വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 29, 2014

സോഷ്യല്‍ മീഡിയയില്‍ വെളിച്ചപ്പാടുകള്‍

സോഷ്യല്‍ മീഡിയയില്‍ വെളിച്ചപ്പാടുകള്‍ 

 ടാജ് മാത്യു

  മലയാള മനോരമ, 29-3-2014

ന്യൂയോര്‍ക്ക് . വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന അവസ്ഥയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സൃഷ്ടിക്കുന്നതെന്ന് മലയാള മനോരമ സീനിയര്‍ ഓണ്‍ലൈന്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനത്തെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതയുപയോഗിച്ച് ചെറുതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യ പ്രസ്ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് പത്രങ്ങള്‍ ഓണ്‍ലൈനിലേക്കു മാറുമ്പോള്‍ എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും എന്തും എഴുതി വിടാമെന്ന അവസ്ഥയാണ് ഇലക്ട്രോണിക് മാധ്യമരംഗത്തിന്റെ ഏറ്റവും വലിയ ദോഷം. ന്യൂജനറേഷന്‍ എന്നൊക്കെ ഇതിനെ വിളിക്കാമെങ്കിലും സം ഭവങ്ങളുടെ നിജസ്ഥതി എന്താണെന്ന് അറിയാന്‍ വായനക്കാര്‍ ബുദ്ധിമുട്ടുന്നു. മിന്നിമറയുന്ന വിവരങ്ങളില്‍ പലതും സത്യമല്ലാത്ത അവസ്ഥ. ഇല്ലാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുക ഇലക്ട്രോണിക് ജേര്‍ണലിസത്തിന്റെ പരാജയമാണ്. എന്തൊക്കെ കണ്ടാലും കേട്ടാലും സത്യാവസ്ഥ തേടി അവസാനം പത്രങ്ങളിലേക്കും അവയുടെ വെബ്സൈറ്റുകളിലേക്കും വായനക്കാരന്‍ എത്തുന്നത് ഇതുകൊണ്ടു തന്നെയാണ്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള പത്രങ്ങള്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സത്യാവസ്ഥ അന്വേഷിച്ച് അവതരിപ്പിക്കുകയാണ് പത്രങ്ങളുടെ രീതി. അതിനവര്‍ക്ക് ഒരു ദിവസം സമയവുമുണ്ട ്. ഓരോ എഡിഷന്റയും ഡെഡ്ലൈന്‍ വരെ റിപ്പോര്‍ട്ടര്‍ക്ക് നിജസ്ഥിതി അറിയാനുളള സമയം കിട്ടുന്നു. എന്നാല്‍ വെബ് ജേര്‍ണലിസത്തില്‍ ഓരോ നിമിഷവും ഡെഡ്ലൈനാണ്. മത്സരം നിറഞ്ഞ മേഖലയായതിനാല്‍  ചില മാധ്യമങ്ങളെങ്കിലും വേണ്ട രീതിയില്‍ പരിശോധിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കാറുണ്ട്.
സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്നുമിന്നും ഒന്നു തന്നെയാണ്. അഞ്ച് ഡ ബ്ളിയു, ഒരു എച്ച് എന്ന ഫ്രെയിംവര്‍ക്കിലാണ് ഓരോ വാര്‍ത്തയും പൂര്‍ണതയിലെത്തു ന്നത്. അത് പത്രങ്ങളായാലും ടി.വിയായാലും വെബ്സൈറ്റ് ജേര്‍ണലിസമായാലും. അ ഞ്ച് ഡബ്ളയു എന്നാല്‍ വാട്ട്, ഹൂ, വെന്‍, വേര്‍, വൈ എന്നത്. എന്തെങ്കിലും സംഭവം നടന്നാല്‍ പത്രപ്രവര്‍ത്തകര്‍ ഈ ആറ് ചോദ്യങ്ങളുടെ ഉത്തരമാണ് തേടുന്നത്. എന്ത് (വാ ട്ട്) ആര് (ഹൂ), എപ്പോള്‍ (വെന്‍), എവിടെ (വേര്‍), എന്തിനു വേണ്ട ി (വൈ). അതിനൊപ്പം എങ്ങനെ (ഹൌ) എന്ന ചോദ്യവും. ഈ ആറ് ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കു മ്പോള്‍ അതു വാര്‍ത്തയായി. പത്രങ്ങളിലും ടെലിവിഷനിലും വെബ്സൈറ്റിലും പ്രവര്‍ത്തി ക്കുന്നവര്‍ ഈ തത്വം തന്നെ പിന്തുടരുന്നു. അതുപോലെ തന്നെ വാര്‍ത്ത എഴുതുമ്പോഴു ളള