വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, November 8, 2019

മാവോയിസ്റ്റുകളും ഹിംസയുടെ രാഷ്‌ട്രീയവും

മാവോയിസ്റ്റുകളും ഹിംസയുടെ രാഷ്‌ട്രീയവും
 

എം. ബി. രാജേഷ് (ദേശാഭിമാനി. 7-11-2019)

മാവോയിസ്റ്റുകൾക്കെതിരെയുണ്ടായ  പൊലീസ്‌ നടപടികളുടെ  പശ്ചാത്തലത്തിൽ  ഇടതുപക്ഷത്തെ ചിലരിൽനിന്നും  വലതുപക്ഷത്തുനിന്നും    സിപിഐ എമ്മിനും  കേരളത്തിലെ സർക്കാരിനുമെതിരായ  ചില പ്രതികരണങ്ങളുണ്ടായി. ഈ പ്രതികരണങ്ങൾക്ക്‌ അടിസ്ഥാനമായ ഒരു കാര്യം യുഎപിഎ ആയിരുന്നല്ലോ.  അക്കാര്യത്തിൽ സർക്കാർ അസന്ദിഗ്‌ധമായി നയം വ്യക്തമാക്കിക്കഴിഞ്ഞു.  രണ്ടാമത്തെ പ്രശ്‌നം അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടലാണ്‌.  അക്കാര്യത്തിൽ മജിസ്‌റ്റീരിയൽ  അന്വേഷണം നടക്കുമ്പോൾ ഇപ്പോൾ ചർച്ചചെയ്യുന്നത്‌ ഉചിതവുമല്ല.  എന്നാൽ, മേൽപ്പറഞ്ഞ പ്രതികരണങ്ങളുടെയെല്ലാം ഒരു പൊതുസ്വഭാവം മാവോയിസ്റ്റുകളെ ആദർശാത്മക  വിപ്ലവകാരികളും നിഷ്‌കളങ്കരുമായി  ചിത്രീകരിക്കാൻ  ശ്രമിക്കുന്നുവെന്നതാണ്‌.  എന്താണ്‌  വസ്‌തുത? ചിലർ വിശേഷിപ്പിക്കുന്നതുപോലെ  ‘തോക്കേന്തിയ ഗാന്ധിയന്മാരാ’ണോ  മാവോയിസ്റ്റുകൾ?  ചിന്നിച്ചിതറിപ്പോയ  സിപിഐ എംഎല്ലിന്റെ അസംഖ്യം  ഗ്രൂപ്പുകളിൽ  പ്രമുഖമായിരുന്ന പീപ്പിൾസ്‌  വാർ ഗ്രൂപ്പും  ബിഹാറിലും ജാർഖണ്ഡിലും പ്രവർത്തിച്ചിരുന്ന  മാവോയിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ സെന്ററും ലയിച്ച്‌, 2004ലുണ്ടായ സിപിഐ മാവോയിസ്റ്റിന്റെയും  അവരുടെ മുൻഗാമികളുടെയും ചരിത്രംതന്നെ  തീർത്തും  വികലമായ  സൈദ്ധാന്തികവ്യാഖ്യാനങ്ങളിൽനിന്ന്‌ ഉത്‌ഭവിച്ച ഹിംസാത്മകമായ  രാഷ്‌ട്രീയപ്രയോഗത്തിന്റേതാണ്‌.  ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും  പുല്ലുവിലപോലും  കൽപ്പിക്കാത്ത  കണ്ണില്ലാത്ത  ഹിംസയുടെയും  നിരപരാധികളുടെ ചോരയുടെയും  ചരിത്രമാണത്‌. മാവോയിസ്റ്റുകൾതന്നെ സ്വയം വിശേഷിപ്പിക്കുന്നത്‌  ദീർഘകാലയുദ്ധത്തിൽ ഏർപ്പെട്ടവർ  എന്നാണ്‌.

മാവോയിസ്റ്റുകളുടെ  ഈ യുദ്ധത്തിന്റെ ശത്രുപക്ഷത്തുള്ള ഇരകൾ ആരെല്ലാമാണ്‌? അവരുടെ സ്വാധീനമേഖലകളിലുള്ള പാവപ്പെട്ട ആദിവാസികൾ, പൊലീസുകാരും സുരക്ഷാസേനാംഗങ്ങളും പിന്നെ സംഘടിത  ഇടതുപക്ഷം,  വിശേഷിച്ച്‌  സിപിഐ എമ്മിന്റെ  പ്രവർത്തകർ.  ഇന്ത്യയിൽ സിപിഐ എം പ്രവർത്തകരെപ്പോലെ  മറ്റൊരു രാഷ്‌ട്രീയ പാർടിയുടെയും പ്രവർത്തകർ  മാവോയിസ്റ്റുകളുടെ   തോക്കിനിരയായിട്ടില്ല. ‘ജനകീയയുദ്ധം’  എന്ന വികലമായ  നയത്തിന്റെപേരിൽ ഒരിക്കലും  അവസാനിക്കാത്ത രക്തച്ചൊരിച്ചിൽ  ഉണ്ടാക്കിക്കൊണ്ടിരിക്കുകയും  ഹിംസയുടെ പ്രയോഗത്തെ  ന്യായീകരിക്കുകയും  ചെയ്യുന്നവരാണ്‌ മാവോയിസ്റ്റുകൾ.  പ്രമുഖ മാവോയിസ്റ്റ്‌ നേതാവ്‌ ഗണപതി ഇക്കണോമിക്‌ ആൻഡ്‌ പൊളിറ്റിക്കൽ വീക്ക്‌ലി (ജനുവരി, 2007)യിൽ എഴുതിയ  ഒരു ലേഖനത്തിൽ  വർഗശത്രുക്കളെന്ന്‌ തങ്ങൾ നിശ്ചയിക്കുന്നവർക്കെതിരെ  നടപ്പാക്കുന്ന ഉടൻവധശിക്ഷ നീതിയുക്തമായ  നടപടിയാണെന്ന്‌ സമർഥിക്കാൻ ശ്രമിക്കുന്നതുകാണാം. പരാതിക്കാരനും  പ്രോസിക്യൂട്ടറും ജഡ്‌ജിയും ശിക്ഷ നടപ്പാക്കുന്നയാളുമെല്ലാം  മിക്കപ്പോഴും ഒരാൾതന്നെയായ ‘ജനകീയ കോടതികൾ’  എന്ന ഓമനപ്പേരിലുള്ള  മാവോയിസ്റ്റ്‌ കങ്കാരു കോടതികളുടെ വധശിക്ഷയെയാണ്‌  ഗണപതി ന്യായീകരിക്കുന്നത്‌. തങ്ങളൊഴിച്ച്‌  മറ്റുള്ളവരെല്ലാം പ്രതിവിപ്ലവകാരികളാണെന്ന്‌  കണക്കാക്കുന്നവരാണിവർ എന്നുമോർക്കുക.  തങ്ങളുടെ തീർപ്പനുസരിച്ച്‌  ആരെയും കൊല്ലാനുള്ള  അവകാശം  തങ്ങൾക്കുണ്ടെന്ന്‌  വാദിക്കുന്ന  മാവോയിസ്റ്റുകളെയാണ്‌  ചില ഇടതുപക്ഷസുഹൃത്തുക്കളും  ലിബറൽ ബുദ്ധിജീവികളും  നിഷ്‌കളങ്കരായി  ചിത്രീകരിക്കുന്നത്‌.  മാർക്‌സിസം,  ലെനിനിസം  അംഗീകരിക്കാത്ത വ്യക്തിഗതമായ  ഉന്മൂലനത്തിന്റെയും ഭീകരതയുടെയും  മാർഗത്തെ  ശരിയായ വിപ്ലവമാർഗമെന്ന്‌  ചിലർക്കെങ്കിലും തോന്നാൻ  ഇടയാക്കുന്ന  ആദർശവൽക്കരണത്തിന്‌  ഇടതുപക്ഷത്തുള്ള  സുഹൃത്തുക്കൾ മുതിരാമോ? 1924 ഡിസംബർ  15ന്‌  കമ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ  പ്രസിദ്ധീകരിച്ച ‘ദേശീയവാദികളോടുള്ള  അഭ്യർഥന’ എന്ന രേഖയിൽ പറയുന്നു–- ‘ രക്തരൂഷിതവും ഹിംസാത്മകവുമായതെല്ലാം  വിപ്ലവകരമല്ല’.

അവിഭക്ത  കമ്യൂണിസ്റ്റ്‌ പാർടിയുടെയും 1951ലെ  നയപ്രഖ്യാപനത്തിലും  സമഗ്രമായ  കാഴ്‌ചപ്പാട്‌  കാണാം. ‘‘വ്യക്തിഗതമായ  ഭീകരപ്രവർത്തനം  മാർക്സിസത്തിൽ അനുവദനീയമല്ല.  കാരണം അത്‌  വീരനായകർ  വന്ന്‌ വിമോചിപ്പിച്ചുകൊള്ളുമെന്ന ബോധം സൃഷ്ടിക്കുകയും ആത്യന്തികമായി  ജനങ്ങളെ  നിഷ്‌ക്രിയരാക്കുകയും അവരുടെ വിപ്ലവകരമായ  വികാസത്തെ തടയുകയും അവസാനം പരാജയത്തിലേക്ക്‌ നയിക്കുകയുംചെയ്യും’  എന്ന്‌ രേഖ മുന്നറിയിപ്പ്‌ നൽകുന്നു. മാർക്സിസ്‌റ്റുകൾ  വിസ്‌മരിക്കാൻ പാടില്ലാത്ത  വസ്‌തുതകളാണിവയെല്ലാം.
ദേശീയ –-സാർവദേശീയ  സ്ഥിതിഗതികളെ  സംബന്ധിച്ച  അബദ്ധജടിലമായ വിലയിരുത്തലുകൾ ലോകത്താകെ  വളർന്നുവന്ന ഭീകര പ്രവർത്തനങ്ങളെയെല്ലാം  പിന്തുണയ്‌ക്കുന്നവരാക്കി  മാവോയിസ്റ്റുകളെ മാറ്റുന്നുണ്ട്‌. ഐഎസ്‌,  താലിബാൻ,  അൽ ഖായ്‌ദ  എന്നിവയുടെ നേതൃത്വത്തിലുള്ള  ഇസ്ലാമിക  ഭീകരത ‘സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റമാണ്‌’  എന്ന്‌ വിലയിരുത്തുകയും  അത്‌ ശക്തിപ്പെടണമെന്ന്‌  പറയുകയും ചെയ്യുന്നതാണ്‌  മാവോയിസ്റ്റുകളുടെ  സൈദ്ധാന്തികസമീപനവും  ജനാധിപത്യസങ്കൽപ്പവും!

