രീമതി, വടകര- എ എന്‍ ഷംസീര്‍, കോഴിക്കോട്- എ വിജയരാഘവന്‍, മലപ്പുറം- പി കെ സൈനബ, പാലക്കാട്- എം ബി രാജേഷ്, ആലത്തൂര്‍- പി കെ ബിജു, ആലപ്പുഴ-സി ബി ചന്ദ്രബാബു, കൊല്ലം- എം എ ബേബി, ആറ്റിങ്ങല്‍- എ സമ്പത്ത്. സ്വതന്ത്രര്‍: പൊന്നാനി-വി അബ്ദുള്‍റഹ്മാന്‍, ചാലക്കുടി- ഇന്നസെന്റ്, എറണാകുളം- ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പത്തനംതിട്ട- പീലിപ്പോസ് തോമസ്, ഇടുക്കി- ജോയ് സ് ജോര്‍ജ്.
സുദീര്‍ഘമായ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്തുള്ളവരും പുതുമുഖങ്ങളുമടങ്ങുന്ന സ്ഥാനാര്‍ഥിനിരയില്‍ ശക്തരായ രണ്ട് വനിതാ നേതാക്കളുമുണ്ട്. എം എ ബേബി, പി കെ ശ്രീമതി, പി കെ സൈനബ, സി ബി ചന്ദ്രബാബു, എ എന്‍ ഷംസീര്‍, വി അബ്ദുള്‍റഹ്മാന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഇന്നസെന്റ്, ജോയ്സ് ജോര്‍ജ്, പീലിപ്പോസ് തോമസ് എന്നിവര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖമാണ്.
ലോക് സഭയിലേക്ക് ആദ്യമാണ് മത്സരിക്കുന്നതെങ്കിലും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി രാജ്യസഭാംഗമെന്ന നിലയില്‍ 1986 മുതല്‍ 1998 വരെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു.
സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവനും രാജ്യസഭാംഗമായി മികവ് തെളിയിച്ചിട്ടുണ്ട്. 1998 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം 1989ല്‍ പാലക്കാട്ടുനിന്ന് ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരന്‍ 2004 മുതല്‍ കാസര്‍കോടിനെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്നു. നിലവില്‍ ലോക് സഭയിലെ സിപിഐ എം ഉപനേതാവാണ്.
കേന്ദ്രകമ്മിറ്റി അംഗമായ പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷറര്‍കൂടിയാണ്. സംസ്ഥാന ആരോഗ്യമന്ത്രിയെന്ന നിലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചു.
മലപ്പുറത്ത് മത്സരിക്കുന്ന പി കെ സൈനബ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം ബി രാജേഷ് പാലക്കാട് സിറ്റിംഗ് എംപിയാണ്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ പി കെ ബിജു ആലത്തൂരിനെ ലോക് സഭയില്‍ പ്രതിനിധാനംചെയ്യുന്നു.
സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവാണ് ആലപ്പുഴയില്‍നിന്ന് ജനവിധി തേടുന്നത്.
വടകരയില്‍ മത്സരിക്കുന്ന എ എന്‍ ഷംസീര്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ എ സമ്പത്ത് ആറ്റിങ്ങല്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്നു. 1996ല്‍ പതിനൊന്നാം ലോക്സഭയിലേക്ക് ചിറയിന്‍കീഴില്‍നിന്ന് ജയിച്ചു.
കോണ്‍ഗ്രസിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പൊന്നാനിയിലെ വി അബ്ദുള്‍റഹ്മാന്‍, പത്തനംതിട്ടയിലെ പീലിപ്പോസ് തോമസ്, ഇടുക്കിയിലെ ജോയ് സ് ജോര്‍ജ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ഥികളായി രംഗത്തെത്തിയത് ഇടതുപക്ഷത്തിന് കരുത്തുപകരുന്നു
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസുകാരന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് എറണാകുളത്ത് സിപിഐ എം സ്വതന്ത്രനായി മത്സരിക്കുന്നത്.
മലയാളികളുടെ അഭിമാന താരമായ നടന്‍ ഇന്നസെന്റ് സ്വന്തം തട്ടകംകൂടിയായ ചാലക്കുടിയില്‍ സിപിഐ എം സ്വതന്ത്രനാണ്.
സിപിഐയുടെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം- ബെന്നറ്റ് എബ്രഹാം, മാവേലിക്കര-ചെങ്ങറ സുരേന്ദ്രന്‍, തൃശൂര്‍- സി എന്‍ ജയദേവന്‍, വയനാട്- സത്യന്‍ മൊകേരി. കോട്ടയത്തെ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

1 comment:
കൊച്ചു പാര്ട്ടിികളുടെ സ്ഥാനാര്ത്ഥിങകള്ക്കുക നിങ്ങള്‍ ചെയ്യുന്ന വോട്ടുകള്‍ പാഴായിപ്പോകുമെന്നു ആശങ്കപ്പെടുന്നുണ്ടോ?
ദയവു ചെയ്തു ഈ ലി`ങ്കില്‍ ക്ലിക്കു ചെയ്യുക. രസകരമായ ഒരു ആനിമേഷന്‍ കാണാം.-- http://3.bp.blogspot.com/-bN7zQAm6VxA/U0LDnVoZSFI/AAAAAAAAAAY/2paXHZelHeQ/s1600/small_party_good_policy.gif
Post a Comment