ഇന്‍വേര്‍റ്റഡ് പിരമിഡ് സ്റ്റൈല്‍. എന്നുവച്ചാല്‍ ഒരു പിരമിഡിനെ തിരിച്ചിടുക എന്ന് ഊഹിക്കുക. വീതി കൂടിയ ഭാഗങ്ങള്‍ അപ്പോള്‍ മുകളിലും കൂര്‍ത്ത ഭാഗങ്ങള്‍ താഴെയും വരുന്നു. വാര്‍ത്ത എഴുതുന്നത് ഈ രീതിയിലാണ്. ഏറ്റവും പ്രധാന വിവരങ്ങള്‍ ആദ്യം. അതിനു താഴേക്ക് പ്രാധാന്യമൊപ്പിച്ചുളള വിവരങ്ങള്‍. ഏറ്റവും പ്രാധാന്യം കുറഞ്ഞകാ ര്യം അവസാനം വരുന്നു. തിരിച്ചിട്ട പിരമിഡിന്റെ കൂര്‍ത്തഭാഗം പോലെ ചെറിയ കാര്യം മാത്രം.
തോന്നുന്നത് എഴുതി വിടുന്ന സോഷ്യല്‍ ദുരന്തത്തെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് സന്തോഷ് ഓര്‍മ്മിപ്പിച്ചു. എന്തും ആര്‍ക്കും എഴുതാം എന്നതിനെ നിയമപരമായി തടയിടാന്‍ ഗവണ്‍മെന്റ്നിയമങ്ങളിലൂടെയേ സാധിക്കൂ. ജനാധിപത്യ സംവിധാനത്തില്‍ അതെളുപ്പവുമല്ല.എന്നാല്‍  വ്യക്തി സ്വാ തന്ത്യ്രത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തുന്ന ചൈനയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളി ലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ സോഷ്യല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും വിവരങ്ങളും പിന്തുടരുന്ന സമൂഹത്തിന് തെറ്റായ വിവരങ്ങള്‍ക്കെതിരേ പ്രതികരിക്കാം.
പലതരത്തിലുളള വാര്‍ത്തകള്‍ പലയിടത്തും കാണുമ്പോഴാണ് മനോരമ പോലുളള ബ്രാന്‍ഡിന് പ്രസക്തി. സത്യം അറിയാന്‍ ഒടുവില്‍ വായനക്കാര്‍ അവിടെയെത്തുന്നു. ബ്രാന്‍ഡ് നേടിയെടുത്ത വിശ്വാസ്യത തന്നെയാണ് ശക്തി.   ഇലക്ട്രോണിക് ആണെങ്കിലും ടി.വിയും ഓണ്‍ലൈനും ഒന്നുപോലെ എന്നു പറയാനാ വില്ല. റിലാക്സിംഗ് നല്‍കുന്ന സിറ്റ് ബാക്ക് ആണ് ടിവിയുടെ സ്വഭാവം. എന്നാല്‍ വെബ് സൈറ്റില്‍ പരതുന്നവര്‍ സിറ്റിങ് ഫോര്‍വേര്‍ഡാണ്. അതുകൊണ്ടു തന്നെ ഒരോന്നിലെയും വിഭവങ്ങളുടെ സ്വാഭവത്തിനും വ്യത്യാസമുണ്ട ്. ഓണ്‍ലൈനിനായി സിറ്റ് ഫോര്‍വേര്‍ഡ് സ്വാഭവമുളള ഇന്റര്‍വ്യൂവും മറ്റും മനോരമ ഓണ്‍ലൈന്‍ നിര്‍മ്മിച്ചിട്ടുണ്ട ്. ടി.വിയില്‍ കാ ണുന്ന ഇന്റര്‍വ്യൂവുമായി അതിന് വ്യത്യാസമുണ്ട ്. വിദേശ രാജ്യങ്ങളിലാണ് മനോരമ ഓണ്‍ലൈനിന് ഏറെ ഉപഭോക്താക്കളുളളത്. അ മേരിക്കയിലാണ് ഏറ്റവും കൂടുതല്‍. ഗള്‍ഫ്, യൂറോപ്പ്, ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വായനക്കാരുണ്ട്.
പങ്കെടുത്തവര്‍ സജീവമായി ചര്‍ച്ച ചെയ്ത സെമിനാര്‍ ഏറെ വ്യത്യസ്തമായിരുന്നു. ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യുവായിരുന്നു മോഡറേറ്റര്‍. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി, സെക്രട്ടറി സണ്ണി പൌലോസ്, ട്രഷറര്‍ ജെ. മാത്യൂ സ്, ഡോ. സാറാ ഈശോ (ജനനി), ജോസ് കാടാപുറം (കൈരളി ടി.വി), സജി എബ്ര ഹാം (കേരള ഭൂഷണം), മനോഹര്‍ തോമസ്, സണ്ണി പൌലോസ് (ജനനി), ജോര്‍ജ് എ ബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, ജോര്‍ജ് പാടിയേടത്ത്, സിബി ഡേവിഡ്, സന്തോഷ് പാ ല, കളത്തില്‍ വര്‍ഗീസ്, യു.എ നസീര്‍, പ്രിന്‍സ് മര്‍ക്കോസ്, ഡോ.എന്‍.പി ഷീല, രാജു തോമസ്, ജോസ് ചെരിപുറം, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Friday, March 14, 2014