നക്‌സലൈറ്റുകൾ  സിദ്ധാർഥശങ്കർ റേയുടെ അർധഫാസിസ്റ്റ്‌  ഭീകരവാഴ്‌ച നടമാടിയ  അടിയന്തരാവസ്ഥയിലും  പിന്നീട്‌ മാവോയിസ്റ്റുകൾ 2006–-11  കാലയളവിലും ബംഗാളിൽ ആയിരക്കണക്കിന്‌  സിപിഐ എം പ്രവർത്തകരെയാണ് കൊന്നൊടുക്കിയിട്ടുള്ളത്‌. അതിൽ ആദ്യം ഇന്ദിര ഗാന്ധിയുടെയും സിദ്ധാർഥശങ്കർ റേയുടെയും കോൺഗ്രസിനൊപ്പവും  പിന്നീട്‌ മമത ബാനർജിയുടെ  തൃണമൂൽ കോൺഗ്രസിനൊപ്പവും  അവർ കൊലയാളി സഖ്യമുണ്ടാക്കി.   മാവോയിസ്റ്റ്‌ പൊളിറ്റ്‌ബ്യൂറോ  അംഗം കിഷൻജി എന്ന കോടേശ്വർറാവു 2009ൽ ഒരു അഭിമുഖത്തിൽ  പറഞ്ഞത്‌ ‘‘ മാവോയിസ്റ്റുകൾ മമത ബാനർജിയെ ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയായി കാണാൻ  ആഗ്രഹിക്കുന്നു’’ എന്നായിരുന്നു.  ‘‘മമതയ്‌ക്ക്‌ വർഗതാൽപ്പര്യങ്ങൾക്ക്‌  അതീതമായി ഉയർന്ന്‌ ജനപക്ഷനിലപാടുകൾ  സ്വീകരിക്കാൻ കഴിയും’’  എന്നതായിരുന്നു കിഷൻജിയുടെ ന്യായം? തീവ്രവലതുപക്ഷത്തിനും വലതുപക്ഷത്തിനുമൊപ്പം  അണിചേർന്ന്‌  ഇടതുപക്ഷത്തെ  ഹിംസയിലൂടെ  ഉന്മൂലനംചെയ്യുന്ന കപടവിപ്ലവകാരികളുടെ തനിനിറം ബംഗാളിൽ  വെളിപ്പെട്ടുകഴിഞ്ഞതാണ്‌. ബംഗാൾ  മോഡൽ  പരീക്ഷണത്തിന്റെ  തുടക്കം  കേരളത്തിലും കുറിച്ചു കഴിഞ്ഞെന്ന്‌  അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാനുള്ള രാഷ്‌ട്രീയ വിവേകം പുലർത്തേണ്ട  സമയമാണിത്‌. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെക്കൂടി  അട്ടിമറിക്കുക എന്നത്‌  കോർപറേറ്റുകളാൽ  നയിക്കപ്പെടുന്ന ഇവിടത്തെ  ഭരണവർഗത്തിന്റെയും അവരുടെ സഖ്യകക്ഷികളായ ഹിന്ദുത്വ ശക്തികളുടെയും  താൽപ്പര്യമാണ്‌. അവരുടെ ചാവേർപ്പടയായി  ബംഗാളിലെന്നപോലെ  കേരളത്തിലും മാവോയിസ്റ്റുകളെ  ഉപയോഗിക്കാനുള്ള  പരീക്ഷണമാണിത്‌.

ഇടതുപക്ഷത്തോട്‌ / സിപിഐ എമ്മിനോട്‌  അടങ്ങാത്ത ശത്രുത  പ്രകടിപ്പിക്കുന്ന മാവോയിസ്റ്റുകൾക്ക്‌  കോർപറേറ്റുകളോടുള്ള  സമീപനം എന്താണ്‌ ?  തെഹൽകയ്‌ക്കു കൊടുത്ത  അഭിമുഖത്തിൽ (നവംബർ 13, 2009) കിഷൻജിതന്നെ പറയുന്നു:-‘‘ഞങ്ങൾ  കോർപറേറ്റുകളിൽനിന്നും വൻകിട ബൂർഷ്വാസിയിൽനിന്നും നികുതി  പിരിക്കുന്നുണ്ട്‌’’. കോർപറേറ്റുകൾ  രാഷ്‌ട്രീയ പാർടികൾക്ക്‌  സംഭാവന കൊടുക്കുന്നതുപോലെമാത്രമേ അതിനെ കാണേണ്ടതുള്ളൂ.  അതായത്‌ മറ്റെല്ലാ ബൂർഷ്വാ  രാഷ്‌ട്രീയ പാർടികളും കോർപറേറ്റ്‌ ഫണ്ടിങ്‌  സ്വീകരിക്കുന്നതുപോലെ  സ്വാഭാവികം മാത്രമാണ്‌,  ‘യഥാർഥ വിപ്ലവകാരി’ കളായ  തങ്ങളും അവരുടെ പണംവാങ്ങി പ്രവർത്തിക്കുന്നത്‌ എന്ന്‌. സിപിഐ എം  വൻകിട കോർപറേറ്റ്‌ സംഭാവന  സ്വീകരിക്കില്ല എന്നത്‌ ഒരു നയമായി  അംഗീകരിച്ചിട്ടുള്ള പാർടിയാണ്‌. കോർപറേറ്റ്‌  പണം വാങ്ങി  പ്രവർത്തിക്കുന്നു എന്ന്‌ സമ്മതിക്കുന്ന  മാവോയിസ്റ്റുകൾ സംരക്ഷിക്കുക  പണം തരുന്നവരുടെ താൽപ്പര്യമോ അതോ ജനങ്ങളുടെ താൽപ്പര്യമോ ?  കോർപറേറ്റ്‌ താൽപ്പര്യങ്ങളാൽ നയിക്കപ്പെടുന്ന നവഉദാരവൽക്കരണത്തിനെതിരായ  സമരം മാവോയിസ്റ്റുകളുടെ അജൻഡയിൽ വരാത്തതിന്റെ കാരണം വ്യക്തമല്ലേ?
 
ജനാധിപത്യത്തോടുള്ള മാവോയിസ്റ്റുകളുടെ സമീപനം  എന്താണ്‌? ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ / സോഷ്യലിസ്റ്റ്‌ അനുഭവങ്ങളുടെയും അതിനു നേരിട്ട  തിരിച്ചടികളുടെയും  പ്രധാന കാരണങ്ങളിലൊന്നായി  ജനാധിപത്യപരമായ  ഉള്ളടക്കത്തിന്റെ കുറവ്‌ ലോകമാകെയുള്ള  കമ്യൂണിസ്റ്റുകാർ  തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലെ സോഷ്യലിസത്തിനുവേണ്ടിയുള്ള സമരങ്ങൾ ഈ പ്രശ്‌നം ഗൗരവത്തോടെ  അഭിസംബോധന ചെയ്യേണ്ടതുണ്ട്‌ എന്ന്‌  കമ്യൂണിസ്റ്റുകാർ ഇന്ന്‌ പൊതുവിൽ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌. ദീർഘകാലം സായുധസമരത്തിൽ  ഏർപ്പെട്ട  നേപ്പാളിലെ  മാവോയിസ്റ്റുകൾ  അനുഭവങ്ങളുടെ  അടിസ്ഥാനത്തിൽ വരുത്തിയ  പുതിയ സമീപനത്തെക്കുറിച്ച്‌ പ്രമുഖ  മാവോയിസ്റ്റ്‌ നേതാക്കളായ ഭട്ടറായിയും പ്രചണ്ഡയും വിശദീകരിച്ചിട്ടുണ്ട്‌.

ബഹുകക്ഷിമത്സരത്തെ  അംഗീകരിച്ചത്‌  സോഷ്യലിസത്തിനായുള്ള  ഇരുപതാംനൂറ്റാണ്ടിലെ  സമരങ്ങളുടെയും ഒരു പതിറ്റാണ്ടിന്റെ ജനകീയയുദ്ധത്തിന്റെയും അനുഭവങ്ങളുടെ  അടിസ്ഥാനത്തിലാണ്‌ എന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടുന്നു.  ഈ അനുഭവങ്ങളിൽ  നിന്നെല്ലാം  എന്തെങ്കിലും ജനാധിപത്യപാഠങ്ങൾ  മാവോയിസ്റ്റുകൾ   ഉൾക്കൊണ്ടതിന്റെ  ലാഞ്‌ഛനയുണ്ടോ?  അതെല്ലാം  പോകട്ടെ. ഇന്ത്യയിലെ നക്‌സലൈറ്റ്‌  പ്രസ്ഥാനം മുതലുള്ള  ഇടതുപക്ഷ തീവ്രവാദത്തിന്റെ ശൈഥില്യത്തിന്റെ അനുഭവങ്ങളിൽനിന്ന്‌ എന്തെങ്കിലും പഠിക്കാൻ  ഇവർ തയ്യാറായിട്ടുണ്ടോ?  മാവോയിസ്റ്റുകൾക്ക്‌  ഇന്ന്‌ പ്രിയങ്കരനായ ചാരുമജുംദാർ പൊലീസ്‌  കസ്റ്റഡിയിൽ മരിക്കുന്നതിനുമുമ്പ്‌  1972  ജൂലൈ 14ന്‌ അദ്ദേഹത്തിന്റെ ഭാര്യക്ക്‌ എഴുതിയ  കത്തിൽ പറഞ്ഞത്‌,  വ്യക്തിപരമായ  ഉന്മൂലനത്തിലും  ഹിംസയിലും  ഊന്നിയത്‌ പ്രസ്ഥാനത്തിന്‌ സംഭവിച്ച വഴിപിഴയ്‌ക്കലായിരുന്നുവെന്നാണ്‌.  അന്ത്യനാളുകളിൽ  ചാരുമജുംദാറിനുണ്ടായ തിരിച്ചറിവിൽനിന്ന്‌  ഒന്നും പഠിക്കാതെ  ഹിംസയുടെ  അതേ പിഴച്ച വഴിയിലൂടെയാണ്‌ മാവോയിസ്റ്റുകൾ  ഇന്നും സഞ്ചരിക്കുന്നത്‌.

Wednesday, January 9, 2019

ആർഎസ്എസ് കലാപം സ്വന്തം നിലപാട് ഒളിപ്പിച്ച് : തെളിവായി പുസ്തകവും

ശ്രീകുമാർ ശേഖറിന്റെ ദേശാഭിമാനി ലേഖനം


ആർഎസ്എസ് കലാപം സ്വന്തം നിലപാട് ഒളിപ്പിച്ച് : തെളിവായി പുസ്തകവും

  
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ആര്‍എസ്എസിന് എന്നും വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റണമെന്നു തന്നെയായിരുന്നു അത്. സുപ്രീംകോടതി വിധിവരുന്നതിന് മുമ്പും.വിധി വന്നതിന്റെ പിറ്റേന്നും  ഇതുതന്നെയായിരുന്നു നിലപാട്.അതിനുള്ള ഒട്ടേറെ തെളിവുകള്‍ ഇതിനകം പുറത്തുവന്നു.
ഈ വിഷയത്തില്‍ സംഘടനയുടെ സമീപനം വ്യക്തമാക്കാന്‍ മാത്രമായി ഒരു പുസ്തകം ആര്‍എസ്എസ് പ്രസിദ്ധീകരിച്ചിരുന്നു.സുപ്രീം കോടതി വിധി വരുന്നതിനു കൃത്യം ഒരു വര്‍ഷം മുമ്പ് 2017 സപ്തംബറില്‍ പുറത്തിറങ്ങിയ പുസ്തകം എഴുതിയത് ആര്‍ ഹരിയാണ്.കേരളത്തിലെ ആര്‍എസ്എസിന്റെ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹം കേരള പ്രാന്ത പ്രചാരകും അഖില ഭാരതീയ ബൌദ്ധിക പ്രമുഖും ആയിരുന്നു. ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനെതിരെ ഇന്ന് സംഘപരിവാര്‍ പരസ്യമായി ഉന്നയിക്കുന്ന എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ്,ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ ശാലയായ കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കിയ, ഈ  പുസ്തകം എഴുതിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരായ കലാപത്തിനുള്ള ‘സുവര്‍ണാവസരം ‘ എന്ന ഒറ്റക്കാരണത്താല്‍
സ്വന്തം നിലപാടാകെ തള്ളി സ്ത്രീപ്രവേശനത്തിനെതിരെ ആര്‍എസ്എസ് രംഗത്തുവരികയായിരുന്നു
എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ:


  ആർഎസ്‌എസ്‌ സർകാര്യവാഹ് സുരേഷ്‌ജോഷിയുടെ  അഭിമുഖം ഉദ്ധരിച്ചാണ്‌ 14 അധ്യായവും 103 പേജുമുള്ള പുസ്‌തകം ആർ ഹരി തുടങ്ങുന്നത്‌. അഭിമുഖം ജനം ടിവി സംപ്രേഷണം ചെയ്‌തതാണ്‌.
ശബരിമല ക്ഷേത്രപ്രവേശനം പോലുള്ള കാര്യങ്ങൾ കോടതിയുടെ തീർപ്പിനു വിടാമോ എന്ന ചോദ്യത്തിന്‌  സുരേഷ്‌ജോഷി മറുപടി  പറയുന്നു. ‘കോടതിയുടെ തീർപ്പുണ്ടായാൽ അതിനു വഴങ്ങണം; അത്‌ ധിക്കരിക്കാൻ സാധ്യമല്ലല്ലോ’ എന്ന്‌ സംശയലേശമന്യേ സുരേഷ്‌ ജോഷി  പറയുന്നതും ഹരി ഉദ്ധരിക്കുന്നു. അതിനുശേഷം ആ അഭിമുഖത്തിൽ ജോഷി നിരത്തിയ പ്രധാന  പോയിന്റുകൾ ഹരി എഴുതുന്നു:
അവയില്‍   ആദ്യത്തെ ഏഴ്‌ പോയിന്റുകൾ
ഇങ്ങനെ:
1.ആധ്യാത്‌മികവും മതപരവുമായ കാര്യങ്ങൾ ഭാരതവർഷത്തിൽ പുരാതനകാലം തൊട്ട്‌ സ്‌ത്രീ പുരുഷ ഭേദമെന്യേ തുല്യ പങ്കാളിത്തമുണ്ടായിരുന്നു.
2.പിൽക്കാലത്ത്‌ ചിലേടങ്ങളിൽ സ്‌ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് പൊതുസമ്മതമില്ലായ്‌മ കാണുന്നു.
3.ഔചിത്യമില്ലാത്ത മാമൂലാണിത്‌.
4.ഈ പ്രശ്‌നം രാഷ്‌ട്രീയമല്ല; അതിനെ രാഷ്‌ട്രീയവൽക്കരിക്കുകയുമരുത്‌.
5.ആ പ്രശ്‌നം പരിഹരിക്കേണ്ട മാർഗം സംഘർഷമല്ല; സമവായമാണ്‌.
6. ഭാരതത്തിലെ ലക്ഷോപലക്ഷം ക്ഷേത്രങ്ങളിൽ അപവാദമായിപ്പോലും സ്‌ത്രീ പ്രവേശത്തിൽ വിവേചനമരുത്‌.
7. എവിടെവരെ പുരുഷന്മാർക്കു പ്രവേശനമുണ്ടോ അവിടം വരെ സ്‌ത്രീകൾക്കും പ്രവേശനം വേണം.

“സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ ക്ഷേത്രപ്രവേശനത്തെ
എതിര്‍ത്ത കൂട്ടര്‍ തന്നെ”


‘മഹദഭിപ്രായങ്ങളും ക്ഷേത്രപ്രവേശന വിളംബരവും’ എന്ന മൂന്നാം  അധ്യായത്തിൽ ‘അവർണരുടെ’ ക്ഷേത്രപ്രവേശനത്തിന്‌ എതിരെ നിന്ന തന്ത്രി പ്രമുഖരെ ഹരി പരിഹസിക്കുന്നു.
"മിക്കവാറും ഒരേ സ്വരത്തില്‍ ഒത്തുതീര്‍പ്പില്ലാതെ ക്ഷേത്രപ്രവേശനത്തെ എതിര്‍ത്ത തന്ത്രിമുഖ്യന്മാരുടെയും ഊരാണ്മക്കാരുടെയും സന്ന്യാസമഠങ്ങളുടെയും പേരു കേള്‍ക്കുമ്പോള്‍ ഇന്നത്തെ ഹിന്ദുസമൂഹം സ്തംഭിച്ചു പോകും’’ എന്ന്‌ അദ്ദേഹം എഴുതുന്നു. ചെറുമുക്ക്‌ വൈദികന്‍ മുതല്‍ ശൃംഗേരി  മഠാധിപതി വരെയുള്ളവരുടെ പേരുകള്‍ ഇവിടെ എടുത്തെഴുതിയിട്ടുണ്ട്.
ആചാരങ്ങളും അനാചാരങ്ങളും എന്ന നാലാം അധ്യായത്തിൽ ശബരിമലയില്‍ പലപ്പോഴായി വരുത്തിയ പരിഷ്ക്കാരങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പുസ്തകത്തില്‍ നിന്ന്:

‘’ആചാരത്തിലും വിശ്വാസത്തിലും തികവുറ്റ ഒരു നീതിപാലകൻ ശബരിമലയിലെ ധർമശാസ്‌താക്ഷേത്രത്തിൽ തിരക്കുകുറയ്ക്കാൻ പതിനെട്ടാംപടിയുടെ വീതികൂട്ടണം, ദർശന സൗകര്യം വർഷത്തിൽ 365 ദിവസത്തിലും വ്യാപിപ്പിക്കണമെന്ന്‌ പറഞ്ഞപ്പോൾ പല താപ്പാനകളും കുഴിയാനകളും അതിനെ ആചാരങ്ങളുടെ അലംഘ്യതയുടെ പേരിൽ എതിർത്തു. ചില പതിവുകാർ അതിൽ ഗൂഢാലോചനയുണ്ടെന്ന പല്ലവിയും പാടി. ഉത്തരേന്ത്യയിലെ ഭക്തരായ ചില വനിതകൾ തങ്ങൾ പതിവായി ക്ഷേത്രത്തിൽ പോയ്‌ക്കൊണ്ടിരുന്ന വേഷത്തിൽ ഗുരുവായൂരിലും തിരുവനന്തപുരത്തെ പദ്‌മനാഭസ്വാമിക്ഷേത്രത്തിലും പ്രവേശിക്കാൻ നോക്കിയപ്പോൾ ‘ത്രേതായുഗം തൊട്ടുള്ള ആചാരത്തിന്റെ അലംഘ്യത’യുടെ പേരില്‍ അവരെ തടയണമെന്ന്‌ വല്ലപ്പോഴും അമ്പലത്തിൽ പോയിരുന്ന ഭക്തജനസംഘം മുറവിളികൂട്ടി. ഇതേ വകുപ്പിൽപ്പെട്ടവരാണ്‌ തിരുവിതാംകൂർ മഹാരാജാവിന്റെ വിളംബരത്തെ ആചാരങ്ങളുടെ പേരിൽ എതിർത്തത്‌. ഇക്കൂട്ടർ തന്നെയാണ്‌ ശബരിമലക്ഷേത്രത്തിൽ ‘പുരുഷനുള്ളതുപോലെ സ്‌ത്രീക്കും പ്രവേശ’മെന്നതിനെ ആചാരത്തിന്റെ പേരിൽ എതിർക്കുന്നത്‌.
 
   
ആചാരങ്ങൾ ഉരുത്തിരിയുന്നതും അതിന്റെ നിരർഥകതയും അഞ്ചാം അധ്യായത്തിൽ (ആചാരങ്ങളുടെ തമോതലം) എഴുതുന്നു.
ക്ഷേത്രത്തിൽ ദേവപ്രശ്‌നം പറഞ്ഞ്‌ ചുരിദാര്‍ നിരോധിച്ച പൂജാരിയുടെ മകൾക്ക്‌ അച്ഛനറിയാതെ ചുരിദാർ സമ്മാനിച്ച ഭക്തനെപ്പറ്റി പുസ്‌തകത്തിലുണ്ട്.  ‘പിറ്റേന്ന്‌ സന്ധ്യക്ക്‌ കുട്ടി തുള്ളിച്ചാടി ചുരിദാറിട്ടു ദീപാരാധനയ്‌ക്കെത്തി, മറ്റ്‌ കൂട്ടുകാരികൾ പാവാടയിൽ. ആരും ആരെയും എതിർത്തില്ല. രണ്ടുദിവസം കഴിഞ്ഞു. ശനിയാഴ്‌ച മുതിർന്നവരും വീണ്ടും ചുരിദാറിൽ’’
‐അദ്ദേഹം എഴുതുന്നു.