സി.പി.ഐ.എം സ്ഥാനാർത്ഥികൾ

പുതുനിരയുടെ കരുത്തുമായി
Posted on: 14-Mar-2014 10:45 AM
തിരു: സമരപാരമ്പര്യത്തിന്റെ കരുത്തും ജനകീയ പ്രവര്‍ത്തനങ്ങളുടെ അനുഭവസാക്ഷ്യവുമായി അഞ്ചു സ്വതന്ത്രരുള്‍പ്പെടെ 15 സിപിഐ എം സ്ഥാനാര്‍ഥികള്‍ പോര്‍മുഖത്ത്. നാല് സിറ്റിംഗ് എംപിമാരും രണ്ട് വനിതകളും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥിപ്പട്ടിക സിപിഐ എം സംസ്ഥാന കമ്മറ്റി പുറത്തിറക്കി.
 
സ്ഥാനാര്‍ഥികള്‍: കാസര്‍കോട്- പി കരുണാകരന്‍, കണ്ണൂര്‍- പി കെ ശ്രീമതി, വടകര- എ എന്‍ ഷംസീര്‍, കോഴിക്കോട്- എ വിജയരാഘവന്‍, മലപ്പുറം- പി കെ സൈനബ, പാലക്കാട്- എം ബി രാജേഷ്, ആലത്തൂര്‍- പി കെ ബിജു, ആലപ്പുഴ-സി ബി ചന്ദ്രബാബു, കൊല്ലം- എം എ ബേബി, ആറ്റിങ്ങല്‍- എ സമ്പത്ത്. സ്വതന്ത്രര്‍: പൊന്നാനി-വി അബ്ദുള്‍റഹ്മാന്‍, ചാലക്കുടി- ഇന്നസെന്റ്, എറണാകുളം- ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പത്തനംതിട്ട- പീലിപ്പോസ് തോമസ്, ഇടുക്കി- ജോയ് സ് ജോര്‍ജ്.