പൊങ്കാലയും പതിനെട്ടാം പടിയും എന്ന അധ്യായത്തിൽ ശബരിമലയിലെ ദർശന സൗകര്യം 365 ദിവസമാക്കി ഉയർത്തണം എന്ന ആവശ്യവും ഹരി ഉന്നയിക്കുന്നു. മുഖ്യമന്ത്രി ഇങ്ങനെയൊരു നിര്‍ദേശം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനെതിരെയും സംഘപരിവാര്‍ രംഗത്തുവന്നിരുന്നു.

പുരോഗമന കാഴ്‌ചപ്പാടുകൾകൊണ്ടോ സ്ത്രീ പക്ഷത്തായതുകൊണ്ടോ അല്ല ആര്‍ എസ് എസ് ഈ നിലപാടുകള്‍ എടുത്തുവന്നത്. ക്ഷേത്രങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ വരേണ്ടത് അവരുടെ ആവശ്യമാണ്‌.അതുകൊണ്ടുമാത്രമാണ് ഈ നിലപാടുകള്‍. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ച് അതുപോലും ഒളിപ്പിച്ചുവെച്ച് കലാപത്തിനിറങ്ങുന്നു.

സ്ത്രീ പ്രവേശനം വേണമെന്ന് ആര്‍ ഹരി വാദിയ്ക്കുന്നതും സ്ത്രീ സമത്വം എന്ന കാഴ്ചപ്പാട് മുന്‍നിര്‍ത്തിയല്ല. സ്‌ത്രീകൾ മതപരവും സാംസ്‌കാരികവുമായ കാര്യങ്ങളിൽ കൂടുതൽ നിഷ്‌ക്കർഷതയുള്ളവരാണെന്നുള്ള ന്യായമാണ്‌ ഹരി നിരത്തുന്നത്‌. വിദ്യാഭ്യാസത്തിലും വേദ പഠനത്തിലുമെല്ലാം സ്‌ത്രീകൾ മുന്നിലാണെന്നും  വാദിക്കുന്നു. ഹിന്ദുസമൂഹത്തെ ആർഎസ്‌എസിനു പിന്നിൽ സംഘടിപ്പിക്കാൻ ഇത്തരം ആചാരമാറ്റങ്ങൾ വേണമെന്ന്‌ തന്നെയാണ്‌ അവരുടെ നിലപാട്‌.

യാത്രയിലെ അസൗകര്യങ്ങളും കാട്ടിനുള്ളിലെ ക്ഷേത്രം എന്ന കാരണവുമൊക്കെയാണ്‌ സ്‌ത്രീകളെ ക്ഷേത്രത്തിൽ നിന്ന്‌ അകറ്റി നിർത്തിയതെന്ന്‌  പത്താം അധ്യായത്തിൽ ഹരി വാദിക്കുന്നു. ശബരിമല ഭക്തൻമാരിൽ വലിയൊരു ഭാഗം 41 ദിവസം വ്രതം അനുഷ്‌ഠിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അതിനുകാരണം ജീവിതസാഹചര്യങ്ങളിൽ വന്ന മാറ്റമാണ്‌. ‘‘ഈ ലഘൂകരണത്തിൽ നിന്ന്‌ ശബരിമലയ്‌ക്കും മാറി നിൽക്കാനാകില്ല. തന്ത്രിയുടെ ദീർഘശിഖയുടെ ലഘൂകരണം പോലെ അതും സംഭവിക്കുകതന്നെ ചെയ്യും’’ ‐ ഹരി പറയുന്നു. (മുമ്പ്‌ തന്ത്രിമാർ മുടിനീട്ടി വളർത്തി കുടുമ കെട്ടിയിരുന്നു. ഇന്നത്‌ ഇല്ലാത്തതിനെപ്പറ്റിയാണ്‌ പുസ്‌തകത്തിലെ പരാമർശം).

അന്യമതവിശ്വാസികൾ ശബരിമലയിൽ പോയി തുടങ്ങിയത്‌  പിൽക്കാലത്താണെന്നും അതിന്‌ ആരും തന്ത്രിയുടെ അനുവാദം ചോദിച്ചിട്ടില്ലെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു.

‘‘ആരാണ്‌ ഈ ആചാരം മാറ്റിയത്‌. സമൂഹം. സമൂഹമല്ലാതെ മറ്റാരുമല്ല. ഈ മാറ്റത്തിന്‌ ആരും തന്നെ തന്ത്രിയുടെ അനുവാദം ചോദിച്ചില്ല. അത്‌ ചോദിച്ചറിയാൻ ആരും മെനക്കെട്ടതുമില്ല. ഗതിമാറിയൊഴുകാൻ പുഴ ആരുടെയും അനുവാദം ചോദിക്കാത്തതുപോലെ’’.
‘അധ്യാത്‌മിക സമഭാഗിത്വം’ എന്ന പതിനൊന്നാം അധ്യായത്തിൽ ശബരിമലയിൽ സ്‌ത്രീകൾക്ക്‌ അവർ തന്നത്താൻ കൽപ്പിക്കുന്ന വിലക്കുകളല്ലാതെ മറ്റൊരു വിലക്കുമരുതെന്ന്‌ പറയുന്നു. ഇത്തരം വിലക്കുകള്‍ താലിബാനിസം ആണെന്നുപോലും സൂചിപ്പിയ്ക്കുന്നു.

പുസ്തകത്തില്‍ നിന്ന്:
“ഇത്തരുണത്തിൽ പ്രത്യേകമായി ഒരു കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. സ്‌ത്രീകൾക്കുള്ള ദർശന സ്വാതന്ത്ര്യം പുരുഷന്മാരുടെ ഭാഗത്തുനിന്നുള്ള സൗജന്യമല്ല. പിന്നെയോ, പുരുഷന്മാരെപ്പോലെ അവർക്കുള്ള സമാവകാശമാണ്‌. അതിന്റെ അടിസ്‌ഥാനം വേദർഷികൾ ആധ്യാത്‌മികസമദർശിത്വത്തിൽക്കൂടി അവർക്കനുവദിച്ചുകൊടുത്ത സമഭാഗിത്വമാണ്‌. പുരുഷന്റെ കടമ അവർക്കുമുമ്പിൽ വിലങ്ങുതടിയാകരുതെന്നതു മാത്രം. പ്രവേശിക്കുന്നതോ പ്രവേശിക്കാതിരിക്കുന്നതോ അവരുടെ കാര്യം. അതവർ നോക്കിക്കൊള്ളും. അവരെ തടുക്കാതിരുന്നാൽ മാത്രം മതി''.


‘’തന്ത്രി നട അടച്ചാല്‍
സമൂഹം അംഗീകരിയ്ക്കില്ല’’

 
ശബരിമല സ്‌ത്രീപ്രവേശനവും 1936നുമുമ്പുള്ള അവർണക്ഷേത്ര പ്രവേശനവും ഒരേ ഇനത്തിൽ പെട്ടതാണെന്ന്  ‘ദിവ്യാത്‌മാക്കളുടെ നൈസ്‌തിക ബ്രഹ്‌മചര്യം’ എന്ന അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഹരി വിശദീകരിക്കുന്നു. രണ്ടിനെയും സംബന്ധിച്ച യാഥാസ്‌ഥിതികരുടെ യുക്തിയും സമീപനവും നിലപാടും കാഴ്ചപ്പാടുമെല്ലാം ഒന്നാണെന്ന്‌ അദ്ദേഹം സമർഥിക്കുന്നു.

പുസ്തകത്തില്‍ നിന്ന്:
‘’1930കളിൽ ക്ഷേത്രപ്രവേശനത്തോടുള്ള യാഥാസ്‌ഥികരുടെ പ്രതികരണത്തെക്കുറിച്ചു തുടക്കത്തിൽതന്നെ വിവരിച്ചിരുന്നല്ലോ അതുതന്നെയാണ്‌ ഇപ്പോഴും ആവർത്തിക്കപ്പെടുന്നത്‌ ‐ പുതുതായി ഒന്നുമില്ല. പുള്ളിപ്പുലിക്കു പുള്ളി മാറ്റാൻ കഴിയില്ല എന്നതുപോലെയാണ്‌ അവരുടെ സ്വഭാവം. അമ്പലം നശിക്കും, ചൈതന്യം നഷ്ടപ്പെടും, ദൈവശാപം കിട്ടും, ജനിച്ച കുട്ടികൾക്ക്‌ അംഗവൈല്യമുണ്ടാകും, ഹിന്ദുത്വം ക്ഷീണിക്കും, പ്രതിഷ്‌ഠാസങ്കൽപ്പത്തിനുവിരുദ്ധം, കേരളത്തിനുപുറത്തുള്ള ഹൈന്ദവനേതാക്കൻമാർക്കു ശബരിമലയെകുറിച്ചു ഒരു ചുക്കും അറിഞ്ഞുകൂടാ, അന്യദിക്കിലെ വൈദികവിധിയല്ല ശബരിമലയിലെ താന്ത്രികവിധി, സ്‌ത്രീകൾക്ക്‌ മണ്‌ഡലവ്രതം സാധ്യമല്ല; നൈഷ്‌ഠികബ്രഹ്‌മചാരിയുടെ മുൻപിൽ പോകരുത്‌‐ എന്നിങ്ങനെ പല പല വാദമുഖങ്ങളും വേട്ടക്കാരന്റെ അമ്പുകൾപോലെ പായുന്നു”

സ്‌ത്രീ പ്രവേശനത്തിന്റെ പേരിൽ നട അടച്ചിട്ട ശബരിമല തന്ത്രിക്കുള്ള മുൻകൂർ മറുപടിപോലും ഈ അധ്യായത്തിലുണ്ട്‌.
‘ഗുരുവായൂർ ക്ഷേത്രം ഊരാണ്മയായ സാമൂതിരി 1931 ഡിസംബർ 29 മുതൽ 1932 ജനുവരി 28 നു വരെയുള്ള ഒരു മാസത്തേക്ക്‌ ഫാക്‌ടറി ലോ ഓഫ്‌ പോലെ ഗുരുവായൂരമ്പലം താഴിട്ടുപൂട്ടിയിട്ട മാതിരി ഇന്നാരെങ്കിലും ചെയ്യുകയില്ല. ഇന്നത്തെ സാഹചര്യത്തിൽ അങ്ങിനത്തെ ഒരു അധികാരകേന്ദ്രമില്ല. ഉണ്ടെങ്കിൽ തന്നെ സമൂഹം അതിനു സമ്മതിക്കുകയുമില്ല’’.

സാമൂതിരി ചെയ്‌തതുപോലെ ശബരിമലയിലെ ഊരാൺമക്കാരും ക്ഷേത്രംപൂട്ടിയാല്‍ പോലും  സ്‌ത്രീകളെ അനുവദിക്കില്ലെന്ന്‌ പറഞ്ഞാൽ അത്ഭുതമില്ലെന്ന്‌ അവസാന അധ്യായത്തിൽ പറയുന്ന ഹരി  ശബരിമല ക്ഷേത്രപ്രവേശനത്തിനു തയാറാകും വിധം സ്ത്രീകളെ ബോധവൽക്കരിക്കണമെന്ന നിർദ്ദേശം കൂടി അവതരിപ്പിച്ചാണ് പുസ്‌തകം അവസാനിപ്പിക്കുന്നത്‌.

പുസ്തകത്തില്‍ നിന്ന്:

""കൂട്ടിനുള്ളിൽ വളർന്നു ശീലിച്ച തത്ത കൂടുതുറന്നിട്ടാലും പുറത്തു പറന്നു പൊങ്ങാൻ പേടിക്കുന്ന സ്ഥിതിയാണ് അവരുടേത്. അമേരിക്കയിൽ അബ്രഹാം ലിങ്കൺ അടിമ സമ്പ്രദായം ഇല്ലാതാക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ അടിമകളായി തുടരുന്നത് തന്നെയാണ് പരമ സുഖവും ഭദ്രവും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന ശുദ്ധഗതിക്കാരായ അടിമകൾ ഉണ്ടായിരുന്നു. അതുകൊണ്ടു ഒരു വശത്തു സ്വാമി ദർശനത്തിനുള്ള വിലക്ക് നീക്കുമ്പോൾ മറുവശത്തു സ്ത്രീകളെ പ്രബുദ്ധകളാക്കുകയും വേണം. ''


“അപ്പോള്‍  അമൃതാനന്ദമയിയോ...?”

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശത്തിനെതിരെ മറ്റ് വാദങ്ങള്‍ എല്ലാം പൊളിഞ്ഞപ്പോള്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതുകൊണ്ട് അവിടെ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പോയാല്‍ അത് പ്രതിഷ്ഠാ സങ്കല്‍പ്പത്തിന്റെ ബ്രഹ്മചര്യം നഷ്ടമാക്കുമെന്നുമുള്ള വാദമാണ് സംഘപരിവാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.

ഈ വാദത്തെ പൂര്‍ണ്ണമായും തള്ളുകയും പരിഹസിയ്ക്കുകയുമാണ് തന്റെ പുസ്തകത്തില്‍ ആര്‍എസ്എസ് നേതാവ് ആര്‍ ഹരി ചെയ്യുന്നത്.
ദിവ്യാത്മാക്കളുടെ നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു അദ്ധ്യായം തന്നെ ഇതിനായി നീക്കിവെക്കുന്നു.

‘’യാഥാസ്‌ഥിതികരുടെ ഏറ്റവും തീക്ഷ്‌ണമായ ബ്രഹ്‌മാസ്‌ത്രമാണ്‌ ‘ശബരിമലയിലെ അയ്യപ്പസ്വാമി നൈഷ്‌ഠിക ബ്രഹ്‌മാചാരിയാണ്‌, അതുകൊണ്ട്‌ തൽസന്നിധിയിൽ പുഷ്‌പിതസ്‌ത്രീകള്‍ പോയ്‌ക്കൂടാ’ എന്നത്‌. പരാജിതന്റെ വേദാന്തമാണത്‌. കുടിയനായ ജിജ്‌ഞാസു ഗുരുവിനെ തേടി ജ്‌ഞാനിയുടെ സന്നിധിയിലെത്തിയാൽ ജ്‌ഞാനി കുടി തുടങ്ങുമെന്നു പറയുംപോലെ പൊള്ളയാണത്‌‘’. ‘കുടുംബത്തിന്റെ നിര്‍ബ്ബന്ധം മൂലം വിവാഹംകഴിച്ചിട്ടും ബ്രഹ്മചര്യം ഉപേക്ഷിയ്ക്കാതിരുന്ന ശ്രീരാമകൃഷ്ണ പരമഹംസരെയും നിവേദിതയെയും ക്രിസ്റ്റീനേയും പോലെയുള്ള സ്ത്രീകള്‍ ശിഷ്യരായുണ്ടായിരുന്ന സ്വാമി വിവേകാനന്ദനേയും ഉദാഹരിച്ച ശേഷം ഹരി ഇങ്ങനെ എഴുതുന്നു:

‘’ഇനി ഒരു സ്ത്രീയെകുറിച്ചു പറയട്ടെ.മാതാ അമൃതാനന്ദമയീദേവി -ഭൂലോകപ്രസിദ്ധയായ, നൈഷ്‌ഠിക ബ്രഹ്മചാരിയാണ് അമ്മ.ആ സ്ഥിതിയ്ക്കു ക്ഷതി സംഭവിക്കാതിരിയ്ക്കാന്‍ 15നും 55നും ഇടയ്ക്ക് പ്രായമുള്ള ഒരൊറ്റ പുരുഷന്‍ അമ്മയ്ക്കു മുമ്പില്‍ ദര്‍ശനാര്‍ത്ഥം പോകരുത് എന്നു ചിട്ടപെടുത്തിയാല്‍ എങ്ങനെയിരിക്കും?”’

“കാമനെ ഒരു നോക്കുകൊണ്ട്‌ ഭസ്‌മമാക്കിക്കളഞ്ഞവനാണ്‌ ശ്രീ അയ്യപ്പന്റെ അച്ഛൻ. അമൃതകുംഭം ശിരസ്സിലേറ്റിയാടിയവളാണ്‌ ശ്രീ അയ്യപ്പന്റെ അമ്മ. അവർക്കുണ്ടായ മകന്റെ ബ്രഹ്‌മചര്യത്തെ അണുചലിപ്പിക്കാൻ ലോകത്തിലേത്‌ ശക്തിയുണ്ട്‌’’ ‐ ഹരി അധ്യായം ഉപസംഹരിക്കുന്നു.



Thursday, June 29, 2017

മുസ്ളിമാകുന്നത് കുറ്റമാകുന്ന കാലം



മുസ്ളിമാകുന്നത് കുറ്റമാകുന്ന കാലം


പ്രകാശ് കാരാട്ട്, ദേശാഭിമാനി.29-062017

പതിനേഴുകാരിയായ നബ്രയും പതിനഞ്ചുകാരനായ ജുനൈദും താമസിക്കുന്നത് മൈലുകള്‍ക്കപ്പുറത്താണ്. നബ്ര എന്ന പെണ്‍കുട്ടിയുടെ വീട് അമേരിക്കയിലെ വിര്‍ജീനിയയിലുള്ള ഫെയര്‍ഫാക്സില്‍. ജുനൈദാകട്ടെ ഹരിയാനയിലെ ബല്ലഭ്ഗഡിനടുത്തുള്ള ഗ്രാമത്തിലാണ് താമസിക്കുന്നത്.  ഇരുവരും നാലുദിവസത്തിന്റെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടു. നബ്ര ജൂണ്‍ 18നും ജുനൈദ് 22നും.

കൌമാരപ്രായക്കാരായ ഇരുവരും കൊല്ലപ്പെട്ടതിന് ഒരു കാരണം മാത്രമേയുള്ളൂ. അവര്‍ മുസ്ളിങ്ങളാണെന്നത്. റമദാന്‍ പ്രാര്‍ഥന കഴിഞ്ഞ് സമപ്രായക്കാര്‍ക്കൊപ്പം രാത്രി വൈകി മടങ്ങവെയാണ് നബ്രയ്ക്കെതിരെ ആക്രമണമുണ്ടായത്. ഒരു വെള്ളക്കാരന്‍ ഈ സംഘത്തിനുനേരെ കാറോടിച്ചുവന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് നബ്രയുടെ തലയ്ക്കടിച്ചു. തുടര്‍ന്ന് നബ്രയെ കാറില്‍കയറ്റി ഓടിച്ചുപോകുകയും മര്‍ദനം തുടരുകയും ചെയ്തു. പിന്നീട് നബ്രയുടെ മൃതദേഹം ഒരു തടാകത്തിലേക്കെറിഞ്ഞു. ഈജിപ്ഷ്യന്‍ കുടുംബക്കാരിയായ നബ്ര അമേരിക്കയിലാണ് ജനിച്ചതെന്നതിനാല്‍ അമേരിക്കന്‍ പൌരയുമാണ്. 

സൂറത്തില്‍ മദ്രസ വിദ്യാര്‍ഥിയായിരുന്ന ജുനൈദ്, ഈദിന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈദിന് പുതുവസ്ത്രങ്ങള്‍ വാങ്ങാനായി അമ്മ നല്‍കിയ പണവുമായി സഹോദരങ്ങള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോയതാണ് ജുനൈദ്. ട്രെയിനില്‍ വീട്ടിലേക്ക് തിരിക്കവെ കമ്പാര്‍ട്മെന്റില്‍വച്ച് ഒരു സംഘം ഇവരെ ആക്രമിച്ചു. മുസ്ളിമായതിനാല്‍ ജുനൈദിനെതിരെ അധിക്ഷേപം ചൊരിഞ്ഞ പതിനഞ്ചോളം വരുന്ന സംഘം അവര്‍ ധരിച്ച തൊപ്പി എടുത്തുമാറ്റി കത്തികൊണ്ട് കുത്തി. തുടര്‍ന്ന് ഇവരെ ട്രെയിനില്‍നിന്ന് പുറത്തേക്ക് എറിഞ്ഞു. മുറിവേറ്റ് രക്തംവാര്‍ന്ന ജുനൈദ് സഹോദരന്‍ ഷാഷിമിന്റെ കൈകളില്‍ കിടന്ന് മരിച്ചു. മറ്റൊരു സഹോദരനായ ഷക്കീറിനും ഗുരുതരമായി പരിക്കേറ്റു. 