സുദീര്‍ഘമായ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്തുള്ളവരും പുതുമുഖങ്ങളുമടങ്ങുന്ന സ്ഥാനാര്‍ഥിനിരയില്‍ ശക്തരായ രണ്ട് വനിതാ നേതാക്കളുമുണ്ട്. എം എ ബേബി, പി കെ ശ്രീമതി, പി കെ സൈനബ, സി ബി ചന്ദ്രബാബു, എ എന്‍ ഷംസീര്‍, വി അബ്ദുള്‍റഹ്മാന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഇന്നസെന്റ്, ജോയ്സ് ജോര്‍ജ്, പീലിപ്പോസ് തോമസ് എന്നിവര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖമാണ്.

ലോക് സഭയിലേക്ക് ആദ്യമാണ് മത്സരിക്കുന്നതെങ്കിലും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി രാജ്യസഭാംഗമെന്ന നിലയില്‍ 1986 മുതല്‍ 1998 വരെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു.

സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവനും രാജ്യസഭാംഗമായി മികവ് തെളിയിച്ചിട്ടുണ്ട്. 1998 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം 1989ല്‍ പാലക്കാട്ടുനിന്ന് ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരന്‍ 2004 മുതല്‍ കാസര്‍കോടിനെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്നു. നിലവില്‍ ലോക് സഭയിലെ സിപിഐ എം ഉപനേതാവാണ്.

കേന്ദ്രകമ്മിറ്റി അംഗമായ പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷറര്‍കൂടിയാണ്. സംസ്ഥാന ആരോഗ്യമന്ത്രിയെന്ന നിലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചു.

മലപ്പുറത്ത് മത്സരിക്കുന്ന പി കെ സൈനബ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം ബി രാജേഷ് പാലക്കാട് സിറ്റിംഗ് എംപിയാണ്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ പി കെ ബിജു ആലത്തൂരിനെ ലോക് സഭയില്‍ പ്രതിനിധാനംചെയ്യുന്നു.

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവാണ് ആലപ്പുഴയില്‍നിന്ന് ജനവിധി തേടുന്നത്.

വടകരയില്‍ മത്സരിക്കുന്ന എ എന്‍ ഷംസീര്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ എ സമ്പത്ത് ആറ്റിങ്ങല്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്നു. 1996ല്‍ പതിനൊന്നാം ലോക്സഭയിലേക്ക് ചിറയിന്‍കീഴില്‍നിന്ന് ജയിച്ചു.

കോണ്‍ഗ്രസിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പൊന്നാനിയിലെ വി അബ്ദുള്‍റഹ്മാന്‍, പത്തനംതിട്ടയിലെ പീലിപ്പോസ് തോമസ്, ഇടുക്കിയിലെ ജോയ് സ് ജോര്‍ജ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ഥികളായി രംഗത്തെത്തിയത് ഇടതുപക്ഷത്തിന് കരുത്തുപകരുന്നു

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസുകാരന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് എറണാകുളത്ത് സിപിഐ എം സ്വതന്ത്രനായി മത്സരിക്കുന്നത്.

മലയാളികളുടെ അഭിമാന താരമായ നടന്‍ ഇന്നസെന്റ് സ്വന്തം തട്ടകംകൂടിയായ ചാലക്കുടിയില്‍ സിപിഐ എം സ്വതന്ത്രനാണ്.

സിപിഐയുടെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം- ബെന്നറ്റ് എബ്രഹാം, മാവേലിക്കര-ചെങ്ങറ സുരേന്ദ്രന്‍, തൃശൂര്‍- സി എന്‍ ജയദേവന്‍, വയനാട്- സത്യന്‍ മൊകേരി. കോട്ടയത്തെ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്