മോഡി ഭരണകാലത്ത് മുസ്ളിം ആകുകയെന്നതുപോലും കുറ്റമാണ്. രാജസ്ഥാനില്‍ പെഹ്ലുഖാനെയും ഉത്തര്‍പ്രദേശില്‍ അഖ്ലാക്കിനെയും ജാര്‍ഖണ്ഡില്‍ മുഹമ്മദ് മജ്ലൂമിനെയും ഇനായത്തുള്ള ഖാനെയും അടിച്ചുകൊന്നു.  മുസ്ളിങ്ങളായതുകൊണ്ടാണ് ഇവര്‍ ലക്ഷ്യമാക്കപ്പെട്ടത്. ബീഫ് ഭക്ഷിക്കുന്നവരെന്നും പശുക്കളെ കൊല്ലുന്നവരെന്നും ദേശവിരുദ്ധരെന്നും മുദ്രകുത്തപ്പെട്ട ഇവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും വിധിയെഴുതി. 

അമേരിക്കയില്‍ ഇസ്ളാംവിരുദ്ധ കുടിയേറ്റവിരുദ്ധ വികാരം വളര്‍ത്തിയാണ് വലതുപക്ഷം ട്രംപിനെ പ്രസിഡന്റാക്കിയത്. കഴിഞ്ഞ മാസം ഒറിഗോണിലെ പോര്‍ട്ലന്‍ഡില്‍ വെള്ള വംശീയവാദി ഹിജബ് ധരിച്ച പെണ്‍കുട്ടിയെയുള്‍പ്പെടെ രണ്ട് പെണ്‍കുട്ടികളെ രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചു. വെള്ളക്കാരനായ റിക്കിബെസ്റ്റ് എന്ന ഇരുപത്തിമൂന്നുകാരനായ യാത്രക്കാരന്‍ ഇത് തടയാന്‍ ശ്രമിച്ചു. കഴുത്തിന് കുത്തേറ്റ് അവന്‍ മരിച്ചുവീണു. അക്രമിയെ തടയാന്‍ ടാലയേസിന്‍ മേഷേ എന്ന വെള്ളക്കാരന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ക്കും കുത്തേല്‍ക്കുകയും മരിക്കുകയും ചെയ്തു.

അമേരിക്കയിലെ പോര്‍ട്ലന്‍ഡില്‍ പെണ്‍കുട്ടിയെ സംരക്ഷിക്കാനും അക്രമികള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ജനങ്ങളുണ്ടായി. രണ്ടുപേര്‍ അവരുടെ ജീവന്‍ അതിനായി ഹോമിച്ചു. എന്നാല്‍, ബല്ലഭ്ഗഡിലെ ട്രെയിനിലുണ്ടായ ദുഃഖകരമായ വസ്തുത ജുനൈദും സഹോദരങ്ങളും ആക്രമിക്കപ്പെട്ടപ്പോള്‍ കമ്പാര്‍ട്മെന്റിലെ മറ്റു യാത്രക്കാര്‍ നിശബ്ദകാഴ്ചക്കാരായി എന്നതാണ്.

അമേരിക്കയിലെയും ഇന്ത്യയിലെയും സംഭവങ്ങളില്‍ പൊലീസ് വിദ്വേഷ ആക്രമണങ്ങളെ കുറച്ചുകാണാനാണ് ശ്രമിച്ചത്. വിര്‍ജീനിയന്‍ പൊലീസ് പറഞ്ഞത് റോഡിലുണ്ടായ കലഹംമാത്രമാണ് കേസെന്നാണ്. ഡ്രൈവിങ്ങിനെക്കുറിച്ച് നബ്രയുടെ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ കാറോടിച്ചയാളോട് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെന്നും അതിനോടുള്ള പ്രതികാരമെന്നോണമാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നുമാണ് പൊലീസിന്റെ ഭാഷ്യം. ഹിജബ് ധരിച്ച പെണ്‍കുട്ടിയായതുകൊണ്ടുള്ള വംശീയവിദ്വേഷത്തിന്റെ ഫലമായാണ് ആക്രമണമെന്നതിന് സ്ഥിരീകരണം നല്‍കാന്‍ അവര്‍ തയ്യാറായില്ല.

ഹരിയാനയില്‍ പൊലീസ് പറയുന്നതാകട്ടെ തീവണ്ടിയില്‍ സീറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അതാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ്. മുസ്ളിം ചെറുപ്പക്കാര്‍ അവരുടെ മതവ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രവും തൊപ്പിയും ധരിച്ചിരുന്നുവെന്നതാണ് വസ്തുത. ഇതിനാല്‍ ബോധപൂര്‍വമായാണ് അക്രമികള്‍ ഈ യുവാക്കളെ ലക്ഷ്യമിട്ടതെന്ന വസ്തുതയാണ് പൊലീസ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നത്. 

ബിജെപി ഭരിക്കുന്ന ഹരിയാനപോലുള്ള സംസ്ഥാനങ്ങളില്‍ പൊലീസും സംസ്ഥാന ഭരണസംവിധാനങ്ങളും ഹിന്ദുത്വ ഗുണ്ടകളെയും 'ഗോസംരക്ഷരെയും' പിന്തുണയ്ക്കുന്ന രീതി അതിവേഗം വര്‍ധിക്കുകയാണ്. രാജസ്ഥാനിലെ പെഹ്ലുഖാന്‍ കേസിലും നാമിത് കണ്ടതാണ്. അനധികൃതമായി കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് പെഹ്ലുഖാനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുക്കുകയായിരുന്നു രാജസ്ഥാന്‍ പൊലീസ്. തീര്‍ത്തും നിയമവിധേയമായി കന്നുകാലിക്കച്ചവടം നടത്തിയ ഘട്ടത്തിലാണ് ഈ കേസ് എന്ന് ഓര്‍ക്കുക.

വര്‍ഗീയവിദ്വേഷമെന്ന പ്രത്യയശാസ്ത്രം ചില വിഭാഗം ജനങ്ങളെ സ്വാധീനിക്കുകയാണെന്നും മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ക്കും ഹിംസയ്ക്കും വഴിയൊരുക്കുകയാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൊലീസും ഭരണസംവിധാനങ്ങളും തങ്ങളെ ശിക്ഷിക്കില്ലെന്ന അറിവ് ഇത്തരം സംഘങ്ങള്‍ക്ക് ധൈര്യം നല്‍കുന്നുണ്ട്. 

കേരളത്തില്‍ ഇത്തരം വര്‍ഗീയ വലതുപക്ഷശക്തികള്‍ സിപിഐ എം കേഡര്‍മാരെയും പ്രവര്‍ത്തകരെയുമാണ് ഉന്നമിടുന്നത്. ഇതിനു കാരണം സിപിഐ എമ്മും ഇടതുപക്ഷവുമാണ് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ഇവരുടെ ശ്രമത്തെയും മുന്നേറ്റത്തെയും തടയുന്നത്.

 
എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഈ ശക്തികള്‍ക്ക് പ്രത്യേകിച്ചും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇവിടങ്ങളിലും ഇടതുപക്ഷം ദുര്‍ബലമാണെങ്കില്‍പ്പോലും ഹിന്ദുത്വ ആക്രമണങ്ങളെ ചെറുക്കുന്നതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്താന്‍ ഇടതുപക്ഷം ശ്രമിക്കണം. 

ഈ വര്‍ഗീയ ആക്രമണങ്ങളോടുള്ള പ്രതികരണം രണ്ട് വിധത്തിലായിരിക്കണം. ഒന്നാമതായി  ഹിന്ദുത്വ വലതുപക്ഷ ശക്തികള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണം സംഘടിപ്പിക്കണം. ഇതോടൊപ്പം ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുകയും വേണം. ഈ ഉത്തരവാദിത്തം മുസ്ളിങ്ങളുടെമാത്രം ചുമലിലിടരുത്. ഈ കടമ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ നിര്‍ബന്ധമായും ഏറ്റെടുക്കണം. 

‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ പദ്ധതി​’ ഗം​ഭീ​ര വി​ജ​യ​ത്തി​ലേ​ക്ക്​

‘ദേ​ശീ​യ ഭ​യ​വി​ത​ര​ണ പദ്ധതി​’  ഗം​ഭീ​ര വി​ജ​യ​ത്തി​ലേ​ക്ക്​

 രവി​ഷ്​​കു​മാ​ർ 

(മാധ്യമം, ദിനപ്പത്രം, 28-062017)

ബീ​ഫി​​െൻറ​യും വി​ശ്വാ​സ​ത്തി​​െൻറ​യും പേ​രി​ൽ ജ​ന​ങ്ങ​ളെ വേ​ട്ട​യാ​ടി രാ​ജ്യ​മാ​കെ ഭീ​തി പ​ട​ർ​ത്തു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ ഡ​ൽ​ഹി പ്ര​സ്​​ക്ല​ബി​ൽ സംഘടിപ്പിച്ച പ്രതിഷേധച്ചടങ്ങിൽ എ​ൻ.​ഡി.​ടി.​വി അ​വ​താ​ര​ക​ൻ രവി​ഷ്​​കു​മാ​ർ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണം. കാ​ര​വ​ൻ റി​പ്പോ​ർ​ട്ട​ർ ബാ​സി​ത്​ മാ​ലി​ക്കി​ന്​ നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി

ഇൗ​യി​ടെ ലോ​ക്​​സ​ഭാ സ്​​പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​മ്പാ​കെ നി​ര​ത്തി​യ നി​ർ​ദേ​ശം അ​ത്യ​ധി​കം അ​ന്ധാ​ളി​പ്പു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. ‘മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ നാ​ര​ദ​നെ പോ​ലെ​യാ​വണം. അ​പ്രി​യസ​ത്യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്​ ചെ​യ്യാനും പാടില്ല’- ഇ​താ​യി​രു​ന്നു അ​വ​രു​ടെ ഉ​പ​ദേ​ശം. അ​ഥ​വാ, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളെ​ക്കു​റി​ച്ചാ​ണ്​ പ​രാ​മ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ മ​ധു​ര​ഭാ​ഷ മാ​ത്രം അ​വ​ലം​ബി​ക്കു​ക.
വി​ഷ്​​ണു​ഭ​ഗ​വാ​​െൻറ അ​രു​മ ഭ​ക്​​ത​നാ​യാ​ണ്​ ഇ​ന്ത്യ​ൻ പു​രാ​ണ​ങ്ങ​ൾ നാ​ര​ദ​മു​നി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത​്. ‘നാ​രാ​യ​ണ, നാ​രാ​യ​ണ എന്ന മ​ന്ത്രം സ​ദാ ഉ​രു​വി​ടു​ന്ന വ്യ​ക്​​തി. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ നാ​ര​ദ​ന്മാ​രാ​യി​ത്തീ​ര​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ ദേ​വേ​ന്ദ്ര​സ​ദ​സ്സി​ലെ ദേ​വ​ന്മാ​രു​മാ​യി വി​ദൂ​ര നി​ല​യി​ലെ​ങ്കി​ലും സാ​മ്യം​തോ​ന്നു​ന്ന ഒ​രു മു​ഖ​മെ​ങ്കി​ലും ന​മ്മു​ടെ ഭ​ര​ണ​ദ​ർ​ബാ​റി​ൽ ഉ​ണ്ടെ​ന്ന്​ കാ​ട്ടി​ത്ത​രാ​ൻ സ്​​പീ​ക്ക​ർ ത​യാ​റാ​ക​ു​മോ? ഇവി​ടെ മ​റ്റൊ​രു സം​ശ​യം​കൂ​ടി അ​ങ്കു​രി​ക്കു​ന്നു. സ​ത്യ​ങ്ങ​ളി​ൽ പ്രി​യ​ങ്ക​ര​മേ​ത്, അ​പ്രി​യ​ങ്ങ​ൾ ഏ​തു​വ​രെ എ​ന്ന്​ ത​രം​തി​രി​ക്കാ​നു​ള്ള അ​ധി​കാ​രം സ്​​പീ​ക്ക​ർ​മാ​ർ​ക്കു​ണ്ടോ?
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ചൊ​ൽ​പ്പ​ടി​യി​ൽ നി​ർ​ത്തി മു​ട്ടു​കു​ത്തി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​ജ​ക്​​ടി​നു​പോ​ലും അ​ധി​കൃ​ത​ർ ആ​വി​ഷ്​​കാ​രം ന​ൽ​കി എ​ന്ന സം​ശ​യം ജ​നി​പ്പി​ക്കു​ന്നതാണ്​ ക​ർ​ണാ​ട​ക അ​സം​ബ്ലി സ്​​പീ​ക്ക​ർ കെ.​ബി. കോ​ളി​വാ​ദ്​ സ​മീ​പ​കാ​ല​ത്താ​യി കൈ​ക്കൊ​ണ്ട ചി​ല ന​ട​പ​ടി​ക​ൾ എ​ന്നു​മോ​ർ​ക്കു​ക (ക​ർ​ണാ​ട​ക​യി​ൽ രണ്ട്​ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഒാ​രോ വ​ർ​ഷം വീ​തം ത​ട​വ്​ വിധിക്കുകയാ​യി​രു​ന്നു സ്​​പീ​ക്ക​ർ).
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ത​ര വി​ശ്വാ​സ​പ്ര​മാ​ണം മു​റു​കെ​പി​ടി​ക്കു​ന്ന​വ​ർ​ക്കും നേ​രെ​യു​ള്ള കൈ​യേ​റ്റ​സം​ഭ​വ​ങ്ങ​ൾ കൃ​ത്യ​മാ​യി ഒാ​ർ​ത്തു​വെ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വി​ധം പെ​രു​കി എ​ന്ന​താ​ണ്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​യ യാ​ഥാ​ർ​ഥ്യം. ഗ​ലി​ക​ളി​ലോ നാ​ൽ​ക്ക​വ​ല​ക​ളി​ലോ ഏ​തു​നേ​ര​വും നി​ങ്ങ​ൾ​ക്കു​നേ​രെ ചാ​ടി​വീ​ഴാ​ൻ ഒ​രു ജ​ന​ക്കൂ​ട്ടം പ​തി​യി​രി​ക്കു​ന്നു​ണ്ടാ​കാം.  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ക​ർ​ത്ത​വ്യ​നി​ർ​വ​ഹ​ണം ന​ട​ത്തു​ന്ന​താ​യി ക​ണ്ടാ​ൽ ഇൗ ​ജ​ന​ക്കൂ​ട്ടം അ​വ​രെ കൈ​കാ​ര്യം ചെ​യ്യാ​തി​രി​ക്കി​ല്ല. ക​ടു​ത്ത മ​ർ​ദ​നം വ​രെ അ​ര​ങ്ങേ​റി​യേ​ക്കാം.
വ​ക്കീ​ല​ന്മാ​രു​ടെ പ​ങ്ക്​
ബാ​സി​ത്​ മാ​ലി​ക്കി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​തി​ക്രൂ​ര​മാ​യി​രു​ന്നു. (ഡ​ൽ​ഹി​യി​ലെ സോ​ണി​യ വി​ഹാ​റി​ൽ ഭൂ​മി​ത​ർ​ക്ക​ത്തെ സം​ബ​ന്ധി​ച്ച വാ​ർ​ത്ത ശേ​ഖ​രി​ക്കാ​നെ​ത്തി​യ അ​ദ്ദേ​ഹം മു​സ്​​ലിം ആ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ ജ​ന​ക്കൂ​ട്ടം ത​ല്ലി​ച്ച​ത​ച്ച്​ പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ‘പാ​കി​സ്​​താ​നി’ എ​ന്ന്​ മു​ദ്ര​കു​ത്താ​നും ശ്ര​മ​ങ്ങ​ൾ ന​ട​ന്നു). ബാ​സി​തി​നു​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു അ​ഭി​ഭാ​ഷ​ക​​െൻറ സാ​ന്നി​ധ്യം മു​ഴ​ച്ചു​നി​ന്നു. കൈ​യേ​റ്റ സം​ഭ​വ​ങ്ങ​ൾ​ക്ക്​ പ്രോ​ത്സാ​ഹ​ന​മ​രു​ളാ​ൻ സ​ർ​വ ഇ​ട​ങ്ങ​ളി​ലും ഇ​ത്ത​രം അ​ഭി​ഭാ​ഷ​ക​രു​ടെ സാ​ന്നി​ധ്യം പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു. ആ​​ക്ര​മ​ണം ന​ട​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തി​​െൻറ നി​യ​മ​ശാ​ക്​​തീ​ക​ര​ണ സെ​ല്ലാ​യി അ​ഭി​ഭാ​ഷ​ക​ർ വ​ർ​ത്തി​ക്കു​ന്നു.
ക​ന​യ്യ​കു​മാ​റി​നെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രേ​യും പ​ട്യാ​ല ഹൗ​സ്​ വ​ള​പ്പി​ൽ അ​ടി​ച്ചൊ​തു​ക്കി​യ അ​ഭി​ഭാ​ഷ​ക​പ്പ​ട​യു​ടെ ക്രൗ​ര്യം ഏ​വ​രും ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സീ​നി​യ​ർ​ പൊ​ലീ​സ്​ ഒാ​ഫി​സ​ർ​മാ​ർ​ക്കു​ നേ​രെ​യാ​യി​രു​ന്നു അ​ഭി​ഭാ​ഷ​ക​രു​ടെ ആ​ക്ര​മ​ണം.
ഭീ​തി കു​ത്തി​വെ​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ്രോ​ജ​ക്​​ട്​ വ​ൻ വി​ജ​യ​േ​ത്താ​ട്​ അ​ടു​ക്കു​ന്നു എ​ന്നു​വേ​ണം ക​രു​താ​ൻ. ജ​ന​ങ്ങ​ൾ​ക്ക്​ പു​തി​യ റോ​ഡു​ക​ളും തൊ​ഴി​ലും ല​ഭ്യ​മാ​കു​ന്ന​തി​ന്​ മു​േ​മ്പ ഒ​രു കാ​ര്യം മു​ട​ക്ക​മി​ല്ലാ​തെ ല​ഭ്യ​മാ​കു​മെ​ന്നു​റ​പ്പ്. ഭ​യം-​അ​തേ വ്യ​ത്യ​സ്​​ത ത​ല​ങ്ങ​ളി​ൽ നാം ​നി​ത്യേ​ന ച​കി​ത​രാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. പ്ര​ഭാ​ത​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങു​േ​മ്പാ​ൾ​ത​ന്നെ നാം ​ഭ​യം അ​നു​ഭ​വി​ക്കു​ന്നു. ‘ക​രു​തി​ക്കോ​ളൂ, അ​വി​ടെ പോ​ക​രു​ത്, ഇ​വി​ടെ നോ​ക്കൂ, അ​വി​ടെ നോ​ക്കൂ’ തു​ട​ങ്ങി​യ ആ​പ​ൽ​സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ ന​മ്മു​ടെ കാ​തു​ക​ളി​ൽ മു​ഴ​ങ്ങു​ന്ന​ത്.
ഇ​ന്ത്യ​യി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക​ൾ മാ​ത്ര​മാ​ണ്​ സു​ര​ക്ഷി​ത​ വി​ഭാ​ഗം. അ​ഥ​വാ, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ അ​ടി​ത്ത​ട്ടി​ൽ ക​യ​റി​ക്കൂ​ടു​ന്ന ഒാ​മ​ന​ക​ളാ​വു​ക. നാ​രാ​യ​ണ​സ്​​തു​തി​ക​ൾ പാ​ടു​ക, നാ​ര​ദ​മു​നി​യെ​പ്പോ​ലെ വീ​ണ മീ​ട്ടു​ക. എ​ന്നാ​ൽ, ഒ​രാ​ളും നി​ങ്ങ​ൾ​ക്കു​നേ​രെ വി​മ​ർ​ശ​ന​പു​രി​ക​ങ്ങ​ൾ ഉ​യ​ർ​ത്തി​ല്ല. ബ​ജ്​​റം​ഗ്​​ദ​ളി​​െൻറ ആ​യു​ധ​പ​രി​ശീ​ല​ന ക്യാ​മ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നി​ടെ രാ​ജ​സ്​​ഥാ​നി​ൽ അ​റ​സ്​​റ്റി​ലാ​യ അസദ്​ അ​ശ്​​റ​ഫ്, അ​നു​പം പാ​ണ്ഡെ എ​ന്നീ പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പൊ​ലീ​സ്​ ന​ട​ത്തി​യ ആ​ക്രോ​ശ​ങ്ങ​ൾ നോ​ക്കു​ക. ‘സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​പ്പെ​ട്ടാ​ലും പ്ര​ശ്​​ന​മി​ല്ല. നി​ങ്ങ​ളെ ഞാ​ൻ അ​ടി​ച്ച്​ നു​റു​ക്കി​ക്ക​ള​യും’ -ത​​െൻറ രാ​ഷ്​​ട്രീ​യ യ​ജ​മാ​ന​ന്മാ​ർ ത​ന്നെ പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്കും എ​ന്നു​റ​പ്പു​ണ്ടാ​യി​രു​ന്ന​താ​ണ്​ ഇൗ ​ആ​ക്രോ​ശ​ത്തി​ന്​ പി​ന്നി​ലെ പ്രേ​ര​ണ.
മേ​ൽ​ക്കൈ നേ​ടു​ന്ന മോ​ബോ​ക്ര​സി
ചാ​ന​ലു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഇ​ന്ത്യ​യെ​യാ​ണി​പ്പോ​ൾ നാം ​ദ​ർ​ശി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ, ഒ​ട്ടും വൈ​കാ​തെ ഇ​ന്ത്യ എ​ന്ന റി​പ്പ​ബ്ലി​ക്കി​ന്​ പ​ക​രം നാം ​ചാ​ന​ൽ ഇ​ന്ത്യ​യി​ലാ​കും വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​ൻ പോ​കു​ന്ന​ത്.
ജ​നാ​ധി​പ​ത്യ​ത്തി​ന്​ പ​ക​രം ജ​ന​ക്കൂ​ട്ട​ത്തി​​െൻറ ആ​ധി​പ​ത്യ​ത്തി​ലേ​ക്ക്​ (മോ​ബോ​ക്ര​സി) പി​ന്മ​ട​ങ്ങു​ക​യാ​ണ്​ ഇ​ന്ത്യാ രാ​ജ്യം. ഒ​രു​പ​ക്ഷേ, ആ ​ഹിം​സോ​ത്സു​ക​രാ​യ ജ​ന​ക്കൂ​ട്ട​ത്തി​ൽ ന​മ്മു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ളെ വ​രെ ക​ണ്ടെ​ന്നി​രി​ക്കാം.
എ​​െൻറ ഒ​രു സു​ഹൃ​ത്ത്​ ഉ​മ്മ​യോ​ടൊ​പ്പം ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കെ ജ​ന​ക്കൂ​ട്ട​ത്തി​​െൻറ ക​ടു​ത്ത അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ​ത്​ ഒാ​ർ​ക്കു​ന്നു. പ​ർ​ദ ധ​രി​ച്ച ആ ​ഉ​മ്മ​യെ സ​ഹ​യാ​ത്രി​ക​ർ കൂ​ട്ടം കൂ​ടി പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും സ​മ​യ​ത്തി​ന​കം അ​വ​രു​ടെ മ​ന​സ്സ്​ ത​ക​ർ​ന്നു​പോ​യി. ഭീ​തി പ​ട​ർ​ത്താ​നു​ള്ള പ്രോ​ജ​ക്​​ട്​ ഇ​പ്പോ​ൾ ന്യൂ​സ്​ റൂ​മു​ക​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റി​യി​രി​ക്കു​ന്നു. ഇൗ ​ദുഃ​സ്​​ഥി​തി​യെ എ​ങ്ങ​െ​ന മ​റി​ക​ട​ക്കാ​മെ​ന്നാ​ണ്​ എ​​െൻറ ഇ​പ്പോ​ഴ​ത്തെ ആ​ലോ​ച​ന. ഒ​രു​പ​ക്ഷേ, മ​ർ​ദി​ക്ക​പ്പെ​ടു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു​വേ​ണ്ടി നാം ​ഹെ​ൽ​പ്​​ലൈ​നി​ന്​ തു​ട​ക്കം കു​റി​ക്കേ​ണ്ടി​വ​രാം. കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ​ഹാ​യ​പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ന്യൂ​സ്​ റൂ​മു​ക​ളെ ഗ്ര​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ര​ദ സി​ൻ​ഡ്രോം ന​മു​ക്ക്​ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കാ​നാ​കി​ല്ല.
മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളെ വാ​യ​ട​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും വെ​ബ്​​സൈ​റ്റു​ക​ളും പു​തി​യ ആ​ശാ​കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​ക​ൾ ഭീ​ഷ​ണി പ്ര​യോ​ഗ​ങ്ങ​ളു​മാ​യി അ​ത്ത​രം മേ​ഖ​ല​ക​ളെ​യും ശ്വാ​സം മു​ട്ടി​ക്കും.വാ​ട്ട്​​സ്​​ആ​പ്​​ ആ​ശ​യ വി​നി​മ​യ രം​ഗ​ത്തെ ഉ​ട​ച്ചു വാ​ർ​ത്ത എ​ന്ന കാ​ര്യം നേ​രു​ത​ന്നെ.  എ​ന്നാ​ൽ, വാ​ട്ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ജ​ന​ക്കൂ​ട്ട​ങ്ങ​ളെ  സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ക്ര​മി സം​ഘ​ങ്ങ​ൾ​ക്ക്​ സാ​ധി​ക്കു​ന്നു -ബാ​സി​ത്​ മാ​ലി​കി​നെ​തി​രെ  ഇ​ര​ച്ചാ​ർ​ത്ത ജ​ന​ങ്ങ​ൾ ഇൗ ​രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​വ​രാ​യി​രു​ന്നു. പ​ത്ര പ്ര​വ​ർ​ത്ത​ക​ർ  ഫീ​ൽ​ഡി​ലി​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ നേ​രെ ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ ഇ​നി​യും  ഉ​യ​രാ​തി​രി​ക്കി​ല്ല.
ഭ​യ​ത്തെ ഇൗ​വി​ധം ദേ​ശീ​യ​വ​ത്​​ക​രി​ക്കു​ന്ന​ത്​ ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​ണെ​ന്ന്​ പ​റ​യാം.  ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​േ​മ്പാ​ൾ അ​ത്​ ചോ​ർ​ത്ത​പ്പെടുമോ എ​ന്ന  ഭ​യാ​ശ​ങ്ക​യി​ലാ​ണി​പ്പോ​ൾ ന​മ്മു​ടെ പൗ​ര​ന്മാ​ർ.
ഇ​തി​നെ ആ​പ​ത്​​ക​ര​മാ​യ സ്​​ഥി​തി​വി​ശേ​ഷം എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്​ ന്യൂ​നീ​ക​ര​ണ​മാ​കും.  ഇ​ന്ത്യ​യി​ൽ ഹി​റ്റ്​​ല​റു​ടെ അ​വ​താ​ര​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്നു എ​ന്ന്​ ചി​ല​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നുണ്ട്.  ഹി​റ്റ്​​ല​ർ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ച്ചു എ​ന്ന്​ ഞാൻ പറയില്ല. എ​ന്നാ​ൽ, ഒ​രു കാ​ര്യം  എ​നി​ക്ക്​ തീ​ർ​ച്ച​യു​ണ്ട്. ഹി​റ്റ്​​ല​റു​ടെ പ്ര​ചാ​ര​ണ​കാ​ര്യ മ​ന്ത്രി ഗീ​ബ​ൽ​സ്​ ഇ​ന്ത്യ​ൻ മാ​ധ്യ​മ  മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു എ​ന്ന വ​സ്​​തു​ത​യാ​ണ​ത്. ചി​ല ടെ​ലി​വി​ഷ​ൻ  ചാ​ന​ലു​ക​ളു​ടെ ചു​മ​ത​ല ഗീ​ബ​ൽ​സ്​ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ ടി.​വി  കാ​ണു​ന്ന​ത്​ നി​ർ​ത്തു​ക എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​ൻ ഞാ​ൻ നി​ർ​ബ​ന്ധി​ത​നാ​കു​ന്ന​ത്.
നി​ങ്ങ​ൾ ച​വ​റ്റു​കൂ​ന​യാ​ണ്​ ടി.​വി​യി​ൽ വീ​ക്ഷി​ക്കു​ന്ന​ത്​ എ​ന്ന്​ പ്രേ​ക്ഷ​ക​രോ​ട്​ പ​റ​യാ​ൻ നാം  ​ത​യാ​റാ​കേ​ണ്ട​തു​ണ്ട്. ‘‘നി​ങ്ങ​ൾ മു​സ്​​ലിം​ക​ളെ കൊ​ല്ലാ​ൻ ഇ​നി​യും സ​ജ്ജ​രാ​യി​ല്ലേ’’ എ​ന്നാ​ണ്​  ചാ​ന​ലു​ക​ൾ ജ​ന​ങ്ങ​ളോ​ട്​ ആ​രാ​യു​ന്ന​ത്. വൈ​കാ​തെ അ​വ​ർ ആ​രെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ  പാ​ക​പ്പെ​ടു​ക​യാ​കും അ​ന​ന്ത​ര ഫ​ലം. പ​ശു​ക്ക​ളു​മാ​യി യാ​ത്ര​ചെ​യ്യ​വെ ആ​ക്ര​മി​ക്ക​പ്പെ​ട്ട ര​ണ്ട്​  സി​ഖു​കാ​ർ​ക്ക്​ ‘‘ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ള​ല്ല, ഞ​ങ്ങ​ളെ അ​ടി​ച്ചു​കൊ​ല്ലേ​ണ്ട​തി​ല്ല’’ എ​ന്ന്​  വി​ല​പി​ക്കേ​ണ്ട​താ​യും വ​ന്നു.‘ഉ​ർ​ദു’ എ​ഴു​തി​യ ക​ട​ലാ​സ്​ തു​ണ്ടു​പോ​ലും ‘പാ​കി​സ്​​താ​നി’ എ​ന്ന ലേ​ബ​ൽ ന​ൽ​കി നാം ​ ​ഉ​പേ​ക്ഷി​ച്ചു​ക​ള​യു​ന്നു.
ഭീ​തി​യു​ടെ​യും അ​സ​ഹി​ഷ്​​ണു​ത​യു​ടെ​യും പു​തി​യ ദ​ശാ​സ​ന്ധി പി​റ​വി​കൊ​ണ്ടി​രി​ക്കു​ന്നു. നാം  ​നി​ശ്ശ​ബ്​​ദ​രാ​കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നു. മേ​ൽ​പ​റ​ഞ്ഞ സം​ഭ​വ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ക്കാ​ൻ  താ​ൽ​പ​ര്യ​മി​ല്ലാ​ത്ത​വി​ധം നാം ​ഭ​യ​ഗ്ര​സ്​​ത​രാ​വു​ക​യാ​ണി​പ്പോ​ൾ. ഇ​പ്പോ​ൾ ന​മു​ക്ക്​ ചെ​റി​യ  പ്ര​തി​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു. ഒ​രു​പ​േ​ക്ഷ, വൈ​കാ​തെ അ​നു​ശോ​ച​ന  യോ​ഗ​ങ്ങ​ളി​ലാ​യി​ത്തീ​രാം ഇ​നി​യു​ള്ള നമ്മുടെ ക​ണ്ടു​മു​ട്ട​ലു​ക​ൾ.
(ദ വയർ ഡോട്ട്​ ഇൻ)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്